കെട്ടിയോന് ഒരാപത്തു വന്നപ്പോൾ അവനെ ഇനിയൊന്നിനും കൊള്ളില്ല എന്നറിഞ്ഞപ്പോൾ..

ചിറകൊടിഞ്ഞ കിനാക്കൾ
(രചന: Jolly Shaji)

വിനുവേട്ടാ എന്തിനാ എന്നെയിങ്ങനെ അവോയ്ഡ് ചെയ്യുന്നത്.. ഈ പെരുമാറ്റം എന്നെ എത്ര വേദനിപ്പിക്കുന്നു എന്നോ..

എന്തിനാണ് താരേ നീ എന്നെ ഇങ്ങനെ സ്നേഹിക്കുന്നത്.. ഞാൻ പറഞ്ഞിട്ടില്ലേ എനിക്ക് നിന്റെ ഈ കണ്ണുകൾ നിറയുന്നത് കാണാൻ പറ്റില്ലെന്നു..

വിനുവേട്ടന് തോന്നുണ്ടോ മറക്കാൻ എനിക്ക് പറ്റുമെന്നു…

മറക്കണം താര മറന്നേ പറ്റു… നിനക്ക് നല്ലൊരു ജീവിതം വേണം.. ഒരിക്കലും നിന്റെ ലൈഫ് കളയാൻ ഞാൻ സമ്മതിക്കില്ല…

വിനുവേട്ട എന്റെ ജീവിതത്തിൽ ഇനി ഒരാൾക്ക് സ്ഥാനം കൊടുക്കാൻ പറ്റുമോ…

എന്റെ ഈ ശ രീരം മാത്രം മറ്റൊരാൾക്ക്‌ കൊടുക്കാൻ പറ്റും… കാരണം ഇതിന്നും പവിത്രമാണ്.. പക്ഷെ എന്റെ മനസ്സിൽ ഇനി മറ്റൊരാൾക്ക്‌ ഇടമുണ്ടാവില്ല… അത്രമേൽ നിങ്ങളെ ഞാൻ സ്നേഹിച്ചുപോയി…

നീയെന്താ വീണ്ടും വീണ്ടും ഇങ്ങനെ തന്നെ പറയുന്നത്… വെറും അക്ഷരങ്ങളിലൂടെ മാത്രം അറിഞ്ഞവർ ആണ് നാം… അതിലപ്പുറം നിനക്കെന്നെ അറിയുമോ..

അക്ഷരങ്ങൾ സത്യമല്ലേ ഏട്ടാ.. ഏട്ടന്റെ വരികളിൽ നിറയെ എന്നേ അല്ലെ കുറിച്ചിരുന്നത്…

അങ്ങനെ ചോദിച്ചാൽ ഉത്തരം നീ തന്നെ കണ്ടത്തേണ്ടിയിരിക്കുന്നു… എഴുത്തുകാരൻ അവന്റെ ഭാവനകൾ മാത്രമാണ് എഴുതുന്നത്… ചിലപ്പോൾ ചിലർക്ക് അത് താൻ അല്ലെ എന്ന് തോന്നിപോയേക്കാം…

അല്ല വിനുവേട്ടാ എന്റെ സങ്കടങ്ങളെയും സന്തോഷങ്ങളെയും എല്ലാം ഞാൻ പങ്കുവെച്ചിരുന്നത് ഏട്ടനിലൂടെ ആണ്.. എന്റെ മനസ്സ് ഏട്ടനോളം ആരും മനസ്സിലാക്കിയിട്ടും ഇല്ല.. എന്നിട്ട് ഇപ്പോൾ ഒന്നും അറിയാത്തതു പോലെ..

പിന്നെ ഞാൻ എന്തുവേണം… ഞാൻ താലികെട്ടി എന്റെ കുഞ്ഞുങ്ങളെ പ്രസവിച്ച എന്നേ മാത്രം സ്നേഹിക്കുന്നവളെ ഉപേക്ഷിക്കണോ.. എന്റെ മക്കളെ തള്ളികളയണോ…

ഞാൻ പിന്നെന്തു വേണം… ഒന്നുകിൽ ഏട്ടൻ അല്ലെങ്കിൽ മ രണം..

മ രിക്കാം എങ്കിൽ നമുക്ക് ഒരുമിച്ച്… നീ മ രിച്ചിട്ടു പിന്നെ ഈ ഭൂമിയിൽ ഞാൻ ജീവിക്കുന്നതിൽ അർത്ഥമില്ല..

