വൈകി കല്യാണം കഴിച്ചത് കൊണ്ടാകും ആകെപ്പാടെ ഒരു വെപ്രാളവും പരിഭ്രാന്തിയും ഒക്കെയാണ്, ജീവിതം എവിടെ തുടങ്ങണം..

ഒരു ചെറിയ തമാശ
(രചന: ANNA MARIYA)

വൈകി കല്യാണം കഴിച്ചത് കൊണ്ടാകും ആകെപ്പാടെ ഒരു വെപ്രാളവും പരിഭ്രാന്തിയും ഒക്കെയാണ്. ജീവിതം എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണം എങ്ങനെ കൊണ്ട് പോണം ഒരു പിടിപാടും ഇല്ല.

വൈകി കെട്ടിയതും മണ്ടത്തരമായി ,, നേരത്തേ വേണ്ടതായിരുന്നു,, കുറെ ഫിലോസഫിയും പറഞ്ഞ് കുറെ പിടിവാശിയും കാണിച്ച് വെറുതെ കുറെ ടൈം വേസ്റ്റ് ആക്കി. ഇപ്പൊ നോക്കുമ്പോള്‍ അത്രേം നാള് വെറും വേസ്റ്റ്.

മുട്ട വെറുതെ വച്ചോണ്ടിരുന്നാല്‍ അത് ചീഞ്ഞു പോകും. കെട്ടിപ്പോയ ഒരു കൂട്ടുകാരി പട്ടി എന്നോട് പറഞ്ഞിട്ട് പോയതാണ്. അവളെന്താ അങ്ങനെ പറഞ്ഞെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് ഒരു പിടിയും കിട്ടുന്നില്ല.

മുട്ടയും ഞാനും തമ്മില്‍ എന്ത് ബന്ധം. എന്റെ ശരീരത്തും മുട്ടയോട് ഉപമിക്കാന്‍ പറ്റുന്ന ഒന്നും തന്നെയില്ല. പിന്നെ അവളെന്തിനാ അങ്ങനെ പറഞ്ഞെ.

അതിപ്പോ മുട്ട മാത്രമല്ലലോ,, പച്ചക്കറിയും ചീഞ്ഞു പോകില്ലേ,, പച്ചക്കറി മാത്രമല്ല എന്ത് തന്നെയായാലും ചീഞ്ഞു പോകുവല്ലോ. പിന്നെന്ത മുട്ട. ദൈവമേ ഇതും ചിന്തിചിരുന്നാല്‍ ഫസ്റ്റ് നൈറ്റ് കുളമാകുമല്ലോ.

അങ്ങനെ ചിന്തിച്ചു കൂട്ടിയിരിക്കുമ്പോള്‍ പെട്ടെന്ന് ആള് കേറി വന്നു. മൂപ്പര് സെക്കന്റ് ആണ്. ആദ്യത്തെത് വന്‍ ദുരന്തമായി ഭവിച്ചത് കൊണ്ട് ഇത്തവണ മൂപ്പര് ഭയങ്കര കേര്‍ ആയിരുന്നു. എല്ലാം എല്ലാം സകലതും ചോദിച്ചറിഞ്ഞു.

ആദ്യമൊക്കെ കുറച്ചു വെറുപ്പിക്കല്‍ പരിപാടിയായി തോന്നിയെങ്കിലും പിന്നെ എനിക്ക് കാര്യം മനസ്സിലായി. ആള് ജെനുവിന്‍ ആണ്. നമുക്ക് വേണ്ടതും അതാണല്ലോ.

അല്ലാതെ ഈ പയ്യന്‍ കളി പറ്റൂല. കാര്യം അതൊക്കെ ജീവിതത്തിന്റെ ഭാഗമാണെങ്കിലും പറ്റാത്തത് പറ്റൂല എന്ന് തന്നെ പറയണ്ടേ. അതുകൊണ്ട് ഈ പുല്ലകളി പറ്റൂല അല്ലെങ്കില്‍ വേണ്ട എന്ന് തീരുമാനിച്ചതാണ്. മൂപ്പരെന്തായാലും ആ ടൈപ്പ് അല്ല.

അതാണ്‌ ഏറ്റവും വലിയ സന്തോഷവും സമാധാനവും. പിന്നെ കുറച്ചൊക്കെ നേരെ വാ നേരെ പോ എന്നാണ്. അതിപ്പോ ഞാനും അങ്ങനെ തന്നയാണ്. അപ്പൊ പിന്നെ അതും കുഴപ്പമില്ല.

