അവൻ തന്ന സമ്മാനവുമായി വലിഞ്ഞു കേറി വന്നപ്പോൾ രണ്ട് കൈ നീട്ടി സ്വീകരിച്ചത് എന്റെ കൂടെ പിറപ്പായത് കൊണ്ടാ, തള്ളി..

(രചന: മിഴി മോഹന)

മിണ്ടരുത് നീ വീട്ടുകാരുടെയും നാട്ടുകാരുടെയും മുൻപിൽ എന്നെയും അച്ഛനെയും നാണം കെടുത്തി കണ്ട തെരുവ് പട്ടിയുടെ കൂടെ ഇറങ്ങി പോകുമ്പോൾ നിന്റ് ഈ പൂംകണ്ണുനീർ കണ്ടില്ലല്ലോ..”

അവൻ തന്ന സമ്മാനവുമായി വലിഞ്ഞു കേറി വന്നപ്പോൾ രണ്ട് കൈ നീട്ടി സ്വീകരിച്ചത് എന്റെ കൂടെ പിറപ്പായത് കൊണ്ടാ..” തള്ളി കളയാൻ എനിക്ക് ആവില്ലല്ലോ…

“”” അത്രയ്ക്ക് ഞാൻ സ്നേഹിചച്ചു പോയി നിന്നെ ഞാൻ.. “” ഗോപൻ കണ്ണ് തുടച്ചു പുറത്തേക്ക് ഇറങ്ങുമ്പോൾ ഞാൻ മുട്ട് കാലിലിൽ മുഖം അമർത്തി ഏങ്ങി കരഞ്ഞു…

മോളെ.. “” ഏട്ടത്തിയുടെ വിളിയിൽ മെല്ലെ തല ഉയർത്തി ഞാൻ.. “”

ഏട്ടത്തി കുഞ്ഞ്.. “”

അവൾക് ഞാൻ ചോറ് കൊടുത്തു്.. “””അപ്പുറത്തു അപ്പുവിന്റെയും അമ്മുവിന്റേയും കൂടെ കളിക്കുന്നുണ്ട് അവൾ .”” ഏട്ടത്തി പതുക്കെ എന്റെ അടുത്തേക്ക് ഇരുന്നു..

ഞാൻ നിങ്ങൾക് ഒരു ബാധ്യത ആണെല്ലേ ഏടത്തി.. “” അറിയാം ഒരു രാത്രിയിൽ എല്ലാവരെയും വേദനിപ്പിച്ച് കൊണ്ട് ഇറങ്ങി പോകുമ്പോൾ ഒരിക്കലും ഇങ്ങനെ ഒരു വിധി ഞാൻ പ്രതീക്ഷിച്ചില്ല….

അന്ന് ഏട്ടൻ പറഞ്ഞത്‌ നേരായിരുന്നു…. ഒരുപാട് പെണ്ണുങ്ങളിൽ ഒരുവൾ മാത്രം ആയിരുന്നു ഞാൻ അയാൾക്.. “” പക്ഷെ വയറ്റിൽ കുരുത്തതിനെ തള്ളി കളയാൻ എനിക്ക് കഴിഞ്ഞില്ല…

ആർക്കും ഒരു ബാധ്യത ആകാൻ ഞാനും എന്റെ കുഞ്ഞും ഇവിടെ നിൽക്കില്ല ഞങ്ങൾ എവിടെയെങ്കിലും പോയ്കൊള്ളാം… “” കണ്ണുനീർ ആയത്തിൽ തുടച്ചതും വാത്സല്യത്തോടെ ഏടത്തിയുടെ ഒരു അടി തോളിൽ വീണു കഴിഞ്ഞിരുന്നു…

ബാദ്യത ആവാനോ… നീയും കുഞ്ഞും ഞങ്ങള്ക്ക് എങ്ങനെയാ ബാധ്യത ആവുന്നത്…”” ഏട്ടൻ വിഷമം കൊണ്ട് പറഞ്ഞു പോകുന്നത് അല്ലെ..

