മെല്ലെ അവൾ എന്റമ്മയെ എന്റെ ഏറ്റവും വലിയ ശത്രു ആക്കി മാറ്റി, ഓട്ടോയിൽ കയറ്റി..

അമ്മ
(രചന: Anshad Abu)

ഗവണ്മെന്റ് ആശുപത്രിയിലെ കിടക്കയിൽ മുഖമമർത്തികൊണ്ട് ദേവൻ അങ്ങനെ കിടന്നു,

മനസിലെ ഓർമകൾ കനലുകളായി അവനെ ചുട്ടുപൊള്ളിച്ചു കൊണ്ടേയിരിക്കുകയാണ് അവന്റെ കവിൾ തടത്തിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണുനീർ തുള്ളികൾക്ക് ചുടുചോരയുടെ ചുവപ്പ് ആയിരുന്നുവോ..

ഒന്ന് കരയാൻ പോലും തനിക്കു യോഗ്യതയുണ്ടോ ദേവൻ സ്വായമേയോന്നു ചോദിച്ചുകൊണ്ട് തന്റെ അരയ്ക്ക് കീഴ്പോട്ട് മുറിച്ചു മാറ്റപെട്ട കാലിന്റെ ഭാഗത്തോട്ടൊന്നു നോക്കി,

വലത്തേകാലിലേയ്ക്ക് പാഞ്ഞു കയറിയ ആ ബസ്സ് ചക്രങ്ങളുടെ ഭീകരത നിറഞ്ഞ ഓർമ്മകൾ ദേവനിൽ ആസ്വാസ്ഥത ഉളവാക്കി, ..

തന്റെ ഒൻപതാം വയസ്സിൽ അച്ഛൻ മരിക്കുമ്പോൾ അമ്മയുടെ മടിത്തട്ടു കിടക്കായാക്കി കരഞ്ഞു തളർന്നുറങ്ങിയ രാവുകൾ, അയല്പക്കത്തെ വീടുകളിൽ അടുക്കളപ്പണിക്ക് പോയി ആണ് അമ്മ തന്നെ വളർത്തിയത്,

എന്റെ അമ്മയായിരിന്നു എന്റെ ലോകം ആ എനിക്ക് എപ്പോൾ മുതലാണ് എന്റെ അമ്മയെ വേണ്ടതായത്., തന്റെ വിശപ്പ് മാറാൻ പാതി വെന്ത വറ്റ് തനിക്ക് തന്നിട്ട് കഞ്ഞിവെള്ളം കുടിച്ചു വയർ നിറയ്ക്കുന്ന അമ്മ,

ഇടുന്ന വസ്ത്രത്തിലെ തുന്നലുകളുടെ എണ്ണം കൂട്ടിയപോഴും ഒരു പുതുവസ്ത്രം വാങ്ങാതെ എല്ലാം തനിക്ക് വേണ്ടി മാറ്റിവെച്ചതായിരുന്നില്ലേ അമ്മ,

എന്നിട്ടും തന്റെ ഈ വലതുകാൽ കൊണ്ടാണല്ലോ ഈശ്വര തന്റെ അമ്മയെ ഞൻ ആഞ്ഞു ചവിട്ടിയതും,

മോനെ എന്നാ വിളി മുഴുവിപ്പിക്കാൻ സമ്മതിക്കാതെ വലിച്ചിയച്ചുകൊണ്ട് താൻ പുറത്തേക്ക് എടുത്തെറിഞ്ഞല്ലേ അമ്മയെ, ഒന്ന് വന്നിരുന്നേൽ ഒന്ന് ചേർന്ന് ഇരിക്കാൻ പറ്റിയെൻകിൽ,

ആ കാലുകളിൽ ഒന്ന് പിടിച്ചു മാപ്പ് ചോദിക്കാമായിരുന്നു ദേവന്റെ ചുണ്ടുകൾ വിതുമ്പി..

