എടി നിന്റെ കല്യാണം കഴിഞ്ഞിട്ടിപ്പോൾ നാലു മാസമല്ലേയായുള്ളു, അതിനുള്ളിൽ തന്നെ..

അമ്മ
(രചന: Bibin S Unni)

” എടി.. ഈ അബോർഷൻ എന്ന് പറയുന്നത് അത്ര വലിയ തെറ്റോന്നുമല്ല…  “

” എന്നാലും ഒരു ജീവനെയല്ലേടി “

” എടി നിന്റെ കല്യാണം കഴിഞ്ഞിട്ടിപ്പോൾ നാലു മാസമല്ലേയായുള്ളു… അതിനുള്ളിൽ തന്നെ… അതുമല്ല ഇനിയൊരു മൂന്ന് മാസം കുടെ കഴിയുമ്പോൾ നമ്മുടെ കോഴ്സ് കഴിയും…

ഇപ്പോഴത്തെ നമ്മുടെ പ്രെഫോമെൻസ് വച്ചു കോഴ്സ് കഴിയുമ്പോൾ തന്നെയൊരു ജോലി നമുക്ക് കിട്ടും.. അപ്പോൾ ഈ കുഞ്ഞു നിനക്കൊരു ബുദ്ധിമുട്ടാകും.. പിന്നെ കുഞ്ഞു… അതിനിയും ഉണ്ടാകുമല്ലോ…

പിന്നെ ഭർത്താവും വീട്ടുകാരും പലതു പറയും അതൊക്കെ കേൾക്കാൻ നിന്നാൽ പിന്നെ നമ്മുടെ കാര്യമൊന്നും നടക്കാൻ പോകുന്നില്ല.. .

അതുമല്ല ഇപ്പോൾ നീയി കുഞ്ഞിനെ പ്രസവിക്കാൻ നോക്കുവേണേൽ പിന്നെ നിന്റെയൊരു രണ്ടു മൂന്നു വർഷം വെറുതെ പോകും,  അതു കഴിഞ്ഞു നീയൊരു ജോലിക്കു ശ്രെമിച്ചാലും ഉടെനെയൊന്നും കിട്ടീന്നു വരില്ല.. അപ്പോൾ നിന്നെയി സപ്പോർട് ചെയ്യുന്നവർ തന്നെയന്ന്  തിരിച്ചു പറയുകയും ചെയ്യും… “

” നീ പറയുന്നതും ഒരു കണക്കിന് നോക്കിയാൽ ശെരിയാണ്.. “

” അതാണ്.. എന്റെ കാര്യം തന്നെ നീ നോക്ക് ഞങ്ങളുടെ കല്യാണം കഴിഞ്ഞു അതികം താമസിയാതെ തന്നെ ഞാനും പ്രെഗ്നന്റ് ആയതാ…

അന്ന് എന്റെ കരിയെറിനു ഇപ്പോഴൊരു കുഞ്ഞു തടസ്സമയത് കൊണ്ട് ഒരു ഗുളികയിൽ അതിനെയങ് കളഞ്ഞു… ആദ്യം അതു ഏട്ടനും വീട്ടുകാരും സമ്മതിച്ചില്ല പിന്നെ എന്റെ നിർബന്ധത്തിന് വഴങ്ങിയവർ സമ്മതിച്ചു…  നിന്റെ കാര്യവും ഇതു പോലെയൊക്കെ തന്നെയുള്ളൂ.

പിന്നെ ഞാൻ നിന്നെ നിർബന്ധിക്കൊന്നുമില്ല.. നിന്റെ ഇഷ്ടം… എന്നാ ഞാൻ പോട്ടെ നാളെ കാണാം,  ഇന്ന് ഏട്ടന്റെ കുടെ കുറച്ചു ഷോപ്പിങ് ഉണ്ട് “

അനുരാധ ഇത്രയും പാർവതിയോട് പറഞ്ഞിട്ട് അവൾ പോയി.. അനുരാധയും പാർവതിയും എം ടെക് അവസാന വർഷ വിദ്യാർത്ഥികളാണ്… പാർവതിയുടെ കല്യാണം  കഴിഞ്ഞു അതികം താമസിയാതെ തന്നെയവൾ പ്രെഗ്നന്റ് ആയി അതിനെ പറ്റിയുള്ള അവരുടെ സംസാരമാണ് കുറച്ചു മുന്നേ കേട്ടത്…