നല്ല ആലോചനയാ മോളെ.. “”നിന്നെ കുറിച്ച് എല്ലാം അറിഞ്ഞു തന്നെയാ നന്ദൻ ഈ ആലോചനയുമായി വന്നത്…”” ഒരർത്ഥത്തിൽ ആലോചിച്ചപ്പോൾ തെറ്റില്ല എന്ന് ഏട്ടനും തോന്നി… അത് കൊണ്ടാ നിന്നോട് സമ്മതം ചോദിച്ചത്…

വേണ്ട ഏടത്തി.. “” ഒരിക്കൽ ചൂട് വെള്ളത്തിൽ വീണവൾ ആണ് ഞാൻ… “” ഏട്ടൻ ഒഴികെ ഒരു പുരുഷനെയും എനിക്ക് ഇനി വിശ്വാസം ഇല്ല… വിശ്വസിക്കില്ല ഞാൻ….

അന്വേഷിച്ചിടത്തോളം നന്ദൻ നല്ല മനുഷ്യൻ ആണ്.. “” പ്രസവത്തോടെ ഭാര്യ മരിച്ചതിൽ പിന്നെ മോന് വേണ്ടി മാത്രമായിരുന്നു അയാളുടെ ജീവിതം.. “” ഇപ്പോൾ മോന് എട്ടു വയസ് ആയി… അവന് ഒരു അമ്മയുടെ സ്നേഹം കിട്ടണം എന്ന് തോന്നി കാണും…

അപ്പോൾ എന്റെ മോളോ ഏട്ടത്തി.. “” അവൾക് അമ്മയും അച്ഛനും ഇല്ലാതാകില്ലേ..” എന്ത് പ്രായം ഉണ്ട് അവൾക് വെറും രണ്ട് വയസ് മാത്രം… ഹ്ഹ.. “” തേങ്ങലോടെ ചുവരിലേക് ചാരി ഞാൻ..

അവൾക് ഞങൾ ഇല്ലെടി.. “” പിന്നെ കുറച്ചു കഴിഞ്ഞു നന്ദൻ അവളെയും സ്വീകരിക്കും….” ഇപ്പോൾ ആ മകൻ അതിനെ എങ്ങനെ ഉൾകൊള്ളും എന്നൊരു ഭയം ഉണ്ട് നന്ദന്…

സ്വീകരിച്ചില്ലങ്കിലോ.. “”നാളെ അവൻ അവളെ ഉൾക്കൊണ്ടിലങ്കിലോ….? എന്റെ സംശയങ്ങൾ ആ ചുവരിൽ മുഴങ്ങി….

നീ ഇപ്പോൾ അതിനെ കുറിച്ചൊന്നും ഓർത്തു വിഷമിക്കണ്ട.. “” തല്ക്കാലം ഏട്ടൻ പറയുന്നത് കേൾക്കൂ.. “”””

ജീവിതത്തിൽ ഒരിക്കൽ എടുത്ത തീരുമാനം പരാജയപെട്ടവൾക് ഏട്ടന്റെ ആ തീരുമാനത്തിനു മുൻപിൽ എതിർത്തു നില്കാൻ കഴിയില്ലായിരുന്നു…

ആളും ആരവവും ഇല്ലാതെ ഉമ്മറ തിണ്ണയിൽ നന്ദേട്ടൻ എന്റെ കഴുത്തിൽ താലി ചാർത്തുമ്പോഴും എന്റെ കണ്ണുകൾ ഏടത്തിയുടെ കൈയിൽ ഇരിക്കുന്ന എന്റെ കുഞ്ഞിലായിരുന്നു….

