യാദൃശ്ചികമായാണ് ഇന്ന് മകന്റെയും ഭാവി മരുമകളുടെയും സംഭാഷണം സാവിത്രി..

അനാഥരുടെ സ്വപ്നം
(രചന: Jinitha Carmel Thomas)

“വേണ്ട..” സാവിത്രിയുടെ ശബ്ദം ഒരലർച്ചയായി ബംഗ്ലാവിൽ മുഴങ്ങി..

“അമ്മാ, വേണ്ടന്നോ?? അമ്മയും സമ്മതിച്ചതല്ലേ കാര്യങ്ങൾ..”

“അതേ മോനു.. പക്ഷെ ഇപ്പോൾ വേണ്ട എന്നെനിക്ക് തോന്നുന്നു..”

“അമ്മാ, ഞാൻ കീർത്തിയോടും കുടുംബത്തോടും എന്ത് പറയും?? അവർ തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയിരിക്കും..”

“ആകാശ്.. വേണ്ട എന്ന്‌ ഞാൻ പറഞ്ഞാൽ അതൊരിക്കലും വേണമെന്ന് വരില്ല..”

ആകാശിന് മനസിലായി തന്റെ അമ്മയുടെ തീരുമാനം മാറ്റാൻ സാധിക്കില്ല.. ദേഷ്യം കലശമാകുമ്പോൾ മാത്രമാണ് തന്നെ പേരെടുത്ത് അമ്മ വിളിക്കുന്നത്..

അയാൾ നിരാശനായി കീർത്തിയുമായി പുറത്തേക്കിറങ്ങി.. സാവത്രി തന്റെ മുറിയിൽ ചെന്ന്‌ കിടക്കയിൽ വീണു..

സാവിത്രി, 60 വയസ്സുള്ള ഐശ്യര്യമുള്ള സ്ത്രീ.. നെ ല്ലി യാമ്പതിയിലെ ഏക്കറുകണക്കിന് ഓറഞ്ച് തോട്ടത്തിന് ഉടമ.. ഭർത്താവ് അഞ്ചുവർഷം മുൻപ് മരണപ്പെട്ടു..

ഏക മകൻ ആകാശ്.. അവന്റെ വിവാഹം അവന്റെ കളിത്തോഴിയും ബിസിനസ് പങ്കാളിയുടെ മകളുമായ കീർത്തിയുമായി തീരുമാനിച്ചു.. വിവാഹത്തിന് ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രം..

യാദൃശ്ചികമായാണ് ഇന്ന് മകന്റെയും ഭാവി മരുമകളുടെയും സംഭാഷണം സാവിത്രി ശ്രദ്ധിച്ചത്..

കീർത്തി: “ആകാശ്, നമ്മുടെ വിവാഹം ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഒരു അനുഭവം ആകണം..”

“തീർച്ചയായും കീർത്തി.. ഔ ട് ഡോർ ഫോ ട്ടോ ഷൂട്ട് ഒക്കെ ഇല്ലേ.. ഗംഭീരമാകും..”

“വേറെയും എന്തെങ്കിലും നമുക്ക് ചെയ്യണം ആകാശ്.. സോഷ്യൽ മീഡിയയിലും നമ്മളാകണം താരങ്ങൾ..”

“സേവ് ദി ഡേറ്റ് ഫോ ട്ടോസ് നമ്മൾ സോഷ്യൽ മീഡിയയിൽ ഇടുമല്ലോ ഡിയർ..”

“അങ്ങനെയല്ല ആകാശ്.. വ്യത്യസ്തമായ തീംമിൽ ഫോട്ടോസ് എടുക്കണം.. ആരും ഇതുവരെ ചെന്നെടുക്കാത്ത ഒരു സ്ഥലം..”

“സൂര്യനിൽ എന്നൊന്നും പറഞ്ഞേക്കല്ലേ പൊന്നേ..”

“കളിയാക്കല്ലേ ആകാശ്..”

“കീർത്തി തന്റെ ഐഡിയ പറയൂ?? നമുക്ക് ചെയ്യാം..”

