ഞെട്ടി നിന്നു ഞാനും അതുകേട്ടു, ഇവിടെ ആരോടും അവളുടെ കാര്യങ്ങളൊന്നും പറയാതെ മുന്നോട്ടു പോവുകയായിരുന്നു കാരണം..

(രചന: J. K)

“””സുമീ “”””

കോളേജിന്ന് വന്ന പാട് വിജയ് ഭാര്യയെ വിളിച്ചു അവളെ അവിടെയും കാണുന്നില്ല ആയിരുന്നു അതോടെ അയാൾക്ക് എന്തോ സംശയം തോന്നി..

അയാളുടെ ഊഹം തെറ്റിയില്ല അവൾ മുറിയിലിരുന്ന് കരയുന്നുണ്ട്… ഇന്നും എന്തോ ഇവിടെ സംഭവിച്ചു എന്ന് അയാൾക്ക് മനസ്സിലായി.. അയാൾ അവളുടെ അരികിൽ ചെന്നിരുന്നു…

“””വിജുവേട്ടാ “”” എന്നുവിളിച്ച് അവൾ അയാളുടെ നെഞ്ചിൽ വീണ് പൊട്ടി കരഞ്ഞു….

“”” ഇന്ന് എന്താ ഇവിടെ ഉണ്ടായത്?? “”

എന്ന് അയാൾ അവളോട് ചോദിച്ചു അവൾ ഒന്നും പറയാതെ കരഞ്ഞുകൊണ്ടിരുന്നു….

“” അമ്മ എന്തെങ്കിലും പറഞ്ഞുവോ “”‘

വീണ്ടും അയാൾ എടുത്തു ചോദിച്ചു അപ്പോൾ ഒന്നും മിണ്ടിയില്ല അയാൾക്ക് മനസ്സിലായി അതുതന്നെയാണ് പ്രശ്നം എന്ന് അയാൾ അവളെ നോക്കി എന്നിട്ട് പറഞ്ഞു….

“””നിന്നോട് ഞാൻ പറഞ്ഞതല്ലേ സുമി ഇങ്ങനെയൊക്കെ ഉണ്ടാവും എന്ന് പിന്നെയും നീ എന്തിനാ ഈ ചെറിയ കാര്യത്തിനൊക്കെ ഇങ്ങനെ വിഷമിക്കുന്നത് “”””

അത് കേട്ട് ഏറെ വിഷമത്തോടെ അവൾ പറഞ്ഞു…

“”””വിജുവേട്ടാ ഇത് ചെറിയ കാര്യമല്ല ഞാൻ… ഞാൻ.. ഏട്ടനെ തട്ടിയെടുക്കാൻ വേണ്ടി എല്ലാം മനപ്പൂർവം ഉപേക്ഷിച്ചു വന്നിരിക്കാ ന്നാ “””

അത് പറഞ്ഞപ്പോഴേക്ക് അവളാകെ തകർന്നിരുന്നു….

“” സാരമില്ല എന്തെങ്കിലും പരിഹാരം ഉണ്ടാക്കാൻ പറ്റുമോ എന്ന് ഞാൻ നോക്കട്ടെ””””

എന്ന് പറഞ്ഞ് അയാൾ ഉമ്മറത്തേക്ക് പോയി അവിടെ ചാരുകസേരയിൽ മെല്ലെ ഇരുന്നു അമ്മ അപ്പുറത്തെ വീട്ടിലെക്ക് പോയതാണ് തോന്നുന്നു….

അവിടെയെങ്ങും കാണുന്നില്ല അമ്മ കുറച്ചു നാളായി ഇങ്ങനെയാണ് അവളോട് ആവശ്യമില്ലാത്ത ഒരു ദേഷ്യം വച്ചു പുലർത്തുന്നുണ്ട്…

അവൾ കയറിയത് മുതൽ തുടങ്ങിയതാണ് ഇതിന് എന്ത് പരിഹാരം വേണം എന്ന് അപ്പോഴും വിജയിക്ക് നിശ്ചയം ഇല്ലായിരുന്നു അയാൾ അയാളുടെ ചിന്തകൾ കുറച്ച് മുന്നേക്ക് പോയി..

