പ്രായത്തിന്റെ എടുത്തു ചാട്ടത്തിൽ ഇറങ്ങി പുറപ്പെട്ടതാണ്, പിടിക്കപ്പെട്ടാൽ അവളുടെയും എന്റെയും വീട്ടിൽ അറിയും..

(രചന: Anz muhammed)

പ്ലസ് ടു കഴി കഴിഞ്ഞ് ഇനിയെന്ത് എന്ന് ചിന്തിച്ച് നടക്കുമ്പോഴാണ് അച്ഛന്റെ പ്രഖ്യാപനം വന്നത് വിവേക് പോളിടെക്‌നിക് പഠിച്ചാൽ മതി എന്ന്… പിന്നെ എല്ലാം വളരെ പെട്ടന്നായിരുന്നു..

വീട്ടിൽ നിന്നും കുറച്ചകലെയുള്ള കോളേജിലാണ് അഡ്മിഷൻ കിട്ടിയത്.. പോയി വരാൻ പറ്റൂല്ല, ഹോസ്റ്റലിൽ നിൽക്കേണ്ടി വരും.. വീട്ടിൽ നിന്നും മാറി നില്കാൻ കിട്ടിയ അവസരം ഞാൻ സന്തോഷിച്ചു..

പക്ഷെ അഡ്മിഷന്റെ ആവശ്യവുമായി കോളേജിൽ എത്തിയപ്പോൾ ആണ് മനസിലായത് അവിടെ ഹോസ്റ്റലിന്റെ പണി നടക്കുന്നേ ഉള്ളു,

അതുകൊണ്ട് സീനിയർസ് എല്ലാരും അടുത്തുള്ള വീടുകളിലൊക്കെ പേയിങ് ഗസ്റ്റ്‌ ആയിട്ടും ചില വീട് വാടകകെടുത്തും ഒക്കെയാണ് തത്കാലം നില്കുന്നത്..

ഞങ്ങളും കുറച്ചുപേർ ചേർന്നൊരു വീടെടുത്തു താമസിക്കാൻ.. അങ്ങിനെ ക്ലാസ്സ്‌ തുടങ്ങി.. ആദ്യാദിവസം ഉച്ചക്ക് ക്ലാസ്സ്‌ കഴിഞ്ഞു പുറത്തേക്കിറങ്ങിയപ്പോൾ ആണ് ഞാൻ അവളെ കാണുന്നത്..

കണ്ടമാത്രയിൽ തന്നെ മനസ്സിലിരുന്ന് ആരോ വിളിച്ചു പറഞ്ഞു ഇവൾ നിനക്കുള്ളതാണെന്നു,

ഡാ വിവേകേ നീ എന്താ ഇങ്ങനെ വാ പൊളിച്ചു നില്കുന്നത് എന്ന് റൂം മേറ്റ്‌ അരുൺ വന്നു തോളിൽ തട്ടി ചോദിച്ചപ്പോൾ ആണ് ഇത്രയും നേരം അവളെ നോക്കി വായും തുറന്നു നില്കുവായിരുനെന്നു മനസിലായത്..

ഡാ അവരെയൊന്നും നോക്കി വെള്ളമിറക്കണ്ട സീനിയർസ് ആണ് അരുൺ പറഞ്ഞു..
ഏത് ഇയർ..

ഞാൻ ചോദിച്ചു സെക്കന്റ്‌ ഇയർ ആണ് അരുൺ പറഞ്ഞു.. സാരമില്ലെടാ ഒരു വയസൊക്കെ കൂടുതൽ അയാൽ കുഴപ്പമൊന്നുമില്ല ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം ഒരു ചിരിയോടെ അവൾ പോകുന്നതും നോക്കി ഞാൻ പറഞ്ഞു..

അടുത്ത ദിവസം മുതൽ ഞാൻ അരുണിനെയും കൂട്ടി അവളുടെ ക്ലാസ്സിന്റെ മുന്നിലൂടെ ചുറ്റുന്നത് പതിവാക്കി.. നീനു എന്നാണവളുടെ പേരെന്നു അരുൺ കണ്ടുപിടിച്ചു.. എങ്ങിനെയും അവളെയൊന്നു പരിചയപ്പെടണം അത് മാത്രമായി അടുത്ത ചിന്ത..

രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാൽ എന്നപോലെ ഒരാഴ്ച ലാബ് സെക്കന്റ്‌ ഇയറിന്റെ കൂടെ ചെയ്താൽ മതിയെന്ന് സർ ക്ലാസ്സിൽ പറഞ്ഞപ്പോൾ പുള്ളിയെ കെട്ടിപിടിച്ചൊരു ഉമ്മ കൊടുക്കാൻ തോന്നി..

ഞാനും നീനുവും ഒരേ ബ്രാഞ്ച് ആയതു കൊണ്ടാണ് ഇങ്ങനൊരു ചാൻസ് കിട്ടിയത്. അങ്ങിനെ ലാബിൽ വച്ചു പതിയെ അവളെ പരിചയപെട്ടു.. പിന്നേ ഒരാഴ്ച കൊണ്ട് അവളുമായൊരു സൗഹൃദം ഉണ്ടാക്കി..

പതിയെ ഞാൻ എന്റെ പ്രണയം അവളോട്‌ പറഞ്ഞു.. പ്രതീക്ഷിച്ചപ്പോലെ തന്നെ അവൾ എതിർത്തു.. വിവേക് ഞാൻ നിന്നെക്കാൾ ഒരുവയസിനു മുതിർന്നതാണ്.. എനിക്കതൊരു പ്രശ്നമല്ലെങ്കിലോ ഞാൻ ചോദിച്ചു..

പതിയെ അവളുടെ കണ്ണ് നിറയുന്നത് കണ്ടു.. വിവേക് എന്റേതൊരു ഓര്ത്തഡോക്സ് ക്രിസ്ത്യൻ കുടുംബമാണ്.ഒരിക്കലും എന്റെ വീട്ടിൽ സമ്മതിക്കില്ല.. പക്ഷെ എന്റെ വീട്ടിൽ സമ്മതിക്കും ഞാൻ പറഞ്ഞു..

അവളുടെ കണ്ണിൽ നിന്നും വീണ കണ്ണുനീർ തുള്ളികൾ എന്നോട് പറഞ്ഞു അവൾക്കെന്നെ ഇഷ്ടമാണെന്നു..

പിന്നീട് ഞങ്ങളുടെ ദിവസങ്ങളായിരുന്നു
അവൾ അവളുടെ സീനിയർ പഠിക്കുന്ന കസിന്റെയും ഫ്രണ്ട്സിന്റെയും കൂടെയൊരു വീട്ടിൽ പേയിങ് ഗസ്റ്റ്‌ ആയിട്ട് ആയിരുന്നു താമസം..

ഞങ്ങളുടെ പ്രണയം അരുണിന് മാത്രമേ അറിയുമായിരുന്നുള്ളു.. എല്ലാ ഞായറാഴ്ചയും അവൾ പള്ളിയിൽ പോകുമ്പോൾ ഞാനും കൂടെ പോകും.. അങ്ങിനെ ഒരു ദിവസം പള്ളിയിൽ നിന്നും തിരികെ വരുന്ന വഴി..

വഴിയെന്നു പറഞ്ഞാൽ അധികം ആരും വരുന്ന വഴിയില്ല.. പെട്ടന്നൊരു തോന്നലിൽ ഞാൻ അവൾക്കൊരു ഉമ്മ കൊടുത്തു, അവൾ ഞെട്ടി കൂടെ ഞാനും ഞെട്ടി..

അവൾ ഞെട്ടിയത് എന്റെ ഉമ്മ കിട്ടിയിട്ടാണെൽ ഞാൻ ഞെട്ടിയത് ഇത് കണ്ടു നിൽക്കുന്ന സീനിയർ ചേട്ടനെ കണ്ടിട്ടാ.. ആകെ ചമ്മി നാറിയെന്നു പറഞ്ഞാൽ മതിയല്ലോ..

പിന്നേ കഥ കോളേജിൽ പാട്ടായി.. അവൾക്കു ഞാൻ വെറുമൊരു ഉമ്മ കൊടുത്തതിനു ആ കാപാലികൻ വേറെ എന്തൊക്കെയോ കഥകൾ പൊടിപ്പും തൊങ്ങലും വച്ചു പറഞ്ഞു നടന്നു..
അവളുടെ കസിൻ ചേച്ചി അറിഞ്ഞു വീട്ടിൽ പറഞ്ഞു..

