പുച്ഛത്തോടെയും കാമത്തോടെയും തന്നെ നോക്കുന്ന അമ്മായിഅച്ഛനെകണ്ട് വെറുപ്പോടെ മുഖംതിരിച്ചു.”ഹാ….. നീയിങ്ങനെ മുഖം..

(രചന: ആദിവിച്ചു)

ആമിയുടെ കവിളിലേ ചുവന്ന് തിണർത്ത് കിടക്കുന്ന പാടിലൂടെ പതിയേ വിരലോടിച്ചു കൊണ്ട് അക്ഷയ് വേദനയോടെ അവളേ നോക്കി.

“ആമി…. മോളേ എന്താ ഇത്.
നിന്റെ മുഖത്ത് എന്താ ഈ പാട്…നിന്നെ ആരെങ്കിലും തല്ലിയോ….”
ഒരേട്ടന്റെ വേവലാതിയോടെ അവൻ അഭിരാമിയോട് ചോദിച്ചു.

“ആര്…. ആര് തല്ലാൻ…..ഇവിടെ എല്ലാർക്കും എന്നോട് വല്യ കാര്യ….
ഇത്… ഇതെന്നോട്തന്നെ അറിയാതെ പറ്റിയതാ…”
തന്റെ നീളൻ മുടി ഇടതുഭാഗത്തുകൂടെ മുന്നിലേക്കിട്ട് ആ ഭാഗത്തെ കവിൾ മറച്ചു.

ഓരോ വട്ടവും തന്നിൽഇതുപോലുള്ള പാടുകൾജന്മംകൊള്ളാൻ തുടങ്ങിയിട്ട്മാസങ്ങളായെന്നവനെ അറിയിക്കാതെ അവൾ ടേബിളിലിരുന്ന ജ്യൂസ് അവന് മുന്നിലേക്ക് നീക്കിവച്ചു.
അവൾ തന്നോട് എന്തോ മറയ്ക്കുന്നുണ്ടെന്ന്  മനസ്സിലായവൻ മറുത്തൊന്നും പറയാതെ അവൾ നൽകിയ ജ്യൂസ് കുടിച്ചു കൊണ്ട് ആ വീട് ആകമാനം ഒന്ന് നോക്കി.

കസേരയുടെ കാലൊടിഞ്ഞിരിക്കുന്നതും ഗ്ലാസ് ടേബിളിൽ ചെറിയ ക്രാക്ക് വീണിരിക്കുന്നതും ഒഴിച്ചാൽ അവിടെ ആസ്വാഭാവികമായ് അവന് മറ്റൊന്നും തന്നെ കാണാൻ സാധിച്ചിരുന്നില്ല.
എങ്കിലും അവളോട് യാത്ര പറഞ്ഞു പിരിയുമ്പോൾ അവനിലെ ഏട്ടൻ വല്ലാതെ വീർപ്പുമുട്ടുന്നുണ്ടായിരുന്നു.

റോഡിൽ എത്തിയതും ഒരു ദീർഘശ്വാസത്തോടെ അവൻഒന്ന് തിരിഞ്ഞുനോക്കി.
അപ്പോഴും പുഞ്ചിരിയോടെ തന്നെ നോക്കി നിൽക്കുന്ന അനിയത്തിയെ കണ്ടവൻ അവളേ കൈവീശികാണിച്ചുകൊണ്ട് ബൈക്കിലേക്ക് കയറി.

അവന്റെ ബൈക്ക് കണ്ണിൽ നിന്ന് മറഞ്ഞതും മുഖംപൊത്തിക്കൊണ്ടവൾ നിലത്തേക്കിരുന്നുകൊണ്ട് അലറി കരഞ്ഞു.
വീട്ടുകാരെ മറന്നുകൊണ്ട് ജീവനോടൊപ്പം ഇറങ്ങിതിരിച്ചപ്പോൾ അറിഞ്ഞിരുന്നില്ല ജീവിതം ഇത് പോലെ നരകമായി മാറുമെന്ന്.
വിവാഹം കഴിഞ്ഞ നാളുകളിൽ നന്നായി പോയിരുന്ന ജീവിതം തലകീഴായി മാറിയത് പെട്ടന്നായിരുന്നു.

അച്ഛനും അമ്മയും പെങ്ങളും അടങ്ങുന്നതായിരുന്നു ജീവന്റെ കുടുംബം.
കയറിവന്ന അന്നുമുതൽ അവന്റെ അച്ഛന്റെ രീതികൾ അംഗീകരിക്കാൻ എനിക്ക് കഴിയുന്നുണ്ടായിരുന്നില്ല.

