എനിക്ക് മനസിലാകില്ല അമ്മേ, ചെറുപ്പം മുതലേ എന്റെ മനസിൽ അഭിയേട്ടൻ മാത്രമേ ഉള്ളൂ..

അഭിയേട്ടന്റെ അമ്മു
(രചന: Bibin S Unni)

ജീവാംശമായി താനേ നീയെന്നിൽ
കാലങ്ങൾ മുന്നേ വന്നു….. ആത്മാവിനുള്ളിൽ ഈറൻ തൂമഞ്ഞായ് തോരാതെ പെയ്തു…….

” അമ്മു നിനക്ക് ഫോൺ …. “

” ആരാ ദേവു…. “

” നിന്റെ അച്ഛനാ….. “

” ആ.. വരുന്നു…. “

” ഹലോ അച്ചേ….. “

” ആ മോളേ സുഖാണോ….. “

“അതേ അച്ചേ…. സുഖമായിരിക്കുന്നു… അമ്മയെന്ത്യേ…?.. “.

“ഇവിടുണ്ട് മോളെ… പിന്നെ… ഞാൻ… വിളിച്ചത്….
നാളെ മോൾ  ലീവ് എടുത്തു വീട് വരെ ഒന്ന് വരണം….. “

“നാളെ വെള്ളിയാഴ്ച അല്ലെ…എന്താ പെട്ടന്ന്… അമ്മയ്ക്ക് വല്ലതും… “

” അതൊന്നു ഇല്ല…. നാളെ നിന്നെ കാണാൻ ഒരു കൂട്ടർ വരുന്നുണ്ട്. ചെറുക്കൻ കോളേജ് അദ്ധ്യാപകനാ… “

“അച്ഛാ… “

” നീ കൂടുതൽ ബഹളം ഒന്നും വെക്കേണ്ട രണ്ടു കാലും തളർന്നു ഇരിക്കുന്ന ഒന്നിനും കൊള്ളാത്തവന് വേണ്ടി  നീ കൂടുതൽ വാശി പിടിക്കേണ്ട…. “

” എന്തിനാ അച്ഛ എന്നോടിങ്ങനെ….ചെറുപ്പം മുതലേ എല്ലാരും കൂടെ പറഞ്ഞുറപ്പിച്ചതല്ലേ ഞാൻ അഭിക്കുള്ളതാണെന്നു. അതു കേട്ടല്ലെ ഞങ്ങൾ വളർന്നത് അഭി നിന്റെ ഭാഗ്യമാണ് ഒരു ദുശീലവും ഇല്ലാത്തവനാണ് കുടുംബവും നല്ലത് പോലെ  നോക്കുന്നുണ്ട് അങ്ങനെ ഒരു ചെറുക്കനെ കിട്ടിയത് നീ മുൻജന്മത്തിൽ ചെയ്തു നല്ല പ്രവൃത്തിയുടെ  ഫലമാണ് എന്നൊക്കെയല്ലേ.

എന്നിട്ട് ഇപ്പോൾ അവനൊരു അപകടം പറ്റി കാലിന് സ്വാധിനം ഇല്ലാതായപ്പോൾ  അവൻ നിങ്ങൾക്ക് ഒന്നിനും കൊള്ളാത്തവൻ ആയല്ലേ.  “

” അതൊന്നും എനിക്കറിയണ്ട. നാളെ അവർ ഇവിടെ നിന്നെ കാണാൻ വരും… അപ്പോൾ നീ ഇവിടെ ഉണ്ടാവണം…. കേട്ടല്ലോ….” അപ്പുറത്തു കാൾ കട്ടായ ശബ്ദം കേട്ടപ്പോൾ അമ്മു ഫോൺ ചെവിയിൽ തന്നെ വച്ചു കരഞ്ഞോണ്ട് നിലത്തിരുന്നരുന്നു.