വേണ്ട, എനിക്കല്ലേ ആരും ഇല്ലാത്തതു… ഞാൻ മരിച്ചാൽ രണ്ടുതുള്ളി കണ്ണീർ പൊഴിക്കാൻ പോലും ആരുമില്ലല്ലോ…

പ്രസവിച്ച അമ്മയല്ലേ പോയൊള്ളു ജന്മം നൽകിയ അച്ഛൻ ഉണ്ടല്ലോ ഇപ്പോളും… അദ്ദേഹത്തെ കുറിച്ചു നീ ചിന്തിച്ചോ… ഇല്ല ചിന്തിക്കില്ല… അദ്ദേഹം നിന്റെ ശത്രു ആണല്ലോ..

മ ദ്യ പി ച്ചു നാലുകാലിൽ വന്ന് എന്റമ്മയെ കു നിച്ചു പിടിച്ചു ഇ ടിച്ചു ഇ ഞ്ചപ രുവം ആക്കിയിരുന്ന ആളാണ് ആയാൾ… അയാളുടെ മ ർ ദ്ദനം സ ഹിക്കാതെ അല്ലെ എന്റമ്മച്ചി ആ ത്മ ഹ ത്യ ചെയ്തത്… എന്നിട്ടും അയാൾ എന്താ കാണിച്ച് നടക്കുന്നെ..

അതൊക്ക എനിക്കറിയാവുന്ന കാര്യങ്ങൾ ആണ്… ഇന്ന് അദ്ദേഹത്തിന് മാറ്റം ഉണ്ടല്ലോ..

നിനക്ക് അച്ഛനെ അംഗീകരിക്കാൻ ബുദ്ധിമുട്ട് ഉണ്ടെന്നു എനിക്കറിയാം… അതിൽ നിന്നൊക്കെ രക്ഷപെടാൻ ആണ് നിന്നോട് ഞാൻ കല്യണത്തിന് സമ്മതിക്കാൻ പറയുന്നത്….

മാമനും മാമിയും അവരുടെ തലയിൽ നിന്നും ഭാരം ഒഴിവാക്കാൻ ആണ് കെട്ടിക്കാൻ ധൃതി കൂട്ടുന്നത് … ഒന്നും കൊടുക്കാൻ ഇല്ലാത്ത പെണ്ണിനെ ആര് കെട്ടാൻ..

നിന്റെ നല്ലൊരു മനസ്സ് ഇല്ലേ അത് മതിയല്ലോ നിന്നേ കെട്ടുന്ന ആൾക്ക് സന്തോഷിക്കാൻ…

രണ്ടുമൂന്നു വർഷമായി എന്നേ അറിയുന്ന വിനുവേട്ടൻ മനസ്സിലാക്കിയില്ല പിന്നല്ലേ പുതിയൊരാൾ…

നിന്നേ ഞാൻ മനസ്സിലാക്കിയില്ലെന്നോ.. എനിക്കറിയാം നീയെന്നെ എത്രത്തോളം സ്നേഹിക്കുന്നു എന്ന്.. പക്ഷേ വേണ്ട താര നീയെന്നെ ഇങ്ങനെ സ്നേഹിക്കേണ്ട…

ഇപ്പോൾ ഏട്ടന് എന്റെ സ്നേഹം ശല്യമായി തുടങ്ങി അല്ലെ…. അതല്ലേ എന്നേ ഒഴിവാക്കാൻ ശ്രമിക്കുന്നത്…

നീയൊരു സത്യം മനസ്സിലാക്കണം.. ഒരിക്കൽ പോലും നിന്നോട് ഞാൻ പ്രണയം പറഞ്ഞിട്ടില്ല.. ഉണ്ടോ..?

പ്രണയം പറഞ്ഞ് അറിയുന്നത് അല്ലല്ലോ ഏട്ടാ… അത് അനുഭവിച്ച് അറിയേണ്ടതല്ലേ… ഞാനതറിഞ്ഞു നിങ്ങളിൽ നിന്നും…

എന്റെ ഓരോ ഉണർച്ചകളിലും ആദ്യം ഞാൻ തിരയുന്നത് വിനുവേട്ടനെ ആയിരുന്നു.. മിഴികൾ എവിടേക്ക് തിരിച്ചാലും ഞാൻ തിരയുന്നത് ആ മുഖം ആയിരുന്നു…

എന്നിട്ട് ഒരിക്കൽ എങ്കിലും നീയെന്നെ കണ്ടോ… ഞാൻ എന്തെന്ന് നിനക്കറിയുമോ..പറയു ഞാൻ എന്ന വ്യക്തി എങ്ങനെ ആണെന്ന്…

