ഇപ്പോ തന്നെ ഒരുപാടു വൈകി ഇനിയും വൈകിയാൽ അവളുടെ വായിലിരിക്കുന്ന ചീത്ത..

(രചന: Dhanu Dhanu)

ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് ഞാൻ ഉണർന്നത്. ഫോണെടുത്തു നോക്കുമ്പോൾ  ചങ്കിന്റെ കോളാണ്. ഞാൻ ഫോണെടുത്തു ഹലോ എന്ന് പറഞ്ഞതും.. അവളെന്നെ നാല് ചീത്ത വിളിച്ചിട്ട് പറഞ്ഞു..

“ഡാ കൊരങ്ങാ നീ എണീറ്റില്ലെ  ഇന്നത്തെ ദിവസം എന്താണെന്ന് ഓർമയില്ലേ..”

“അയ്യോ ഞാൻ മറന്നു മീനുസെ .

“ആ നീ മറക്കുമെന്നു എനിക്കറിയാം അതുകൊണ്ടാ ഞാൻ നേരത്തെ വിളിച്ചത്..”

“സോറി ഡി ഞാൻ ഇപ്പോ വരാം..

“എന്നാ വേഗം എത്താൻ നോക്ക് കൊരങ്ങാ..”

“ദേ ഇപ്പോ എത്താം…

ഞാൻ വേഗം റെഡിയായി മീനുസിന്റെ വീട്ടിലേക്കു യാത്രയായി. എന്തിനാണെന്ന് ചോദിച്ചാൽ അത് ഞാൻ  അവിടെയെത്തിയിട്ടു പറയാം..

ഇപ്പോ തന്നെ ഒരുപാടു വൈകി ഇനിയും വൈകിയാൽ അവളുടെ വായിലിരിക്കുന്ന ചീത്ത മുഴുവനും ഞാൻ കേൾക്കേണ്ടി വരും.

എന്തായാലും വേഗം പോകാം.. ഇന്നൊരു സ്പെഷ്യൽ ദിവസമാണ് പോയില്ലെങ്കിൽ  അവളെന്നെ കൊല്ലും…

മീനുസ് ആരാണെന്ന് ചോദിച്ചാൽ ഞാൻ പറയും അവളെന്റെ  ചങ്കാണെന്നു.. കാരണം എന്തിനും ഏതിനും അവളെന്റെ കൂടെയുണ്ടാകും. ഞാൻ അവളുടെ കൂടെയും.. അത്രയ്ക്ക് സൂപ്പറാണ് ഞങ്ങളുടെ സൗഹൃദം..

പലരും പറയാറുണ്ട്…”ഇതുപോലൊരു കൂട്ടുകാരെ ഈ ലോകത്തു കാണില്ലെന്ന്.”

അവർ പറഞ്ഞത് ശരിയാട്ടോ ഞങ്ങളെപോലെ ഞങ്ങൾ മാത്രമേയുള്ളു.. ചുമ്മാ ഒരു രസത്തിന് ഡയലോഗ് അടിച്ചതാട്ടോ… എന്നാ പറയാം…

ഞങ്ങൾ പരിചയപ്പെട്ടിട്ടു ഒരു  നാലുവർഷമായി കാണും… അവളെകുറിച്ചു ഒറ്റവാക്കിൽ പറയാണെങ്കിൽ.. ഒരു വായാടി പെണ്ണ്, ഒരുപാടു സ്നേഹവും ഒത്തിരി കുസൃതിയും നിറഞ്ഞ എന്റെ പ്രിയപ്പെട്ട കൂട്ടുകാരി..

എന്റെ സന്തോഷത്തിലും ദുഃഖത്തിലും പങ്കുചേർന്നവൾ. ദുഃഖത്തിന്റെ കാര്യം പറഞ്ഞപ്പോഴാ എനിക്കൊരു കാര്യം ഓർമവന്നത്. കുറച്ചുകാലം മുൻപ് നടന്നൊരു സംഭവം..

കോളേജിൽ പഠിക്കുന്ന സമയത്തു  എനിക്കൊരു പ്രണയമുണ്ടായിരുന്നു. പ്രണയമെന്നുവെച്ചാൽ കട്ട പ്രണയം.. പക്ഷെ ആ പ്രണയം അധികകാലം നീണ്ടു നിന്നില്ല, അവളെന്നെ  കട്ടക്ക് തേച്ചിട്ടുപോയി..

അതിന്റെ  വിഷമിത്തിലിരിക്കുമ്പോഴാണ് ന്റെ  ചങ്കിന്റെ വരവ്.. അവളെന്റെ മുഖം കണ്ടിട്ട് ചോദിച്ചു..

“നിന്റെ മുഖതെന്താടാ തേനീച്ച കുത്തിയോ..”

“നീ പോടീ കൊരങ്ങി വിഷമത്തിലിരിക്കുമ്പോഴാ അവളുടെ ഒരു തമാശ… അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു…”എന്തുപറ്റിയടാ..”