എല്ലാവരോടും യാത്ര പറയുമ്പോഴും അവളുടെ മുഖത്തേക്ക് നോക്കാൻ എനിക്ക് കഴിഞ്ഞില്ല… നോക്കിയാൽ ഒരുപക്ഷേ വീണ്ടും ഏട്ടനെ ധിക്കരിക്കേണ്ടി വരും എന്ന് എനിക്ക് അറിയാം…””

നന്ദേട്ടന് ഒപ്പം കാറിൽ കയറുമ്പോഴും പുറകിൽ ഇരിക്കുന്ന ആ എട്ടു വയസുകാരനെ ഞാൻ ശ്രദ്ധിച്ചില്ല….. നന്ദേട്ടൻ കാർ സ്റ്റാർട്ട്‌ ചെയ്തതും അച്ഛാ എന്നുള്ള അവന്റെ ഉറക്കെയുള്ള വിളിയിലാണ് നന്ദേട്ടന് ഒപ്പം ഞാനും തിരിഞ്ഞു നോക്കിയത്…

നമ്മൾ കുഞ്ഞിനെ കൊണ്ട് പോകുന്നില്ലേ അച്ഛാ.. “” ആ കുഞ്ഞിനെ ഇഷ്ടപെട്ടത് കൊണ്ടാ ഈ അമ്മയെയും എനിക്ക് ഇഷ്ടം ആയത്.. ” കൊണ്ട് പോകാം അച്ഛാ അവളെയും…. “”

അവനിൽ നിന്നും വാക്കുകൾ കേട്ടതും നന്ദേട്ടന്റെ ചുണ്ടിൽ നേരിയ ചിരി വിടർന്നു…

മ്മ്.. “” ചെല്ല് ഇനിയുള്ള യാത്രയിൽ നമ്മൾ മൂന്ന് അല്ല നാല് ആണ്.. “” അവളെയും എടുത്തു കൊണ്ട് വാ.. “” കേൾക്കാൻ കൊതിച്ചത് പോലെ ആ വാക്കുകൾ കാതിലേക് വീണതും ആ നല്ല മനുഷ്യനെ കൈ എടുത്തു തൊഴുതു കൊണ്ട് മുൻപോട്ട് ഓടിയിരുന്നു ഞാൻ……

കാറിൽ എന്റെ മടിയിൽ ഇരിക്കുന്നവളെ കൊഞ്ചിച്ചും ലാളിച്ചും ആ എട്ടു വയസുകാരൻ ഒരു ഏട്ടൻ ആയി മാറിയിരുന്നു….

ഞാൻ കണ്ട പുരുഷനിൽ നിന്നും വ്യത്യസ്തൻ ആയ മനുഷ്യൻ ആയിരുന്നു നന്ദേട്ടനെ… എനിക്ക് വേണ്ടി എന്റെ ഏട്ടൻ എടുത്ത തീരുമാനം ഒരിക്കലും തെറ്റ് ആയിരുന്നില്ല……. വേർതിരിവ് ഇല്ലാതെ രണ്ട് മക്കൾക്കും ഞങ്ങൾ സ്നേഹം വാരി വിതറി..

ആ രണ്ട് മക്കളെ സ്നേഹിക്കാൻ വേണ്ടി ഇനി ഒരു കുഞ്ഞ് ഞങളുടെ ജീവിതത്തിൽ വേണ്ട എന്ന് ദൈവം നിശ്ചയിച്ചത് പോലെ എനിക്ക് ഗർഭപാത്രത്തിൽ ഒരു മുഴ വന്നതും ഗർഭപാത്രം എടുത്തു കളയേണ്ടി വന്നതും…അപ്പോഴും എന്റെ മോനും നന്ദേട്ടനും കൂടെ തന്നെ നിന്നു…..

ഋതുക്കൾ മാറി മറിയുന്നത് അറിയാതെ ഞങ്ങൾ പരസ്പരം സ്നേഹിച്ചു…. “” ഇന്നാണ് ആ ശുഭദിനം.. എന്റെ അമ്മാളുവിന്റെ കല്യാണം…..