മനസിലെ ആഴത്തിലുള്ള മുറിവുകൾക് മുന്നിൽ ശരീരത്തിനേറ്റ വേദനകൾക്കൊന്നും ഒരു വ്യാപ്തിയും ഇല്ലായിരുന്നു

ആ നശിച്ച ദിവസം മുതലാണ് എനിക്ക് എന്റെ അമ്മയെ നഷ്ടമായത്, ഉച്ചമയക്കത്തിൽ ഉറങ്ങിക്കിടന്ന എന്റെ ഫോണിലേയ്ക്ക് വന്ന മാലതിയുടെ കാൾ,

അറുപതു ലക്ഷത്തിന്റെ ലോട്ടറി ഒന്നാസമ്മാനം തനിക്ക് ആണെന്ന ആ വിവരം മാലാതി അറിയിക്കുമ്പോൾ സന്തോഷം കൊണ്ട് ദേവൻ തുള്ളി ചാടുകയായിരിന്നു,

മുപ്പത്താറുവയസ്സ് കഴിഞ്ഞിട്ടും വിവാഹം കഴിക്കാതെ നിന്ന ദേവന്റെ കൂടെ കിട്ടിയ അവസരം മുതലെടുത്തു അവൾ കൂട കൂടുകയായിരിന്നു, കഴിഞ്ഞ പതിനാറു മാസം തന്റെ കൂട്ടുകാരെയും,

നാട്ടുകാരെയും എന്തിനു പെട്ടമ്മയെയും വരെ അവൾ തന്നിൽ നിന്നകത്തി, അവളുടെ ഭ്രമിപ്പിക്കുന്ന ശരീരസൗന്ദര്യത്തിലും വാക്കിലും താൻ അകപെടുകയായിരിന്നു,

അവളുടെ ആഗ്രഹപ്രകാരമാണ് മണിമാളികയും കാറും എല്ലാം അവളുടെ പേരിൽ മേടിച്ചു കൂട്ടിയത്, മെല്ലെ മെല്ലെ അവൾ എന്റമ്മയെ എന്റെ ഏറ്റവും വലിയ ശത്രു ആക്കി മാറ്റി ,

ഓട്ടോയിൽ കയറ്റി വൃദ്ധസദനത്തിന്റെ ഉള്ളറയിലോട്ട് തള്ളുമ്പോൾ അമ്മയുടെ കണ്ണുകളിൽ തുളുമ്പി നിന്ന ആ കണ്ണുനീർ ഇന്നും തന്നെ കത്തിച്ചു കളയാൻ പാകത്തിൽ ജ്വലിക്കുന്നുണ്ടായിരിക്കാം

കണ്ണീർ തുടച്ചു ചിരി വരുത്തി തന്നെ യാത്രയാക്കുമ്പോളും ഒരിറ്റു മനസാക്ഷികുത്ത് പോലും തനിക്കു തോന്നിയില്ലലോ,

അമ്മയെ ആ ചുമരുകൾക്കിടയിൽ കെട്ടിയിട്ടിട് തിരിച്ചപ്പോൾ താൻ ഓർത്തില്ല അവിടെ താൻ ഉപേക്ഷിച്ചത് താനെന്ന മനുഷ്യനെ കൂടെ ആണെന്നുള്ള സത്യത്തെ തന്നെ സ്നേഹിക്കാൻ ഒന്ന് ചേർത്തു നിർത്താൻ ഈ ലോകത്തു ബാക്കിയുള്ള ഒരേയൊരു ജീവനെയാണെന്ന്..

താനെന്ന മനുഷ്യമുഖമുള്ള കാട്ടു ചെന്നായ…

ICU വിൽ നിന്നും തന്നെ വാർഡിലോട് മാറ്റിയപ്പോൾ പാതിമയക്കത്തിലാണ് മാലതിയുടെ ഫോൺ സംഭാഷണം താൻ കേട്ടത്,

ഓഹ്.. തീർന്നിട്ടൊന്നും ഇല്ലടോ, ഒരു കാൽ അങ്ങ് പോയ്‌ അത്രേ ഉള്ളു, എന്തായാലും കിട്ടാനുള്ളത് എല്ലാം നേരത്തെ മേടിച്ചെടുത്തിട്ടുണ്ട് അത് എന്തായാലും നന്നായില്ലേ , ഇനി എങ്ങനേലും ഒഴിവാക്കണം,

എനിക്കൊന്നും വയ്യ ഇതിനേം താങ്ങി പിടിച്ചോണ്ട് കഴിയാൻ.. ഞൻ ഇപ്പൊ അങ്ങ് പോകും, വീട്ടിലോട്ട് കുറ്റിയും പറിച്ചോണ്ട് വന്നാൽ ഞാൻ ഇറക്കിയങ് വിടും അത്ര തന്നെ..

