ആറ്റു നോട്ടുണ്ടായ മോളെ അമിത സ്നേഹം കൊടുത്തു വളർത്തി, നല്ല വിദ്യാഭ്യാസവും..

എന്ത് നേടി
(രചന: Bibin S Unni)

നീണ്ട പത്തു വർഷത്തെ ജയിൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങി വരുന്ന നിഷയെ നോക്കി അവളുടെ അനിയത്തി നിമിഷ ജയിലിന് മുന്നിൽ തന്നെ കാത്തു നിന്നു…

ജയിലിൽ നിന്നും ഇറങ്ങിയതും അവിടെ മുന്നിൽ നിൽക്കുന്ന നിമിഷയെ കണ്ടതും നിഷയുടെ മുഖത്തു വല്ല്യ ഭാവ വിത്യാസങ്ങളൊന്നു തന്നെയുണ്ടായിരുന്നില്ല… അവൾ നിമിഷയുടെ അടുത്തേക്ക് നടന്നു…

” നീ വന്നിട്ടൊത്തിരി നേരമയോ… “

നിമിഷയുടെ അടുത്തേക്ക് വന്നൊണ്ട് നിഷ  ചോദിച്ചു…

“ആ കുറച്ചു സമയമായി… “

നിമിഷ,  നിഷയെ ഒന്നു നോക്കി കൊണ്ടു പറഞ്ഞു… ശേഷം കുറച്ചു നേരം അവരുടെയിടയിൽ മൗനമായിരുന്നു…

” അച്ഛനും അമ്മയും.. “

കുറച്ചു നേരെത്തെ നിശബ്ദതയ്ക്ക് വിരാമമിട്ടു കൊണ്ടു നിഷ തന്നെ ചോദിച്ചു…

” മരിച്ചു ഇപ്പോൾ  ആറു വർഷമായി.. “

നിമിഷ പറഞ്ഞതും നിഷയിലൊരു ഞെട്ടൽ ഉളവായി..

” നിന്നെ അറിയിക്കരുതെന്ന് മരിക്കുന്നതിന് തൊട്ട് മുൻപും  അച്ഛൻ എന്നോട് പറഞ്ഞിരുന്നു..

അറ്റാക് ആയിരുന്നു..  അച്ഛൻ മരിച്ചു നിമിഷങ്ങൾക്കകം അമ്മയും പോയി  അച്ഛന്റെ കൂടെ…”

നിമിഷ, നിഷയെ നോക്കാതെ തന്നെ പറഞ്ഞു… പിന്നെയും കുറച്ചു നേരം രണ്ടു പേരുടെയും ഇടയിൽ നിശബ്ദ തളം കെട്ടി നിന്നു… നിഷയുടെ കണ്ണുകളിൽ നിന്നും കണ്ണ് നീർ തുള്ളികൾ മണ്ണിലേക്ക് വീണു…

” ഞാനിപ്പോൾ ഇങ്ങോട്ട് വന്നത് നിന്നെ ഇവിടെന്ന് കൂട്ടികൊണ്ടു പോകാനല്ല..

കുറച്ചു കാര്യങ്ങൾ നിന്നോട് പറയാൻ വേണ്ടിയാണ്…  ഇങ്ങോട്ടെയ്ക്കു നിന്നെ കാണാൻ വരണ്ടാന്ന് പല വട്ടം എന്റെ മനസ് എന്നോട് പറഞ്ഞതാ പക്ഷെ, നിന്നെ വന്നു കണ്ടു രണ്ടു പറഞ്ഞില്ലേൽ എനിക്ക് മനസമാധാനമുണ്ടാകില്ലാ തന്നെ കൊണ്ടു മാത്രം വന്നതാ… “

നിമിഷ, നിഷയെ നോക്കി ദേഷ്യത്തോടെ പറഞ്ഞു…  ആ ദേഷ്യത്തിന്റെ കാരണമറിയാവുന്നത് കൊണ്ടു തന്നെ നിഷ മൗനം പാലിച്ചു നിന്നു…

” അച്ഛനെങ്ങാനയാ അറ്റാക് വന്നതെന്ന് ഞാൻ പ്രിത്യേകിച്ചു പറയേണ്ട ആവിശ്യമില്ലല്ലോ..

ആറ്റു നോട്ടുണ്ടായ മോളെ അമിത സ്നേഹം കൊടുത്തു വളർത്തി..  നല്ല വിദ്യാഭ്യാസവും കൊടുത്ത ശേഷം മകളുടെ ഇഷ്ടത്തിന് തന്നെ വില കൊടുത്തു കൊണ്ടു രാകേഷേട്ടന്റെ കൈയിൽ കൈ പിടിച്ചു കൊടുത്ത മകൾ..

