അമ്മയുടെ ആ ചോദ്യം കേട്ട ദിവ്യ ഞെട്ടി, എല്ലാം വീട്ടിൽ പറഞ്ഞിട്ടുണ്ട് അവളുടെ ഫോട്ടോ കാണിച്ചിട്ടുണ്ട്..

കാമുകന്റെ തിരോധാനവും കാമുകി കുളത്തിലും
(രചന: Vipin PG)

ഒരു പകലും രാത്രിയും വിളിച്ചിട്ടും അനൂപിനെ ഫോണിൽ കിട്ടുന്നില്ല. ദിവ്യ ആകെ വിഷമത്തിലാണ്. തലേന്ന് രാത്രി പിരിയുന്ന കാര്യം ദിവ്യ വെറുതെ ഒന്ന് സൂചിപ്പിച്ചതാ,,,, പിന്നെ കരച്ചിലായി പിഴിച്ചിലായി,,,, ആകെ സീൻ ആയി,,, അവൻ ഫോൺ വച്ചിട്ട് പോയി,,,,

ഒരു സമാധാനവും ഇല്ലാതെ ദിവ്യ അനൂപിന്റെ വീട്ടിൽ ചെന്നു. മുറ്റത്തു സ്കൂട്ടിയുടെ സൗണ്ട് കേട്ട് അനൂപിന്റെ പുറത്തേക്ക് വന്നു. അമ്മയെ കണ്ടപാടേ സ്കൂട്ടിയിൽ നിന്ന് ചാടി ഇറങ്ങിയ ദിവ്യ അമ്മയുടെ കാലിൽ വീണു.

” അമ്മ എന്നോട് ക്ഷമിക്കണം ,,, ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല ,,, അവനാ എന്നെ വേണ്ടാന്ന് പറഞ്ഞെ” അവളുടെ പ്രകടനം കണ്ടിട്ട്  ഒന്നും മനസ്സിലാകാതെ നിന്ന അമ്മ അവളെ പിടിച്ചെഴുന്നേൽപ്പിച്ചു,,,,,

” മോളേതാ “

അമ്മയുടെ ആ ചോദ്യം കേട്ട ദിവ്യ ഞെട്ടി… എല്ലാം വീട്ടിൽ പറഞ്ഞിട്ടുണ്ട് ,, അവളുടെ ഫോട്ടോ കാണിച്ചിട്ടുണ്ട് ,, എല്ലാവർക്കും ഇഷ്ടപ്പെട്ടു എന്നൊക്കെയാ അനൂപ് അവളോട്‌ പറഞ്ഞത്,,,,, ഒറ്റ നിമിഷം കൊണ്ട് ദിവ്യ ആവിയായത് പോലെയായി,,,

അപ്പോഴാണ് അമ്മയും ആ കാര്യം ഓർത്തത് ,,, അവനെ ഇന്നലെ വൈകിട്ട് തൊട്ടു കാണുന്നില്ല,,, സാധാരണ പാതിരാത്രിക്ക് വന്നു വാതിൽ മുട്ടുന്നതാ,, ഇന്നലെ രാത്രീലും വന്നില്ല ,,,, ഇനി എന്തെങ്കിലും പ്രശ്നം ,,,

” മോളെ ,,, അവൻ അവസാനം എന്താ പറഞ്ഞേ “

” അമ്മ വിഷമിക്കരുത് ,,, എന്നെ കിട്ടീലേൽ അവൻ ചാകുമെന്ന് പറഞ്ഞു  ,,, അമ്മ അവനെ കാര്യം പറഞ്ഞു മനാസ്സിലാക്കണം,,, എനിക്ക് അച്ഛൻ വേറെ കല്യാണം നിശ്ചയിച്ചു ,,,   “

” മോളല്ലേ മോളെ നേരത്തെ പറഞ്ഞെ അവനാ വേണ്ടാന്ന് വച്ചെന്ന് ” പെട്ടുന്നു മനസ്സിലായ ദിവ്യ പ്ലേറ്റ് മാറ്റി,,,,

