ആ മുറിയിൽ നഗ്നരായ രാഹുലും വിവേകും…..ഒരു ഭാര്യക്ക് മാത്രം അവകാശപെട്ട രാഹുലിന്റെ ആണത്വത്തേ കൊതിയോടെ..

(രചന: മിഴി മോഹന)

“””ആണുങ്ങൾ ആയാൽ ചിലപ്പോൾ ചില ചുറ്റി കളി ഒക്കെ ഉണ്ടാകും…എന്ന് കരുതി കോടതി വരെ എത്തിച്ചു കുടുംബത്തിന് നാണക്കേട് വരുത്തിവെച്ചതിനു പേര് അഹമ്മതി എന്നാണ്…..”””

പുറത്ത് അമ്മാവന്റെ ശബ്ദം ഉയർന്നു കേൾക്കുമ്പോൾ കണ്ണുകൾ അടച്ചു ചുവരിലേലേക്ക് ചാരി ചാരു……

ആ നിമിഷവും അച്ഛന്റെയും അമ്മയുടെയും നിശബ്ദത ആയിരുന്നു അവളെ കൂടുതൽ വേദനിപ്പിച്ചത്…… “”

തന്നെ മനസിലാക്കേണ്ടവർ തന്നെ കണ്ണുകൾ അടച്ച് ഇരുട്ട് ആക്കുകയാണോ എന്ന് ഓർത്തപ്പോൾ അവൾ നിസ്സഹായ ആയി ആ നിമിഷം…

എന്ത് കുറവ് ആയിരുന്നു ഞാൻ കൊണ്ട് വന്ന ബന്ധത്തിന് ഉണ്ടായിരുന്നത്…”” പഠിപ്പിന് പഠിപ്പ് ഉള്ള ചെറുക്കൻ… ഉയർന്ന ഉദ്യോഗം ബാംഗ്ലൂരിലെ മൾട്ടി നാഷണൽ കമ്പനിയിൽ സീനിയർ മാനേജർ… ഈ പ്രായത്തിൽ തന്നെ ഇത്രെയും സെറ്റിൽഡ് ആയ ഒരു ചെറുക്കനെ വേണ്ടെന്ന് വച്ചതിന് തല്ലി കൊള്ളിതരം എന്നാണ് പറയേണ്ടത്….””” അമ്മാവൻ കത്തി കയറുകയാണ് ആ നിമിഷം…

ശരിയാണ്അമ്മാവൻ പറഞ്ഞത്…..രാഹുൽ എന്ത് കൊണ്ടും യോഗ്യൻ ആയ ചെറുക്കൻ ആയിരുന്നു …. പെണ്ണ് കാണാൻ വന്നപ്പോൾ തന്നെ ഒറ്റ നോട്ടത്തിൽ മനസ് കീഴടക്കിയ സുന്ദരൻ……സുമുഖൻ….ഉയർന്ന ജോലിയും കുടുംബവും നോക്കിയപ്പോൾ രണ്ടാമത് ഒന്ന് ചിന്തിക്കേണ്ടി വന്നില്ല രാഹുലിന്റെ ഭാര്യ ആകാൻ…..

പക്ഷേ പെണ്ണ് കണ്ടത് മുതൽ കല്യാണം ഉറപ്പിച്ചതിന് ശേഷവും അയാൾക്ക് തന്നോടുള്ള പെരുമാറ്റത്തിലെ അകൽച്ച ആദ്യം തുറന്നു പറഞ്ഞത് അമ്മയോട് ആണ്….

സാരമില്ല ദുബായിലൊക്കെ വളർന്ന കുട്ടി അല്ലെ പെട്ടന്ന് അവന് ഇടപെടാൻ ബുദ്ധിമുട്ട് കാണും… മോള് വേണം അത് മാറ്റി എടുക്കാൻ എന്ന് സ്വന്തം അമ്മ തന്നെ പറഞ്ഞു…

രാഹുലിന്റെ അമ്മയും ഇത് തന്നെ ആവർത്തിക്കുമ്പോൾ അസാധാരണത്വം ഒന്നും തോന്നിയില്ല കാരണം എന്റെ വാ അടപ്പിക്കാൻ ഉള്ള വാക്കുകൾ ആ അമ്മയുടെ പക്കൽ തന്നെ ഉണ്ടായിരുന്നു….. “”

