സാധാരണ ഞാൻ വീട്ടിൽ ചെല്ലുമ്പോൾ അമ്മായിഅമ്മയും മരുമോളും കൂടി വീട് തിരിച്ചു..

8ന്റെ പണി
(രചന: Bibin S Unni)

അന്നും പതിവുപോലെ രാത്രി വീട്ടിൽ ചെന്നപ്പോൾ എന്നത്തെയും പോലെ അന്ന് ബഹളമൊന്നുമില്ല…

സാധാരണ ഞാൻ വീട്ടിൽ ചെല്ലുമ്പോൾ
അമ്മായിഅമ്മയും മരുമോളും കൂടി വീട് തിരിച്ചു വക്കുമാതിരി ബഹളമായിരിക്കും… പിന്നെ ഇന്നിതെന്തുപറ്റി..

ഇനി അവൾ വീട്ടിലെങ്ങാനും പോയി കാണാമോ.. ഏയ്‌ അതിനു വഴിയില്ല…. പോകുന്നുണ്ടെങ്കിൽ എന്നോട് പറഞ്ഞേനെ….

പിന്നെ എന്ത്‌ പറ്റി….  എന്തായാലും കേറി നോക്കാം…. എന്ന് വിചാരിച്ചു വീട്ടിലോട്ട് കേറി നോക്കുമ്പോൾ ദേ  അമ്മയും മരുമോളും ഒരേ സെറ്റിയിലിരുന്നു സീരിയൽ കാണുന്നു….

ഇതെന്തു മറിമായം…  ഞാൻ കണ്ണൊന്നു തിരുമി ഒന്നുടെ നോക്കി വല്ല സ്വപ്നവും ആണോന്ന്…. അല്ല… ചെറുതായിയൊന്നു നുള്ളി നോക്കി…

വേദനിക്കുണ്ട്… അപ്പോളിത് സ്വപ്നം അല്ല….  പിന്നെയിതു  എന്നാ പറ്റി.. അവളെ പതുക്കെ ഒന്നു വിളിച്ചു നോക്കി എവിടെ നമ്മളെ മൈൻഡ് ചെയ്തെ അമ്മയുടെ തോളിൽ തലയും വച്ചു ഇരുന്ന് പച്ചമാങ്ങ തിന്നുന്നു….

സാധാരണ ഞാൻ വരുമ്പോൾ അമ്മയും മോളും തമ്മിൽ ബഹളം ആണെങ്കിലും അവൾ എനിക്ക് ചായ എടുത്തു തരാൻ അടുക്കളയിലോട്ട് പോകുന്നതാ.. പക്ഷെ ഇന്ന്….

അവസാനം സഹികെട്ടു അമ്മെന്ന് വിളിച്ചു….
അമ്മയാന്നേൽ എന്റെ വിളികേട്ട് ചെറുതായിട്ട് ഒന്നു ഞെട്ടി എന്ന് തോന്നുന്നു….  എനിക്കിട്ടു ഒരു അടിയും തന്നു അടുക്കളയിലോട്ട് പോയി….

അമ്മ മാറിയപ്പോൾ ഞാൻ അവളോട്‌ ചോദിച്ചു  “ഇവിടെ വല്ല അത്ഭുതവും നടന്നോ രണ്ടാളും ഇന്ന് അടയും ചക്കരയും പോലെ ആണല്ലോ “

അവളെവിടെ മൈൻഡ് ചെയുന്നു ഒന്നുടെ  വിളിച്ചപ്പോൾ കലിപ്പിച്ചു ഒരു നോട്ടവും.. പിന്നെ പച്ചമാങ്ങ തീറ്റയും….

