ന്നെ മറന്നേക്ക് ദേവേട്ടാ, എന്ന് പറഞ്ഞവൾ അകത്തേക്കൊടി അധികം..

(രചന: ജ്യോതി കൃഷ്ണകുമാര്‍)

“”ഓഹ്, ഭക്തമീര അവാൻ ഉള്ള ശ്രമം… കൊള്ളാം ചേരുന്നുണ്ട് ഈ വേഷം കെട്ടൽ””

എന്ന് ദേവൻ പരിഹാസത്തോടെ പറഞ്ഞപ്പോൾ മുഖം തിരിച്ചു രേവതി…

“””കഴുത്തിലെ രു ദ്രാ ക്ഷ മാലക്കൊപ്പം കാഷായ വസ്ത്രം കൂടി ആവാമായിരുന്നു….”””

വീണ്ടും ദേവൻ പറഞ്ഞിട്ടും അവൾക്ക് യാതൊരു ഭാവമാറ്റവും കണ്ടില്ല..

“”എന്തിനാ രേവതീ ഈ വേഷം കെട്ട്.. ആരെ കാണിക്കാനാ???”” ഇത്തവണ ആർദ്രമായിരുന്നു ദേവന്റെ സ്വരം..

“”സാർ സൈൻ ചെയ്താൽ എനിക്ക് പോകാമായിരുന്നു “”” എന്ന് എങ്ങോ നോക്കി പറഞ്ഞു രേവതി അതിന് മറുപടി എന്നോണം….

“”എത്ര നാൾ… എത്ര നാൾ താൻ എന്നെ അവഗണിക്കും “””

പ്രതീക്ഷയോടെ പറയുന്നവനെ നോക്കിയില്ല അവൾ… അത്രയും ആയപ്പോൾ സൈൻ ചെയ്യേണ്ടിടത്ത് മാർക്കർ വച്ച് അവൾ തിരിഞ്ഞ് നടന്നു…

എവിടെയൊക്കെയൊ നോവുന്നുണ്ടായിരുന്നു ദേവന്…. ഇടനെഞ്ചിൽ പണ്ട് “”R”” എന്ന് പച്ച കുത്തിച്ചിടത്ത് മെല്ലെ ഒന്ന് തഴുകി.. ആ ഓർമ്മകൾ അയാളെ ആ നാട്ടിൻ പുറത്ത് എത്തിച്ചു…

“”ദേവേട്ടാ നിക്ക് ഞാനും ണ്ട് “” എന്ന് പറഞ്ഞൊരു പാവാടക്കാരി ഓർമ്മകളിൽ ഓടിയെത്തി…

കണ്മഷി നിറച്ചെഴുതി വാലിട്ട് വലിയ ഗോപി പൊട്ട് തൊട്ടൊരുവൾ….

“””എന്തിനാ രേവൂ നീ വിളിച്ചു കൂവണേ… ആള്ക്കാര് കേൾക്കില്ല്യെ “” എന്ന് ചോദിക്കുന്നൊരു പൊടിമീശക്കാരനും ഓർമ്മകളിൽ നിറഞ്ഞ് വന്നു…

“””ആൾക്കാര് കേട്ടാൽ എന്താ??? ഈയോരാള് എന്റെയാ എന്ന് എല്ലാരും അങ്ങ് അറിയട്ടെ… അല്ല പിന്നെ “”

എന്ന് കുറുമ്പോടെ പെണ്ണ് പറഞ്ഞപ്പോൾ അവന്റെ ചുണ്ടിൽ ചെറിയ പുഞ്ചിരി തിങ്ങി.. അവന്റെ പുറകെ സ്കൂളിലേക്ക് നടക്കുമ്പോൾ പിന്നെ അവരുടെ മാത്രം ലോകം ആയിരുന്നു…

മനക്കലെ കാര്യസ്ഥന്റെ മകൻ ദേവ നാരായണനും, മനക്കലെ രേവതി തമ്പുരാട്ടിയും… എന്നാണ് ഇഷ്ടം പരസ്പരം തുറന്നു പറഞ്ഞത് എന്ന് പോലും അറിയില്ല…

ഓർമ്മ വച്ചതു മുതൽ ദേവന് അവൾ പ്രാണനായിരുന്നു, തിരിച്ച് ആ സ്നേഹം പ്രതീക്ഷിച്ചല്ല അവൻ സ്നേഹിച്ചു തുടങ്ങിയത്….

പക്ഷെ ആ മനസിലും ഒട്ടും കുറയാതെ അവനോട് ഇഷ്ടമാണെന്നു ഏറെ വൈകാതെ അവൻ മനസിലാക്കി എടുത്തു….

