(രചന: ശ്രീജിത്ത് കൊച്ചുപുരക്കൽ)
എത്ര പറഞ്ഞാലും കേൾക്കില്ല ,.. മനസ്സിൽ ആവില്ലാ എന്നും പറഞ്ഞു ഞാൻ അവളുടെ തലയിൽ ഒരുകൊട്ടുകൊടുത്തു ,ഗീയർ ചേഞ്ച് ചെയ്യുമ്പോൾ ക്ലച്ച് പിടിക്കണം എന്ന് പറഞ്ഞിട്ടില്ലേ. ഞാൻ പുറകിൽ ഇരുന്നു അവളോട് ചോദിച്ചു ..
ഇ അവൾ എന്നു പറയുന്നത് എന്റെ അനിയത്തി കുട്ടിയാണ് ,ഞാൻ അവളുടെ പുന്നാര ചേട്ടനും ..
ഇതിപ്പോൾ കുറെ ദിവസം ആയി തുടങ്ങിയിട്ട് ,ടിക്ക് ടോക് ഇൽ ഏതോ ഒരു പെണ്ണ് ബുള്ളറ്റ് ഓടിക്കുന്ന കണ്ടപ്പോൾ തുടങ്ങിയ ആഗ്രഹം ആണ് .. അവൾക്കും ബുള്ളറ്റ് ഓടിക്കേണം ..
പതിവ്പോലെ അവളുടെ വാശിക്ക് മുൻപിൽ
ഞാൻ തോറ്റു കൊടുത്തു ,അവളുടെ കണ്ണീർ മാത്രം കാണാൻ വയ്യാത്ത കൊണ്ടു …
അച്ഛൻ എന്റെ പതിനഞ്ചാമത്തെ വയസ്സിൽ ആണ് ഞങ്ങളെ വിട്ടു പോയത് അതോടെ വീട്ടിലെ അവസ്ഥ വളരെ പരിതാപകരം ആയി തുടങ്ങി പഠനത്തിനോടൊപ്പം ,
പണിക്കും പോയിത്തുടങ്ങി ,മനസ്സിൽ ഒറ്റവശിയെ
ഉണ്ടായിരുന്നുള്ളു ,എന്റെ അമ്മയും
പെങ്ങളും പട്ടിണി കിടക്കരുത് ..
പെങ്ങൾ എന്റെ ജീവനാണ് ,അച്ഛൻ മരിച്ചതിന്റെ ,ഒരു വിഷമവും ഞാൻ അവളെ
അറിയിച്ചില്ല ,കുറുമ്പ് കാണിക്കുമ്പോൾ അമ്മയുടെ തല്ലിൽ നിന്നു ..
ഞാൻ ആണ് അവളെ രക്ഷിക്കുന്നത് .. പുറത്തു മഴപെയ്യുമ്പോൾ ഇടി വെട്ടിയാൽ അവൾ അമ്മയുടെ അടുത്തൂന്നു ഓടി എന്റെ കയ്യിൽ പിടിച്ചു നിൽക്കും ..അമ്മ പലപ്പോഴും നീയാണ് അവളെ കൊഞ്ചിച്ചു വഷളാക്കുന്നത് …
ഇപ്പോൾ വല്ല്യ കുഴപ്പം ഇല്ലാത്ത രീതിയിൽ ബൈക്ക് ഓടിക്കുന്നുണ്ട് .. പക്‌ഷേ ഞാൻ പുറകിൽ വേണം എന്നു മാത്രം. ഒരു ദിവസം പുറത്തു പോകാൻ ഇറങ്ങിയ എന്റെ ബൈക്കിന്റെ ചാവി കാണാനില്ല ,
റൂമിൽ മുഴുവൻ നോക്കി കണ്ടില്ല ,ബൈക്കിൽ കാണും നോക്കാം എന്നും പറഞ്ഞു ബൈക്കിന്റെ അടുത്ത ചെന്നു ,അവിടെ ചെന്നപ്പോൾ ബൈക്ക് ഇല്ലാ ..