തന്റെ കോളേജിൽ ഒരു ടീച്ചർ ഡെലിവറി ലീവ് എടുത്തതിന്റെ ഒഴിവിലേക്ക് വന്നതായിരുന്നു സുമി എന്ന ചെറുപ്പക്കാരി അവളെ കണ്ടപ്പോൾ എന്തോ വല്ലാത്തൊരു ആകർഷണീയത തോന്നിയിരുന്നു

എപ്പോഴും നല്ല അടക്കവും ഒതുക്കവും ആരും കണ്ടാൽ നോക്കി നിന്നു പോകുന്ന സൗന്ദര്യവും…

തന്റെ അമ്മയോടുള്ള സ്നേഹം കൊണ്ടാവാം ഒരുപക്ഷേ അതുപോലെ ഒരു നാട്ടിൻപുറത്തുകാരിയെ കണ്ടപ്പോൾ തനിക്കും ഇഷ്ടമായത് എന്നാണ് തോന്നുന്നത്…

അവളെപ്പറ്റി മറ്റാർക്കും ഒന്നുമറിയില്ലായിരുന്നു കാരണം ആരോടും ഒരു അളവിൽ കൂടുതൽ അവൾ സംസാരിക്കാറുമില്ല…

അതുകൊണ്ടുതന്നെയാണ് സ്വയം തന്നെ പോയി അവളോട് അവളെ പറ്റി ചോദിച്ചത് അവൾ കൂടുതൽ ഒന്നും പറയാൻ തയ്യാറല്ലായിരുന്നു….

അതുകൊണ്ടുതന്നെ കൂടുതൽ അടുക്കാൻ ഞാനും പോയില്ല പക്ഷേ ഒരെ ഡിപ്പാർട്ട്മെന്റ് ആയതുകൊണ്ട് പലപ്പോഴും തമ്മിൽ അടുത്ത് ഇടപഴകാൻ അവസരങ്ങൾ കിട്ടിത്തുടങ്ങി അത് ചെറിയൊരു സൗഹൃദത്തിലേക്ക് വഴിവച്ചു…

എല്ലാവരോടും ഒരു അകലം ഇട്ടു മാത്രം പെരുമാറുന്ന ആളായിരുന്നു സുമി… പക്ഷേ തങ്ങൾക്കിടയിൽ മാത്രം എന്തോ ഒരു സൗഹൃദം മെല്ലെ ഉടലെടുത്തു. അത് പ്രണയമായി മാറിയിരുന്നു എന്നിൽ…

അവളിലും അങ്ങനെയാവും എന്നാണ് ആദ്യം കരുതിയത് പക്ഷേ ചോദിച്ചപ്പോൾ അവൾ പറഞ്ഞു അവൾക്ക് അങ്ങനെയൊന്നും ഇല്ല എന്ന്….

അത് തന്നെ ഇത്തിരി ഒന്നുമല്ല നിരാശപ്പെടുത്തിയത്…. കാരണം അമ്മയോട് ആദ്യമേ അവളെപ്പറ്റി പറഞ്ഞിരുന്നു…. അമ്മാവൻമാരോട് അന്വേഷിച്ചിട്ട് ഇത് നല്ലതാണെങ്കിൽ നടത്താം എന്ന് പറഞ്ഞത് അമ്മയായിരുന്നു….

ആകെയുണ്ടായിരുന്ന എന്റെ ചേച്ചിയോടും അവളുടെ ഭർത്താവിനോടും എല്ലാം അമ്മ തന്നെയാണ് ഇതിനെപ്പറ്റി പറഞ്ഞത്… അവരും പറഞ്ഞത് വിജയുടെ ഇഷ്ടപ്രകാരം നടത്താം എന്നാണ്…

അവിടെനിന്ന് യാതൊരു എതിർപ്പും ഇല്ല എന്നുള്ള സന്തോഷത്തിലായിരുന്നു അവളോട് പോയി കല്യാണം കഴിക്കാൻ ഇഷ്ടമാണ് എന്ന് പറഞ്ഞത് പക്ഷേ ഒരു കാരണവും കൂടാതെ തന്നെ അവൾ എന്നിൽ നിന്നും ഒഴിഞ്ഞുമാറി അത് എനിക്ക് സഹിക്കാൻ പറ്റിയില്ല…..

ഒരു ദിവസം അടുത്ത് കിട്ടിയപ്പോൾ നേരിട്ട് തന്നെ ചോദിച്ചു എന്നെ ഇഷ്ടമല്ലാഞ്ഞിട്ടാണോ ഈ ഒഴിഞ്ഞുമാറ്റമെന്ന്…..