പിന്നീട് അവരുടെ പ്രണയം അങ്ങനെ പടർന്നു പന്തലിച്ചു…..

ദേവേട്ടൻ”””

എന്നും അയാളുടെ ആരാധിക ആയിരുന്നു രേവതി.. അത്രമാത്രം കഴിവുകൾ ആ ഒരാൾക്ക് ദൈവം കനിഞ്ഞു നൽകിയിട്ടും ഉണ്ടായിരുന്നു…

കാവിൽ കളമെഴുതാനും, തേവർക്ക് മുന്നിൽ കൊട്ടി പാടാനും എല്ലാം ദേവനായിരുന്നു.. രേവതിയുടെ കൂട്ടുകാർക്കൊക്കെയും ദേവനെന്നാൽ പറയാൻ നൂറു നാവുണ്ടാവും..

കുറുമ്പി പെണ്ണ് അതിനെല്ലാം ദേഷ്യം അവനോട് തീർക്കും.. പിച്ചിയും മാന്തിയും എല്ലാം…

ഒരു ചിരിയോടെ ദേവൻ അതെല്ലാം ഏറ്റു വാങ്ങും… കാരണം അതെല്ലാം അവളിലെ പ്രണയം ആണെന്ന് അയാൾക്ക് ബോധ്യം ഉണ്ടായിരുന്നു..

ഒരിക്കൽ കള പുരയിൽ പരസ്പരം മറന്നു പുണർന്നു നിൽക്കുന്ന അവരെ വാല്യക്കാരി ആണ് കണ്ടത്..

നേരെ തമ്പ്രാൻറെ ചെവിയിൽ അതെത്തിയപോൾ അയാൾ കാര്യസ്ഥനെ സേവനം മതിയാക്കി ഇറക്കി വിട്ടു.. മൂന്ന് പെണ്മക്കളും വയസ്സായ അമ്മയും അടക്കം ഏഴു പേരുള്ള കുടുംബം പുലരാൻ ഇനി എന്ത് എന്ന് ഭയപ്പെട്ടു…

എന്നിട്ടും ദേവനെ അച്ഛൻ ഒരു വാക്കാലെ കൂടി വേദനിപ്പിച്ചില്ല… പാർട്ട്‌ ടൈം ജോലിക്ക് അച്ഛനൊരു കൈത്താങ് നൽകാനായി ആണ് ദേവൻ പൊയ്ക്കൊണ്ടിരുന്നത്…

വർഷങ്ങൾ മെല്ലെ നീങ്ങി.. രേവതി കുട്ടിയെ ദൂരെ നിന്നും മാത്രം കാണാൻ പറ്റൂ എന്നായി… പരസ്പരം കാണുമ്പോഴൊക്കെയും മിഴികൾ നിറഞ്ഞ് തൂവി ഇരുവരുടെയും…

പഠനം കഴിഞ്ഞു സർക്കാർ ജോലി കിട്ടിയപ്പോ ഇത്തിരി ധൈര്യം വന്നു ദേവന്..

മനക്കല് പോയി പെണ്ണ് ചോദിച്ചപ്പോ ആട്ടി ഇറക്കി വിട്ടു… കൂടെ വരാൻ ഇറങ്ങി അവന്റെ രേവതി… പോയാൽ ഇളയത്ങ്ങളെ കൊന്നു അവളുടെ അച്ഛനും ചാവും എന്നയാൾ അവളോട് പറഞ്ഞിരുന്നു…

നിസ്സഹാതയോടെ,

“”ന്നെ മറന്നേക്ക് ദേവേട്ടാ “”” എന്ന് പറഞ്ഞവൾ അകത്തേക്കൊടി…

അധികം വൈകാതെ തന്നെ വേളിയും കഴിഞ്ഞു പോയി… യോഗ്യനായ ഒരു തമ്പുരാനെ അവളുടെ അച്ഛൻ കണ്ടു പിടിച്ചു കൊടുത്തു… കുടിയനായ ഒരാൾ…

ദേവനെ സംബന്ധിച്ചു അന്ന് അയാളുടെ മനസ്സ് മൃതി അടഞ്ഞിരുന്നു.. കുടുംബത്തിന് വേണ്ടി മാത്രം പിന്നെ ജീവിച്ചു…

ജോലി കയറ്റം കിട്ടി വലിയ സ്ഥിതിയായി…. എലാം മാറി ഒന്നൊഴിച്ചു,

രേവതിയോടുള്ള പ്രണയം…

മന നശിച്ചു …

അതിനിടയിൽ രേവതിയുടെ ഭർത്താവ് അപകടത്തിൽ മരിച്ചു എന്നും അറിഞ്ഞിരുന്നു… അവൾ ആ മനയിൽ തന്നെ തിരിച്ചെത്തി.. ഒരു ജോലിയും കഷ്ടപ്പെട്ട് നേടി… അവൾ ഒരാളുടെ ചെലവിൽ ആ കുടുംബം കഞ്ഞി കുടിക്കുന്നു,.