ഇനി വരുന്നത് വരുന്നിടത്ത് വച്ച് കാണാം. പാലും പഴവുമോക്കെയുണ്ട്. മസില് പിടിച്ചു നടന്നത് കൊണ്ട് എങ്ങനെ തുടങ്ങണം എന്നറിയില്ല, എന്തായാലും തുടങ്ങാമെന്ന് കരുതി.

“ ഹായ്”

“ ഹായ്

“ ഞാന്‍ മറിയ”

“ ഹഹ,, എനിക്കറിയാലോ.. ഇന്നലെ സംസാരിച്ച ആള് തന്നെയല്ലേ”

“ അതേ,, ടെന്‍ഷന്‍ ഉണ്ട്.. അതാണ് പ്രശ്നം”

“ ഒരു ടെന്‍ഷനും വേണ്ട.. ഒട്ടും വേണ്ട.. സമാധാനം കിട്ടാനാണ് കല്യാണം കഴിച്ചത്. ഉള്ളത് തുറന്നു പറയാം.. എനിക്ക് ഒരു കുഴപ്പമേ ഉള്ളൂ.. അത് വഴിയേ പറയാം”

“ വഴിയേ വേണ്ട.. ഇപ്പൊ തന്നെ പറഞ്ഞോ”

‘ അത് പിന്നെ.. പോ ണ്‍ അടിക്റ്റ് ആണ്.. വീഡിയോ”

“ അത്രേ ഉള്ളോ,, അത് ഞാനും കാണാറുണ്ട്”

“ സമാധാന,, അതേ ടയേര്‍ട് ആണെങ്കില്‍ കിടന്നോ.. രാവിലെ സംസാരിക്കാം”

“ ഏയ്‌ സാരമില്ല.. സംസാരിക്കാം”

ആള് പലതും ചോദിക്കുമ്പോഴും മനസ്സില്‍ മുഴുവന്‍ ആ തൊലിഞ്ഞ മുട്ടയാണ്‌. ആ പട്ടി എന്തിനാ അങ്ങനെ പറഞ്ഞെ. വെറുതെ മനുഷ്യനെ ടെന്‍ഷന്‍ ആക്കാന്‍.

മുട്ടയും ജീവിതവും തമ്മിലുള്ള ബന്ധം കണ്ടെത്താന്‍ രണ്ടു നാള്‍ വേണ്ടി വന്നു. രണ്ടാം നാള്‍ അതാകുമെന്ന് ഊഹിച്ചു. അത് അവളോട്‌ തന്നെ ചോദിച്ചു.

ഡീ മരപ്പട്ടി,, നീ പറഞ്ഞ മുട്ട ചീഞ്ഞിട്ടില്ല
അവള്‍ പൊട്ടി ചിരിച്ചു. അവള്‍ കാര്യം പറഞ്ഞ് തന്നു. നിന്റെ നല്ല സമയം കുറെ പാഴായിപ്പോയി. അതുകൊണ്ട് അതൂടെ മുതലാക്കിക്കോ ന്ന്. ശ്ശേടാ,, ഇതെന്ത് കൂത്ത്.

മനുഷ്യന്‍ കാര്യങ്ങള്‍ പഠിച്ചു വരുന്നേയുള്ളൂ. ഇവളീ പറയുന്നപോലെ നടക്കുവോ. എന്തൊരു കഷ്ടമാണ് കര്‍ത്താവേ. അവള് പറഞ്ഞത് എനിക്ക് മനസ്സിലായി.

അവള് പറഞ്ഞത് പോലെ ചീഞ്ഞു പോകുമോ,, അവളെന്താ ഉദേശിച്ചത്. കുറച്ചു ദിവസങ്ങള്‍ കൊണ്ട് ആള് അടുത്തടുത്ത് വന്നു.

ആ അടുപ്പത്തില്‍ ഞാനിത് ചോദിക്കാമെന്ന് കരുതി. ഇതുവരെ മനസ്സിനെ പിടിച്ചു കുലുക്കിയ ഒരൊറ്റ ചോദ്യം ഇതാണെന്ന് തോന്നുന്നു. അന്നും ഇന്നും അത് മനസീന്നു മാഞ്ഞു പോകുന്നില്ല.

അങ്ങനെ അന്ന് രാത്രി ചോദിക്കാമെന്നു കരുതി. എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടോ എന്ന് അറിയണമല്ലോ.

രണ്ടും കല്പിച്ചു കാര്യം ചോദിച്ചു. കേട്ടപ്പോള്‍ തന്നെ ഒരു പൊട്ടിച്ചിരി ആണ് ഉണ്ടായത്. ആളെ കുറ്റം പറയാന്‍ പറ്റില്ല,, കളിയാക്കരുത് എന്നൊരു മുന്‍ ധാരണ കൊടുക്കാന്‍ പറ്റിയില്ല.