” അത്….. പിന്നെ….. ആദ്യം അവൻ വേണ്ടെന്ന് പറഞ്ഞു…. പിന്നെ ഞാൻ പറഞ്ഞു…. അവൻ പിന്നേം പറഞ്ഞു…. അപ്പൊ എനിക്ക് വേറെ കല്യാണം വന്നു…..അവൻ എന്റെ ഒരു കാര്യവും ശ്രദിക്കുന്നില്ല…..ഒത്തിരി പൈസ വാങ്ങീട്ടുണ്ട് ….. ഒന്നും തിരിച്ചു തന്നിട്ടില്ല…… എനിക്ക് ഇങ്ങനെ മുന്നോട്ടു പോകാൻ പറ്റില്ല “

” മതി മതി ,,, പറ്റിയതൊക്കെ പറ്റി ,,, ആളെവിടെ “

” ആര് “

” അനൂപ് “

” അപ്പൊ അവൻ ഇവിടെ ഇല്ലേ “

” ഇല്ല “

” പിന്നെ എവിടെ പോയി “

” അതല്ലേ മോളെ ഇപ്പൊ ഞാനും നിന്നോട് ചോദിച്ചേ “

അമ്മയും ദിവ്യയും തമ്മിൽ തർക്കം നടക്കുന്നത് കണ്ടിട്ട് തെങ്ങു കേറാൻ പോയ ദിവാകരൻ അവിടേക്ക് വന്നു,,,,

” എന്താ പ്രശ്നം “

” ദിവാകരാ ,,, എന്റെ ചെക്കനെ കാണുന്നില്ല “

“അതെയാ ,,,,, എപ്പാ പോയെ “

” ഇന്നലെ വൈന്നേരം പോയതാ,,,, ഈ പെണ്ണ് പറഞ്ഞു പറ്റിച്ചു ന്ന് പറഞ്ഞിട്ട് പോയതാ പോലും  “

” ദൈവേ ,,, ഓൻ ഇന്നലെ ആ പൊട്ട കൊളത്തിന്റെ അടുത്തേക്ക് പോകുന്നത് കണ്ടിന് ,,, ചെക്കൻ പണി ആക്കിയാ “

” എന്റെ അനൂപേട്ടാ “

അവൻ ആത്മഹത്യ ചെയ്താൽ പണി കിട്ടുമെന്ന് മനാസ്സിലാക്കിയ ദിവ്യ കേട്ട പാതി കേക്കാത്ത കുളത്തിന്റെ അടുത്തേക്ക് ഓടി ,,, അമ്മയും ദിവാകരനും അവളുടെ പുറകെ ഓടി,,,,

ഓടി ഓടി കുളത്തിന്റെ അടുത്തെത്തിയ ദിവ്യ കാല് തെറ്റി നേരെ കുളത്തിലേക്ക്,,,,

” ബ്ലും “

ഈ കാഴ്ച കണ്ട് കണ്ണ് മിഴിച്ചു നിൽക്കുകയാണ് അമ്മയും ദിവാകരനും,,, അനൂപിന്റെ കൈയ്യിലിരിപ്പ് വച്ച് അവന് നാട്ടിൽ നിന്ന് പെണ്ണ് കിട്ടൂല ന്ന് ഉറപ്പുള്ള അമ്മക്ക് ബൾബ് കത്തി,,,,

” എന്റെ മോന്റെ പെണ്ണ് വെള്ളത്തിൽ പോയെ,,,, ദിവാകരാ ,, പെണ്ണ് പോയാടാ,,, നോക്കടാ  “

ന്ന് പറഞ്ഞ്  അമ്മ ദിവാകരനെയും കുളത്തിൽ തള്ളി ഇട്ടു,,,, നീന്താൻ അറിയാത്ത ദിവ്യയും ദിവാകരനും പൊട്ട കുളത്തിൽ ചെളി വെള്ളം കുടിച്ചു,,,,

അമ്മയുടെ അലർച്ച കേട്ട് നാട്ടുകാര് മുഴുവൻ കുളത്തിനടുത്തേക്ക് ഓടി എത്തി,,,, വന്നവരിൽ നീന്തലറിയുന്ന ഓരോരുത്തരായി വെള്ളത്തിൽ ചാടി ,,, മുങ്ങി പൊങ്ങുന്ന ദിവ്യയെയും ദിവാകാരനെയും ഓരോരുത്തർ കരക്കടുപ്പിച്ചു ,,,,,

