ഒരു കൂടപ്പിറപ്പിനെ പോലെയാണ് ഞാൻ അരുൺ ഇതു വരെ കണ്ടിട്ടുള്ളത്, ഒരു നല്ല ഫ്രണ്ടിനെ പോലെ അവനോട്..

(രചന : അമ്മു)

സീ,, mr. അരുൺ ബാലകൃഷ്ണൻ ഞാൻ കുറെ തവണ നിന്നെ വാണിംഗ് തന്നിട്ടുള്ളതാണ്,, എന്റെ പുറകെ ഇങ്ങനെ നടക്കരുതെന്ന്. ഒന്നുമില്ലെങ്കിലും ഞാൻ തന്നെ പഠിപ്പിക്കുന്ന ടീച്ചർ അല്ലെ.. ആ ബഹുമാനം എങ്കിലും എന്നോട് കാണിച്ചുകൂടെ..

“മാം,, എനിക്കും മാമിന്റെ പുറകെ നടക്കാൻ അല്ല, ഒപ്പം നടക്കാനാണ് ഇഷ്ടം. “ദുൽഖർ സൽമാന്റെ ഒരു ഡയലോഗ് അടിച്ചു അവൻ
ചിരി അടുക്കിപിടിച്ചിരുന്നു.

“നിന്നോട് ഒന്നും പറഞ്ഞിട്ട് ഒരു കാര്യമില്ല,, “മാം ടേബിളിൽ ശക്തിയായി ഒന്നു കൊട്ടിക്കൊണ്ടു പറഞ്ഞു നിർത്തി.

“മാം, ഇങ്ങനെ ദേഷ്യപ്പെടാതെ,,കൈയ്ക്ക് എന്തെങ്കിലും സംഭവിക്കും ”

“ഗെറ്റ് ഔട്ട്‌ ”

മിസ്സിന്റെ ചീത്ത മുഴുവൻ കേട്ടിട്ടും അരുൺ ഒരു കൂസലുമില്ലാതെ സ്റ്റാഫ്‌ റൂമിൽ നിന്നും ഇറങ്ങി. അവിടെ നിന്നും ഇറങ്ങുന്നതിന് മുൻപ് ഒരിക്കൽ കൂടി അവൻ മിസ്സിനെ പിന്തിരിഞ്ഞു നോക്കി പറയാൻ തുടങ്ങി

“മാം,, മാം ഇനി എത്രയൊക്കെ എന്നെ അവഗണിച്ചാലും ഈ ജാനകിയെ രാവണൻ തന്നെ സ്വന്തമാക്കിയിരിക്കും.എന്റെ പ്രണയം അത് മാമിനോട്‌ മാത്രമായിരിക്കും”

മിസ്സിനോട് തഗ് ഡയലോഗ് അടിച്ചു അവൻ അവന്റെ ബെസ്റ്റ് ഫ്രണ്ട് ആയ സുഹൈലിന്റെ അടുത്തേക്ക് ചെന്നു.

“എന്താടാ ഇന്നും ജാനകി മിസ്സിന്റെ കൈയിൽ നിന്നും നല്ലത് കിട്ടിയോ “സുഹൈലിന്റെ മറുപടിയിൽ അരുൺ അവനെ ഒന്നു ചുള്ളി നോക്കി.

“അല്ല,, നിന്റെ ഇഞ്ചി കടിച്ചതുപോലുള്ള മുഖം കണ്ടിട്ട് പറഞ്ഞതാണ് “വീണ്ടും അവൻ അങ്ങനെ പറഞ്ഞപ്പോൾ അരുൺ അവനെ ഒന്നു കൂർപ്പിച്ചു നോക്കി. എന്നിട്ട് ചിരിച്ചുകൊണ്ട് പറയുവാൻ തുടങ്ങി.

“എന്നെയോ,ജാനകിയോ അവൾക്ക് അങ്ങനെ എന്നോട് വഴിക്കിടാൻ പറ്റുമോ … അവൾ ഈ രാവണന്റെ സീത ദേവി അല്ലെ ”

“ഉവ്വേ, എന്നിട്ടാണല്ലോ ആ രാവണനെ ഇന്ന് മിസ്സ്‌ ഗെറ്റ് ഔട്ട്‌ അടിച്ചത്. ”

അപ്പോ,, നീ കണ്ടുവില്ലേ. അരുൺ ചമ്മിയ ഒരു മുഖത്തോടെ നോക്കി. അപ്പോൾ ആ ഭ്രാന്തൻ തന്നെ നോക്കി ചിരിക്കുന്നു.

