അമ്മയോട് സോറി പറയ്‌, അമ്മ കാരണം നമ്മുടെ കല്ല്യാണം മുടങ്ങിയതിന്റെ വിഷമത്തിൽ..

തന്ത യില്ലാത്തവൻ
(രചന: Kannan Saju)

“അമ്മ, ഇതുവരെ ഞാൻ നിങ്ങളെ പിഴ ച്ചവൾ എന്ന് വിളിച്ചിട്ടില്ല. മറ്റുള്ളവർ തന്ത ഇല്ലാത്തവൻ എന്ന് വിളിക്കുമ്പോൾ കണ്ണു നിറഞ്ഞിട്ടുണ്ട്.

കൂട്ടത്തിൽ കൂട്ടാതെ കൂട്ടുകാർ മാറ്റി നിർത്തുമ്പോൾ ചങ്കു തകർന്നു പോയിട്ടുണ്ട്. മറ്റു കുട്ടികളുടെ അച്ചന്മാർ അവരെ സ്കൂളിൽ കൊണ്ടു വിടുന്നതും അവർക്കു ചിലവിനു പണം കൊടുക്കുന്നതും കണ്ടു ഞാൻ കൊതിച്ചിട്ടുണ്ട്.

ഒടുവിൽ കോളേജിൽ തല്ലി തൊപ്പിക്കാൻ ആവാതെ വരുമ്പോൾ എതിരാളികൾ പല തന്തക്കുണ്ടായവനെ,

തന്ത ആരെന്നറിയാത്തവനെ എന്നൊക്കെ വിളിച്ചു മാനസികമായി വേട്ടയാടിയപ്പോഴും തളരാതെ പിടിച്ചു നിന്നിട്ടുണ്ട്.. പക്ഷെ ഇന്ന്.. ഇന്ന് ഞാൻ തീർന്നമ്മേ ”

സോഫയിൽ ജീവച്ഛവം പോലെ ഇരുന്ന അമ്മക്ക് മുന്നിൽ ഇരുന്നുകൊണ്ട് നിറഞ്ഞ കണ്ണുകളോടെ കണ്ണൻ പറഞ്ഞു.

അതെ, ജീവിതത്തിൽ കണ്ടു സ്നേഹിച്ച പെണ്ണിന്റെ വീട്ടിൽ പെണ്ണ് ചോദിയ്ക്കാൻ പോയതായിരുന്നു അമ്മയും കണ്ണനും കൂട്ടുകാരും.

എല്ലാം വീട്ടിൽ പറഞ്ഞിട്ടുണ്ടെന്ന അവളുടെ വാക്കിൽ ആണ് അമ്മയെയും കൂട്ടി പോയത്. ഇല്ലെങ്കിൽ തനിയെ ചെന്നു അവരെ പറഞ്ഞു മനസ്സിലാക്കാം എന്ന് കരുതി ഇരുന്നതായിരുന്നു.

പക്ഷെ അവൾ അച്ഛൻ മരിച്ചു പോയതാണെന്ന് വീട്ടുകാരോട് കള്ളം പറയുകയാണ് ഉണ്ടായതു.

എന്നാൽ വീട്ടുകാരും അമ്മയും ആയുള്ള സംസാരത്തിനിടയിൽ അത് തകർന്നു. അമ്മയുടെ ജീവിതം തന്നെ ചോദ്യം ചെയ്യപ്പെട്ടു. അവരുടെ മുന്നിൽ എല്ലാവരും തല കുനിച്ചു നിക്കേണ്ടി വന്നു.

” ഇനിയും പറയാതിരിക്കാൻ പറ്റില്ല അമ്മേ… എന്നോട് അത് പറഞ്ഞെ പറ്റു.. ആരാണ് എന്റെ അച്ഛൻ ??? എങ്ങനെയാ ഞാൻ ഉണ്ടായതു???? അയ്യാൾ ജീവിച്ചിരുപ്പണ്ടോ??? ”

അമ്മ ഒന്നും മിണ്ടാതെ ഇരുന്നു

കണ്ണൻ കലിയോടെ മൊബൈൽ നിലത്തേക്കെറിഞ്ഞു പൊട്ടിച്ചു കൊണ്ടു എഴുന്നേറ്റു..