പെണ്ണ് കലിപ് ആണെന്ന് മനസിലായി അന്നേരം അങ്ങോട്ട്‌ ചെന്നാൽ പിന്നെ ഞാൻ അവളുടെ ചെണ്ട ആയിരിക്കും എന്ന് ബോധമുള്ളത് ഞാൻ കൊണ്ട് നൈസായിട്ട് വലിയാൻ നോക്കിക്കൊണ്ട് പറഞ്ഞു…

” ഇങ്ങനെ മാങ്ങ തിന്നാൻ വയറിനു വല്ല അസുഖം പിടിക്കുട്ടൊ ”  അതിന്നൊരു പച്ചമാങ്ങയും എടുത്തു കടിച്ചു വേഗം മുറിയിലേക്ക് കയറി…

” വയറ്റിൽ പിടിച്ചതുകൊണ്ടാണ് ഇങ്ങനെ പച്ചമാങ്ങാ തിന്നുന്നതു…”

പെട്ടെന്ന് അമ്മ ഹാളിലോട്ട് വന്നു കൊണ്ട് പറഞ്ഞു…

” എന്താ അമ്മേ.. “

” ഓ… ഈ പൊട്ടന്റെ ഒരു കാര്യം… മോളെ നീ തന്നെ അവനോടു ചെന്നു പറഞ്ഞു കൊടുക്ക്… “

ഇതും പറഞ്ഞു അമ്മ വന്ന വഴിതന്നെ തിരികെ പോയി…

” എന്താടി അമ്മ പറഞ്ഞതു… “

” ഇങ്ങനെ ഒരു പൊട്ടൻ ഏട്ടൻ… “

ഇതും പറഞ്ഞവൾ  എന്നേയും കുട്ടി ഞങ്ങളുടെ മുറിയിലേക്ക് കൊണ്ട്പോയി.. അവിടെ ചെന്നപ്പോൾ എന്റെ കൈ എടുത്തു അവളുടെ വയറിൽ ചേർത്ത് വച്ചു..

” എന്താടി വയറു വേദന എടുക്കുന്നുണ്ടോ. ഒള്ള മാങ്ങാ എല്ലാം കൂടെ വലിച്ചു കെറ്റിയപോഴേ ഞാനോർത്തതാ .. “

” ഓ ഇങ്ങനൊരു പൊട്ടൻ.. എന്റെ ഏട്ടാ നിങ്ങളൊരു അച്ഛനക്കാൻ പോകുവാന്ന്…”

” സത്യം.. “

” മ്മ്… ഇന്ന് ഉച്ചക്ക് തല ചുറ്റിയൊന്നു വീണു, കൂടാതെ രണ്ടുമൂന്ന് ദിവസമായി ശര്ദിലുമുണ്ട്.. അപ്പോൾ അമ്മ പറഞ്ഞു… “

അവൾ നാണത്തോടെ പറഞ്ഞു… അപ്പോൾ തന്നെ സന്തോഷം കൊണ്ട് അവളെയെടുത്തുയർത്തി വട്ടം കറക്കി…

” എന്റെ ഏട്ടാ എനിക്കു തല ചുറ്റുന്നു താഴെയിറക്ക്…”

“മോളെ നിനക്ക്.. നിനക്ക് എന്താ വേണ്ടത്.. “

ഞാനൊരു അച്ഛനാകാൻ പോകുന്നതിന്റെ സന്തോഷം കാരണം…അവളെ താഴെ നിർത്തിയപ്പോഴേക്കും അവളെ ഉമ്മകൾ കൊണ്ട് മുടിയിരുന്നു…   ഞാനപ്പോൾ എന്നെ തന്നെ മറന്നു പോയിരുന്നു..

” എന്റെ ഏട്ടാ എനിക്കിപ്പോൾ ഒന്നും വേണ്ടാ.. എന്റെ ഏട്ടൻ എന്റെ കുടെയുണ്ടല്ലോ അതു മതി… “

അവൾ എന്റെ നെഞ്ചോടു ചേർന്ന് നിന്ന് കൊണ്ട് പറഞ്ഞു… അപ്പോഴേക്കും അമ്മ വന്നു ഭക്ഷണം കഴിക്കാൻ വിളിച്ചതുകൊണ്ട് അവൾ അടുക്കളയിലേക്കു..പോയി… ഞാൻ കുളിയും കഴിഞ്ഞു ഭക്ഷണം കഴിക്കാൻ ചെന്നിരുന്നപ്പോൾ അമ്മയുടെ വക അടുത്ത ഡയലോഗ്…

” മോനെ ഇനി നിന്റെ സ്നേഹ പ്രകിടനങ്ങൾ കുറച്ചേക്കണം… ഇല്ലേൽ നീ എന്റെ കൈയുടെ ചൂടറിയും.. “

അമ്മ ഇതെന്നോടു പറയുമ്പോഴും അമ്മയുടെ പുറകിൽ നിന്നുമവൾ എന്നേ നോക്കി കൊഞ്ഞനം കുത്തുന്നുണ്ടായിരുന്നു… എന്നിട്ട് അന്ന് രാത്രിയിൽ എന്റെ നെഞ്ചിലൊട്ടിചേർന്നു എന്റെ കരവലയത്തിൽ തന്നെ അവൾ കിടന്നു…

അടുത്ത ദിവസം തന്നെ ഹോസ്പിറ്റലിൽ പോയി ഉറപ്പ് വരുത്തി… കുറെ മധുരപലഹാരങ്ങളും മേടിച്ചു നേരെ വീട്ടിലേക്കു പൊന്നു…

മൂന്നാല് മാസങ്ങൾ ഇതിനിടയിൽ കഴിഞ്ഞു പോയി. അവൾക്കു കുറച്ചു പ്രശ്നങ്ങളുള്ളത് കൊണ്ട് ദേഹം അതികം അനക്കരുതെന്ന് അവസാനത്തെ ചെക്കപ്പിൽ ഡോക്ടർ പ്രിത്യേകം പറഞ്ഞു…

അതോടെ വീട്ടിലെ  കാര്യത്തിലൊരു തീരുമാനമായി അമ്മയുള്ളത് കൊണ്ട് വല്ല്യ കുഴപ്പമില്ലായിരുന്നു.. പക്ഷെ.. അമ്മ കുളിമുറിയിലൊന്നു വീണു കാലുമോടിച്ചു കിടക്കുന്നത് വരെയെയുള്ളായിരുന്നു…

” ഏട്ടാ ഈ തുണികൾകൂടെയൊന്നു കഴുകണെ… “

ചെറുതായി വിയർത്ത വയറുംവച്ചു ഇടുപ്പിൽ ഒരു കൈ സപ്പോർട് കൊടുത്തോണ്ട് കുറച്ചു തുണികൾ കുടെ കൊണ്ട് വന്നു ബാക്കിറ്റിലോട്ടിട്ടു എന്നോട് പറഞ്ഞതാണ് എന്റെ ഭാര്യ,

അവളുടെ വിളിയാണ് എന്നേ യഥാർത്തിലേക്കു തിരിച്ചു കൊണ്ട് വന്നത്,  അപ്പോഴാണ് ഞാനിപ്പോൾ തുണി കഴുകി കൊണ്ടിരിക്കു വാണന്ന ബോധം എനിക്കുണ്ടായതും ..

” ഇതെല്ലാം കാണുമ്പോൾ.. ഒന്നും വേണ്ടായിരുന്നുന്നു തോന്നുന്നു.. ”  ഞാൻ ആത്മഗതം പറഞ്ഞു…

“ആരും നിർബന്ധിച്ചില്ലല്ലോ…,  പെട്ടന്ന് ചെയ്യു.. നിങ്ങളെടെ മോൾക്കിപ്പോൾ കരിക്ക് കുടിക്കണമെന്നു… ”  അവളൊരു ചിരിയോടെ ഇതു പറയുമ്പോഴേക്കും ഞാൻ ദൈവത്തെ വിളിച്ചിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *