അവന്റെ ആദ്യ രാത്രിയാണിന്നെന്ന് ഓർക്കും തോറും അവളുടെ നെഞ്ച് ഉരുകി തുടങ്ങി, തന്റെ സ്ഥാനത്ത്..

(രചന: Mizhi Mizhi)

അവന്റെ ആദ്യരാത്രിയാണിന്നെന്ന് ഓർക്കും തോറും അവളുടെ നെഞ്ച് ഉരുകി തുടങ്ങി … തന്റെ സ്ഥാനത്ത് മറ്റൊരു പെണ്ണ് അയാളുടെ നെഞ്ചിനോട് ചേരുന്നത് അവൾക്ക് ഓർക്കാൻ വയ്യ …

മുറിയിലെ നിശബ്ദത അവളെ വല്ലാതെ ഭയപ്പെടുത്തി … തന്നിലൂടെ കടന്നുപോകുന്ന ശ്വാസത്തിനപ്പുറം ആ മുറിയപ്പോൾ ശാന്തമാണ് ….

ആര്ആര്ക്കൊക്കെ സ്വന്തമാണെന് ഈ ഭൂമിയിൽ നിശ്ചയിക്കുന്നതാരാണ് …പരസ്പരം സ്നേഹിക്കുന്നവർക്ക് ഉള്ളതല്ല ഈ ജീവിതമെങ്കിൽ പിന്നെ എന്തിനാണ് ജീവൻ ..

അവൻ ചേർന്നു നിന്ന രാത്രികൾ അവളിൽ നിന്നും അടർന്ന് പോയിരിക്കുന്നു .. ചെന്നൈ എന്ന വലിയ നഗരത്തിലേക്ക് ചേക്കേറുബോൾ അവൻ എന്റെ കൂട്ടുകാരൻ മാത്രമായിരുന്നു .. മൂന്നു പെണ്ണും ഒരാണും ചേർന്നതാണ് ഞങ്ങളുടെ ഗ്യാങ്ങ് ..

എപ്പോഴൊക്കെയോ അവനോട് ഒരിഷ്ടം തോന്നി തുടങ്ങി .. ആ ഇഷ്ടം അവനുമുണ്ടെന്ന് എനിക്കറിയാമായിരുന്നു . ഇഷ്ടം എന്നു പറഞ്ഞാൽ കുറഞ്ഞു പോകും .. ആരും അറിയാതെ ഞങ്ങളുടെ ഇഷ്ടം കൂടി കൂടി വന്നു ….

മറ്റെല്ലാം ഒഴുവാക്കി ഞങ്ങൾ പരസ്പരം എല്ലാം പങ്കുവെച്ചു … സന്തോഷവും , സങ്കടവും പിന്നെ അതിനപ്പുറം  ..

ആ പങ്കുവക്കലുകളിൽ ഒന്നായിരുന്നു .. നാട്ടിൽ അവനുള്ള മറ്റൊരു പ്രണയം… പിണക്കത്തിന്റെയും വഴക്കിന്റെയും മാത്രം അവകാരം പറഞ്ഞിരുന്ന അവളിൽ നിന്നും അവനത്ര മാത്രം വേദനിച്ചിരുന്നു  അവൻ…

മറ്റൊരു പെണ്ണിന്റെ താണെന്ന് അറിഞ്ഞിട്ടും എനിക്കവനെ വെറുക്കാൻ കഴിഞ്ഞില്ല …

ഡാ … നീയെന്നെ സ്നേഹിക്കുന്നുണ്ടോ

ഒരുപാട്…

അപ്പോ അവളോ ?

അവളെയും ..

നമുക്ക് ഒന്നിക്കാൻ പറ്റ്വോടാ…

അറിയില്ല .. പക്ഷേ നീയടുത്തുള്ളപ്പോൾ മാത്രമാണ് ഞാൻ സന്തോഷിക്കുന്നത് …

പിരഞ്ഞാൽ നീ എന്നെ മറക്കുമോ…

നിനക്ക് പറ്റുമോ…

ഇല്ല…

പിന്നെയെങ്ങാനാടി എനിക്ക് ..