“എടാ,, എത്ര കാലമായട നിനക്ക് പ്രേമിക്കാൻ ഈ സെന്ററിൽ തന്നെ എത്ര പെണ്കുട്ടികളുണ്ട്. പിന്നെയും എന്തിനാണ് ഇങ്ങനെ പട്ടിയെ പോലെ പുറകെ നടക്കുന്നത്. മിസ്സിന് നിന്നെ അങ്ങനെ കാണാൻ പറ്റൂല എന്നാദ്യം തന്നെ പറഞ്ഞതല്ലേ ”

“സുഹു,, നീ ഒരു കാര്യം ശ്രദിച്ചിട്ടുണ്ടോ,, ഈ പട്ടികളില്ലേ പുറകെ നടക്കുന്നത് ശെരിക്കിനും അവർക്ക് അവരുടെ യജമാനനോടുള്ള സ്നേഹം കൊണ്ടാണ്. നമ്മൾ എത്രയൊക്കെ അവഗണിച്ചാലും അത് നമ്മളെ അത് അതിന്റെ യജമാനനെ വിട്ടുപോകുകയില്ല.

അതുപോലെയാണ് എന്നിക്കു മിസ്സിനോടുള്ള പ്രണയവും. അവൾ എത്ര ആട്ടിപായിച്ചാലും ഞാൻ അവളുടെ പുറകെയുള്ള നടത്തം നിർത്തകയുമില്ല. അവൾ എന്റെ ഇഷ്ടം മന്സാലിക്കുനാടൊത്തോളം കാലം ഞാൻ ഇതു തുടർന്ന് കൊണ്ടിരിക്കും ”

“അപ്പൊ,, ഇതിനു ഒരു അന്ത്യമുണ്ടാവില്ല, അല്ലെ… സുഹൈൽ അത് പറഞ്ഞപ്പോൾ അരുൺ കണ്ണടച്ചു ശെരിയെന്ന അർത്ഥത്തിൽ കാണിച്ചു.

(ഹലോ, നിങ്ങള്ക്ക് എന്നെ മനസിലായോ,, എങ്ങെനെ മനസിലാകന്ന ഞാൻ തന്നെ പരിചയപ്പെടുത്താം. ഞാൻ അരുൺ ബാലകൃഷ്ണൻ.

ഒരു സാദാരണ ട്യൂട്ടോറിയൽ അധ്യാപകനായ ബാലകൃഷ്ണന്റെയും, ലക്ഷ്മിയുടെയും മുത്ത പുത്രൻ. എന്നിക്കു താഴെ ഒരു അനിയത്തി കൂടിയുണ്ട്. ധന്യ ബാലകൃഷ്ണൻ.ഇപ്പോൾ പ്ലസ്ടുവിന് പഠിക്കുകയാണ്.

നഴ്സിംഗ് കഴിഞ്ഞിരിക്കുന്ന സമയത്താണ് വകയില്ലേ ഒരു അമ്മാവൻ പുറത്ത് നഴ്സിംഗഇന് നല്ല ജോലിസാധ്യത ഉണ്ടെന്ന്. അമ്മ അത് കേട്ടപാടെ എന്നെ പുറത്തോട്ട് അയക്കണമെന്ന് തന്നെ വാശി പിടിച്ചു.

പക്ഷേ എന്നിക്കു ഇവിടെ തന്നെ എന്റെ നാട്ടിലിരുന്ന് എന്തിങ്കിലും ഒരു ജോലി ചെയുന്നതായിരിന്നു ഇഷ്ടം. പക്ഷേ അമ്മ അതൊന്നും ചെവികൊണ്ടില്ല. അവസാനം അമ്മയുടെ വാശിക്ക് മുൻപിൽ ഞാൻ തോറ്റു കൊടുത്ത്.

കുറച്ചകലെയുള്ള ielets കോച്ചിംഗ് സെന്റിൽ ജോയിൻ ചെയ്തു. എന്റെ കൂടെ എന്റെ ബെസ്റ്റ് ഫ്രണ്ടായ സുഹൈലുമുണ്ടായിരുന്നു. ആദ്യത്തെ ദിവസം തന്നെ ക്ലാസ്സിലെത്താൻ കുറച്ചു ലേറ്റ് ആയി. ഞങ്ങൾ രണ്ടുപേരും സ്കൂൾ കുട്ടികളെ പോലെ ക്ലാസ്സിന് വെളിയിൽ നിന്നു.