അവൾ വീട്ടിൽ ചെന്നപ്പോൾ അമ്മ ചോദിച്ചു.. അവളുടെന്നു നമ്പർ വാങ്ങി അമ്മയെന്നെ വിളിച്ചു കുറേ ഉപദേശിച്ചു..

അവളുടെ പപ്പയും ചേട്ടനും ഒക്കെ അറിഞ്ഞാൽ പഠിപ്പു നിർത്തിക്കും അതുകൊണ്ട് മോൻ പിന്മാറണം എന്ന് പറഞ്ഞു.. ഞാൻ അമ്മ പറഞ്ഞപ്പോൾ എല്ലാം സമ്മതിച്ചു എങ്കിലും വീണ്ടും ഞങ്ങളുടെ പ്രണയം പൂത്തു തളിർത്തു..

അങ്ങിനെ അവളുടെ കൂടെ ഉണ്ടായിരുന്ന സീനിയേഴ്‌സ് കോഴ്സ് കഴിഞ്ഞു പോയി.. ആവൾ അവിടെ ഒറ്റക്കായി താമസം. ഹൌസ് ഓണാറുടെ മോൾ വന്നു അവൾക്കു കൂട്ടു കിടക്കും..ജൂനിയർസ് വന്നാലേ അവൾക്കിനി കൂട്ടക്കുള്ളു..

ഒരു ദിവസം രാത്രി ഞങ്ങൾ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ അവൾ ഒറ്റക്കാണെന്നു പറഞ്ഞു.. അപ്പോൾ സമയം രാത്രി പണ്ട്രണ്ടു മണി..

ഹൌസ് ഓണറും ഫാമിലിയും പുറത്തു പോയി വരാൻ ലേറ്റ് ആകും എന്നവൾ പറഞ്ഞപ്പോൾ പെട്ടന്നൊരു ബുദ്ധിയിൽ ഞാൻ വരട്ടെ എന്ന് ചോദിച്ചു..

അവൾ യെസ് പറഞ്ഞു.അങ്ങിനെ ഞാൻ പോകാൻ തീരുമാനിച്ചു.. രാത്രി ആയോണ്ട് അരുൺ പോകണ്ടാന്നു പറഞ്ഞു..

പക്ഷെ ഞാൻ അവന്റെ വാക്കിനെ മറികടന്നു പോകാൻ തീരുമാനിച്ചു.. ഞങ്ങൾ താമസിക്കുന്ന ഇടത്തു നിന്നും ഒരു അര കിലോമീറ്റർ വരും അവളുടെ അടുത്തെത്താൻ.. ഇവിടുന്നെ ഞാൻ ചെരുപ്പൂരി കയ്യിൽ പിടിച്ചു..

എന്തിനാടാ ഇവിടുന്നെ ചെരുപ്പൂരി കയ്യിൽ പിടിക്കുനെ എന്ന അവന്റെ ചോദ്യത്തിന് സൗണ്ട് കേൾക്കാതിരിക്കാനാടാ പൊട്ടാ എന്ന് പറഞ്ഞു ഞാൻ പതിയെ പുറത്തേക്കിറങ്ങി..

ഡാ വഴിയൊക്കെ മോശമാ കാലിൽ എന്തേലും കൊണ്ട് കയറും ചെരിപ് അവിടെ അടുത്തെത്തിയിട്ടു ഊരി പിടിച്ചാൽ പോരെ എന്നൊക്കെ അവൻ പറയുന്നുണ്ടായിരുന്നു..

പക്ഷെ എന്റെ മനസ്സിൽ അവൾ മാത്രമേ ഉണ്ടായിരുന്നുള്ളു..അങ്ങിനെ അവളുടെ മുറിക്കു പുറത്തെത്തി.. അവൾ ഡോർ തുറന്നു ഞാൻ അകത്തേക്ക് കയറി.. തൊട്ടടുത്ത നിമിഷം അപ്പുറത് പുറത്തു പോയവർ വന്നു.. ഞാൻ പേടിച്ചുപോയി അവളും..

ഞങ്ങൾ ശ്വാസം അടക്കിപിടിച്ചു നിന്നു.. അവർ വീടിനകത്തേക്ക് കയറി.. ഒരു ഭിത്തിയുടെ വ്യത്യാസമെ ഉള്ളു.. ഞാൻ ആകെ വിറക്കാൻ തുടങ്ങി.. അപ്പോൾ അവൾക്കു കൂട്ടു കിടക്കുന്ന കുട്ടി വന്നു കതകിൽ തട്ടി.. കുറേ തവണ തട്ടി വിളിച്ചു..