അമ്മേ അമ്മേ. “”

അവളെ ഒരുക്കി കൊണ്ടിരിക്കുമ്പോൾ ആണ് പുറത്തു നിന്നും എന്റെ കണ്ണന്റെ വിളി… കതക് തുറക്കുമ്പോൾ തന്നെ കണ്ടു വിയർത്തു കുളിച്ചു നിൽക്കുന്നവനെ…

എന്റെ കണ്ണാ എത്ര ദിവസം കൊണ്ടുള്ള ഓട്ടമാ ഇത്…. “” നീ കുറച്ചു നേരം അവിടെങ്ങാനും പോയി ഇരിക്ക് മോനെ..

അമ്മയ്ക്ക് അങ്ങനെ പറയാം. “” ഇരിക്കാനും നിൽക്കാനും വയ്യാത്ത അവസ്ഥയിൽ ആണ് ഞാൻ.. “” നെഞ്ചിൽ ആകെ ഒരു പിടപ്പ്.. പതുക്കെ നെഞ്ചു തിരുമ്മുന്നവനെ ചിരിയോടെ നോക്കി…

ആഹാ ഇവന്റെ വെപ്രാളം കണ്ടാൽ തോന്നുമല്ലോ അവളെ അങ്ങ് ദൂരേക്കാ അയക്കുന്നത് എന്ന്… ഗോപന്റർ മോൻ അപ്പു തന്നെയല്ലേ.. “” എപ്പോൾ വേണമെങ്കിലും ഓടി ചെല്ലാവുന്ന ദൂരവും.. “” കട്ടി കണ്ണട ഒന്ന് കൂടി മൂക്കിലെക് ചേർത്ത് വച്ച് കൊണ്ട് നന്ദേട്ടൻ അവിടേക്ക് വന്നു…

എന്നിട്ട് കുറച്ചു മുൻപ് അച്ഛൻ അവിടെ നിന്ന് കരയുന്നത് കണ്ടതോ… “”” കണ്ണൻ ഒന്ന് ഇരുത്തി നോക്കിയതും നന്ദേട്ടൻ കണ്ണ് ചുളിച്ചു..

അത് പിന്നെ ഇത്രയും നാൾ നെഞ്ചിൽ ചേർന്നു ഉറങ്ങിയ കുഞ്ഞ് അല്ലെ… “” ഏതൊരു അച്ഛനും സങ്കടം കാണും…. “” അല്ലേടി ഭാര്യേ..

കണ്ണേട്ടാ.. “”നവവധു ആയി ഒരുങ്ങി അവർക്ക് മുൻപിലേക് വരുന്നവളെ ആ നിമിഷം കണ്ണ് നിറച്ചു നോക്കി  നിന്നു ആ അച്ഛനും മോനും..”””

ഇന്നലെ ഞാൻ വാങ്ങി കൊണ്ട് വന്ന മാല ഇട്ടില്ലേ കുഞ്ഞി … “”” കണ്ണൻ പരിഭവത്തോടെ നോക്കുമ്പോൾ കുഞ്ഞി പെണ്ണ് ചിരിച്ച് കൊണ്ട് എന്നെ നോക്കി…

എല്ലാം കൂടി ഇട്ടാൽ കഴുത്ത് ഒടിഞ്ഞു വീഴും അത് കൊണ്ട് വേണ്ട എന്ന് ഞാനാ കണ്ണാ പറഞ്ഞത്‌..”

അത് അമ്മയാണോ തീരുമാനിക്കുന്നത്..”””” സർവ്വാഭരണ വിഭൂഷ ആയിട്ട് വേണം എന്റെ പെങ്ങൾ മണ്ഡപത്തിൽ കയറാൻ.. “”

ഞാൻ ഒരുക്കിയതിലെ പാളിച്ചകൾ ചൂണ്ടി കാണിച്ചു പെങ്ങളെ വീണ്ടും വീണ്ടും ഒരുക്കുന്നവനെ നന്ദേട്ടന്റെ നെഞ്ചോട് ചേർന്നു നിന്നു കാണുമ്പോൾ അറിയാതെ തന്നെ കണ്ണുകൾ നിറഞ്ഞൊഴുകി…

ഗോപേട്ടന്റെ മകന്റെ കൈയിലേക് അവളെ നന്ദേട്ടൻ കൈ പിടിച്ചു ഏല്പിക്കുമ്പോൾ നിറഞ്ഞ മനസോടെ ഞാൻ ഗോപേട്ടന്റെ മുഖത്തേക്ക് നോക്കി…..

