കെട്ടവരൊക്കെ സംശയിച്ച് നിന്നു, ദിവസങ്ങൾ ഓരോന്നായി കടന്നുപോയി വയറു തലോടിയും..

മ ച്ചി
(രചന: Aparna Aravindh)

അതൊരു മ ച്ചിയാണെന്നേ.. അമ്മായി ഉറക്കെ വിളിച്ചുപറയുന്നത് കാതിൽ ആഞ്ഞുകേൾക്കുന്നുണ്ട്.. ഒന്നും മിണ്ടിയില്ല.. അല്ലെങ്കിൽ തന്നെ ആരോട് എന്ത് പറയാനാണ്..

ഒരു വെറുംവാക്ക് പോലെ അവർ പറഞ്ഞ് തള്ളിയ ആ രണ്ടക്ഷരങ്ങൾ എന്റെ ഹൃദയം തച്ചുടക്കുന്നത് ആ നര ബാധിച്ച മസ്തിഷ്കം അറിയുന്നില്ലല്ലോ..

മീനാക്ഷി എന്ന എന്റെ പേരുപോലും ഞാൻ മറന്നിരിക്കുന്നു.. എല്ലാവർക്കും ഞാൻ മ ച്ചിയാണ്..

കേൾക്കേയും അല്ലാതെയും എല്ലാവരും പറയുന്നത് അങ്ങനെത്തന്നെയാണ്,

ആ മഹേഷിന്റെ കെട്ട്യോൾ ഒരു മ ച്ചിയാ.. പത്തുകൊല്ലമായി കെട്ടിക്കൊണ്ട് വന്നിട്ട്, ഒരു കുഞ്ഞിക്കാല് കാണാൻ പോലും ആ വീട്ടുകാർക്ക് യോഗമില്ലാതായിപ്പോയി…

കുഞ്ഞില്ലാത്തതിന്റെ സങ്കടം എന്നേക്കാൾ കൂടുതൽ നാട്ടുകാർക്കും വീട്ടുകാർക്കും ആണ്.. മുറിഞ്ഞു ര ക്ത മൊഴുകുന്ന എന്റെ നെഞ്ചിൽ വീണ്ടും ക ത്തി കയറ്റി കൊണ്ട് അവർ ചോദിക്കും..

ആർക്കാ കുഴപ്പം.. ഡോക്ടറെ കാണിച്ചോ..? നിനക്ക് കുഞ്ഞുണ്ടാകില്ലേ എന്ന് കരഞ്ഞു കലങ്ങിയ എന്റെ കണ്ണുകൾ നോക്കി ചോദിക്കുമ്പോൾ ഒന്നും മിണ്ടാതെ അവരുടെ കണ്ണുകളിലെ സംശയത്തെ ഞാൻ ചൂഴ്ന്ന് നോക്കും.. ..

വിശേഷം ആയില്ലേ എന്ന പലരുടെയും ചോദ്യം ആദ്യമൊക്കെ ഞാൻ ചിരിച്ചുതള്ളി..

കൃഷ്ണന്റെ വിഗ്രഹം കെട്ടിപിടിച് ഞാൻ ഒഴുക്കിയ കണ്ണുനീർ ആരും കണ്ടിട്ടില്ല..

ഭക്തി പോലും ഭ്രാന്തമായ ചില നിമിഷങ്ങളിൽ സ്വയം ഉരുകിയൊലിക്കുന്നതും എന്നിലെ ഞാൻ ഒരു ഭ്രാന്തിയായ് മാറുന്നതും ഞാനറിഞ്ഞു ….

പ്രണയം പറഞ്ഞ ചുണ്ടുകൾ പോലും എന്നെ മച്ചി എന്ന് വിളിച്ചപ്പോലാണ് എന്നിലെ സ്ത്രീജന്മം ഏറ്റവും കൂടുതൽ തളർന്നത്..

പതിവുപോലെ കരഞ്ഞു തളർന്ന ഏതോ ഒരു രാത്രിയിൽ തലകറങ്ങി വീണ മ ച്ചിയെ പരിശോധിക്കാൻ വന്ന രാധിക ഡോക്ടർ പറഞ്ഞു മീനാക്ഷി ഗർഭിണിയാണ്..

അവൾ ഒരമ്മ ആകാൻ പോകുന്നു.. നഷ്‌ടമായ എന്റെ പേര് എനിക്ക് തിരിച്ചുകിട്ടിയത് അന്നാണ്…

അറിഞ്ഞോ വാര്യത്തെ മീനാക്ഷിക്ക് വയ റ്റിലുണ്ട്.. കുത്തിനോവിച്ചവർ അത്ഭുതത്തോടെ വിശേഷം പങ്കുവെച്ചു..
ഏത് ആ മ ച്ചി പെണ്ണിനോ..