ഞാൻ അമ്മയോട് ചോദിച്ചു ബൈക്ക് എന്തിയെന്നു ,അമ്മ പറഞ്ഞു അവൾ കൊണ്ടു പോകുന്ന കണ്ടു എന്ന് ..എനിക്ക് ആധിയായി ,അവൾ ഒറ്റക്ക് ബൈക്ക് എടുത്തോണ്ട് പോയി ..
ഞാൻ അമ്മയോട് ചോദിച്ചു എന്തിനാ അവളെ ഒറ്റക്ക് വിട്ടത് എന്ന് ,എന്തെങ്കിലും സംഭവിച്ചാൽ എന്ത് ചെയ്യും .
ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കുന്നതിന് ഇടയിലാണ് അവൾ ബൈക്ക് കൊണ്ട് ഗേറ്റ് കടന്നു വരുന്നത് .എനിക്ക് സന്തോഷവും ദേഷ്യവും ഒരുമിച്ചു വന്നു ദേഷ്യം തന്നെ ആദ്യം തീർത്തു .
ആരോട് ചോദിച്ചിട്ട് ആടി വണ്ടി എടുത്തോണ്ട് പോയത് .ഇനി മേലാൽ വണ്ടിയേൽ തൊട്ടു പോകരുത് എന്നും പറഞ്ഞു .
അവൾ കണ്ണ് നിറഞ്ഞു കൊണ്ട് അകത്തോട്ടു ഓടി .ഇത് മാത്രം അവൾ സഹിക്കില്ല ഞാൻ ദേഷ്യപ്പെട്ടാൽ പിന്നെ കരച്ചിലാണ് ,ഒന്നും കഴിക്കില്ല പിന്നെ ഞാൻ ചെന്ന് ആശ്വസിപ്പിക്കണം ..
എനിക്ക് സാമാന്യം ഭേദപ്പെട്ട ഒരു ജോലി ഉണ്ട് ടൗണിൽ ,അവളും അവിടെ തന്നുള്ള ഒരു കോളേജിൽ തന്നെയാണ് .
അവളെ രാവിലെ കൊണ്ടു വിടുന്നതും തിരിച്ചു കൊണ്ടുവരുന്നതും ഞാൻ ആണ് .ഇപ്പോൾ കുറച്ചു നാൾ ആയി അവൾ പറയുന്നത് ഏട്ടൻ പൊക്കോ ഞാൻ കൂട്ടുകാരികളുമായിട്ട് വന്നോളാം എന്നാണ് .ഞാൻ അത് കാര്യമാക്കിയില്ല ..
ഒരു ദിവസം വീട്ടിലോട്ടു പോകുന്നവഴി ആണ് ഞാൻ ആ കാഴ്ച്ച കണ്ടത് .അവൾ ഒരു ചെറുപ്പക്കാരനോട് സംസാരിച്ചു കൊണ്ടിരിക്കുന്നു .
ആദ്യം ഞാൻ കാര്യമാക്കി എടുത്തില്ല ഫ്രണ്ട് ആണെന്ന് കരുതി.പിന്നെയും പലപ്രവിശ്യം അവരെ ഒരുമിച്ചു കണ്ടപ്പോൾ ഒരിക്കൽ അവളോട്
ഞാൻ ചോദിച്ചു അവൻ ആരാണെന്ന് ..അവൾ പറഞ്ഞു അതിലപ്പുറം ഒന്നുമില്ല..അപ്പോഴുംഞാൻ കാര്യമാക്കിയില്ല ..
ഒരു ദിവസം പാർക്കിൽ ഒരുമിച്ചിരിക്കുന്ന അവരെ കണ്ടപ്പോൾ എന്റെ നിയന്ത്രണം നഷ്ടപെട്ട അവളോട് ചൂടായി അവളെ അടിക്കാൻ കൈ ഓങ്ങിയപ്പോൾ അവൾ എന്റെ കയ്യിൽ കയറി പിടിച്ചുകൊണ്ടു പറഞ്ഞു .
ഇത് ഞാൻ സ്നേഹിക്കുന്ന ആളാണ് .എന്റെ കാര്യം ഞാൻ നോക്കിക്കോളാം ചേട്ടൻ ഇവിടുന്ന് പോകു അവൾ പറഞ്ഞു ..