എന്റെ മനസ്സിൽ വിനുവേട്ടനെ ഞാൻ വരച്ചു ചേർത്തിട്ടുണ്ട്… അതിൽ നിങ്ങൾ നല്ലൊരു വ്യക്തിയായി തോന്നി..എനിക്ക് എന്നും അഭിമാനം തോന്നിയിട്ടേ ഉള്ളു നിങ്ങളെ ഓർത്ത്…

എന്നെപ്പോലുള്ള ഒരു ചെറുപ്പക്കാരി പെൺകുട്ടി എപ്പോളും പിറകെ നടന്നിട്ടും ഒരിക്കൽപോലും കാണാൻ ശ്രമിച്ചിട്ടില്ല… ഒരു വീഡിയോ കാൾ പോലും എനിക്ക് തന്നിട്ടില്ല… സത്യത്തിൽ നിങ്ങൾ ആരാണ് വിനുവേട്ടാ…

ഞാൻ വെറുമൊരു സാധാരണക്കാരൻ ആണ് മോളെ…നിന്റെ നിഷ്കളങ്കതയെ ചൂഷണം ചെയ്യാൻ ഒരുപക്ഷെ എനിക്ക് കഴിഞ്ഞേനെ….

പക്ഷെ നീ എന്നും എന്റെ ഇഷ്ടങ്ങളിൽ ഒന്നാമത് ആണ്… അത് എങ്ങനെ എന്നോ എന്തെന്നോ എനിക്കും അറിയില്ല… എന്റെ മനസ്സ് മരിക്കുവോളം നിന്നേ ഞാൻ എന്റെ മനസ്സിൽ സൂക്ഷിച്ചോളാം..

ഇനി നീയെന്നെ വിളിക്കാനോ മെസ്സേജ് അയക്കാനോ നിൽക്കരുത്… നിനക്ക് നല്ലൊരു ജീവിതം ദൈവം തരും ഉറപ്പ്‌..

ഏട്ടാ ഒരാഗ്രഹം ഉണ്ടെനിക്ക്… ഒരു പ്രാവശ്യം എനിക്കൊന്നു കാണണം വിനുവേട്ടനെ… ഒന്നിനുമല്ല ആ കൈകളിൽ എനിക്കൊന്നു ചുംബിക്കണം…

വരികളിലൂടെ എന്നെ കുറിച്ച എന്റെ മനസ്സിനെ തിരിച്ചറിഞ്ഞ ആളെ എനിക്ക് ഒരുനോക്കു കാണണം… ഞാൻ വരും ഏട്ടനേയും കുട്ടികളെയും കാണാൻ…

വേണ്ട കുട്ടി… നീയെന്നെ കാണേണ്ട… നിനക്ക് അത്രയും നിർബന്ധം ആണെങ്കിൽ നിന്റെ വിവാഹം കഴിഞ്ഞ് ആളുമായി നീ വരുമ്പോൾ കാണാം നമുക്ക്… എന്റെ അപേക്ഷയാണ് നീ എന്നെ തേടി വരരുത്..

വിനു ഫോൺ കട്ട് ചെയ്തിട്ടും താര അതേ പടി കുറേനേരം ഇരുന്നു…
വിനുവേട്ടൻ പറഞ്ഞതൊക്കെ സത്യമാണ്.. ഒരിക്കൽ പോലും അദ്ദേഹം എന്നോട് ഇഷ്ടം പറഞ്ഞിട്ടില്ല..

പ്രണയം നിറഞ്ഞ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല… അദ്ദേഹത്തിന്റെ അക്ഷരങ്ങളിലൂടെ താൻ അല്ലെ അങ്ങോടു സ്നേഹം ഭാവിച്ചതൊക്കെ…

അല്ലെങ്കിൽ തന്നെ താൻ മൂലം അദ്ദേഹത്തിന് ഭാര്യയെയും മക്കളെയും നഷ്ടപ്പെടുത്താൻ പറ്റുമോ.. അങ്ങനെ സംഭിച്ചാൽ പിന്നെ തന്റെ ജീവിതത്തിൽ എന്ത് സന്തോഷം ആണ് ഉണ്ടാവുക…

പിന്നീടുള്ള ദിവസങ്ങളിൽ താര ഫേസ്ബുക് കൂടുതൽ ഉപയോഹിക്കാതായി വിനുവിനെ ഓൺലൈനിൽ കണ്ടാൽപോലും മെസ്സേജ് അയക്കാനോ വിളിക്കാനോ ശ്രമിച്ചില്ല….