താൻ കുളിക്കുന്നത് ഒളിഞ്ഞു നോക്കുകയും ജോലി ചെയ്യുമ്പോൾ അടുത്ത്വന്ന് നിന്ന് തൊട്ടുരുമ്മുന്നതും അറിയാത്തത് പോലെ തന്റെ ശരീരത്തിൽ തൊടുന്നതും കണ്ട് ഭയത്തോടെയവൾ ജീവനോട് കാര്യംങ്ങൾ പറയുമ്പോൾ അവന് തന്നെ മനസ്സിലാവും എന്നൊരു പ്രദീക്ഷഅവൾക്കുണ്ടായിരുന്നു.
എന്നാൽ കാര്യം പറഞ്ഞപ്പോഴുള്ള അവന്റെ മറുപടി ശെരിക്കും തന്നെ ഞെട്ടിച്ചു.

അച്ഛനെയും മകനെയും പരസ്പരം തല്ലിക്കാൻ ഞാൻ മനഃപൂർവം പറയുന്നതാണ് എല്ലാം എന്ന് പറഞ്ഞുകൊണ്ട് പൊട്ടിത്തെറിച്ചഅവൻ ആദ്യമായി തല്ലിയതും അന്നായിരുന്നു.
ഇന്നലെ അമ്മയും ജീവനും പെങ്ങളെ കാണാൻ അവളുടെ വീട്ടിൽ പോയസമയംനോക്കി മകളായി കാണേണ്ട തന്നെ  കേറിപ്പിടിച്ച അയാളെ കരണം നോക്കി തല്ലി.

അത് കണ്ടു വന്ന ജീവൻ കാരണമില്ലാതെ അവന്റെ അച്ഛനെ തല്ലി എന്ന് പറഞ്ഞുകൊണ്ട് തല്ലിയതിന്റെപാടുകളാണ് ഏട്ടനിന്ന് കണ്ടത്.
അല്ലെങ്കിലും മക്കൾക്ക് എന്നും അച്ഛനമ്മമാരിൽ അത്ര വിശ്വാസം ആകുമല്ലോ…..

പക്ഷേ ഇത്രകാലവും കൂടെ ഉണ്ടായിരുന്ന എന്നെഅവന് മനസ്സിലാവുന്നില്ലല്ലോ എന്നോർക്കുമ്പോൾ ചങ്ക് പൊട്ടുന്നുണ്ട്.
അവനൊപ്പം ജീവിക്കാൻ തീരുമാനിച്ചതിന്റെ പേരിൽ സ്വന്തംകുടുംബംപോലും നഷ്ടപ്പെടുത്തിയ എന്നെ അന്വേഷിച് മറ്റാരും വരില്ലെന്ന് ഇവിടെല്ലാർക്കും അറിയാം അതാണ് അയാളുടെ ധൈര്യവും.

അല്ലെങ്കിലും സ്വന്തം മകൻ കൂടെ ഉള്ളപ്പോൾ അയാൾ മറ്റാരെപേടിക്കാനാഎന്നോർത്ത് കൊണ്ടവൾ തേങ്ങലോടെ കാൽമുട്ടിലേക്ക് മുഖം പൂഴ്ത്തി.

ഒരിക്കൽപോലും തന്നെ തിരിഞ്ഞു നോക്കാത്ത വീട്ടുകാരോടവൾക്ക്  ഒരു  പരാതിയോ പരിഭവമോ തോന്നിയിരുന്നില്ല.
അല്ലെങ്കിലും അവരെ മുഴുവൻ നാണംകെടുത്തി താൻ സ്വയം തിരഞ്ഞെടുത്ത ജീവിതമല്ലേ ഇത് അതിന്റെ ഭവിഷത്തും സ്വയം തന്നെ അനുഭവിക്കണമല്ലോ…

“ഹാ… മോളിവിടെ ഇരിക്കുവാണോ….”

ശബ്ദം കേട്ട് കാൽമുട്ടിൽ നിന്ന് മുഖമുയർത്തിയവൾ  പുച്ഛത്തോടെയും കാമത്തോടെയും തന്നെ നോക്കുന്ന അമ്മായിഅച്ഛനെകണ്ട് വെറുപ്പോടെ മുഖംതിരിച്ചു.