ശരിയാണ് വേറെ സഹോദരിമാരോ ഒന്നും രാഹുലിന് ഇല്ല.. അത് കൊണ്ട് ആയിരിക്കും ആ പാവം ഇങ്ങനെ ആയത് എന്ന് അന്ന് ഞാനും തെറ്റിദ്ധരിച്ചു… അത് കൊണ്ട് തന്നെ വിവാഹത്തിന് മുൻപ് രാഹുലിനെ മാറ്റി എടുക്കുക എന്ന ആദ്യ ഉദ്യമത്തിലേക്ക് കടന്നത്… അതിന്റെ ഭാഗമായി രാഹുലിനെ കാണാനും സംസാരിക്കാനും കോഫി ഷോപ്പിൽ ആദ്യ മീറ്റിങ് വെച്ചത് ഞാൻ തന്നെയാണ്….

അന്ന് രാഹുലിന് ഒപ്പം കൂടെ വന്നത് സുമുഖനായ മറ്റൊരു ചെറപ്പക്കാരൻ ആയിരുന്നു…. ദുബായിൽ രാഹുലിന് ഒപ്പം പ്ലസ് ടു വരെ പഠിച്ച സുഹൃത്ത് വിവേക്…..

തനിക്ക് മുന്പിലെ ചെയറിൽ രാഹുലിന് ഒപ്പം ഇരിക്കുന്ന വിവേക് ആണ് അന്ന് രാഹുലിനെക്കാൾ മുൻപേ സംസാരിച്ചു തുടങ്ങിയത് …

“” കേട്ടോ ചാരു ഈ രാഹുൽ ചെറുപ്പം മുതലേ ഇങ്ങനെ ആണ് സംസാരം തീരെ കുറവ് ആണ്….. പിന്നെ കൂടെ ഞാനും ഉള്ളത് കൊണ്ട് ഇങ്ങനെയൊക്കെ ജീവിച്ചു പോകുന്നു… ആള് ഭയങ്കര ഷൈ ആണ്.. അല്ലേടാ.. “”

രാഹുലിന്റെ താടിയിൽ പിടിച്ചു വിവേക് പറയുമ്പോൾ വിവേക് പറഞ്ഞ അതെ നാണം ആയിരുന്നു രാഹുലിന്റെ മുഖത്ത് വിടർന്നത്..

സാർ കോഫി or ടീ… “”

ആ നിമിഷം വെയ്റ്റെർ വന്നു ചോദിക്കുമ്പോൾ ഞാൻ ഒരു ടീ ഓർഡർ ചെയ്തു..

രാഹുലിന് ടീ പറയട്ടെ.. “” തിരിച്ചു ചോദിക്കുമ്പോൾ ഉത്തരം വന്നത് വിവേകിൽ നിന്നാണ്..

ഏയ്‌ രാഹുൽ ടീ കുടിക്കില്ല കോഫി ആണ് അവന്റ ഫേവറേറ്റ്.. അതും മധുരം കൂട്ടി.. “” വിവേക് രാഹുലിന്റെ കവിളിൽ കൂടി വിരൽ ഓടിച്ചു പറയുമ്പോൾ രാഹുൽ തല ഇളക്കി…

വിവേകിനോ..? ഞാനും തിരിച്ചു ചോദിച്ചു..

എനിക്കും കോഫി മതി… രാഹുലിന്റെ ഇഷ്ടങ്ങൾക്ക് ആണ് ഞാൻ കൂടുതൽ പ്രേഫെറൻസ് കൊടുക്കുന്നത്..”

ഒരു സുഹൃത്ത് മാത്രം ആണോ വിവേക് രാഹുലിന് അതോ അതിന് അപ്പുറം അവർ തമ്മിൽ മറ്റെന്തെങ്കിലും ബന്ധം ഉണ്ടോ എന്ന് തിരിച്ചറിയാൻ കഴിയാത്ത സാഹചര്യം ആയിരുന്നു അത്….

കോഫി വരുമ്പോഴും അത് കുടിക്കുമ്പോഴും രാഹുലിനെ കുറിച്ച് വാ തോരാതെ സംസാരിച്ചത് വിവേക് ആണ്… പണ്ടത്തെ കുരുത്തകേടുകളും വാശിയും ഇഷ്ടങ്ങളും എല്ലാം പറയുന്നത് വിവേക് ആയിരുന്നു..