“സേവ് ദി ഡേറ്റ് ഫോട്ടോസ് ഏതെങ്കിലും അ നാഥാലയത്തിൽ ആക്കിയലോ??”

“അ നാഥാലയം… ഭ്രാന്ത് പറയല്ലേ കീർത്തി.. അനാഥാലയത്തിൽ ഒക്കെ എന്ത് ഫോട്ടോ എടുക്കാനാണ്?”

“ആകാശ്, നമുക്ക് അവിടുള്ള കുട്ടികൾക്ക് ആഹാരവും വസ്ത്രവും നൽകാം.. ചാ രിറ്റിയും ആകും ബിസിനസ്സ് പ്രൊമോഷനും ആകും, പോരാത്തതിന് സോഷ്യൽ മീഡിയയിൽ നമ്മൾ നിറഞ്ഞു നിൽക്കും..”

“വൗ.. നല്ല ഐഡിയ ആണെടോ.. നമുക്കിതു ചെയ്യാം.. എളുപ്പത്തിൽ പ്രശസ്തി നേടാനുള്ള മാർഗ്ഗം ഇതുതന്നെയാ.. ആ പിള്ളേരൊക്കെ നമ്മൾ കൊടുക്കുന്ന വസ്ത്രം ധരിക്കണം.. കാണാൻ വൃത്തിയും വേണം…”

“തീർച്ചയായും..”

കേട്ടവ വിശ്വസിക്കാനാകാതെ സാവിത്രി വീർപ്പുമുട്ടി.. അതിന്റെ തുടർച്ചയായിരുന്നു അമ്മയും മകനും മുഷിയാൻ കാരണം.. സമയം മുന്നോട്ടുപോകുന്നത് അറിയാതെ അവർ നിദ്രയിൽ ആയി..

“അമ്മാ, അമ്മാ.. എന്തുറക്കമാണിത്..” കണ്ണ് തുറന്ന് സാവിത്രി മകനെ നോക്കി..

“എന്താ മോനു??”

“അമ്മാ കീർത്തി ഫോ ട്ടോ ഷൂട്ടിനെക്കുറിച്ച് അമ്മയുടെ തീരുമാനത്തിൽ മാറ്റം ഉണ്ടോ എന്നറിയാൻ കാത്തിരിക്കുന്നു..”

“മോനുട്ടാ അ നാഥാലയത്തിലെ ഫോട്ടോഷൂട്ട് വേണ്ടാ..”

“ഫോട്ടോഷൂട്ട് അമ്മ സമ്മതിച്ചത് അല്ലേ??”

“അതേ.. ഞാൻ സമ്മതിച്ചത് ആണ്.. പക്ഷെ അത് അ നാഥാലയത്തിൽ വേണ്ട..”

“അനാഥാർക്ക് വസ്ത്രവും ആഹാരവും നൽകുന്നത് പുണ്യം അല്ലേ??”

“എന്റെ മകനും മരുമകൾക്കും ആ പുണ്യം വേണ്ട.. ലോകത്തിൽ മറ്റെവിടെ വേണമെങ്കിലും ഫോട്ടോഷൂട്ടിനായി തിരഞ്ഞെടുക്കാം..”

കീർത്തി: “ഞങ്ങളുടെ മനോഹരമായ നിമിഷം എവിടെ ആകണമെന്ന് ഞങ്ങളല്ലേ ആന്റി തീരുമാനിക്കേണ്ടത്..”

“അതേ.. പക്ഷെ അ നാഥാലയം വേണ്ട എന്ന്‌ മാത്രമേ ഞാൻ പറഞ്ഞിട്ടുള്ളൂ..”

“ശരി സമ്മതിച്ചു.. അനാഥാലയത്തിൽ പോകുന്നില്ല.. പക്ഷെ എന്തുകൊണ്ട് അനാഥാലയം പറ്റില്ല എന്നതും അമ്മ പറയൂ.. ഞങ്ങൾക്ക് അറിയണമത്..”

ഏതാനും നിമിഷം സാവത്രി ആകാശിനേയും കീർത്തിയെയും നോക്കി നിന്നു..