അനുരാധ പറഞ്ഞത് കേട്ട് കുറച്ചു നേരം അവിടെ തന്നെ നിന്ന ശേഷം ആലോചനയോടെ അവൾ അവളുടെ വീട്ടിലേക്കുള്ള അടുത്ത ബസിൽ കയറി…

കുറച്ചു വർഷങ്ങൾക്കു ശേഷം…

” ഹായ് അനു.. “

കുറച്ചു നാളുകൾക്കു ശേഷമോരു ഷോപ്പിംഗ് മാളിൽ വച്ചു  പ്രിയ കൂട്ടുകാരിയെ കണ്ടപ്പോൾ തന്നെ പാർവതി അനുവിനെ വിളിച്ചു കൊണ്ട് അടുത്തേക്ക് ചെന്നു…

” ഹായ് പാറു.. “

” നിന്നെ കണ്ടിട്ട് എത്ര നാളായിടി.. ഇപ്പോൾ എവിടെയാ നീ “

” ഞാൻ ഹസ്ബന്റിന്റെ നാട്ടിലായിരുന്നു.. ഇവിടെ വന്നിട്ട് രണ്ടു ദിവസമായാതെയുള്ളൂ..,  നീ ആളാകെ മാറി പോയല്ലോ പാറു… സത്യം പറഞ്ഞാൽ നിന്നെ ആദ്യം കണ്ടപ്പോഴെനിക്ക്  മനസിലായതേയില്ല.. അല്ല നീയിപ്പോൾ  ”  അനുരാധ അവളോട്‌ പറഞ്ഞുകൊണ്ട് ചോദിച്ചു…

” ആ ഞാനിവിടെ അടുത്തൊരു കമ്പനിയിലാണ് വർക്ക്‌ ചെയുന്നത്… അല്ല  നീയിപ്പോൾ എവിടെയാ വർക്ക്‌ ചെയ്യുന്നേ ഹസ്‌ബെന്റും  കുട്ടികളുമൊക്കെ..”

പാർവതി അനുവിനോട് ചോദിച്ചപ്പോൾ അവളൊരു വിളറിയ ചിരിയോടെ അവളെ നോക്കി…

” പാറു പോകാം… ”  അപ്പോഴേക്കും ഇതും പറഞ്ഞു പാർവതിയുടെ ഭർത്താവ് അരുൺ അവരുടെ അടുത്തേക്ക് വന്നു ..

” ആ അനു ഇത് എന്റെ ഹസ്ബന്റ്  അരുൺ.. പിന്നെ ഇത് ഞങ്ങളുടെ മോള് പാർവണ മോൻ പ്രശാന്തു…,  ഏട്ടാ ഇത് അനു.. എന്റെ കോളേജ് മേറ്റ് ആണ്…  ”  പാർവതി രണ്ടുപേരെയും പരസ്പരം പരിചയപെടുത്തി  അവർ രണ്ടുപേരും ചിരിയോടെ  കൈ കൊടുത്തു ..

” അനു… “

അപ്പോഴേക്കും അനുവിന്റെ ഭർത്താവും അവരുടെ അരികിലേക്കു വന്നു..

” പാറു ഇതെന്റെ ഹസ്ബന്റ് രാജീവ്‌… മോള് അനാമിക.. ഏട്ടാ ഇത് “

അനു ഭർത്താവിനെയും മോളെയും പരിചയപെടുത്തിയതും പാർവതിയുടെ ചുണ്ടിലെ ചിരി മാഞ്ഞു പകരം അവിടെ സംശയം നിറഞ്ഞു… പരിചയപെടൽ കഴിഞ്ഞു രണ്ടു പേരും രണ്ടു വഴിക്കായി പിരിഞ്ഞു…

” ഇവളല്ലേ എന്റെ പാറു മോളെ കളയാൻ നിന്നോട് പറഞ്ഞ നിന്റെ കൂട്ടുകാരി.. “

അവരുടെ അടുത്ത് നിന്ന് മാറിയതും അരുൺ  പാർവതിയോട് ചോദിച്ചു.. അതിനവളൊരു വിളറിയ ചിരി ചിരിച്ചു… ശേഷമവൾ ആലോചനയോടെ അവരുടെ കാറിൽ ഇരുന്നു…

” എന്തു പറ്റി നിനക്ക്.. നിന്റെയാ കൂട്ടുകാരിയെ കണ്ടു കഴിഞ്ഞു പോന്നപ്പോൾ മുതൽ നീ സൈലന്റ് ആണല്ലോ… ഞാൻ അങ്ങനെ ചോദിച്ചത് കൊണ്ടാണോ… “

അരുൺ അവരുടെ കട്ടിലിൽ പാർവതിയോട് ചേർന്നിരുന്നു കൊണ്ട് ചോദിച്ചു…

” അല്ലേട്ടാ..  അനുവിന്റെ ഭർത്താവിനെ കണ്ടപ്പോൾ മുതൽ എന്തോ ഒരു മിസ്സിംഗ്‌… “

” ഏഹ്… “

” ആ.. അവളുടെ ഭർത്താവിനെ നേരത്തെ ഞാൻ കണ്ടിട്ടുള്ളതാ പക്ഷെ ഇന്ന് കണ്ടപ്പോൾ എനിക്കു എന്തോ അങ്ങോട്ട് ഒന്നും മനസിലാകുന്നില്ല… “

” എന്ത് മനസിലാകുന്നില്ലാന്നു… ”  അരുൺ മനസിലാകാതെ ചോദിച്ചു…

” ഒരു മിനിറ്റ്.. “

ഇതും പറഞ്ഞവൾ  അവളുടെ ഫോണിൽ അവളുടെ fb അക്കൗണ്ട് എടുത്തു ഓപ്പൺ ചെയ്തു എന്തോ സേർച്ച്‌ ചെയ്തു… അതിന് ശേഷം അവൾ അരുണിനെ ഒരു ഫോട്ടോ കാണിച്ചു…

” ഇതാരാ… “

ഫോട്ടോ കണ്ടതും അരുൺ ചോദിച്ചു…

” അന്ന് അനുവിന്റെ കല്യാണത്തിന് പോയപ്പോൾ ഞങ്ങൾ എടുത്ത ഫോട്ടോ ഞാൻ fb യിൽ ഇട്ടതാ.. പക്ഷെ ഇയാളെ അല്ലല്ലോ നമ്മൾ ഇന്ന് കണ്ടത്… “

” ഓ ഇതായിരുന്നൊ. നീ ഇത്രയും നേരം ആലോചിച്ചതു… എടി അതു അവളുടെ കുടുംബകാര്യം അതെന്തിനാ നമ്മൾ അന്വേഷിക്കുന്നത്…  നീ വന്നു കിടക്കാൻ നോക്ക്.. “

അരുൺ തീരെ താല്പര്യമില്ലത്തപോലെ പറഞ്ഞു..

” ഏട്ടാ… “

” അവളുടെയൊരു കാര്യവും എനിക്കു അറിയേണ്ട ആവിശ്യമില്ല.. അവളുടെ വാക്ക് കേട്ട് നമ്മുടെ മോളെ നീ… എന്നേ കൊണ്ട് കുടുതൽ പറയിപ്പിക്കരുത്… “

ഇതും പറഞ്ഞു അരുൺ കട്ടിലിൽ തിരിഞ്ഞു കിടന്നു… പിന്നെ പാർവതിയും ഒന്നും പറയാതെ അരുണിന്റെ കുടെ കിടന്നു…

” സോറി പാറു… ആ പേര് കേൾക്കുമ്പോൾ തന്നെ എനിക്കു നീ അന്ന് പറഞ്ഞ കാര്യങ്ങൾ ഓർമ വരും അതോണ്ടാ.. ഞാൻ… “

” വേണ്ടേട്ടാ ഇതെല്ലാം കേൾക്കാൻ ഞാൻ അർഹയാണ്..  അന്ന് ഏട്ടന്റെ ആ തല്ല് എനിക്കു കിട്ടിയില്ലായിരുന്നേൽ എനിക്കിപ്പോൾ നമ്മുടെ മോളെ കിട്ടുമായിരുന്നോ,

അവളുടെ സ്നേഹം, സത്യം പറഞ്ഞാൽ അവൾ ഒരു തവണയും അമ്മേന്നു വിളിക്കുമ്പോൾ എനിക്കു കുറ്റബോധമാണ് തോന്നുന്നത്, അവളെ കളയാൻ നോക്കിയാ ആ നശിച്ച നിമിഷത്തെ ഞാനിപ്പോഴും ശപിക്കുവണ്… “

