അവൾ കല്യാണത്തെ പറ്റി പറയുമ്പോൾ ഒഴിഞ്ഞു മാറുക, ആവശ്യം ഇല്ലാത്ത കാര്യത്തിന് ഉടക്ക് ഉണ്ടാക്കുക..

(രചന: Ajith Vp)

പ്രണയം അത് ആത്മാർത്ഥത ഉള്ളത് ആവണം. അല്ലെകിൽ പിന്നെ അത് പ്രണയം എന്ന് പറയാൻ പറ്റുമോ…?.. അവിടെ പ്രണയം ഉണ്ടാകുമോ…?..

പക്ഷെ ഇങ്ങനെ ഒക്കെ ഉണ്ടെകിലും ഒരു പെണ്ണിനെ അല്ലെകിൽ ഒരു ആണിനെ അവർ അറിയാതെ അവരോടു പറയാതെ ഉള്ളിൽ കൊണ്ട് നടന്നു സ്നേഹിക്കുന്ന എത്രയോ ആളുകൾ ഉണ്ടാവും…….. അതും ആത്മാർത്ഥമായി…….

ശ്രീക്കുട്ടി പഠിക്കാൻ നല്ല മിടുക്കി കുട്ടി. പേര് പോലെ തന്നെ സുന്ദരി കുട്ടി. വലിയ സാമ്പത്തികം ഒന്നും ഇല്ലെകിലും അത്യാവശ്യം നല്ല രീതിയിൽ കഴിഞ്ഞു പോകുന്ന കുടുംബം. അച്ഛനും അമ്മയും ആങ്ങളയും…..

ഡിഗ്രിക്ക് പഠിക്കുക ആണെകിലും ക്ലാസ്സ്‌ കഴിഞ്ഞു വന്നാൽ അനിയനുമായി അടി ഉണ്ടാക്കുക ആണ് ശ്രീക്കുട്ടിയുടെ ഇഷ്ട വിനോദം…. അനിയൻ എന്ന് പറഞ്ഞാൽ അവൾക്കു ജീവൻ ആയിരുന്നു… അതുപോലെ തിരിച്ചും അനിയനും ചേച്ചി എന്ന് വെച്ചാൽ അവന്റെ എല്ലാം ആയിരുന്നു….

കോളേജിൽ വച്ചു കാണാനും അത്യാവശ്യം കുഴപ്പം ഇല്ല… പിന്നെ അത്യാവശ്യം പഠിക്കുകയും ചെയുന്ന കുട്ടി ആയത് കൊണ്ട് പലരും പ്രേണയാഭ്യർത്ഥന ആയി പുറകെ വന്നെകിലും അതെല്ലാം ശ്രീ നിഷേധിച്ചു. കാരണം അവള് പറയുന്നത്….

പ്രേമിക്കുവാണേൽ കല്യാണം കഴിക്കണം… അല്ലാതെ ഈ കോളേജ് ലൈഫിൽ ഉള്ള പ്രണയം ഒന്നും നിലനിൽക്കില്ല… അത് ഈ കോളേജ് ജീവിതം അവസാനിക്കുമ്പോൾ അതും തീരും… അതുകൊണ്ട് അതിനോട് ശ്രീക്കു താല്പര്യം ഇല്ല…..

അങ്ങനെ ആ കോളേജിൽ പഠിത്തത്തിലും രാഷ്ട്രീയത്തിലും എല്ലാ കാര്യത്തിലും അത്യാവശ്യം നല്ല രീതിയിൽ ഉള്ള ആൾ ആണ് മകേഷ്… അവന്റെ ഒരു കൂട്ടുകാരൻ ആയിരുന്നു നന്ദു… ഈ നന്ദുന് ശ്രീയെ ഒത്തിരി ഇഷ്ടം ആയിരുന്നു.. പഠിച്ചു ഒരു ജോലി ആയി കഴിഞ്ഞു അവളെ കല്യാണം കഴിക്കണം എന്ന് ആയിരുന്നു ആഗ്രഹം….