“ഹാ….. നീയിങ്ങനെ മുഖം തിരിക്കുന്നത് കാണുമ്പഴാ….
ഒന്നുല്ലേലും ഞാൻ വല്ലാതെ കൊതിച്ചു പോയത് കൊണ്ടല്ലേ നിന്റെ പിറകെഇങ്ങനെ വരുന്നത്….. അതെങ്കിലും നിനക്കൊന്നുമനസ്സിലാക്കിക്കൂടെ…”
കണ്ണുകൾ കൊണ്ട് തന്നെ വിവസ്ത്രയാക്കുന്നയാളെക്കണ്ട് അവിടെ നിൽക്കുന്നത് തനിക്ക് നല്ലതല്ലെന്ന് മനസ്സിലാക്കിയവൾ ദേഷ്യത്തോടെ എഴുന്നേറ്റ് പുറത്തേക്കിറങ്ങാൻ തുടങ്ങി.

“ഹാ….. അങ്ങനിപ്പോ അങ്ങ് പോയാലോ… കഴിഞ്ഞ ആറ്മാസമായില്ലേ ഞാൻ നിന്റെ പിറകെ നടക്കാൻ തുടങ്ങിയിട്ട്….
എന്നിട്ടും നീയെന്താ ഒന്ന് സഹകരിക്കാത്തത്…കൂടുതൽ ഒന്നും വേണ്ടാ…… ഞാൻ ഇതൊന്നു പിടിച്ചോട്ടെ….”

തന്റെ നെഞ്ചിലേക്ക് നീങ്ങുന്ന അയാളുടെ കൈകൾ തട്ടിമാറ്റികൊണ്ടവൾ ഭയത്തോടെ അയാളെ നോക്കി.

“ഹാ ഇത് കാണുമ്പഴാ…. നീ എനിക്കൊന്നു സഹകരിച്ചെന്ന് കരുതി മറ്റാരും ഒന്നും അറിയാൻ പോണില്ല..
കൂട്ടത്തിൽ എന്റെ മോൻ ഇനിമേലിൽ നിന്നെ തല്ലുകയും ഇല്ലാ എന്താ പോരെ..”

വഷളചിരിയോടെ തന്നെ നോക്കി നാവ്കൊണ്ട് ചുണ്ട്നനയ്ക്കുന്ന അയാളെ തള്ളിമാറ്റി മുറ്റത്തേക്ക്ഓടിയിറങ്ങിയവൾ ഉമ്മറത്തെ പടിക്കെട്ടിൽ നിന്ന് കാല്തെന്നി മുറ്റത്തേക്ക് കമഴ്ന്നു വീണു. അത് കണ്ടയാൾ ചിരിച്ചുകൊണ്ട് അവൾക്കരികിലേക്ക് നടന്നുവരുന്നുണ്ടായിരുന്നു.

വീണിടത്ത് നിന്ന് എഴുന്നേറ്റവൾ
തനിക്ക് പിറകെ ഓടി വരുന്ന അയാളെ തിരിഞ്ഞുനോക്കിക്കൊണ്ട് മുന്നോട്ട് ഓടി.
എന്നാൽ ഓട്ടത്തിനിടെ ആരെയോ തട്ടി വീണ്ടും നിലത്തേക്ക് വീണവൾ ഭയത്തോടെ  മുന്നിലേക്ക് നോക്കി.

“ഏട്ടാ…..”

എന്ന് വിളിച്ചുകൊണ്ടവൾ വീണിടത്ത് കിടന്നുകൊണ്ട് അവന്റെ കാലിൽ ചുറ്റിപിടിച്ചു കൊണ്ട് ഉറക്കെകരഞ്ഞു.

അവളേ പിടിച്ചെഴുന്നേൽപ്പിച്ച് നെഞ്ചിലേക്ക് ചേർക്കുന്നതിനിടെ അവൻ ദേഷ്യത്തോടെ അവൾക്ക് പിന്നിൽ നിൽക്കുന്ന ആ ചെകുത്താനെ രൂക്ഷമായി നോക്കി.

അയാളുടെ ആർത്തിയോടെയുള്ള നോട്ടം അവൾക്ക് നേരെതന്നെയാണെന്ന് കണ്ടവൻ അവളേ ഒന്നൂടെ തന്നിലേക്ക് ചേർത്തു നിർത്തി.

