മുടി വാരി കെട്ടിവെച്ച് ഡ്രസ്സ് എല്ലാം നേരെയാക്കി ലക്ഷ്മി ഡോർ തുറന്നു, മുന്നിൽ നിൽക്കുന്ന ദർശനയെ കണ്ടതും..

(രചന: മഴമുകിൽ)

ദർശന നീ ഇതൊന്നും ഇത്രയും നാൾ അറിഞ്ഞില്ലല്ലോ…. കൂട്ടുകാരി സ്മൃതി പറഞ്ഞു കേട്ടപ്പോൾ അവൾ വായും തുറന്നു നിന്നു…

അവൾ ആള് ശെരിയല്ല…….

എന്റെ സ്മൃതി എനിക്ക് മനസിലാകുന്ന ഭാഷയിൽ പറ…

എടി ആ ലക്ഷ്മിയും നിന്റെ ഭർത്താവും തമ്മിൽ ഭയങ്കര ചാറ്റിംഗ് ആണെന്ന്..

ദർശന വായും തുറന്നു നിന്നു….. നിന്നോട് ഈ പച്ചകള്ളമൊക്കെ ആരു പറഞ്ഞു..

എന്നോട് പറഞ്ഞതാര് എന്നതാണോ ഇവിടിപ്പോൾ അത്യാവശ്യം.

നിന്റെ ഭർത്താവും ലക്ഷ്മിയുമായി ഉള്ള റിലേഷൻ നീ അറിയുന്നില്ല.. അതിനെക്കുറിച്ചാണ് ഞാൻ പറയുന്നത്…

നിനക്ക് സംശയം ഒന്നും ഇതുവരെ തോന്നിയില്ലേ ദർശന…

സ്മൃതി സംശയ രൂപേണ ചോദിക്കുമ്പോൾ അവൾക്കു ആകെ ആശയ കുഴപ്പമായി…

എടി അവന്റെ പെരുമാറ്റത്തിൽ ഒന്നും നിനക്ക് ഇതുവരെയും ഒരു സംശയവും തോന്നിയില്ലേ….

ദർശന മുൻപത്തെ പല സംഭവങ്ങളും ആലോചിച്ചു..

നിനക്കിവിടെയൊക്കെ വൃത്തിയാക്കിയിട്ടാൽ എന്താ ദർശനെ കുഴപ്പം….

വന്നു കയറിയ ഉടനെ തന്നെ മനു അവളുടെ നേർക്കു ചാടാൻ തുടങ്ങി..

മനുവേട്ടൻ ഇതെന്തിനാ വന്നു കയറിയ ഉടനെ തന്നെ ഓരോ കുറ്റം പറയാൻ തുടങ്ങുന്നത്.. മോൻ കളി പ്രായമല്ലേ അപ്പോൾ എത്ര അടുക്കി വച്ചാലും അവൻ എല്ലാം വാരിവലിച്ചിടും.

ഇനിയിപ്പോൾ എല്ലാം കുഞ്ഞിന്റെ തലയിൽ വച്ച് കെട്ടിയാൽ മതി നിനക്ക് പണിയെടുക്കാൻ വയ്യാ അത് തന്നെ കാര്യം….

കുറച്ചുനാളായി മനുവിന്റെ കുറ്റപ്പെടുത്തലുകൾ വളരെ അസഹ്യമായി തുടങ്ങിയിട്ടുണ്ട്..

ആരോടും പോയി പരാതി പറഞ്ഞിട്ട് കാര്യമില്ല കാരണം ഇത് ഞാനായിട്ട് തെരഞ്ഞെടുത്ത ജീവിതമാണ്… എല്ലാo സഹിക്കുകയേ നിവൃത്തിയുള്ളൂ….അതുകൊണ്ടുതന്നെ പലതും ദർശന കണ്ടില്ലെന്നു കരുതി..

