കുറെ നാൾ പിറകേ നടന്നിട്ട് ഇപ്പോ അങ്ങേര് ഇഷ്ട്ടം ആന്ന് പറഞ്ഞു, പിന്നെ ഇപ്പോ ഉണ്ണി..

എന്റെ മണുക്കൂസ്‌
(രചന: ശിവാനി കൃഷ്ണ)

“എടിയേ ഈ പ്രേമം ന്ന് പറയുന്നത് ചക്കചവിണി പോലെയാണ്… വേണമെങ്കിൽ നമുക്ക് അത് തോരൻ വെയ്ക്കാം കഴിക്കാം.. പക്ഷേ ആരും അത് ഗൗനിക്കാറില്ല.. കാര്യം ന്താ… ഇത്രേം നല്ല ചക്കചുള ഇരിക്കുമ്പോ ചവിണി ഒക്കെ ആർക്ക് വേണം…”

“എന്ന് വെച്ചാ…”

“എന്ന് വെച്ചാ നിന്റെ തല “

“പറയെടി…”

“എടി പുള്ളിക്കാരന് ഇപ്പോ നിന്നോട് പെട്ടെന്ന് അങ്ങ് കേറി പ്രേമം തോന്നാൻ ഉള്ള കാര്യം ന്താ… നിന്റെ ഈ മോന്തായം…അല്ലങ്കി പിന്നെ ഒരു പിരി പോയിട്ട് അര പിരി പോലും ഇല്ലത്ത നിന്നെ ഒക്കെ ആരെയെങ്കിലും പ്രേമിക്കോ “

“പ്ഫാ…”

“ഈൗ… നിനക്കൊരു കാര്യം അറിയോ “

“എന്താണാവോ “

“അങ്ങേരിൽ നിക്ക് ഒരു കണ്ണുണ്ടാരുന്നു “

“അപ്പോ ഒന്ന് എവിടാരുന്നു വാവേ “

“ഹിഹി… അതുക്കും മേലെ “

“ഒഞ്ഞു പോടീ… ഞാൻ വീട്ടിൽ പോണു…”

“ആ പോ… ഞാൻ പയ്യെ പോണുള്ളൂ “

“ഹാ…” കുറച്ച് മുന്നോട്ട് നടന്നിട്ട് പയ്യെ തിരിച്ചു വരുന്നു.. സിവനെ കൈയിൽ ചാണകം വല്ലോം ഇണ്ടോ…

“എന്ത്രി..”

“അല്ലടീ… ഈ ചവിണി ഒക്കെ തിന്നോ “

ശവം…

“ആ.. പിന്നില്ലാതെ… പശുനൊക്കെ കാടി കൊടുക്കുമ്പോൾ കലക്കുന്നത് കണ്ടിട്ടില്ലേ “

“ആക്കിയതാണല്ലേ..”

“അല്ലടീ.. ചത്യം “

“ഹും.. ബേയ്…”

ദേ ഇപ്പോ പോയതാണ് ലവൾ… ന്റെ ഖൽബിന്റെ. ഖൽബിന്റെ ഖൽബായ മുട്ടയോളി…

മുട്ടയോളി ന്ന് വിളിക്കുന്ന വേറൊന്നും കൊണ്ടല്ല.. മുട്ട കൊതിച്ചിയാണ്.. എന്തിന്…എന്റെ മുട്ട പഫ്സിലെ മഞ്ഞ കുരു കൊടുത്തില്ലങ്കിൽ നിന്നൊരേ കരച്ചിലാണ്…ജന്തു… അതോണ്ട് ഞാൻ ഇപ്പോ മുട്ട പഫ്‌സ് വാങ്ങാറില്ല.. അത് വേറെ കാര്യം…

ആ… ഞങ്ങ ഇണ്ടല്ലോ… കുഞ്ഞിലേ മുതൽക് ഒരുമിച്ചാണ്… അപ്പോ ഈ കൗമാരം ഒക്കെ എത്തിയപ്പോ.. ഓൾക്ക് പ്രേമം… ആരോടാ!

വീട്ടിൽ തേങ്ങ ഇടാൻ വരുന്ന അനിരുദ്ധൻ മാമന്റെ മോനോട്.. അച്ഛന് തേങ്ങ ഇടലാണ് പണി എങ്കിലും മോൻ പൊളിയല്ലേ..