” അമ്മു എന്തുപറ്റിയെടി “ദേവു അവളുടെ ചുമലിൽ പിടിച്ചു

” നാളെ എന്നേ പെണ്ണുകാണാൻ ഒരു കൂട്ടർ വരുന്നുണ്ടന്നു. അതിനു ഞാൻ ചെല്ലണം എന്നു. “

“അപ്പോൾ അഭിയുമായി. “

“എനിക്കറിയില്ല… “

ഉന്നാലെ എന്നാളും എൻ ജീവൻ വാഴുതെ….. സോല്ലമൽ  ഉൻ ശ്വാസം എൻ മൂച്ചിൽ            സെരുതേ…. ഉൻ കൈകൾ കോർക്കും ഒർന്നോടി എൻ  കൺകൾ ഓരം നീർതുളി……..

” ദേ അഭിയേട്ടൻ വിളിക്കുന്നു…. “അമ്മു ദേവുവിനെ നോക്കി പറഞ്ഞു

“നീ ഫോൺ എടുക്കു.. “അവൾ ധൈര്യം നൽകി

“ആം. ഹലോ.. അഭിയേട്ടാ… “അമ്മു കരച്ചിൽ അടക്കി കാൾ അറ്റൻഡ് ചെയ്തു..

“എന്താ അമ്മു കരയുവാണോ… “

“ഏയ്‌.. അഭിയേട്ടന് തോന്നുന്നതാ… ഞാൻ കരയുകയൊന്നമല്ല… “

“ഞാൻ നിന്നെ ഇന്നും ഇന്നലെയും ഒന്നുമല്ലല്ലോ കാണാൻ തുടങ്ങിയത്… “

” അഭിയേട്ട ഞാൻ… “

“ഞാൻ ഒരു കാര്യം പറയാൻ വേണ്ടിയാ വിളിച്ചേ… “

” പറ ഏട്ടാ.. “

“ഇന്ന് അമ്മുന്റെ അച്ഛൻ എന്നേ കാണാൻ വന്നിരുന്നു… “

“എന്നിട്ടെന്താ പറഞ്ഞേ….. “

“അതു… നിന്നെ മറക്കണം എന്ന്…. നിനക്ക് നല്ല ഒരു ആലോചന വന്നിട്ടുണ്ട് എന്നു”

“എന്നിട്ട് അഭിയേട്ടൻ എന്തുപറഞ്ഞു… “

” രണ്ടു കാലും ഇല്ലാത്തവൻ അല്ലെ ഞാൻ… എന്താവശ്യത്തിനും മറ്റൊരാളുടെ സഹായം വേണം… അങ്ങനെയുള്ള ഞാൻ എന്തുപറയാൻ. നിന്നെ മറക്കാം എന്നും ഇപ്പോൾ വന്ന ആലോചനയ്ക്ക് നിന്നെകൊണ്ട് സമ്മതിപ്പിക്കാം എന്നും പറഞ്ഞു .. “

“ഏട്ടന് എങ്ങനെ തോന്നി ഇങ്ങനെ പറയാൻ….”

” പിന്നെ ഞാൻ എന്തുപറയണം അമ്മു.. നിനക്ക് നല്ല ഒരു ഭാവിയുണ്ട് അതു വെറുതെ എനിക്കു വേണ്ടി നശിപ്പിക്കല്ലേ… “

“എനിക്കായിരുന്നു ഇങ്ങനെ ഒരു അവസ്ഥ വന്നതെങ്കിൽ.. ഏട്ടൻ എന്നേ ഇട്ടിട്ടു പോകുമായിരുന്നോ?  ഇല്ലല്ലോ.. പിന്നെ എന്തിനാണ് എന്നോട്…. ഹലോ…… ഏട്ടാ….. കേൾക്കുന്നില്ലേ….. “

” നിനക്ക് തെറ്റി അമ്മു….. നിനക്കായിരുന്നു ഈ അവസ്ഥ വന്നതെങ്കിൽ ഞാൻ നിന്നെ ഉപേക്ഷിക്കുമായിരുന്നു…… ഇനി എന്നേ വിളിക്കല്ലേ പ്ലീസ്…. ” എന്നും പറഞ്ഞു അഭി കാൾ കട്ടാക്കി..