നന്ദു അവന്റെ മനസിലെ ആഗ്രഹം മകേഷിനെ അറിയിച്ചു. കാരണം ഒരു പെണ്ണിനോട് നേരിട്ട് പോയി ഇഷ്ടം പറയാൻ ഉള്ള ഒരു ചെറിയ പേടി…. മകേഷിനു പിന്നെ അങ്ങനെ ഒന്നും ഇല്ല.. ആരോടും എന്തും പറയും…..

അങ്ങനെ മകേഷും നന്ദുവും കൂടി ശ്രീയോട് സംസാരിക്കാൻ പോയി.. നന്ദു ഒന്നും സംസാരിച്ചിട്ടില്ല എങ്കിലും ശ്രീയുടെ പുറകെ നടന്നു അവളുടെ ഏകദേശം സ്വഭാവവും കാര്യങ്ങളും ഒക്കെ മനസിലാക്കി വെച്ചിട്ടുണ്ടായിരുന്നു…

അതെല്ലാം അവൻ മകേഷിനോട് പറഞ്ഞിരുന്നു.. മകേഷ് അതെല്ലാം വെച്ചു പറയാനുള്ളത് എല്ലാം റെഡി ആക്കി വെച്ചിരുന്നു…..

പക്ഷെ അന്ന് ശ്രീകുട്ടിയെ കണ്ടപ്പോൾ പതിവിലും ശ്രീ ഒത്തിരി ഗ്ലാമർ ആയത് പോലെ മകേഷിനു തോന്നി…. അപ്പോൾ അവനു തോന്നി എന്തിനു താൻ ഇത്രയും കഷ്ടപ്പെട്ടു അവനു ഇവളെ റെഡി ആക്കി കൊടുക്കണം തനിക്കു ഇവളെ സ്വന്തം ആക്കിയാൽ എന്താ….

അങ്ങനെ നന്ദുവിന്‌ വേണ്ടി ശ്രീയെ നന്ദുവിന്‌ ഇഷ്ടം ആണെന്നും പഠിത്തം എല്ലാം കഴിഞ്ഞു ഒരു ജോലി കിട്ടിയിട്ട് വീട്ടിൽ വന്നു കല്യാണം ആലോചിച്ചോട്ടെ എന്നൊക്കെ ചോദിക്കാൻ ഇരുന്നവൻ അത് അവനു വേണ്ടി ആക്കി…. മകേഷ് ശ്രീയോട് ചോദിച്ചു…. “ശ്രീ എനിക്ക് നിന്നെ ഇഷ്ടം ആണ്..

വെറുതെ പ്രേണയിച്ചു നടന്നു സമയം കളയാൻ അല്ല.. ഞാൻ ഈ പഠിത്തം കഴിഞ്ഞു നല്ല ഒരു ജോലി സമ്പാദിച്ചിട്ടു വന്നു പെണ്ണ് ചോദിച്ചു എല്ലാവരും സമ്മതിച്ചു നിന്നെ കല്യാണം കഴിക്കാൻ… അത് നിനക്ക് സമ്മതം ആണോ….?…

ആ ചോദ്യം ശ്രീക്ക് ഒത്തിരി ഇഷ്ടം ആയി.. കാരണം ഇവിടെ വന്നിട്ട് ഇത്രയും നാളുകൾ കഴിഞ്ഞു.. ഒത്തിരി ആളുകൾ ഇഷ്ടം ആണെന്ന് പറഞ്ഞു പുറകെ വന്നിട്ടുണ്ട്..

പക്ഷെ പഠിത്തം കഴിഞ്ഞു ജോലി കിട്ടിയിട്ട് വീട്ടിൽ വന്നു ചോദിച്ചു കല്യാണം കഴിക്കാം അതിനു സമ്മതം ആണോ എന്ന് ചോദിച്ചവനോട് വേണ്ട എന്ന് പറയാൻ അവൾക്കു ആയില്ല…. അവൾ ആലോചിച്ചു പിന്നെ പറയാം… എന്ന് പറഞ്ഞു… അപ്പോൾ തന്നെ മകേഷിനു മനസിലായി അവൾ വീണു എന്ന്…..