കുട്ടികൾ ശ്രദ്ദിക്കാൻ തുടങ്ങിയപ്പോൾ മിസ്സ്‌ ഞങ്ങളുടെ നേരെ തിരിഞ്ഞു. മിസ്സിന്റെ ആ നോട്ടം എന്റെ നെഞ്ചിലാണ് പതിഞ്ഞത്.

പിന്നെ നടന്നത് ഒന്നും ഞാൻ അറിഞ്ഞില്ല. മിസ്സ്‌ ഞങ്ങളോട് അകത്തു ഇരിക്കാൻ പറഞ്ഞപ്പോൾ ഒരു യന്ത്രം കണക്കെ ഞാൻ ഫ്രണ്ട് ബെഞ്ചിൽ പോയിരിന്നു. പിന്നീട് മിസ്സിന്റെ ക്ലാസ്സിൽ ഫ്രണ്ട് റോവില് സ്ഥാനം പിടിച്ചു.

മറ്റു കുട്ടികൾ വഴി മിസ്സിനെ കുറിച്ച് കൂടതൽ അറിയാൻ പറ്റി. മിസ്സിന്റെ പേര് ജാനകി ലക്ഷ്മി. മിസ്സിന് അതികം പ്രായവുമില്ല. പിജി passed ഔട്ട് ആയിട്ട് ഇപ്പോൾ വെറുതെ ഇരുന്നപ്പോൾ പഠിപ്പിക്കാൻ വരുന്നതേയുള്ളു. ഉടനെ തന്നെ മിസ്സിന് ഒരു ജോലി കിട്ടുമെന്നാണ് കേട്ടത്.

പക്ഷേ എന്നിക്ക് മിസ്സ്‌ ഇവിടെ നിന്നും പോകരുത് എന്നാണ് പ്രാർത്ഥന. പതിയെ പതിയെ ഞാൻ മിസ്സുമായി അടുത്തു.ഒരു ഫ്രണ്ട് എന്നാ രീതിയിൽ എന്നോട് എല്ലാ കാര്യങ്ങളും ഷെയർ ചെയ്തു.

ഒരവസരത്തിൽ ഞാൻ മിസ്സിനോട് എന്റെ പ്രണയം തുറന്ന് പറഞ്ഞു. ആ നിമിഷം മുതൽ മിസ്സ്‌ എന്നോട് ഒരു അകലം പാലിച്ചു. മിസ്സ്‌ എത്രയൊക്കെ എന്നെ ഉപദേശിച്ചു നോക്കിയിട്ടും ഞാൻ ഒരു ചെവികൂടെ കേട്ടിട്ട് അത് മറ്റേ ചെവിയിലൂടെ കളയും.

ഇത്രയൊക്കെ പഴിയും, ചിത്ത വിളിയും കേട്ടിട്ടും എന്നിക്കു മിസ്സിനോടുള്ള പ്രണയം ലവലേശം കുറഞ്ഞില്ല.അത്രയ്ക്ക് ആത്മാവിൽ അലിഞ്ഞു ചേർന്നതാണ് അവളോടുള്ള പ്രണയം. )

ജാനകി

ഒരു കൂടപ്പിറപ്പിനെ പോലെയാണ് ഞാൻ അരുൺ ഇതു വരെ കണ്ടിട്ടുള്ളത്. ഒരു നല്ല ഫ്രണ്ടിനെ പോലെ അവനോട് തന്റെ എല്ലാ കാര്യങ്ങളും ഷെയർ ചെയ്തിട്ടുണ്ട്.

പക്ഷേ അവൻ… ഒരു പക്ഷേ ഇതൊക്കെ അവന്റെ പ്രായത്തിന്റെ ആയിരിക്കാം. ഇനിയും ഇതു തുടർന്ന് പോകുവാൻ അനുവദിക്കരുത്. ജാനകി എന്തോ തീരുമാനിച്ചു ഉറപ്പിച്ചു ക്ലാസ്സിലേക്ക് നടന്നു.