” ഇനി അഥവാ ഞാൻ പി ഴച്ചു പെട്ടതാണെങ്കിൽ അതെങ്കിലും ഒന്ന് വാ തുറന്നു പറ തള്ളേ ”

ഞെട്ടലോടെ അമ്മ അവനെ നോക്കി.. ഒരു ഭ്രാന്തനെ പോലെ അവൻ കണ്ണിൽ കണ്ടതെല്ലാം വലിച്ചു വാരി എറിഞ്ഞു.

ഒന്നും മിണ്ടാതെ അവർ അകത്തേക്ക് കയറി വാതിൽ അടച്ചു. അതും കൂടി കണ്ടതോടെ കണ്ണന് കലി ഇളകി.

” നിങ്ങളു പറയില്ലാലെ… വേണ്ട പറയണ്ട… കള്ളി ആണ് നിങ്ങൾ.. മറ്റുള്ളവർ പറയുന്നത് പോലെ പി ഴച്ചു പെറ്റതാണ് എന്നെ… പി ഴയാണ് നിങ്ങൾ ”

ആ വാക്കുകൾ അമ്മയുടെ കാതുകളിൽ അല അടിച്ചു … അവർ നിറകണ്ണുകളോടെ കട്ടിലിൽ ഇരുന്നു… ആ ദിവസം മെല്ലെ അവരുടെ ഓർമയിലേക്കു വീണ്ടും വന്നു.

” ഏട്ടാ ഒന്ന് പുറത്തേക്കു പോ.. എനിക്ക് തുണി മാറണം ”

” നീ തുണി മാറുന്ന കാണണല്ലേ ഞാനിവിടെ നിക്കുന്നെ ”

” ദേ എനിക്ക് ദേഷ്യം വരുന്നുണ്ടാട്ടോ.. ചുമ്മാ കൂട്ടുകാരുടെ കൂടെ പോയി ക ള്ളും കുടിച്ചേച്ചു വന്നിട്ട്.. എനിക്ക് മനസ്സിലാവുന്നുണ്ട് എല്ലാം ”

” നിനക്ക് എന്ത് മനസ്സിലാവുന്നുണ്ടന്നു? ”

” ഏട്ടൻ തട്ടുന്നതും മുട്ടുന്നതും മനഃപൂർവം ആണെന്ന്.. ”

” അപ്പോ നീ അറിഞ്ഞു കൊണ്ടു ജാഡ ഇടുന്നതാണല്ലേ? ”

” നിങ്ങളെന്താ ഇങ്ങനെ..? നിങ്ങടെ അച്ഛന്റ അനിയന്റെ മോളാണ് ഞാൻ… എന്റച്ഛന് കരുണ തോന്നി നിങ്ങളെ ഇവിടെ പഠിപ്പിക്കാൻ നിർത്തിയ അവസരം ഇങ്ങനെ മുതലാക്കരുത്… ഒന്നുല്ലേലും ഞാൻ നിങ്ങടെ അനിയത്തി അല്ലേ? ”

“നിന്നെ അനിയത്തി ആയി കാണാൻ പറ്റുന്നില്ല എനിക്ക്… കാണുമ്പോ തന്നെ എനിക്ക് മത്ത് പിടിക്കും ”

“അയ്യേ എന്താ ഇങ്ങനൊക്കെ പറയുന്നേ? പ്ലീസ്..പോയില്ലെങ്കിൽ ഞാൻ അമ്മ വരുമ്പോ പറഞ്ഞു കൊടുക്കും ”

” ആണോ.. എന്നാ ദേ മോളു ഇതൊന്നു നോക്കിയേ ”

അവൻ തന്റെ ഫോണിൽ അവളുടെ അമ്മ കുളിക്കുന്ന ദൃശ്യങ്ങൾ പകർത്തിയത് കാണിച്ചു കൊടുത്തു. നീനയുടെ കയ്യും കാലും വിറക്കാൻ തുടങ്ങി.

“സ്വന്തം മോനേ പോലെ കണ്ടല്ലേ നിങ്ങളെ എന്റമ്മ… ” അവളുടെ കണ്ണുകൾ നിറഞ്ഞു..