എന്നിട്ടും അയാളുടെ ശ്രദ്ധഅവളിൽ നിന്ന് മാറുന്നില്ലെന്ന് കണ്ടവൻ അവളുടെ പിറകിൽ പതിയേ വിരലോടിച്ചു.
അയാളെ തട്ടിമാറ്റി ഓടുന്നതിനിടെ അവളുടെ ചുരിതാറിന്റെ പിൻ ഭാഗം കീറിയിരിക്കുന്നത് കണ്ടവൻ തന്റെ ഷർട്ട്ഊരി അവളേ പുതപ്പിച്ചു കൊണ്ടവളെ തനിക്ക് പിന്നിലേക്ക് നീക്കി നിർത്തി.

“നീ… ഏതാടാ ചെക്കാ…. അവൾ എന്റെ മരുമോളാ അവളേ ഇങ്ങോട്ട് വിട്…”

“ഞാൻ ആരായാലും തനിക്കെന്താ….?അല്ലെങ്കിലും താൻ ഇവളുടെ ആരായാലും എനിക്കെന്താ…..
ഇനിപ്പോ തനിക്കവളെ കൊണ്ട് പോയെപറ്റു എന്നാണെങ്കിൽ താൻ അവളെഒന്ന് കൊണ്ട് പോയെ ”

വലിഞ്ഞുമുറുകിയ മിഖത്തോടെഉള്ള അവന്റെ നിൽപ്പ് കണ്ടയാൾ ആദ്യം ഒന്ന് ഭയന്നെങ്കിലും പിന്നിൽ നിൽക്കുന്ന ആമിയേ കണ്ട്  ആ ഭയം മറച്ചുകൊണ്ട് അവൾക്ക് നേരെ കൈനീട്ടി….

ഇതേ സമയം  അവന്റെ തല്ല് കൊണ്ടയാൾ വലത് ഭാഗത്തേക്ക് തെറിച്ച് വീണു.

തന്നെ അവൻ തല്ലിയതാണെന്ന് കണ്ടയാൾ ദേഷ്യത്തോടെ നിലത്ത്നിന്ന് എഴുന്നേറ്റ് നേരെ നിന്നു.

“ഓഹോ… വീട്ടിൽ ആരുമില്ലെന്ന് കണ്ട് നീ.. നിന്റെ കാമുകനെ വിളിച്ച് വരുത്തിയതാണ് അല്ലേടി….

എന്നിട്ട് എന്റെ മുന്നിൽ ഒരു ശീലാവതി ചമയൽ… തുഫ്…..”

ഒന്ന് നീട്ടി തുപ്പിക്കൊണ്ടയാൾ ഫോണെടുത്ത് ആരെയോ വിളിച്ചു.

അതെല്ലാം കണ്ടും കേട്ടും ഒന്നും പറയാൻ കഴിയാതെ തളർന്നുള്ള ആമിയുടെ നിൽപ്പ് കണ്ടവൻ അയാളെ ശ്രദ്ധിക്കാതെ അവളേ ചേർത്തു പിടിച്ചു.

അത് കൂടെ കണ്ടതും അയാൾ ദേഷ്യത്തോടെ ആമിയേ നോക്കി കാർക്കിച്ചു തുപ്പി.

അൽപ്പം കഴിഞ്ഞതും ദേഷ്യത്തോടെ അവിടേക്ക് വന്ന ജീവൻ ആമിയേ ആരോ ചേർത്തുപിടിച്ചു നിൽക്കുന്നത് കണ്ട് ദേഷ്യത്തോടെ അവനേപിടിച്ചു തിരിച്ചു നിർത്തി അവനേ തല്ലാനായി കയ്യൊങ്ങി…
എന്നാൽ തന്നെ തല്ലാൻ ഓങ്ങിയ ജീവന്റെ കൈകൾ തടഞ്ഞുകൊണ്ടവൻ ജീവന്റെ മുഖത്തേക്ക് ആഞ്ഞടിച്ചു.
മുന്നിൽ നിൽക്കുന്നത് അക്ഷയ് ആണെന്ന് തിരിച്ചറിഞ്ഞവൻ ഞെട്ടലോടെ ആമിയേ നോക്കി.