ഓഹ് സ്നേഹം.. കയ്യിലും കഴുത്തിലും കൂടെ അഞ്ചു പവൻ സ്വാർണ്ണമാ കിടന്നേ അതങ്ങ് അഴിച്ചെടുക്കാൻ അല്ലെ ഞാന് ഇങ് വന്നേ അല്ലാതെ…

അഹ് നിങ്ങൾ വെച്ചോ ഞാന് എത്തീട്ട് വിളിക്കാം, താൻ തന്റെ ജീവനേക്കാൾ ഏറെ സ്നേഹിച്ച തന്റെ പ്രിയതമയുടെ വായിൽനിന്നും ഇത് കേട്ട ദേവൻ മരവിച്ചപോലെ കിടക്കുവായിരിന്നു

ദേവന്റെ കണ്ണുനീർ കൊണ്ട് കിടക്ക നനഞ്ഞുകുതിർന്നു,അമ്മയെ ഒന്ന് കാണാൻ ഒന്ന് കെട്ടിപിടിച്ചു കരയാൻ അവൻ കൊതിച്ചു,

അറുത്തുമാറ്റിയ കാലിന്റെ ഭാഗത്തേക്ക്‌ ഒന്ന് എന്തി വലിഞ്ഞു നോക്കി, അടിവയറ്റിലെ അധികഭാരം അവനെ വല്ലാതെ തളർത്തുന്നുണ്ട് ,

ഒന്ന് ബാത്‌റൂമിൽ പോകണം പക്ഷെ എങ്ങനെയാണു ഒരാൾ സഹായമില്ലാതെ താനോന്നു പോകുക മനസിലെ ചിന്തകൾ അവനെ തളർത്തികൊണ്ടേയിരുന്നു..

മ ദ്യ വും കൂട്ടുകാരുമായി ഉല്ലസിച്ചൊരു സമയം തനിക്കും ഉണ്ടായിരിന്നു, പച്ച നോട്ടിന്റെ മണം മത്തുപിടിപ്പിച്ച നേരത്ത് കൂടെ കൂട്ടിയവർ അഭിനയിച്ചു തകർത്ത വേഷങ്ങളെ വിശ്വസിച്ചു രാജാവേഷം കെട്ടിയാടിയിരുന്ന താൻ,

പണവും ല ഹരിയും തന്നെ ഭരിച്ചപ്പോൾ ആവേശത്തോടെ കൂടെ നിന്ന ആരും ഇപ്പോ തനിക്കു ചുറ്റും ഇല്ല, തന്റെ മുന്നിൽ അടിമയെ പോലെ നിന്നവർ…

അവർ എന്നും അടിമകൾ തന്നെയാണ് പക്ഷെ അത് തന്റെ അല്ലായിരുന്നു, നോട്ടുകെട്ടുകളുടെയും മദ്യത്തിന്റെയും അടിമകൾ ആയിരിന്നു ഈ ഞാനും തന്റെ അമ്മയെ തിരിച്ചറിയാൻ,

ആ നെഞ്ചിലെ കരുതലും സ്നേഹവും തിരിച്ചറിയാൻ, തനിക്കു ഒരുപാട് സമയം വേണ്ടി വന്നു, പ്രായശ്ചിതം ചെയ്യാൻ കഴിയാത്ത തെറ്റുകൾക്കിടയിലും ആശ്വസം കണ്ടെത്താൻ പശ്ചാതാപതിനെ കഴിയു..

സ്വായം ഉരുകി വേദനിക്കണം, ചെയ്ത് പോയ പാപത്തിൽ മാനമുരുകി ജീവശവമായി തീരണം….

അടിവയറ്റിലെ തരിപ്പ് അസഹനീയം ആയി മാറിക്കൊണ്ടേയിരിക്കുന്നു, കിടക്കയുടെ ഇടതു വശത്തേക്ക് അരഭാഗം ഒന്ന് അനക്കി കൊണ്ട് ഇടങ്കാൽ അവൻ മെല്ലെ തറയിൽ കുത്താൻ ശ്രമിച്ചു..

താൻ ഇറങ്ങാൻ ശ്രമിക്കുന്നത് കണ്ടേലും ആരേലുമൊന്നു വന്നു തന്നെ സഹായിച്ചിരുന്നേൽ എന്നവൻ വെറുതെ ആശിച്ചു, അമ്മയെ ചവിട്ടിയ കാലിന് പകരം നില്കാൻ ആര് വരും ഇല്ല ആരും ഇല്ല..

വലം കയ്യാൽ കണ്ണൊന്നു തുടച്ചുകൊണ്ട് ദേവൻ മെല്ലെ ഇറങ്ങി, ഇടം കാൽ തറയിൽ പതിച്ചതും ദേവൻ മുന്നോട്ട് ആഞൊന്നു തെന്നി,

തെന്നിയ കയ്യടക്കം ചേർത്ത് പിടിച്ചുകൊണ്ടു ഒരു വയസായ സ്ത്രീ ദേവന്റെ സഹായത്തിനു എവിടന്നിന്നോ ഓടി എത്തി,

വലതു ഭാഗത്തു ചേർന്ന് നിന്നുകൊണ്ടവർ ഇടങ്കയ്യാൽ ദേവനെ ചുറ്റിപിടിച്ചു, വേച്ചു വേച്ചു നടക്കുന്ന ദേവനെയും താങ്ങി അവർ മുന്നോട്ട് നടന്നു,

ഒരു കരുതലിന്റെ സ്നേഹം ദേവൻ അറിയുകയായിരിന്നു തന്റെ അമ്മയുടെ പ്രായം വരുന്ന ഒരു സ്ത്രീ.. അമ്മയേക്കാൾ അല്പം ഉയരം കുറവുപോലെ ദേവനു തോന്നി..

തോർത്തുമുണ്ടിനാൽ തലയും വായും മറച്ചു കെട്ടി വെച്ചേക്കുന്ന അവർ വളരെ കരുതലോടെ ദേവനെയും താങ്ങി നടക്കുവാണ്..

ബാത്രൂം വാതിൽ തുറന്നു ദേവനെ അകത്തോട് കയറ്റിയിട്ടും കയ്യടക്കം താങ്ങി പിടിച്ചുകൊണ്ടു ആ സ്ത്രീ അവിടെ തന്നെ നില്കുവായിരിന്നു, അമ്മയുടെ ഓർമ്മകൾ ദേവനെ വീണ്ടും പൊട്ടി കരയിപ്പിച്ചു..

ബാത്രൂം ചുവരുകളിൽ താങ്ങി നിന്നുകൊണ്ട് ദേവൻ മെല്ലെ അവരുടെ കൈവിടുവിച്ചുകൊണ്ട് വാതിൽ മെല്ലെ ചാരിയടച്ചു, ഏതാനും നിമിഷങ്ങൾക്ക് ശേഷം പുറത്തുവന്ന ദേവനേം കാത്തു അപ്പോഴും ആ സ്ത്രീ അവിടെതന്നെ നില്ക്കുന്നുണ്ടായിരിന്നു.

