അതേടാ എനിക്ക് നിന്നെ ഇഷ്ടം ആയിരുന്നു, പക്ഷെ അത് പറഞ്ഞില്ല എന്നെ ഉള്ളു കാരണം..

(രചന: Ajith Vp)

ആഹാ എടി അമ്മു അറിയുമോ… നീ എന്നെ…

ആ എടാ അജിത്തേ എന്തൊക്കെ ഉണ്ട് വിശേഷം… നീ ഇപ്പൊ എവിടെ ആണ്… നിന്നെ കണ്ടിട്ട് എത്ര നാളായി… അങ്ങനെ മറക്കാൻ പറ്റുമോടാ നിന്നെയൊക്കെ…. പഠിച്ചിരുന്ന സമയം നീയൊക്കെ ഹീറോ അല്ലായിരുന്നോ….

അയ്യോ മതി സുഖിപ്പിച്ചത്… ഇനി ഒത്തിരി പൊങ്ങിയാൽ ശെരിയാവില്ല… പിന്നെ നിനക്ക് എന്തൊക്കെ ഉണ്ട് വിശേഷം… സുഖം അല്ലേ… കല്യാണം എല്ലാം…..

സുഖം… കല്യാണം എല്ലാം കഴിഞ്ഞു… ഒരു കുട്ടി ഉണ്ട്.. ഭർത്താവ് ബാങ്ക് മാനേജർ… നല്ല ജീവിതം.. നിന്റെയോ….

ഇല്ല കല്യാണം ഒന്നും ആയില്ല… ഇപ്പൊ ബാംഗ്ലൂർ ഒരു പ്രൈവറ്റ് കമ്പനി ഒരു ജോലി ഉണ്ട്… കുഴപ്പം ഇല്ല അത്യാവശ്യം സാലറി എല്ലാം ഉണ്ട്…

പിന്നെ ഇങ്ങനെ അങ്ങ് പോകുന്നു…. എങ്കിലും എന്റെ അമ്മു നീ ഒത്തിരി മാറി പോയി… എനിക്ക് ആദ്യം കണ്ടിട്ട് മനസ്സിലായില്ല…

അത് അജിത്തേ ജീവിതം അല്ലേ… ഇങ്ങനെ മാറ്റങ്ങൾ വന്നു കൊണ്ടേ ഇരിക്കും… പിന്നെ നീ എന്താ കല്യാണം കഴിക്കാത്തത്…

അത് എന്താ എന്ന് വെച്ചാൽ ഒരു പെണ്ണിനെ പ്രണയിച്ചു…. അവൾ പോയതിനു ശേഷം വേറെ ആരും വേണം എന്ന് തോന്നിയില്ല….

പിന്നെ എന്റെ ഈ ചെറിയ ജോലിക്കും ശമ്പളത്തിനും അഡ്ജസ്റ്റ് ചെയ്യാൻ പറ്റിയ ഒരാളെ കിട്ടേണ്ടേ… അങ്ങനെ ഒരാൾ വരട്ടെ അപ്പൊ നോക്കാം…

എനിക്ക് ആണേൽ പറ്റിയേനെ…. പക്ഷെ ഇനി പറ്റില്ലല്ലോ….

നീ എന്താ അമ്മു പറഞ്ഞത്…

അതേടാ എനിക്ക് നിന്നെ ഇഷ്ടം ആയിരുന്നു… പക്ഷെ അത് പറഞ്ഞില്ല എന്നെ ഉള്ളു…. കാരണം നമ്മുടെ കോളേജ് ലൈഫിൽ… നീ മുദ്രാവാക്യം വിളിച്ചു നടക്കുമ്പോൾ..

ആദ്യം എല്ലാം നിന്നോട് ഒരു എന്താ പറയുക ഒരു ബഹുമാനം ആണോ അതോ… പേടി ആണോ… എന്നൊന്നും അറിയില്ലായിരുന്നു… പിന്നെ എപ്പോഴോ അത് ഒരു ഇഷ്ടം ആയി മാറി… പിന്നെ നീ അറിയാതെ നിന്നെ ഞാൻ ജീവനുതുല്യം സ്നേഹിച്ചു…

ഞാൻ കല്യാണം കഴിക്കുവാണേൽ അത് നിന്നെ മാത്രം ആയിരിക്കുക ഉള്ളു എന്ന് വിചാരിച്ചു…. പല പ്രാവശ്യം എന്റെ ഇഷ്ടം ഞാൻ നിന്നോട് തുറന്നു പറയാൻ വന്നത് ആണ്…

പക്ഷെ നിന്റെ അടുത്ത് എത്തുമ്പോൾ പറ്റുന്നില്ല… പിന്നീട് ഒരു ദിവസം നിന്നോട് ഇഷ്ടം ആണെന്ന് പറഞ്ഞ ഒരു കുട്ടിയോട് നീ പറഞ്ഞില്ലേ….