” അതിനു ഞാൻ കുഞ്ഞമ്മയെ ഒന്നും ചെയ്യുന്നില്ലല്ലോ.. ഈ വീഡിയോ എടുത്തത് നിന്നെ തളക്കാനാ… നീ എനിക്ക് വഴങ്ങി തന്നില്ലെങ്കിൽ ഇത് ഞാൻ പുറം ലോകം കാണിക്കും.. ഇല്ലേൽ ചിലപ്പോ കുഞ്ഞിമ്മയെ തന്നെ ”

” ച്ചെ… ” അവൾ വെറുപ്പോടെ മുഖം തിരിച്ചു

” ഇതിന്റെ ഒന്നും ആവശ്യം ഇല്ല.. ഇവിടെ ഇപ്പൊ എല്ലാര്ക്കും എന്നെ നല്ല കാര്യമാണ്.. നമ്മളെ ആവുമ്പോൾ ആരും സംശയിക്കത്തും ഇല്ല.. ഇഷ്ടം പോലെ സ്വാതന്ത്ര്യം കിട്ടും… ”

എന്ത് ചെയ്യണം എന്നറിയാതെ അവൾ നിന്നു..

” അപ്പൊ എങ്ങനാ.. നീ വഴങ്ങുന്നോ അതോ ഞാൻ വീഡിയോ…. ”

നീന നിറ കണ്ണുകൾ അടച്ചു… അവൻ മുറിയുടെ വാതിലും…

കുറച്ചു ദിവസങ്ങൾ കടന്നു പോയി. അലമാര തുറന്ന അമ്മ പാടുകൾ പൊട്ടിക്കാതെ ഇരിക്കുന്നത് കണ്ടു കലണ്ടറിലേക്ക് നോക്കി.

“നിനക്കിതുവരെ ഡേറ്റ് ആയില്ലേ? ”

എന്തോ ആലോചിച്ചു പാത്രം കഴുകി കൊണ്ടിരുന്ന നീനക്ക് അപ്പോഴാണ് കാര്യം മനസ്സിലായത്. അവൾ ഞെട്ടലോടെ അമ്മയെ നോക്കി

” എന്താടി നിന്നു പരുങ്ങുന്നേ? ”

” ഒന്നും ഇല്ലമേ? ”

അമ്മ അവളെയും കൂട്ടി ഗൈനക്കോളജിസ്റ്റിനു അരികിൽ എത്തി… നീന ഗർഭിണി ആയിരുന്നു. പക്ഷെ എത്ര ചോദിച്ചിട്ടും അവൾ ആളുടെ പേര് പറഞ്ഞില്ല. അവനെ ഭയമായിരുന്നു.

ആ വീഡിയോ ആരെങ്കിലും കാണുമോ എന്നവൾ ഭയന്നു. അതിലുപരി അച്ഛൻ മകനെ പോലെ കണ്ടവൻ തന്നെ മകളെ ചീത്തയാക്കി എന്നറിഞ്ഞാൽ ഉള്ള അവസ്ഥ ഓർമിച്ചു.

പക്ഷെ അധികം പിടിച്ചു നിക്കാൻ പറ്റിയില്ല. വി ഷം കയ്യിൽ എടുത്തുള്ള അച്ഛന്റെ ആ ത്മ ഹത്യ നാടകം അവളെ സത്യം പറയിച്ചു. എല്ലാവരും ഞെട്ടി തരിച്ചു. എന്നാൽ എല്ലാത്തിനും ഒടുവിൽ അവർ എത്തിച്ചേർന്ന തീരുമാനം അവളെ വീണ്ടും വേദനിപ്പിച്ചു.

കു ഞ്ഞിനെ കൊ ല്ലുക. അതിനു അവൾക്കു മനസ്സിലായിരുന്നു. കുഞ്ഞിനെ കൊ ല്ലും പുറത്താരും അറിയാതെ നോക്കും എന്നുറപ്പായ ആ രാത്രി അവൾ വീട് വിട്ടിറങ്ങി.