കാരണം ഞാൻ അവളോട് ഇഷ്ടമാണെന്ന് പറഞ്ഞതിനുശേഷം അവൾ എന്നോട് നേരാവണ്ണം ഒന്ന് സംസാരിക്കാൻ പോലും കൂട്ടാക്കിയിരുന്നില്ല…

ആദ്യം ഒന്നും അവൾ ഒന്നും പറഞ്ഞില്ല പക്ഷേ എന്നെ നിർബന്ധം സഹിക്കാതെ അവൾ പറഞ്ഞു അവൾ ഒരു വിധവയാണ് എന്ന്…ഒരു ചെറിയ മോളുണ്ട് എന്ന്….

ഞെട്ടി നിന്നു ഞാനും…. അതുകേട്ടു…

ഇവിടെ ആരോടും അവളുടെ കാര്യങ്ങളൊന്നും പറയാതെ മുന്നോട്ടു പോവുകയായിരുന്നു. കാരണം കുറച്ചു ദിവസത്തേക്ക് ആയിരുന്നു ഈ ജോലി ഇതിനിടയിൽ അവളെപ്പറ്റി എല്ലാവരോടും പറഞ്ഞു ആരുടെയും ഉള്ളിൽ സഹതാപ തരംഗം സൃഷ്ടിക്കാൻ അവൾക്ക് താല്പര്യമില്ലായിരുന്നു….

അതോടെ എന്ത് ചെയ്യണം എന്നറിയാതെ ഞാനും നിന്നു അമ്മയോട് പറഞ്ഞപ്പോൾ മുതൽ അമ്മ എതിർക്കാൻ തുടങ്ങി.

അവളുടെ ദോഷം മൂല്യം ആവും വൈധവ്യം ഇനി ആ ദോഷം ഇവിടെയും വിളിച്ചു വരുത്തേണ്ട എന്നായിരുന്നു അമ്മയുടെ പക്ഷം…

പക്ഷെ അതിലൊന്നും എനിക്ക് വിശ്വാസമില്ലായിരുന്നു….

“””അവൾക്ക് ഇഷ്ടമല്ല”

എന്നതായിരുന്നു ഏറ്റവും വലിയ പ്രശ്നമായി എന്റെ മുന്നിൽ നിന്നത്…. ഞാൻ അവളെ മറക്കാൻ ഒരു പാഴ് ശ്രമം നടത്തി നോക്കി….

പക്ഷേ വല്ലാണ്ട് അവളെന്റെ ഉള്ളിൽ കയറി പറ്റിയിരുന്നു എന്നുള്ള കാര്യം ഞാൻ മനസ്സിലാക്കി…. അതോടെ അവളോട് പറഞ്ഞു…
അവളുടെ ഉള്ളിലും ഞാനുണ്ട് എന്ന് അറിഞ്ഞത് അപ്പോഴാണ്..

“”വെറുതെ ജീവിതം വെറുതെ കളയണ്ട…. ഇത് എന്റെ വിധിയാണ്…. നല്ല പെണ്ണിനെ കിട്ടും…പിന്നെ എന്തിനാ എന്നൊക്കെ ഒഴിവുകഴിവുകൾ അവൾ പറഞ്ഞു…

പക്ഷേ അവളെ എനിക്ക് അത്രയും ഇഷ്ടമാണ് എന്ന് പറഞ്ഞപ്പോഴാണ്, അവൾ ഉള്ള് തുറന്നത്…അവൾക്ക് ഇനിയും ഇഷ്ടമാണ് എന്ന്….

പിന്നെ എനിക്കൊന്നും നോക്കാനുണ്ടായിരുന്നില്ല അവളെയും അവളുടെ മോളെയും സ്വീകരിക്കാൻ ഞാൻ ഒരുമായിരുന്നു. പക്ഷേ അവിടെ പ്രശ്നമായി നിന്നത് അമ്മയാണ്..

അവൾ വീട്ടിലേക്ക് വന്നാൽ അമ്മയ്ക്ക് ഇഷ്ടമാവും എന്ന് കരുതി….

പക്ഷേ അവിടുന്ന് രണ്ടുമാസമായിട്ടും അമ്മയുടെ സ്വഭാവത്തിൽ യാതൊരു മാറ്റവും വന്നില്ല അവളെ അടുപ്പിക്കുക കൂടിയില്ല….

പക്ഷേ പകരം ഓരോ കുത്തുവാക്കുകൾ പറഞ്ഞ് വേദനിപ്പിക്കും അവളുടെ മോളെ ഒന്ന് ഇങ്ങോട്ട് കൊണ്ടുവരാൻ ചോദിച്ചിട്ട് അത് പോലും അമ്മ അനുവദിക്കുന്നില്ല അവൾക്ക് അത് വലിയ ദുഃഖം ആയിരുന്നു എന്നിട്ടും എനിക്ക് വേണ്ടി അവൾ അതെല്ലാം സഹിച്ചു….

എനിക്കറിയാമായിരുന്നു അവളുടെ ചെയ്യാൻ കഴിയും എന്ന് ഞാൻ ചിന്തിച്ചു..

“”” അമ്മ ഞങ്ങൾ മറ്റൊരു വീട് എടുത്തു മാറുകയാണ്… ചേച്ചിയുടെ കുറച്ചുദിവസം അമ്മയുടെ കൂടെ വന്നു നിൽക്കാൻ പറഞ്ഞിട്ടുണ്ട്”””

എന്നു പറഞ്ഞു അമ്മ ഒന്നും എതിർത്തില്ല…
ആളെയും കൊണ്ട് അവിടെ നിന്നും പടിയിറങ്ങി കാരണം ഞാൻ അവർക്ക് വാക്കുകൾ കൊടുത്തതായിരുന്നു അവളെയും കുഞ്ഞിനെയും എന്റെ സ്വന്തം പോലെ നോക്കാം എന്ന്..

ഒരു വാടക വീട്ടിലേക്ക് അവളെയും കൊണ്ട് മാറി അവൾ അവളുടെ കുഞ്ഞിനെയും അങ്ങോട്ട് കൂട്ടിക്കൊണ്ടുവന്നു. അമ്മയുടെ അടുത്ത് എന്നും പോകും…

അവൾ അവളുടെ വീട്ടിലേക്ക് പോകുന്ന ദിവസം ഞാൻ അമ്മയുടെ കൂടെ വന്നു നിൽക്കും…
ആദ്യമൊക്കെ അമ്മ പരിഭവിച്ചു പക്ഷേ സാവധാനം എല്ലാം ശരിയായി തുടങ്ങി…

വിട്ടുനിന്നപ്പോഴാണ് അമ്മ അവളുടെ വില ഇത്തിരിയെങ്കിലും മനസ്സിലാക്കിയത് എന്ന് തോന്നുന്നു….

അവിടെ എല്ലായിടത്തും അവളുടെ കൈയെത്തും ആയിരുന്നു അമ്മയ്ക്ക് എല്ലാം അവൾ ചെയ്തു കൊടുക്കുമായിരുന്നു ആരും നിർബന്ധിച്ചിട്ടില്ല സ്വന്തം ഇഷ്ടപ്രകാരം ചെയ്യുന്നതാണ് എത്ര പറഞ്ഞാലും കേൾക്കാതെ ഓരോന്ന് ചെയ്തുകൊണ്ടേയിരിക്കും…

“”””ഒരു ദിവസം അമ്മ തന്നെയാണ് പറഞ്ഞത് അവളെയും മോളെയും കൂട്ടിക്കൊണ്ടുവന്ന് ഇവിടെ നിന്നുടെ നിനക്ക് എന്ന് “””””

കേട്ടത് വിശ്വസിക്കാനാവാതെ ഞാൻ നിന്നു അവളോട് പറഞ്ഞപ്പോൾ തിരികെ വരാൻ അവൾക്കും സന്തോഷമായിരുന്നു

എന്നെ അമ്മയിൽ നിന്ന് അവൾ കാരണം അകറ്റി എന്നൊരു കുറ്റബോധം എന്നും അവളുടെ ഉള്ളിൽ ഉണ്ടെന്ന് കാര്യം എനിക്കറിയാമായിരുന്നു.

അതുകൊണ്ട് തന്നെ മോളെയും കൂട്ടി വീട്ടിലേക്ക് വന്നു ഇപ്പോൾ അവളുടെ മോളും അമ്മയും ഏറ്റവും അടുത്ത കൂട്ടുകാരാണ്….
ഒരേ പ്രായക്കാർ….

ഞങ്ങളും ഏറെ സന്തോഷത്തിലാണ്…
ചിലരുടെ വില മനസ്സിലാവാൻ ചിലപ്പോൾ അകന്നിരിക്കുമ്പോൾ കഴിയും….. കണ്ണിലെങ്കിലെ കണ്ണിന്റെ വില അറിയൂ എന്ന് പറഞ്ഞ പോലെ..