സംഭവം തേങ്ങയും കരിക്കും ഒക്കെ പറിച്ചു നടക്കേണ്ട പയ്യനാണെങ്കിലും മ ഹാ തെ ണ്ടി ആരുന്നു.. ഇങ്ങനെയും ഉണ്ടോ ആമ്പിള്ളേർ… കള്ളപഠിപ്പി.. മാർക്ക്‌ ഷീറ്റ് ഒപ്പിടാൻ ചെല്ലുമ്പോൾ അപ്പോ തുടങ്ങും പോരാളി.. ഉണ്ണിയെ കണ്ട് പാച്ചാൻ പോലും.. ഹും..

എന്നോ ഒരൂസം പിറന്നാളിന് ആ പൊട്ടൻ ഈ പെണ്ണിന് ഒരു കരിക്ക് കൊടുത്തെന്നും പറഞ്ഞു ഇവള്ടെ ചങ്കിൽ കിലുകിൽ മേളം… കുറെ നാൾ പിറകേ നടന്നിട്ട് ഇപ്പോ അങ്ങേര് ഇഷ്ട്ടം ആന്ന് പറഞ്ഞു… പിന്നെ ഇപ്പോ ഉണ്ണി പഴേ കരിക്കുണ്ണി അല്ല മോനെ.. നാലാൾ അറിയുന്ന കണ്ണങ്കരയുടെ കണ്ണിലുണ്ണിയായ ഡോട്ടർ.കൃഷ്ണനുണ്ണി അനിരുദ്ധൻ ആണ്… ഹാ…

ഒരു കണ്ണ് ഓനിൽ ആരുന്നു ന്ന് ഒക്കെ വെറുതെ പറഞ്ഞതാട്ടോ… എങ്കിലും വായിനോട്ടം ഒരു കുറ്റമാണോ സൂർത്തുക്കളേ…

എന്റെ മറ്റേ കണ്ണ് ആരിലാരുന്നു എന്ന ചിന്തയല്ലേ ഇപ്പോ നിങ്ങൾക്ക്… ഹിഹി… ആ  സംഭവബഹുലമായ സാധനത്തിനെ കാണാനല്ലേ വേറൊരു പണീം ഇല്ലാതെ ചൊറീം കുത്തി ഞാൻ ഈ മാവിന്റെ മോളിൽ ഇരിക്കുന്നെ..

വരാനുള്ള സമയം കഴിഞ്ഞു… കാലൻ.. ഇന്നും വീട്ടീന്ന് ചീത്ത കേക്കും… ഇങ്ങേർക്ക് ഒന്ന് നേരത്തെ വരാൻ മേലെ.. സന്ധ്യ ആവുന്ന വരെ എന്നേ ഇങ്ങനെ കൊരങ് കളിപ്പിക്കും… ആ ദേ വരുന്നു.. നമ്മുടെ സേട്ടൻ.. കുടു കുടു വണ്ടിയിൽ…

“കൂയ്….. മണുക്കൂസേ………” വിളി കേട്ട് കിളവന്റെ കയ്യിന്ന് വണ്ടി ചെറുതായി ഒന്ന് സ്ലിപ് ആയോ.. സിവനെ… കാത്തോണേ..ന്റെ പിള്ളേർടെ അച്ഛൻ! സ്ഥിരം പരുപാടി ആയോണ്ട് നോട്ടം ഇങ്ങട് കിട്ടി…

“കുറെ നാളായി നിനക്ക് തുടങ്ങീട്ട്.. കാണിച്ചു തരാം നിനക്ക് ഞാൻ ഇന്ന് “

“അയ്യേ… പോടാ ” ഈശോയെ ഇങ്ങോട്ട് വരുന്നുണ്ടല്ലോ…എന്റെ പിള്ളേർടെ അമ്മയ്ക്കും ഒന്നും വരുത്തല്ലേ…

“ഇങ്ങോട്ട് ഇറങ്ങി വാടി ചൊറി തവളേ “

“നീ പോടാ ചൊറിയൻ മണുക്കൂസേ…”