തന്നെ പഠിപ്പിച്ചിരുന്ന മഠത്തിലെ അമ്മയെ ചെന്നു കണ്ടു അവിടെ അഭയം പ്രാപിച്ചു. അവിടെ വച്ചു അവൾ കണ്ണന് ജന്മം നൽകി. അവുടുത്തെ ജോലികൾ ചെയ്തു പഠിത്തം തുടർന്നു. ഒടുവിൽ ബാങ്കിൽ ജോലി കിട്ടുന്നത് വരെ അതങ്ങനെ തുടർന്നു.

രംഗം ശാന്തമായി… അവൾ മെല്ലെ കണ്ണുകൾ അടച്ചു കിടന്നു.. തിരിഞ്ഞും മറഞ്ഞും കിടന്നിട്ടും കണ്ണന് ഉറക്കം വന്നില്ല.

” അമ്മയോട് എന്തിനാ അങ്ങനെ പറയാൻ പോയേ? ” അവൾ ഫോണിൽ ചോദിച്ചു

” പിന്നെ ഞാൻ എന്ത് ചെയ്യണായിരുന്നു.. എല്ലാം നീയും കണ്ടതല്ലേ? ”

” അതിനു ഞാനല്ലേ എന്റെ വീട്ടുകാരോട് കള്ളം പറഞ്ഞെ… അമ്മ അല്ലാലോ.. ”

” എന്നാലും എനിക്കാ സത്യം അറിയണം ”

” കണ്ണാ പ്ലീസ്.. അമ്മയെ വിഷമിപ്പിക്കല്ലേ… ചിലപ്പോ നിന്റെ ഭാഗത്തു നിന്നു ചിന്തിക്കുമ്പോ ശരിയായിരിക്കാം, ഒരുപാട് അനുഭവിച്ചിട്ടുണ്ടാവാം..

നിനക്ക് അത്രയും വേദന ഉണ്ടായിട്ടുണ്ടങ്കിൽ ഒരു പെണ്ണായ അമ്മക്ക് എന്തൊക്കെ സഹിക്കേണ്ടി വന്നിട്ടുണ്ടാവും.. എത്ര ആളുകളോടും സാഹചര്യങ്ങളോടും പൊരുതിയിട്ടാവും അമ്മ നിന്നെ വളർത്തി എടുത്തിട്ടുണ്ടാവുക ”

കണ്ണൻ നിശ്ശബ്ദനായി….

” അമ്മയോട് സോറി പറയ്‌.. അമ്മ കാരണം നമ്മുടെ കല്ല്യാണം മുടങ്ങിയതിന്റെ വിഷമത്തിൽ ആയിരിക്കും ഇരുന്നത്.. തളർന്നിരിക്കുന്നു സമയങ്ങളിൽ പ്രിയപ്പെട്ടവരുടെ കുത്തുവാക്കുകൾ തരുന്നതോളം വേദന മറ്റൊന്നും ഇല്ല കണ്ണാ ”

” എന്നാലും എനിക്കറിയണ്ടേ അയ്യാൾ ആരാണെന്നു? ”

” അറിഞ്ഞിട്ടു? നീ എന്ത് ചെയ്യാൻ പോവാ? പോയി കെട്ടിപ്പിടിക്കാനോ? അതോ കു ത്തി കൊ ല്ലാനോ? ”

കണ്ണൻ മൗനം പാലിച്ചു

” നാളിതുവരെ തിരിഞ്ഞു നോക്കാത്ത ഒരാളെ അറിഞ്ഞിട്ടു നീ ഇനി എന്ത് മാങ്ങാത്തൊലി ഉണ്ടാക്കാൻ പോണേ എന്ന്? അയ്യാളെ കൊ ന്നു പ്രതികാരം ചെയ്താൽ നിന്റെ വിഷമം മാറുവോ?

നിന്റെ ജീവിതം പോവില്ലേ? അയ്യാളെ പിടിച്ചു കൂടെ നിർത്തി നീ ഫേസ്ബുക്കിൽ പോസ്റ്റ് ഇടുവോ, എന്റെ അച്ഛനെ കണ്ടു കിട്ടി എന്ന് പറഞ്ഞു?

ആരായാ നീ ബോധിപ്പിക്കാൻ ശ്രമിക്കുന്നെ? ഒരു പക്ഷെ അയ്യാൾ ജീവനോടെ ഉണ്ടങ്കിൽ ഈ ലോകത്തു ചെയ്യാവുന്നതിൽ ഏറ്റവും വലിയ തെറ്റല്ലേ അയ്യാൾ ചെയ്തത്..?