മനു വൈകുന്നേരം ഓഫീസിൽ നിന്നും വന്നാൽ ഉടനെ തന്നെ മൊബൈലുമായി കട്ടിലിൽ കിടക്കും. അപ്പോൾ കുഞ്ഞ് ഏന്തി വലിഞ്ഞ് അവന്റെ അച്ഛന്റെ അടുത്ത് എത്തിയ ഉടനെ തന്നെ ദർശനേ വിളിക്കാൻ തുടങ്ങും..

നീ വന്നു കുഞ്ഞിനെ എടുക്കു ഞാൻ ഓഫീസിൽ നിന്ന് ആകെ മുഷിഞ്ഞാണ് വന്നത്…

ദർശന കുഞ്ഞിനെയും മടിയിൽ എടുത്തു വച്ചുകൊണ്ട് മനുവിന് ഒപ്പം ഇരിക്കുകയാണെങ്കിൽ അതിനും കിട്ടും വഴക്ക്…

ഈ സ്വഭാവം നല്ലതല്ല നീ മൊബൈൽ യൂസ് ചെയ്യുമ്പോൾ ഞാൻ നിന്റെ അടുത്ത് വന്നിരിക്കാറില്ലല്ലോ പിന്നെന്തിനാ നീ ഇവിടെ വന്നിരിക്കുന്നത്…. നിനക്ക് അടുക്കളയിൽ വേറെ പണിയില്ലേ…

ഈ മനുവേട്ടന് ഇതെന്തു പറ്റി കുറച്ചു ദിവസമായി തുടങ്ങിയിട്ട്… ഞാൻ എന്തു തെറ്റ് ചെയ്തിട്ട…

ദർശന വലിച്ചു കയറ്റിയ മുഖവുമായി എഴുന്നേറ്റ് പോയി..

കഴിഞ്ഞ കുറച്ചു മാസങ്ങൾ ആയി മനുവേട്ടന്റെ സ്വഭാവത്തിൽ വല്ലാത്ത മാറ്റമുണ്ട് തൊടുന്നതിനും പിടിക്കുന്നതിനും എല്ലാം ദേഷ്യം കാണിക്കും. കുഞ്ഞിനോട് പോലും വളരെ ദേഷ്യത്തിലാണ് സംസാരിക്കുന്നത്.

രാത്രിയിൽ കിടക്കാൻ ബെഡ് കുടഞ്ഞ് വിരിക്കുമ്പോൾ പതിവില്ലാതെ മനു നിലത്ത് പായ വിരിച്ച് കിടക്കാൻ ഒരുങ്ങുന്നു…

മനുവേട്ടൻ ഇതെന്താ കാണിക്കുന്നത് ബെഡിൽ കയറി കിടക്ക്….

ഇല്ല എനിക്ക് വല്ലാത്ത നടുവേദന ഡോക്ടറെ കാണിച്ചപ്പോൾ കുറച്ചുദിവസം നിലത്തുകിടക്കാൻ പറഞ്ഞു ബെഡ് ഒഴിവാക്കാൻ….

അത് ഏതു ഡോക്ടർ ആണ്…

നീയൊന്നു ശല്യം ചെയ്യാതെ ഇരിക്കുന്നുണ്ടോ ദർശന.. രാവിലെ മുതൽ ഒരുപാട് ടെൻഷൻ സഹിച്ചു ജോലിചെയ്‌തിട്ടു വരുന്നതാണ്.. എനിക്കല്പം സമാധാനവും സ്വസ്ഥതയും വേണം..

പൊട്ടിവന്ന കരച്ചിൽ കടിച്ചമർത്തി അവൾ അവൾ തലയിണയിൽ മുഖം ചേർത്തു കിടന്നു……

മനുവേട്ടന്റെ ജോലിയിൽ ഉള്ള തിരക്ക് കാരണമായിരിക്കും തന്നോട് ഇങ്ങനെയൊക്കെ പറയുന്നതെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു…

അതുകൊണ്ടുതന്നെ അതത്ര കാര്യമാക്കിയിട്ടുമില്ല.