“നീ എന്റേന്ന് വാങ്ങിക്കും.. വാടി ഇവിടെ “

“എന്താ ചേട്ടാ വാങ്ങാനുള്ളെ… നിക്ക് കൃദയം മതി ആട്ടാ “

“നീ കളിക്കാതെ ഇറങ്ങി വരുന്നുണ്ടോ “

“ഇത്രേം നേരായിട്ട് ഇല്ല ന്ന് മനസിലായില്ലേ.. ചുമ്മാതല്ല നിങ്ങളെ എല്ലാരും മനുക്കൂസ്‌ എന്ന് വിളിക്കുന്നത്… പൊട്ടൻ “

“പൊട്ടൻ നിന്റെ മറ്റവൻ “

“ആ അത് തന്നെയാ പറഞ്ഞത് “

“നീ ഇറങ്ങി വരുന്നോ… അതോ ഞാൻ കേറി വരണോ “

“ഉയ്യോ… ഹഹ…ചിരിപ്പിക്കല്ലേ കിളവ… നിങ്ങൾ കേറിയാ മാവ് ഒടിയും “

“ഓഹോ…”

“ഹും…”

“എങ്കിൽ പിന്നെ കേറിയിട്ട് തന്നെ കാര്യം “

മരത്തിൽ ആനകാൽ എടുത്തു വെച്ചപ്പോഴാണ് കളി കാര്യം ആയെന്ന് മനസിലായത്..ന്റെ കൃഷ്ണാ… ചാടിയാലോ… കാലൊടിയും…ബാക്കിലോട്ട് നടക്കാൻ കൊമ്പും ഇല്ലല്ലോ… ഏത്‌ നേരത്താണോ നിക്ക് വിളിക്കാൻ തോന്നിയത്…

ആ ടാസ്ക് കംപ്ലീറ്റഡ്.. മനസിലായില്ലേ… ആ മണുക്കൂസ്‌ ന്റെ കൺമുന്നിൽ എത്തി…

“എന്താടി…ഇനി പറ.. ഞാൻ കേറിയാൽ ഒടിയോ “എന്ന് പറഞ്ഞ് ആ സെക്കന്റ്‌ പൊത്തൊന്നും പറഞ്ഞ് താഴേക്ക്…

കൊമ്പിന്റെ മേലെ ഞാൻ…എന്റെ മേലെ അങ്ങേര്….നന്നായിട്ടുണ്ട്…..ഇനി എന്നെ വടിച്ചെടുക്കാം….

സുഖിച്ചങ് കിടക്കുവാ.. പട്ടുമെത്തയാന്നാ വിചാരം..

“പ്ഫാ… നിങ്ങളോട് ഞാൻ പറഞ്ഞതാണോ മനുഷ്യ ഒടിയും ന്ന് തടിയാ…നൂറ്  കിലോയും വെച്ചോണ്ട് കൊല്ലാൻ വന്നേക്കുന്നു… മാറങ്ങോട്ട്..”

“ഈൗ… അത് പിന്നെ… Already ഒടിഞ്ഞിരുന്ന കൊമ്പ് ആണെന്ന് തോന്നുന്നു..”

“കഞഞഞ്ഞാ… ഒരു ഒടിവും ഇല്ല..കേറി ഒടിച്ചിട്ട്.. ഹും”

“എന്റെ പൊന്നൊ ഒന്ന് ക്ഷമിക്ക് “

“പറ്റില്ല..”

“അതെന്ത്.. സോറി പറയണോ “

“അയ്യോ വേണ്ടായേ…ആദ്യം ഈ ലോഡ് ഒന്ന് എന്റെ മേത്തുന്ന് എടുത്തു മാറ്റ്.. ഞാൻ ശ്വാസം വിട്ടോട്ടെ.. എന്നിട്ടല്ലേ ക്ഷമിക്കുന്നതൊക്കെ..”

“സ്സ്… സോറി..ഞാൻ ഓർത്തില്ല..”

“ഹാവു…എന്തൊരാശ്വാസം… മ്മ്…ആഹ് ഇനി കാൽ പിടി”

“എന്തിന് “

“നിങ്ങൾ അല്ലേ സോറി പറയാം ന്ന് പറഞ്ഞത് “

“അയിന്… ഒന്ന് പോയെടി “

“നീ പോടാ..നീ എന്നെ സന്ധ്യക്ക്‌ കുട്ടൻ മാമന്റെ പെരേടത്തിൽ വെച് പീഡിപ്പിക്കാൻ നോക്കിയതാണ് എന്റെ ശരീരത്തിലെ ഈ പാച്ചെന്ന് ഞാൻ പറയും.. കണ്ടാ കണ്ടാ മുറിഞ്ഞിരിക്കുന്നത്..”

