എടി മോളെ മോൾക്ക് പറ്റില്ല എങ്കിൽ ഇത് വേണ്ട, ഇല്ല ഏട്ടാ എനിക്ക് പറ്റും ഞാൻ പഠിക്കുക..

പരിശ്രമം
(രചന: Ajith Vp)

“എടി മോളെ….. മോൾക്ക് പറ്റില്ല എങ്കിൽ ഇത് വേണ്ട….”

“ഇല്ല ഏട്ടാ….. എനിക്ക് പറ്റും…. ഞാൻ പഠിക്കും…..”

വർഷങ്ങൾക്ക് മുൻപ് അമ്മുട്ടി ഇത് പറഞ്ഞപ്പോൾ…. ഒരിക്കലും വിചാരിച്ചില്ല…. അവൾക്ക് നൃത്തം പഠിക്കാൻ പറ്റുമെന്നോ…. ഒരു സ്റ്റേജിൽ കേറി പെർഫോം ചെയ്യാൻ പറ്റുമെന്നോ…..

ഇത്രയും വർഷങ്ങൾക്ക് ശേഷം  അവൾ സ്റ്റേജിൽ കേറി നൃത്തം ചെയ്തപ്പോൾ…. അവളുടെ പേരിന്റെ കൂടെ എന്റെ പേരും കൂടി പറഞ്ഞപ്പോൾ…. എന്റെ എല്ലാ ഫ്രണ്ട്സും വന്നിട്ട്

“”എടാ  നിന്റെ ഭാര്യ സൂപ്പർ ആയി പെർഫോം ചെയ്തു “”…

എന്ന് പറയുന്നത് കേട്ടപ്പോൾ…. സന്തോഷം കൊണ്ടാണോ…. അതോ ആ പാവത്തിന്റെ അവസ്ഥ ഓർത്തു ആണോ… എന്ന് അറിയില്ല…. അറിയാതെ കണ്ണ് നിറഞ്ഞു….

വർഷങ്ങൾക്ക് മുൻപ് ഞാൻ അമ്മുനെ പരിചയപെടുമ്പോൾ…. അവളോട് എന്റെ മനസിലെ ഇഷ്ടം പറഞ്ഞു…. അവളുടെ ഇഷ്ടം എനിക്ക് തിരിച്ചു കിട്ടി തുടങ്ങിയപ്പോൾ….

ഞാൻ അവളോട് പറഞ്ഞത് എനിക്ക് പെൺകുട്ടികൾ നൃത്തം ചെയ്യുന്നതും ഇഷ്ടമാണ്….പിന്നെ മൂക്കുത്തി ഇടുന്നതും ഇഷ്ടമാണെന്ന് ആയിരുന്നു….

അവൾക്ക് നൃത്തം പഠിക്കാൻ അങ്ങനെ വല്യ ഇഷ്ടമൊന്നും ഇല്ലെകിലും…. എനിക്ക് അത് ഇഷ്ടമാണെന്ന് അറിഞ്ഞത് കൊണ്ട് അവളത് പഠിക്കാൻ തയ്യാറായത്…

അങ്ങനെ ഞാനും അവളും കൂടി പോയി ഒരു ഡാൻസ് ടീച്ചറിന്റെ അടുത്ത് അവളെ പഠിക്കാൻ ചേർത്തു ….

ഇവളെ കണ്ടപ്പോഴേ ടീച്ചർ ചോദിച്ചത്….

“”കുട്ടിക്ക് പഠിക്കാൻ അധികം താല്പര്യം ഒന്നും ഇല്ല എന്ന് തോന്നുന്നല്ലോ എന്നായിരുന്നു “”..

“” ഇല്ല ടീച്ചറെ എന്റെ ഏട്ടന് ഇഷ്ടമാണ് നൃത്തം… അതുകൊണ്ട് എനിക്ക് ഇത് പഠിക്കണം എന്നായിരുന്നു “”…

അവളുടെ മറുപടി…..

“”കുട്ടി   നൃത്തം എല്ലാം പഠിക്കണം എങ്കിൽ മറ്റുള്ളവരുടെ ഇഷ്ടം അല്ല നോക്കേണ്ടത് സ്വന്തം ഇഷ്ടമാണ് “””.

എന്ന് ടീച്ചർ പറഞ്ഞപ്പോൾ….

“”” ടീച്ചറെ ഇപ്പൊ എനിക്കും ഇഷ്ടമാണ് ഞാൻ ഇത് ഉറപ്പായും പഠിക്കും “””..

എന്ന് അവൾ പറഞ്ഞപ്പോൾ….

അവളുടെ ആ ദൃഢനിശ്ചയത്തിന്റെ പുറത്തു…. ആ വിശ്വാസത്തിന്റെ പുറത്തു ടീച്ചർ അവളോട് എങ്കിൽ നമുക്ക് നാളെ മുതൽ തുടങ്ങാം എന്ന് പറഞ്ഞു…. അങ്ങനെ എന്റെ അമ്മുട്ടി നൃത്തം പഠിക്കാൻ തുടങ്ങിയതാണ്….

ആദ്യം ദിവസങ്ങളിൽ കാലിൽ മുറിവും പറ്റി…. കാല് വേദന എടുത്തിട്ട് വയ്യ… വന്ന പാടെ കിടക്കുവാ…. എന്നൊക്കെ പറഞ്ഞപ്പോൾ…. എനിക്ക് ഒരുപാട് വിഷമം തോന്നി….

അതുകൊണ്ടാണ്….മോളെ വേണ്ടടാ നീ ഇത് പഠിക്കാൻ പോവണ്ട എന്ന് പറഞ്ഞത്….പക്ഷെ അവൾ അത് സമ്മതിച്ചില്ല…. എന്തോ ഒരു വാശിപോലെ….ഞാൻ ഇത് പഠിച്ചേ അടങ്ങുള്ളൂ എന്നുള്ള വാശി പോലെ….