” മക്കളെ ,, എന്റെ ചെക്കൻ ഇന്നലെ പോയതാ ,,, ഓനേം കൂടി ഒന്ന് നോക്ക് മക്കളെ “

എല്ലാരും വീണ്ടും ചാടി ,,,, പൊട്ട കുളത്തിൽ താഴെ അടിഞ്ഞു കൂടിയ ചെളി മുഴുവൻ ഇളക്കി മാറ്റി തിരയുകയാണ്,,,, ഇതിന്റെ ഇടയിലേക്ക് വരികയാണ് കഥാ നായകൻ അനൂപ് ,,,,

ഈ പ്രശ്നങ്ങൾ ഒക്കെ ഉണ്ടാക്കിയാലും അവളെ നൈസ് ആയിട്ട് ഒഴിവാക്കി അടുത്ത പരിപാടി പിടിക്കാനുള്ള പ്ലാനുമായിട്ട് ഫ്രണ്ട്‌സ് ന്റെ അടുത്ത് പോകുന്ന വഴി ഫോൺ വെള്ളത്തിൽ പോയതാണ് ,,,,,

” ഇവിടെ എന്താ ബഹളം “

അനൂപിനെ കണ്ട നാട്ടുകാർ മുഴുവൻ ഞെട്ടി,,,, ആൾക്കാരെ വകഞ്ഞു മാറ്റി മുന്നിലേക്ക് വന്ന അനൂപ് വെള്ളം കുടിച്ചു കിടക്കുന്ന ദിവ്യയെ കണ്ട് ഞെട്ടി,,,, അവൾ അവനെയും കണ്ട് ഞെട്ടി ,,,,, അവൾ അവനെ സൂക്ഷിച്ചു നോക്കി ,,,, അവൻ അവളെയും സൂക്ഷിച്ചു നോക്കി ,,,,

” നീയെന്താ ഇവിടെ “

” നീ എവിടെയാ പോയെ “

” എവിടെ പോകാൻ ,,,, ഫോൺ ഇന്നലെ ഈ കുളത്തിൽ പോയി ,,, ഞാൻ മൊട്ടർ പൊരയിൽ കിടന്ന് ഉറങ്ങി പോയി “

ഈ സമയം കുളത്തിന്റെ അടിയിൽ നിന്നും തലയിൽ ചെളിയുമായി ഒരാൾ പൊങ്ങി ,,,,

” എന്തായാലും എല്ലാരും വെള്ളത്തിൽ ചാടിയതല്ലേ ,,,, ആ ഫോൺ ഒന്ന് പൊക്കി തരുവോ “

ഇത് കേട്ട അമ്മ അവന്റെ അടുത്ത് വന്ന് കരണം പുകച്ചൊരോറ്റ  അടിയാ ,,, അവന്റെ ചുറ്റും പൊന്നീച്ച പറന്നു ,,, അമ്മയുടെ അലർച്ചയിൽ കൂടി നിന്നവർ എല്ലാവരും പിരിഞ്ഞു പോയി ,,,,

വീട്ടിൽ തിരിച്ചെത്തിയ ദിവ്യയും അനൂപും മുഖത്തോട് മുഖം നോക്കി നിന്നു ,,,,,,

എന്തായാലും പെട്ടു,,,, ശിഷ്ടകാലം പറമ്പിലെ തേങ്ങ വിറ്റു കിട്ടുന്ന പൈസ കൊണ്ട് അവളെ സംരക്ഷിക്കാമെന്നു പറഞ്ഞ അനൂപ് താലി മേടിക്കാനുള്ള പൈസ അമ്മയോട് കടം ചോദിച്ചു ,,,,

ഇടത് കരണത്തു ഇരുപ്പത്തൊന്ന് കൊടുത്തിട്ട് അമ്മ അവന്റെ കൈയിൽ പൈസ കൊടുത്തു ,,,,

തേക്കാൻ നോക്കിയ പെണ്ണും പെട്ടു ,,,,, അവളെ ഒഴിവാക്കാൻ നോക്കിയ അനൂപും പെട്ടു…

Leave a Reply

Your email address will not be published. Required fields are marked *