രണ്ടുമാസങ്ങൾക്കു ശേഷം ഒരു ദിവസം താരയും അവളുടെ ഭാവി ഭർത്താവ് സുമേഷും കൂടി തങ്ങളുടെ കല്യാണം വിനുവിനെ നേരിട്ട് വിളിക്കുവാനായി പോയി…

പെണ്ണുകാണാൻ സുമേഷ് വന്നപ്പോൾ തന്നെ താര പറഞ്ഞിരുന്നു വിനുവിനെക്കുറിച്ച്….

തന്റെ സങ്കടങ്ങളിൽ പലപ്പോഴും ആശ്വാസമായി വന്നിരുന്ന പ്രിയപ്പെട്ട ഒരാൾ ആയിട്ടാണ് വിനുവിനെക്കുറിച്ച് അവൾ പറഞ്ഞതൊക്കെ.. ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ആ നല്ല സുഹൃത്തിനെ കാണാൻ അവർ വിനുവിന്റെ വീട് തിരക്കി ചെന്നു…

വിനു ഒരിക്കൽ പറഞ്ഞിരുന്ന അടയാളം വെച്ചാണ് അവർ ആ മലയോരഗ്രമത്തിൽ എത്തിയത്…

ചിത്രകാരൻ വിനു എന്ന് പറഞ്ഞിട്ട് ആർക്കും പെട്ടന്ന് മനസ്സിലായില്ല… പിന്നെ ചിലർ ചോദിച്ചു ചുവരെഴുത്തുകാരൻ വിനയചന്ദ്രൻ ആണോ നിങ്ങൾ ഉദ്ദേശിക്കുന്നത് എന്ന്….

ഉറപ്പില്ലാത്ത കാര്യമാണ് എങ്കിലും അവർ പറഞ്ഞതനുസരിച്ചു താരയും സുമേഷും ഒരു ഓട്ടോയിൽ വിനുവിന്റെ വീട് തിരക്കി പോയി..ഓട്ടോ ചെന്നു നിന്നത് ഒരു ലക്ഷംവീട് കോളനിയിൽ ആയിരുന്നു…

ഓട്ടോക്കാരൻ തന്നെയാണ് അവിടെ കണ്ട ഒരു പയ്യനോട് വിനയചന്ദ്രന്റെ വീട് തിരക്കിയത്… അടുങ്ങി അടുങ്ങി ഉള്ള കൊച്ചുകൊച്ചു വീടുകൾക്കിടയിലൂടെ ആ പയ്യൻ അവരെയും കൊണ്ടുപോയി…

മൺകട്ട കൊണ്ട് പാതി കെട്ടിപ്പൊക്കിയ ഓടിട്ട ഒരു കൊച്ച് വീടിന്റെ ഇറയത്തേക്കു ആ പയ്യൻ കയറി…

പാറുവമ്മേ ദേ ചന്ദ്രേട്ടനെ കാണാൻ ആരോ വന്നേക്കുന്നു..

അവന്റെ സംസാരം കേട്ട് അല്പം പ്രായം തോന്നിക്കുന്ന മുടിയൊക്കെ പരിപ്പറന്നു കിടക്കുന്ന ഒരു സ്ത്രീ മുൻവശത്തേക്ക് വന്നു..

ആരാണ് നിങ്ങൾ.. എന്തുവേണം

ഞങ്ങൾ ഇത്തിരി ദൂരെ നിന്ന് വരുവാ വിനുവേട്ടനെ കാണാൻ…

വിനുവോ… ഓ ചന്ദ്രനെ കാണാൻ ആണോ… എന്താ കേസിന്റെ കാര്യം വല്ലതും സംസാരിക്കാൻ ആണോ..

താരയും സുമേഷും ഒന്നും മനസ്സിലാവാതെ പരസ്പരം നോക്കി..

നിങ്ങൾ കേറിവാ അവൻ ഉറക്കം ആണെന്ന് തോന്നുന്നു… ഞാൻ വിളിക്കാം..

പാറുവമ്മക്ക് പിറകെ അവർ ആ വീട്ടിലേക്കു കയറി… ഒരു മൂലയിൽ കിടക്കുന്ന പഴയ കാട്ടിലിൽ ആരോ കിടക്കുന്നു.. മുറിയിൽ വെളിച്ചം കുറവാണു…

എടാ ചന്ദ്രാ നിന്നേ തിരക്കി ആരോ വന്നേക്കുന്നു.. ഒന്നെണീറ്റെ..

പാറുവമ്മ ബെഡിൽ കിടന്ന ആളെ കുലുക്കി വിളിച്ചു..

ഈ തള്ള ഉറങ്ങാനും സമ്മതിക്കില്ലല്ലോ..