കല്യാണം കഴിഞ്ഞു അടുത്ത വർഷം തന്നെ ഒരു കുഞ്ഞിനെയും ആ അച്ചന്റെ കൈയിൽ വെച്ചു കൊടുത്തപ്പോൾ ഒരുപാടങ്ങു സന്തോഷിച്ചു…

പക്ഷെ അടുത്ത ഒരു വർഷം കൂടെ കഴിഞ്ഞപ്പോൾ അതേ കുഞ്ഞിനെ ആ അച്ഛന്റെ പൊന്നു മോള് കാമുകന്റെ കൂടെ പോകാൻ വേണ്ടി നിഷ്ക്കൂരമായി കൊന്നു കളഞ്ഞതോർത്ത്.. നീറി നീറിയാണ് മരിച്ചത്… “

നിമിഷ പറഞ്ഞതും നിഷയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു…

” ഇപ്പോൾ ഞാൻ വന്നത് നിന്റെയീ കണ്ണുനീർ കാണാൻ വേണ്ടിയല്ല.. നിന്നോടു കുറച്ചു കാര്യങ്ങൾകൂടെ  പറയാൻ വേണ്ടിയാ.”

നിമിഷ പറഞ്ഞത് കെട്ട് നിഷ മിഴികളുയർത്തി അവളെന്നോക്കി…

” നീയിനി ആ നാട്ടിലേക്ക് തിരിച്ചു വരരുത്…

പ്രാണൻ കൊടുത്തു സ്നേഹിച്ച പെണ്ണ്, ചങ്കിനെ പോലെ കൊണ്ടു നടന്നവന്റെ കൂടെ പോകാൻ വേണ്ടി സ്വന്തം കുഞ്ഞിനെ കൊന്നകളഞ്ഞതറിഞ്ഞു.. തകർന്നു പോയൊരു മനസുമായി ഒരാൾ അവിടെയുണ്ട്…

നിന്നെ കണ്ടാൽ രാകേഷേട്ടൻ എങ്ങനെ പ്രതികരിക്കുമെന്നു പറയാൻ പറ്റില്ല…

ഭ്രാന്തിന്റെ വക്കിലേക്ക് പോയ ചേട്ടനെ.. ചേട്ടന്റെ അമ്മാവന്റെ മോളാണ് ഇപ്പോൾ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്നത്…

അമ്മുവിനെ നിനക്കും അറിയാല്ലോ.. ചെറുപ്പം തൊട്ട് മനസിൽ കൊണ്ടു നടന്നവന്റെ മനസിൽ മറ്റൊരു പെണ്ണാണെന്ന് അറിഞ്ഞപ്പോൾ നിനക്ക് വേണ്ടി ചിരിച്ചു കൊണ്ടു മാറി തന്നവളാ അവള്..

ആ അവള് തന്നെ വേണ്ടി വന്നു… അവസാനം  രാകേഷേട്ടനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരാൻ…

ഏട്ടനിപ്പോൾ അവളെയും കല്യാണം കഴിച്ചു അവരുടെ ആറ് മാസം പ്രായമുള്ള കുഞ്ഞു മായി കഴിഞ്ഞതെല്ലാം മറന്നു ജീവിക്കുവാണ്.. ഇനി അങ്ങോട്ടേക്ക് വന്നു ആ ജീവിതം കൂടെ തകർക്കരുത്… “

നിമിഷ, നിഷയുടെ നേരെ കൈകൂപ്പി അപേക്ഷയെന്ന പോലെ പറഞ്ഞു…

” പിന്നെ നിന്റെ മറ്റവനുണ്ടല്ലോ.. നിന്റെയാ കാമുകൻ… മൂന്ന് വർഷത്തെ ശിക്ഷ കഴിഞ്ഞിറങ്ങി..  അടുത്ത വർഷം തന്നെ മറ്റൊരു പെണ്ണിനെയും കെട്ടി അവരുടെ കൊച്ചുമായി ഇപ്പോൾ സന്തോഷത്തോടെ ജീവിക്കുന്നുണ്ട്… ആ നാട്ടിലല്ലന്ന് മാത്രം…