ജോയിന്റ് സെക്രട്ടറി ആയി ട്രാൻസ്ഫർ കിട്ടി വന്നപ്പോഴാ അവളെ വീണ്ടും കാണണേ… എൽ ഡി ക്ലാർക്ക് ആയി…
പ്രണയം വീണ്ടും അതിന്റെ മറ ബേദിച്ച് തന്നിൽ കതിരിട്ടത് അറിഞ്ഞു ദേവൻ..

അവളെ ജീവിതത്തിലേക്ക് ക്ഷണിച്ചു…

പക്ഷെ അവൾ ഇപ്പോൾ സ ന്യാസം സ്വീകരിച്ചു എന്ന് പറഞ്ഞ് ദേവനെ വീണ്ടും സങ്കടപ്പെടുത്തി…

“””സാർ “” വീണ്ടും ആരുടെയോ സ്വരം ദേവനെ ചിന്തയിൽ നിന്നുണർത്തി..

അന്ന് ജോലി കഴിഞ്ഞു ഇത്തിരി വൈകിയാണ് ദേവൻ ഓഫീസിൽ നിന്നിറങ്ങിയത്….

വീട്ടിലേക്ക് തിരിച്ചപ്പോഴാ വഴിയിൽ ഒരു ഓട്ടോ മറിഞ്ഞത് കണ്ടത്.. ആരോ കൈ കാണിച്ചപ്പോൾ ഡ്രൈവരോട് നിർത്താൻ പറഞ്ഞു… ചോ രയിൽ കുളിച്ചു ഒരു പെണ്ണ്.. ഒന്നേ നോക്കിയുള്ളു..

രേവതി…

“”രേവൂ “”” എന്ന് വിളിച്ചു ദേവൻ തന്റെ പ്രാണനെ ചേർത്ത് പിടിച്ചു… അവളും അബോധാവസ്ഥയിൽ ആണെങ്കിൽ കൂടി ആ സ്വരം മനസ്സിലാക്കിയാവാം ദേവേട്ടാ””” എന്ന് അവ്യക്തമായി വിളിച്ചത്..

ആ മനസ്സ്, അവിടിപ്പോഴും താൻ ആണെന്ന് ദേവന് മനസ്സിലായി.. അപകടനില തരണം ചെയ്തെന്നു ഡോക്ടർ പറയും വരെയും ദേവൻ പ്രാണൻ പിടഞ്ഞു ഇരുന്നു. .

ഒടുവിൽ കേറി കാണാൻ പറഞ്ഞപ്പോൾ
വേഗം അകത്തേക്ക് ചെന്നു…
യന്ത്രങ്ങൾക്ക് നടുവിൽ നീരുവച്ച കണ്ണുകൾ പ്രയാസപ്പെട്ട് തുറന്നു കിടക്കുന്നവളെ നോവോടെ വിളിച്ചു…

രേവതിയുടെ മിഴികൾ ചാലിട്ടോഴുകി അപ്പോഴേക്കും…

“””പുതിയ ജന്മം അല്ലെടോ… വന്നൂടെ ഇനി എങ്കിലും എന്റെ രേവൂ ആയി…”””

എന്ന് പ്രതീക്ഷയോടെ ചോദിക്കുന്നവനോട് ഇല്ലെന്നു പറയാൻ ഇത്തവണ അവൾക്കായില്ല….

മുറിവെല്ലാം കരിഞ്ഞപ്പോൾ, ദേവിയുടെ അമ്പലത്തിൽ ചെന്നു തുളസി മാലയിട്ട്, ഇത്തിരി പൊന്നിൽ തീർത്ത താലിയും അണിയിച്ചു….

ദേവനും അവന്റെ രേവുവും ഒന്നായി.. അപ്പോൾ കുറുമ്പോടെ ദേവൻ പറഞ്ഞിരുന്നു….. “”ഇനി നമുക്ക് ഒരുമിച്ചു സ ന്യ സിക്കാൻ പോയാലോ “”” എന്ന്…

Leave a Reply

Your email address will not be published. Required fields are marked *