” എന്ത്പറ്റി അമ്മു…. അഭിയെട്ടൻ എന്ത് പറഞ്ഞു.”

“എന്ത് പറയാൻ നാളെ വരുന്ന ആലോചനക്ക്‌ സമ്മതിച്ചു സുഖമായി ജീവിക്കാൻ… എനിക്ക് ആണ് അഭിയേട്ടന്റെ അവസ്ഥ വന്നിരുന്നതെങ്കിൽ എട്ടാൻ എന്നേ ഉപേക്ഷിച്ചു പോയേനെ എന്ന്.. “

“ഏയ്യ് അഭിയേട്ടൻ ഒരിക്കലും അങ്ങനെ ചെയ്യില്ല.. “

” അതെനിക്കും അറിയാം…. പിന്നെ ഇപ്പോൾ പറഞ്ഞത്… ഞാൻ ഏട്ടനെ വെറുക്കണം എന്നിട്ട് ആ വാശിക്ക് ഞാൻ നാളെ കാണാൻ വരുന്നവനെ കെട്ടണം അതിനാണ്…. ഇതിന് നാളെ ഒരു തീരുമാനം ഉണ്ടാക്കണം… ഇനി ഒരാഴ്ച ഞാൻ ലീവ് ആണ്… “

“ഒരാഴ്ചയോ… “

” അതേ….. അതു ഞാൻ പിന്നെ പറയാം….. “

പിറ്റേന്ന് അഭിയുടെ വീട്

” അമ്മോ…. അമ്മോ…. “

  “മോൾ എന്താ രാവിലെ…. ഓ മറന്നു ഇന്നല്ലേ നിന്നെ കാണാൻ ഒരു കൂട്ടർ വരുന്നത്… ഇന്നലെ മോൾടെ അച്ഛൻ ഇവിടെ വന്നിരുന്നു…. “

“ഓ അപ്പോൾ അമ്മയും കൂടെ അറിഞ്ഞോണ്ടാണോ “

” അതു മോളേ ഞാൻ ഇപ്പോൾ എന്തു പറയാനാ…. അതും അവൻ ഈ ഒരു  അവസ്ഥയിൽ ആയിപോയില്ലേ അല്ലെങ്കിൽ നിന്റെ അച്ഛനോട് ഞാൻ പറഞ്ഞേനെ നിന്നെ മറ്റൊരാൾക്കും വിട്ടുകൊടുക്കില്ലന്നു. പക്ഷെ…. “

“അമ്മ കരയാതെ…. അല്ല അഭിയെട്ടൻ എന്ത്യേ.. “

” എഴുന്നേറ്റു കാണില്ല… ഇല്ലങ്കിൽ ഇപ്പോൾ വിളി വന്നേനെ “

“എന്നാ ഞാൻ പോയി അഭിയേട്ടനെ കണ്ടിട്ട് വരാം…”

“ഹോ ഇന്നലെ എന്തൊക്ക ആയിരുന്നു…. നിക്കാണ് കാല് പോയതെങ്കിൽ ഞാൻ നിന്നെ ഉപേക്ഷിച്ചുപോയേനെ…. ഇനി വിളിക്കണ്ട  ….. എന്നിട്ട് എന്റെ ഫോട്ടോയും നോക്കി കിടക്കുവായിരുന്നല്ലേ…. പാവം ഇന്നലെ ഒത്തിരി കരഞ്ഞെന്നു തോന്നുന്നു… അതൊക്കെ ഇപ്പോൾ മാറ്റിതരാം…. “

അമ്മു പതിയെ അഭിയുടെ കട്ടിലിൽ അഭിയുടെ അടുത്ത് ചെന്നു കിടന്നു… അഭിയെ ഒരു കൈകൊണ്ട് ചേർത്ത്പിടിച്ചു കിടന്നു…. കുറച്ചു കഴിഞ്ഞതും…..

