പോകുന്ന വഴിക്ക് അഞ്ജനയെ കണ്ട അമ്മായിയുടെ വക ഒരു കള്ള ചിരിയും, ഇവിടെ നടന്നതെന്താ ന്ന് പോലും..

കട്ട് തിന്നുന്ന കെട്ട്യോൻ
(രചന: Vipin PG)

ദുഫായിൽ നിന്ന് വന്നിട്ട് ക്വാറന്റൈൻ നും കഴിഞ്ഞിട്ടും രതീഷിനു അഞ്ജനയുടെ മുറിയിൽ കേറാൻ പറ്റിയില്ല ,,,,

കൊറോണ പ്രമാണിച്ചു മക്കൾക്ക് സ്കൂൾ ഇല്ലാത്തോണ്ട് അവര് അവളുടെ ഇരു വശത്തും സെക്യൂരിറ്റി ഗാർഡ് നെ പോലെ നടക്കുകയാണ് ,,,,

അഞ്ജന മുറ്റ മടിക്കുമ്പോഴും വെള്ളം കോരാൻ പോകുമ്പോഴും കട്ടനും കുടിച്ച് അത് നോക്കിക്കോണ്ട് ഇരിക്കാനല്ലാതെ വേറെ നിവർത്തി ഉണ്ടായിരുന്നില്ല ,,,,,

ഒരു ദിവസം അഞ്ജനയെ കെട്ടി പിടിച്ചു കിടക്കുന്നത് സ്വപ്നം കണ്ട് വെളുപ്പിനെ ഞെട്ടി എണീറ്റ രതീഷിനു പിന്നെ ഉറക്കം വന്നില്ല,,, അവൻ തിരിഞ്ഞും മറിഞ്ഞും കിടന്ന് ഉരുണ്ടു ,,,, ഒടുക്കം തലവണ കെട്ടി പിടിച്ചോണ്ട് ആശാൻ കിടന്നുറങ്ങി,,,

രാത്രി ഉറക്കം ശരിയാകാത്തൊണ്ടു വൈകി എണീറ്റ രതീഷ് കോട്ട് വാ ഇട്ടുകൊണ്ട് ഹാളിൽ എത്തിയപ്പോൾ അതാ അവിടെ ഇരിക്കുന്നു ഒരു വയസ്സിനു മൂത്ത കുഞ്ഞമ്മാവനും അമ്മായിയും ,,,,

അവനെ കണ്ടപാടെ അമ്മായി ചോദിച്ചു,,,

” നീ എണീറ്റെ ഉള്ളോ “

അമ്മാവന്റെ കൌണ്ടർ

” ക്വാറന്റൈൻ കഴിഞ്ഞതല്ലേ ,,,, ക്ഷീണം കാണും  “

” ഈ മനുഷ്യന്റെ കാര്യം”

അമ്മവനെ ഒന്ന് നുള്ളീട്ട് അമ്മായി എണീറ്റ് അടുക്കളയിൽ പോയി,,,, പോകുന്ന വഴിക്ക് അഞ്ജനയെ കണ്ട അമ്മായിയുടെ വക ഒരു കള്ള ചിരിയും,,,,

ഇവിടെ നടന്നതെന്താ ന്ന് പോലും അറിയാതെ അഞ്ജന എല്ലാവരെയും മാറി മാറി നോക്കി,,,, രതീഷ് ഒന്നും മിണ്ടാതെ കുളിക്കാൻ പോയി,,, മക്കളെ രണ്ടു പേരെയും കടൽ കാണിക്കാമെന്ന് പറഞ്ഞു അമ്മായി കൂട്ടീട്ട് പോയി,,,, രതീഷിന്റെ മനസ്സിൽ ലഡ്ഡു പൊട്ടി,,,,

” അമ്മായി,,, മെല്ലെ വന്നാ മതി “

രതീഷ് മനസ്സിൽ പറഞ്ഞു,,,,

പക്ഷെ രതീഷ് ന്റെ മനസ്സിൽ പൊട്ടിയ ആ ലഡ്ഡു വിനെ ഇടിച്ചു പൊടിച്ചു കൊണ്ട് അമ്മാവന്റെ പണി,,,