വിവേക് എനിക്ക് രാഹുലിനോട് പേർസണലായി സംസാരിക്കണം.. പ്ലീസ്..'”

വിവേകിനോട് ഞങ്ങൾക്ക് വേണ്ടി അൽപ്പം പേർസണൽ സ്പേസ് ആവശ്യപെടുമ്പോൾ അത് നിരസിച്ചില്ല അയാൾ… “”

ഓക്കേ..'” മുൻപിൽ ഇരിക്കുന്ന കോഫിയും കൊണ്ട് മറ്റൊരു ടേബിളിലേക്ക് അയാൾ മാറുമ്പോൾ രാഹുലിന്റെ മുഖത്തെക്ക് നോക്കി ഞാൻ…

രാഹുലിന് ഈ വിവാഹത്തിന് താല്പര്യം ഇല്ലേ.. “”?

ഹ്ഹ്ഹ്.. ചാരു എന്താ അങ്ങനെ ചോദിച്ചത്…. താല്പര്യം ഇല്ലന്ന് ഞാൻ പറഞ്ഞോ..? തിരിച്ചുള്ള ചോദ്യം അത് ആയിരുന്നു…

ഓ അപ്പോൾ രാഹുലിന് സംസാരിക്കാൻ അറിയാം അല്ലെ.. ഞാൻ കരുതി ഒരു ട്രാൻസ്ലേറ്ററിന്റെ സഹായം വേണം എന്ന്..” എന്റെ മുഖത്ത് വിരിയുന്ന പുച്ഛത്തേ അയാൾ ചിരിയോടെ ആണ് നേരിട്ടത്.

ചാരു വിവേകിനെ ആണ് ഉദ്ദേശിച്ചത്എങ്കിൽ I am sorry..”” ചെറുപ്പം മുതൽ അവൻ അങ്ങനെ ആണ്….. എന്റെ കൂടെ ഒരു തണൽ ആയി കാണും… എന്റെ ഇഷ്ടങ്ങൾ അറിഞ്ഞു പെരുമാറാൻ അവന് ഒത്തിരി ഇഷ്ടം ആണ്… മ്മ്ഹ്.. ദുബായിലേ അടുത്ത് അടുത്ത രണ്ട് ഫ്ലാറ്റിൽ ഒറ്റപെട്ട് പോയ രണ്ട് കുട്ടികളുടെ പോരായ്മകൾ ഞങ്ങൾക്ക് രണ്ട് പേർക്കും ഉണ്ട്….

എനിക്ക് വേണ്ടി സംസാരിക്കാൻ അവനും അവന് വേണ്ടി ഞാനും മാത്രം ആയ ഒരു ലോകം അവിടേക്ക് പെട്ടന്ന് ചാരു വരുന്നു എന്ന് കേട്ടപ്പോൾ എന്നെക്കാൾ excited അവൻ ആണ്… അതിന്റെ ഒരു കാട്ടി കൂട്ടൽ ആണ്…

താൻ അത് വിട്ടു കളഞ്ഞേക്കു… ഒരു നല്ല ഫ്രണ്ട് തന്നെയാണ് അവൻ.. “”

അമ്മയെ പോലെ തന്നെ കുറച്ചു വാക്കുകകളിൽ എന്റെ മനസിനെ രാഹുൽ കീഴ്പെടുത്തുമ്പോൾ അത് ആണ് ശരി എന്ന് കരുതി….

അത് കൊണ്ട് തന്നെ വിവാഹം അധികം താമസിയാതെ തന്നെ നടന്നു… വിവാഹ പന്തലിലും ഫോട്ടോ ഷൂട്ടിലും പോലും വിവേക്ന്റെ അമിത സ്വാതന്ത്ര്യം തെല്ല് ഒന്നും അല്ല എന്നെ അലോസരപെടുത്തിയത്….. പക്ഷെ അന്ന് വൈകുന്നേരത്തേ ഫ്ലൈറ്റിൽ വിവേക് തിരികെ പോകും എന്ന് അറിഞ്ഞപ്പോൾ വേനൽ കൊണ്ട് കരിഞ്ഞ പാടത്ത് വേനൽ മഴ ചെറിയ പുൽ നാമ്പ് വിരിയിച്ച പ്രതീതി ആയിരുന്നു എനിക്ക്…

വിവേക് വൈകുന്നേരം പോയത് കൊണ്ട് തന്നെ ആ ഒരു സന്തോഷത്തിൽ രാഹുലിനെയും കാത്തിരുന്ന തന്റെ ആദ്യ രാത്രി…. രാഹുലിനെ വിവേകിൽ നിന്നും അൽപ്പം എങ്കിലും അകറ്റണം എന്ന് ചിന്തിച്ച നിമിഷങ്ങളിൽ ആണ് രാഹുൽ അകത്തേക്ക് വന്നത്..

അല്ല താൻ ഇത് വരെ കിടന്നില്ലേ..'” ഞാൻ കരുതി ക്ഷീണം കാരണം ഉറങ്ങി കാണും എന്ന്..” ഇയർ പോടിൽ ആരോടോ സംസാരിക്കുന്നതിന് ഇടയിൽ ആണ് ആ ചോദ്യം..

അല്ല രാഹുൽ നമ്മുടെ ആദ്യ രാത്രി… “”

വെയിറ്റ്.. “”

പറയുന്നത് പൂർത്തി ആക്കും മുൻപേ മറു തലയ്ക്കൽ ഉള്ള ആളുടെ സംസാരത്തിന് ചെവി ഓർത്തു രാഹുൽ…

താൻ കിടന്നോ എനിക്ക് ഒരു ബിസിനസ് മീറ്റിംഗ് ഉണ്ട്.. “” വന്നത് പോലെ തന്നെ രാഹുൽ കതക് അടച്ചു പുറത്തേക്ക് പോയിരുന്നു ആ നിമിഷം….

ഒരുപാട് നേരം രാഹുലിന് വേണ്ടി കാത്തിരുന്നു ആ രാത്രി…. പക്ഷെ ഉറക്കം എപ്പോഴോ കണ്ണുകളെ മൂടി….. രാവിലേ ഉണരുമ്പോൾ കാണുന്നത് പെട്ടി എല്ലാം അടുക്കി വയ്ക്കുന്ന രാഹുലിനെയാണ്…

രാഹുൽ.. “” സംശയത്തോടെ ആകെ മൊത്തം ഒന്ന് നോക്കി..

താൻ പെട്ടന്ന് റെഡി ആകൂ… ഉച്ചക്കത്തേ ഫ്ലൈറ്റിൽ നമുക്ക് ബാംഗ്ലൂർ പോകണം…. “”

ഇത്ര പെട്ടന്നോ… വിരുന്നു പോലും പോയില്ല നമ്മൾ… പിന്നെ വീട്ടിൽ ഒന്ന് ചോദിച്വും ഇല്ല..

വീട്ടിൽ ചോദിച്ചു അനുവാദം വാങ്ങാൻ താൻ എന്റെ ഭാര്യ അല്ലെ.. അത് അല്ല വരാൻ താല്പര്യം ഇല്ലെങ്കിൽ വേണ്ട ഞാൻ പോകും… രാഹുൽ ഒരു പെട്ടി പുറത്തേക്ക് എടുക്കുമ്പോൾ മറുത്ത് ഒന്ന് പറഞ്ഞില്ല… ഒരുങ്ങി കൂടെ ചെല്ലുകയെ നിവൃത്തി ഉള്ളു…

രാഹുലിന്റെ അമ്മയോട് യാത്ര പറഞ്ഞു രാഹുലിന് ഒപ്പം ഫ്ലൈറ്റ്ഇൽ കയറുമ്പോൾ ഒന്ന് ചേർത്തു പിടിച്ചിരുന്നെങ്കിൽ എന്ന് കൊതിച്ചു.. മ്മ് ഇനിയും സമയം ഉണ്ടല്ലോ അമ്മ പറഞ്ഞത് പോലെ ഞാൻ വേണ്ടേ രാഹുലിനെ മാറ്റി എടുക്കാൻ….