” അമ്മു….. നീ…….. നീ എന്താ ഇവിടെ….. “

“ഞാനോ…. ഞാൻ എന്റെ കെട്ടിയോന്റെ വീട്ടിൽ കെട്ടിയോന്റെ മുറിയിൽ കെട്ടിയോന്റെ കൂടെ കിടക്കുന്നു… എന്ത്യേ….. “

“അമ്മു… നീ പോയേ….. അമ്മേ…… അമ്മേ….. ഇതെവിടെയാ…… ഒന്ന് വരുന്നുണ്ടോ……. “

“അതേ ഇവിടെ കിടന്നു അതികം ഒച്ച എടുക്കേണ്ട…  ഞാൻ ഇനി ഇവിടുന്നു എവിടേക്കെങ്കിലും ഇറങ്ങുന്നുണ്ടങ്കിൽ ഏട്ടൻ കെട്ടിയ താലി എന്റെ കഴുത്തിൽ കാണും….ഇല്ലെങ്കിൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല…. “

“അമ്മു നീ പറയുന്നത് ഒന്ന് മനസിലാക്കു… “

” എനിക്ക് ഏട്ടന്റെ താലിയുടെ മാത്രം അവകാശി അയാൽ മതി…. “

“അമ്മേ….. അമ്മേ…. “

“മോളെ നീ ഞങ്ങൾ പറയുന്നത് ഒന്ന് മനസിലാക്കു..”

“എനിക്ക് മനസിലാകില്ല അമ്മേ…. ചെറുപ്പം മുതലേ എന്റെ മനസിൽ അഭിയേട്ടൻ മാത്രമേ ഉള്ളൂ…. പിന്നെ എങ്ങനെ ആ സ്ഥാനത്തേക്ക് മറ്റൊരാളെ ഞാൻ കാണും… അതിലും നല്ലത് ഞാൻ മരിക്കുന്നതാ…. “

” മോളെ നീ… നല്ലത് പോലെ ആലോചിച്ചിട്ടാണോ… പിന്നെ ഒരു അബദ്ധം ആയിട്ട് തോന്നല്ലേ “

“ഇതിൽ എനിക്ക് ആലോചിക്കാൻ ഒന്നുമില്ലമ്മേ… നാളും പൊരുത്തവും ഒന്നും നോക്കണ്ട…. ഇന്ന് തന്നെ നമ്മുടെ അമ്പലത്തിൽ വച്ചു ഒരു താലികെട്ടു … അതു മാത്രം മതിയമ്മേ… “

“മോൾ പറയുന്നത് ശെരി ആയിരിക്കാം… എന്നാലും മോൾടെ അച്ഛനും അമ്മയും ഇല്ലാതെ…. അവർക്ക് നീ ഒറ്റ മോൾ അല്ലേ….. “

“അതൊക്ക ശെരിയാണ്… അച്ഛനും അമ്മയും അല്ലല്ലോ എന്റെ  ജീവിതം ജീവിച്ചു തീർക്കേണ്ടത്  ഞാൻ തന്നെയല്ലേ… “

“അതു മോളെ….. “

“അമ്മയും അഭിയേട്ടനും ഇനി ഒന്നും പറയണ്ട. എന്റെ തീരുമാനത്തിൽ ഒരു മാറ്റവുമില്ല.. “

“അമ്മു….. “

” അഭിയേട്ട… പ്ലീസ്…. എനിക്ക് അഭിയേട്ടൻ ഇല്ലാതെ പറ്റില്ല… എന്നെയൊന്നു മനസ്സിലാക്കു…. കാലിന് സ്വാധീനം ഇല്ലന്ന് പറഞ്ഞു എന്നേ ഒഴിവാക്കല്ലേ…. കാലിന് ട്രീറ്റ്‌മെന്റ് ചെയ്യതാൽ ശെരിയാകും എന്ന് ഡോക്ടർ പറഞ്ഞില്ലേ പിന്നെ എന്താ…. “

“അതു അമ്മു ഡോക്ടർ ഉറപ്പ് പറഞ്ഞില്ലല്ലോ… സാധ്യതയുണ്ട് എന്നെല്ലേ പറഞ്ഞുള്ളൂ … “

“എനിക്കതുമതി…. ഏട്ടൻ എഴുന്നേറ്റു നടക്കും… ഞാൻ നടത്തും….. ഇനിയെങ്കിലും ഒന്ന് സമ്മതിക്കു ഏട്ടാ…. “

