എങ്ങോട്ട് തിരിഞ്ഞാലും സംശയം എന്നെ വീടിന് പുറത്തേക്ക് പോലും വീടില്ല അയാൾ പറഞ്ഞതിൽ നിന്ന് എന്തെങ്കിലും എതിർത്ത്..

(രചന: J. K)

“” നിങ്ങളുടെ അടുത്ത വീട്ടുകാർ പരാതിപ്പെട്ടതിന് തുടർന്ന് വന്നതാണ് ഇവിടെ നിങ്ങളുടെ ഭർത്താവ് നിങ്ങളെ ക്രൂരമായി മർദ്ദിക്കുന്നു എന്നാണല്ലോ അവർ പരാതി പറഞ്ഞത് നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടോ?? “”

ഒരു വനിത കോൺസ്റ്റബിളും മറ്റൊരു പോലീസുകാരനും കൂടിയായിരുന്നു വന്നത് അവർ ചോദ്യം ചെയ്തതും ഇല്ല എന്ന് പറഞ്ഞു നിത്യ..

പക്ഷേ അവളുടെ മുഖത്തുള്ള മുറിപ്പാടുകൾ അവർക്ക് മനസ്സിലാക്കി കൊടുത്തിരുന്നു അവൾ പറയുന്നത് പച്ചക്കള്ളമാണ് എന്ന് അവർ വീണ്ടും ചോദിച്ചു നിങ്ങൾക്ക് പറയുന്നത് സത്യം തന്നെയല്ലേ എന്ന്…

അവൾ അവരോട് പറഞ്ഞു അതെ എന്ന് പക്ഷേ വിശ്വാസം ആവാതെ അവർ വീണ്ടും ചോദിച്ചു

പിന്നെ നിങ്ങളുടെ ഈ മുഖത്തുള്ള പാടുകളൊക്കെ എങ്ങനെയാണ് എന്ന് അവൾ ആദ്യം ഒന്ന് പകച്ചുനിന്നു പിന്നെ പറഞ്ഞു അത് ഞാൻ നടന്നപ്പോൾ തട്ടിത്തടഞ്ഞ് വീണതാണ്, അങ്ങനെ സംഭവിച്ചതാണ് എന്ന്…

പേഴ്സണൽ നമ്പർ അവളുടെ കയ്യിൽ കൊടുത്തു അവൾ അത് വാങ്ങി ഭദ്രമായി അകത്തു കൊണ്ടുവച്ചു…

അവർ പോയതും അവൾ അകത്ത് ചെന്ന് കിടന്നു മേലൊക്കെ വല്ലാതെ നോവുന്നു അവളുടെ മിഴികളിലൂടെ കണ്ണുനീർ ഒഴുകി ഇറങ്ങി..

മെൽവിൻ…

അയാളെ പരിചയപ്പെടുന്നത് കോളേജിൽ വച്ചാണ് ഒരു സകലകലാവല്ലഭൻ എന്ന് തന്നെ പറയാം ഒരു കൂട്ടം പെണ്ണുങ്ങൾ അയാളുടെ പുറകെ തന്നെ ഉണ്ടായിരുന്നു

പക്ഷേ ആർക്കും പിടികൊടുക്കാതെ അയാൾ അങ്ങനെ നടന്നു.. പെൺകുട്ടികൾക്കിടയിൽ ഹീറോ ആയി….

ആ സമയത്താണ് അവിടെ പഠിക്കാനായി നിത്യ ചെല്ലുന്നത് എല്ലാവരും പറഞ്ഞറിഞ്ഞ് മേൽവിനെ പരിജയം ആയിരുന്നു ഒപ്പം ആരാധനയും…

ആരെയും നോക്കാത്ത മൈൻഡ് പോലും ചെയ്യാത്ത ആൾ തന്റെ നേരേ ചിരിച്ചപ്പോൾ വല്ലാത്തൊരു സന്തോഷം ആയിരുന്നു ലോകം കീഴടക്കിയത് പോലെ അതുകൊണ്ടാണ് താൻ അയാളെ വീണ്ടും ശ്രദ്ധിക്കാൻ തുടങ്ങിയത്…

ഒരിക്കൽ തന്നോട് വന്ന് ഇഷ്ടമാണെന്ന് പറഞ്ഞതും അസൂയയോടെ നോക്കുന്ന ഒരുപാട് കണ്ണുകളെ കണ്ടു..

പിന്നങ്ങോട്ട് പ്രണയത്തിന്റെ കാലമായിരുന്നു അയാൾക്ക് അച്ഛനും അമ്മയും ഇല്ല ഒരു അനാഥാലയത്തിലാണ് വളർന്നത് എന്നറിഞ്ഞത് എന്നെ അയാളിലേക്ക് കൂടുതൽ അടുപ്പിച്ചു ഒരുപക്ഷേ അയാളോട് തോന്നിയ സിംപതി ആവാം..