ബാംഗ്ലൂരിൽ ചെന്നതും യൂബറിൽ ഫ്ലാറ്റിലേക്ക് ചെല്ലുമ്പോഴും ഒരു പ്രതീക്ഷ ഉണ്ടായിരുന്നു…. പക്ഷെ രാഹുലിന്റെത് എന്ന് പറയുന്ന ഫ്ലാറ്റിനു മുന്പിൽ ചെന്നു നിന്നു കാളിങ് ബെൽ അമർത്തുംമ്പോൾ ഉള്ളിൽ ഒരു സംശയം ഉണർന്നു .. തെറ്റിയില്ല ഡോർ തുറന്നു വന്നത് വിവേക് ആണ്…

സർപ്രൈസ്… “”””

രാഹുലിനെ കണ്ടതും വിവേക് അവനെ അടി മുടി കെട്ടി പിടിച്ചു..'”

രാഹുൽ വിവേക് ഇവിടെ ആണോ താമസിക്കുന്നത്..? ഞങ്ങൾക്ക് എന്ന് പറയുന്ന ബെഡ്റൂമിൽ പേർസണൽ സ്പാസിൽ രാഹുലിനെ കിട്ടിയപ്പോൾ പതുക്കെ ആണ് ചോദിച്ചത്…

അതെ.. ഇത് ഞങ്ങൾ ഷെയർ ചെയ്യുന്ന ഫ്ലാറ്റ് ആണ്.. “” രാഹുൽ ബാഗ് തുറന്നു ഒരു ടാർക്കി എടുത്ത് തോളിൽ ഇട്ടു.

ഹ്ഹ.. “” രാഹുൽ നമ്മൾ ഭാര്യയും ഭർത്താവും ആണ് നമ്മുടെ പേർസണൽ സ്പേസിൽ മറ്റൊരു പുരുഷൻ എങ്ങനെ ശരി ആകും.. “”?

വിവേക് എനിക്ക് മറ്റൊരു പുരുഷൻ അല്ല he is my all..”‘ അവനെ ഇവിടെ നിന്നും പറഞ്ഞു വിടാൻ കഴിയില്ല….”” ആയതിൽ ബാത്‌റൂമിന്റെ വാതിൽ തല്ലി അടച്ച് അകത്തേക്ക് കയറി രാഹുൽ…

പിന്നീട് അങ്ങോട്ട് പല ദിവസങ്ങളോളം ഇത് തന്നെ ആയിരുന്നു അവസ്ഥ… രാത്രി ഏറെ വൈകും വരെ അവർ തമ്മിൽ കളി ചിരികൾ ആണ്… അത് മുറിയിൽ വരെ കേൾകാം…. എപ്പോഴോക്കെയോ വന്നു രാഹുൽ കിടക്കും രാവിലെ രണ്ട് പേരും ഒരുമിച്ചു ഓഫീസിൽ പോകും… പോകും മുൻപേ എനിക്കുള്ള ആഹാരം ഓർഡർ ചെയ്തു തന്നിരുന്നു….

അസ്വസ്തമായ ദിവസങ്ങൾ തിരിച്ചു നാട്ടിലേക്ക് പോന്നാൽ മതി എന്ന് മാത്രം ആയിരുന്നു ചിന്ത…. അന്നും പതിവ് പോലെ രാഹുൽ വിവേകിന്റെ മുറിയിൽ ആണ്…. കാത്തിരിപ്പ് ദിവസവും ഒരു ശീലമായത് കൊണ്ട് ആ മുഷിച്ചിൽ മാറിയിരുന്നു….

എങ്കിലും ഇന്ന് രണ്ടിൽ ഒന്ന് തീരുമാനിക്കണം എന്ന ചിന്തയിൽ ഡോർ തുറന്നു വിവേകിന്റെ റൂമിന്റെ വാതുക്കൽ എത്തി.. “”

അത്രയും നേരം കേട്ടിരുന്ന ഒച്ചയും ബഹളവും ആ നിമിഷം അവിടെ ഇല്ലായിരുന്നു.. “”

രാ…. “””” ഡോർ തട്ടി വിളിക്കാൻ പോയതും ഒരു നിമിഷം നിന്നു…… വലിയ ഒച്ചയുടെയും ബഹളത്തിന്റെയും സ്ഥാനത്.. നേർത്ത നിശ്വാസങ്ങൾ…. ആരുടെത് എന്ന് വ്യക്തമാകാത്ത തരത്തിൽ അത് പുറത്തേക്ക് വരുമ്പോൾ ഉള്ളിലെ സംശയം ബലപെട്ടു എങ്കിലും കണ്ണുകളെയും വിശ്വസിപ്പിക്കാതെ ഇരിക്കാൻ കഴിയില്ലല്ലോ.. “”

ഒരു സ്റ്റൂൾ വലിച്ചു മറു വശത്തെ ബാൽകണിയിലേക്ക് കൊണ്ട് പോയി അവിടെ നിന്നും വിവേകിന്റെ റൂമിലെ വെന്റിലേഷനിൽ കൂടി എത്തി നോക്കുമ്പോൾ ഹൃദയം പിടഞ്ഞു പോകുന്ന കാഴ്ച ആയിരുന്നു കണ്മുൻപിൽ..”

