ഹരി
(രചന: Ishanka KS)
എനിക്ക് അവളുടെ നുണക്കുഴിയായിരുന്നു ഇഷ്ട്ടം.. ചിരിക്കുമ്പോൾ തെളിഞ്ഞു വരുന്ന നുണ കുഴി… എന്റെ സാറെ അതു കണ്ടാൽ പിന്നെ ചിറ്റുമുള്ളതൊന്നും കാണുല്ല…
അവൾ സ്കൂൾ വിട്ടു വരുമ്പോൾ എന്നും ഞാൻ ആ ഗ്രൗണ്ടിൽ കാണും..എങ്ങാനും ചെന്ന് മിണ്ടാന്ന്
വെച്ചാലോ അവളുടെ അപ്പന്റെ അനിയന്റെ കുരുപ്പുമുണ്ടാകും കൂടെ…
ആ പെണ്ണ് ഒരു വായടി..സ്കൂൾ വിട്ടു വരുമ്പോൾ കാണാം ക്രോന്ധം പല്ലും കാട്ടി ചിരിച്ചു വരുന്ന ആ സാധനത്തെ….
അവൾ സ്കൂളിൽ പഠിക്കുന്നത് മാറി കോളേജിൽ ചേർന്നപ്പോഴും ഞാൻ ഇതു പോലെ ഗ്രൗണ്ടിൽ ഇരിക്കുമായിരുന്നു…അവൾ പോണ കാണാൻ.. അങ്ങനെ ഒരു ദിവസം രണ്ടും കല്പിച്ച് ഞാൻ ചെന്ന് പറഞ്ഞു ആ പെണ്ണിനോട് എനിക്ക് അവളെ ഇഷ്ടമാണെന്ന്….
അനു ഇ ലൗ യൂ..
ഞാൻ പറഞ്ഞു കഴിഞ്ഞതും അവൾ എന്നെ നോക്കി കണ്ണുരുട്ടാൻ തുടങ്ങി…അവൾ കണ്ണുരുട്ടുകയും അവളുടെ പപ്പന്റെ അനിയന്റെ മോൾ ആ കുട്ടി ഭൂതം കിടന്നു ചിരിക്കാനും…. ചിരിയോ..ചിരി…
അവളുടെ കണ്ണുരുട്ടൽ കണ്ടു ഞാൻ ഒരൊറ്റ ഓട്ടമായിരുന്നു…ഹോ… എന്റെ പതിരുപതിയൊന്ന് ചെരുപ്പ് ചെഞ്ഞത് മാത്രം മിച്ചം അവളുടെ പിറകെ നടന്നു…..
പിന്നെ..പിന്നെ…അവൾ എന്നെ കാണുമ്പോൾ ചിരിക്കാൻ തുടങ്ങി..അങ്ങനെ ഞാനും പൂച്ച കുട്ടിയും കമിതാക്കളായി…. ഞങ്ങൾ രാത്രിയിൽ ഉള്ള ഫോൺ വിളിയിലും അതുപോലെ കാണുമ്പോൾ ഉള്ള നോട്ടത്തിലും തങ്ങളുടെ പ്രണയം കൈമാറി…
ഒരു ദിവസം അവളുടെ വീട്ടിൽ പിടിച്ചു…പിന്നെ പറയണോ സീനായില്ലേ…പെണ്ണ് എന്റെ കൂടെയെ വരുവോളന്ന് പറഞ്ഞ് കരഞ്ഞു പക്ഷെ മറ്റേ കുട്ടി ഭുതത്തിന്റെ അച്ഛനും, അവളുടെ അച്ഛനും എല്ലാം പാവത്തെ തല്ലി….
വിളിച്ചോണ്ട് വരാൻ പോയ..എന്റെ കയ്യും കാലും തള്ളി ടിച്ചു.. ജോലിയും കൂലിയും ഇല്ലാത്തവന് അവർ മോളെ കൊടുക്കില്ലെന്ന്… എന്റെ പ്രണയം ആ വൃദ്ധന്മാർ തള്ളി തകർത്തു……
അവളെ പിന്നീട് അവർ ഗൾഫിൽ ഉള്ള ആർകണ്ട് കെട്ടിച്ചു കൊടുത്തു..പിന്നെ പുള്ളികാരിയും പ്രവാസിയായി…
ഡോ താൻ എന്ത് ഓർത്തൊണ്ടിരിക്കുവാ.. കൊച്ചുറങ്ങി…. എന്നാ കഥയാ താൻ കൊച്ചിന് പറഞ്ഞ് കൊടുത്തൊണ്ടിരുന്നെ… ഞാൻ നമ്മടെ കഥയ പറഞ്ഞു കൊടുത്തെ…സാറ കൊച്ചേ… എന്നും പറഞ്ഞ അവളുടെ നുണ കുഴി കവിളിൽ അവൻ പിടിച്ച വലിച്ചു…
ഹോ…നിങ്ങൾ ആ അനു ചേച്ചിയും നിങ്ങളും ആയിട്ടുള്ള ലൗ സ്റ്റോറിയായിരിക്കുകും എന്റെ കൊച്ചിൻ പറഞ്ഞു കൊടുത്ത..അല്ലെടോ….എന്നും ചോദിച്ച് അവൾ അവനെ നോക്കി…..
