അച്ഛൻ മരിച്ചു ഒരു ദിവസം കഴിയുന്നെ ഉളളൂ ഞാൻ എങ്ങിനെ പോയി കഥ പറയാനാടാ..

(രചന: Kannan Saju)

” അച്ഛൻ മരിച്ചു ഒരു ദിവസം കഴിയുന്നെ ഉളളൂ ഞാൻ എങ്ങിനെ പോയി കഥ പറയാനാടാ???  ” കണ്ണൻ നിറ കണ്ണുകളോടെ ഉനൈസിനോട് ചോദിച്ചു….

” അണ്ണാ.. അച്ഛൻ കുടിച്ചു കുടിച്ചു മരിച്ചതാണ്… അവസാന സമയത്തു കൂടെ നിക്കാൻ കഴിഞ്ഞില്ലേ?  അഞ്ചു വർഷമായി അണ്ണൻ പുറകെ നടന്നിട്ടു വീണു കിട്ടിയ അവസരമാണ്…

അതും ഫൈനൽ റൗണ്ടിൽ അദ്ദേഹം സെലക്ട് ചെയ്ത രണ്ടേ രണ്ട് ടോപ്പിക്ക്… “

കണ്ണൻ കണ്ണുകൾ തുടച്ചു വിദൂരതയിലേക്ക് നോക്കി

” അതാണ് എന്റെയും പേടി.. മത്സരിക്കാൻ പോകുന്നത് അയ്യാളുടെ തന്നെ കൂട്ടുകാരന്റെ മോനോടാണ്.. അതും സംവിധായകന്റെ മോനോട്… ഇത്രയും ദിവസം അച്ഛന്റെ കൂടെ ഹോസ്പിറ്റലിൽ ഇരുന്നത് കൊണ്ടു ഒന്നും ഓർത്തെടുക്കാൻ പോലും പറ്റുന്നില്ലടാ “

” അണ്ണാ… അങ്ങനൊന്നും പറയരുത്… അവസരങ്ങൾ ചിലപ്പോൾ ജീവിതത്തിൽ ഒരിക്കലേ വരു… അണ്ണൻ പ്രതീക്ഷ കൈ വിടരുത്…

ആ നിമിഷം എന്ത് സംഭവിക്കുന്നുവോ അതാണ് അണ്ണാ വിധി നിർണയിക്കുന്നത്.. പ്രാർത്ഥിക്കു… മനസ്സറിഞ്ഞു പ്രാർത്ഥിക്ക്…

ഒന്നും അറിയാതെ എല്ലാം ശരിയാക്കി തരണേ എന്നല്ല, എന്റെ മുഴുവൻ കഴിവുകളും ഉപയോഗിച്ചു അദേഹത്തിനു ഇഷ്ട്ടപെടുന്ന രീതിയിൽ കഥപറയാൻ കഴിയണെ എന്ന്…

പ്രാർത്ഥന അത്ഭുദങ്ങൾ കൊണ്ടുവരും… എനിക്കുറപ്പുണ്ട്… അണ്ണന്റെ മുഴുവൻ കഴിവുകളും ഉപയോഗിച്ച് അണ്ണൻ ഈ അവസരം ഉപയോഗിക്കുമെന്ന്… ” കണ്ണൻ ഉനൈസിനെ നോക്കി

” നടക്കും അണ്ണാ.. എല്ലാ വർഷവും അണ്ണൻ ശബരിമലക്ക് പോവുന്നതല്ലേ.. അയ്യപ്പനെ ഇഷ്ടമല്ലേ…  അപ്പൊ പോവുന്ന വഴിയിൽ മുഴുവൻ ഈ വരികൾ മാത്രം മനസ്സിൽ ഒരുമിച്ചാൽ മതി ” ഉനൈസ് ആ വരി മൂളി

” മരണത്തിൽ നിന്നു പോലും മണികണ്ഠൻ കാക്കും നമ്മെ ശാസ്താവേ നമ്പി നമ്മൾ നട കൊള്ളേണം ” കണ്ണന്റെ കണ്ണുകളിൽ പ്രതീക്ഷയുടെ നാമ്പുകൾ മുളച്ചു

” അതെ അണ്ണാ…  നമ്മൾ വിശ്വസിക്കുന്ന ദൈവം നമ്മെ രക്ഷിക്കും… ഉറച്ചു വിശ്വാസിക്ക്… അത്ഭുദങ്ങൾ സംഭവിക്കും..

അമ്മയും പെങ്ങളും ഇനി ഒരുപാട് ഉത്തരവാദിത്വങ്ങൾ ഉണ്ട് നമുക്ക്.. നിറവേറ്റണം….. എല്ലാം സര്വേശ്വരനിൽ അർപ്പിച്ചു അണ്ണൻ ധൈര്യമായി ഇറങ്ങു “

കണ്ണനൊപ്പം ഇന്ന് മത്സരിച്ചു  കഥ പറയാൻ വരേണ്ട ആളുടെ വീട്.

