അമ്മായിയമ്മയുടെ അടുക്കള
(രചന: ഡോ റോഷിൻ)
വീണ കല്യാണം കഴിഞ്ഞ് ആ വീട്ടിലെത്തിയിട്ട് ഇന്നേക്ക് മൂന്ന് ദിവസമായ്. അവളുടെ ഭർത്താവ് വല്യ ഒരു ജോലിക്കാരനാണ്.
മൂന്ന് ദിവസം കഴിഞ്ഞതും അയാൾ ജോലിയ്ക്ക് പോയ് തുടങ്ങി. അയാൾ ജോലിയ്ക്ക് പോയ ദിവസം ,അവൾ അടുക്കളയിലേക്ക് ചെന്നു .
അമ്മായിയമ്മ അവളെ ഒന്നു നോക്കി .ഇത് എൻ്റെ രാജ്യമാണ് നിനക്ക് എന്താണ് ഇവിടെ കാര്യം എന്ന മട്ടിൽ .
അവൾ പതിയെ ,അവിടെ അരിയാൻ വെച്ചിരിക്കുന്ന സാധനം എടുത്തു .
“അത് ഞാൻ അരിഞ്ഞോളാം” . അമ്മായ് അമ്മ ഗൗരവത്തിൽ പറഞ്ഞു .
അവൾ അവിടെ മൊത്തം ഒന്നു നോക്കി .
ഗ്യാസ്സിൽ അരി തിളയ്ക്കുന്നു .അരി വെന്തോ എന്നു നോക്കാൻ അവൾ എടുത്തു നോക്കാൻ നേരം ,അമ്മായ് അമ്മ പറഞ്ഞു .
” അത് ഞാൻ ചെയ്തോളാം” .
അങ്ങനെ ആ ദിവസം മൊത്തം ,അവർ അവളെ അടുക്കളയിൽ നിർത്തി .
ഒരു കാര്യം ചെയ്യാൻ സമ്മതിച്ചില്ല .
അന്നു രാത്രി ഭർത്താവ് വന്നപ്പോൾ അവൾ ഭർത്താവിനോട് പറഞ്ഞു .
” അമ്മ ,,, എന്നെ ഒന്നും ചെയ്യാൻ സമ്മതിക്കുന്നില്ല” .
അതിനു ചിരിച്ചു കൊണ്ട് ഭർത്താവ് പറഞ്ഞു .
“അടുകളയാണ് അമ്മയുടെ ലോകം, അവിടെ ആരും കയറുന്നത് അമ്മയ്ക്ക് ഇഷ്ട്ടമല്ല ” .
ഇതെന്തു കൂത്ത് ….
അവൾ അടുത്ത ദിവസവും അടുക്കളയിൽ ചെന്നു . പക്ഷെ അമ്മ ഒന്നും ചെയ്യാൻ സമ്മതിക്കുന്നില്ല .
നാടൻ ഭാഷയിൽ പറഞ്ഞാൽ
” തള്ളയുടെ ഭരണമാണ് അടുക്കളേൽ ” .
ഇതു ഇങ്ങനെ വിട്ടാൽ പറ്റില്ല …
അടുക്കളേൽ ഒരു സ്പേസ് നമ്മക്കും വേണ്ടെ അവൾ ചിന്തിച്ചു .
അവൾ നേരെ ഒരു ചൈനീസ് … ആഹാരത്തെ പറ്റി റിസർച്ച് നടത്തി .
അതിനെ പറ്റി കൂടുതൽ പഠിച്ചു .
എല്ലാം മനപാടമാക്കി .
എന്നിട്ട് ഒരു ദിവസം സ്വന്തം വീട്ടിൽ പോയ് ,ഈ പറഞ്ഞ ആഹാരം ഉണ്ടാക്കി നോക്കി കൊള്ളാം .
എന്നിട്ട് ,അവൾ അവളുടെ അവസരത്തിനായ് കാത്തിരുന്നു .
ഒരു ദിവസം ,കുടുംബക്കാരൊക്കെ വീട്ടിൽ ഒന്നിച്ചു ചേർന്നൊരു ദിവസം ,
അവൾ ഈ ആഹാരത്തിൻ്റെ കാര്യം എല്ലാവരുടേയും മുന്നിലേക്ക് എടുത്ത് ഇട്ടു . അവൾ ആ ആഹാരത്തിനെ പറ്റി പൊക്കി പറഞ്ഞു .
” അതിൻ്റെ പേര് ,അൽബേനിയ ഡിക്രൂസ ” എന്നാണ് എന്നും വെച്ച് കാച്ചി .
ഇത് കേട്ട് എല്ലാവർക്കും ആവേശമായ് ,എല്ലാവരും അവളോട് അത് ഉണ്ടാക്കാൻ പറഞ്ഞു .
അവൾ ഇത് കേട്ട പാടെ ,ചാടി അടുക്കളയിൽ കയറി ,അവളെ സപ്പോർട്ട് ചെയ്യാൻ ബാക്കിയുള്ളവരും കയറി .
അവൾ പാചകം തുടങ്ങി . ഇതൊക്കെ കണ്ട് .ഈ പറഞ്ഞ സാധനം ഉണ്ടാക്കാൻ അറിയാത്ത അമ്മ ഒതുങ്ങി നിൽക്കുന്നു .
അവളുടെ ഭാഷയിൽ പറഞ്ഞാൽ ,..
“തള്ള ലോക്ക് ” .
അവൾ ഫുഡ് ഉണ്ടാക്കി എല്ലാവർക്കും കൊടുത്തു .എല്ലാവർക്കും ഇഷ്ട്ടമായ് .
അവളുടെ ഈ ഷോ ഒക്കെ കണ്ട് ഒതുങ്ങി നിൽക്കുന്ന അമ്മായിയമ്മയെ നോക്കി അവൾ പറഞ്ഞു .
“അമ്മേ .. കുറച്ച് അൽബേനിയ ഡിക്രൂസ എടുക്കട്ടെ”…