അവനെയന്ന് കണ്ടപ്പോഴേ ചേട്ടൻ വെട്ടുകത്തിയുമായി വെട്ടാൻ ചെന്നതാ… അന്ന് എല്ലരും കൂടെ പിടിച്ചില്ലായിരുന്നെങ്കിൽ ചേട്ടൻ ഇപ്പോഴൊരു കൊലപാതകി കൂടിയായെനേ…

ആ പിന്നെ ഒന്നൂടെ.. നീ ഇനി എന്റെ വീട്ടിലേക്കും വന്നേക്കരുത്… അവിടെയിപ്പോൾ എനിക്കുമൊരു കുഞ്ഞുണ്ട്…

ചേച്ചിയൊരു അവിഹിതക്കാരിയും കാമുകന്റെ കൂടെ സുഹിക്കാൻ വേണ്ടി സ്വന്തം കുഞ്ഞിനെ വരെ  കൊന്ന് അറ്റ് കേട്ടോയോന്റെ തലയിൽ കെട്ടിവെക്കാൻ നോക്കിയവൾ കൂടിയായപ്പോൾ..

ഞാനും അങ്ങനെയായിരിക്കുമെന്നു പറഞ്ഞു എനിക്ക് വന്ന പല കല്യാണാലോചനകളും മുടങ്ങി പോയി… അവസാനമാണ് അഭിയെട്ടൻറെ ആലോചന വന്നതും കല്യാണം കഴിഞ്ഞതും…

ഇനി അവകാശം പറഞ്ഞു അങ്ങോട്ടേക്ക് വരാമെന്നും നീ വിചാരിക്കേണ്ടാ… അച്ഛൻ മരിക്കുന്നതിന് മുൻപ് തന്നെ വീട് എന്റെ പേരിൽ എഴുതി വെച്ചിരുന്നു.

നിനക്കൊരു ചില്ലി കാശു പോലും കൊടുക്കരുതെന്ന് അച്ഛൻ പറഞ്ഞതാ. പക്ഷെ  അതു മാത്രം ഞാൻ ചെയ്യുന്നില്ല.. കുറേ കാലം ഞാൻ ചേച്ചിയെന്ന് വിളിച്ചതല്ലേ…”

ഇത്രയും പറഞ്ഞു കൊണ്ടു നിമിഷ തന്റെ കാറിൽ നിന്നും ഒരു കവർ കൈയിലെടുത്തു…

” ഇതു നിന്റെ പഴയ atm കാർഡാണ്.. നിന്റെ അക്കൗണ്ടിൽ ഞാൻ കാശ് ഇട്ടിട്ടുണ്ട്..  ഏത് atm ൽ നിന്നും ആ കാശ് നിനക്ക് എടുക്കാം… “

ഒരു കവർ നിഷയുടെ കൈയിൽ കൊടുത്തു കൊണ്ടു പറഞ്ഞു… ശേഷം നിമിഷ അവളുടെ കാറിന്റെ അടുത്തേക്ക് നടന്നു…  കാറിന്റെ അടുത്തെക്കെത്തിയതും അവളൊന്ന് നിന്നു…

” പ്രാണൻ കൊടുത്തു സ്നേഹിച്ച പുരുഷനെ വഞ്ചിച്ച്, ജീവൻ വെടിയുന്ന വേദനയോടെ പ്രെസവിച്ച കുഞ്ഞിനെയും കൊന്നു കൊണ്ടു നീ എന്ത്‌ നേടി.. “

നിമിഷ, നിഷയെ നോക്കി ചോദിച്ചു… അവളുടെ അടുത്ത് നിന്നും മറുപടിയൊന്നുമില്ലാത്തത് കൊണ്ടു തന്നെ അവള് തന്റെ കാറിലേക്ക് കയറി തിരിച്ചു പോയി…

നിഷ ആ കവറും കൈയിൽ പിടിച്ചു നിമിഷ പോകുന്നതും നോക്കി അങ്ങനെ തന്നെ നിന്നു… നിമിഷ ചോദിച്ച അതേ ചോദ്യം അവൾ  അവളുടെ മനസിനോടും  ചോദിച്ചു…

” എന്നെ ജീവനായിരുന്നു രാകെഷിന്… അഞ്ചു വർഷത്തെ പ്രണയം, ഒടുവിൽ സ്വന്തം വീട്ടുകാരോട് യുദ്ധം ചെയ്താണ് തന്നെ കല്യാണം കഴിച്ചതും… കല്യാണം കഴിഞ്ഞു വീട്ടിലേക്കു ചെന്നപ്പോൾ മുതൽ തന്നെ സ്നേഹം കൊണ്ടു വീർപ്പു മുട്ടിക്കുന്ന ഏട്ടനും ഏട്ടന്റെ അമ്മയും അച്ഛനും…

കല്യാണം കഴിഞ്ഞു അതികം താമസിക്കാതെ തന്നെ ഞങ്ങളുടെ നന്ദുവും കൂടി ഞങ്ങൾക്കിടയിലേക്ക് വന്നു… പിന്നെയങ്ങോട്ട്  സന്തോഷത്തിന്റെ നാളുകൾ.