“കണ്ടോടാ… മോനേ അവള്ടെ മറ്റവനെക്കൊണ്ടവൾ നിന്നെ തല്ലിച്ചത്….ഞാൻ അന്നേ പറഞ്ഞതാ
കണ്ടവന്റെ കൂടെ അഴിഞ്ഞാടി നടന്നവളാണെന്ന് അന്നൊന്നും നീയത് വിശ്വസിച്ചില്ല
ഇന്നിപ്പോ ഞാൻ വീട്ടിൽ വന്നപ്പോ കണ്ട കാഴ്ച എന്താണെന്ന് നിനക്കറിയാമോ… ഇവനും ഇവളുംകൂടെ റൂമിൽ ച്ചി…. അതെങ്ങനെ ഞാൻ പറയും. ഇങ്ങനെയുള്ള ഇവളെഒന്നും ഇനി മേലിൽ ഇവിടെ നിർത്തരുത്..പറഞ്ഞുവിടെടാ മോനേ അവളേ…”
എന്നാൽ താൻ പറയുന്നതിനൊന്നും അവൻ പ്രതികരിക്കുന്നില്ലെന്ന് കണ്ടയാൾ മൂന്ന്പേരെയും മാറി മാറി നോക്കി.

” എന്താടോ നിർത്തിയത് ഞങ്ങളെ താൻ എങ്ങനെയാ കണ്ടതെന്ന് താൻ പറ ഞാനും കൂടെ ഒന്ന് കേൾക്കട്ടെ…. ”

“ഈ പിഴച്ചവളെയും ഇവനെയും ഇറക്കിവിടെടാ മോനേ..”

“താൻ കെടന്ന് അലറണ്ട
അല്ലെങ്കിലും ഞങ്ങള് പോകുവാ തനിക്ക് കേറിപ്പിടിക്കാനും തന്റെ മോന് തല്ലിപഠിക്കാനും എന്റെ മോളേ ഞാനിവിടെ നിർത്തുന്നില്ല…”

“ഞാൻ കേറി പിടിച്ചെന്നോ… അനാവശ്യം പറയരുത് ഇവളെനിക്കെന്റെ മോളേ പോലെയാ….”

“ച്ചി… നിർത്തെടോ…. ഇങ്ങനാണോ താൻ തന്റെ മോളേ കാണുന്നത് എന്ന് പറഞ്ഞു കൊണ്ടവൻ തന്റെ ഫോൺ അവൻ അയാൾക്ക് നേരെ ഉയർത്തി.
അതിലെ ദൃശ്യങ്ങൾ കണ്ട ജീവൻ ഞെട്ടലോടെ അച്ഛനെ നോക്കി.
എന്ത് പറയണം എന്നറിയാതെ അയാൾ  അവർക്ക് മുന്നിൽ വിളറി നിന്നു.

“തന്റെ അറിവിലേക്കായി പറയാം ഞാൻ അക്ഷയ്…. ആമിയുടെ ഒരേ ഒരു ചേട്ടൻ
ഇഷ്ടപെട്ട ആളെ വിവാഹം കഴിച്ചതിന്റെ പേരിൽ വീട്ടുകാർമുഴുവൻ അവളേ തള്ളിക്കളഞ്ഞപ്പോൾ എനിക്കോ അച്ഛനോ അമ്മക്കോ അതിന് കഴിഞ്ഞില്ല അതുകൊണ്ട് അവളേഒന്ന് കാണാൻ കഴിഞ്ഞ ആറ് മാസമായി ഒളിഞ്ഞും തെളിഞ്ഞും ഈ വീടിനടുത്ത് താൻ ഉണ്ടായിരുന്നു അപ്പോഴൊന്നും അവളേ ഒരുനോക്ക് കാണാൻ പോലും കഴിയാതെ വന്നപ്പോൾ ഇറങ്ങിയതാണ്.

അതിപ്പോ നന്നായെന്ന് തോനുന്നു കഴിഞ്ഞ ദിവസം ഇവിടെ നടന്നതൊക്കെ അറിഞ്ഞിട്ട് തന്നെയാ ഞാൻ ഇവിടെ നിൽക്കുന്നത്.
തന്റെ മകനെ കെട്ടിയെന്ന് വിചാരിച്ചിട്ട് ഇവളെ ഞങ്ങളാരും പടിയടച്ചുപിണ്ഡംവച്ചിട്ടൊന്നും ഇല്ലാ…..”

ദേഷ്യത്തോടെ രാജീവിനെ പിന്നിലേക്ക് തള്ളിക്കൊണ്ടവന്റെ അച്ഛന് നേരെവിരൽ ചൂണ്ടിക്കൊണ്ട്പറഞ്ഞു.