“പറയാം കുഞ്ഞുങ്ങളെ.. ആദ്യം ചായ കുടിക്കാം.. രണ്ടാളും വരൂ..” ചായ കുടിക്കുന്നതിനിടയിൽ സാവിത്രി ചോദിച്ചു..

“അനാഥലയത്തെ കുറിച്ച് എന്തൊക്കെ അറിയാം രണ്ടാൾക്കും??”

കീർത്തി: “ആരും ഇല്ലാത്ത പിള്ളേരൊക്കെ കാണും..”

“വേറെ”

“വേറെ എന്താ അമ്മാ.. മറ്റുള്ളവരുടെ കനിവിനാൽ ജീവിക്കുന്നവർ.. നമ്മൾ എത്രയോ തവണ അച്ഛനുമായി അനാഥാലയങ്ങൾ സന്ദർശിച്ചിട്ടുണ്ട്‌.. അവർക്ക് സഹായം ചെയ്തിരിക്കുന്നു.. നമ്മൾ എന്ത് നൽകിയാലും അവർ സ്വീകരിക്കും…”

“ശരിയാണ് മോനു… പലരും നൽകിയ വിധിയാണ് അവരുടേത്.. പക്ഷെ എന്തുകൊടുത്താലും സ്വീകരിക്കും എന്നത് കൊണ്ട് അവർക്ക് ആത്മാഭിമാനം പാടില്ല എന്നുണ്ടോ??

“ആ അർത്ഥത്തിൽ അല്ലമ്മ പറഞ്ഞേ..”

“മോനു, സഹായം എന്ന പേരിൽ കുറെ കുഞ്ഞുങ്ങളെ പ്രദർശനവസ്തു ആക്കാൻ നിങ്ങൾക്ക് ആരാണ് അധികാരം നൽകിയത്??”

“പ്രദർശനം ഒന്നും അല്ലമ്മ.. അമ്മ തെറ്റിദ്ധരിച്ചിരിക്കുന്നു..”

“ശരി.. നിങ്ങളുടെ ഉല്ലാസത്തിനായി അവിടത്തെ കുഞ്ഞുങ്ങളെ, നിങ്ങൾ നൽകുന്ന വസ്ത്രം അണിയിച്ചു നിങ്ങൾ നൽകുന്ന ഭക്ഷണത്തിന് മുന്നിൽ ഫോട്ടോ എടുക്കാനായി പിടിച്ചിരുത്തുമ്പോൾ അവരുടെ വികാരത്തെ കുറിച്ച് എന്താണ് രണ്ടാളും ഓർക്കാതിരിക്കുന്നത്??

ഭക്ഷണത്തിന് മുന്നിൽ നിങ്ങൾ ആവശ്യപ്പെടുന്ന രീതിയിൽ അവർ വേഷം കെട്ടണം അല്ലേ? ഉത്തരം പറയൂ?”

“അന്ന് നല്ല ഭക്ഷണവും നല്ല വസ്ത്രവും അവർക്കും കിട്ടും..” പുച്ഛഭാവത്തിൽ കീർത്തി മറുപടി നൽകി..

രൂക്ഷമായി അവളെ നോക്കിയ ശേഷം സാവിത്രി..

“തെറ്റ്.. ഇന്ന് സർവ്വസാധാരണമായി കാണുന്ന പരിപാടിയാണ്, അനാഥാലയത്തിലെ കുട്ടികൾക്കൊപ്പം കല്യാണസദ്യ കഴിക്കുക, ജന്മദിനം ആഘോഷിക്കുക..

എന്തിനേറെ ചരമവാർഷികംപോലും ഗംഭീരമായി ആഘോഷിക്കുന്നു.. അതിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് അതൊരു വാർത്തയാക്കുന്ന രീതി.. നിങ്ങളും അതല്ലേ ചെയ്യാൻ പോകുന്നത്..”

കീർത്തി: “അതിൽ എന്ത് തെറ്റാണ്.. നല്ല കാര്യം അല്ലേ??”

“നല്ല കാര്യമോ? ആർക്കാണ് കീർത്തി?”

ആകാശ്: “അനാഥപിള്ളേർക്ക്.. അമ്മ എന്താ ചോദ്യം ചെയ്യുന്നപോലെ??”

“ആകാശ്, ഞാൻ സംസാരിച്ചു കഴിയുന്നവരെ മറ്റൊരു ശബ്ദം വരരുത്..”

“അനാഥരും ആഗ്രഹങ്ങളും വികാരവുമുള്ള മനുഷ്യരാണ്.. അവർക്കായി ചെയ്യുന്നത് ഭി ക്ഷ കൊടുക്കുന്നപോലെയാകരുത് കർത്തവ്യം പോലെയാകണം.. അബദ്ധം പറ്റിയെന്ന് ചിലർ കൈകഴുകി ഉപേക്ഷിക്കുന്നവരാണ് അനാഥർ..”

ഒരു നെടുവീർപ്പിന് ശേഷം സാവിത്രി തുടർന്നു..

“സ്വാർത്ഥതയാൽ ഒരു നേരത്തെ ആഹാരം നൽകി അവരെ ഒരു പ്രദർശന വസ്തുവാക്കി ഫോട്ടോയും എടുത്ത് മടങ്ങുന്നവർ അതിനുശേഷമുള്ള ആ കുട്ടികളുടെ മനസ് ചിന്തിക്കാറുണ്ടോ??

അവിടത്തെ കൊച്ചുകുട്ടികൾക്ക് അവർ കഴിച്ചിട്ടില്ലാത്ത ആഹാരം ഭക്ഷിക്കാൻ ലഭിക്കുന്ന സന്തോഷം ഉണ്ടാകും.. പക്ഷെ അറിവ് വന്ന കുഞ്ഞുങ്ങളും അവിടെ ഉണ്ട്..

സ്വയം പ്രദർശനത്തിന് വേഷം കെട്ടുക എന്നത് അവരുടെ മാനസിക വളർച്ചയെ എത്രത്തോളം ബാധിക്കുമെന്ന്‌ ചിന്തിച്ചിട്ടുണ്ടോ?? തങ്ങൾക്കും മാതാപിതാക്കൾ ഉണ്ടായിരുന്നെങ്കിൽ ഇതുപോലെ ആവില്ല എന്നവർ ദുഃഖിക്കും..”

ചെറിയൊരു മൗനത്തിനു ശേഷം,

“ഭാവിയിൽ നിങ്ങളുടെ സന്താനങ്ങളെ മറ്റൊരുവന്റെ പ്രശസ്തിക്കുവേണ്ടി ഭക്ഷണമേശയിൽ അലങ്കരിച്ചു പ്രദർശിപ്പിക്കുമോ ആകാശ്??”

“ഇല്ല അമ്മാ.. ഒരിക്കലും ഇല്ല.. അമ്മാ ഞങ്ങൾ ഞങ്ങളുടെ സന്തോഷം മാത്രമേ ഓർത്തുള്ളൂ.. ഇപ്പോൾ തെറ്റ് മനസിലായി.. അനാഥാലയത്തിലെ കുട്ടികൾക്കായി എന്ത് ചെയ്യാൻ കഴിയും ഞങ്ങൾക്ക്??”

“ഒരുപാട് ചെയ്യാൻ കഴിയും.. അവരുടെ കുറെ സ്വപ്നങ്ങൾ പൂവണിയിക്കാൻ കഴിയും..”

“എങ്ങനെ??”

“നിങ്ങൾ അവർക്ക് ആഹാരത്തിനും വസ്ത്രത്തിനും മാറ്റി വച്ചിരിക്കുന്ന കാശിനൊപ്പം ഫോട്ടോഷൂട്ടിന്റെ കാശും ഉപയോഗിച്ചാൽ മതിയാകും..”

“ഫോട്ടോഷൂട്ട് വേണ്ട എന്നാണോ അമ്മ??”