  ” അമ്മുന്റെ അച്ഛനും  അമ്മയും…. നീ അവർക്ക് ഒറ്റ മോൾ ആണ് അതു നീ മറക്കരുത്… “

” ഒന്നും മറക്കുന്നില്ല എന്റെ അച്ഛനും അമ്മയും അല്ലേ… ഞാൻ സന്തോഷത്തോടെ ജീവിക്കുന്നത് കാണുമ്പോൾ.. അവർ തന്നെ വന്നു വിളിച്ചോളും…. അല്ലെങ്കിൽ നമ്മൾ രണ്ടാളും ചെന്നു ഒരു സോറി പറഞ്ഞാൽ തീർന്നോളും അവരുടെ പരിഭവം… എന്നാൽ ഇപ്പോൾ തന്നെ പോകാം അമ്പലത്തിലോട്ട്… “

” ആം… ശെരി….  അമ്മേ ആ ഫോൺ ഇങ്ങെടുത്തേ.. ഞങ്ങളുടെ ഫ്രണ്ട്സിനെ  കൂടി  വിളിച്ചേക്കാം… ഇന്നലെ ഇവളോട് അങ്ങനെ പറഞ്ഞുന്നു പറഞ്ഞപ്പോൾ… എന്നേ വിളിക്കാൻ ഇനി തെറി ഒന്നും ബാക്കിയില്ല… “

  ” ഹലോ… “

“മോനെ അനന്തു….. എല്ലാരേയും കൂട്ടി പെട്ടന്ന് വീട്ടിലോട്ട് വാടാ …. “

“എന്തിനാണാവോ .. ”

“പറഞ്ഞാലേ ഇങ്ങോട്ട് വരുള്ളോ… ബാക്കിയെല്ലാരെയും കൂട്ടി പെട്ടെന്ന് വാ..  “

” ശെരി… ഒരു 5 മിനിറ്റ്… “

” അമ്മേ… അമ്മു.. അവൻ മാരെല്ലാം ഇപ്പോൾ വരും… രണ്ടു പേരും പോയി വേഗം റെഡിയാവ്…
പിന്നെ.. അമ്മു നിനക്ക് ഉള്ളത് അമ്മ എടുത്തു തരും അതുടുത്തൽ മതി… “

” മോൾ വാ… “

അമ്മയുടെ കൂടെ പോകുമ്പോഴും എന്തായിരിക്കും എനിക്കു വേണ്ടി ഏട്ടൻ എടുത്തു വച്ചിരിക്കുന്നത് എന്നറിയാനുള്ള ആകാംഷ ആയിരുന്നു…  ഇന്നാ മോളേ എന്നു പറഞ്ഞു ഏട്ടന്റെയമ്മ എനിക്ക് ഒരു കവർ എടുത്തു തന്നു….

തുറന്നു നോക്കിയപ്പോൾ…. എനിക്കേറ്റവും ഇഷ്ട്ടപെട്ട  സ്വർണ്ണകരയുള്ള സെറ്റ് സാരിയും.. പച്ച കളർ ബ്ലൗസും…ഒരിക്കൽ ഫോൺവിളിക്കിടയിൽ ഏട്ടനോട് ഞാൻ പറഞ്ഞതാണ് നമ്മുടെ കല്യാണത്തിന് എനിക്ക് സ്വർണ്ണ കരയുള്ള സെറ്റ് സാരിയും.. പച്ച കളർ ബ്ലൗസും വേണമെന്ന്…. ഇതെപ്പോൾ മേടിച്ചു എന്ന് ചോദിച്ചപ്പോൾ അമ്മ

” അവനു ആദ്യ ശമ്പളം കിട്ടിയപ്പോൾ മേടിച്ചതാ ഈ സാരിയും നിനക്കുള്ള താലിയും.. നിങ്ങളുടെ കല്യാണത്തിന് നിനക്ക് ഒരു സർപ്രൈസ് ഗിഫ്റ്റ്ആയിട്ട് തരാൻ… പക്ഷെ ഇങ്ങനെ നിന്റെ കൈയിൽ കിട്ടണം എന്നായിരിക്കും ദൈവ നിച്ഛയം..”