ആ കുട്ടി ഉറങ്ങിക്കാണും മോളിങ്ങു പോരെയെന്നു അവിടുത്തെ ചേട്ടൻ പറഞ്ഞു.. ആ കുട്ടി അകത്തേക്ക് പോയി.. പെട്ടന് ഞാൻ തുമ്മി.. വീണ്ടും തുമ്മൽ വന്നു, നീനു എന്റെ വാ പൊത്തി പിടിച്ചു..

അരോ അവിടെ തുമ്മുന്നുണ്ടല്ലോ എന്നൊക്കെ അപ്പുറത്തുന്നു പറയുന്നുണ്ട്.. എനിക്ക് വീണ്ടും വീണ്ടും തുമ്മൽ വരുന്നുണ്ട്.. ആകെ പെട്ടുപോയ ആവസ്ഥ..പ്രായത്തിന്റെ എടുത്തു ചാട്ടത്തിൽ ഇറങ്ങി പുറപ്പെട്ടതാണ്..

പിടിക്കപ്പെട്ടാൽ അവളുടെയും എന്റെയും വീട്ടിൽ അറിയും, കോളേജ് മുഴുവൻ അറിയും.. പിന്നേ നടക്കുന്നതൊക്കെ മനസിലൂടെ ഓടി കളിച്ചു..

ഏകദേശം മൂന്നുമാണിയായി അവർ ഉറങ്ങിയപ്പോൾ.. ഞാൻ പതിയെ പുറത്തിറങ്ങി അവളോട്‌ ഡോർ അടക്കാൻ പറഞ്ഞു ഞാൻ വീണ്ടും ചെരിപ്പൂരി കയ്യിൽ പിടിച്ചു.. ഒരോട്ടം വച്ചു കൊടുത്തു..

പക്ഷെ ഓടിയ വഴിയിൽ കാലിൽ എന്തോ കൊണ്ട് കയറി.. ഒരാഴ്ച കാലിലെ മുറിവ് വച്ചു കെട്ടി നടക്കേണ്ടി വന്നു..അങ്ങിനെ കോഴ്സ് കഴിഞ്ഞു.. എന്നിട്ടും ഞങ്ങളുടെ പ്രണയം പൂർവാധികം ശക്തിയോടെ മുന്നോട്ടുപോയി..

എന്റെ വീട്ടിൽ എല്ലാരും അറിഞ്ഞു.. ചേട്ടൻ കട്ട സപ്പോർട്ട്.. അങ്ങിനെ അവൾക്കു വയസ് 25 ഉം എനിക്ക് 24 ഉം ആയി.. രണ്ടാൾക്കും ജോലിയായി.. ഒരു ദിവസം അവൾ പറഞ്ഞു ഇനി പിടിച്ചു നില്കാൻ പറ്റൂല്ല വിവേക്..

വീട്ടിൽ കല്യാണലോചന മുറുകുന്നു.. അങ്ങിനെ അച്ഛനും ചേട്ടനും കൂടി അവളുടെ വീട്ടിൽ പോയി ആലോചിച്ചു.. പക്ഷെ അവളുടെ പപ്പയ്യും ചേട്ടനും കുടുംബക്കാരെല്ലാരും കൂടി അവരെ അവിടുന്നിറക്കി വിട്ടു..

ചേട്ടൻ പറഞ്ഞു നീ ധൈര്യമായിട്ട് വിളിച്ചോണ്ട് വാടാന്നു.. ഞൻ കുറേയ് ഫോണിൽ വിളിച്ചു അവളെ കിട്ടുന്നില്ല.. അവളുടെ ഓഫീസിൽ ചെന്നപ്പോൾ കുറേ ദിവസമായിട്ടു വരുന്നില്ലെന്ന് പറഞ്ഞു..
അവളുടെ അമ്മ എന്നെ വിളിച്ചു..

അവളെ എല്ലാരും കൂടി കുറേ തല്ലിയെന്നു പറഞ്ഞു..എനിക്കവളെ ഒന്ന് കണ്ടു സംസാരിക്കണം എന്ന് ഞാൻ പറഞ്ഞു… അടുത്ത ദിവസം ഓഫീസിൽ ലീവ് കൊടുക്കാൻ അവൾ എത്തുമെന്ന് പറഞ്ഞവർ ഫോൺ വച്ചു..