” അവനെ കണ്ടിട്ടൊരു കഞ്ഞി ലുക്ക്‌ ആണ്… എന്താ കഥ എന്നൊരു പിടിയും ഇല്ല ! “

നിര്മലിന്റെ വാക്കുകൾ കേട്ടു കൂട്ടുകാർ അവനെ നോക്കി….

” ബ്രോ പുള്ളീടെ കൂട്ടുകാരന്റെ മോൻ അല്ലേ… അപ്പൊ ബ്രോ തന്നെ സെലക്ട്‌ ആവും ” ഒരുത്തന്റെ വർത്താനം കേട്ടു നിർമൽ അവനെ തന്നെ നോക്കി

” അതെന്നാടാ… അതല്ലത എനിക്ക് കിട്ടില്ലേ ??  “

” അയ്യോ അതല്ല അളിയാ… ഞാൻ…  “

” ഡാ അവന്റെ കാശിനു കള്ളും മേടിച്ചു കുടിച്ചേച്ചു അവനോടു ഇങ്ങനെ ആണോ പറയുന്നേ?  “

” അയ്യോ…  സോറി ഡാ…  “

” ഡാ അപ്പോ നിങ്ങൾക്കാർക്കും എന്റെ കഴിവിൽ വിശ്വാസം ഇല്ലേ?  “

” ഉണ്ടട.. എന്നാലും നീ പുള്ളീടെ കൂട്ടുകാരന്റെ മകൻ ആയതു കൊണ്ടു നിനക്കാണ് സാധ്യത കൂടുതൽ “

ഒരുവൻ പറഞ്ഞു..  ആ വാക്കുകൾ അവനെ വല്ലാതെ അസ്വസ്ഥനാക്കി…

പുറത്തു ഡയറക്ടരെ കാണാൻ കാത്തിരുന്ന ഉനൈസിനും കണ്ണനും മുന്നിലേക്ക് ആഡംബര വസ്ത്രവും വാച്ചും ഫോണും ഒക്കെ ആയി നിർമൽ വന്നു….

നിര്മലിന്റെ ഏറെ കാലത്തെ സ്വപ്നമാണ് അദ്ദേഹം തന്റെ തിരക്കഥ സിനിമയാക്കണം… അതോടൊപ്പം അതിൽ ക്രീയേറ്റീവ് ഡയരക്ടർ ആവണം..

നിര്മലിനെ കണ്ടതും കണ്ണൻ ഒന്ന് പതറി… ഉനൈസിനു അത് മനസ്സിലായി

” അണ്ണൻ പേടിക്കണ്ട.. അവനെ കണ്ടാൽ അറിയാം വലിയ ജീവിതാനുഭവങ്ങൾ ഒന്നും ഉള്ളവൻ അല്ലെന്നു… കഥയിൽ വലുതായൊന്നും കാണില്ല “

ഉനൈസ് ചെവിയിൽ പറഞ്ഞു.. നിർമൽ അവരെ പുച്ഛത്തോടെ നോക്കി…

” കാലിൽ റബ്ബർ ചെരുപ്പിട്ടുണ്ട് കഥ പറയാൻ വന്നേക്കുന്നു… ദാരിദ്ര്യവാസി ” അവൻ മനസ്സിൽ പറഞ്ഞു…

” ഉനൈസ്.. അവൻ അയ്യാളുടെ കൂട്ടുകാരന്റെ മോനാണ്.. പോരാത്തേന് കയ്യിൽ പണവും കാണും.. അവനോടൊന്നും മത്സരിച്ചു നിക്കാൻ നമുക്കു പറ്റുമോ?  “

” പിന്നെ.. അണ്ണനിവിടെ മങ്കാത്ത കളിയ്ക്കാൻ വന്നേക്കണേ അല്ലേ.. കഥയിൽ കാമ്പുണ്ടോന്ന അവരു നോക്കുവോളു… “

കണ്ണന്റെ മുഖത്തെ ഭയം വിട്ടു മാറാത്തത് അവൻ കണ്ടു…

” അണ്ണാ… അണ്ണൻ ദേ മതിലിൽ എഴുതിയെക്കണ ഒന്ന് വായിച്ചേ…

ഉനൈസ് കൈ ചൂണ്ടിയിടത്തേക്കു കണ്ണൻ നോക്കി

”  നീ യുദ്ധത്തിന് പുറപ്പെടുമ്പോൾ ശത്രുവിന് നിന്നെക്കാൾ രഥങ്ങളും കുതിരകളും സൈന്യങ്ങളും ഉണ്ടന്ന് കണ്ടാലും ഭയപ്പെടരുത്….. എന്തെന്നാൽ നിന്റെ ദൈവമായ കർത്താവ്‌ നിന്നോടു കൂടെയുണ്ട് ”
–  പഴയ നിയമം