അങ്ങനെ മകേഷ് നന്ദുനെ അവൾക്കു ഇഷ്ടം അല്ല എന്ന് പറഞ്ഞു അവനെ ഒഴിവാക്കി…..

പിന്നെ മകേഷിന്റെയും ശ്രീകുട്ടിയുടെയും പ്രെണയകാലം ആയിരുന്നു… അങ്ങനെ അവരുടെ പ്രണയം ആർത്തുല്ലസിച്ചു പോയി കൊണ്ടിരുന്നു. അപ്പോഴും നന്ദു അറിഞ്ഞിരുന്നു താൻ വിശ്വസിച്ചു സ്നേഹിച്ച തന്റെ കൂട്ടുകാരൻ താൻ ആത്മാർത്ഥമായി സ്നേഹിച്ച പെണ്ണിനേയും പ്രേണയിച്ചു നടക്കുവാണെന്നു…

എന്നിട്ടും നന്ദു പ്രീതികരിച്ചില്ല കാരണം തനിക്കു നേരിട്ട് പറയാൻ ഉള്ള ചങ്കൂറ്റം ഇല്ലാത്തതു കൊണ്ട് അല്ലേ.. വേറൊരുത്തൻ താൻ സ്നേഹിച്ച പെണ്ണിനെ കൊണ്ട് പോയത്…..

അങ്ങനെ കുറെ നാളുകൾ കോളേജ് ജീവിതം അവസാനിച്ചു. എങ്കിലും മകേഷും ശ്രീയും തമ്മിൽ ഉള്ള സ്നേഹബന്ധം തുടർന്ന് പോയി കൊണ്ടേ ഇരുന്നു.. മകേഷ് ഒരു സർക്കാർ ജോലി നേടണം എന്ന ആഗ്രഹത്തോടെ അതിനുള്ള കോച്ചിങ്ങും ഒക്കെ ആയി അങ്ങനെ പോകുന്നു..

ശ്രീക്കുട്ടി ലാബ് ടെക്നീഷ്യൻ കോഴ്സ് പഠിച്ചു കൊണ്ടിരിക്കുന്നു. നന്ദു ഗൾഫിൽ പോകുന്നതിനു വേണ്ടി ഉള്ള ഒരു ചെറിയ കോഴ്സ് പഠിച്ചു അങ്ങനെ പോകുന്നു… അപ്പോഴും മകേഷും ശ്രീകുട്ടിയും ആയി ഉള്ള പ്രണയം നല്ല രീതിയിൽ പോകുന്നു…..

അങ്ങനെ കുറെ നാളുകൾ ഒരു വർഷത്തെ കോഴ്സ് കംപ്ലീറ്റ് ചെയ്തു. എക്സ്പീരിയൻസ് എടുത്തു നന്ദു ഗൾഫിൽ പോയി.. മകേഷ് ഒരുപാട് ടെസ്റ്റുകൾ എഴുതി കുറെ ലിസ്റ്റിൽ പേര് വന്നിട്ടുണ്ട്.. പക്ഷെ ജോലി ഒന്നും ആയില്ല.. ശ്രീക്കുട്ടിയുടെ കോഴ്സ് കഴിഞ്ഞു ഇനി എവിടെ എങ്കിലും ട്രെയ്നി ആയി കയറണം….

അത് കഴിഞ്ഞു വേണം നാട്ടിലോ എവിടെ എങ്കിലും ജോലിക്ക് കയറാൻ…. ഫോൺ വിളിക്കുമ്പോഴും നേരിട്ട് സംസാരിക്കുമ്പോഴും ശ്രീ മകേഷിനോട് കല്യാണക്കാര്യം…. അപ്പൊ മകേഷ് പറയും…. ജോലി ശെരി ആവട്ടെ അപ്പോൾ നടത്താം എന്ന്…..