ആ മുറിയിൽ നഗ്നരായ രാഹുലും വിവേകും…..ഒരു ഭാര്യക്ക് മാത്രം അവകാശപെട്ട രാഹുലിന്റെ ആണത്വത്തേ കൊതിയോടെ നുണയുന്ന വിവേക്… സുഖത്തിന്റെ പാരമ്യതയിൽ എത്തിയതും വിവേകിന്റെ ചുണ്ടുകളെ അറപ്പ് കൂടാതെ ചുംബിച്ചുണർത്തുന്ന രാഹുൽ…”

ആ നിമിഷം തല ചുറ്റി താഴെ വീണു പോകും എന്ന് തോന്നി പോയി.. പക്ഷെ പിടിച്ചു നിന്നു…. അവസാനം എല്ലാം കഴിഞു മുറിയിൽ വന്ന രാഹുലിനെ ചോദ്യം ചെയ്യാതെ ഇരിക്കാൻ കഴിഞ്ഞില്ല..

സോറി ചാരു…. നീ എന്നോട് ക്ഷമിക്കണം എനിക്ക്…. എനിക്ക് ഒരു പെണ്ണിനെ സംതൃപ്തി പെടുത്താൻ കഴിയില്ല… ഞാഞാൻ… ഞാനൊരു ഗേ ആണ്…. ഒരു പുരുഷനെ മാത്രം സ്നേഹിക്കാൻ അറിയുന്നവൻ…

എന്റെ തെറ്റ് അല്ല ചാരു ഇത്….. ചെറുപ്പം മൂതലെ എന്നിൽ അങ്ങനെ ഒരു മനസ് ആയിരുന്നു….. ഒരു പക്ഷെ ഒരേ പോലെ വളർന്ന വിവേകിനോടടുള്ള സ്നേഹം ആയിരിക്കും… അവനെ പിരിയുന്നത്തിലുള്ള വിഷമം ആയിരിക്കും ഞാൻ ഇങ്ങനെ ആയത്…

ക്ഷമ ചോദക്കുന്നതിന് ഒപ്പം കരഞ്ഞു കൊണ്ട് അവൻ എന്റെ കാലിൽ വീണു…

എങ്കിൽ നിങ്ങൾ എന്തിനാണു എന്റെ ജീവിതം തകർത്തത്.. “” എന്നെ എന്തിനാ ഇതിലേക്ക് വലിച്ചിഴച്ചത്… അയാളുടെ കൂടെ ജീവിച്ചു കൂടായിരുന്നോ..?

അമ്മയ്ക്ക് വേണ്ടിയാണ് ഞാൻ നിന്നെ വിവാഹം ചെയ്തത്…. “” രാഹൽ പറയുന്നത് ഒരു നിമിഷം ഞെട്ടലോടെ ആണ് കേട്ടത് ….

വിവേകുമൊത്തുള്ള ജീവിതത്തേ കുറിച്ച് അറിഞ്ഞ നിമിഷം മുതൽ അമ്മ എതിർത്തു… മറ്റൊരു വിവാഹം ചെയ്താൽ എന്റെ മനസ് മാറും എന്ന് കരുതി ……. അമ്മയുടെ ആത്മഹത്യ ഭീഷണിയുടെ മുൻപിൽ ആണ് ഞാൻ… ”” രാഹുൽ വാക്കുകൾ പൂർത്തി ആക്കാതെ എന്റ മുഖത്തേക്ക് നോക്കി ..

