അതോ കല്യാണമെന്നത് അതിനുവേണ്ടി മാത്രമുള്ളതാണെന്നു അഭിജിത് തെറ്റിദ്ധരിച്ചു..

പ്രണയം
(രചന: Haritha Harikuttan)

രാത്രി കിടന്നിട്ട് ഉറക്കം വരുന്നുണ്ടായിരുന്നില്ല. തിരിഞ്ഞുമറിഞ്ഞും കിടന്ന് ഇന്ന് നടന്ന കാര്യങ്ങൾ തന്നെ ആലോചിക്കുകയായിരുന്നു ഞാൻ…

ഇന്ന് എന്നിക്ക് 28 വയസു തികയുന്ന ദിവസമായിരുന്നു… വൈകുന്നേരം എന്റെ സഹപ്രവർത്തകനായ വരുൺ ഒരു കേക്കുമായി ഞാൻ താമസിക്കുന്ന വാടകവീട്ടിൽ വന്നു…

രാത്രി കേക്ക് ഒക്കെ മുറിച്ചു എന്റെ ബർത്തഡേ ഞങ്ങൾ രണ്ടുപേരും നന്നായി ആഘോഷിച്ചു… അതിനുശേഷം ഒരു ബർത്തഡേ ഗിഫ്റ്റ്പോലെ
അവൻ എന്നോടുള്ള അവന്റെ പ്രണയം തുറന്നു പറഞ്ഞു…

ഒരു വർഷം മുന്പാണ് വരുൺ ഞാൻ ജോലി ചെയ്യുന്ന കമ്പനിയിൽ ജോലിക്ക് കയറിയത്…… അന്ന് മുതലുള്ള പരിചയമാണ് ….

എന്നെക്കാൾ 4 വയസു ഇളയതാണ് വരുൺ…… മാനസികമായി അത്ര നല്ല അവസ്ഥയിൽ ആയിരുന്നില്ല ഞാൻ ആ സമയങ്ങളിൽ…

അതുകൊണ്ട് തന്നെ ആദ്യമൊക്കെ ഞാൻ അവനെ ശ്രദ്ധിക്കാറെ ഉണ്ടായിരുന്നില്ല… എന്നോട് സംസാരിച്ചാലും ഞാൻ അവനോടു അതികം തിരിച്ചു സംസാരിക്കാറില്ലായിരുന്നു…..

പക്ഷെ പതിയെ പതിയെ എന്തോ അവന്റെ സംസാരം കേൾക്കാൻ എന്നിക്ക് താല്പര്യം തോന്നിതുടങ്ങി …. എനിക്കിതുവരെ ആരിൽനിന്നും കിട്ടാത്തോരനുഭൂതി അവനിൽനിന്നും കിട്ടുന്നതുപോലെ ….

ഞാൻ തിരിച്ചും അവനോടു നന്നായി സംസാരിച്ചുതുടങ്ങി….പിന്നീട്, ക്രെമേണ ഞങ്ങൾ രണ്ടുപേർക്കുമിടയിൽ മാനസികമായി എന്തോ ഒരടുപ്പം ഉടലെടുക്കുന്നത് പോലെ എനിക്ക് തോന്നി….

പെരുമാറ്റത്തിൽ അഭിജിതിനെപോലെയായിരുന്നില്ല വരുൺ….. തികച്ചും വ്യത്യസ്തരായിരുന്നു രണ്ടുപേരും ….

വരുണിന്റെ പെരുമാറ്റവും രൂപവും എന്നെ അവനിലേക്ക് കൂടുതൽ ആകർഷിച്ചു തുടങ്ങി … എനിക്കവനോട് പ്രണയമായിരുന്നോ……..

അവനും തന്നോട് പ്രണയമായിരുന്നോ… അവന്റെ ചില നേരത്തെ പെരുമാറ്റത്തിൽ നിന്നും എനിക്കങ്ങനെ തോന്നിയിട്ടുണ്ട് …….. അതോ മറ്റേതേകിലുമാണോ അവന്റെ മനസിലെന്നും ഞാൻ സംശയിച്ചിരുന്നു ……

എന്തായാലും അവനുമായുള്ള അടുപ്പം എന്നിക്ക് ഉപേക്ഷിക്കാൻ തോന്നിയില്ല…. ചിലപ്പോൾ തോന്നും തന്റെ ഒറ്റപ്പെടലിൽ നിന്നു ഒരു രക്ഷയായി മാത്രമല്ലേ ഞാൻ അവനെ കണ്ടിട്ടുള്ളൂവെന്ന് ….

അതിനുവേണ്ടി മാത്രം അവനെ ഉപയോഗിക്കുന്നപോലെ ….. എന്തായാലും ഞങ്ങളുടെ ഈ അടുപ്പത്തെപ്പറ്റി സഹപ്രവർത്തകരുടെയിടയിൽ ചെറിയരീതിയിലെ ചർച്ചകളൊക്കെ തുടങ്ങിയിരുന്നു…..

മനസുവീണ്ടും ഒരുവർഷം മുൻപ് തന്റെ ജീവിതത്തിൽ നടന്ന കാര്യങ്ങളിലേക്ക് കടന്നുപോയി…..