എന്തോ തീരുമാനിച്ചു ഉറപ്പിച്ചതുപോലെ ജാനകി ക്ലാസ്സിലേക്ക് കയറി. പതിവ് പോലെ അരുൺ ഇന്നും മുൻപിൽ സ്ഥാനം പിടിച്ചിരുന്നു. ജാനകി അതൊന്നും ശ്രദിക്കാതെ തന്റെ ജോലി ചെയ്തു കൊണ്ടിരിന്നു.

അരുൺ അന്നെങ്കിൽ അവന്റെ സീത ദേവിയുടെ ഓരോ ഭാവങ്ങൾ സസൂഷ്മം വീക്ഷിച്ചു കൊണ്ടിരിന്നു. സുഹൈൽ പറയുന്നതുപോലെ അവൾ അത്ര ഭംഗി ഒന്നുമില്ല. പക്ഷേ എന്തോ ഒരു ഐശ്വര്യം ആ മുഖത്തു ഉണ്ട്. ചിരിക്കുമ്പോൾ വിടരുന്ന ആ കണ്ണുകൾ എന്നെ അവളിൽ കൂടുതൽ ആകർഷിക്കുന്നു.

അവളുടെ ഓരോ നോട്ടം എന്നിൽ പതിയുമ്പോഴും ഞാൻ അതൊന്നും കാര്യമാക്കാതെ കൂടുതൽ തീവ്രതയോടെ അവളെ തന്നെ നോക്കി കൊണ്ടിരിന്നു.

അവളെ നോക്കിയിരിന്നതുകൊണ്ടു ക്ലാസ്സ്‌ കഴിഞ്ഞത് ഒന്നും ഞാനറിഞ്ഞില്ല. സുഹൈൽ തട്ടി വിളിച്ചപ്പോൾ ആണ് ഞാൻ തിരിച്ചു ബോധത്തിലേക്ക് വന്നത്.

തിരിച്ചു പോകാൻ നേരം ജാനകി അവരുടെ മുൻപിലായി വന്നു നിന്നു. ഇതിപ്പോൾ എന്തിനാണ് എന്ന് രണ്ടു പേരും അന്തം വിട്ട് പരസ്പരം നോക്കി.

“എന്നിക്ക് അരുണിനോട് മാത്രമായി കുറച്ചു സംസാരിക്കാനുണ്ട് “അവരുടെ അങ്കലാപ്പ് മനസിലാക്കിയ ജാനകി പറഞ്ഞു.

അവർക്ക് കുറച്ചു പ്രൈവസി കിട്ടട്ടെ എന്ന് വിചാരിച് സുഹൈൽ അപ്പോൾ തന്നെ അവിടെ നിന്ന്നും മടങ്ങി.

കോഫി ഷോപ്പിലെ ഒരു ഒഴിഞ്ഞ കോണിൽ പരസ്പരം അഭിമുഖമായി അവർ ഇരിക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ ആര മണിക്കൂറായി. ഇതു വരെയായിട്ടും ഒരു വാക്ക് പോലും ജാനകി സംസാരിച്ചിട്ടില്ല.

അവസാനം ക്ഷമ നശിച്ചു അരുൺ തന്നെ സംസാരിക്കാൻ തുടങ്ങി.

“എന്തോ സംസാരിക്കാൻ ഉണ്ട് എന്ന് പറഞ്ഞിട്ട് ഇതുവരെ ആയിട്ടും ഒന്നും പറഞ്ഞില്ല ”

ജാനകി ഒന്നു ഞെട്ടി കൊണ്ടു ടേബിളിരിന്ന ഒരു ഗ്ലാസ്‌ വെള്ളം കുടിച്ചിറക്കി കൊണ്ട് പറയാൻ തുടങ്ങി.

“അരുൺ ഞാൻ പറയാൻ പോകുന്നകാര്യങ്ങൾ എല്ലാം ക്ഷമയോടെ കേൾക്കണം.”
അരുൺ എന്താണെന്നുള്ള രീതിയിൽ അവളെ നോക്കി കൊണ്ടിരിന്നു.

