ക്രമേണ അവൾക്ക് അത് മടുപ്പ് ആവാൻ തുടങ്ങി, രണ്ടു കുഞ്ഞുങ്ങൾ ആയി ഇതിനിടയിൽ അധികം തടിക്കാത്ത..

(രചന: J. K)

എന്തോ വാങ്ങിക്കാൻ വേണ്ടി ടൗണിലേക്ക് ഇറങ്ങിയപ്പോഴാണ് ഒരു നിഴലുപോലെ അവളെ കാണുന്നത് അത് അവള് തന്നെയാണ് എന്ന് വിശ്വസിക്കാൻ പ്രയാസം അതുകൊണ്ടാണ്, ഒന്നുകൂടി നോക്കി ഉറപ്പുവരുത്തിയത്…

ഇടതൂർന്ന് നീളമുള്ള മുടി അല്പംപോലും അവശേഷിക്കാതെ പോയിട്ടുണ്ട്.. നീണ്ട വിടുന്ന കണ്ണുകൾക്ക് ചുറ്റും കറുപ്പ്.. മുഷിഞ്ഞ വസ്ത്രങ്ങളും..

അവളെത്തന്നെ നോക്കിനിൽക്കുന്നത് കണ്ടിട്ടാവണം എന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് പറഞ്ഞത് ബസ്റ്റാൻഡിൽ പുതിയ ഇറങ്ങിയ ഐറ്റം ആണ് എന്ന്…

കേട്ടപ്പോൾ ഞെട്ടിപ്പോയി.. ഒരുകാലത്ത് ഇവളെന്റെ ഭാര്യയായിരുന്നു എന്റെ രണ്ടു കുഞ്ഞുങ്ങളുടെ അമ്മയാണ് എന്നൊക്കെ ഉള്ള സത്യം എന്റെ ഉള്ളിൽ ഇരുന്നു പൊള്ളീ…

ഓർമ്മകൾ പുറകിലേക്ക് പോയി..
പിഎസ്സി എഴുതി ഗവൺമെന്റ് ജോലി നേടിയെടുത്തെങ്കിലും, വീട്ടിലെ പ്രാരാബ്ദങ്ങൾ മൂലം നേരത്തിന് കല്യാണം കഴിക്കാൻ പറ്റിയില്ല കഴിച്ചത് തന്നെ മുപ്പത്തി ഏട്ടാമത്തെ വയസ്സിൽ ആണ്..

രണ്ട് പെങ്ങന്മാരുടെ വിവാഹവും വീടിന്റെ പുനർനിർമാണവും അച്ഛന്റെ ചികിത്സയും ഒക്കെയായി സമയം ഇങ്ങനെ പോയി എന്ന് തന്നെ പറയാം..

പ്രായത്തിന് ഒരുപാട് അന്തരമുള്ള ആരും വേണ്ട എന്നെ കാട്ടിലും അഞ്ചോ ആറോ പ്രായത്തിന് താഴെയുള്ളവർ മതി.. അതിലും പ്രായം കുറഞ്ഞവരുമായി ഒത്തുപോകാൻ പറ്റില്ല എന്നൊക്കെയായിരുന്നു എന്റെ വിശ്വാസം..

പക്ഷേ വെറും ഇരുപത്തി അഞ്ചു വയസ്സുള്ള അവളുമായി വിവാഹം ഉറപ്പിക്കുമ്പോൾ ശരിക്കും ഞാൻ അസ്വസ്ഥനായിരുന്നു അതുകൊണ്ടാണ് പെണ്ണുകാണാൻ ചെന്നപ്പോൾ വിശദമായി സംസാരിക്കണം എന്ന് പറഞ്ഞത്…

ഞാൻ അവളോട് ചോദിച്ചതാണ് പ്രായത്തിന്റെ അന്തരം ഇനിയുള്ള ജീവിതത്തിൽ ഒരുപക്ഷേ നമ്മൾക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം അതുകൊണ്ട് ഇത് തനിക്ക് ഇഷ്ടമല്ലെങ്കിൽ ഇവിടെ വച്ച് നിർത്താം എന്ന്…

പക്ഷേ അവൾ തന്നെയാണ് പറഞ്ഞത് അവൾക്കതൊരു പ്രശ്നമല്ല ഇന്ന് ദാരിദ്ര്യത്തിൽ കഴിഞ്ഞവൾക്ക് കിട്ടിയ കച്ചി തുരുമ്പായിരുന്നു ഈ ജീവിതം..

ഗവൺമെന്റ് ജോലിക്കാരൻ ആയതുകൊണ്ട് വീട്ടുകാർക്ക് വലിയ ഉത്സാഹം ആയിരുന്നു ഈ വിവാഹത്തിന്..