ഇതു പറഞ്ഞയുമ്പോഴും അവളുടെ കണ്ണിൽ നിന്നും കണ്ണിനീർ ഒഴുകി ഇറങ്ങിയിരുന്നു..  അരുൺ ഒരു കൈ കൊണ്ട് അവളുടെ കണ്ണുനീര് തുടച്ചു കളഞ്ഞു അവളെ ചേർത്ത് പിടിച്ചു…

ദിവസങ്ങൾ കടന്നു പോകെ ഒരു ദിവസം പാർവതി വീണ്ടും അനുരാധയെ അവിചാരിതമായി കണ്ടു.. ഇത്തവണ രണ്ടും പേരും ഒറ്റയക്ക് ആയിരുന്നു വന്നിരുന്നത് അതോണ്ട് തന്നെ രണ്ടു പേരുമോരു കോഫി ഷോപ്പിൽ കേറി…

” അനു ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്…”

” രാജീവ്‌നെ കുറിച്ചല്ലേ… “

കുറച്ചു നേരത്തെ സംസാരത്തിന് ശേഷം
പാർവതി അവളുടെ സംശയം ചോദിക്കുന്നതിന് മുൻപ് തന്നെ അനുരാധ അവളോട് പറഞ്ഞു…  അതിനവൾ അതേയെന്ന് തലയാട്ടി…

” എനിക്കു തോന്നി…  നീ ഇതു ചോദിക്കുമെന്നു..

അതു  പറയാനാണെൽ കുറച്ചുണ്ടു… അന്ന് ഞാൻ നിന്നോട് പറഞ്ഞില്ലേ എന്റെ കുഞ്ഞിനെ ഞാൻ ഒരു ഗുളികയിലൂടെ ഇല്ലാതാക്കിയാ കാര്യം…

അതു അഖിലേട്ടനും വീട്ടുകാർക്കും ആദ്യമൊന്നും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.. ഏട്ടന് ആയിരുന്നു ഏറ്റവും വിഷമം പക്ഷെ എന്റെ വാശിക്കു മുന്നിൽ അവസാനം ഏട്ടൻ  മനസില്ലാ മനസോടെ സമ്മതിച്ചു തന്നു.. അതാണ് എനിക്കു എന്റെ ജീവിതത്തിൽ പറ്റിയ ഏറ്റവും വല്ല്യ തെറ്റ്…

അതിനു ശേഷം അതികം തമ്മസിയാതെ തന്നെ ഞാനാഗ്രഹിച്ചത് പോലെയൊരു ജോലി  എനിക്കു കിട്ടി, പിന്നെ സന്തോഷത്തിന്റെ നാളുകളായിരുന്നു…

പിന്നെയുമോരു രണ്ടു വർഷം കൂടെ കഴിഞ്ഞപ്പോഴാണ്  ഞങ്ങൾക്കൊരു കുഞ്ഞു വേണമെന്നു എനിക്കു തോന്നിയത്.. അതു അഖിലേട്ടനോട് പറഞ്ഞപ്പോൾ ഏട്ടനും സന്തോഷമായിരുന്നു…

പക്ഷെ ദിവസങ്ങൾ മാറുന്നതല്ലാതെ പ്രെഗ്നസിയുടെ ഒരു മാറ്റവും എന്നില്ല വന്നില്ല,  അന്നേരമെല്ലാം ഏട്ടന്റെ വീട്ടുകാരും ഞങ്ങൾക്കു സപ്പോർട് ആയിരുന്നു.. അവസാനം ഒരു ഡോക്ടറെ പോയി കാണാൻ ഞങ്ങളോടു പറഞ്ഞതും ഏട്ടന്റെ അമ്മയായിരുന്നു.

അന്ന് ആ ഡോക്ടറുടെ നാവിൽ നിന്നും എനിക്കു ഇനിയൊരിക്കലുമോരു അമ്മയാവാൻ കഴിയില്ലന്നു അറിയുന്നത്…

അതിന് ശേഷം ഏട്ടന്റെ സന്തോഷത്തോടെയുള്ള മുഖം ഞാൻ കണ്ടില്ല… എന്നിലുമോരു കുറ്റബോധം വേട്ടയാടാൻ തുടങ്ങി…

എന്നിട്ടും ഏട്ടൻ വീട്ടിൽ പറഞ്ഞതു ഏട്ടന് കുറച്ചു പ്രശ്നമുള്ളതുകൊണ്ട് ഉടനെയൊരു കുഞ്ഞിനെ പ്രതീക്ഷിക്കണ്ടെന്നു… പക്ഷെ ഇതറിഞ്ഞ എന്റെ അച്ഛനും അമ്മയും കുടെയൊരു ദിവസം ഏട്ടന്റെ വീട്ടിൽ വന്നു ഡിവോഴ്സ് വേണമെന്നു പറഞ്ഞു ബഹളം വച്ചു..