ഏകദേശം രണ്ടാഴ്ച കഴിയുംവരെ മനുവേട്ടൻ സ്ഥിരം ബെഡിൽ കിടക്കാതെയായി.. അപ്പോൾ വല്ലാത്ത സംശയം തോന്നി ഒരിക്കൽ വീണ്ടും മനുവേട്ടനോട് ഇതിനെക്കുറിച്ച് ചോദിച്ചു

അപ്പോൾ മനുവേട്ടൻ പറഞ്ഞ മറുപടി ഇപ്പോൾ എന്തോ ആയുർവേദ ട്രീറ്റ്മെന്റ് ആണെന്നും അതുകൊണ്ടുതന്നെ കുറെനാൾ ഇങ്ങനെ കഴിയണമെന്ന് വൈദ്യൻ പറഞ്ഞു എന്ന്…

മനുവേട്ടൻ എന്നോട് ആയുർവേദ ട്രീറ്റ്മെന്റ് ആണെന്നുള്ളതിനെ കുറിച്ച് ഒന്നും സംസാരിച്ചിരുന്നില്ലല്ലോ… എന്തിനാ മനുവേട്ടാ എന്നിൽ നിന്നും എല്ലാം ഇങ്ങനെ ഒളിക്കുന്നത് ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തു….

നീ എന്തെങ്കിലും തെറ്റ് ചെയ്തെന്ന് ഞാൻ പറഞ്ഞോ ദർശന… എന്തെങ്കിലും പറയും മുമ്പേ തന്നെ നിനക്ക് എന്താ ഇത്രയും കരച്ചിൽ. ഇങ്ങനെ കരയുന്ന പെണ്ണുങ്ങൾ ക ള്ളികളാണ് എന്നാണ് പറയുന്നത്…

എന്റെ സങ്കടം കൊണ്ടാണ് ഞാൻ കരഞ്ഞത് അല്ലാതെ കള്ളി ആയതുകൊണ്ടൊന്നുമല്ല ഈ ഇടയായി മനുവേട്ടൻ എന്നിൽ നിന്ന് എന്തൊക്കെയോ മറച്ചു പിടിക്കുന്നുണ്ട്….

നീ എപ്പോഴും ഇങ്ങനെ എന്നെ സംശയത്തോടെ കൂടി നോക്കുന്നത് കൊണ്ട് തന്നെയാണ് ഞാൻ നിന്നിൽ നിന്നും പലതും മറച്ചുവയ്ക്കുന്നത്…

ഞാൻ സംശയിക്കുന്നതാണോ കുറ്റം മനുവേട്ടൻ എന്നോട് എന്തോ ഒളിക്കുന്നുണ്ട് എന്ന് പലതവണ എനിക്ക് തോന്നിയിട്ടുണ്ട്….

എടി നീ ജോലിക്ക് പോകുന്നില്ല ഞാൻ നിന്നെ സംശയിക്കുന്നുണ്ടോ എന്തെങ്കിലും കാര്യം പറഞ്ഞു.പിന്നെ നീ എന്തിനാ എന്നെ ആവശ്യമില്ലാതെ സംശയിക്കുന്നത്….

എനിക്ക് മനുവേട്ടനോട് ഒരു സംശയവുമില്ല…… ഇനി ഞാൻ ഒരിക്കലും ഈ രീതിയിൽ സംസാരിക്കുകയുമില്ല…

ദർശന ആലോചിച്ചു കൊണ്ടിരിക്കുന്നത് കണ്ടപ്പോൾ സ്മൃതി അവളുടെ കയ്യിൽ പതിയെ തട്ടി…

നീ എന്തുവാടെ ഈ ആലോചിച്ചു കൊണ്ടിരിക്കുന്നത് ഞാൻ പറയുന്നത് വല്ലതും കേൾക്കുന്നുണ്ടോ…

അല്ല സ്മൃതി നീ ഓരോന്ന് പറഞ്ഞപ്പോൾ ഞാൻ ആലോചിക്കുകയായിരുന്നു മനുവേട്ടന്റെ ഭാഗത്തുനിന്നും സംശയിക്കത്തക്ക രീതിയിലുള്ള പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്…

പക്ഷേ ഞാൻ അതെല്ലാം പറയുമ്പോൾ മനുവേട്ടൻ എന്റെ സംശയമാണെന്നും ഞാൻ സ്വസ്ഥത കൊടുക്കുന്നില്ല എന്നും പറഞ്ഞ് എന്നെ വഴക്കു പറയുമായിരുന്നു അതുകൊണ്ടാണ് ഞാൻ പിന്നെ ഇതിനെക്കുറിച്ച് ഒന്നും സംസാരിക്കാത്തത്…

ഇപ്പോൾ നീ കൂടി പറയുന്നത് കേൾക്കുമ്പോൾ എനിക്ക് എന്തോ വല്ലാത്ത പേടി തോന്നുന്നു…

ദർശന ഞാൻ നിന്നെ പേടിപ്പിക്കുന്നതിന് വേണ്ടി പറഞ്ഞതല്ല സത്യമായ കാര്യങ്ങൾ നീ മനസ്സിലാക്കണം..

മനുവിന് ലക്ഷ്മിയുമായി എന്തൊക്കെയോ കണക്ഷൻ ഉണ്ടെന്നാണ് ലക്ഷ്മിയുടെ ഒരു സുഹൃത്തിലൂടെ ഞാൻ അറിഞ്ഞത്…..

ദയവുചെയ്ത് നീ എന്താണ് അറിഞ്ഞത് എന്ന് എന്നോട് സത്യസന്ധമായി പറയണം..

മനുവേട്ടൻ ഇപ്പോൾ നിന്റെ ഒപ്പം അല്ലേ കിടക്കുന്നത് ദർശന…

ഇല്ല സ്മൃതി കഴിഞ്ഞ മൂന്നു നാല് മാസമായി മനുവേട്ടൻ ട്രീറ്റ്മെന്റ് എന്നും നടുവേദന എന്നും ഓരോരോ കാരണങ്ങൾ പറഞ്ഞു എന്നിൽ നിന്നും ഒഴിവായി കൊണ്ടിരിക്കുകയാണ്.

ഞാൻ കൂടുതലായി എന്തെങ്കിലും ചോദിക്കുകയാണെങ്കിൽ ആവശ്യമില്ലാത്ത രീതിയിലുള്ള വ്യാഖ്യാനങ്ങൾ കൊടുത്തു എന്റെ വാ അടപ്പിക്കാനാണ് പതിവ്…

മനുവേട്ടൻ മനപ്പൂർവം മാറി കിടക്കുന്നതാണ് നീയുമായി ഒരുതരത്തിലുള്ള ശാരീരിക ബന്ധത്തിൽ ഏർപ്പെടില്ലെന്ന് മനുവേട്ടൻ ലക്ഷ്മിക്ക് വാക്ക് കൊടുത്തിട്ടുണ്ട്….

നിന്നെ അവർ രണ്ടുപേരും കൂടി ചേർന്ന് പറ്റിക്കുകയാണ് ദർശന നിന്നെ..നീ അത് ആദ്യം മനസ്സിലാക്കുക.മനുവേട്ടൻ ഒരു വർഷം നിന്നോടൊപ്പം അകന്നു മാറിയിരുന്നതിനുശേഷം ഡൈവോഴ്സ് ഫയൽ ചെയ്ത് നിന്നിൽ നിന്നും അകന്ന് ലക്ഷ്മിയോടൊപ്പം കൂടെ പോകുവാനാണ് പ്ലാൻ….

സ്മൃതി അതിന് ലക്ഷ്മിക്ക് ഭർത്താവും രണ്ടു മക്കളുമുണ്ട്. അല്ലെങ്കിൽ തന്നെ ഈ ലക്ഷ്മി മനുവേട്ടനെക്കാൾ മൂത്തതാണ്..

അതൊന്നും എനിക്കറിയില്ല.. പറഞ്ഞിട്ടും കാര്യമില്ല..അവരെല്ലാം പ്ലാൻ ചെയ്തു വച്ചിരിക്കുകയാണ് ഇനിയെങ്കിലും നീ നിന്റെ പൊട്ടത്തരം മനസ്സിലാക്കി ഇതെല്ലാം അന്വേഷിച്ച് ശരിയാണോ എന്ന് കണ്ടെത്താൻ നോക്ക്.