“”പഠിക്കേണ്ട സമയത്തു പഠിക്കണം അല്ലാതെ ഇങ്ങനെ പ്രണയം മണ്ണാം കട്ട എന്നൊക്കെ പറഞ്ഞു നടക്കാതെ പോയിരുന്നു പഠിക്കാൻ “” അതും കൂടെ കേട്ടപ്പോൾ ഞാൻ നിന്നോട് എന്റെ ഇഷ്ടം പറഞ്ഞില്ല…

കാരണം നീ എന്നോട് ഒരു അടുപ്പം കാണിക്കുന്നുണ്ടല്ലോ… അതും കൂടി കളയണ്ട എന്ന് വെച്ചു… ആ അതുകൊണ്ട് എന്താ എനിക്ക് നിന്നോട് പറയാൻ പറ്റിയില്ല… വീട്ടുകാർ എന്നെ വേറെ ഒരാളെകൊണ്ട്  കല്യാണം കഴിപ്പിച്ചു…

ഇതൊക്കെ ആണ് പല സ്ഥലത്തും സംഭവിക്കുന്നത്… ഒരാൾക്ക് മറ്റൊരാളോട് സ്നേഹം ഉണ്ടെകിൽ അത് തുറന്നു പറയാൻ പറ്റാതെ വരുക… പിന്നീട് എപ്പോ എങ്കിൽ അവരെ കാണുമ്പോൾ…

അതൊരു വേദന ആയി മനസ്സിൽ കിടക്കുക… കോളേജ് ലൈഫിൽ പല പല പ്രശ്നങ്ങളിൽ ഇടപെട്ടപ്പോഴും…

അതിന്റ ഇടയിൽ പല പെൺകുട്ടികൾ വന്നു ഇഷ്ടം അറിയിച്ചപ്പോഴും… എന്തോ ഒരാളോട് പോലും ഇഷ്ടം തോന്നിയില്ല… അപ്പോഴും ഇവൾ എന്റെ നല്ല കൂട്ടുകാരി ആയിരുന്നു…

കോളേജ് ലൈഫ് അവസാനിച്ചു… ഇനി എന്തെകിലും ഒരു ചെറിയ കോഴ്സ് ചെയ്തു ഒരു ജോലി നേടണം എന്ന് തോന്നിയപ്പോൾ ആണ് രാഷ്ട്രിയവും മറ്റും വിട്ടത്…

കാരണം കളിച്ചു നടന്നാൽ ജീവിതം മുന്നോട്ടു പോകില്ല എന്ന് തോന്നിയത്…. പിന്നെ ചെറിയ ഒരു കോഴ്സ് എല്ലാം ചെയ്തു…

ബാംഗ്ലൂർ ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ ജോലിക്ക് കയറി… ആദ്യത്തെ ശമ്പളം കയ്യിൽ കിട്ടിയപ്പോൾ ആണ്… ജീവിതത്തിനു ഒരു ലക്ഷ്യം ഉണ്ടെന്നും… ഒരു അർത്ഥം ഉണ്ടെന്നും മനസിലാക്കിയത്…

പിന്നെ കുറെ വർഷങ്ങൾ കഴിഞ്ഞു നാട്ടിൽ വന്നപ്പോൾ ആണ്… കൂടത്തിൽ പഠിച്ച ഇവളെ ഞാൻ കാണുന്നത്… കണ്ടപ്പോൾ എന്തോ ഒരു വിഷമം പോലെ… കാരണം “””എനിക്ക് ഇവളെ ഇഷ്ടം ആയിരുന്നു”””…

ഇവൾക്കും എന്നോട് എന്തോ ഉണ്ട് പലപ്പോഴും തോന്നിയിരുന്നു…. അതുകൊണ്ട് ആണ് പ്രണയം പറഞ്ഞു പലരും വന്നിട്ടും അവരോടു ഒന്നും ഒരു അടുപ്പവും കാണിക്കാതെ ഇരുന്നത്…

ഇവൾക്ക് ഒരു ഇഷ്ടം ഉണ്ടെകിൽ പറയട്ടെ എന്ന് വിചാരിച്ചു ഇരുന്നത്… അവൾ അത് പറയാതെ അകന്ന് പോയപ്പോൾ അങ്ങോട്ട്‌ ചെന്നു പറയണം എന്ന് കരുതിയത് ആണ്…

പക്ഷെ ഇനി അങ്ങനെ ഒന്ന് അവളുടെ മനസ്സിൽ ഇല്ലകിൽ… ഉള്ള ഒരു നല്ല റിലേഷൻ കളയണ്ട എന്ന് തോന്നി… അങ്ങനെ അതും പറയാൻ പറ്റിയില്ല…. ഇപ്പൊ അവൾ വേറെ ഒരാളുടെ ആയിരിക്കുന്നു….

ഇങ്ങനെ ആണ് പലപ്പോഴും പറയാതെ പോകുന്ന പ്രണയങ്ങൾ…. ഒരാൾക്ക് മറ്റൊരാളോട് പ്രണയം തോന്നിയാൽ… അത് തീർച്ചയായും തുറന്നു പറയുക തന്നെ വേണം…

അവർ തമ്മിൽ ഉള്ള നല്ല അടുപ്പം പോകും എന്ന് കരുതി പറയാതെ ഇരുന്നാൽ… പിന്നെ അവർ മറ്റൊരാളുടെ ആയി കഴിഞ്ഞു….. പിന്നെ കാണുമ്പോൾ ദുഃഖിച്ചിട്ടു എന്താ പ്രയോജനം…..

Leave a Reply

Your email address will not be published. Required fields are marked *