അങ്ങനെ കാത്തു കാത്തിരുന്നു മകേഷിനു സർക്കാർ ജോലി കിട്ടി. അതിനു ശേഷം വീട്ടിൽ അവന്റെ കല്യാണത്തെ പറ്റി ചർച്ച ചെയ്യാൻ തുടങ്ങി. അങ്ങനെ അച്ഛനും അമ്മയും കുറെ ആലോചനകൾ കൊണ്ട് വന്നു.

എല്ലാം മകേഷിനു ചിന്തിക്കാവുന്നതിലും മുകളിൽ ഉള്ളത്. നല്ല സാമ്പത്തികം ഉള്ള നല്ല പണക്കാരുടെ മക്കൾ… ലക്ഷങ്ങൾ സ്ത്രീധനം ഉള്ളത്…

അപ്പൊ ഈ ഒന്നും കിട്ടാൻ ഇല്ലാത്ത പാവപ്പെട്ട വീട്ടിലെ പെണ്ണിനെ ആർക്ക് വേണം… അവൻ പതിയെ ശ്രീയെ ഒഴിവാക്കാൻ ആരംഭിച്ചു… അവൾ കല്യാണത്തെ പറ്റി പറയുമ്പോൾ ഒഴിഞ്ഞു മാറുക… ആവശ്യം ഇല്ലാത്ത കാര്യത്തിന് ഉടക്ക് ഉണ്ടാക്കുക……

അപ്പോൾ ശ്രീക്ക് ഏകദേശം മനസിലായി. ഇത്രയും നാൾ തന്നോട് സ്നേഹം കാണിച്ച ആൾ ഇപ്പൊ ഇങ്ങനെ കാണിക്കുന്നത്. തന്നെ ഒഴിവാക്കാൻ ആണെന്ന്.. ശ്രീ അത് മകേഷിനോട് നേരിട്ട് ചോദിക്കുകയും ചെയ്തു… അപ്പൊ അവൻ പറഞ്ഞു…..

വീട്ടിൽ ഞാൻ നിന്റെ കാര്യം പറഞ്ഞു. പക്ഷെ അവർ സമ്മതിക്കില്ല. അങ്ങനെ ഞാൻ നിന്നെ കല്യാണം കഴിക്കുവാണേൽ അവർ ചത്തു കളയും എന്ന് പറഞ്ഞു… അതുകൊണ്ട് എനിക്ക് നിന്നെ കല്യാണം കഴിക്കാൻ പറ്റില്ല. എന്നോട് ഷെമിക്കണം….

ഇതെല്ലാം കേട്ട് ഒന്നും മിണ്ടാതെ ശ്രീ വീട്ടിൽ വന്നു. ആരോടും ഒന്നും മിണ്ടാതെ റൂമിൽ കയറി വാതിൽ അടച്ചു. അപ്പൊ അച്ഛനും അമ്മയും അനിയനും വന്നു വിളിച്ചു.. പക്ഷെ വയ്യ എന്ന് പറഞ്ഞു കിടന്നു… പിന്നെ നല്ല പ്രേസരിപ്പോടും ചിരിച്ചും കളിച്ചും നടന്ന പെണ്ണ് ഇപ്പൊ ആരോടും ഒന്നും മിണ്ടാതെ ആയി…..

അങ്ങനെ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അറിഞ്ഞത് മകേഷിന്റെ കല്യാണം ആണെന്ന്.. അന്ന് അങ്ങനെ ഒക്കെ പറഞ്ഞെകിലും തന്നെ അവൻ കൈ വിടില്ല. എന്ന് അവൾ വിശ്വസിച്ചിരുന്നു..

പക്ഷെ അവന്റെ കല്യാണം ആണ് എന്ന് അറിഞ്ഞപ്പോൾ ശ്രീ തകർന്നു പോയി…. അവൾ വിഷം കഴിച്ചു ആത്മഹത്യ ചെയ്യാൻ ശ്രെമിച്ചു… പക്ഷെ അമ്മ അത് കണ്ടത് കൊണ്ട്… ആളുകളെ വിളിച്ചു പെട്ടന്ന് ഹോസ്പിറ്റലിൽ എത്തിച്ചത് കൊണ്ട് മരിച്ചില്ല….