ഒരു പെണ്ണിന് വയറ്റിൽ ഒരു ജീവൻ നൽകി ഉപേക്ഷിക്കുന്നതോളം വലുതായി എന്ത് മോശം കാര്യമാണ് വേറെ ഉള്ളത്? അതുകൊണ്ട് നീ ഞാൻ പറയുന്നത് കേൾക്ക് പ്ലീസ്.. അത് അറിഞ്ഞത് കൊണ്ട് നിന്റെ ലൈഫിൽ പ്രത്യേകിച്ച് ഒന്നും കിട്ടാൻ പോവുന്നില്ല.. അതിന്റെ പേരിൽ ഉള്ള അത്രയും വിഷമങ്ങൾ നീ അനുഭവിച്ചു കഴിഞ്ഞു.

വേണെങ്കിൽ നിന്നെ വയറ്റിൽ വെച്ചേ കൊല്ല മായിരുന്നു.. ഇല്ലേൽ ജനിച്ചപ്പോ ഏതേലും കുപ്പ തൊട്ടിയിലോ അനാഥലയത്തിലോ ഉപേക്ഷിക്കാമായിരുന്നു..

നിന്റെ അച്ഛനെ പോലെ അമ്മയും അങ്ങനെ ചെയ്തിരുന്നെങ്കിൽ ഇന്ന് നീ ഇങ്ങനെ നിക്കുവായിരുന്നോ? എന്നെ കാണുമായിരുന്നോ? നിന്നോടു അമ്മക്ക് ഒരു കടപ്പാടും ഇല്ല കണ്ണൻ… അവസരം കിട്ടിയാൽ മുതലെടുക്കാൻ നിക്കുന്നവരുടെ ലോകത്തു ഒരു പെണ്ണ് ഒറ്റയ്ക്ക് പടവെട്ടി ജീവിച്ചതിന്റെ ബാക്കി പത്രം മാത്രമാണ് നീ..

നിനക്കിന്നുള്ള തണ്ടും താടിയും ശരീരവും തുടങ്ങി നീ ഇട്ടിരിക്കുന്ന അടിവസ്ത്രം വരെ അവര് സഹിച്ചും ക്ഷമിച്ചും നേടിയെടുത്ത ആയിരക്കണക്കിന് യുദ്ധങ്ങളുടെ ഫലമാണ്.. അതുകൊണ്ടു അമ്മയോട് പോയി ക്ഷമ പറയ്‌.. ”

” എടി ഞാൻ ”

” എന്നിട്ടു ഇനി എന്നെ വിളിച്ച മതി.. ഏതൊരു പെണ്ണും ഒരു ആണിന്റെ വില മനസ്സിലാക്കുന്നത് അവൻ അമ്മയെ എങ്ങനെ സ്നേഹിക്കുന്നു എന്നു മനസ്സിലാക്കിയ…

നിന്റെ അമ്മയെ സന്തോഷമായി വെക്കാൻ നിനക്ക് കഴിയുന്നില്ലെങ്കിൽ എന്നെ എന്നല്ല ഈ ലോകത്തു ഒരു പെണ്ണിനേയും സന്തോഷമായി വെക്കാൻ നിനക്ക് പറ്റില്ല.. അമ്മയോട് ക്ഷമ പറഞ്ഞിട്ട് ഇനി എന്നെ വിളിച്ച മതി ”

അവൾ ഫോൺ വെച്ചു..

അവൻ മുറിയുടെ വാതിക്കൽ ചെന്നു.. അമ്മ നല്ല ഉറക്കമാണ്… അടുത്തു വന്നിരുന്നു.