എനിക്കായിരുന്നു ആദ്യമേ സംശയം. അവൾക്ക് ഇത് ഉൾക്കൊള്ളാൻ ആവുമോ എന്ന്…
സംസാരിച്ചു കഴിഞ്ഞപ്പോൾ അവൾ കുഴപ്പമില്ല എന്ന് പറഞ്ഞതുകൊണ്ട് മാത്രമാണ് ബാക്കി നടപടികളിലേക്ക് ഞാൻ നീങ്ങിയത്…

ആദ്യമൊന്നും വലിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല ഞങ്ങൾക്കിടയിൽ…. പക്ഷേ ക്രമേണ എന്റെ ചിട്ടയുള്ള ജീവിതവും പഴഞ്ചൻ രീതികളും അവളിൽ വല്ലാതെ മടുപ്പ് സൃഷ്ടിച്ചു..

അവൾ ഒന്ന് ശ്രദ്ധിച്ചാൽ തീരാവുന്നതേ ഉണ്ടായിരുന്നുള്ളൂ എന്റെ കാർക്കശ്യങ്ങൾ ഒക്കെയും. എടുത്ത സാധനം എടുത്തെടുത്ത് വയ്ക്കണം വീട് വൃത്തിയായി സൂക്ഷിക്കണം. ഞാനും സഹായിക്കുമായിരുന്നു അതിനെല്ലാം..

ക്രമേണ അവൾക്ക് അത് മടുപ്പ് ആവാൻ തുടങ്ങി.. രണ്ടു കുഞ്ഞുങ്ങൾ ആയി ഇതിനിടയിൽ…

അധികം തടിക്കാത്ത ശരീരപ്രകൃതി ആയിരുന്നു അവളുടെ ഞാനാണെങ്കിൽ നല്ല തടിയും അതുകൊണ്ട് നല്ല പ്രായവ്യത്യാസം ഒന്ന് കാണുമ്പോഴേ എല്ലാർക്കും മനസ്സിലായിരുന്നു…

വീട്ടിലിരുന്ന് മടുത്തു എന്ന് പറഞ്ഞപ്പോഴാണ് അവളെ ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ കമ്പ്യൂട്ടർ പഠിക്കാൻ വേണ്ടി വിട്ടത് അവിടെയുള്ള സാറുമായി അവൾ വല്ലാതെ അടുത്തു..

ഒരു ദിവസം ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പോയ അവൾ തിരികെ വന്നില്ല..

ഭ്രാന്ത് പിടിച്ച എല്ലായിടത്തും അന്വേഷിച്ചു നടന്നപ്പോൾ അവളുടെ ഒരു ഫോൺകോൾ വന്നു അവൾ ഇന്ന ആളുടെ കൂടെ ഉണ്ടെന്നും അന്വേഷിക്കേണ്ട എന്നും..

ആകെ തകർന്നു പോയിരുന്നു ഞങ്ങൾ..
അവന്റെ കൂടെ പോവുകയാണ് എന്ന് കൂടി പറഞ്ഞ് അവൾ ഫോൺ വെച്ചു..

എല്ലാവരും ചേർന്ന് പോയത് അവന്റെ വീട്ടിലേക്കാണ് അവിടെനിന്ന് ഞങ്ങൾക്ക് കിട്ടിയ മറുപടി ശരിക്കും ഞങ്ങളെ ഞെട്ടിച്ചു..

ഒന്നുമല്ല,

“”ഇതിനുമുമ്പും പല പെണ്ണുങ്ങളുമായി അവൻ നാടുവിട്ടിട്ടുണ്ട് നിങ്ങളുടെ വീട്ടിലുള്ള പെണ്ണുങ്ങളെ നോക്കാൻ നിങ്ങൾക്ക് കഴിയാത്തതിന് ഞങ്ങളെ എന്തിനാണ് പറയുന്നത്”

എന്നായിരുന്നു അവരുടെ മറുപടി അവർ കൈമലർത്തി…

അവനെ അവർ വീട്ടിൽ നിന്ന് ഇറക്കിവിട്ടതാണ് അവനെ സംബന്ധിച്ച് യാതൊരു കാര്യവും അവർക്ക് അറിയില്ല എന്ന് പറഞ്ഞു..

എനിക്ക് എന്റെ കുഞ്ഞുങ്ങളെ ഓർത്തായിരുന്നു സങ്കടം മുഴുവൻ അവരെപ്പറ്റി ഒന്ന് ചിന്തിക്കുക കൂടി ചെയ്യാതെയല്ലേ അവൾ പോയത്..

ആ നാട്ടിൽ നിന്നാൽ പലരുടെയും സഹതാപങ്ങളും കുറ്റപ്പെടുത്തലുകളും കേൾക്കേണ്ടിവരും എന്നറിഞ്ഞതുകൊണ്ടാണ് വേഗം സ്ഥലം മാ റ്റം വാങ്ങി മറ്റൊരു സ്ഥലത്തേക്ക് പോയത് മക്കളെയും അങ്ങോട്ട് കൊണ്ടുപോയി

അവിടുത്തെ സ്കൂളിൽ ചേർത്തു ആദ്യമൊക്കെ വല്ലാത്ത പ്രയാസം ഉണ്ടായിരുന്നു പക്ഷേ പി ന്നീട് അങ്ങോട്ട് ഞങ്ങൾ ഞങ്ങൾക്ക് ഞങ്ങളു മതി എന്ന് തീരുമാനിച്ചു..