അതുകൊണ്ടാണ് വീട്ടിൽ വിവാഹ ആലോചനകൾ വരാൻ തുടങ്ങിയപ്പോൾ അയാൾ പറഞ്ഞ പ്രകാരം ഞാൻ അയാളുടെ കൂടെ ഇറങ്ങിച്ചെന്നത്…

ഒരു വാടക വീട് എടുത്ത് ഞങ്ങൾ അവിടെ താമസം തുടങ്ങി പക്ഷേ കാര്യങ്ങളെല്ലാം വളരെ പെട്ടെന്ന് ആയിരുന്നു മാറിമറിഞ്ഞത്..

പ്രണയിച്ചുകൊണ്ടിരുന്നപ്പോഴത്തെ സ്വഭാവമായിരുന്നില്ല അയാൾക്ക് എങ്ങോട്ട് തിരിഞ്ഞാലും സംശയം എന്നെ വീടിന് പുറത്തേക്ക് പോലും വീടില്ല അയാൾ പറഞ്ഞതിൽ നിന്ന് എന്തെങ്കിലും എതിർത്ത് പറഞ്ഞാൽ അയാൾ ഉപദ്രവിക്കും അതിക്രൂരമായി തന്നെ…

അപ്പോൾ അവിടം വിട്ട് ഓടിപ്പോകാൻ തോന്നും പക്ഷേ അൽപസമയം കഴിഞ്ഞ് ആ ആളെ മാറി വന്ന് സോറി പറയും…

അറിയാതെ ചെയ്തുപോയതാണ് എന്ന് പറയും
പ്രാന്തമായ സ്നേഹം കാണിക്കും. അതിൽ വീണ്ടും കുടുങ്ങി ഞാൻ അവിടെ അയാളെ തന്നെ ചുറ്റിപ്പറ്റി ഇങ്ങനെ നിൽക്കും മോചനം ഇല്ലാതെ…

ഇത് തന്നെ ആയിരുന്നു എന്നും അവസ്ഥ…

പക്ഷേ ആ വീട്ടിൽ എന്തുതന്നെ നടന്നാലും മറ്റാരെയും ഇടപെടാൻ അയാൾ അനുവദിച്ചിരുന്നില്ല ആരെങ്കിലും ഇടപെട്ടാൽ ക്രൂരമായി വീണ്ടും മർദ്ധിക്കുമായിരുന്നു

അതുകൊണ്ടുതന്നെ ഞാൻ അവരോട് ആരോടും ഈ വഴിക്ക് വരരുത് എന്ന് പറഞ്ഞിരുന്നു ഞങ്ങളുടെ കാര്യത്തിൽ ഇടപെടരുത് എന്നും…

അവരാരും വരാറും ഇടപെടാറുമില്ലായിരുന്നു പക്ഷേ ഇത് ആരോ ഇപ്പോൾ പോലീസിനോട് പറഞ്ഞിട്ടുണ്ട് അതാണ് അവർ വന്നത് അവർ വന്നപ്പോൾ തന്നെ എന്നോട് പറഞ്ഞിരുന്നു ഒന്നും പറഞ്ഞു കൊടുക്കരുത് എന്ന്…

അയാളെ അവിടെ കണ്ടതും പോലീസുകാരും കൂടുതലൊന്നും പറയാതെ നമ്പർ തന്നിട്ട് പോയി..

അയാൾ ഒരു സൈക്കോവാണ്. ഒരുപക്ഷേ ഞാൻ അയാളെ പറ്റി എന്തെങ്കിലും പറഞ്ഞാൽ കൂടെ അയാൾ വന്ന് എന്നെ കൊന്നു കളയും അതിനുപോലും അയാൾ മടിക്കില്ല എന്നെനിക്കറിയാമായിരുന്നു ഒരിക്കൽ പോലും അയാളിൽ നിന്ന് മോചനം ഇല്ല എന്നും…

എന്റെ ഫോൺ പോലും അയാൾ നശിപ്പിച്ചു കളഞ്ഞു മറ്റാരുമായി കോൺടാക്ട് ചെയ്യാതിരിക്കാൻ അങ്ങനെ പിറ്റേദിവസം അയാൾ ജോലിക്ക് പോയപ്പോൾ ഞാൻ അടുത്ത വീട്ടിൽ പോയി അവരുടെ ഫോൺ ചോദിച്ചു പോലീസുകാരൻ തന്ന നമ്പറിലേക്ക് വിളിച്ചു..

ആ നമ്പർ അയാൾ അപ്പോൾ തന്നെ നശിപ്പിച്ചിരുന്നു പക്ഷേ അയാളുടെ കയ്യിലേക്ക് അത് കൊടുക്കും മുമ്പ് ഞാൻ അത് ബൈഹാർട്ട് ആക്കിയിരുന്നു…

കോൾ അറ്റൻഡ് ചെയ്തത് ആ വനിതാ പോലീസ് ആണ് എന്റെ ജീവിതവും ഇപ്പോഴത്തെ അവസ്ഥയും എല്ലാം ഞാൻ അവരോട് തുറന്നു പറഞ്ഞു..