ബെഡിൽകിടന്ന ആൾ ദേഷ്യത്തോടെ തിരിഞ്ഞു…

താടിയും മുടിയും വളർത്തിയ ഒരാൾ.. അത് വിനുവേട്ടൻ അല്ലെ.. താര ഞെട്ടിപ്പോയി..

വിനുവേട്ടാ…

താരയുടെ ശബ്ദം കേട്ട വിനയചന്ദ്രനും
ഞെട്ടിതിരിഞ്ഞു…

നീ, നീ വന്നോ അവസാനം എന്നെ തേടി.

വന്നു വിനുവേട്ടാ… എന്റെ വിവാഹം ഉറപ്പിച്ചു.. ഇതാണ് എന്റെ ആള് സുമേഷ്…എന്ത് കോലം ആണ് ഏട്ടാ ഇത്… ഈ മുടിയൊക്കെ എന്താ വെട്ടാതെ ഇങ്ങനെ… താടിയൊക്കെ നീട്ടി വളർത്തി..

വിനു ചിരിച്ചു കൊണ്ട് സുമേഷിനു നേരെ കൈ ഉയർത്തി…

താൻ ഭാഗ്യം ചെയ്തവൻ ആണെടോ.. നല്ലൊരു മനസ്സിന്റെ ഉടമയാണിവൾ.. ഇവളെ നീ പൊന്നുപോലെ നോക്കിക്കോളണം…. അമ്മേ എന്നെ ഒന്നു എണീപ്പിച്ചേ..

ആകെ മൂടിപ്പുതച്ചു കിടന്ന വിനുവിനെ പാറുവമ്മ മെല്ലെ ഉയർത്തി… തലയിണ കട്ടിൽ കാലിൽ ചാരി വെച്ച് അവർ അവനെ മുകളിലേക്കു വലിച്ചു കയറ്റി..

പെട്ടന്ന് ബെഡ്ഷീറ്റ് താഴേക്കു ഊർന്നു വീണു… ഇറക്കമുള്ള ട്രൗസർ ഇട്ടിരുന്ന വിനയന്റെ കാൽ മുട്ടുകൾ വെള്ള കോട്ടൺ തുണിയിൽ പൊതിഞ്ഞു വെച്ചിരിക്കുന്നു…

ഇത് ഇതെന്താ ഏട്ടാ…

താര പരിഭ്രമത്തോടെ ചോദിച്ചു…

വിനയൻ പൊട്ടിച്ചിരിച്ചു…

മോളെ നീയറിയാത്ത ഒരു ചില രഹസ്യങ്ങൾ ഞാൻ എന്റേത് മാത്രമായി സൂക്ഷിച്ചിരുന്നു… അതൊക്കെ ഇന്നിവിടെ തുറക്കപ്പെടുമല്ലോ…

നീ ഒരിക്കലും എന്നെ തേടി വരുമെന്ന് ഓർത്തില്ല… നീ സന്തോഷത്തോടെ ഇരിക്കുന്നത് കാണാൻ ആയിരുന്നു എനിക്ക് ആഗ്രഹം…

വിനുവേട്ടാ എങ്ങനെ ആണിത് സംഭവിച്ചത്… എവിടെ ചിപ്പിയും കുട്ടികളും…

വിനയന്റെ മുഖത്ത് ഭാവങ്ങൾ മാറി..

അവള് കുട്ടികളേം കൊണ്ട് വീട്ടിൽ പോയേക്കുന്നു..

എന്തിനാടാ നീ ഇനിയും ഓരോന്ന് മറച്ചു വെക്കുന്നത്… എന്റെ മോളെ അവള് ഇവനേം ഉപേക്ഷിച്ചു കുട്ടികളേം കൂട്ടി അവളുടെ വീട്ടിൽ ആണ്.. മൂന്നാല് കൊല്ലം ആയി അവള് പോയിട്ട്..

അമ്മേ.. മതി ഇനീയൊന്നും പറയേണ്ട..

എന്താടാ പറഞ്ഞാൽ ഉള്ളതല്ലേ പറഞ്ഞത്… കെട്ടിയോന് ഒരാപത്തു വന്നപ്പോൾ അവനെ ഇനിയൊന്നിനും കൊള്ളില്ല എന്നറിഞ്ഞപ്പോൾ ഉപേക്ഷിച്ചു പോയവൾ അല്ലെ അവൾ..

സാഹചര്യം അവളെക്കൊണ്ട് അങ്ങനെ ചെയ്യിച്ചു എനിക്ക് അതിൽ പരാതി ഇല്ലല്ലോ…

എന്താടാ ഞാൻ ഉപേക്ഷിച്ചു പോകാത്തത്.. എനിക്കും ആയിക്കൂടാരുന്നോ… നീ മിണ്ടേണ്ട കൂടുതൽ..