കെട്ടവരൊക്കെ സംശയിച്ച് നിന്നു… ദിവസങ്ങൾ ഓരോന്നായി കടന്നുപോയി.. വയറു തലോടിയും കുഞ്ഞിനോട് കിന്നാരം പറഞ്ഞും ഞാൻ ദിവസങ്ങൾ തള്ളിനീക്കി.. .

തറവാട്ടിൽ പിറക്കാനിരിക്കുന്ന അടുത്ത തലമുറയ്ക്ക് വേണ്ടി ഓരോരുത്തരും കാത്തിരിക്കാൻ തുടങ്ങി. വികൃതി കളിച്ചും അമ്മയെ ചവിട്ടി മറിച്ചും കുഞ് വളർന്നു വന്നു..

അച്ഛനാകാൻ പോകുന്ന സന്തോഷത്തിൽ മഹേഷേട്ടൻ എന്നെ പ്രണയം കൊണ്ട് വീർപ്പുമുട്ടിച്ചു.. ഒൻപത് മാസവും സന്തോഷത്തോടെ ആസ്വദിച്ചു..

കാലിലെ നീരും നടക്കുമ്പോളുള്ള വേദനയും ഭക്ഷണം കഴിക്കുമ്പോളുള്ള ഛർദിയും ഒന്നുമെന്നെ വേദനിപ്പിച്ചില്ല. തന്റെ കുഞ്ഞിന് വേണ്ടി ഞാൻ എല്ലാം സഹിച്ചു.. അവന് വേണ്ടി പാട്ടു കേട്ടു.. കുപ്പായം തുന്നി വെച്ചു.. പേരുകൾ നോക്കി വെച്ചു..

കിടക്കാൻ തോട്ടിൽ പണിയാൻ ഏൽപ്പിച്ചു.. കുഞ്ഞിനെ ഞാൻ പാട്ട് പാടി കേൾപ്പിക്കുമായിരുന്നു..

എന്റെ പാട്ടുകേൾക്കുമ്പോൾ കുഞ് കാതോർക്കുന്നതായ് എനിക്ക് തോന്നി..

അമ്പിളി മാമനെ നോക്കി വയറ് തലോടി ഞാൻ ചോദിക്കും അമ്മേടെ മുത്തേ… ഇത് മോനാണോ.. മോളാണോ… ആരായാലും ഇത് അമ്മക്ക് കിട്ടിയ നിധിയാണ്…

അമ്മയുടെ സ്വത്ത്‌.. അത് കേൾക്കുമ്പോൾ വയറ് ചവിട്ടി മറിച് വാവ സന്തോഷം പ്രകടിപ്പിക്കും..ഇത് ആൺകുട്ടി തന്നെ.. മഹേഷ്‌ഏട്ടൻ ഇടയ്ക്കിടെ പറയും,.. അങ്ങനെ ഓരോ ദിവസവും സന്തോഷത്തോടെ കടന്നുപോയി..

മാസം തികഞ്ഞു നിൽക്കുന്ന ഒരു ദിവസം സന്ധ്യക്ക്‌ വിളക്കിന് മുൻപിൽ കൈകൂപ്പി നിൽക്കവേ നേർത്ത ഒരു വേദനയോടെ കാലുകൾക്കിടയിലൂടെ വ ഴു വ ഴുത്ത ദ്രാവകം ഒഴുകിയൊലിക്കുന്നതായ് ഞാനറിഞ്ഞു..

ര ക്തവും മാം സവും ഉരുകി ഒലിക്കുന്ന വേദനയോടെ ഞാൻ അവിടെ ഇരുന്നു പോയി.. അമ്മേ….. ഞാൻ ആർത്തുവിളിച്ചു… എഴുനേൽക്കാനും കിടക്കാനും പറ്റാത്ത വിധം ഞാൻ അവിടെ കിടന്ന് വിയർത്തു..

മഹേഷേട്ടനും അമ്മായിമാരും എല്ലാവരും ഓടിയെത്തി.. മോളെയെന്ന് വിളിച്ച് അമ്മ എന്നെ കൈപിടിച്ച് എഴുനേൽപ്പിക്കാൻ ശ്രെമിച്ചു.

മരണവേദന അനുഭവിക്കുമ്പോളും ഞാൻ ഉറക്കെ വിളിച്ചുപറഞ്ഞു.. അയ്യോ എന്റെ കുഞ്… എന്റെ കുഞ്ഞിനെ കാത്തോളണേ… ചീറിപാഞ്ഞ വണ്ടിയിൽ തളം കെട്ടിയപോലെ ര ക്തം വാർന്നൊഴുകുന്നുണ്ടായിരുന്നു..

അഞ്ചുപെറ്റ അമ്മായിയും പ്രസവം നിസാരമെന്ന് പറഞ്ഞ അമ്മയും നെഞ്ചത്തടിച്ചു കരഞ്ഞു..