ഏട്ടനെ കുറിച്ച് എന്തെക്കോയാ അനാവശ്യ വാക്കുകളെല്ലാം പറഞ്ഞു…  ഒന്നാമതെ ഞാൻ ഞങ്ങളുടെ കുഞ്ഞിനെ കളഞ്ഞതും ഇപ്പോൾ എനിക്കു കുഞ്ഞുണ്ടാകത്ത കാര്യമെല്ലാം കുടെ ഏട്ടൻ വേറെയൊരു മനസികാവസ്ത്ഥയിലായിരുന്നു..

അതിന്റെ കുടെ എന്റെ അച്ഛന്റെയും അമ്മയുടെയും കളിയാക്കൾ കൂടെ ആയപ്പോൾ ഏട്ടൻ അന്ന് അവരോടു എനിക്കാണ് കുഞ്ഞുണ്ടാകുത്തതെന്ന കാര്യം  റിപ്പോർട്ട് അടക്കം എല്ലാരെയും അറിയിച്ചു…  അതോടെ എന്റെ അച്ഛനും അമ്മയും പറയുന്നത് നിർത്തി…

പക്ഷെ അന്നേരം ഏട്ടന്റെ അമ്മയും അച്ഛനും അവരെ അപമാനിചതിന്റെ ഇരട്ടി എന്റെ അച്ഛനെയും അമ്മയെയും അപമാനിച്ചു, പക്ഷെ ഈ കാര്യങ്ങളൊന്നും തന്നെ ഞാൻ അറിഞ്ഞിരുന്നില്ല…

അവസാനം രണ്ടു വീട്ടുകാരും കൂടെ പറഞ്ഞു പറഞ്ഞു ഞങ്ങളെ തമ്മിൽ പിരിച്ചു.. നിയമപരമായി തന്നെ…  ഏട്ടൻ ആദ്യമൊന്നും സമ്മതിച്ചില്ല… പക്ഷെ ഏട്ടന്റെ അമ്മയുടെ കണ്ണീരു കണ്ടപ്പോൾ എനിക്കു വേറെ വഴിയില്ലായിരുന്നു…  അല്ലേലും ഞാൻ കാരണമല്ലേ… അന്ന് ആ അമ്മ എന്റെ കാലു പിടിച്ചു പറഞ്ഞതാ കുഞ്ഞിനെ കളയരുതെന്ന്…

അവരെയും പറഞ്ഞിട്ട് കാര്യമില്ല ഏട്ടൻ ഒറ്റ മോനല്ലേ…  അവർക്കും അവരുടെ മോനെയും മോന്റെ കുഞ്ഞിനെ പറ്റിയും ഒരു പ്രതീഷികാണില്ലേ….

മ്യൂച്ചൽ ഡിവോഴ്സ് ആയതു കൊണ്ട് തന്നെ പെട്ടന്ന് ഡിവോഴ്സ് കിട്ടി…  ഡിവോഴ്സ് കഴിഞ്ഞു അതികം താമസിയാതെ തന്നെ അഖിലെട്ടന്റെ കല്യാണം കഴിഞ്ഞു….

ഒരു തവണ കുടെ റിസ്ക് എടുക്കാൻ അവർക്ക് വയ്യാത്തത് കൊണ്ട് ജോലിയൊന്നുമില്ലാത്തയൊരു കുട്ടിയെ അവർ കണ്ടെത്തിയത്. ഇപ്പോൾ അവർക്കൊരു മോനുണ്ട്… ഒരിക്കൽ ഏട്ടന്റെ fb വാളിൽ ഞാനൊരു ഫോട്ടോ കണ്ടിരുന്നു. ഏട്ടനെ പോലെ തന്നെയൊരു മിടുക്കൻ…

കുറച്ചു കാലം കഴിഞ്ഞപ്പോൾ എന്റെ വീട്ടുകാർക്കും ഞാനൊരു ഭാരമായി…  അതു ഒളിഞ്ഞും തെളിഞ്ഞുമവർ  എന്നോട് പ്രകടിപ്പിച്ചു കൊണ്ടിരുന്നു… അങ്ങനെയിരിക്കെ എനിക്കു വന്ന ആലോചനയാ രാജീവേട്ടന്റെ..