അഥവാ മണ്ടത്തരം ആണെങ്കില്‍ ചിരിക്കരുത് എന്ന് പറയണമായിരുന്നു. അത് മറന്നു പോയി. ആള് പറഞ്ഞ് തന്നു. തമാശയൊക്കെ ആ രീതിയില്‍ കാണാന്‍ പഠിക്കണം.

തമാശ കേള്‍ക്കാനും ആസ്വദിക്കാനും പഠിക്കണം. നമ്മുടെയൊക്കെ ഫ്രസ്റ്റേഷന്‍ കുറയ്ക്കാന്‍ പറ്റും. എനിക്കൊന്നും മനസ്സിലായില്ല.

അവസാനം കാര്യം കൃത്യമായി പറഞ്ഞ് തന്നപ്പോള്‍ മനസ്സിലായി അവളൊരു തമാശ പറഞ്ഞതാണ്‌ അത് വെറുതെ മനസ്സില്‍ ഇട്ട് കൊണ്ട്ന്‍ നടക്കാന്‍ പാടില്ല എന്ന്. എന്റെ ദൈവമേ ഞാന്‍ ഇത്രയും ഡ്രൈ ആയിരുന്നോ. ശ്ശെ,, നാണക്കേട് ആയല്ലോ ദൈവമേ.

ആ പെണ്ണ് ഒരു തമാശ പറഞ്ഞതും കേട്ട് ഇത്രയും നാളത്തെ ഉറക്കം കളഞ്ഞല്ലോ ദൈവമേ. ഓരോ നിമിഷവും ഞാന്‍ മനസ്സിലാക്കി,, ഞാന്‍ കുറെ ഡ്രൈ ആണ്.

ഇങ്ങനെയൊന്നുമല്ല വേണ്ടേ. ഈ പറഞ്ഞപോലെ അത്യാവശ്യം തമാശ പറയണം,, കേള്‍ക്കണം, ട്രോള്‍ ഒക്കെ വായിക്കണം. അറിയാതെ ഉള്ളില്‍ നിന്നും ഒരു കരച്ചില്‍ വന്നു. ആള് ആശ്വസിപ്പിച്ചു. നമുക്ക് മാറാന്‍ പറ്റും. ശ്രമിച്ചാല്‍ പറ്റും.

അവളോട്‌ എനിക്കെന്നും ബഹുമാനമാണ്,, ഞാന്‍ എത്ര വലിയ മൂരാച്ചിയാണെന്ന് എനിക്ക് കാണിച്ചു തന്നത് അവളാണ്.

ആ നന്ദി എനിക്കെന്നും അവളോട്‌ ഉണ്ടാകും. പതിയെ ഒരറ്റത്ത് നിന്നും ഞാന്‍ മാറിത്തുടങ്ങി. ആ മാറ്റങ്ങള്‍ ഓരോന്ന് സംഭവിക്കുമ്പോഴും എന്റെ മുഖത്തൊരു ചിരി വരും.

എന്നെക്കൊണ്ട് പറ്റിയല്ലോ എന്ന്. എന്തൊക്കെ നല്ല സമയങ്ങള്‍ ആണ് നശിപ്പിച്ചത്. ഒരു വട്ട കണ്ണടയില്‍ എന്നെ ഒതുക്കിയ ഞാന്‍. ആരും ഒന്നും പറഞ്ഞിട്ടല്ല,, സ്വയം അങ്ങനെ ആയതാണ്.

അതെന്താ അങ്ങനെ എന്ന് ചോദിച്ചാല്‍ ആണുങ്ങളെ വിശ്വസിക്കാന്‍ പാടില്ല എന്ന് ആരോ പറഞ്ഞ് തന്ന ഉപദേശം. അപ്പൊ പിന്നെ കമ്പനി മുഴുവന്‍ പെണ്ണുങ്ങള്‍ ആയി.

അതൊരിക്കലും പാടില്ല. നമ്മള്‍ എല്ലാവരെയും അറിയണം. നൂറു പേര് കാണാന്‍ നൂറു തരത്തില്‍ എന്നപോലെ സ്വഭാവം കൊണ്ടും അങ്ങനെ തന്നെയാണ്. ഓരോരുത്തരും വ്യത്യസ്തര്‍..

ഒരു ദിവസം അവളെ കാണാന്‍ പോയി. അവള്‍ പറഞ്ഞ മുട്ടയില്‍ തുടങ്ങിയതാണ് ഞാന്‍., ഇന്ന് എത്തി നില്‍ക്കുന്നത് അവള്‍ ഒരിക്കലും ചിന്തിക്കാത്ത ലെവലില്‍. അവളുടെ കണ്ണും ചെറുതായി നനഞ്ഞു.