ദേവൻ തന്റെ കൈ ആ സ്ത്രീയുടെ തോളത്ത് മെല്ലെ ചുറ്റി പിടിച്ചു വല്ലാത്തൊരു സുരക്ഷിതത്വം പോലെ അവൻ തോന്നി,

ദേവന്റെ തോളുകളിലൂടെ ചേർത്ത് പിടിച്ചിരിക്കുന്ന ആ സ്ത്രീയുടെ കൈവിരലുകളിൽ നോക്കിയ ദേവൻ ഒന്ന് ഞെട്ടിതരിച്ചു നിന്നു, കൈവിരലുകളിൽ പൊള്ളലേറ്റ പാടുകൾ,

പിന്നാമ്പുറത്തെ വിറകടുപ്പിൽ വെന്ത് മറിയുന്ന ചോറിനു അധികവേവ് ആയെന്നും പറഞ്ഞു മാലതി കത്തുന്ന വിറകുകൊണ്ട് പൊള്ളൽ ഏല്പിച്ച തന്റെ അമ്മയുടെ കൈയിലെ ആ പാട് കണ്ടിട്ടും കാണാത്ത പോലെ പലതവണ താൻ തിരിഞ്ഞു നടന്നിട്ടുള്ളതാണ്,

കുട്ടികാലത്തു തന്റെ കൈവിരൽ തുമ്പിലൂടെ ഒലിച്ചു വീണ അ മെഴുകുതിരി തുള്ളികളെ പോലും തന്നെ വേദനിപ്പിച്ചതിന്റെ പേരിൽ അമ്മ വലിച്ചെറിഞ്ഞിട്ടുണ്ട്എന്നാൽ താൻ ചെയ്തതോ,

കൂടെ കൂട്ടിയ സൗന്ദര്യയക്ഷിയുടെ തൃപ്തിയെകരുതി പെറ്റമ്മയെ പോലും…

ഒരു നിമിഷമൊന്നു സ്ഥബ്ധനായ ദേവൻ നിറകണ്ണുകളോടെ അമ്മയെ ഒന്നു കെട്ടിപിടിച്ചുകൊണ്ട് പൊട്ടി കരഞ്ഞു, മകനെ ഒന്ന് ചേർത്തു പിടിച്ചുകൊണ്ടു മുടിഴിയകളെ തലോടുകയായിരിന്നു അപ്പോഴും ആ അമ്മ,

എന്തിനാ എന്റെ മോൻ കരയുന്നെ? അമ്മ ഉണ്ടല്ലോ മോനു .. എന്റെ മോൻ എന്തിനും മോന്റെ കൂടെ ഈ അമ്മയില്ലേ ,

ഇതും പറഞ്ഞു ദേവന്റെ കണ്ണുനീർ തുള്ളികളെ കൈവിരാളാൽ തുടച്ചുകൊണ്ട് ആ അമ്മ മകനെ ആശ്വിസിപ്പിച്ചു മോൻ വിഷമിക്കണ്ട ഈ അമ്മയ്ക്കെല്ലാം മനസിലാകും,

മോൻ വേണ്ടന്ന് വെച്ചാലും പെറ്റ വയറിനു അത് പറ്റില്ലല്ലോ, അതും പറഞ്ഞു ദേവനെ താങ്ങിപിടിച്ചുകൊണ്ട് കിടക്കയിൽ മെല്ലെ ഇരുത്തി,

ഇവിടെ ഉച്ചഭക്ഷണം കൊണ്ട് വരുന്ന ആ കുഞ്ഞാണ് മോനെ കണ്ടിട്ട് വിവരം വന്നു വൃദ്ധസദനത്തിൽ എന്നോട് വന്നു പറഞ്ഞത്..

മോൻ ഇഷ്ടപെടോ, നാണക്കേടാകോ എന്നറിയതോണ്ടാ അമ്മ മാറി ഇരുന്നത്.. അതാ അടുത്തോട്ടു വരാത്തതും,

കുഞ്ഞുങ്ങളെ പോലെ പൊട്ടികരയുവായിരിന്ന ദേവനെ മാറോട് അണച്ചു പിടിച്ചുകൊണ്ട് ആ അമ്മ അത് പറയുമ്പോൾ മകന്റെ വേദനയിൽ ആ അമ്മയുടെ കണ്ണുകളും നിറഞ്ഞൊഴുകുകയായിരിന്നു…

Leave a Reply

Your email address will not be published. Required fields are marked *