ഞാൻ കുവൈറ്റിലോട്ട് ജോലിക്കായി വന്നപ്പോഴും….അവൾ അവളുടെ പഠിത്തവും എന്നോടുള്ള സ്നേഹവും ഒന്നിച്ചു കൊണ്ട് പോയപ്പോൾ….

ചിലപ്പോഴൊക്കെ എനിക്ക് തോന്നിയിട്ടുണ്ട്…. എന്നേക്കാൾ സ്നേഹം ഇപ്പൊ അവൾക്ക് ഡാൻസിനോട് ആണോ എന്ന്… കാരണം എപ്പോ വിളിച്ചാലും അവൾക്ക് അതിനെപ്പറ്റി പറയാൻ ഉണ്ടായിരുന്നുള്ളു…..

ആദ്യമായി എനിക്ക് രണ്ടു വർഷങ്ങൾക്ക് ശേഷം ലീവ് അനുവദിച്ചപ്പോൾ….നാട്ടിലോട്ട് പോരാൻ ഉള്ള തയ്യാറെടുപ്പുകൾ ചെയ്തപ്പോൾ… മനസ്സിൽ മുഴുവനും അമ്മുട്ടി മാത്രം ഉണ്ടായിരുന്നുള്ളു…. ഞങ്ങളുടെ കല്യാണവും….

അങ്ങനെ നാട്ടിലെത്തി…. അവളെ കല്യാണം കഴിച്ചു… തിരിച്ചു പോന്നപ്പോൾ… എത്രയും പെട്ടന്ന് അവളെ ഇങ്ങോട്ട് കൊണ്ട് വരണമെന്നായിരുന്നു എന്റെ ആഗ്രഹം…. അതേപോലെ അവൾക്കും എന്റെ കൂടെ നിക്കാൻ ആയിരുന്നു ആഗ്രഹം….

അവൾക്ക് ഉള്ള വിസാ എല്ലാം റെഡിയാക്കി അത് നാട്ടിലോട്ട് അയച്ചപ്പോൾ…. അത് അവൾക്ക് കിട്ടിയപ്പോൾ…. അവൾക്ക് ഒരേഒരു വിഷമം ഉണ്ടായിരുന്നുള്ളു…. അവളുടെ ക്ലാസ്സ്‌ മുടങ്ങുമല്ലോ എന്ന് ഓർത്തു….

ഇവിടെ  വന്നിട്ടും മുടങ്ങാതെ ഉള്ള പ്രാക്ടിസും….പിന്നെ ടീച്ചറിനെ വീഡിയോ കാളിലൂടെ ക്ലാസുകൾ അറ്റൻഡ് ചെയ്തും….അങ്ങനെയാണ് അവൾക്ക് ഇപ്പൊ ഇങ്ങനെ….

കുവൈറ്റിലെ മലയാളി സങ്കടനയുടെ ഒരു പ്രോഗ്രാമിന് അവൾക്ക് ഇങ്ങനെ ഒരു നൃത്തം അവതരിപ്പിക്കാൻ പറ്റിയതും….

എന്റെ ഭാര്യ അവതരിപ്പിച്ച നൃത്തം സൂപ്പർ എന്ന്….. എന്റെ ഫ്രണ്ട്‌സ് വന്നു എന്നോട് പറഞ്ഞപ്പോൾ….എനിക്ക് ഒത്തിരി സന്തോഷവും അഭിമാനവും തോന്നിയതും….

അങ്ങനെ എനിക്ക് നന്നായി അഭിമാനിക്കാൻ അവസരം ഉണ്ടാക്കി തന്നത് എന്റെ അമ്മുട്ടിയുടെ കഠിന അധ്വാനവും….ആത്മാർത്ഥമായ പരിശ്രമവും….

പ്രോഗ്രാം എല്ലാം കഴിയാൻ നേരം…. സംഘടനയുടെ ഒരു ഗിഫ്റ്റ് കൊടുക്കാനായി അവളെ വീണ്ടും സ്റ്റേജിലോട്ട് വിളിച്ചപ്പോൾ….

അവൾക്ക് ഞാനും കൂടെ ചെല്ലണം എന്നായിരുന്നു അവളുടെ ആഗ്രഹം…. അങ്ങനെ കൂടെ ചെന്നപ്പോൾ… അവൾക്ക് കൊടുത്ത ഗിഫ്റ്റ് അവൾ അത് എന്റെ കയ്യിലോട്ട് വെച്ചു തന്നിട്ട്….

“”അവൾ ഇങ്ങനൊക്കെ ആവാൻ ഞാൻ ആണ് കാരണം “”….

എന്ന് അവൾ…. എല്ലാവരോടും ആയി പറഞ്ഞപ്പോൾ….

സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു എങ്കിലും…. അത്രയും ആളുകൾ നോക്കി നിൽക്കെ അവളെ ചേർത്ത് പിടിച്ചു….

ആ നെറുകയിൽ ഒരു ഉമ്മ കൊടുത്തപ്പോൾ…. ആ ഹാളിൽ ഉള്ള എല്ലാവരുടെയും കരഘോഷം അവിടെ മൊത്തം നിറഞ്ഞു നിന്നു…. ആ കൂടെ ഞങ്ങളുടെ മനസ്സും….

Nb: കഠിനമായ അധ്വാനവും ആത്മാർത്ഥമായ പരിശ്രമവും ഉണ്ടേൽ നമുക്ക് എന്തും നേടാം എന്ന് അല്ലേ….

Leave a Reply

Your email address will not be published.