മക്കൾക്ക് എല്ലാം അറിയാമായിരുന്നു അവരുടെ അമ്മ ഞങ്ങളെ ഇട്ടിട്ടു പോയതാണ് എ ന്നെല്ലാം എന്നെക്കാൾ കൂടുതൽ അവരുടെ അമ്മയെ അവർ വെറുത്തു…

കാരണം നാട്ടിലേക്ക് ഇടക്ക് ചെല്ലുമ്പോൾ ആളുകളുടെ ഓരോ വർത്തമാനങ്ങൾ ത ന്നെയായിരുന്നു അത് കാരണം കുഞ്ഞുങ്ങളുടെ മനസ്സ് നോവും എന്നു പോലും നോക്കാതെ അവർ ഓരോന്ന് പറയാൻ തുടങ്ങി.

അതെല്ലാം കുഞ്ഞുങ്ങൾ അവളെ വെറുക്കാൻ കാരണമായി…

ഞാനൊന്നും അവളെപ്പറ്റി പറയാനോ അല്ലെങ്കിൽ അവരുടെ മനസ്സിൽ വി ഷം നിറയ്ക്കാനോ ശ്രമിച്ചിട്ടില്ല മകൾക്ക് എന്താണ് ഇഷ്ടം അതുപോലെതന്നെ തീരുമാനിക്കട്ടെ എന്നാണ് ഞാൻ കരുതിയത്…

അങ്ങനെയിരിക്കുമ്പോൾ ആണ് ഇവിടെവെച്ച് അവളെ കാണുന്നത്.. അവളെപ്പറ്റി അന്വേഷിച്ചു ആരും അറിയാതെ, കൊണ്ടുപോയവൻ അവന് മടുക്കുന്നത് വരെ കൂടെ നിർത്തി പിന്നെ ഒരു സെ ക്സ് റാ ക്ക റ്റിന് അവളെ വിറ്റു..

അവിടെ നിന്ന് രക്ഷപ്പെട്ട് പോന്നവൾക്ക് ഇവിടെയും ആ തൊഴിൽ തന്നെ എടുക്കേണ്ടി വന്നു…

അവളെ ഇവിടെ വച്ച് കണ്ട കാര്യം മക്കളോട് പറയാതിരിക്കാൻ എനിക്ക് തോന്നിയില്ല ഞാൻ രണ്ടുപേരെയും അടുത്തേക്ക് വിളിച്ച് അവരോട് കാര്യം പറഞ്ഞു…

‘” നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ അമ്മയെ അച്ഛൻ വീട്ടിലേക്ക് വിളിച്ചു കൊണ്ടു വരാം. കഴിഞ്ഞതൊക്കെ മറക്കാം എന്ന് ഞാൻ അവരോട് പറഞ്ഞു….

വേണ്ട അച്ഛൻ അമ്മയെ വിളിക്കരുത് എന്ന് രണ്ടുപേരും ഒരേ സ്വരത്തിൽ ആണ് പറഞ്ഞത്..

അനുഭവങ്ങൾ ആ കുട്ടികളെ കൊണ്ട് അമ്മയെ അത്രമേൽ വെറുപ്പിച്ചിരുന്നു.. അച്ഛൻ അവരെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടുവന്നാൽ രണ്ടുപേരും ഇവിടെ നിന്നും പോകുമെന്ന് അവർക്ക് അമ്മ വേണ്ട അച്ഛന്‍ മാത്രം മതി എന്ന്..

ഇതിൽ കൂടുതൽ എനിക്കൊന്നും അറിയാൻ ഉണ്ടായിരുന്നില്ല കാരണം നാളെ ഒരു ദിവസം അവർ കുറ്റപ്പെടുത്തരുത് സ്വന്തം അമ്മയെ എന്തുകൊണ്ട് സംരക്ഷിച്ചില്ല എന്ന് പറഞ്ഞു…

ഇനി എന്തൊക്കെ തെറ്റുകൾ ചെയ്താലും അവരുടെ അമ്മ അല്ലാതെ ആകുന്നില്ലല്ലോ അവൾ…

അവർക്ക് അവളെ വേണ്ടാത്ത സ്ഥിതിക്ക് ഇനി എനിക്കും ആവശ്യമില്ല. ഇനി കണ്ടാലും ഒരു പരിചയമില്ലാത്ത ആരെയോ കണ്ട പോലെ ഞാനും കടന്നു പോകും അത്രമാത്രം….