നിന്റെ ജീവിതം ഇല്ലാതാകരുത് എന്ന് കരുതി മാത്രമാണ് ഞാൻ ഇത്രയും നിന്നോട് പറഞ്ഞത് ..

അന്ന് വൈകുന്നേരം ദർശന കുഞ്ഞിനെയും കൊണ്ട് നേരെ ലക്ഷ്മിയുടെ അടുത്തേക്ക് പോയി.

ഫ്ലാറ്റിനു മുന്നിൽ ചെന്ന് നിൽക്കുമ്പോൾ അവൾ ആദ്യം മനുവിന്റെ ഫോണിലേക്ക് വിളിച്ചു.. ഒന്ന് രണ്ട് തവണബെൽ അടിച്ചുകഴിഞ്ഞു അറ്റൻഡ് ചെയ്തു…

എന്താ ഈ നേരത്ത് വിളിച്ചത് ഞാൻ ഈ സമയം മീറ്റിങ്ങിൽ ആണെന്ന് നിന്നോട് പലവട്ടം പറഞ്ഞതല്ലേ…

ഇല്ല മനുവേട്ടാ ഒരു അത്യാവശ്യ കാര്യം പറയുന്നതിന് വേണ്ടി വിളിച്ചതാണ്…

മീറ്റിംഗ് കഴിഞ്ഞ് ഞാൻ നിന്നെ തിരികെ വിളിക്കാം…. ദർശന എന്തെങ്കിലും പറഞ്ഞുകഴിയും മുൻപ് കട്ട് ചെയ്തു….

കിടക്കയിൽ ലക്ഷ്മിയെയും ചേർത്ത് കിടക്കുമ്പോൾ അവന് കുറച്ചു പോലും കുറ്റബോധം തോന്നിയില്ല…

ലക്ഷ്മിയുടെ ഫ്ലാറ്റിന്റെ മുന്നിൽ വന്നു നിന്നുകൊണ്ട് അവൾ ബെല്ലടിച്ചു….

ഈ നേരത്ത് നിന്റെ ഭർത്താവ് വരില്ലെന്നല്ലേ പറഞ്ഞത് …

വരില്ല മനു….

വേറെ ആരെങ്കിലും ആയിരിക്കും.. ഞാനൊന്നു നോക്കിയിട്ട് വരാം അഴിഞ്ഞുലഞ്ഞ മുടി വാരി കെട്ടിവെച്ച് ഡ്രസ്സ് എല്ലാം നേരെയാക്കി ലക്ഷ്മി ഡോർ തുറന്നു…

മുന്നിൽ നിൽക്കുന്ന ദർശനയെ കണ്ടതും അവളുടെ കണ്ണ് പുറത്തേക്ക് തള്ളി വന്നു…

ദർശന തല ഉള്ളിലേക്ക് ഇട്ട് ചുറ്റും ഒന്ന് നോക്കി…

എന്താ ദർശന നീ ഇവിടെ…നീ ആരെയാ നോക്കുന്നത്…

എന്റെ ഭർത്താവിന് ഇവിടെ നീയുമായി എന്തോ ബന്ധമുണ്ടെന്ന് ഞാൻ അറിഞ്ഞു അതൊന്നു നേരിൽ കണ്ട് മനസ്സിലാക്കാം എന്ന് കരുതി വന്നതാണ്…

ആവശ്യമില്ലാതെ വായിൽ തോന്നുന്നത് വിളിച്ചു പറഞ്ഞാൽ കരണം അടിച്ചു പുകക്കും ഞാൻ..
ആവശ്യമുള്ളതാണോ ഇല്ലാത്തതാണോ എന്ന് അകത്തു കയറി നോക്കിയതിനു ശേഷം പറയാം.. ലക്ഷ്മിയെ തള്ളി മാറ്റിക്കൊണ്ട് ദർശന കുഞ്ഞിനെയും കൊണ്ട് അകത്തേക്ക് കയറി..