എന്റെ നെഞ്ച് തകർന്നു പോയി ഇത്രയും നാൾ ഞാൻ താഴെത്തു വെക്കാതെ വളർത്തിയ എന്റെ
അനിയത്തി എന്നോട് ഇങ്ങനെ പറഞ്ഞപ്പോൾ .
വീട്ടിൽ എത്തിയ ഞാൻ അമ്മയോട് ഉണ്ടായ കാര്യങ്ങൾ എല്ലാം പറഞ്ഞു
സാരമില്ലടാ കഴിഞ്ഞത് കഴിഞ്ഞു അവൾ
വരട്ടെ നമുക്ക് അവളെ പറഞ്ഞു മനസിലാക്കാം. നീപറഞ്ഞാൽ അവൾ കേൾക്കും
ഞാൻ മുറിക്കകത്തു കയറി വാതിൽ അടച്ചു. ഹൃദയം വിങ്ങിപൊട്ടുകയാ .അവൾക്ക് വേണ്ടിയാണ് എന്റെ പല ഇഷ്ടങ്ങളും വേണ്ടന്ന് വെച്ചത്..എന്നിട്ട് ഇന്നലെ കണ്ടാ ഒരുത്തനു വേണ്ടി അവൾ ..ഓരോന്ന് ആലോചിക്കുമ്പോൾ
കണ്ണുനീർ പൊഴിയുകയാണ് ..
കുറച്ചു കഴിഞ്ഞപ്പോൾ അമ്മ വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടാണ് എഴുന്നേറ്റത്
ഞാൻ വാതിൽ തുറന്നിട്ട ചോദിച്ചു എന്ത് പറ്റി അമ്മേ •
കൊച്ചു ഇത് വരെ വന്നിട്ടില്ല മോനെ എനിക്ക് എന്തോ പേടിയാകുന്നു ..അപ്പോൾ ആണ് ഞാൻ സമയം നോക്കിയത് 8മണി കഴിഞ്ഞിരിക്കുന്നു..
ഞാൻ ഫോൺ എടുത്തു അവളെ വിളിച്ചു അവളുടെ ഫോൺ സ്വിച്ച് ഓഫ് ആരുന്നു
എനിക്ക് എന്തോ പേടി തോന്നി .ഞാൻ ബൈക്ക് എടുത്ത് ഇറങ്ങി .എവിടെ നോക്കും എങ്ങോട്ട് പോകും ഒരു പിടിയും കിട്ടുന്നില്ല •അറിയാവുന്ന നമ്പറിൽ എല്ലാം വിളിച്ചു നോക്കി ആർക്കും അറിയില്ല .
അവളുടെ കോളേജ് ഹോസ്റ്റൽ , റെയിൽവേസ്റ്റേഷൻ,ബസ്റ്റാന്റ് എല്ലായിടത്തും ഞാൻ അവളെ തിരഞ്ഞു ..
അവസാനം പോലീസ് സ്റ്റേഷനിൽ ചെന്ന് പരാതി കൊടുത്തു .അവർ ഉടനെ കണ്ടുഎത്താം എന്നും പറഞ്ഞു എന്നെ സമാധാനിപ്പിച്ചു വിട്ടു ..
ഞാൻ വീട്ടിൽ വന്നു കയറിയപ്പോൾ കരഞ്ഞുകലങ്ങിയ കണ്ണുമായി നിൽക്കുന്ന അമ്മയെ ആണ് .എന്തെങ്കിലും വിവരം കിട്ടിയോ
മോനെ അമ്മ ചോദിച്ചു .
ഇല്ലാ അമ്മേ ഒരു വിവരവും കിട്ടിയില്ല .കരഞ്ഞു തളർന്നു വീഴാറായ അമ്മയെ ഞാൻ കട്ടിലിൽ കൊണ്ടു കിടത്തി .അവൾ തിരിച്ചു വരും അമ്മേ…. അമ്മ വിഷമിക്കേണ്ട ..ഞാൻ കൊണ്ടു വരും അവളെ.
അവളുടെ ഇഷ്ടം അതാണെങ്കിൽ നമുക്ക് അത് നടത്തി കൊടുക്കാം .