സത്യത്തിൽ എന്താണ് സംഭവിച്ചത്.. എന്നാണ് ഇങ്ങനെ സംഭവം ഉണ്ടായതു… വിനുവേട്ടൻ എന്നോടൊന്നും പറഞ്ഞിട്ടില്ലല്ലോ..

എന്റെ മോളെ അവൻ ഒന്നും പറയില്ല.. അവൻ എല്ലാം ഉള്ളിൽ ഒതുക്കുകയെ ഉള്ളു… ഞാൻ പറയാം എല്ലാം..

ഞങ്ങൾ മുൻപ് ഇവിടല്ലാരുന്നു മോളെ താമസം… ഇവന്റെ അച്ഛന്റെ കുടുംബത്തുന്നു വീതം കിട്ടിയ പത്തുസെന്റിൽ അത്യാവശ്യം നല്ലൊരു വീട്ടിൽ ആയിരുന്നു ഞങ്ങൾ താമസം… ഇവന്റെ അച്ഛന് പെയിന്റിംഗ്, പടം വര ഒക്കെ ആയിരുന്നു ജോലി..

ഇവന് താഴെ എനിക്കൊരു മോൾക്കൂടി ഉണ്ടായിരുന്നു… അച്ഛന്റെ കഴിവുകൾ ചെറുപ്പം മുതലേ ഇവനും കിട്ടിയിരുന്നു… സ്കൂളിൽ പഠിക്കുമ്പോൾ ചിത്രരചനക്കൊക്കെ ഇവനായിരുന്നു സമ്മാനം…

സ്കൂളിൽ പഠിക്കുമ്പോൾ തുടങ്ങിയതാണ് ചിപ്പിയുമായുള്ള പ്രണയം…

ഡിഗ്രി പഠിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് ഇവന്റെ അച്ഛൻ ദീനം വന്നു മരിക്കുന്നതു… അന്നുമുതൽ ഞാൻ കൂലിപ്പണിക്ക് പോയിത്തുടങ്ങി…

വീട്ടിൽ ദാരിദ്ര്യം കൂടിയപ്പോൾഇവനും അച്ഛന്റെജോലിയിലേക്ക് ഇറങ്ങി…അതോടെ പഠിത്തം മുന്നോട്ട് കൊണ്ടുപോകാൻ പറ്റാതായി… ഇതിനിടെ ചിപ്പിയുടെ വീട്ടിൽ അവൾക്ക്

ആലോചനകൾ വന്നുതുടങ്ങി… വീട്ടുകാർ അവളെ വിവാഹത്തിന് നിർബന്ധിചപ്പാൾ അവൾ ഇവരുടെ ബന്ധം വീട്ടിൽ പറഞ്ഞു… അവർ ഈ ബന്ധത്തിനെ എതിർത്തു..

ഇവർക്ക് മറക്കാൻ പറ്റാത്ത അവസ്ഥയും… അങ്ങനെയാണ് ഒരുദിവസം ചിപ്പി ഇവനൊപ്പം ഇറങ്ങിപോന്നത്…

ഞാനും വീട്ടുപണികൾക്ക് പോകും ഇവനും വരയ്ക്കാനും എഴുതാനുമൊക്കെ പോകും അത്യാവശ്യം കുഴപ്പമില്ലാത്ത ജീവിതം ആയിരുന്നു ഞങ്ങളുടേത്‌…

ഒരു വർഷം ആയപ്പൊളേക്കും മൂത്തമോൾ ഉണ്ടായി… കുട്ടി ഉണ്ടായപ്പോളേക്കും ചിപ്പിയുടെ വീട്ടുകാരുടെ വഴക്കൊക്കെ മാറിത്തുടങ്ങി…

അതിന് രണ്ടുവയസ്സ് ആകും മുന്നേ അവൾ വീണ്ടും ഗർഭിണിയായി… അവൾ രണ്ടാമത്തെ മോളെ പ്രസവിച്ചു ഇരുപതിയെട്ടിന്റെ തലേന്നാണ് ഈ സംഭവം…

ഞാൻ പറയാം ഇനിയുള്ള കാര്യങ്ങൾ..