പക്ഷെ കുറച്ചു ദിവസത്തെ ഹോസ്പിറ്റൽ ജീവിതം കഴിഞ്ഞു വന്നപ്പോൾ. നാട്ടുകാരുടെ മുൻപിൽ തല ഉയർത്തി നടക്കാൻ പറ്റാത്ത അവസ്ഥ ആയി…

എല്ലാവരും പറയുന്നു “””അവൾ ആരുടെയോ കൂടെ പോയി അവൻ വയറ്റിൽ ഉണ്ടാക്കിയിട്ട് ഉപേക്ഷിച്ചു എന്ന് “””….

താൻ ജീവന് തുല്യം സ്നേഹിച്ചവൻ തന്നെ ഉപേക്ഷിച്ചു പോയി.. അതുകൊണ്ട് ചാകാൻ നോക്കിയത്..

പക്ഷെ അത് പറ്റിയതും ഇല്ല…. തനിക്കു സ്നേഹം മാത്രം തന്നു തന്നെ പോറ്റി വളർത്തിയവരെയും തന്നെ ജീവന് തുല്യം സ്നേഹിച്ച തന്റെ അനിയനെയും താൻ ആയിട്ട് നാട്ടുകാരുടെ മുൻപിൽ നാണം കെടുത്തിയല്ലോ… അതോർത്തു ശ്രീക്കു സഹിക്കാൻ പറ്റിയില്ല…..

അങ്ങനെ ആ സമയം ആണ് നമ്മുടെ നന്ദു ലീവിന് നാട്ടിൽ വരുന്നത്.. ശ്രീയുടെ കഥകൾ എല്ലാം അറിഞ്ഞു അവൻ അവളുടെ വീട്ടിൽ ചെന്നു.. ശ്രീയെ കണ്ടു പക്ഷെ അവന്റെ ചങ്ക് തകർന്നു പോയി…

എങ്ങനെ ഇരുന്ന പെണ്ണ് ആണ് നല്ല സുന്ദരി കുട്ടി.. എപ്പോഴും ചിരിച്ചു കൊണ്ടിരുന്ന ആ മുഖത്ത് വിഷാദം മാത്രം…. ഇതു നന്ദുവിന്‌ സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു അത്… അവൻ ശ്രീയുടെ അച്ഛനോട് ചോദിച്ചു…….

“കൊണ്ട് പോയിക്കോട്ടെ ഞാൻ ഇവളെ എന്റെ രാജകുമാരി ആയി “…..അദ്ദേഹത്തിന് എതിർപ് ഒന്നും ഇല്ലായിരുന്നു… പക്ഷെ ശ്രീ സമ്മതിക്കുമോ എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു…..

അത് നന്ദു തന്നെ അവളോട്‌ ആദ്യം നടന്നത് മുതൽ എല്ലാം പറഞ്ഞു മനസിലാക്കി…. ഇപ്പോഴും ജീവനാണ് എന്ന് പറഞ്ഞപ്പോൾ അവൾക്കു ആ സ്നേഹം തള്ളി കളയാൻ ആയില്ല….

അവൾ ഒന്നേ ആവശ്യ പെട്ടുള്ളു എല്ലാം മറന്നു ഒന്ന് ഫ്രഷ് ആവാൻ കുറച്ചു സമയം….. അത് നന്ദു സമ്മതിച്ചു….. എത്ര ടൈം വേണമെകിലും എടുത്തോ പക്ഷെ ഇനി മുതൽ ശ്രീക്കുട്ടി നന്ദുവിന്റെ മാത്രം ആവണം……..

അങ്ങനെ അവരുടെ കല്യാണം………

Leave a Reply

Your email address will not be published. Required fields are marked *