പിന്നെ എപ്പോഴാണ് ഞാൻ മാറി തുടങ്ങിയത്… ഏട്ടൻ എന്നേക്കാൾ കൂടുതൽ കുഞ്ഞിനെ സ്നേഹിച്ചപ്പോഴോ?

എന്റെ കൂടെ പഴയപോലെ അതിക നേരം ഇരിക്കാഞ്ഞപ്പോഴോ?

പഴയ പോലെ എന്നോട് ഒത്തിരി നേരം ഫോണിൽ സംസാരിക്കാതെയിരുന്നപ്പോഴോ?

പിന്നെ എപ്പോഴോ അഖിലിന്റെ സംസാരത്തിലും സാമിഭ്യത്തിലും  പ്രേലോഭനങ്ങളിലും ഞാനെന്നെ തന്നെ മറന്നു.. എന്റെ രാകെഷേട്ടനെ മറന്നു… ഞങ്ങളുടെ കുഞ്ഞിനെ മറന്നു…. ഞങ്ങളുടെ കുടുംബത്തെ തന്നെ മറന്നു…

അതു കൊണ്ടു ഞാനെന്തു നേടി… ഇല്ല ഒന്നും തന്നെ നേടിയില്ല പകരം നഷ്ടപ്പെടുത്തിയതെയുള്ളൂ…

ഈ കഴിഞ്ഞ എന്റെ പത്തു വർഷങ്ങൾ, എന്റെ കുടുംബതോടൊപ്പം സന്തോഷത്തോടെ ജീവിക്കേണ്ട പത്തു വർഷം…

എന്റെ രാകെഷട്ടനെ, ഞങ്ങളുടെ കുടുംബത്തെ.. അതിലുപരി ഞങ്ങളുടെ കുഞ്ഞിനെ… എന്റെ ജീവിതം തന്നെ…

ഇത്രയും നഷ്ടങ്ങൾക്ക് കാരണക്കാരനായവനിപ്പോൾ മറ്റൊരു ജീവിതവുമായി  സന്തോഷത്തോടെ ജീവിക്കുന്നു…..

ഞാൻ മാത്രം… നഷ്ടം എനിക്ക് മാത്രം…

സ്വയം പറഞ്ഞു കൊണ്ടു കൈയിൽ പിടിച്ച കവറിലക്കൊന്ന് നോക്കിയ ശേഷം അവൾ  നടന്നു.. എങ്ങോട്ടെക്കെന്നറിയാതെ….

നമ്മുടെ സമൂഹത്തിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഒരു കാര്യം തന്നെയാണ് കാമുകന്റെ കൂടെ പോകാൻ വേണ്ടി സ്വന്തം ഭർത്താവിനെയും.. നൊന്ത് പ്രെസവിച്ച കുഞ്ഞുങ്ങളെ പോലും നിഷ്ക്രൂരമായി കൊന്നിട്ട് പോകുന്നു പെണ്ണ്….

അങ്ങനെ പോയിട്ട് അവർക്കു സന്തോഷത്തോടെ പോയിട്ട് അവർക്ക് ഒരുമിച്ചു ജീവിക്കാൻ പോലും പറ്റുന്നുണ്ടോ. ഇല്ല നേരെ പോലിസ് സ്റ്റേഷൻ അവിടെ നിന്നും കോടതി.. ജയിൽ….

അങ്ങനെ കാമുകന്റെ കൂടെ  പോകണമെന്നുള്ളവർക്ക് ഭർത്താവിന്റെ അടുത്ത് നിന്നും ഡിവോഴ്സ് നേടി കാമുകന്റെ കൂടെ പോകാൻ മേലെ…

അപ്പോൾ അവരുടെ ആഗ്രഹവും നടക്കും ആർക്കും ഒരു ദോഷവും വരില്ലാ. കുറേ ജീവനുകൾ രക്ഷപെടുകയും ചെയ്യും…

Leave a Reply

Your email address will not be published. Required fields are marked *