കുഞ്ഞിന്റെ ഇരുപതിയെട്ടിനു വേണ്ട സാധനങ്ങൾ വാങ്ങി നേരത്തെ വന്നേക്കാം എന്ന് ചിപ്പി വിളിച്ചപ്പോൾ പറഞ്ഞിരുന്നു… അത്യാവശ്യം തീർക്കാനുള്ള ഒരു വർക്ക്‌ ആയിരുന്നു അന്ന്…

മൂന്നുനില കെട്ടിടത്തിന്റെ മുകളിൽ ഒരു കടയുടെ നെയിം ബോർഡ് എഴുതുകയായിരുന്നു… തട്ടിൽ നിന്നു എഴുതുമ്പോൾ കൂട്ടുകാർ പറയാറുണ്ട് വിനയന് നല്ല ശ്രദ്ധ ഉള്ള ആളാണെന്ന്… പക്ഷെ അന്നെന്തോ എന്റെ കാലുകൾ എന്നേ ചതിച്ചു..

കാൽ പതിറിയതെ എനിക്ക് ഓർമ്മ ഒള്ളു… ബോധം വരുമ്പോൾ വെന്റിലേറ്ററിൽ ആണ്…

വീണിട്ടു പതിമൂന്നാം ദിവസം ആണ് കണ്ണുകൾ തുറക്കുന്നത്… പിന്നെ അങ്ങ് വേദന നിറഞ്ഞ ദിനങ്ങൾ… ദേഹം മുഴുവൻ പരിക്ക് പറ്റിയിരുന്നു…. മരണത്തിന് എന്നോട് വെറുപ്പു ആയിരുന്നു എന്ന് തോന്നുന്നു…

രണ്ടുകാലുകളും ഒടിഞ്ഞു നുറുങ്ങിപ്പോയി.. തുന്നിക്കൂട്ടി നോക്കി പക്ഷെ വിധി ഇതായിരുന്നു…

ഷുഗർ കൂടുതലായി കാലുകളിൽ ഇൻഫെക്ഷൻ കേറി… ഒടുവിൽ മുറിച്ചു മുറിച്ച് ഇവിടെ വരെ ആയി… കാൽ മുട്ടിലേക്കു കൈകൾ ചൂണ്ടി വിനയൻ പൊട്ടിച്ചിരിച്ചു…

കൈകൾ പക്ഷെ ദൈവം തന്നു… കലാകാരന് വേണ്ടത് ഭാവനയും കൈകളും അല്ലെ… അതിന് മാത്രം ഒന്നും സംഭവിച്ചില്ല…

ചിപ്പി എന്തേ പിണങ്ങി പോയത്… അതും ഈ അവസ്ഥയിൽ..

ഭർത്താവിനെ ചികിത്സിക്കാനും ശുശ്രൂഷിക്കാനും ബുദ്ധിമുട്ട് ആയപ്പോൾ അവൾ ഇറങ്ങിപ്പോയി… പിന്നെ ഇവന്റെ നാക്കും കൊള്ളില്ലാരുന്നു…. അന്നൊക്കെ മൂക്കത്താണ് ദേഷ്യം… ഒന്ന് പറഞ്ഞാൽ രണ്ടാമത് ചീത്ത വിളി…

അത് എന്നെയും അങ്ങനെ ആയിരുന്നു.. അതിലൊന്നും എനിക്ക് വിഷമം ഇല്ല മക്കളെ…. ഇവന്റെ സങ്കടങ്ങൾ ദേഷ്യം ആയി പുറത്തേക്കു വരുന്നതായിരുന്നു… അമ്മ സഹിക്കും പോലെ മറ്റുള്ള പെണ്ണുങ്ങൾ സഹിക്കുമോ…

പാറുവമ്മ കരയാൻ തുടങ്ങി…

മതിയമ്മേ കരഞ്ഞത്..

എന്റെ ദെണ്ണം കൊണ്ട് കരഞ്ഞതാ..
കിടപ്പാടം വരെ വിറ്റാണ് മക്കളെ ഞാൻ ഇവനെ ഇങ്ങനെ ആക്കിയത്… കാലുകൾക്ക് ഇന്നും ചികിത്സ ഉണ്ട്…

എങ്കിലും എന്റെ കുഞ്ഞ് കിടന്ന കിടപ്പിൽ ചിത്രങ്ങൾ വരക്കും അവന്റെ കൂട്ടുകാർ അതൊക്ക കടകളിൽ കൊണ്ട് കൊടുക്കും… പിന്നെ അടുത്ത വീട്ടിലൊക്കെ ഞാൻ ജോലിക്ക് പോകും…

അങ്ങനെയാണ് ഞാനും എന്റെ മോനും കഴിയുന്നത്… ചിപ്പിയോ മക്കളോ തിരിഞ്ഞു പോലും നോക്കാറില്ല… കൊല്ലം അഞ്ചെട്ടു ആയി അവള് പോയിട്ട്… കുഞ്ഞുങ്ങളെ പോലും ഒന്ന് കൊണ്ടുവന്നു കാണിക്കാറില്ല…

വേണ്ടമ്മേ… അവർ എന്നേ കാണേണ്ട.. അവരുടെ അച്ഛൻ മരിച്ചു… ചിപ്പി നോക്കിക്കോളും എന്റെ മക്കളെ പൊന്നുപോലെ…

എനിക്ക് എന്തേലും സംഭവിച്ചാൽ നിന്നേ ആര് നോക്കും… അതാണ് എന്റെ ആകെയുള്ള സങ്കടം…

വിനുവേട്ടാ കുറേ വേദന സഹിച്ചു അല്ലെ… ഒരിക്കൽ എങ്കിലും എന്നോട് ഒന്ന് പറഞ്ഞുകൂടാരുന്നോ…. ഞാൻ ഓടി വരില്ലായിരുന്നോ…. ഏട്ടനെ ഞാൻ പൊന്നുപോലെ നോക്കില്ലേ… എന്തിനാ ഏട്ടാ എന്നേ തള്ളി കളഞ്ഞത്… ഇന്ന് ഞാൻ നിസ്സഹായ ആയിപോയല്ലോ ഏട്ടാ…

മോളെ നീയെന്താ ഈ പറയുന്നത്… നിനക്ക് നല്ലൊരു ജീവിതം വേണം… നിന്റെ കഴുത്തിൽ സുമേഷ് താലി ചാർത്തുന്നത് കാണാൻ എനിക്ക് ഭാഗ്യം ഇല്ല… പക്ഷെ എന്റെ മനസ്സ് എന്നും കൂടെ ഉണ്ടാകും…

സുമേഷേ എന്റെ കുട്ടിയെ പൊന്നുപോലെ നോക്കിക്കോളണേ… ഇവൾ നല്ലൊരു മനസ്സിന്റെ ഉടമ ആണെടാ..

എനിക്ക് മനസ്സിലായി വിനയേട്ടാ…

വിനുവേട്ടാ കുറച്ചു ദിവസം ഞാൻ ഇവിടെ നിൽക്കട്ടെ.. കല്യാണം വരെയെങ്കിലും…

വേണ്ട മോളെ നിങ്ങൾ പൊയ്ക്കോ.. ഈ കോളനി അത്ര നല്ല സ്ഥലം അല്ല… സുമേഷേ ഇവളെയും കൂട്ടി പൊയ്ക്കോ വേഗം…

സുമേഷ് പോകാനായി താരയുടെ കൈകളിൽ പിടിച്ചു…അവൾ ആ കൈകൾ വിടുവിച്ച് വിനുവിന്റെ ബെഡിന് മുന്നിൽ കുത്തിയിരുന്ന് പൊട്ടിക്കരഞ്ഞു…

എന്താ മോളെ ഇത്.. ചെല്ല് എന്റെ കുട്ടി എല്ലാം മനസ്സിലാക്കണം..

വിനുവേട്ടാ എന്നേ അനുഗ്രഹിക്കണം..

നിനക്ക് എല്ലാ നന്മകളും ഉണ്ടാകും മോളെ… വിനു അവളെ കൈകളിൽ പിടിച്ച് എഴുന്നേൽപ്പിച്ചു ആ കൈകൾ സുമേഷിനു നേരെ നീട്ടി…

അവൾ കൈകൾ വിടുവിച്ച് പൊട്ടിക്കരഞ്ഞു മുറ്റത്തേക്കു ഓടിയുറങ്ങി നേരെ റോഡിൽ കിടക്കുന്ന ഓട്ടോയിലേക്ക് കയറി… സുമേഷും ചെന്നു കയറി… ഓട്ടോ അവരെയും കൊണ്ട് പാഞ്ഞു പോയി.

വിനയൻ ഉള്ളിൽ അടക്കിയിരുന്ന സങ്കടങ്ങൾ എല്ലാം ഒരു പൊട്ടിക്കരച്ചിലോടെ തീർത്ത് തന്റെ പേനയും ബുക്കും എടുത്തു..

ഇനി ഞാൻ നിന്നേ കുറിച്ച് എഴുതട്ടെ..

നിന്നേ ഞാനും പ്രണയിച്ചിരുന്നു പെണ്ണെ… പക്ഷെ വിധി എനിക്കായിരുന്നില്ല…

സന്തോഷത്തോടെ നിന്നേ ഞാൻ എന്റെ മനസ്സിന്റെ താളുകളിൽ വരച്ചു ചേർത്തു വെച്ചോളാം ഒരിക്കലും നഷ്ടപ്പെടുത്താതെ…

Leave a Reply

Your email address will not be published. Required fields are marked *