കല്യാണം കഴിഞ്ഞു അധിക നാൾ നാട്ടിൽ നിർത്തിയില്ല, കാരണം എന്റെ ഭാര്യ എന്റെ കൂടെ..

വെറൈറ്റി കുക്കിങ്
(രചന: Ajith Vp)

വെള്ളിയാഴ്ച രാവിലെ എഴുന്നേറ്റു നോക്കിയപ്പോൾ ലെച്ചുനെ കണ്ടില്ല…. അപ്പൊ കിച്ചണിൽ ഒരു സൗണ്ട് കേട്ടത്… അപ്പൊ മനസിലായി…

പാവം എന്തോ രാവിലെ കുക്കിങ് ആണ് എന്ന്… എഴുന്നേറ്റു നേരെ കിച്ചണിലോട്ട് ചെന്നു അപ്പൊ ലേച്ചൂട്ടി എന്തൊക്കെയോ ഉണ്ടാക്കുന്ന തിരക്കിലാണ്…

പുറകിലൂടെ ചെന്ന് വട്ടം കെട്ടിപിടിച്ചു… ചെവിയുടെ തുമ്പിൽ ഒരു ചെറിയ കടി കൊടുത്തു കഴുത്തിൽ ഒരു ഉമ്മ കൊടുത്തപ്പോൾ… നാണത്തോടെ എന്താ ഇതൊക്കെ ഏട്ടാ എന്ന് ചോദിച്ചു ചേർന്ന് നിന്നു…

“എന്താടാ രാവിലെ എന്റെ മോളുട്ടി നല്ല ബിസി ആണല്ലോ…. “

“അത് ഏട്ടാ ഇന്ന് അവധി അല്ലേ…. അപ്പൊ ഏട്ടന് ഒരു വെറൈറ്റി കുമ്പളങ്ങ പായസം ഉണ്ടാക്കി തരാം എന്ന് വിചാരിച്ചു… “

“എന്റെ പൊന്നൂസ് എന്തിനാ ഇങ്ങനെ കഷ്ടപ്പെടുന്നത്…. ആഴ്ച ഒരു അവധി അല്ലേ ഉള്ളു….

ഇന്ന് മോള് കഷ്ടപ്പെടണ്ട നമുക്ക് വെളിയിൽ നിന്നും ആവാം എല്ലാം… മോളുട്ടിക്കും വേണ്ടേ ഒരു ഫ്രീ… അതുകൊണ്ട് ഇന്ന് എല്ലാം വെളിയിൽ നിന്നും…”

“അത് വേണോ ഏട്ടാ… അപ്പൊ ഇന്ന് എന്റെ സ്പെഷ്യൽ കുമ്പളങ്ങ പായസം “

“അത് നമുക്ക് പിന്നെ ഒരു ദിവസം… ഇന്ന് നമുക്ക് ഒരു ചായ കുടിച്ചിട്ട് ഇറങ്ങുന്നു…. പിന്നെ അവിടെ നല്ല ഇഡ്ഡലി ചമ്മന്തി കിട്ടും… അത് കഴിച്ചിട്ട് ഒരു കറക്കം സിറ്റി മൊത്തം…

പിന്നെ ഉച്ചക്ക് നല്ല ബിരിയാണി കഴിച്ചിട്ട്… ഒരു ഫിലിം… ലാലേട്ടന്റെ ഫിലിം വന്നിട്ടുണ്ട്… അത് കഴിഞ്ഞു വൈകിട്ട് ഫുഡ്‌ കഴിച്ചിട്ട് തിരിച്ചു വരുന്നു… ഓക്കേ അല്ലെ ലെച്ചു…. “

“ഓക്കേ ഏട്ടാ…. “

കല്യാണം ഒരുപാട് ആലോചനകൾ വന്നപ്പോഴും… ഞാൻ ഒരേഒരു ഡിമാൻഡ് പറഞ്ഞുള്ളു…എന്റെ കൂടെ  ഇങ്ങോട്ട് വരുന്ന കുട്ടി ആവണം എന്ന്….