അവൾ വീണ്ടും പറയാൻ തുടങ്ങി :
“അരുൺ,, വെറുതെ എന്റെ പുറകെ നടന്നു ഒരു കോമാളിയായി മാറരുത്. എനിക്കൊരിക്കലും അരുണിനെ സ്നേഹിക്കാൻ പറ്റില്ല. താൻ എന്റെ അവസ്ഥ മനസിലാക്കണം ”

എന്ത് അവസ്ഥയാണ് തനിക്കുളത്,, എനിക്കറിയണം.. എന്നെ സ്നേഹിക്കാൻ പറ്റാത്തതിനുള്ള കാരണം എന്നിക്ക് അറിയണം. ”
പറഞ്ഞു കഴിയുമ്പോഴും അരുണിന്റെ ശബ്ദം മാറി.

ഒരു ദീർഘ നിശ്വാസം വിട്ടു അവൾ തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ പറയാൻ തുടങ്ങി :

അരുൺ, ഞാൻ ഇങ്ങനെ പുറമെ സന്തോഷത്തോടെ ഇരിക്കുകയാന്നെങ്കിലും ഒരുപാടധികം സങ്കടങ്ങൾ എന്റെ ഉള്ളിൽ ഉണ്ട്.

സമ്പത്തിൽ കുമിഞ്ഞു കൂടിയ കുട്ടികാലം ആയിരിന്നു എന്റേത്. പക്ഷേ ഒരിറ്റ് സ്നേഹം പോലും എന്നിക്ക് കിട്ടിയില്ല. ജോലിയുടെ ഓട്ടപാച്ചലിൽ അവർ എന്നെ സ്വയം മറന്നു. അച്ഛനും, അമ്മയും എപ്പോഴും മത്സരമായിരുന്നു.

ആരാണ് ജോലിയിൽ പ്രാപ്തി തെളിയിക്കുന്നത്. വീട്ടിൽ എത്തിയാലും അവർ അപരിചതരെ പോലെ ആയിരിന്നു. പരസ്പരം ഒന്നും സംസാരിക്കാരത്തെ രണ്ടു മുറികളായി അവർ കഴിച്ചു കൂട്ടി.

അവസാനം പരസ്പരം ഒത്തുപോവില്ലെന്ന് മനസിലാക്കിയപ്പോൾ അവർ നിയമപരമായി പിരിഞ്ഞു. വീണ്ടും ഞാൻ ഒറ്റപെട്ടു. എങ്കിലും ജീവിതത്തോട് പൊരുതാൻ തന്നെ ഞാൻ തീരുമാനിച്ചു. അതിനായി ഞാൻ അവിടെനിന്നും ഒറ്റപ്പാലത്തുള്ള എന്റെ അച്ഛന്റെ തറവാട്ടിലേക്ക് യാത്ര തിരിച്ചു.

അവിടെ എത്തിയപ്പോഴാണ് സ്നേഹം എന്താണെന്ന് ഞാൻ അറിഞ്ഞത്. മുത്തശ്ശനും, മുത്തശിയും, കൊച്ചച്ഛനും, ചിറ്റ അങ്ങനെ എല്ലാരുടെയും സ്നേഹം എന്നെ വീർപ്പു മുട്ടിച്ചു.

അവിടെ അടുത്ത് തന്നെയുള്ള ഒരു ഗവണ്മെന്റ് കോളേജിൽ എന്നിക്ക് അഡ്മിഷൻ ശെരിയാക്കി. പുതിയ കോളേജും, സൂഹ്ർത്തുക്കളുമായി ഞാൻ ആ കലാലയ ജീവിതം ആസ്വദിച്ചു പൊന്നു.

അങ്ങനെ ഒരിക്കൽ ക്യാമ്പസ്സിന്റെ ഇടനാഴിയിലൂടെ നടക്കുമ്പോഴാണ് ഞാൻ ആ ശബദം കേട്ടത്.

ഒരു പ്രാവിശ്യം കേട്ടപ്പോൾ തന്നെ ഞാൻ അത് എവിടെ നിന്നാണ് വരുന്നത് എന്നറിയാൻ സകലപാടും അന്വേഷിച്ചു. അവസാനം ഓഡിറ്റോറിയത്തിൽ എത്തിയപ്പോഴാണ് ഞാൻ ആ ശബ്ദത്തിന്റെ ഉടമയെ കണ്ടത്.

ആ ശബ്ദമാധുരിയിൽ ഞാൻ ലയിച്ചു നിന്നുപോയി. അയാളെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയാൻ എന്റെ മനസ്സ് വെമ്പൽ കൊണ്ടു. അത്കൊണ്ട് എന്റെ ബെസ്റ്റ് ഫ്രണ്ട് നിത്യ വഴി ഞാൻ അയാളെ കുറിച്ച് കൂടുതൽ അറിഞ്ഞു.

പേര് അജ്മൽ. ക്യാമ്പസ്സില്ലേ ആർട്സ് ക്ലബ്‌ സെക്രട്ടറി ആണ്. നന്നായി പഠിക്കുകയും, പാട്ടുപാടുകയും ചെയ്യും. പിന്നീട് എന്റെ കോളേജിൽ പോക്ക് അയാളെ എങ്ങെനെ എങ്കിലും പരിചപ്പെടാൻ മാത്രമായിരുന്നു.

ഇത്തിരി സാഹിത്യവാസന ഉള്ള കൂട്ടത്തിലായതു കൊണ്ടു ഞങ്ങൾ പരസ്പരം അടുത്തു. ഒടുവിൽ ഞങ്ങൾ നല്ല കൂട്ടുകാരായി മാറി. എന്റെ ഉള്ളിൽ എന്തോ വിഷമം ആദ്യമായി മനസിലാക്കിയത് അവനായിരുന്നു.

അതുകൊണ്ട് തന്റെ എന്റെ ജീവിതത്തിൽ സംഭവിച്ച പോയ കാര്യങ്ങൾ ഞാൻ അവൻ ഉള്ള് തുറന്ന് എല്ലാം പറഞ്ഞു. കെട്ടുകഴിഞ്ഞപ്പോൾ ആ മുഖത്തു ഞാൻ കണ്ടത് സഹാതാപമായിരുന്നില്ല മറിച് അഭിമാനമായിരുന്നു.

ഇത്രയൊക്കെ അനുഭവിച്ചിട്ടും പൊരുതി ജീവിക്കാനുള്ള കഴിവിൽ അവൻ എന്നെ അനുമോദിച്ചു. ഇനി എന്നും ഞാൻ കൂടെ ഉണ്ടാവും എന്ന് അവൻ പറഞ്ഞപ്പോൾ സന്തോഷം കൊണ്ടു ഞാൻ അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി.

പിന്നീട് ഞങ്ങളുടെ പ്രണയകാലമായിരിന്നു. ക്യാമ്പസ്സില്ലേ ഓരോ കുട്ടികളെയും അസൂയപെടുത്തും വിധം ഞങ്ങൾ പ്രണയിച്ചു. എന്നിക്ക് അവൻ അജു എന്നും അവൻ ഞാൻ ലാചുവുമായി മാറി.

സന്തോഷം നിറഞ്ഞ ആ അന്തീരക്ഷത്തിൽ പെട്ടന്ന് കൊടുങ്കാറ്റ് പോലെയാണ് ഞാൻ ആ വാർത്ത അറിഞ്ഞത്.

എന്റെയും, അജുവിന്റെയും കാര്യം വീട്ടിൽ അറിഞ്ഞു. ഞാൻ വീട്ടുതടങ്കലിലായി. അച്ഛൻ എന്നെ തിരിച്ചു കൂട്ടാൻ വരുന്നുണ്ടെന്ന് പറഞ്ഞപ്പോൾ എന്റെ സകല നിയന്ത്രണം പോയി.

ഒരു ഭ്രാന്തിയെ പോലെ ഞാൻ നിലവിളിച്ചു. പക്ഷേ ആരും എന്നെ മനസിലാക്കിയില്ല. ഒടുവിൽ പോകുന്നതിനു തലേ ദിവസം അവനെ ഞാൻ വിളിച്ചു.

“ലച്ചു,, നീ ഒരിക്കലും തളരരുത്. ഇപ്പോൾ നീ അച്ഛന്റെ കൂടെ പോകണം. ഞാൻ നിന്റെ അടുത്ത് വരും. അതുവരെ എനിക്കുവേണ്ടി നീ കാത്തിരിക്കണം. ”

ഫോണിൽ കൂടി വെറുതെ മൂളുകയല്ലാതെ തിരിച്ചു ഒന്നും ഞാൻ പറഞ്ഞില്ല. അടുത്ത ദിവസം ഞാൻ അച്ഛന്റെ ഒപ്പം അവിടെ നിന്നും വേറെ ഒരു നാട്ടിലേക്ക് പൊന്നു. പിന്നീട് ഞാൻ അവനു വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു.