ഏട്ടന്റെ ഭാര്യ മരിച്ചു പോയി.. ഒരു മോളുണ്ട്.. അവളെ നോക്കാൻ വേണ്ടി… ഏട്ടൻ എന്നേ കാണാൻ വന്നപ്പോൾ പറഞ്ഞതും അതു തന്നെയായിരുന്നു മോൾക്കൊരു അമ്മ മാത്രം.. വേറൊന്നും ഏട്ടനിൽ നിന്നും പ്രതീക്ഷിക്കണ്ടാന്നു…

എന്റെ സമ്മതം പോലും നോക്കാതെ വീട്ടുകാർ കല്യാണം ഉറപ്പിച്ചു…  പിന്നെ ഞാനും കരുതി അങ്ങനെയേലും ഒരു മോളെ എനിക്കു കിട്ടുമല്ലോയെന്ന്…

രാജീവേട്ടന്റെ കൈ പിടിച്ചു ആ വീട്ടിലേക് കയറുമ്പോൾ മോൾക്ക്‌ അന്ന് മൂന്ന് വയസ്…  അന്ന് മുതൽ അവളെ ഞാനെന്റെ മോളെ പോലെ നോക്കി.. പക്ഷെ …

ഇപ്പോൾ അവൾക്കു പത്തു വയസായി, സ്കൂളിലെ ഓരോ വിശേഷങ്ങളും അവൾ അവളുടെ അമ്മയുടെ ഫോട്ടോയുടെ മുന്നിൽ ചെന്നു നിന്ന് പറയും,  സ്കൂളിലെ മാത്രമല്ല അവളുടെ എല്ലാം കാര്യങ്ങളും… എന്നോട് ഒന്നോ രണ്ട് വാക്ക് മാത്രം പറഞ്ഞാലായി…  എന്നേ ഇതു വരെ അവളൊന്നു അമ്മെന്ന് പോലും വിളിച്ചിട്ടില്ല..

അവളുടെ അമ്മയുടെ ഫോട്ടോ അവിടെയിരിക്കുന്നത് കൊണ്ടാണ് എന്നോട് അടുക്കത്തെന്നു പറഞ്ഞു ഏട്ടൻ വിഷമത്തോടെയാണേലും ആ കുട്ടിയുടെ ഫോട്ടോ എടുത്തു മാറ്റി…

പക്ഷെ അന്ന് സ്കൂൾ വിട്ടു വന്ന മോള് അവളുടെ അമ്മയുടെ ഫോട്ടോ കണ്ടില്ലന്നു പറഞ്ഞു നല്ല കരച്ചിലായിരുന്നു ആദ്യമൊന്നും ഏട്ടൻ കണ്ടില്ലന്നു നടിച്ചു പക്ഷെ അവളൊന്നും കഴിക്കാൻ കുടെ കൂട്ടാക്കിയില്ല അവസാനം ആ ഫോട്ടോ കാണുന്നത് വരെ അവൾ കരഞ്ഞുകൊണ്ടിരുന്നു…

അവസാനം ഞാൻ പറഞ്ഞിട്ട്  ഏട്ടൻ ആ ഫോട്ടോ തിരിച്ചു എടുത്തു കൊണ്ട് വന്നു ഏട്ടന്റെ കൈയിൽ കണ്ടപ്പോൾ

അവ… അവൾ ഓടി ചെന്നു ഏട്ടന്റെ കൈയിൽ നിന്നും മേടിച്ചു ആ ഫോട്ടോയിൽ തുരു തുരെ ഉമ്മ വച്ചു..  അതിന് ശേഷം അവൾ എന്നേ നോക്കി ഒന്നേ പറഞ്ഞുള്ളു.. ഇതെന്റെ അമ്മയാ… എന്റെ മാത്രം അമ്മയെന്ന്…