“മഞ്ജു എന്നെ തേച്ചിട്ടുപോയി  മീനുസെ… ഇതുകേട്ട് മീനുസിന്റെ ഡയലോഗ്…

“ഡാ പൊട്ടാ നിന്നെ തേച്ചവൾ എവിടെ കാണും…”

“എന്തിനാടി മീനുസെ..

“അവളെ ഞാൻ ശരിയാക്കും”

“നീ എന്തിനുള്ള പുറപ്പാടാ മീനുസെ..

“അതൊക്കെ ഞാൻ പറയാം മഞ്ജു ക്ലാസ്സിൽ ഉണ്ടോ..”

“എടി വേണ്ടന്നല്ലേ പറഞ്ഞത് വല്ല പണിയും കിട്ടും..!

“നീ പോടാ പൊട്ടാ ഞാനവളെ കണ്ടുപിടിച്ചോളാം…”

അതും പറഞ്ഞുകൊണ്ടാവൾ ക്ലാസ്സിൽലേക്ക് നടന്നു. ഇനി എന്തൊക്കെ ഉണ്ടാകുമോ ആവോ.. ഞാനും മീനുസിന്റെ പുറകെ നടന്നു.. ക്ലാസ് എത്തിയ മീനുസ് എന്നെ തിരിഞ്ഞു നോക്കിയിട്ടു പറഞ്ഞു..

” ഡാ ടീച്ചർ വന്നിട്ടുണ്ട് ഞാനവളെ പിന്നീട് കണ്ടുപിടിച്ചോളാം… .”

ഭാഗ്യം ഇന്നത്തേക്ക് രക്ഷപ്പെട്ടു നാളെ വല്ല പണിയും ഒപ്പിക്കുമോ ആവോ…. കോളേജിൽ കുറെ മഞ്ജു ഉള്ളതുകൊണ്ട് മീനുസിന് ഏത് മഞ്ജുവാണെന്നു അറിയില്ല അതുകൊണ്ടു ചെറിയൊരു സമാധാനം…

അത് കഴിഞ്ഞു പിറ്റേ ദിവസം ക്ലാസ് കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുമ്പോൾ. ദാ മീനുസ് ഓടി കിതച്ചുകൊണ്ടു വരുന്നു എന്റെ അടുത്തേക്ക്…

ഇതുകണ്ട് ഞാനവളോട് ചോദിച്ചു… “നീ എന്താ മീനുസെ ഓട്ടമത്സരത്തിന് പ്രാറ്റിസ് ചെയ്യുകയാണോ…..!

“ഒന്ന് നിർത്തടാ നിന്റെ ഊള തമാശ..” അവളുടെ ദേഷ്യം കണ്ടപ്പോൾ എനിക്ക് മനസ്സിലായി മഞ്ജുവിനെ കണ്ടുപിടിച്ചെന്ന്… അവളെന്റെ ചെവിയിൽ പിടിച്ചിട്ടു പറഞ്ഞു..

“ഡാ കൊരങ്ങാ  നീ മഞ്ജു മഞ്ജു എന്നുപറഞ്ഞു പിന്നാലെ നടന്നത്. എന്റെ ടീച്ചറുടെ പുറകെയായിരുന്നല്ലേ , ഒരു വാക്ക് എന്നോട് പറയായിരുന്നില്ലേ നിനക്ക്…”

“സോറി ഡി നിന്നോട് പറഞ്ഞ സമ്മതിക്കില്ലല്ലോ അതുകൊണ്ടാ  ഞാൻ പറയാതിരുന്നത്…

“നിന്നെയുണ്ടല്ലോ കൊരങ്ങാ..”

“ഹ ഹ സോറി ഡി…

“മ് ശരി പൊട്ടാ…”

അതുകേട്ടപ്പോൾ ഞാനവളെ നോക്കി ചെറിയൊരു ചിരി പാസാക്കി… ഇതൊക്കെയൊരു രസമല്ലേ… പക്ഷെ അവളുടെ മുഖത്തൊരു സങ്കടഭാവം ഞാനവളോട് ചോദിച്ചു..

“എന്തുപറ്റിയടി നിന്റെ മുഖത്തും തേനീച്ച കുത്തിയോ…

“ഡാ അതുപിന്നെ എനിക്കൊരു ചെറിയ പണികിട്ടി. മഞ്ജു ടീച്ചറിന്റെ കൈയിൽനിന്നും..”

“എന്തുപറ്റി..

“ലീവ് എടുത്തതിന് ചീത്തയും കേട്ടു  നോട്ട് കംപ്ലീറ്റ് ചെയ്യാനും പറഞ്ഞു..”

“ഇതിനാണോ നീ വിഷമിക്കുന്നത് ഹ ഹ…

“അവന്റെയൊരു ചിരി, ലീവ് ലെറ്റർ ഞാൻ നിന്നോടല്ലേ തന്നുവിട്ടത് അത് നീ ടീച്ചർക്കു കൊടുത്തില്ലേ…”

“കൊടുത്തല്ലോ…!