അമ്മയുടെ ആത്മഹത്യ ഭീഷണിയുടെ മുൻപിൽ എന്റെ ജീവിതം തകർത്തു അല്ലേ… “” മറുപടി ഇല്ലായിരുന്നു അയാൾക്ക്…

പക്ഷെ അയാളിൽ എവിടെയോ ഒളിഞ്ഞു കിടന്ന നന്മ തിരിച്ചു എന്നെ നാട്ടിലേക്ക് കയറ്റി വിട്ടു….. ഇവിടെ വന്നു ഡിവോഴ്സ് കേസ് കൊടുത്തപ്പോൾ ചുറ്റും കൂടി നിന്നവർ പരിഹസിച്ചു …അതിന്റെ ബാക്കി ആണ് ഇപ്പോൾ ഉമ്മറത്ത് അമ്മാവന്റ വക ആയി നടക്കുന്നത് ….

അളിയന് എന്റെ ചോദ്യത്തിന് ഉത്തരം ഒന്നും ഇല്ലേ പെണ്ണിന്റെ അഹമ്മതിക്ക് താളം തുള്ളാൻ തന്നെ തീരുമാനിച്ചോ… ആ ചെറുക്കന്റെ തള്ള വിളിച്ചു ഈ അഹങ്കാരിയെ കുറിച്ച് പറഞ്ഞപ്പോൾ തൊലി ഉരിഞ്ഞു പോയി..”” അമ്മാവൻ വീണ്ടും കാസറുകയാണ് അവിടെ…ആ നിമിഷം അവിടെ അച്ഛന്റെ ശബ്ദം ഉയർന്നു…

അളിയൻ കൊണ്ട് വന്ന ബന്ധം ആയത് കൊണ്ട് അല്ലെ അളിയൻ ഇങ്ങനെ പറയുന്നത്….എന്റെ മോളേ ചുറ്റികളി ഉള്ളവൻമാരുടെ കൂടെ ജീവിക്കാൻ ഞങൾ സമ്മതിക്കില്ല…… “” അവന്റ ചുറ്റി കളി എന്താന്ന് അറിഞ്ഞിട്ട് ആണോ അളിയൻ ഈ പറയുന്നത്..”

പുറത്ത് അച്ഛന്റ്റെ ശബ്ദം അമ്മാവന് എതിരെ തിരിയുമ്പോൾ ഞാൻ ഒഴുകി വന്ന കണ്ണുനീർ തുടച്ചു..

അവന് അവള് വേണ്ടാ… അന്ന് അവന്റെ കൂടെ കിടന്നു മേഞ്ഞില്ലേ ഒരുത്തൻ അവന്റെ കൂടെ അവന്റെ മറ്റേത്…”” എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത്.. “”

അവന്റ തള്ളയ്ക്കും എല്ലാം അറിയാം എല്ലാം മറച്ചു വെച്ച് എന്റെ മോളേ ചതിച്ചിtട്ട് അവസാനം അവൾ കുറ്റക്കാരിയോ..?

മോനെ നല്ല നടപ്പു പഠിപ്പിക്കാൻ വേണ്ടി പാവപ്പെട്ട അച്ഛനും അമ്മയും പൊന്ന് പോലെ വളർത്തി കൊണ്ട് വരുന്ന പെൺകുഞ്ഞുങ്ങളെ കരുവാക്കുന്നത് ഇന്നും ഇന്നലെയും തുടങ്ങിയത് അല്ല… ഞങ്ങളും അങ്ങനെ ഒരു ചതിയിൽ വീണു… പക്ഷെ കൂടുതൽ അപകടം പറ്റും മുൻപ് അവൾ രക്ഷപെട്ടു….കുടുംബത്തിന്റെ അഭിമാനം പറഞ്ഞു ജീവിതകാലം മുഴുവൻ അവളെ കണ്ണുനീർ കുടിപ്പിക്കാൻ ഞങ്ങൾക്ക് താല്പര്യം ഇല്ല… അളിയന് പോകാം.. “”

ദേഷ്യം എല്ലാം ഉമ്മറ പടിയിൽ പെയ്തിറക്കി അച്ഛൻ അകത്തേക്ക് വരുമ്പോൾ ഓടി ചെന്ന് ആ നെഞ്ചിലേക്ക് ചാഞ്ഞു ചാരു…… ഒരിക്കൽ പോലും തന്നെ മനസ് അറിഞ്ഞു വേദനിപ്പിക്കാൻ കഴിയാത്ത ലോകത്തെ ഏക പുരുഷന്റെ നെഞ്ചിൽ അവളും അവളുടെ വിഷമങ്ങൾ പെയ്തിറക്കി……