പഠിപ്പിനൊടുവിൽ തിരികെ വണ്ടി കയറുമ്പോൾ വല്ലാത്ത നിസ്സഹായവസ്ഥയായിരുന്നു … ഒരു ദിവസം സന്ധ്യക്കാണ് അവൻ വിളിച്ചത് … പേടിച്ചതു പോലെ കല്യാണ വിശേഷം പറയാൻ …

നിനക്ക് എന്നോട് വെറുപ്പുണ്ടോടി ..

എന്തിന് …

അങ്ങനെയൊക്കെ ഉണ്ടായിട്ടും..

നീ പിടിച്ചു വാങ്ങിയതല്ലല്ലോടാ … എന്നാ കല്യാണം..

ജനുവരി…

ഇനി ദിവസമില്ലാലേ…

ഇല്ല … എനിക്ക് നിന്നെ ഇഷ്ടാടി .. പക്ഷേ വീട്ടുകാര്

സാരില്ലടാ … യോഗമില്ലായിരിക്കും ..

പിന്നിടുള്ള ദിവസങ്ങളിലൊക്കെ നെഞ്ചിനൊരു കനമായിരുന്നു … അവൻ നഷ്ടപ്പെടാൻ വയ്യ .. ആരും കാണാതെ ഒരു പാട് കരഞ്ഞു നോക്കി ..
പലതും ഓർത്ത് സ്വയം ആശ്വസിച്ചു നോക്കി.

പക്ഷേ ദിവസം അടുക്കും തോറും എനിക്ക് എന്നെ …

ഓരോ രാത്രിയും പേടിയുടെതായിരുന്നു .. അവൾ കട്ടിലിൽ നിന്നും എണീറ്റ് ജനലരികിൽ പോയി നിന്നു … മാനത്ത് നക്ഷത്രങ്ങളില്ല … ആ തണുപ്പിൽ അവനോടൊത്തുള്ള ഓരോ രാത്രിയും കണ്ണിലൂടെ കടന്നു പോയി..

മരിക്കാനാണ് തോന്നിയത് …

അവൾ ഫോൺ കയ്യിലെടുത്തു … ഈ രാത്രി അവനെ എങ്ങനെ വിളിക്കും .. അവൾ ഉണ്ടെങ്കിലോ അവൾ സമയം നോക്കി പത്ത് മണി..

അവൾ അവന്റെ നമ്പർ അമർത്തി .. നാല് റിങ്ങിനപ്പുറം അവൻ ഫോണെടുത്തു

എന്താടി..

എനിക്ക് വിളിക്കണം തോന്നി .. അവൾ ഉണ്ടോ അടുത്ത്..

ഇല്ല .. ഉറങ്ങിയില്ലെ..

ഇല്ല .. ഉറങ്ങാൻ പറ്റുന്നില്ല ..

നോക്ക് അശ്വനി ഞാനൊരു കാര്യം പറയട്ടെ

എനിക്കറിയാം എന്താന്ന് .. വേറെ കല്യാണം കഴിക്കണം , കഴിഞ്ഞതൊന്നും ഓർക്കണ്ട ,,, രണ്ടു പേർക്കും ഓരോ കുടുംബം വേണം എന്നൊക്കെയല്ലെ

ഉം … അതെ..

അതിന് എനിക്ക് സങ്കടമൊന്നുമില്ല .. ഞാൻ നിന്നെ ഹാപ്പി മാ രിഡ് ലൈഫ് വിഷ് ചെയ്യാൻ വിളിച്ചതാ .. പകല് തിരക്കല്ലെ

ഓക്കേടാ..

ഓക്കേ ..

അവൾ വീണ്ടും മാനത്ത് നോക്കി .. ഇതാ ഒരു ഒറ്റ നക്ഷത്രം ..നിറഞ്ഞ കണ്ണുകൾ അവൾ തുടച്ചു ..
ഇനി എന്തിന് കരയണം

ഈ നിമിഷവും കടന്നു പോകും ….

Leave a Reply

Your email address will not be published. Required fields are marked *