” ഇത്രയും സ്നേഹം ഉണ്ടായിട്ടാണല്ലേ എന്നോട് ഇന്നലെ അങ്ങനെ പറഞ്ഞത്…കെട്ടു കഴിയട്ടെ കാണിച്ചു കൊടുക്കാം….”

” ദേ അവൻമാർ വന്നു മോൾ വേഗം പോയി റെഡിയായി വാ… “

” അമ്മേ അവൻ എന്ത്യേ…. “

“മുറിയിലുണ്ട്.. അങ്ങോട്ട്‌ ചെല്ല്…. “

” ടാ അഭി എന്താ പെട്ടന്ന് വരാൻ പറഞ്ഞത്… “

“ആ വന്നോ എല്ലാം… “

” നീ കാര്യം പറ…. “

” ടാ അമ്മു വന്നിട്ടുണ്ട്…. ഇന്ന് തന്നെ കല്യാണം നടത്തണം എന്നു പറഞ്ഞുകൊണ്ട്…. “

” എനിക്ക് ഇതു നേരത്തെ തോന്നി… അവൾ നിന്നെ പോലെയല്ല…. ഇനിയിപ്പോൾ നീ സമ്മതിച്ചില്ലേലും ഈ കല്യാണം ഞങ്ങൾ നടത്തും. ഞങ്ങൾക് ഞങ്ങളുടെ പെങ്ങളുട്ടിടെ സമ്മതം മാത്രം ഈ കാര്യത്തിൽ മതി… “

“അല്ല എന്നിട്ട് അവൾ എന്ത്യേ… “

“അവൾ റെഡിയാകാൻ പോയി… “

“അപ്പോൾ നിന്നെ റെഡിയാക്കുന്ന കാര്യം ഞങ്ങൾ ഏറ്റു…. ഡാ മനു ഇവനെ പിടി…. ടാ അതുലെ നീയും ജിതിനും കൂടി അമ്പലത്തിൽ പോയി കല്യാണത്തിനുള്ള കാര്യങ്ങൾ ചെയ്…. കൂടാതെ അച്ചുനോടും ശ്രീയോടും ഇങ്ങോട്ട് വരാൻ പറ അമ്മുന് ഒരു കൂട്ടായിക്കോട്ടെ… ഞങ്ങൾ ഉടനെ വരാം….. “( അനന്തു പറഞ്ഞു )

“ഓക്കേ ടാ… “

കുറച്ചു സമയം കൊണ്ട് തന്നെ അവർ എല്ലാരും റെഡിയായി വന്നപ്പോഴേക്കും അച്ചുവും ശ്രീയും വന്നു എല്ലാരും കൂടി അമ്പലത്തിലേക്ക് പോയി അവിടെ അതുലും ജിതിനും കല്യാണത്തിന് വെണ്ട എല്ലാകാര്യങ്ങളും ചെയ്തിട്ടുണ്ടായിരുന്നു.

അമ്മു തന്നെയാണ് അഭിയെ വീൽചെയറിൽ ഇരുത്തി അമ്പലത്തിലോട്ട് കൊണ്ട് പോയത്. അവിടെ അഭിയുടെ അമ്മയുടെയും  കൂട്ടുകാരുടെയും ഭഗവാൻ ശ്രീ കൃഷ്ണനെയും  സാക്ഷി നിർത്തി  അഭി അമ്മുവിന്റെ കഴുത്തിൽ താലി ചാർത്തി….