അടുത്ത ദിവസം ഞാൻ അവളെ കണ്ടു കരഞ്ഞു വീർത്ത മുഖവും അടികൊണ്ട പാടുകളും എനിക്ക് സഹിക്കാൻ പറ്റിയില്ല.. ഞാൻ അവളോട് ഇപ്പോൾ തന്നെ കൂടെ വരാൻ പറഞ്ഞു..

ഞാൻ നിന്റെ കൂടെ വന്നാൽ അപമാനം ഭയന്ന് എന്റെ പപ്പയും ചേട്ടനും ആത്മഹത്യാ ചെയ്യും.. അവരുടെ സമ്മതമില്ലാതെ ഞാൻ വരില്ല വിവേക്.. നിറഞ്ഞ കണ്ണുകൾ ഞാൻ തുടച്ചു കൊടുത്തു..

അവൾ എന്നേ ചേർന്നിരുന്നു.. ഒരു തീരുമാനം എടുക്കാനാവാതെ ഞങ്ങൾ പിരിഞ്ഞു.. വീണ്ടും അവളുടെ അമ്മ വിളിച്ചു അവളെ ഇങ്ങനെ തല്ലു കൊള്ളിക്കരുതേ മോനെ എന്ന് പറഞ്ഞു..

അവർക്കു സഹിക്കാൻ പറ്റുന്നില്ലെന്നു പറഞ്ഞു കരഞ്ഞു.. അവൾ എനിക്ക് വേണ്ടി അപ്പനോടും ആങ്ങളയോടും പൊരുതുന്നുണ്ടെന്നു മനസിലായി..

ഒരിക്കലും എനിക്കവളെ അവരുടെ സമ്മതത്തോടെ സ്വന്തമാവില്ല, അവരുടെ സമ്മതമില്ലാതെ അവൾ ഇറങ്ങി വരികയുമില്ല
ദിവസങ്ങളുടെ ആലോചനയിൽ ഞാൻ ചില തീരുമാനങ്ങൾ എടുത്തു..

എല്ലാ പ്രണയങ്ങളും വിവാഹത്തിൽ എത്തുന്നില്ല, അവൾ അനുഭവിക്കുന്ന വേദനയും ടെൻഷനും ഞാൻ മനസിലാക്കിയില്ലെങ്കിൽ വരാറാണ് മനസ്സിലാകുന്നത്..

നെഞ്ച് പൊട്ടുന്ന വേദനയിൽ ഞാൻ അവളെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു..

അവളുടെ തേങ്ങലുകൾ എന്റെ ഹൃദയത്തെ കീറിമുറിച്ചു.. ഒടുവിൽ ഇങ്ങനെ എനിക്ക് വേണ്ടി തല്ലു കൊള്ളാതെ വീട്ടുകാർ കൊണ്ടുവരുന്ന ആലോചനക്ക് സമ്മതിക്കണം എന്നവളെ പറഞ്ഞു സമ്മതിപ്പിച്ചു…

ഇനിയൊരിക്കലും നമ്മൾ തമ്മിൽ കാണുകയോ വിളിക്കുകയോ ചെയ്യില്ലെന്ന് പറഞ്ഞു ഞാൻ ഫോൺ വച്ചു..നെഞ്ച് പൊട്ടുന്ന വേദനയിലും അവൾ വേദനിക്കുന്നത് എനിക്ക് സഹിക്കാൻ പറ്റൂല്ല…

ആറുമാസങ്ങൾക്കു ശേഷം എന്നെ തേടിയൊരു കല്യാണക്കുറി എത്തി.. അവളുടെ വിവാഹം.. ഒരു ദിവസം മുഴുവൻ ഞാൻ മുറിയടച്ചിരുന്നു..
കല്യാണ ദിവസം ഞാൻ പള്ളിയിലേക്ക് പോയി..

എന്റെ മണവാട്ടി ആകേണ്ടവൾ വേറാരുടെയോ മണവാട്ടിയായി ഒരുങ്ങി നില്കുന്നു.. അവൾ കാണാതെ ഞാൻ മറഞ്ഞു നിന്നു.. പക്ഷെ അവളെന്നെ കണ്ടു.. അവളുടെ മുഖം സങ്കടം കൊണ്ട് നിറഞ്ഞു..