ആശുപത്രി എത്തിയതും എന്നെ ലേബർ റൂമിൽ കയറ്റിയതും പാതിമറഞ്ഞ കണ്ണുകൾ കൊണ്ട് ഞാൻ നോക്കി കണ്ടു…

നിറഞ്ഞൊഴുകിയ കണ്ണുകളോടെ എന്റെ കൈയിൽ പിടിച്ച മഹേഷേട്ടനോട് ഒന്നുമില്ലെന്ന് ഞാൻ കണ്ണ് ചുമ്മി കാണിച്ചു..

പ്രശ്നം കുറച്ച് സീരിയസ് ആണെന്നും അമ്മയെയോ കുഞ്ഞിനെയോ ആരെയെങ്കിലും ഒന്നിനെയെ രക്ഷിക്കാൻ പറ്റുകയുള്ളു എന്ന് ഡോക്ടർ പറയാൻ തുടങ്ങിയപ്പോൾ അലമുറയിട്ട് പാതി മറഞ്ഞ ബോധത്തിലും ഞാൻ വിളിച്ച് പറഞ്ഞു…

എന്റെ കുഞ്ഞിനെ രക്ഷിക്കണേ… കുഞ്ഞിനെ മതി… എന്നെ വേണ്ട… എന്നെ വേണ്ട… കുഞ്ഞിനെ കാത്തോളണേ… കുഞ്ഞിനെ രക്ഷിക്കണേ…. എന്റെ കുഞ്…. എന്റെ….. എന്റെ….

ബോധം മറഞ് പോകുന്നുണ്ടായിരുന്നു… പിന്നെ കണ്ണിൽ ആകെ ഇരുട്ടാണ്… എങ്ങും ഇരുട്ട്..

വെള്ള ഉടുപ്പിട്ട മാലാഖമാർ എനിക്ക് ചുറ്റും പാറി വരുന്നതായ് ഞാൻ കണ്ടു… എന്റെ മരണത്തെ ഞാൻ നേരിട്ട് കണ്ടു…

സ്വന്തം ജീവൻ ത്യേജിച് ഒരു ആൺകുഞ്ഞിന് ജന്മം നൽകിയ ലോകത്തിലെ ഏറ്റവും നല്ല അമ്മയായി ഞാൻ മാറി…

മ ച്ചി എന്ന് വിളിച്ച നാവുകൾ എന്നെ വാഴ്ത്തി പാടി..വേദന കടിച്ചമർത്തി മണിക്കൂറുകൾ കടന്നുപോയി.. ദിവസം അവസാനിച്ചു.. സൂര്യനുദിച്ചു..

മഹേഷേട്ടനെ വിളിച്ചുവരുത്തി ഡോക്ടർ പറഞ്ഞു.. കുഞ്ഞിന് പ്രേശ്നമൊന്നുമില്ല.. അവൻ ആരോഗ്യവാനായ ഒരാണ്കുട്ടിയാണ്…

മീനാക്ഷി… അവൾ.. മഹേഷേട്ടൻ ഡോക്ടറെ നിസ്സഹായനായി നോക്കി..
ബോധം വീണിട്ടില്ല..പറയാം മഹേഷ്‌.. എല്ലാം ദൈവത്തിന്റെ കൈകളിലാണ്

ഭൂമിയിൽ ആദ്യമായ് പിറന്നവന്റെ ആകാംഷയോടെ കണ്ണുതുറന്ന് കരയുന്ന എന്റെ സൂര്യപുത്രന്റെ ശബ്ദം എന്റെ കാതിൽ അലമുറയിട്ടു.. ഏതോ മായാലോകത്തിലെന്നോണം ഞാൻ കണ്ണ് തുറന്നുനോക്കി…

മീനാക്ഷി… മീനാക്ഷി…. പച്ച ഉടുപ്പിട്ട മാലാഖമാർ ചുറ്റും കൂടിനിൽക്കുന്നു.. ഞാൻ മരിച്ചുപോയോ… എന്റെ സംശയം ഞാൻ തുറന്ന് ചോദിച്ചു…

മരിക്കാനോ… ആഹാ.. അപ്പൊ ഈ കുഞ്ഞിനെ ആര് നോക്കും… ഇതാ തന്റെ കുഞ്… കുഞ്ഞിന് പാലുകൊടുക്കണം…
എന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി…

അതെ ഞാനും ഒരമ്മയായി… എന്റെ മകന്റെ അമ്മ…എന്റെ കൈയിൽ അവനെ വെച്ചുതന്നപ്പോൾ ഈ ലോകം കീഴടക്കിയ സന്തോഷത്തോടെ ഞാൻ വിളിച്ചു… അമ്മേടെ പൊന്നുമോനെ….

Leave a Reply

Your email address will not be published. Required fields are marked *