അഭിജിത്തുമായി എന്നെന്നേക്കുമായി പിരിയാം എന്ന് താൻ മനസുകൊണ്ട് തീരുമാനിച്ച ദിവസമാണ് ആദ്യം മനസ്സിലേക്കോടി വന്നത്…..

നീണ്ട രണ്ടുവർഷത്തെ ദാമ്പത്യജീവിതത്തിന് വിരാമമിടാമെന്നു തീരുമാനിച്ച ആ ദിവസം….

കുട്ടികളെ ഉണ്ടാക്കാൻ വേണ്ടിമാത്രമായിരുന്നോ അഭിജിത് പെണ്ണുകെട്ടിയതെന്നു പലപ്പോഴായി അവന്റെ സംസാരത്തിലൂടെയും പ്രവർത്തികളിലൂടെയും എന്നിക്ക് തോന്നിയിട്ടുണ്ട്…..

അതോ കല്യാണമെന്നത് അതിനുവേണ്ടി മാത്രമുള്ളതാണെന്നു അഭിജിത്
തെറ്റിദ്ധരിച്ചു വെച്ചിരുന്നതായിരുന്നോ….

ഒരു കുഞ്ഞ് എപ്പോ വേണമെന്ന എന്റെ ആഗ്രഹത്തിനോ മാനസികതയാറെടുപ്പുകൾക്കോ ആ വീട്ടിൽ യാതൊരുസ്ഥാനവും ഉണ്ടായിരുന്നില്ല…

അതിനെപ്പറ്റിയൊക്കെ പറയുമ്പോൾ കളിയാക്കൽ മാത്രമായിരുന്നു അഭിജിത്തിന്റെ ഭാഗത്തുനിന്നും
തനിക്കുണ്ടായിട്ടുള്ളൂ……

എന്നിട്ടോ, ഒന്നരവർഷം കഴിഞ്ഞിട്ടും വിശേഷങ്ങൾ ഒന്നും ആകാതായപ്പോൾ പതിയെ പതിയെ അതിന്റെ നീരസം ചെറിയരീതിയിലുള്ള ദേഹോപദ്രവമായി അവന്റെ ഭാഗത്തുനിന്ന് താൻ നേരിടേണ്ടിവന്നു……

അവനെ പറഞ്ഞുമനസിലാക്കാൻ നോക്കിയിട്ടൊന്നും യാതൊരുഗുണവുമുണ്ടായില്ല…

ചെറുതായി കുടിച്ചുവരുന്ന ദിവസങ്ങളിൽ മാത്രമായിരുന്നു ഇതൊക്കെ നടന്നിരുന്നത്…. ഇതൊക്കെ സ്വന്തം വീട്ടിൽ പറഞ്ഞപ്പോഴോ, അതാണ് ഏറ്റവും കൂടുതൽ വിഷമമായി തോന്നിയത്..

അവിടന്ന് ഇറങ്ങിവന്നാൽ സ്വന്തം വീട്ടിലും തനിക്കു സ്ഥാനമുണ്ടാവില്ലെന്ന സത്യം അമ്മയുടെ ഫോണിലൂടെയുള്ള സംസാരത്തിലൂടെ എന്നിക്ക് മനസിലായി…

‘കുഞ്ഞ് ഉണ്ടാകാത്തതിലുള്ള അവന്റെ വിഷമം കൊണ്ടായിരിക്കും… നീ അതു മനസിലാക്കു….. കുടിക്കുമ്പോൾ മാത്രമല്ലേ പ്രേശ്നമുള്ളു… ‘ …

എന്നൊക്കെയുള്ള മരുമകനെ ന്യായീകരിക്കാനുള്ള എന്റെ മാതാപിതാക്കളുടെ സംസാരം കൂടിയായപ്പോൾ……

എന്റെ മാനസികാവസ്ഥയെക്കാൾ അവർക്കു സഹതാപം മരുമകന്റെ കാര്യത്തിലായിരുന്നു….

ഒരുവർഷം കൊണ്ട് കുട്ടിയുണ്ടായില്ലെകിൽ പിന്നെ ദാമ്പത്യജീവിതത്തിൽ ഒന്നുമില്ലല്ലോ… അതാണല്ലോ ദാമ്പത്യത്തിലെ ഏറ്റവും വല്യ കാര്യം…. ശെരിക്കും എനിക്കവരോടെല്ലാം പുച്ഛമാണ് തോന്നിയത് ….

അതുകൊണ്ട് തന്നെ പിരിയാം എന്ന എന്റെ തീരുമാനത്തിനു ഞാൻ ആരുടെയും മുൻകൂർ അഭിപ്രായം ചോദിച്ചില്ല….

എന്തോ പിരിയാം എന്ന എന്റെ തീരുമാനത്തിന് അഭിജിത് എതിർപ്പുകളൊന്നും പ്രകടിപ്പിച്ചില്ല… അതുകൊണ്ട് തന്നെ ഡിവോഴ്സ് കിട്ടാൻ വല്യ ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല…

അഭിജിത്തുമായി പിരിഞ്ഞതിനുശേഷം ഞാൻ നേരെ പോയത് ഒരു വർക്കിംഗ്‌ വിമൻസ് ഹോസ്റ്റലിലേക്കായിരുന്നു… ഞാൻ ജോലിചെയ്യുന്ന കമ്പനിയുടെ അടുത്തുതന്നെയുള്ള ഹോസ്റ്റലായിരുന്നുവത്….

അഭിജിത്തുമായി പിരിഞ്ഞതിനു ശേഷം ഞാൻ എന്റെ അച്ഛനെയും അമ്മയെയും ഇതുവരെ കാണാൻ പോയിട്ടില്ല….

ഒരു തവണപോലും അവരെ ഫോൺ വിളിക്കുകയും ചെയ്തിട്ടില്ല.. എന്നെ മനസിലാക്കാത്തവരുടെ അടുത്തേക്ക് ഞാൻ എന്തിന് പോകണം…..

പിന്നീട് അങ്ങോട്ടു ഒറ്റപെടലുകളുടെ ദിനങ്ങളായിരുന്നു…..

സഹപ്രവർത്തകരിൽ ചിലരൊക്കെ എന്റെ പ്രവർത്തിയെ രഹസ്യമായും പരസ്യമായും കുറ്റപ്പെടുത്തി….അപ്പോഴും കുറച്ചുപേർ എന്റെ കൂടെനിന്നു …. അതിനിടക്ക് ഞാൻ ഹോസ്റ്റലിൽനിന്നും മാറി ഒരു വാടക വീടെടുത്ത് താമസം തുടങ്ങി…

പൊതുവെ ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകൾക്ക് വാടകക്ക് വീടുകിട്ടാൻ ബുദ്ധിമുട്ട് ആയതുകൊണ്ട് കൂടെ ജോലിചെയ്യുന്ന ഒരാളാണ് വീടെടുക്കാൻ സഹായിച്ചത്…..

അങ്ങനെ എല്ലാത്തിനോടും മാനസികമായി പൊരുത്തപ്പെട്ടുപൊരുതിവരുന്ന ആദ്യനാളുകളിലായിരുന്നു വരുണിന്റെ കമ്പനിയിലേക്കുള്ള രംഗപ്രവേശം…

ഡിവോഴ്‌സിന് ശേഷം അഭിജിത്തിനെ പറ്റിയുള്ള യാതൊരു വിവരങ്ങളും ഞാൻ അന്വേഷിച്ചിട്ടില്ല… അതിനു ശ്രെമിച്ചിട്ടുമില്ല …….

വളരെകാലം പുറകിലേക്ക് പോയ ചിന്തകൾ വീണ്ടുമോടി ഇന്നത്തെ ദിവസത്തിലേക്കെത്തി…

കേക്ക് മുറിച്ചുകഴിഞ്ഞു
രാത്രി കുറേയേനേരം വരുണുമായി സംസാരിച്ചിരുന്നു… അതിനിടയിൽ എപ്പോഴോ അവൻ എന്നോടുള്ള പ്രണയം തുറന്നുപറഞ്ഞു…

ആ നിമിഷം….. കുറച്ചുനേരത്തേക്ക് ഞങ്ങൾഇരുവർക്കുമിടയിൽ മൗനം തളം കെട്ടിനിന്നു….. മനസ്സുകൊണ്ട് ഞങ്ങൾ എന്നെ ഒന്നായവരാണ്…

പക്ഷെ ഇന്നവനത് വാക്കാൽ പറഞ്ഞു…… ചുണ്ടുകൾ തമ്മിൽ പ്രണയം കൈമാറുകയായിരുന്നു പിന്നിടങ്ങോട്ടു….

കുറയെനേരത്തെ സ്നേഹപ്രകടനങ്ങൾക്കൊടുവിൽ അവൻ തിരിച്ചുപോകാനായിറങ്ങി…. നാളെ കാണാം എന്ന ശുഭപ്രതീക്ഷയോടെ….

ഒരിക്കലും ഞങ്ങളുടെ ഈ ബന്ധം ഒരു കല്യാണമാക്കിമാറ്റാൻ ഞാൻ ആഗ്രഹിക്കുന്നില്ല.. അതവനുമറിയാം… താലികൊണ്ട് ബന്ധനത്തിലാക്കുന്ന രീതി അഭിജിത്തിലവസാനിച്ചതാണ്…….

ഓരോന്നോർത്തോർത്തു കിടക്കാൻ തുടങ്ങിയിട്ട് കുറേയേനേരമായി….. പക്ഷെ ഇന്ന് എനിക്ക് ഉറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല……

കാരണം, ചുറ്റും നിറഞ്ഞു നിൽക്കുന്ന വലകുരുക്കുകളിൽ വീഴാതെ എങ്ങനെ ഞങ്ങളുടെ പ്രണയത്തെ സംരക്ഷിക്കുമെന്ന അഗാധമായ ചിന്തയിലാണുഞ്ഞാനിപ്പോൾ…

Leave a Reply

Your email address will not be published. Required fields are marked *