ഒരുപാട് ആലോചനകൾ വന്നെകിലും… പക്ഷെ പലർക്കും ഇങ്ങോട്ട് വരാൻ ഇഷ്ടം അല്ലായിരുന്നു…. അങ്ങനെ എല്ലാം ഓക്കേ ആയി വന്നതിൽ എനിക്ക് ഇഷ്ടമായ ഒരു കുട്ടിയായിരുന്നു എന്റെ ലെച്ചൂട്ടി…

കല്യാണം കഴിഞ്ഞു അധിക നാൾ നാട്ടിൽ നിർത്തിയില്ല…. കാരണം എന്റെ ഭാര്യ എന്റെ കൂടെ വേണം… അങ്ങനെ പെട്ടന്ന് തന്നെ ഇങ്ങോട്ട് കൊണ്ട് വന്നത്…

വന്നു കഴിഞ്ഞു എന്റെ ഭരണവും.. അടുക്കള ഭരണവും എല്ലാം എന്റെ ലെച്ചൂട്ടി ഏറ്റെടുത്തു…

ആൾക്ക് കുക്കിങ് ഭയങ്കര ഇഷ്ടമായിരുന്നു…. ഞാൻ ടിന്നിൽ കിട്ടുന്ന ചിക്കനും വെജിറ്റബിൾസും എല്ലാം വാങ്ങി കൊടുക്കും….

അതൊക്കെ വെച്ചു…. ഉപ്പും ഏരിവും… എല്ലാം കുറവായും… കൂടിയും… എല്ലാം വരുമെങ്കിലും… പാവം എന്നും കഷ്ടപ്പെട്ട് എല്ലാം ഉണ്ടാക്കി വെക്കും

ഇതുപോലെ ചില ദിവസങ്ങളിൽ അത് കൂടുതലും അവധി ഉള്ള ദിവസം ആണുട്ടോ… ആളുടെ ഒരു വെറൈറ്റി കുക്കിങ് പരീക്ഷണം ഉണ്ട്….

അങ്ങനെ കഴിഞ്ഞ വെള്ളിയാഴ്ച അവളുടെ പരീക്ഷണം പരിപ്പ് പായസം ആയിരുന്നു… അത് കഴിച്ചിട്ട്… അയ്യോ രണ്ടു ദിവസം ലീവ് എടുത്തു ബാത്‌റൂമിൽ നിന്നും ഇറങ്ങാതെ ഇരുന്നത്…

പാവം വന്നു ചോദിച്ചൂട്ടോ…

“”ഏട്ടാ ഞാൻ ഉണ്ടാക്കിയ പായസം കഴിച്ചിട്ട് ആണോ എന്ന് “””

പക്ഷെ അതാണ് സത്യം എങ്കിലും… അവളെ വിഷമിപ്പിക്കാൻ വയ്യാത്തത് കൊണ്ട്…. കാരണം പരീക്ഷണം ആണെകിലും എന്നോട് ഉള്ള സ്നേഹം കൊണ്ട് എനിക്ക് ഉണ്ടാക്കി തരുന്നത് അല്ലേ… അതുകൊണ്ട്

“”” അല്ലടാ മോളെ… ഇത് ഹോസ്പിറ്റലിൽ നിന്നും എന്തോ കഴിച്ചതിന്റെ ആണെന്ന് “”.

പറഞ്ഞു…

പാവം എന്നിട്ടും കട്ടൻ ചായയും എല്ലാം ഇട്ടു തന്നു കൂടെ തന്നെ എപ്പോഴും ഇരുന്നു…. അതൊക്കെ മാറി ഒന്ന് റെഡിയായി വന്നപ്പോഴാണ്… അവളുടെ കുമ്പളങ്ങ പായസം.. ആകെ ഒരു വർഷം 15 മെഡിക്കൽ ലീവ് ഉള്ളത്…

അത് അവൾ ഒരു മാസം കൊണ്ട് എടുപ്പിക്കുമോ എന്നുള്ള പേടികൊണ്ടാണ്…. ഇന്നത്തെ ഫുഡ്‌ മൊത്തം വെളിയിൽ നിന്നും ആക്കിയത്… അത് ആ പാവം പൊട്ടി പെണ്ണിന് മനസിലായില്ല

കുമ്പളങ്ങ പായസം ഉണ്ടാക്കാൻ പറ്റാത്ത സങ്കടം ഉണ്ടെകിലും ലാലേട്ടന്റെ ഫിലിം കാണാല്ലോ എന്ന് ഉള്ള സന്തോഷം ഉണ്ട് എന്റെ ലേച്ചൂട്ടിക്ക്…. അപ്പൊ ആള് വരുന്നുണ്ട്ട്ടോ….

ഇതാണ് കാരണം എന്ന് ആള് അറിയണ്ടാട്ടോ… അത് അറിഞ്ഞാൽ മതി പിന്നെ പിണങ്ങാൻ…

ഇന്നെകിലും നല്ല ഫുഡ്‌ കഴിക്കട്ടെട്ടോ…

Leave a Reply

Your email address will not be published. Required fields are marked *