” വാടാ,,, നമുക്കും കടൽ കാണാം “

” വേണ്ടമ്മാവാ,,, ഞാൻ കടൽ കുറെ കണ്ടതാ “

” അത് സാരമില്ല ,,, ഇന്ന് നമുക്ക് കടലിൽ കുളിക്കാം,, നീ വാ “

” വേണ്ടമ്മാവാ,,, ഇവിടെ ഷവർ ഉണ്ട് “

” നീ വരുന്നോ,, അതോ ഞാൻ പിടിച്ചു കെട്ടി കൊണ്ടു പോകണോ “

” വേണ്ടമ്മാവാ ,,, ഞാൻ വരാം,,, “

അമ്മായീടേം മക്കടേം പിറകെ അമ്മാവനും മരുമോനും കടൽ കാണാൻ പോയി,,, കടൽ കാണാൻ പോയ രതീഷിന്റെ മോന്ത ഉപ്പുവെള്ളം കുടിച്ച കോഴിയുടെ അവസ്ഥയായി,,,

വൈകിട്ട് തിരിച്ചു വന്ന് അമ്മാവനും അമ്മായിയും തിരിച്ചു പോയി,,,,

അന്ന് രാത്രി എന്ത് വന്നാലും അവർ കൂട്ടി മുട്ടാൻ തീരുമാനിച്ചു,,,, പക്ഷെ അപ്പോഴേക്കും മൂത്ത മോൻ ഉടക്കി,,, അവൻ ഇന്ന് അച്ചന്റെ കൂടെയാ,,,,

പ്ലിംഗ് ,,,,, രതീഷും അഞ്ജനയും പ്ലിങ്ങി പ്ലാൻ ബി,,,, അടുക്കള

രതീഷ് ആദ്യമേ കിച്ചണിൽ സ്ഥാനം പിടിച്ചു,,, രാത്രി മക്കളെ ഉറക്കി കിടത്തി അഞ്ജനയും പുറകെ എത്തി,,, അടുക്കളയിൽ എത്തി,,,,

കുറെ കഴിഞ്ഞു എന്തോ ശബ്ദം കേട്ട് മക്കൾ രണ്ടാളും ഞെട്ടി എണീറ്റു,,, അവരുടെ കൂടെ കിടന്ന അച്ഛനെയും അമ്മയെയും കാണാനില്ല,,,,

രണ്ടാളും റൂമിൽ നിന്ന് പുറത്തിറങ്ങി,,,, അടുക്കളയിൽ ആണ് ഒച്ച,,, രണ്ടാളും അടുക്കളയിൽ എത്തി,,, ഇരുട്ടാണ് ,,, അവരുടെ കാലൊച്ച കേട്ടപ്പോൾ ശബ്ദം നിലച്ചു,,,,

മോൻ ലൈറ്റ് ഇട്ടു,,,,

അതാ സിങ്കിന്റെ മേലെ കേറി ഇരുന്ന് അച്ഛനും അമ്മയും മാഗി കഴിക്കുന്നു ,,,,

അവരെ പറ്റിച്ചു,,, മാഗി കഴിക്കണമെന്ന് പറഞ്ഞാൽ ഞങ്ങൾ ഉണ്ടാക്കി തരുമായിരുന്നല്ലോ,,,, പാവം അച്ഛനും അമ്മയും,,,, അവരും കുറച്ചു മാഗി കഴിച്ചു,,, എല്ലാവരും പഴയ പോലെ കിടന്നുറങ്ങി,,,,,

Nb: ഒന്നും വിചാരിക്കരുത്,,, മക്കൾ ഉണ്ട് ,, റിസ്ക് ആണ് ,,,, അവരെ നാളെ ഒന്നൂടെ കടൽ കാണിക്കാൻ വിട്ടിട്ട് ഇവർ ഒന്നൂടെ മാഗി ഉണ്ടാക്കട്ടെ,,

Leave a Reply

Your email address will not be published. Required fields are marked *