അപ്പോൾ തന്നെ അമ്മുന്റെ അച്ഛനെയും അമ്മയെയും അവൾ വിളിച്ചറിയിച്ചിരുന്നു. ഇനി ഇങ്ങനെ ഒരു മകൾ അവർക്കില്ലന്നു തിരിച്ചും പറഞ്ഞു അമ്മുന്റെ അച്ഛൻ ഫോൺ കട്ട്‌ ചെയ്‌തു. അതു അമ്മുനെ വേദനപ്പിച്ചെങ്കിലും അഭിയുടെ ഒരു ചേർത്ത് പിടുത്തത്തിൽ ആ വേദന ഇല്ലാതായി…

അന്ന് വൈകുന്നേരം ഫോൺ റിങ് ചെയ്യുന്നത് കേട്ടു  എടുത്തതും….

” ടി അമ്മു പോയിട്ട് എത്ര നേരമായി ഇതുവരെ നിക്കൊന്നു വിളിക്കാൻ തോന്നിയോ…. എന്തായി അവിടുത്തെ കാര്യങ്ങൾ.. അതറിയാതെ എനിക്കൊരു മനസാമാധനവുമില്ല… ഒന്ന് പറയുന്നുണ്ടോ… “

“ഡാ ദേവു ആദ്യം.. എനിക്ക് പറയാൻ ഒരു അവസരം താ… “

” തന്നിരിക്കുന്നു ഇനി പറ… ”  അമ്മു ഇന്ന് നടന്ന എല്ലാകാര്യവും ദേവുനോട് പറഞ്ഞു

” എന്നാലും അമ്മു ഇത്ര പെട്ടെന്ന് വേണമായിരുന്നോ… “

” ഇതല്ലാതെ വേറെ വഴിയില്ല അമ്മു ഇന്ന് വരുന്ന ആലോചന ഞാൻ മുടക്കിയാൽ നാളെ വേറോരെണ്ണം  അച്ഛൻ കൊണ്ട് വരും… എനിക്കറിയാം അച്ഛൻ എന്റെ നന്മയാണ് ആഗ്രഹിക്കുന്നതെന്ന് പക്ഷെ എന്റെ മനസു അച്ഛൻ കാണാതെപോയി…. അതു സാരമില്ല അവിടെ അമ്മയുണ്ടല്ലോ… അമ്മ നോക്കിക്കോളും… “

“അതെന്നാ നീ അങ്ങനെ പറഞ്ഞത്.. അമ്മ നോക്കിക്കോളും എന്ന്.. “

“അതു ഈ ഐഡിയ പറഞ്ഞു തന്നത് തന്നെ എന്റെ അമ്മയാണ്… അപ്പോൾ പിന്നെ എനിക്ക് പേടിക്കേണ്ട ഒരു ആവശ്യവുമില്ല…”

“അമ്മ മാസ് അല്ല മാരണമാസ്സ്‌… “

“ആം.. അപ്പോൾ ശെരിയടി ഞാൻ എന്റെ കെട്ടിയോന്റെ അടുത്തേക്ക് ചെല്ലട്ടെ… കുറച്ചു കടം വിട്ടാനുണ്ട്….. “

” ഓക്കേ മോളെ ഗുഡ് നൈറ്റ്‌…. “

” അഭിയേട്ട ഉറങ്ങിയോ… മരുന്നു കഴിച്ചോ…. “

“ആം കഴിച്ചു… “

“ഇന്നലെ എന്തോന്നാ എന്നോട് ഫോണിൽ കൂടി പറഞ്ഞത്… “

“അതു അമ്മു ഒരു അബദ്ധം…… അയ്യോ… അമ്മു… വേണ്ട … അടിക്കല്ലേ… പ്ലീസ്….. ടി… ഞാൻ നിന്റെ ഭർത്താവാണ്….. “

ഇനി അവരായി അവരുടെ പാടായി… അവരു തല്ലുവോ ജീവിക്കുവോ… എന്താന്ന് വച്ചാൽ ആയിക്കോട്ടെ അഭി പെട്ടെന്ന് തന്നെ രണ്ടു കാലിൽ എഴുന്നേറ്റു നടക്കട്ടെ എന്ന് പ്രാർത്ഥിക്കാം….

Leave a Reply

Your email address will not be published. Required fields are marked *