കസേരയിൽ ചെന്ന് ഇരുന്ന ഞാൻ ഒന്നുകൂടി അവളുടെ ഫോണിൽ വിളിച്ചു ഇല്ല ഇപ്പോഴും ഫോൺ സ്വിച്ച് ഓഫ് ആണ് .അവൾ ഒന്ന് തിരിച്ചു വന്നാൽ മതിയാരുന്നു അവളെ കാണാതെ ഇത്രയും നേരം ഇരുന്നിട്ടില്ല ഞാനും അമ്മയും ..
ഇപ്പോൾ ദിവസം നാലായി അവളെ കാണാതായിട്ട് .
ഒരുദിവസം ഫോൺ നിർത്താതെ റിങ് ചെയ്യുന്ന കേട്ടുകൊണ്ടാണ് ഞാൻ എഴുന്നേറ്റത് ..ഫോൺ എടുത്തപ്പോൾ അങ്ങേതലയ്ക്കൽ നിന്നുള്ള സംഭാഷണം എന്നെ തളർത്തികളഞ്ഞു .
എന്റെ അനിയത്തി ആക്‌സിഡന്റ് ആയി ഹോസ്പിറ്റലിൽ കിടക്കുന്നു .അവളെ
ഹോസ്പിറ്റലിൽ എത്തിച്ച ആൾ ആയിരുന്നു വിളിച്ചത് .
ഞാൻ പെട്ടന്ന് തന്നെ ബൈക്ക് എടുത്തു
ഇറങ്ങി അമ്മയോട് ഇപ്പോൾ പറഞ്ഞില്ല ..
ഹോസ്പിറ്റലിൽ ചെന്ന് അവളെ കാണുമ്പോൾ എനിക്ക് താങ്ങാവുന്നതിനും അപ്പുറം ആയിരുന്നു .വീട്ടിൽ ഒരു നിമിഷം അടങ്ങി ഇരിക്കാത്തവൾ ഹോസ്പിറ്റലിലെ ആ ബെഡിൽ കിടക്കുന്നു .കൈക്ക് രണ്ടിനും പൊട്ടലുണ്ട് തലയ്ക്ക് സാരമായി പരുക്കുണ്ട് .
ഞാൻ അവളോട് ചോദിച്ചു എന്ത് പറ്റി മോളെ എങ്ങനെ ആണ് ഇത് ഉണ്ടായത് ഞാൻ ചോദിച്ചു .അവൾ പറഞ്ഞു അവനെ
വിശ്വസിച്ചു കൊണ്ടാണ് നിങ്ങളെ ഉപേക്ഷിച്ചു
അവനൊപ്പം ഞാൻ ഇറങ്ങിയത് .
പക്‌ഷേ അവൻ എന്നെ വഞ്ചിച്ചു .അവന്റെ ആവിശ്യം കഴിഞ്ഞപ്പോൾ അവൻ എന്നെ ഉപേക്ഷിച്ചു പോയി .ഞാൻ ചീത്തയായി പോയി ഏട്ടാ അതാണ് ഞാൻ ഇതിന് ശ്രെമിച്ചത് .
ഏട്ടന്റെ മുൻപിൽ വന്നു നിൽക്കാൻ എനിക്ക് ശക്തി ഇല്ലാരുന്നു.. എനിക്ക്ഇനി ജീവിക്കേണ്ട ഏട്ടാ അവൾ വിതുമ്പി ..ഞാൻ ചോദിച്ചു മോളെ നീ അപ്പോൾ അറിഞ്ഞു കൊണ്ട് വണ്ടിയുടെ മുൻപിൽ .
ഞാൻ അവളുടെ തലയിൽ തഴുകിക്കൊണ്ടു പറഞ്ഞു .കഴിഞ്ഞതെല്ലാം മറക്കണം എന്റെ കുട്ടി .നിന്നെ ഞങ്ങൾക്ക് തിരിച്ചു വേണം പഴയപോലെ .
അവൾ വിതുമ്പികൊണ്ടു പറഞ്ഞു എന്റെ ഏട്ടനെ മനസ്സിലാക്കാൻ എനിക്ക് പറ്റിയില്ല മാപ്പ് തരണം ഏട്ടാ എനിക്ക് .
” അവളുടെ കണ്ണുനീർ തുടച്ചു കൊണ്ട് ഞാൻ പറഞ്ഞു ഏട്ടൻ ഉണ്ട് കൂടെ “