എന്നിട് കൊച്ചിനെ അവന്റെ നെഞ്ചിൽ നിന്ന് എടുത്തു തന്റെ അടുത്ത കിടത്തി അവൾ അവൾ അവനു എതിരേ ചെരിഞ്ഞു കിടന്നു…
തന്നിൽ നിന്ന് തന്റെ പ്രണയത്തെ അവർ തട്ടിയെടുത്ത കൊണ്ട് പോകുമ്പോൾ…ശരിക്കും സങ്കടമായിരുന്നു…പിന്നെ അവരുടെ കുടുംബത്തോടുള്ള…പകയും…
താൻ പഠിച്ച് തന്റെ കാലിൽ നിന്നപ്പോഴും പകയായിരുന്നു…അവരോട് ആ കുടുംബത്തോട്..
അങ്ങനെയാണ് സാറയുമായി പരിഞ്ജയപ്പെടുന്നെ… സാറാ എന്നു പറഞ്ഞാൽ പണ്ട് എന്റെ അനുവിന്റെ കൂടെയുണ്ടായിരുന്ന കുട്ടി ഭൂതം..അവൾക്ക് എന്നോട് ഒരു സഹദാപമുണ്ടായിരുന്നു…
അതിൽ പിടിച്ചങ് കയറി..പിന്നീട് അവളും ഞാനും തമ്മിൽ പ്രണയത്തിൽ ആയി…കെട്ടുന്നതിന് മുൻപ് അവളെ കൊണ്ട് ഞാൻ പച്ച മാങ്ങാ തീറ്റിച്ചു.. അവൾ ഗർഭിണിയായ കൊണ്ട് പിന്നെ അവളുടെ വീട്ടുകാർ അന്തസും..
അഭി ജാത്യവും കളഞ്ഞു എന്റെ അടുത്ത് വന്നു.. അങ്ങനെ ചന്ദ്രമാംഗലത്തെ ഇളയ മകന്റെ ഒരേയൊരു മകൾ സാറ നന്ദകുമാർ…സാറ ഹരി കൃഷ്ണൻ ആയി മാറി…
പിന്നീട് ഉള്ള ജീവിതത്തിൽ ഞാൻ അറിയുകയായായിരുന്നു… എന്റെ സാറാ കൊച്ചിനെ… എന്റെ അമ്മയുടെ അരുമയായ മരുമകൾ, അച്ഛന്റെ മകൾ,അനിയന്റെ അനിയത്തി….
ഇതെല്ലാം എന്റെ സാറ ചോച്ചായിരുന്നു.. അവളുടെ കുശുമ്പും ,പൊട്ടതരവും എല്ലാം വീട്ടുകാർക്ക് ഒത്തിരി ഇഷ്ടമായിരുന്നു…
ചന്ദ്രമംഗലത് നിന്ന് എല്ലാരും വരും സാറയെ കാണാൻ…അതുപോലെ കുടുംബത്തിലെ തന്നെ അവസാന സന്താനമായ എന്റെ ഭാര്യയായിരുന്നു.. അതു പോലെ അവിടുത്തെ മുത്തച്ഛന്റെ പ്രീയപ്പെട്ട കൊച്ചുമോളും.
ഇതെല്ലാം ആലോചിച്ചപ്പോഴാണ്..ടെ തിരിഞ്ഞു കിടന്നു ഉറങ്ങുന്നെ കണ്ടേ എന്റെ സാറ കൊച്ച് ..
പുറകിൽ നിന്ന് പിടിച്ച് എന്റെ നേരെ കിടത്തി… ശേഷം ആ നെറ്റിയിൽ ഞാൻ മുത്തി…. ഹരിയേട്ട…. എന്നെയാണോ …അതോ അനു ചേച്ചിയെയാണോ യേട്ടന് ഇഷ്ടം…
അതു കേട്ട് അവൻ അവളുടെ മുഖത്തേക് നോക്കി… അതേ തന്റെ മറുപടി അറിയാൻ കാതിരിക്കുവാ എന്റെ കൊച്ച്…
എനിക്ക് അന്ന് അവളെ കിട്ടാഞ്ഞെ നന്നായി.. അതുകൊണ്ടല്ലേ..പോടാന്നു വിളിച്ചാൽ പോടിന്നു വിളകുന്ന സാറ കൊച്ചിനെ കിട്ടിയേ…
അതും പറഞ്ഞു അവന്റെ അവളെ വലിച്ചു തന്റെ നെഞ്ചിലേക് ഇട്ടു..തന്റെ യഥാർഥ പ്രണയം അത് എന്റെ സാറ കൊച്ചായിരുനെന്ന് ഹരിക്കും മനസിലായി…….
എന്തായാലും തന്റെ ചെരുപ്പ് ചേഞ്ഞത്തിന് ഗുണം ഉണ്ടായലോ അതു മത്തിയാർന്നു ഹരിക്ക്…
പിന്നെ ..തന്റെ സാറ കൊച്ചിനെയും നെഞ്ചിലിട്ട് അവളെ ഒരു കയ്യാൽ ചേർത്തു പിടിച്ചിട്ടുണ്ടായിരുന്നു… വിട്ടു കളായില്ല എന്ന പോലെ….
Ishu…