പക്ഷേ അപ്പോൾ എന്റെ പുറകെ ഉള്ള ആരുടെയൊക്കെയോ ശബ്ദങ്ങൾ എന്റെ..

ഒരു പുകമറക്കപ്പുറം
(രചന: Haritha Harikuttan)

സമയം അർദ്ധരാത്രി. ഇരുട്ട്… ഞാൻ ചുറ്റും നോക്കി. ഒരുചെറു പരിഭ്രമത്തോടെ ഞാൻ മനസിലാക്കി, വിജനമായ വഴിയിൽ ഞാൻ ഒറ്റക്ക് നിൽക്കുവാണ്. ചുറ്റും ആരുമില്ല. ഞാൻ ശെരിക്കും ഞെട്ടി.

ഞാൻ എങ്ങനെ ഇവിടെ വന്നു. രാത്രി കട്ടിലിൽ കിടന്നുറങ്ങിയ ഞാൻ പിന്നീട് എങ്ങനെ കണ്ണ് തുറന്നപ്പോൾ ഇവിടെയായി. പേടി കാരണം ഒരടിപോലും അനങ്ങാൻ വയ്യാത്ത അവസ്ഥ.

ഇനി എന്തു ചെയ്യും. മനസും ശരീരവും മരവികുന്നതുപോലെ….. എനിക്കെന്തോ ആപത്തുവരാൻ പോകുന്നുവെന്നു മനസ് ഒച്ചക്കു മന്ത്രിക്കുന്നതുപോലെ തോന്നി.

ഒരടി പോലും മുന്നോട്ടുവെക്കാൻ ആവാതെ ഞാൻ അവിടെ തന്നെ തറഞ്ഞുനിന്നു. പെട്ടന്നാണ്, ചുറ്റും നേരിയ പ്രകാശം പരക്കുന്നതുപോലെ എന്നിക്ക് തോന്നി.

ക്രെമേണ അതു വർധിച്ചു അവിടെ മുഴുവൻ പ്രകാശത്തിൽ കുളിച്ചതുപോലെ ആയി. ഞാൻ സൂക്ഷിച്ചുനോക്കി ഞാൻ നില്കുന്നത് ഒരു ഹോസ്റ്റലിനു മുമ്പിലാണ്.

പൊട്ടിപൊളിഞ്ഞ ബോർഡ്‌ ആണെകിലും അതിൽ ‘men’s hostel ‘എന്നെഴുതിയത് എന്നിക്ക് നന്നായി കാണാമായിരുന്നു. നന്നായി പഴകിയ ഒരു ബോർഡ്‌ ആയിരുന്നുവത്.

മനസ്സിൽ നല്ല ഭയം തോന്നിയെങ്കിലും കയറിനോക്കാൻ മനസിലിരുന്നു ആരോ മന്ത്രിക്കുന്നത്പോലെ തോന്നി.

ഞാൻ അറിയാതെതന്നെ എന്റെ കാലുകൾ അതിനകത്തേക്കു ചലിച്ചുതുടങ്ങി… വേണ്ട എന്ന് തോന്നുന്നുവെങ്കിലും എനിക്കെന്തോ നില്കാൻ സാധിച്ചില്ല.

അകത്തോട്ട്നടക്കുതോറും എന്നിക്ക് മുന്നിൽ ഒരു കെട്ടിടം
വ്യക്തമായികൊണ്ടിരുന്നു.

നല്ല വെളിച്ചമുണ്ടായിരുന്നു അവിടെ. ഞാൻ അവിടം സൂക്ഷിച്ചുനോക്കി. കത്തിനശിച്ച നിലയിൽ ഉള്ള ഒരു ഹോസ്റ്റൽ ആയ്യിരുന്നുവത്. വിള്ളലും കറയും കാരണം പഴകിയ ഒരു കെട്ടിടം.

ഹോസ്റ്റലിനു ചുറ്റും നിറയെ മരങ്ങൾ ഉണ്ടായിരുന്നു. അവ പടർന്നുപന്തലിച്ചു ഹോസ്റ്റലിനു ചുറ്റും ഒരു കാട് നിർമ്മിച്ചതുപോലെ എനിക്ക് തോന്നി. അത്രക്കും ഭീകരമായി തോന്നി അവിടത്തെ അവസ്ഥ.

പേടിയാന്നെകിലും ഒന്നു കയറിനോക്കുവാനുള്ള ആവേശം എന്നിൽ വല്ലാതെ കൂടി. ഓരോഅടികളും സൂക്ഷിച്ചുവെച്ചു ഞാൻ അകത്തേക്ക് കയറി. അകത്തു വിശാലമായൊരു ഹോളിൽ ഞാൻ വന്നുനിന്നു.

അവിടെ എല്ലാം കത്തിനശിച്ച അവസ്ഥായില്ലായിരുന്നു. ആകെ അലങ്കോലമായരോവസ്ഥ…… എനിക്കെന്തോ കൂടുതൽ മുന്നോട്ടു പോകുവാൻ ഉള്ള ധൈര്യം കിട്ടിയില്ല.

തിരിച്ചിറങ്ങി ഓടാനുള്ള ആശയം ആരോ മനസ്സിലിരുന്ന് പറഞ്ഞു തരുന്നത് പോലെ തോന്നി.

ഇതിനിടക്ക് വ്യക്തമായിട്ട് അല്ലെങ്കിലും അവിടുത്തെ ചുവരിൽ ഞാൻ ഒരാളുടെ ഫോട്ടോ കണ്ടു. ഈ ഹോസ്റ്റൽ നിർമിച്ച ആളുടെ ആണെന്ന് തോന്നുന്നു.

കൂടുതൽ നേരം അവിടെ നിൽക്കാൻ എന്റെ ധൈര്യം സമ്മതിച്ചില്ല. ഞാൻ പതുക്കെ തിരിച്ചു പുറത്തേക്ക്നടക്കാൻ തുടങ്ങി.

തിരിഞ്ഞു നടക്കും തോറും പുറകിൽ ആരോ ഉള്ളതുപോലെ എനിക്ക് തോന്നി. എന്റെ പുറകിൽ കൂടി ആരെക്കെയോ സഞ്ചരിക്കുന്നതുപോലെ.

ഒരാളല്ല ഒരുപാട് ആളുകൾ എന്റെ പുറകിൽ ഉള്ളതുപോലെ . അടിവയറ്റിലൂടെ എന്തോ ഉരുണ്ടു കയറുന്നത്പോലെ എനിക്ക് തോന്നി. തിരിഞ്ഞു നോക്കാതെ മുന്നോട്ട് നടക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.

പക്ഷേ അപ്പോൾ എന്റെ പുറകെ ഉള്ള ആരുടെയൊക്കെയോ ശബ്ദങ്ങൾ എന്റെ അടുത്തേക്ക് കൂടുതലായി എത്തുന്നതു പോലെ തോന്നി.

കുറച്ചുനേരം ഞാൻ അവിടെ തന്നെ തറച്ചുനിന്നു. കൈക്കും കാലിനും ചെറിയ രീതിയിൽ വിറയൽ അനുഭവപ്പെടുന്നുണ്ടായിരുന്നു. രണ്ടും കൽപ്പിച്ച് മുന്നോട്ട് ഓടാൻ തന്നെ ഞാൻ തീരുമാനിച്ചു.

പെട്ടന്ന് എവിടുന്നോകിട്ടിയ ധൈര്യം പോലെ ഞാൻ മുന്നോട്ടോടി. ഓടി കെട്ടിടത്തിന് പുറത്തോട്ട് വന്നു. എന്റെ പുറകെ ഉണ്ടായിരുന്നത് ആരൊക്കെയാണെന്ന് അറിയാൻ എനിക്ക് എന്തോ അപ്പോൾ തോന്നി.