അവരാദ്യം എന്നെ കുറെ വഴക്ക് പറഞ്ഞു ഇന്നലെ വന്നപ്പോൾ പറയാമായിരുന്നില്ലേ എങ്കിൽ അപ്പോൾ തന്നെ ഇതിനൊരു പരിഹാരം അവർ ഉണ്ടാക്കിയേനെ എന്ന് പിന്നെ കുറെ സമാധാനിപ്പിച്ചു എന്റെ കൂടെ അവരുണ്ട് എന്ന് പറഞ്ഞു അവർ ഉടനെ വീട്ടിലേക്ക് എത്താം എന്നും..

വീട്ടിലേക്ക് വന്നു എന്നെ അവർ കൂട്ടിക്കൊണ്ടുപോയി എന്റെ സാധനങ്ങൾ എല്ലാം എടുത്ത് ഞാൻ അവരുടെ കൂടെ പോയി…

അയാളെ അവർ അറസ്റ്റ് ചെയ്തു അയാളുടെ ഫോൺ പരിശോധിച്ചപ്പോൾ അതിൽ നിറയെ എന്നെ മർദ്ദിക്കുന്ന വീഡിയോസ് ആയിരുന്നു. അതും അയാളുടെ ഒരു ഭ്രാന്തായിരുന്നു എപ്പോഴും അത് വീഡിയോ എടുത്ത് സൂക്ഷിക്കുക എന്നത്..

ഫോൺ എവിടെയെങ്കിലും ഓൺ ചെയ്തു വെച്ചിട്ടാണ് അയാളുടെ വിചാരണകൾ മുഴുവൻ… അതുകൊണ്ടുതന്നെ ഡൊമസ്റ്റിക് വയലേഷന് പോലീസുകാർക്ക് കൂടുതൽ തെളിവൊന്നും അന്വേഷിക്കേണ്ടി വന്നില്ല..

അയാളെ അറസ്റ്റ് ചെയ്തു.. എന്റെ പരാതിയും അയൽക്കാരുടെ മൊഴിയും അയാൾക്കെതിരായുള്ള സ്ട്രോങ്ങ് എവിടൻസായി…

ജാമ്യം പോലും കിട്ടാത്ത വകുപ്പ് അയാളുടെ മേൽ ചുമത്തി അയാളെ കോടതി എട്ടുവർഷത്തേക്ക് ശിക്ഷിച്ചു..

വല്ലാത്ത സമാധാനമായിരുന്നു അത് കേട്ടപ്പോൾ.
പോലീസുകാർ തന്നെ മുൻകൈയെടുത്ത് എന്റെ വീട്ടിൽ സംസാരിച്ച് എന്നെ അവിടെ ആക്കി…

പക്ഷേ അവർക്കാർക്കും എന്നെ ഫേസ് ചെയ്യാൻ ഒരു ബുദ്ധിമുട്ട് ഞാൻ അവിടെ ഒരു അധികപ്പറ്റ് പോലെ ആയിരുന്നു അവരെയും പറഞ്ഞിട്ട് കാര്യമില്ല അത്രമേൽ അവരെ നാണംകെടുത്തിയാണ് ഞാൻ മെൽവിന്റെ കൂടെ ഇറങ്ങി പോയത്..

അതുകൊണ്ടുതന്നെ തേടിപ്പിടിച്ച് ഒരു ജോലി കണ്ടുപിടിച്ചു.. താമസം വർക്കിംഗ് വിമൻസ് ഹോസ്റ്റലിലേക്ക് മാറ്റി..

ആ പോലീസുകാരി മേളവും എന്റെ കൂടെ ഒന്ന് വന്നിരുന്നു അതുകൊണ്ട് കാര്യങ്ങളെല്ലാം എളുപ്പമായി ഇപ്പോൾ ആ ജോലിക്ക് പോയി എന്റെ സ്വന്തം കാര്യങ്ങൾ നോക്കാം എന്ന് ആയിട്ടുണ്ട് ഇനി പഠനം തുടരണം…

ഇപ്പോഴുള്ള ജോലിയേക്കാൾ മെച്ചപ്പെട്ട ഒരു ജോലി നേടിയെടുക്കണം.. ഈ ലോകത്ത് എനിക്കും ജീവിക്കണം സമാധാനമായി അഭിമാനം പണയം വയ്ക്കാതെ ഇനി അത്രമാത്രമേ മോഹമുള്ളൂ…

ഇപ്പോൾ ആരെ കണ്ടാലും ഞാൻ പറഞ്ഞു കൊടുക്കുന്ന ഉപദേശവും അതാണ്…
പ്രണയം എന്ന മായികലോകത്ത് നിന്ന് ഒരിക്കലും ജീവിതത്തെ നോക്കി കാണരുത് എന്ന് അവിടെ എല്ലാം മനോഹരമാണ്

പക്ഷേ യാഥാർത്ഥ്യം വളരെ വികൃതമാണ് അത് അതിനോട് അടുക്കുമ്പോൾ മാത്രമേ മനസ്സിലാകൂ അതുകൊണ്ട് എന്ത് തീരുമാനം എടുക്കുമ്പോഴും പലവട്ടം ചിന്തിച്ചിട്ടെ എടുക്കാവൂ എന്ന്….