കണ്ണൻ ഉനൈസിനെ നോക്കി

” നോക്കാൻ ഒന്നും ഇല്ല.. മൂപ്പരും അയ്യപ്പനും പടച്ചോനും ഒക്കെ ഒരാള് തന്നെ.. കൂടെ ഉണ്ടെന്നങ്ങു കരുതി ധൈര്യത്തോടെ അകത്തേക്ക് കയറണം… ബാക്കി മൂപ്പര് നോക്കിക്കോളും.. “

കണ്ണന്റെ ഉള്ളിൽ ധൈര്യം നിറഞ്ഞു.. രണ്ട് പേരും വിളിക്കപ്പെട്ടു…

ആദ്യം കയറിയ കണ്ണൻ ഒരു ചിരിയോടെ പുറത്തേക്കു വന്നു… അത് കണ്ടപ്പോ തന്നെ നിര്മലിന്റെ മുഖം അസ്വസ്ഥമായി… അവനു ഭാഗിയായി കഥ പറയാൻ കഴിഞ്ഞില്ല …

കണ്ണന്റെ കഥ അദ്ദേഹം തിരഞ്ഞെടുത്തു… കൂടാതെ അവനെ ക്രീയേറ്റീവ് ഡയരക്ടർ ആയി തിരഞ്ഞെടുക്കുകയും ചെയ്തു..

നിർമൽ അതിൽ പ്രതിഷേധം അറിയിച്ചു.. തന്റെ അച്ഛനെ അപമാനിക്കുന്നതിനു തുല്യമാണ് ആ പ്രവർത്തി എന്നവൻ ആരോപിച്ചു..

അദ്ദേഹം നിര്മലിന്റെ കഥ കണ്ണനും കണ്ണന്റെ കഥ നിര്മലിനും വായിക്കാൻ കൊടുത്തു.. അതിൽ എത്ര കഥാപാത്രങ്ങൾ ഉണ്ടെന്നു കൃത്യമായി പറയാൻ പറഞ്ഞു..

” പതിനഞ്ചു ” നിർമൽ ആദ്യം പറഞ്ഞു

” ഏതൊക്കെ പ്രായത്തിനിടയിൽ ഉള്ളവർ.. എത്ര പേർ?  “

” സർ എത്ര കഥാപാത്രം ഉണ്ടെന്നു നോക്കാൻ അല്ലേ എന്നോട് പറഞ്ഞുള്ളു “

നിർമൽ പറഞ്ഞു… അദ്ദേഹം കണ്ണനെ നോക്കി

‘ സർ 12 പേർ, 20-30 ഇടയിൽ 6 പേർ, 70-നു മുകളിൽ 2 പേർ, 12-15 4 പേർ..

” എത്ര ലൊക്കേഷൻ? “

” ആറു “

” എത്ര വാഹനങ്ങൾ ?  “

” 8, രണ്ട് കാർ, ഒരു ബസ്, 5 ബൈക്ക് “

നിർമൽ വാ പൊളിച്ചു നിന്നു.. ഡയരക്ടർ അവനെ നോക്കി…

” ഇപ്പൊ മനസ്സിലായോ എന്തുകൊണ്ടാ ഞാൻ കണ്ണനെ സെലക്ട്‌ ചെയ്തതെന്ന്?  “

നിർമൽ തലയാട്ടി..  പുറത്തിറങ്ങിയ കണ്ണൻ ഉനൈസിനെ കെട്ടിപിടിച്ചു നന്ദി പറഞ്ഞു…

” മുൻവിധിയോടെ കാര്യങ്ങളെ സമീപിക്കാതെ അവനിൽ പ്രതീക്ഷകൾ നൽകി കൂടെ നിന്ന ഉനൈസ് തന്നെ ആണ് അവന്റെ വിജയത്തിന് കാരണം..

സൗഹൃദങ്ങളിൽ നമ്മൾ എന്നും ശ്രദ്ധാലുക്കൾ ആയിരിക്കണം.. നമ്മുടെ കഴിവുകളെ പ്രോത്സാഹിപ്പിച്ചു കൂടെ നിക്കുന്നവരെ മനസ്സിലാക്കി ചേർത്തു നിർത്തണം..

അവരവരുടെ കാര്യം കാണാൻ കൂടെ കൂടി നമ്മളെ വളരാൻ അനുവദിക്കാത്തതും നമ്മളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നവരും ആയവരെ മാറ്റി നിർത്തണം..

നല്ലതല്ലെങ്കിൽ സൗഹൃദം ഒരുതരം ക്യാൻസർ ആണ്… നമ്മുടെ ജീവിതത്തെ കാർന്നു തിന്നുന്ന ക്യാൻസർ… നല്ല സുഹൃത്തുക്കളെ കൂടെ നിർത്തുക അവർക്കും നല്ല സുഹൃത്തായി ഇരിക്കുക…

Leave a Reply

Your email address will not be published. Required fields are marked *