മനസ്സ് അങ്ങനെ മന്ത്രിക്കുന്നത് പോലെ. കുറച്ചു ധൈര്യം വന്നതുപോലെ. രണ്ടും കൽപ്പിച്ച് ഞാൻ തിരിഞ്ഞുനോക്കാൻ തന്നെ തീരുമാനിച്ചു. ഞാൻ തിരിഞ്ഞു നോക്കി… ഒരു നിമിഷം…,

പക്ഷേ അവിടെ ഒന്നും ഉണ്ടായിരുന്നില്ല. എന്നിക്ക് തോന്നിയതൊന്നുമല്ല എന്റെ പുറകെ ആരൊക്കെയോ ഉള്ളതായിട്ട്. പക്ഷേ എനിക്ക് ഒന്നും തന്നെ കാണാൻ കഴിയുന്നില്ല.

പെട്ടന്നാണ് എനിക്ക് മുന്നിൽ അവിടം മൂടുന്ന രീതിയിൽ പുകമറകൾ രൂപപ്പെടുന്നതു ഞാൻ ശ്രദ്ധിച്ചത്.

എനിക്ക് കുറച്ച് അകലെയായി ആ പുകമറകൾ അവിടെയെല്ലാം നിറഞ്ഞുനിന്നു. എന്താണ് നടക്കുന്നതെന്ന് മനസ്സിലാക്കാൻ കഴിയാതെ ഞാനവിടെ അന്താളിച്ചുനിന്നു.

എന്തൊക്കെയോ നേരിയ ശബ്ദങ്ങൾ ആ പുകമറക്കുള്ളിൽ നിന്ന് എന്റെ അടുത്തേക്ക് എത്തുന്നത് പോലെ എനിക്ക് തോന്നി. അതിലെവിടെയോ ഞാൻ കേട്ടിട്ടുള്ള ശബ്ദം…….

വ്യക്തമല്ലെങ്കിലും എനിക്കറിയാവുന്ന ആരുടെയോ ശബ്ദം പോലെ തോന്നി. ആ ശബ്ദം എന്റെ പേര് വിളിക്കുന്നതുപോലെ എനിക്ക് അനുഭവപ്പെട്ടു…..

എന്തോ ആപത്തു വരാൻ പോകുന്നു എന്നുള്ളത് ഞാൻ ഉറപ്പിച്ചു. ഞാൻ കൂടുതൽ കൂടുതൽ ആ ശബ്ദത്തെ ശ്രദ്ധിച്ചു.

പെട്ടെന്ന്, ആരുടെ ശബ്ദമാണതെന്ന് തിരിച്ചറിയുന്നതിനുമുന്നേ എന്റെ പുറത്ത് ആരോവന്നു ശക്തിയായി അടിച്ചു…..

ഞെട്ടിഎഴുന്നേറ്റ ഞാൻ പേടിച്ചു ചുറ്റും നോക്കി…..ഇല്ല… ഇവിടെ ഒന്നുമില്ല…. താൻ ഹോസ്റ്റലിൽ തന്നെ ഉണ്ട്. അപ്പൊ ഇത്രയും നേരം ഞാൻ കണ്ടത് സ്വപ്നം ആയിരുന്നോ……

ഇപ്പോഴും ചെറുതായി ഞാൻ വിറക്കുന്നതുപോലെ എന്നിക്ക് തോന്നി. ഞാൻ സമയം നോക്കി…..രാവിലെ ഒമ്പതുമണി……

എഴുനേൽക്കാൻ താമസിച്ചല്ലോ……..
എന്റെ പ്രവർത്തികളെ ശ്രദ്ധിച്ചുകൊണ്ട് എന്റെ കൂട്ടുകാരി അടുത്തുതന്നെ ഇരിക്കുന്നുണ്ടായിരുന്നു. അവൾ ആണ് എന്നെ അടിച്ചു എഴുനേല്പിച്ചത്…..

“എന്താടി… എന്തുപറ്റി, നന്നായി പേടിച്ചതുപോലെ, എന്തെകിലും സ്വപ്നം കണ്ടോ ” അവൾ അല്പംപരിഭ്രമത്തോടെ എന്നോട് ചോദിച്ചു.

“ഒരു പന്ന സ്വപ്നം കണ്ടതാ….വേറെ കുഴപ്പമൊന്നുമില്ല…. “ഞാൻ അവളോട്‌ പറഞ്ഞു. എനിക്കെന്തോ സ്വപ്നത്തെപറ്റി അവളോട് വിശദീകരിച്ചു പറയാൻ തോന്നിയില്ല.

ചിലപ്പോൾ എന്നെ കളിയാക്കിയാലോ. ഇന്ന് പുറത്തുചുറ്റാൻ പോകാമെന്നു ഇന്നലെ രാത്രി കിടക്കുന്നതിനുമുമ്പേ ഞങ്ങൾ തിരുമാനിച്ചതാണ്.

അതുകൊണ്ടുതന്നെ ഇന്ന് കോളേജിൽ പോകണ്ട എന്നായിരുന്നു. പക്ഷെ ഞാൻ ഇത്രനേരം കിടന്നുറങ്ങുമെന്നു വിചാരിച്ചില്ല.

“എന്തൊരു ഉറക്കമാടീ….ചെല്ല്, പോയി കുളിക്കു….. പത്തുമണിയാകുമ്പോൾ ഇറങ്ങാൻ ഉള്ളതാ. ഉറങ്ങുന്നത് കണ്ടപ്പോൾ വെറുതെ വിളിച്ചുണർതെണ്ട എന്ന് വിചാരിച്ചാണ് ഇത്രനേരം വിളിക്കാത്തത്……. എന്ത് സ്വപ്നമാ കണ്ടത്…

നീ നല്ലവണ്ണംവിയർത്തിയിട്ടുണ്ടല്ലോ”.
അവൾ തമാശയ്ക്ക് എന്ന രീതിയിൽ എന്നെ നോക്കി ചോദിച്ചു. ഞാൻ അതിനു മറുപടി ഒന്നും കൊടുത്തില്ല.

പിന്നെ പറയാം എന്ന് പറഞ്ഞു അവളെ മുറിയിൽ നിന്നു പറഞ്ഞുവിട്ടു…. 10: 00 മണി ആകുമ്പോൾ പുറത്തുപോകാൻ ഉള്ളത് കാരണം എന്താണ് സ്വപ്നം എന്നറിയാൻ അവളും വലിയ വാശി കാണിച്ചില്ല.

ഞാൻ കുറച്ചുനേരം നേരം കൂടി മുറിയിൽ ഇരുന്നു. താൻ എന്തിനാണ് ഇപ്പോൾ ഇങ്ങനെ ഒരു സ്വപ്നം കണ്ടത്. എന്നെ പേരുപറഞ്ഞു വിളിച്ച ശബ്ദം ഞാൻ എവിടേയോ കേട്ടിട്ടുണ്ട്. പക്ഷെ അതു വ്യക്തമായി കേൾക്കാൻ കഴിഞ്ഞില്ല.

പിന്നെയും എന്തൊക്കെയോ അതിനെപ്പറ്റി ആലോചിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് പെട്ടന്നു അമ്മ ഫോണിലേക്ക് വിളിച്ചത്…

എന്നിക്ക് അപ്പോൾ വല്ലാത്തൊരു ആശ്വാസം തോന്നി. ഞാൻ ഫോൺ എടുത്തു. സ്വപ്നത്തിന്റെ കാര്യം അമ്മയോട് പറയണ്ട എന്നു തന്നെ തീരുമാനിച്ചു.

മറുതലക്കലിൽ നിന്നു അമ്മ പറഞ്ഞപ്പോഴാണ് ഞാൻ ആ കാര്യം ഓർത്തത്. ഇന്ന് അനിയൻ കോളേജിൽ ചേരുന്ന ദിവസമാണ്. അവനെ കൊണ്ടാക്കാൻ പോയിരിക്കുകയാണ് അച്ഛനും അമ്മയും.