” അമ്മ… ” പതിയെ വിളിച്ചു

വിളി കേൾക്കുന്നില്ല… അവന്റെ നെഞ്ചിടിപ്പ് കൂടി വന്നു

” അമ്മാ.. ” അവൻ ഉച്ചത്തിൽ വിളിച്ചു…

” ഉം ”

” ഞാൻ എന്റെ വിഷമം കൊണ്ടു പറഞ്ഞതാണമ്മ… എന്നോട് ക്ഷമിക്കണം ”

അമ്മ മെല്ലെ തിരിഞ്ഞു അവനെ നോക്കി

” അവളു വിളിച്ചോ? ”

അതിശയത്തോടെ അവൻ അമ്മയെ നോക്കി ” എങ്ങനെ മനസ്സിലായി ”

” എന്റെ മോന്റെ വകതിരിവും നിലവാരവും എനിക്കറിയാലോ ”

” അമ്മാ ദേ അസ്ഥാനത്തൊരു ആക്കിയ കോമഡി അടിക്കരുത്ട്ടോ ”

അമ്മ എണീറ്റിരുന്നു…

” എന്നായാലും എല്ലാം പറയണം എന്നറിയാം.. അതിനുള്ള ധൈര്യം കൈവരിക്കാനുള്ള ശ്രമം ആയിരുന്നു ഇത്രയും നാളും.. ഇനി എന്തായാലും ഞാൻ പറയാം ” അമ്മ സൗമ്യമായി പറഞ്ഞു.

” വേണ്ട ”

അമ്മ അവനെ നോക്കി

” നീ വാശിക്കു വേണ്ടെന്നു പറയണ്ട.. എന്നായാലും നീ അറഞ്ഞിരിക്കണം… ഇപ്പോ പറയാൻ ഞാൻ തയ്യാറും ആണ് ”

അവൻ അമ്മയുടെ കൈ തന്റെ കൈകൾ കൊണ്ടു കൂട്ടി പിടിച്ചു

” അമ്മ ഇപ്പൊ അത് പറഞ്ഞാലും അദ്ദേഹം എന്ന അംഗീകരിക്കുമോ? ”

” ഇല്ല ” അവൾ തല താഴ്ത്തിക്കൊണ്ട് പറഞ്ഞു

” സമൂഹത്തിനു മുന്നിൽ അയ്യാൾ ചെയ്ത തെറ്റ് ഏറ്റു പറയുമോ? ”

” ഇല്ല ”

” ഒരിക്കൽ എങ്കിലും അമ്മയെയോ എന്നയോ തേടി അയ്യാൾ വന്നിട്ടുണ്ടോ? ”

” ഇല്ല ” അമ്മയുടെ കണ്ണുകൾ നിറഞ്ഞു…

അവൻ ആ കണ്ണു നീർ മെല്ലെ തുടച്ചു..

” അപ്പൊ അങ്ങനൊരാളെ പറ്റി ഞാൻ ഒരിക്കലും അറിയണ്ട അമ്മ… പിന്നെ അമ്മക്ക് മോനേ വിലങ്ങു വെച്ചു കൊണ്ടു പോവുന്നത് കൂടി കണ്ടു നിക്കേണ്ടി വരും.. എനിക്ക് എന്റെ അമ്മ മതി… ”

അവൻ അമ്മയുടെ കൈകളിൽ മുറുക്കെ പിടിച്ചു …. അവർ നിറകണ്ണുകളോടെ അവനെ നോക്കി…

” അമ്മ കരയരുത്…. മറ്റുള്ളവർ എന്തും പറഞ്ഞോട്ടെ.. എനിക്ക് എന്റെ അമ്മയെ അറിയാം… അത് മതി… നമ്മളെ അംഗീകരിക്കുന്നവർ എന്നും നമ്മുടെ കൂടെ ഉണ്ടാവും… അത് ധാരാളം ആണ് നമുക്ക് ജീവിക്കാൻ ”

അമ്മ മെല്ലെ അവന്റെ തോളുകളിലേക്കു ചായ്ഞ്ഞു… അവൻ അമ്മയെ ചേർത്തു പിടിച്ചു.

” വിളിച്ചിട്ടു മിണ്ടാത്ത പ്ര തി മ കളോ ഉപേക്ഷിച്ചു പോയ അച്ഛനോ അല്ലമ്മാ. നിങ്ങളാണ് എന്റെ ദൈവം… അമ്മയ്ക്ക് പിറന്നവൻ ആണെന്ന് പറയാൻ എനിക്കൊരു മടിയും ഇല്ലമ്മ” അവൻ മനസ്സിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *