അപ്പോഴും നീറ്റലായി തീർന്നത് അവളായിരുന്നു, അവന്റെ പ്രിയപ്പെട്ട റസിയ അവൾ..

(രചന: J. K)

ഏപ്രിൽ മൂന്നാം തീയതി…. ഗ്രൗണ്ടിൽ അവരെല്ലാവരും ഒത്തുകൂടിയിരുന്നു.. ആ പത്തു പേര്… എല്ലാവരുടെ മുഖത്തും ഒരു സങ്കടം നിഴലിച്ചു..

അവിടെ വച്ചിരിക്കുന്ന വലിയൊരു ഫോട്ടോ എല്ലാവരും ഒന്ന് ചേർന്ന് നോക്കി..

“””അർഷാദ്””””

ജീവനുള്ള പോലെ ഉള്ള ആ ഫോട്ടോ കാണെ ചില കണ്ണുകൾ ഈറനായി….

എവിടെയൊക്കെ ആയിരുന്നാലും ഏപ്രിൽ മൂന്നാം തീയതി ആ സുഹൃത്തുക്കൾ അവിടെ ഒത്തു കൂടുമായിരുന്നു…

സൂക്ഷിച്ചുവച്ചിരിക്കുന്ന ഒരു പഴയ ഫുട്ബോള് അവിടെ കൊണ്ടു വച്ചു ആ ഫോട്ടോയുടെ മുന്നിൽ വച്ച് അവർ കളിച്ചു….

ചിലർ കളിക്കിടയിൽ വിതുമ്പുന്നുണ്ടായിരുന്നു ….

കഴിഞ്ഞ ഏഴ് വർഷമായി ഇത് ഇവിടെ പതിവാണ്…

കളി കഴിഞ്ഞതും എല്ലാവരും ക്ഷീണിച്ച് തറയിൽ ഇരുന്നു.. വീണ്ടും അവരുടെയെല്ലാം കണ്ണുകൾ ആ ഫോട്ടോയിൽ എത്തി നിന്നു..

“””അർഷാദ്… അവനായിരുന്നു കളിക്കാൻ ഏറ്റവും മിടുക്കൻ…
ഓർമ്മകൾ വർഷങ്ങൾ മുന്നിലേക്ക് പോയി…

എല്ലാവരും ഫുട്ബോൾ എന്നത് വെറുമൊരു സമയംകൊല്ലി ആയി തെരഞ്ഞെടുത്തപ്പോൾ അവന് മാത്രം അത് അവന്റെ ഹൃദയമിടിപ്പ് ആയിരുന്നു… ആ ചങ്കിലെ താളമായിരുന്നു…

മറ്റാരെത്തുന്നതിനു മുമ്പേ അവൻ ഗ്രൗണ്ടിൽ എത്തിയിരിക്കും… അക്ഷമനായി മറ്റുള്ളവർക്കായി കാത്തുനിൽക്കും എല്ലാവരും വന്നാൽ കളി തുടങ്ങാനായി..

ലക്ഷംവീട് കോളനിയിലെ പാവപ്പെട്ട ഒരു ചുമട്ടുതൊഴിലാളിയുടെ മകൻ..
അമ്മ പശുവിനെ വളർത്തി വളർത്തി ആ പാൽ വിറ്റും എല്ലാം കൂടിയാണ് ആ കുടുംബത്തിന്റെ ചെലവ് കഴിഞ്ഞ് പോയിരുന്നത്….

എല്ലാ പ്രതീക്ഷയും അവനിലായിരുന്നു അർഷാദ്, അവനായിരുന്നു മൂത്തത് താഴെ മൂന്ന് പെൺകുട്ടികളായിരുന്നു…

പഠിക്കാൻ അത്ര മേടിക്കാൻ ഒന്നുമല്ലെങ്കിലും അവൻ ഫുട്ബോളിൽ ഒരു വാഗ്ദാനം തന്നെയായിരുന്നു..

അവന് അത് ഒരു ആവേശമായിരുന്നു…
എവിടെ ഫുട്ബോൾ മാച്ച് വെച്ചാലും എങ്ങനെയെങ്കിലും അവൻ ആ ഗ്രൂപ്പിൽ കയറി പറ്റുക പതിവായിരുന്നു

എത്രകളിച്ചാലും മടുക്കാതെ വീണ്ടും വീണ്ടും കളിക്കാനുള്ള ഒരുതരം ഭ്രാന്തമായ ആവേശം അവനിൽ നിറഞ്ഞിരുന്നു…

ഫുട്ബോൾ കഴിഞ്ഞാൽ പിന്നെ അവനെ പ്രധാനപ്പെട്ടത് അവന്റെ പ്രിയപ്പെട്ടവൾ ആയിരുന്നു..

“””റസിയ “””” ഏറെ കഷ്ടപ്പെട്ട് അവൻ സ്വന്തമാക്കിയത് ആയിരുന്നു അവളുടെ സ്നേഹം….

പഠിപ്പിക്കുന്ന മാഷിന്റെ മകൾ… എന്നും അവൾ അവന്റെ ഉള്ളിൽ നിറഞ്ഞുനിന്നിരുന്നു..

അവൾക്കും അവനോട് എന്തോ പ്രത്യേകതയുണ്ട് എന്ന് അവൻ തിരിച്ചറിഞ്ഞിരുന്നു… എന്നോ അത് തുറന്നു പറഞ്ഞപ്പോൾ അവളിലെ നാണം കലർന്ന മൗനം അവനുള്ള മറുപടി നൽകിയിരുന്നു..

അവന്റെ ഫുട്ബോൾ കൂട്ടുകാർക്ക് എല്ലാം അവരുടെ ബന്ധം നന്നായി അറിയാമായിരുന്നു….

അവൾ എപ്പോഴും പിണങ്ങിയിരുന്നത്
“” എന്നെയാണോ ഫുട്ബോൾ കളിയെ ആണോ ഏറ്റവും ഇഷ്ടം”” എന്ന് ചോദിക്കുമ്പോൾ അർഷാദിന്റെ മൗനം കണ്ടിട്ടായിരുന്നു…

അത് കാണെ അവന്റെ ചുണ്ടിലൊരു കുസൃതി ചിരി വിരിഞ്ഞിരുന്നു….

“”” എടി പെണ്ണേ നിങ്ങൾ രണ്ടുപേരും എന്റെ ഈ ചങ്കിലെ താളല്ലേ””‘

എന്ന് പറയുമ്പോൾ പെണ്ണിന്റെ മുഖത്ത് പരിഭവം മാറി പുഞ്ചിരി വിടർന്നിരുന്നു…

“”” ഫുട്ബോളിനെ ആണ് ഇഷ്ടം എന്ന് പറഞ്ഞോളൂ… അതാ എനിക്കും ഇഷ്ടം…. ഫുട്ബോൾ കളിക്കാത്ത ഇങ്ങളെ എന്തിന് കൊള്ളാം “””

എന്നവൾ എല്ലാം കഴിഞ്ഞ് കുറുമ്പോ ടെ പറഞ്ഞിരുന്നു..

അവൻ അവളെയും അവൾ അവനെയും ജീവനുതുല്യം സ്നേഹിച്ചിരുന്നു… അവളും അവന്റെ ഫുട്ബോൾ മോഹത്തിന് കൂട്ടു നിന്നിരുന്നു…

ഫുട്ബോൾ മാച്ചിൽ ശ്രെദ്ധ ചെലുത്തി അവളെ ശ്രദ്ധിക്കാത്തതിൽ ഒരിക്കൽ പോലും അവൾ പരിഭവം പറഞ്ഞില്ല..

അത് ചോദിക്കുമ്പോൾ, “”” എന്റെ പെണ്ണ് അല്ലേടാ… ന്നെ അല്ലാണ്ട് ആർക്കാ മനസ്സിലാവുക””” എന്നവൻ അഭിമാനത്തോടെ പറയാറുണ്ടായിരുന്നു ..

അവന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു എഫ് സി കേരളയിൽ കയറി പറ്റണം എന്നത്….
അതിനായി ഏറെനാളായി അവൻ പരിശ്രമിച്ചിരുന്നു…

അതിലൂടെ ഒരു നല്ല ജോലിയും ഒപ്പം ഫുട്ബോളും ജീവിത കാലം മുഴുവൻ ഒന്നിച്ചു കൊണ്ടു പോകാം എന്ന് അവൻ ആശിച്ചു…

മൂന്ന് പെങ്ങമാരോടും “”” നിങ്ങളെ ഞാൻ വല്യേ സുൽത്താനെ കൊണ്ട് കല്യാണം കഴിപ്പിക്കും “””‘ എന്നവൻ കളി പറഞ്ഞു..

“”” ബാപ്പാ നിങ്ങൾ ഇനി പണിക്കൊന്നും പോണ്ട ഞാൻ പൊക്കോളാം… ഉമ്മാന്റെ പശുനെ ഒക്കെ വിറ്റ് ഉമ്മ ഇനി റസ്റ്റ്‌ എടുക്കണം “””

എന്നെല്ലാം ഉള്ള അവന്റെ കനവുകൾ അവൻ അവരോട് പറയുമായിരുന്നു… അവരും എല്ലാ പ്രതീക്ഷകളും അവനിൽ അർപ്പിച്ചു…

അങ്ങനെ സെലക്ഷൻ മാച്ച് ഉണ്ടായിരുന്നു…. ദൈവം സഹായിച്ച് അവന് നന്നായി പെർഫോം ചെയ്യാൻ പറ്റി…

അതിന്റെ സന്തോഷത്തിൽ ആയിരുന്നു അവൻ … ഒപ്പം കൂട്ടുകാരും അവന്റെ റസിയയും..