കോളേജ് എല്ലാം കൊള്ളാം, അവിടെ അടുത്ത് തന്നെ ഒരു ഹോസ്റ്റലിൽ അവനു താമസവും ശരിയാക്കിയിട്ടുണ്ട് എന്ന് അമ്മ പറഞ്ഞു.

കോളേജിന്റെയും ഹോസ്റ്റലിന്റെയും മറ്റും ഫോട്ടോകൾ എന്നിക്ക് വഹട്സപ്പില് അയച്ചിട്ടുണ്ടെന്നു പറഞ്ഞു. കുറച്ചുനേരം കൂടി സംസാരിച്ചതിനുശേഷം അമ്മ ഫോൺ വെച്ചു. ഞാൻ വാട്ട്സ്ആപ്പ് തുറന്നു. അമ്മ അയച്ച ഫോട്ടോസ് നോക്കി.

നല്ല കോളേജ് ആണ്. കുറയെ സ്ഥലമൊക്കെയുണ്ട്. എനിക്കിഷ്ടമായി. അങ്ങനെ ഓരോ ഫോട്ടോസും മാറ്റി മാറ്റി നോക്കുന്ന സമയത്താണ് എവിടെയോ കണ്ടു പരിചയം ഉള്ള ഒരു ഫോട്ടോ എന്റെ കണ്ണിൽപ്പെട്ടത്….

ഇത് ഞാൻ…. ഇത് ഞാൻ സ്വപ്നത്തിൽ കണ്ട ഹോസ്റ്റൽ അല്ലെ… ഞാൻ ഒന്നുകൂടി സൂക്ഷിച്ചു നോക്കി. അതെ… ഇന്നലെ ഞാൻ കണ്ട അതെ സ്ഥലം. ഞാൻ ഫോട്ടോസ് ഓരോന്നായി ധൃതിയിൽ മാറ്റിമാറ്റി നോക്കിക്കൊണ്ടിരുന്നു….

പെട്ടെന്നാണ് സ്വപ്നത്തിൽ ഞാൻ കെട്ടിടത്തിനകത്ത് വെച്ച് കണ്ട ആ ഹോളിന്റെ ചിത്രം ശ്രദ്ധിച്ചത്.

അതിൽ ഞാൻ ഇന്നലെ സ്വപ്നത്തിൽ കണ്ട പോലെതന്നെ ഹാളിൽ ആരുടെയോ ഫോട്ടോ തൂക്കിയിട്ടിട്ടുണ്ടായിരുന്നു. ഞാനത് സൂം ചെയ്തു സൂക്ഷിച്ചുനോക്കി.

ഏകദേശം ഇന്നലെ സ്വപ്നത്തിൽ ഞാൻ കണ്ട അതേ ആളുടെ ഫോട്ടോ തന്നെയായിരുന്നു അത്. എന്നിക്ക് വല്ലാതെ പേടിതോന്നി. ഞാൻ കണ്ടതുസ്വപ്നം തന്നെ അല്ലായിരുന്നോ… അതോ…

ശരീരത്തിലൂടെ പേടി അരിച്ചിറങ്ങുന്നതു പോലെ…… ഒരുപക്ഷേ ഇതൊക്കെ വെറും തോന്നലുമാകാം… ഞാൻ എന്റെ മനസ്സിനെ അങ്ങനെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു…..

പക്ഷേ ഫലമുണ്ടാകുന്നതായി തോന്നിയില്ല…… താൻ കണ്ടതിന്റെ അർത്ഥം എന്താണ്?….. അപ്പോ ഞാൻ ഇന്നലെ കേട്ട എനിക്ക് പരിചയമുള്ള ആ ശബ്ദം…

Leave a Reply

Your email address will not be published. Required fields are marked *