ഏട്ടൻ എനിക്കായി തന്ന സമ്മാനം എന്റെ നന്ദേട്ടനും കണ്ണനും.. “”

പോകാൻ നേരം അച്ഛന്റെയും ഏട്ടന്റെയും നെഞ്ചോരം ചേർന്നവൾ കരയുമ്പോൾ നിറഞ്ഞു വന്ന കണ്ണുനീരിനെ അടക്കാൻ രണ്ട്പേരും പാട് പെട്ടു….

അച്ഛനും മക്കളും ഇങ്ങനെ കരഞ്ഞോണ്ട് ഇരുന്നാൽ വീട്ടിലേക് കയറേണ്ട മുഹൂർത്തം കഴിയും.. “” പിന്നെ.. “”പിന്നെ.. ഗോപേട്ടൻ എന്തോ മുഖവുര ഇട്ടപ്പോൾ നന്ദേട്ടനും കണ്ണനും സംശയത്തോടെ നോക്കി… അതെ സംശയം എന്നിലും വന്നു…

ഈ അച്ഛന്റെയും മകന്റെയും സ്നേഹം എന്റെ അമ്മു മോൾക്ക് കൂടി കൊടുക്കുവോ.. “” അന്നത്തെ ആ എട്ടു വയസുകാരൻ മനസിൽ കയറി കൂടി പോയി…

“” എന്റെ മോളെ മറ്റാരുടെ കൈയിൽ കൊടുത്താലും കിട്ടാത്ത സംതൃപ്തി ആയിരിക്കും കണ്ണനെ ഏൽപ്പിച്ചാൽ..

” നന്ദന് സമ്മതമാണെങ്കിൽ മാത്രം മതി…”” ഗോപേട്ടന്റെ നോട്ടം ഏടത്തിയിൽ ചെന്ന് നിക്കുമ്പോൾ ആ മുഖത്തും നന്ദേട്ടന്റെ ഉത്തരം അറിയാനുള്ള ആകാംഷ നിറഞ്ഞു…

നന്ദേട്ടന്റെ മുഖത്തെ ചിരിയും കണ്ണന്റെ മുഖത്തെ ചെറു നാണത്തിൽ നിന്നും ഉത്തരം കിട്ടിയിരുന്നു…..

ആ നിമിഷം എന്റെ കണ്ണുകൾ അപ്പുവിന് പിന്നിൽ ഒളിക്കുന്ന അമ്മുവിലേക് പോയി.. പലപോഴും അവളുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ഭാവത്തിൽ നിന്നും ഞാൻ അത് മനസിലാക്കിയിരുന്നു…..

” പക്ഷെ ഗോപേട്ടനോട് പറയാനോ ചോദിക്കാനോ ഉള്ള ഭയം കാരണം അത് കണ്ടില്ല എന്ന് നടിച്ചതെ ഉള്ളു… പക്ഷെ ഇന്ന് ഗോപേട്ടൻ തന്നെ എന്റെ മാണിക്യത്തെ ചോദിച്ചിരിക്കുന്നു… “””

അമ്മാളുവിനെ അപ്പുവിന് ഒപ്പം യാത്രയാക്കി തിരിയുമ്പോൾ കണ്ണൊന്നു തുടച്ചു ഞാൻ…..

ഇനി ഒരു കൂടി ചേരലിൽ എന്റെ കണ്ണനും ഒരു കൂട്ട് ആകും എന്ന ഉറപ്പോടെ.. ആ നിമിഷം രണ്ട് കൈകൾ എന്നെ പിന്നിൽ നിന്നും വിരിഞ്ഞു മുറുക്കിയിരുന്നു….. എന്റെ നന്ദേട്ടനും എന്റെ കണ്ണനും……