ഞാൻ കണ്മുന്നിൽ നിന്നും മാറി നിന്നു..മിന്നു കെട്ട് കഴിഞ്ഞപ്പോൾ അവളുടെ അമ്മ വന്നു എന്റടുത്തേക്ക്… എന്റെ കൈയിൽ പിടിച്ചു.. എന്നോട് കുറേ വർത്താനം പറഞ്ഞു.. ഭക്ഷണം കഴിച്ചിട്ടേ പോകാവൂ എന്ന് നിർബന്ധിച്ചു..

അമ്മേടെ അനിയത്തിമാർക്കൊക്കെ എന്നെ പരിചയപ്പെടുത്തി കൊടുത്തു… ഭക്ഷണം കഴിക്കാൻ എന്തോ മനസനുവദിച്ചില്ല.. അവളെ ഒന്നുടെ മാറിനിന്നു കണ്ടിട്ട് ഞാൻ പതിയെ ഇറങ്ങി നടന്നു..

അവളുടെ കടപ്പാടുകളും വേദനയും പരിമിതികളും ഞാൻ മനസിലാക്കിയില്ലെങ്കിൽ വേറെരാണ് മനസിലാക്കുന്നത്.. പിന്നീട് ഗായത്രി എന്റെ ജീവിതത്തിലേക്ക് വന്നു..

പിന്നേ എന്റെ മോൾ വന്നു… എന്റെ ജീവിതം മറ്റൊരു രാജ്യത്തേക്ക് പറിച്ചു നാട്ടു…

നീനു കുടുംബത്തോടൊപ്പം സന്തോഷത്തോടെയും സമദാനത്തോടെയും കഴിയുന്നു…

പഴയ ഓർമ്മകൾ ഒരു സുഖമുള്ള വേദനയോടെ ഇടയ്ക്കു വന്നുപോകാറുണ്ട്.. എന്നാലും ഞാനും എന്റെ കൊച്ചു കുടുംബത്തോടൊപ്പം സന്തോഷത്തോടെ ജീവിക്കുന്നു…

മിന്നു കേട്ടു കഴിഞ്ഞപ്പോൾ അവളുടെ അമ്മ വന്നു എന്റടുത്തേക്ക്… എന്റെ കൈയിൽ പിടിച്ചു.. എന്നോട് കുറേ വർത്താനം പറഞ്ഞു.. ഭക്ഷണം കഴിച്ചിട്ടേ പോകാവൂ എന്ന് നിർബന്ധിച്ചു..

അമ്മേടെ അനിയത്തിമാർക്കൊക്കെ എന്നെ പരിചയപ്പെടുത്തി കൊടുത്തു… ഭക്ഷണം കഴിക്കാൻ എന്തോ മനസനുവദിച്ചില്ല.. അവളെ ഒന്നുടെ മാറിനിന്നു കണ്ടിട്ട് ഞാൻ പതിയെ ഇറങ്ങി നടന്നു..

അവളുടെ കടപ്പാടുകളും വേദനയും പരിമിതികളും ഞാൻ മനസിലാക്കിയില്ലെങ്കിൽ വേറെരാണ് മനസിലാക്കുന്നത്.. പിന്നീട് ഗായത്രി എന്റെ ജീവിതത്തിലേക്ക് വന്നു.. പിന്നേ എന്റെ മോൾ വന്നു… എന്റെ ജീവിതം മറ്റൊരു രാജ്യത്തേക്ക് പറിച്ചു നാട്ടു…

നീനു കുടുംബത്തോടൊപ്പം സന്തോഷത്തോടെയും സമധാനത്തോടെയും കഴിയുന്നു എന്ന അറിവ് എന്നിൽ സന്തോഷം നിറച്ചു എങ്കിലും പഴയ ഓർമ്മകൾ ഒരു സുഖമുള്ള വേദനയോടെ ഇടയ്ക്കു വന്നുപോകാറുണ്ട്..

എന്നാലും ഞാനും എന്റെ കൊച്ചു കുടുംബത്തോടൊപ്പം സന്തോഷത്തോടെ ജീവിക്കുന്നു..എന്നേ ജീവനെക്കാളും സ്നേയത്തിച്ച അവൾക്കെന്നും നന്മകൾ മാത്രം വരണേ എന്ന പ്രാർത്ഥനയോടെ..