ഡോർ പോലും അടയ്ക്കാൻ നിൽക്കാതെ ലക്ഷ്മി അവൾക്ക് പിന്നാലെ പാഞ്ഞു.

നീ ഇത് എന്താ അതിക്രമിച്ച വീട്ടിൽ കയറുകയാണോ ഞാൻ വിളിച്ച് ആളുകളെ കൂട്ടും മോഷ്ടിക്കാൻ വന്നതാണെന്ന് പറഞ്ഞു..

ബെഡ്റൂമിലേക്ക് ചെല്ലുമ്പോൾ കണ്ടു ഒരു ബർമുഡ മാത്രം ഇട്ടു കിടക്കുന്ന മനുവിനെ..

കൊള്ളാം ഇതായിരുന്നു അല്ലേ നിങ്ങളുടെ മീറ്റിംഗ്.. ഈ മീറ്റിംഗ് കഴിഞ്ഞതിനുശേഷമാണോ നിങ്ങൾ എന്നെ വിളിക്കാമെന്ന് പറഞ്ഞത്. നിങ്ങൾ പറഞ്ഞതെല്ലാം വിശ്വസിച്ച ഞാനൊരു പൊട്ടിയാണ്.നേരിട്ട് കാണാൻ കഴിഞ്ഞത് എന്റെ ഭാഗ്യം…

നിന്നോട് ആരാടീ ഇവിടെ വരാൻ പറഞ്ഞത് ഇറങ്ങിപ്പോടി ശക്തിയായിദർശനയെ തള്ളുമ്പോഴേക്കും ആരോ ഒരാൾ അവരെ വീഴാതെ പിടിച്ചിരുന്നു..

മനുവും ലക്ഷ്മിയും ഞെട്ടിപ്പോയി കൂടെ വന്ന ആളെ കണ്ടു….

ലക്ഷ്മിയുടെ ഭർത്താവും … മനുവിന്റെ അച്ഛനും..

ലക്ഷ്മിയും ആകെ വിളറി വെളുത്ത് കടലാസ് പോലെയായി.. എന്റെ രണ്ടു മക്കളെ വയറ്റിൽ ചുമന്ന് നീ തന്നെ എന്നോട് ഇത് ചെയ്തല്ലോ…..

ഈ പെൺകുട്ടി വന്നു പറയുമ്പോൾ ആദ്യം എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല… പക്ഷേ ഇപ്പോൾ എല്ലാം നേരിൽ കണ്ട് ബോധ്യമായി… എന്റെ ജീവിതത്തിലും എന്റെ മ ക്കളുടെ മ നസ്സിലും അവർക്ക് ഇങ്ങനെ ഒരു അമ്മ വേണ്ട..

നിന്നെക്കുറിച്ച് പലപ്പോഴും പ ലതും ഇവൾ പറഞ്ഞപ്പോൾ അതെല്ലാം വിശ്വസിക്കാതെ നിന്നെ അത്രമാത്രം വിശ്വസിച്ചതിന് കിട്ടിയ കൂ ലി കൊള്ളാം..

ഇനി നിന്നെ ഞ ങ്ങൾക്ക് ആവശ്യമില്ല… ഇതൊക്കെ ഒന്ന് കണ്ടു ബോധ്യപ്പെടണമെന്നുണ്ടായിരുന്നു. അതുകഴിഞ്ഞു….

അച്ഛന്റെ കയ്യും പിടിച്ച് റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ.. പ്രണയിച്ചു സ്വന്തമാക്കിയ ജീവിതം.. ഒരു നിമിഷം കൊണ്ട് തട്ടിത്തെറിപ്പിക്കാൻ മനുവിന് കഴിഞ്ഞല്ലോ എന്നുള്ളതായിരുന്നു ദർശനയുടെ മനസ്സ് നിറയെ…..

ഇതുപോലെയുള്ള ലക്ഷ്മി മാർ കാരണം ജീവിതം നഷ്ടമായ ഒരുപാട് ദർശനമാർ നമുക്ക് ചുറ്റുമുണ്ട്.