“പൊന്നു മോളെ ചതിക്കരുത്.. എങ്ങനെ സോറി പറയണം “

“ഞാൻ പറയുന്ന പോലെ സോറി പറയണം.. സമ്മതിച്ചോ..”

“സമ്മതിച്ചു “

ഈ ഹ ഹഹ

“മ്മ് ന്നാ കണ്ണടക്ക് “

“അതെന്തിന് “

“പ്ഫാ… അടയ്ക്കങ്ങോട്ട് “

“മ്മ്…”

ഇങ്ങേരൊരു അര മണിക്കൂർ കണ്ണടച്ച് നിന്നിരുന്നെങ്കിൽ നന്നായിട്ട് വായിനോക്കാരുന്നു.. എന്നും മരത്തിൽ കേറി കേറി നടു വേദനയും നന്നായി കാണാനും പറ്റൂല…

മ്മ്… ഇപ്പോ ന്തായാലും ക്ഷമിച്ചേക്കാം…

തല്ക്കാലം കവിളിൽ മതി ആഗ്രഹം ഉണ്ട്‌.. എന്നാലും അങ്ങോട്ട് കേറി പീഡിപ്പിച്ചു ന്ന് പറയരുത് ല്ലോ..

എന്റെ സ്നേഹമുദ്രണം പതിഞ്ഞതും ചുവന്ന കണ്ണുകളുമായി കാലന്റെ മുഖവുമായി അങ്ങേര് കണ്ണ് തുറന്നു..

അപ്പോ നമ്മൾ എന്ത് ചെയ്യണം… ഒറ്റ ഒരു ഓട്ടം വെച് കൊടുക്കണം.. ഡിങ്ക ഡിങ്ക…

ഓടി ഓടി രണ്ട് പേരും തളർന്നപ്പോ ശ്വാസം കിട്ടാൻ തറയിലിരുന്നു.. അങ്ങേര് അവിടെ മരവും ചാരി നിപ്പുണ്ട്… മ്മ് കൊച്ച് ഗള്ളൻ..

ഒന്നാം തരം ബലൂൺ തരാം ഒരു നല്ല പീപ്പി തരാം
ഓടി ഓടി വാ ഓടി ഓടി ഓടി വന്നൊരു മുത്തം തന്നാട്ടെ ചക്കര മുത്തം തന്നാട്ടെ…

കേൾക്കേണ്ട താമസം ഓടി ഓടി വന്നെന്നെ… ഈ പിഞ്ചു ബാലികയായ എന്നെ അങ്ങേര്… ങ്ങീ.. ഞാൻ ശ്വാസം മുട്ടി ചത്തു പോയിരുന്നെങ്കിൽ ആര് സമാധാനം പറഞ്ഞേനെ..

“ഇനി വേണോടി നിനക്ക് “

“എന്ത്…”

“സോറി “

“സോറി വേണ്ട ആട്ടാ… ഉമ്മ മതി.. “

“ഈ കണക്കിന് ആണെങ്കിൽ നീ കുറെ വാങ്ങി കൂട്ടും… മ്മ് മ്മ് ഇരുട്ടി തുടങ്ങി.. എഴുന്നേറ്റ് വീട്ടിൽ പോടീ “

“ഹും…”

തിരിഞ്ഞു നോക്കിയപ്പോ നിന്ന് ചിരിക്കുന്നുണ്ട്… കൊച്ചുകള്ളൻ.. പോ അവിടന്ന്.. നിക്ക് നാണം വരുന്നു…

ഇനി ആണ് ട്വിസ്റ്റ്‌…. വമ്പൻ ട്വിസ്റ്റ്‌… ഇപ്പോ നിങ്ങൾ കണ്ടതാണ് തേങ്ങ ഇടാൻ വരുന്ന അനിരുദ്ധൻ മാമന്റെ മൂത്ത മോൻ… ബുഹഹഹ…. വിഷ്ണു അനിരുദ്ധൻ IPS…

Leave a Reply

Your email address will not be published. Required fields are marked *