“ഇയാൾക്ക് അറിയില്ലെങ്കിലും നിനക്ക് തീർച്ചയായിട്ടും അറിയാമായിരിക്കും ജീവൻ ഇവളെ ഞങ്ങൾ എങ്ങനെയാ വളർത്തിയതെന്ന്.
ശെരിയാ… അച്ഛനും അമ്മയ്ക്കും വിഷമമുണ്ട് പക്ഷേ അതിനർത്ഥം ഞങ്ങളാരും അവളേവെറുത്തു എന്നല്ല….
ഇവൾക്കൊന്നു നൊന്താൽ അവിടുണ്ടാവും അവളുടെ കുടുംബം മുഴുവൻ.കേട്ടോടാ പുന്നാര മോനേ …”

“അക്ഷയ് ഞാൻ ഇതൊന്നും….
എന്റെ അച്ഛൻ ഇവളോട്….. ഇവള് പറഞ്ഞപ്പോ അവരെ അംഗീകരിക്കാൻ കഴിയാതെ…”

പറയുന്നതൊന്നും പൂർത്തിയാക്കാൻ കഴിയാതെ സങ്കടംകൊണ്ടവന്റെ വാക്കുകൾ മുറിയുന്നുണ്ടായിരുന്നു.

“അറിയണമായിരുന്നു.
കുടുംബസ്നേഹം നല്ലതാ… അത് വേണ്ടെന്ന് ഞാൻ പറയുന്നില്ല പക്ഷേ അതുപോലെ തന്നെ നിന്നെ മാത്രം വിശ്വസിച്ച് നിന്റെകൂടെ ഇറങ്ങിവന്നപെണ്ണിനെ സംരക്ഷിക്കാനും മനസ്സിലാക്കാനുംകൂടെ നിനക്ക് കഴിയണമായിരുന്നു.”

“ആമി… ഞാൻ ഒന്നും… നിന്നെ ഇയാള്..”

നിറഞ്ഞുവന്ന കണ്ണുകൾ അമർത്തിതുടച്ചുകൊണ്ട് ജീവൻ അവൾക്ക് നേരെകൈകൾ കൂപ്പി.
അവനോടൊരുമറുപടിയും പറയാതെഅവൾ നിർവികാരയായി എങ്ങോ ദൃഷ്ട്ടിയൂന്നി നിന്നു.

“മതിജീവൻ ഇവളെ നോക്കാനോ സംരക്ഷിക്കാനോ മനസ്സിലാക്കാനോ കഴിയാത്ത നിന്റെകൂടെ ഇവളെ ഇനിഞാൻ നിർത്തില്ല.”
ആമിയേ ചേർത്തു പിടിച്ചുകൊണ്ടവൻ പറയുമ്പോൾ അവന്റെ കണ്ണുകളും നിറയുന്നുണ്ടായിരുന്നു

“മിസ്റ്റർ ജീവൻ…അഭിരാമിയെ ഉപദ്രവിച്ചതിന്റെ പേരിൽ നിങ്ങളെയും നിങ്ങളുടെ അച്ഛനേയും അറസ്റ്റ് ചെയ്യുകയാണ് വന്ന് വണ്ടിയിൽ കയറ്…”

പിന്നിൽ നിന്നുള്ള ശബ്ദം കേട്ട് ജീവന്റെ അച്ഛൻ ഭയത്തോടെ അവനേനോക്കി.

എന്നാൽ അയാളെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവൻ തലകുനിച്ചുകൊണ്ട് അവർക്കൊപ്പം  മുന്നോട്ട് നടന്നു .

അവർക്കരികിലൂടെ അവരെ ദേഷ്യത്തോടെ നോക്കികൊണ്ട് നടന്നു വരുന്ന ആമിയുടെ അച്ഛനേയും അമ്മയേയും കണ്ട ജീവൻ  അവരോട് ഒന്നും പറയാൻ കഴിയാതെ പോലീസ്കാർക്കൊപ്പം ആമിയേയും കുടുംബത്തെയും കടന്ന് നടന്നകന്നു.

അവന് പിറകെതന്നെ തലയും താഴ്ത്തി അവന്റെ അച്ഛനും.

ജീപ്പ് നീങ്ങിതുടങ്ങിയതും കണ്ണീരോടെ പുറത്തേക്ക് നോക്കിയ ജീവൻ
ആമിയേ ചേർത്തുപിടിച് ആശ്വസിപ്പിക്കുന്ന അവളുടെ കുടുംബത്തെ കണ്ട്  സന്തോഷത്തോടെയും കുറ്റബോധത്തോടെയും തലതാഴ്ത്തിയിരുന്നു.