അന്ന് എനിക്കു മനസിലായി അമ്മ എന്നാൽ എന്താണെന്നു…  ആ വാക്കിന്റെ അർത്ഥം.. മൂന്ന് വയസ് വരെയേ അവൾ അവളുടെ അമ്മയെ കണ്ടിട്ടുള്ളു.. പക്ഷെ ഇപ്പോഴും ആ കുട്ടി നലകിയ സ്നേഹം അവളിൽ ആവോളമുണ്ട്… പക്ഷെ എനിക്കോ… ഇനി ഒരിക്കലും എനിക്കു അമ്മയാവാൻ പറ്റില്ലല്ലോ…

അഖിലെട്ടന്റെ വീട്ടിൽ നിന്നും പോന്നതിൽ പിന്നെ ഞാൻ ജോലിക്കും പോയിട്ടില്ല… എന്തിനു വേണ്ടിയാണോ ഞാൻ എന്റെ കുഞ്ഞിനെ ഇല്ലാതെയാക്കിയത്… അതൊന്നും ഇപ്പോൾ എന്റെ കുടെയില്ല… ” ഇതു പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അനുരാധ കരഞ്ഞിരുന്നു…

” സോറിടി ഞാൻ… ഞാനിതൊന്നും അറിഞ്ഞിരുന്നില്ല.. അറിഞ്ഞിരുന്നേൽ ഒരിക്കലും ഞാൻ നിന്നോട് ഇതേ കുറിച്ച് ചോദിക്കില്ലായിരുന്നു… ” പാർവതി,  അനുവിന്റെ വിഷമം കണ്ടു അവളോട് പറഞ്ഞു…

” ഏയ്‌.. നിന്നോട് ഇതെല്ലാം പറഞ്ഞപ്പോൾ മനസിനു കുറച്ചാശ്വാസം തോന്നുന്നു.. കുറെ കാലമായി ഇതൊക്കെ എന്റെ മനസിൽ തന്നെ കിടന്നു എന്നേ വീർപ്പുമുട്ടിക്കുന്നു….

ആ അതൊക്കെ പോട്ടെ ഇനി നിന്റെ വിശേഷങ്ങൾ പറ നിനക്ക് രണ്ടുപിള്ളേരല്ലേ”

അനുരാധ മുഖത്തൊരു ചിരി വരുത്തികൊണ്ട് പറഞ്ഞു… അപ്പോഴും അവളുടെയുള്ളിലുള്ള വിഷമങ്ങൾ പാർവതിക്കു മനസിലാകുന്നുണ്ടായിരുന്നു… പിന്നെയും അവർ ഓരോ കാര്യങ്ങൾ പറഞ്ഞു കൊണ്ടിരുന്നു…

” എന്നാ ഞാൻ പോട്ടെടി പിള്ളേര് വരാൻ സമയമായി… അവർക്ക് എല്ലാം കാര്യത്തിനും ഞാൻ തന്നെ കുടെ വേണം… ”  പാർവതി ഇതും പറഞ്ഞെണീറ്റു…

” അന്ന് എന്റെ വാക്ക് കേട്ട് നീ അബോർഷൻ ചെയ്യഞ്ഞത് നന്നായി….”

അനുരാധയൊരു ചിരിയോടെ  ഇതു പറഞ്ഞപ്പോഴേക്കും പാർവതിയുടെ ഇടതു കൈ അവളുടെ ഇടതു കവിളിൽ വച്ചിരുന്നു…..

Nb: അബോർഷൻ ഏറ്റവും വലിയ തെറ്റാണ്, അമ്മയെയൊ കുഞ്ഞിനെയൊ മാത്രമേ തിരിച്ചു കിട്ടൂ എന്ന അവസ്ഥ വരുമ്പോൾ മാത്രമേ അബോർഷൻ ചെയ്യാവു…  കുട്ടികൾ ഉടനെ വേണ്ടായെന്നാണേൽ അതിനു മുൻകൂട്ടി സുരക്ഷ കരുതുക….

കുഞ്ഞുങ്ങൾ ദൈവത്തിന്റെ വരദാനമാണ്,  ഒരു കുഞ്ഞിനെ ഗെർഭപാത്രത്തിൽ വച്ചു നശിപ്പിക്കുമ്പോൾ ഓർക്കുക നിങ്ങളെയും നിങ്ങളുടെ അമ്മയക്കു ഇതു പോലെ വേണേൽ നശിപ്പിച്ചു കളയാമായിരുന്നെന്നു….

Leave a Reply

Your email address will not be published. Required fields are marked *