“ഒരാൾ പറയുന്ന രീതിയിൽ ഫോട്ടോ എടുക്കുന്നതാണോ അതോ ഹൃദയം നിറഞ്ഞു സ്വാഭാവികമായ ചിത്രങ്ങൾ മൊബൈലിൽ പകർത്തുന്നത് ആണോ നല്ലത്?”

“ശരി.. അമ്മ പറയൂ..”

“നിങ്ങളുടെ ഒരു ദിവസം അവർക്ക് നൽകുക.. പ്രദർശനവസ്തു ആക്കാതെ അവർ കാണാൻ ആഗ്രഹിക്കുന്ന കാടും പുഴയും മലയും അവരെ കാണിക്കുക..

നല്ല ഭക്ഷണശാലകളിൽ കൊണ്ടുപോയി നല്ല ഭക്ഷണം വാങ്ങി നൽകുക.. ഐസ്ക്രീം നൽകി അവരോടൊപ്പം ഒരു പാർക്കിൽ പോയി വിനോദത്തിൽ ഏർപ്പെടുക..

അനാഥർ എന്ന പുച്ഛഭാവത്തോടെ അവരെ നോക്കുന്ന മനുഷ്യരുടെ മുന്നിൽകൂടി അവരോടൊപ്പം കടൽത്തീരത്തു നടക്കുക..

അനാഥർ എന്ന ചിന്തയിൽ നിന്നും ഒരു ദിവസം അവരെ മാറ്റി അവരുടെ ചേട്ടനും ചേച്ചിയും ആയി അവരെ സനാഥർ ആക്കുക..”

“ധൂർത്തടിക്കുന്ന കാശ് ധാരാളം മതി ഇതിനൊക്കെ.. എന്തിനേറെ നമ്മുടെ ഓറഞ്ച് തോട്ടത്തിൽ കൊണ്ടുവരിക.. ആവശ്യമുള്ളവ അവർ പൊട്ടിച്ചു കഴിക്കട്ടെ.. അവരുടെ ചിരിയും കളിയും അവിടെയെങ്ങും മുഴങ്ങട്ടെ..

അവരോടൊപ്പം നിങ്ങൾക്കും മറക്കാൻ സാധിക്കാത്ത ദിവസം ആയിരിക്കുമത്…”

“ഒത്തിരി കാര്യങ്ങൾ അവർക്കായി ചെയ്യാൻ സാധിക്കും കുഞ്ഞുങ്ങളെ..

അവരുടെ ജീവിതത്തിൽ മറക്കാൻ കഴിയാത്ത ദിവസം ആയിരിക്കും നിങ്ങൾ സമ്മാനിക്കുക.. അവരുടെ സ്വപ്നങ്ങൾ പൂവണിയും.. നിറഞ്ഞ മനസ്സുമായി ആയിരിക്കും അവർ അന്ന് ഉറങ്ങുക.. അവരുടെ സ്വപ്നങ്ങളിലും വർണ്ണങ്ങൾ നിറയും..

അനാഥാലയത്തിലെ മതിലിനുള്ളിൽ ഭക്ഷണം നൽകി നിങ്ങൾ പുറത്തിറങ്ങുമ്പോൾ അവർ വീണ്ടും ഒറ്റപ്പെടും.. അവരുടെ കണ്ണുകൾ വീണ്ടും കാത്തിരിക്കും നിറമില്ലാത്ത സ്വപ്നങ്ങളുമായി…”

“എന്താ വേണ്ടത് എന്ന് നിങ്ങൾക്ക് തീരുമാനിക്കാം..”

“നന്ദി അമ്മാ.. ഞങ്ങൾ അവർക്ക് സുന്ദരമായ ഒരു ദിവസം നൽകാം.. എത്ര കാശ് കളയുന്ന കാര്യമായാലും വേണ്ട എന്നമ്മ എന്നോട് പറഞ്ഞിട്ടില്ല പക്ഷെ ഇവിടെമാത്രം എന്താ അമ്മാ മാറി ചിന്തിക്കാൻ കാരണം?? അനാഥരുടെ മനസ്സ് എങ്ങനെ അമ്മ ഉൾക്കൊണ്ടു??”

“മോനു, ഞാൻ നിന്റെ അച്ഛന്റെ ഭാര്യ ആകുന്നതുവരെ ഒരു അനാഥാലയത്തിന്റെ ചുവരുകൾക്കുള്ളിൽ ജീവിച്ചവൾ ആണ്..

സന്ദർശനത്തിന് വരുന്നവരുടെ സമ്മാനപൊതിയുടെ കൗതുകം പതുക്കെ മാറിയപ്പോൾ, വരുന്ന സന്ദർശകർ ഇല്ലാത്തവളുടെ വേദനയായി മാറി..

പുറംലോകത്തിന് അറിയില്ല, അനാഥരായ ഓരോ കുഞ്ഞുപൂമ്പാറ്റയും വല്ലപ്പോഴും വരുന്ന കാറ്റിൽ തങ്ങളുടെ സ്വപ്നങ്ങളുടെ നിറക്കൂട്ട് തേടാറുണ്ട്.. അവരുടെ ചിറകുകൾ നഷ്‌ടപെടുത്തും കൊടുങ്കാറ്റെന്ന് അറിയാതെ..”

ഇത്രേയും പറഞ്ഞു സാവിത്രി വീണ്ടും തന്റെ മുറിയിലേക്ക് പോയി.. നിറഞ്ഞ അവരുടെ കണ്ണുകൾക്കുള്ളിൽ മറ്റൊരു ചിത്രം തെളിയുകയായിരുന്നു.. ഏതാണ്ട് 25 വർഷം മുൻപിലുള്ള ഒരു ചിത്രം..

വിവാഹം കഴിഞ്ഞു വർഷങ്ങൾ കഴിഞ്ഞും കുഞ്ഞുങ്ങൾ ഇല്ലാത്ത പരിഭവം അ മ്പലങ്ങൾ കയറിയിറങ്ങി വ ഴിപാടുകൾ കഴിപ്പിച്ചും

ചികിൽസകൾ ചെയ്തും നിരാശരായപ്പോൾ താനും ഭർത്താവും ഒരു അനാഥാലയത്തിൽ എത്തി.. അവർക്ക് മുന്നിൽ ഒരു കുട്ടിയെ സിസ്റ്റർ കൊണ്ടുവന്നു..

തെരുവിൽ മരിച്ചുകിടന്ന ഭിക്ഷക്കാരിക്കരുകിൽ വിശന്ന് കരയുന്ന ഒരു രണ്ട് വയസുകാരനെ അനാഥാലയത്തിൽ ആരോ ഏൽപ്പിച്ചു..

ദത്തെടുക്കാൻ വരുന്നവരുടെ മുന്നിൽ അവനും പാൽ പുഞ്ചിരിയോടെ നിന്നിട്ടുണ്ട് ഒരു പ്രദർശന വസ്തുവായി.. ഭിക്ഷക്കാരിയുടെ മകനായതിനാൽ അവനെ ആർക്കും വേണ്ടായിരുന്നു..

വന്നവർ പോയ്ക്കഴിയുമ്പോൾ കരഞ്ഞുകൊണ്ട് അനാഥാലയത്തിൽ കവാടത്തിൽ ഓടുന്ന അവനെ സിസ്റ്റർ പറയുമ്പോൾ അവാച്യമായ എന്തോ ഒന്ന് തന്നിൽ നിറയുകയായിരുന്നു..

അന്ന് തിരികെ വീട്ടിൽ വരുമ്പോൾ തങ്ങൾക്കൊപ്പം അവനും ഉണ്ടായിരുന്നു.. മോനു എന്ന ആകാശ് ആയി.. സ്വന്തം മകനായി..

അവനുമുന്നിൽ ഒരു അനാഥനും പ്രദർശന വസ്തു ആകരുതെന്ന പ്രാർത്ഥനയുമായി സാവിത്രി ഭർത്താവിന്റെ ഛായചിത്രത്തിൽ നോക്കി നിന്നു.. അമ്മ പറഞ്ഞ കഥ വിശ്വസിച്ചു ആകാശും…

Leave a Reply

Your email address will not be published. Required fields are marked *