“എന്നിട്ടാണോ ലീവ് എടുത്തതിന് എനിക്ക് ചീത്ത കേട്ടത്…”

“ആ ടീച്ചർക്ക് പ്രാന്താ…

“വെറുതെയല്ല നിന്നെ തേച്ചിട്ടുപോയത്…”

“എടി മീനുസെ ഞാനൊരു സത്യം പറയട്ടെ..

“എന്താടാ…”

“നീ തന്ന ലീവ് ലെറ്റർ മാറ്റി .മഞ്ജു ടീച്ചർക്ക് ഞാൻ കൊടുത്തത് ലവ് ലെറ്ററായിരുന്നു…..!

“എടാ പന്നി നിന്നെ ഞാൻ കൊല്ലും..” ഇതുകേട്ട് ഞാൻ അവിടെന്ന്  ഓടിരക്ഷപ്പെട്ടു. ഇല്ലെങ്കിൽ അവളെന്റെ പുറത്തു പൊങ്കാലയിടും..

കഥ പറഞ്ഞു പറഞ്ഞു  അവിടെയെത്തിയത് പറയാൻ മറന്നു.. എല്ലാവരും ഒന്ന് വിഷ് ചെയ്തോളു എന്റെ ചങ്കിനെ.. എന്തിനാണെന്ന് ചോദിച്ചാൽ ഇന്നവളുടെ പിറന്നാളാണ്..

പിന്നെ ഒരു കാര്യംകൂടെ പറയാൻ മറന്നു ടീച്ചറെ പ്രണയിക്കുന്ന എല്ലാവർക്കും ലീവ് ലെറ്ററിന്റെ രൂപത്തിൽ ലവ് ലെറ്റർ കൊടുക്കാവുന്നതാണ് അടി കിട്ടുമ്പോൾ എന്നെ ഓർക്കാരുത്…

“ഡാ മാക്രി കഥ പറഞ്ഞത് മതി കേറി വായോ നിനക്കുവേണ്ടിയ ഇത്ര നേരം കാത്തിരുന്നത്…..”

അവിടെ ചെന്നപ്പോൾ കുറെപേരുണ്ടായിരുന്നു എല്ലാവരും ഗിഫ്റ്റുമായാണ് വന്നിരിക്കുന്നത്. എന്റെ കൈയിലാണെങ്കിൽ കാശും ഇല്ല ഗിഫ്റ്റുമില്ലാ. ആകെയുള്ളത് മുഖത്ത് കാണുന്ന ഒരു ചിരി മാത്രമാണ്…

കേക്ക് മുറിച്ചു കഴിഞ്ഞപ്പോൾ എല്ലാവരും അവൾക്കു സമ്മാനങ്ങളൊക്കെ കൊടുക്കുന്നുണ്ടായിരുന്നു…

എന്റെ കൈയിലാണെങ്കിൽ അവൾക്ക് കൊടുക്കാൻ ഗിഫ്റ്റൊന്നുമില്ല… പക്ഷെ എല്ലാവരെക്കാളും വലിയൊരു ഗിഫ്റ്റ് ഞാൻ അവൾക്കു കൊടുത്തു…

ആ ഗിഫ്റ്റായിരുന്നു അവളെ ഏറ്റവും കൂടുതൽ സന്തോഷിപ്പിച്ചത്.. അതെന്താന്നറിയാണോ…

എന്നാ കേട്ടോളു.. അവൾ നട്ടുനനച്ചു വളർത്തിയ അവളുടെ വീടിന്റെ  മുറ്റത്തു പൂത്തു നിൽക്കുന്ന. ഒരു കുഞ്ഞു റോസാ പൂവായിരുന്നു ആ സമ്മാനം…

ഞാനാ ആ റോസാപ്പൂവ് പൊട്ടിച്ചു നേരെ അവളുടെ മുന്നിലേക്ക് ചെന്നിട്ട്, ആ പൂവ് അവൾക്കുനേരെ  നീട്ടി.. അവളതു ചിരിച്ചുകൊണ്ട് വാങ്ങിയപ്പോൾ ഞാനവളോട് പറഞ്ഞു..

“എന്റെ പ്രിയപ്പെട്ട കൂട്ടുകാരിക്ക് ഒരായിരം പിറന്നാൾ ആശംസകൾ.. ഞാൻ പറഞ്ഞതുകേട്ടു അവളെന്നെ ചേർത്തുപിടിച്ചിട്ടു പറഞ്ഞു..

“താങ്ക്സ് ഡാ മാക്രി ലവ് യു..”

ഈ സീൻ കണ്ട് അവിടെ വന്നവരുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു… ആ സീൻ പറയുന്നതിനേക്കാൾ ഫിലാണ് അനുഭവിച്ചറിയുമ്പോൾ..

നിങ്ങൾ മനസ്സിൽ ഒന്ന് സങ്കൽപ്പിച്ചു നോക്കു ആ സീൻ… സൂപ്പറായിരിക്കും..

സ്നേഹത്തോടെ നൽകുന്ന ഏതൊരു സമ്മാനവും നമ്മുടെ പ്രിയപ്പെട്ടവരുടെ ചുണ്ടിൽ പുഞ്ചിരിയുണ്ടാക്കും…

Leave a Reply

Your email address will not be published. Required fields are marked *