എന്നിക്ക് ഇപ്പോഴും നല്ല വിശ്വാസമുണ്ട് അവൻ തിരിച്ചു വരുമെന്ന്.അവനെ കണ്ടത്തുവാൻ വേണ്ടിയാണ് ഞാൻ ഈ നാട്ടിൽ വന്നത്. പക്ഷേ ഇതുവരെ ആയിട്ടും അവനെ കുറിച്ച് ഒരു വിവരവും ഇല്ല. എന്റെ ജീവൻ നിലയ്ക്കുന്നത് വരെ ഞാൻ അവൻ വേണ്ടി കാത്തിരിക്കും ”

എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ ജാനകിക്ക് വല്ലാത്ത ഒരു ആശ്വാസം ലഭിച്ചു. പക്ഷേ അരുൺ ഇപ്പോഴും ഒരു മരവിച്ച അവസ്ഥയിലായിരുന്നു. പിന്നീട് അവൾ പറയുന്നത് ഒന്നും അവൻ ശ്രദിച്ചില്ല.

അവൻ എങ്ങെനെ എങ്കിലും തിരിച്ചു മുറിയിൽ പോയാൽ മതിയെന്നായി. അവൻ ജാനകിയോട് യാത്ര പറഞ്ഞു അവിടെ നിന്നും വേഗം തന്റെ റൂമിൽ എത്തി.

സുഹൈലിനോട് എല്ലാ കാര്യങ്ങളും അവൻ പറഞ്ഞു. എല്ലാം കെട്ടുകഴിഞ്ഞപ്പോൾ സുഹൈലിനും അവനെ എങ്ങെനെ ആശ്വസിപ്പിക്കണം എന്നറിയില്ല.

ഇത്രെയും നാളും ജീവനെ പോലെ സ്നേഹിച്ച പെണ്ണ് അവൾക്കു വേറെ ഒരു പ്രണയം ഉണ്ടെന്ന് പറഞ്ഞപ്പോൾ അത് അവൻ താങ്ങാവുന്നതിലും അപ്പുറമായിന്നു.

അവൻ വേഗം തന്നെ തന്റെ ബാഗ് ഒക്കെ പാക്ക് ചെയ്തു നാട്ടിലേക്ക് പോകുവന്നെന്നു പറഞ്ഞു അവിടെ നിന്നും ഇറങ്ങി. സുഹൈലും അവനെ തടഞ്ഞില്ല. ഇപ്പൊ മാറി നിൽക്കുകയാണ് നല്ലതെന്ന് അവനും തോന്നി.

ഇന്ന് ജാനകി മിസ്സിന്റെ സെന്ററില്ലേ അവസാന ദിനമാണ്. കുറെ കാലത്തെ പരിശ്രമത്തിന് ഒടുവിൽ അവൾക്കു നല്ല ഒരു ജോലി കിട്ടി.
ജാനകി എത്ര ഒഴിവു കഴിവ് പറഞ്ഞിട്ടും കുട്ടികൾ അവർക്കായി ഒരു സെന്റ് ഓഫ്‌ പാർട്ടി സംഘടിപ്പിച്ചു.

എല്ലാരും മിസ്സിന് സമ്മാനങ്ങൾ കൊടുക്കുന്ന തിരക്കിൽ പെട്ടപ്പോൾ ജാനകി അകലെ നിന്നും വരുന്ന ആളിനെ നോക്കി.

അന്ന് കോഫി ഷോപ്പിൽ നിന്നും കണ്ടതിൽ പിന്നെ അരുണിനെ ഇതുവരെ ആയിട്ടും കണ്ടിട്ടില്ലെന്ന് ജാനകി മനസ്സിൽ ഓർത്തു. ജാനകി അവന്റെ അടുത്തേക്ക് പോയി.

“പോവുകയാണല്ലേ, ഞാൻ ഇന്നാണ് തിരിച്ചു വന്നത്. എല്ലാരും മിസ്സിന് സമ്മാനം നൽകി. എനിക്കും മിസ്സിന് ഒരു ഗിഫ്റ്റ് താരനുണ്ട്. ”

അരുൺ അതും പറഞ്ഞു അവളെ കൈപിടിച്ച് ഒരു കാറിന്റെ മുമ്പിൽ നിർത്തി.