“””എനിക്ക് കിട്ടുമെടാ “”” എന്നവൻ പറഞ്ഞപ്പോൾ എല്ലാവരും പ്രാർത്ഥിച്ചിരുന്നു… അവനു കിട്ടണേ എന്ന്…

പിറ്റേന്ന് സോസൈറ്റിയിലേക്ക് പാലും കൊണ്ട് അവനാണ് പോയത്… അവന്റെ കൂട്ടുകാരന്റെ ഫോണിലേക്ക് അവനു സെലെക്ഷൻ കിട്ടിയ മെസ്സേജ് വന്നു.

അതറിയിക്കാൻ ഓടി വന്നു അവരെല്ലാം കൂടെ… ഒരു സർപ്രൈസ് ആയിട്ട്…

അപ്പോഴാണ്, നിയന്ത്രണം വിട്ട് ഒരു ബസ് യുവാവിന്റെ ദേഹത്തേക്ക് പാഞ്ഞു കയറി എന്നറിഞ്ഞു ഓടി ചെന്നവർ ഒരിക്കലും അവനാണ് അത് എന്ന് അറിഞ്ഞിരുന്നില്ല…

പ്രിയപ്പെട്ടവൻ ചേതനയറ്റ് കിടക്കുമ്പോൾ അവർ നിസ്സായതയോടെ പരസ്പരം നോക്കി.. അവന്റെ ഉമ്മയുടെയും, ഉപ്പയുടെയും എല്ലാം ആയ റസിയയുടെയും മുഖം അവരെ ഭയപ്പെടുത്തി….

എല്ലാവരും ദുഖത്തിന്റെ നിലയില്ലാ കയത്തിൽ മുങ്ങി… കൂടെ സ്വബോധം നഷ്ടപ്പെട്ടു അവന്റെ പ്രിയപ്പെട്ട റസിയയും…

അന്ന് മുതൽ ആ ദിവസം അവർ ഒത്തുകൂടി… അവൻ അവരിൽ നിന്നും അകന്ന ദിവസം… അവർ അവനായി ഫുട്ബോൾ കളിച്ചു…

ഉമ്മക്കും ഉപ്പക്കും അവനു പകരം ഒരുപാട് മക്കളെ കിട്ടി… അവർ ജീവിതത്തിലേക്ക് മെല്ലെ തിരിച്ചു വന്നു…

അപ്പോഴും നീറ്റലായി തീർന്നത് അവളായിരുന്നു… അവന്റെ പ്രിയപ്പെട്ട റസിയ.. അവൾ ആരോടും മിണ്ടിയില്ല.. ചിരിച്ചില്ല എങ്ങോ നോക്കി ഇങ്ങനെ നില്കും ഒരു പാവ കണക്കെ..

അവന്റെ പ്രിയപ്പെട്ട ഒരു കൂട്ടുകാരൻ അവളെ ജീവിതത്തിലേക്ക് കൂട്ടി.. അവളുടെ പ്രശ്നങ്ങളും കുറവുകളും എല്ലാം അറിഞ്ഞു വച്ചുകൊണ്ട് തന്നെ…

സാവകാശം അവളും ജീവിതത്തിലേക്ക് തിരിച്ചു വരാൻ തുടങ്ങി… ആ പത്തു പേര് തന്നെ മുൻകൈ എടുത്ത് അവന്റെ മൂന്ന് കുഞ്ഞനിയത്തി മാരുടെ വിവാഹം നടത്തി…

അവരും പടിയിറങ്ങുമ്പോ സ്വന്തം ആങ്ങളക്ക് പകരമായി കിട്ടിയ ആ പത്തു പേരെയും നോക്കി യാത്ര പറഞ്ഞു..

മിഴിയും മനസ്സും നിറഞ്ഞ് തന്നെ… ഒടുവിൽ ആ ഉപ്പ ആ പത്തു മക്കളുടെയും കൈപിടിച്ചു നന്ദി പറയാൻ പോയപ്പോ അവരും തിരിച്ചു പറഞ്ഞു..

“”അർഷു ഏല്പിച്ചു പോയതാ… അവൻ ചെയ്തതാ എന്നു കരുതിയാൽ മതി ‘””
എന്ന്…

ചില ആത്മബന്ധങ്ങൾക്ക് ജീവൻ ഉള്ള ശരീരം വേണം എന്നൊന്നും ഇല്ല… ഇതുപോലെ മനസ്സിൽ കുടിയിരുത്തിയാലും മതി…

യഥാർത്ഥത്തിൽ നടന്ന അനുഭവങ്ങളിൽ നിന്നും ഒരേട്…

Leave a Reply

Your email address will not be published. Required fields are marked *