ഡോർ തുറന്നു ഇറങ്ങി വരുന്ന ആളെ കണ്ടതും അവൾക്കു തന്റെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല. താൻ ഇത്രയും നാളും കാത്തിരുന്ന ആള് തന്റെ മുൻപിൽ നിൽക്കുന്നു. അരുണിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അവൻ എനിക്കായി നേർത്ത ഒരു പുഞ്ചിരി നൽകി.

അജു എന്തെങ്കിലും പറയും മുന്പേ ഞാൻ അജുവിനെ നെഞ്ചിലേക്ക് വീണു. അജുവും എന്നെ കൂടുതൽ ശക്തിയായി പുണർന്നു കൊണ്ടിരിന്നു.

ആരുടെയോ ചുമക്കുന്ന ശബ്ദം കേട്ടിട്ടാണ് ഞങ്ങൾ പരസ്പരം അകന്നു മാറിയത്. നോക്കിയപ്പോൾ അരുൺ ആയിരിന്നു.

ജാനകി മേലെ അവന്റെ കരം കവർന്നു നന്ദി സൂചകമായി അവനെ നോക്കി. അരുൺ അവളുടെ കൈ പിൻവലിച്ചു അജുവിന്റെ കൈയുമായി കോർത്തു പിടിച്ചു.

“നിങ്ങളാണ് തമ്മിൽ ചേരേണ്ടത്. രാമനും, സീതയും പോലെ. എന്നും നല്ലത് മാത്രമേ വരുള്ളൂ ”

അരുൺ രണ്ടു പേരെയും കൈകൂട്ടി അനുഗ്രഹിച്ചിട്ട് അവൻ അജുവിന്റെ നേർക്കു തിരിഞ്ഞു.

“പെങ്ങളെ നോക്കിക്കോളാന്നെ അളിയാ ”
അരുണിന്റെ ആ കമന്റിൽ രണ്ടുപേരും പരസ്പരം ചിരിച്ചു. അവർക്കു രണ്ടുപേർക്കും തനിച്ചു സംസാരിക്കാനായി അരുൺ അവിടെ നിന്നും മാറിനിന്നു.

ഒറ്റക്കിരുന്നു തന്റെ വിഷമങ്ങൾ കരഞ്ഞു തീര്കുമ്പോഴാണ് തന്റെ സഹപാഠിയായ ആൻഡ്രിയ അവന്റെ അടുത്തേക്ക് വന്നത്. അവൾക്കായി വേദന കലർന്ന പുഞ്ചിരി അവൻ നൽകി.

“ഒരുപാട് ഇഷ്ടമായിരുന്നുവല്ലേ ജാനകി മിസ്സിനെ ”

ആൻഡ്രിയ അങ്ങനെ ചോദിച്ചപ്പോൾ അവൻ അത്ഭുദത്തോടെ അവളെ നോക്കി. പിന്നെ ഒരു പുഞ്ചിരിയോട് കൂടെ പറഞ്ഞു.

“ഇഷ്ടമായിരുന്നു എന്നല്ല ഇപ്പോഴും ഇഷ്ടമാണ്, ഇനിയെന്നും ”

പിന്നെ എന്തിനാണ് വിട്ടുകൊടുത്തത്????
വിട്ടുകൊടുക്കണം ആയിരിന്നു. അവളുടെ സന്തോഷത്തിന് വേണ്ടി. വേണമെങ്കിൽ ഒരു കള്ളം പറഞ്ഞു എന്നിക്കു അവളെ സ്വന്തമാക്കാമായിരിന്നു. പക്ഷേ അതിനൊന്നും ഒരു അർത്ഥമില്ല.

ഇപ്പൊ ഞാൻ അവളുടെ കണ്ണുകളിൽ സന്തോഷം കാണുന്നു. അത് കണ്ടാൽ മതിയെനിക്ക്…. അത് പറയുമ്പോഴും അരുൺ തന്റെ അവസാന കണ്ണ് നീര് ഒപ്പിയെടുക്കുന്നുണ്ടായിരുന്നു.

“അപ്പൊ നിങ്ങൾ തോറ്റു പോയെന്നാന്നോ ”

ആനിന്റെ ആ മറുപടിയിൽ അവൻ ഉത്തരമുണ്ടായില്ല. പകരം അവൾക്കു ഒരു പുഞ്ചിരി സമ്മാനിച്ചു അവൻ അവിടെ നിന്നും പടിയിറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *