എടാ അവളെക്കൊണ്ട് നിനക്ക് ഒരു കുട്ടിയെ പോലും തരാൻ ആവില്ല, വേറെ ഒരു റിലേഷൻ പോലും..

പിരിയാത്ത സ്നേഹം
(രചന: Ajith Vp)

“ഏട്ടാ നമുക്ക് ആ പുഴയുടെ അങ്ങോട്ട്‌ പോകാം….”

“എന്താ മോളെ ഇപ്പൊ….”

“ഏട്ടാ മനസ്സിൽ എന്തോ ഒരു ടെൻഷൻ പോലെ….”

“ഞാൻ കൂടെ ഉള്ളപ്പോൾ മോൾക്ക് എന്താടാ ടെൻഷൻ…..”

“അത് അങ്ങനെ ഒന്നും ഇല്ല ഏട്ടാ…. വെറുതെ ഓരോന്ന് ആലോചിച്ചപ്പോൾ…  ഏട്ടൻ വാ നമുക്ക് അങ്ങോട്ട്‌ പോകാം….”

“ഓക്കേ ഞാൻ വരാം….പക്ഷെ പാട്ട് പാടാൻ ഒന്നും പറയല്ലേ….”

“അത് അവിടെ ചെല്ലട്ടെ എന്നിട്ട് നോക്കാം ഏട്ടൻ വാ….”

“ഓക്കേ മോളെ…..”

പ്ലസ് ടു പഠിക്കുമ്പോൾ മുതൽ തുടങ്ങിയതാണ് അമ്മുട്ടിയോട് ഉള്ള ഇഷ്ടം… അങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടം… ആയതും ഒരിക്കലും പിരിയില്ല എന്ന് വാക്ക് കൊടുത്തതും….അങ്ങനെ ഞങ്ങളുടെ പ്രണയം നല്ലരീതിയിൽ പോയി കൊണ്ടേ ഇരുന്നു…..

പഠിത്തം എല്ലാം കഴിഞ്ഞു ഒരു ചെറിയ എല്ലാം ജോലി ആയപ്പോഴാണ്… ഒരു ബൈക്ക് വാങ്ങിയതും…. പിന്നീട് അതിലായി ഞങ്ങളുടെ യാത്രയും…. പ്രണയകാലങ്ങൾ നന്നായി പോയി കൊണ്ടിരുന്നതും….

അങ്ങനെ ഒരു ദിവസം എനിക്ക് നേരത്തെ ഡ്യൂട്ടി കഴിഞ്ഞ ദിവസം… അവളോട് നേരത്തെ ഇറങ്ങാൻ പറഞ്ഞിട്ട്…. അവളുടെ കോളേജിന്റെ മുന്നിൽ ചെന്നു…. അപ്പൊ അവളും ഇറങ്ങി വന്നു….. അങ്ങനെ അവളെയും കൂട്ടി ഒരു അടിപൊളി ട്രിപ്പ്‌ ആയിരുന്നു പ്ലാൻ….

പക്ഷെ ഞങ്ങളുടെ ട്രിപ്പ്‌ അടിപൊളി ആയി പോയികൊണ്ടിരുന്നപ്പോൾ…. ഞങ്ങളുടെ ആ സന്തോഷം നശിപ്പിക്കാൻ ആയിട്ട്…

ഒരു ടിപ്പർ കേറി വന്നത്…. ഒരു വളവിൽ വെച്ചു മറ്റൊരു വണ്ടിയെ ഓവർ ടേക്ക് ചെയ്തു വന്ന ഒരു ടിപ്പർ ഞങ്ങളുടെ വണ്ടിയിൽ ഇടിക്കുന്നതും….

ആ ഇടിയിൽ എനിക്ക് കാര്യമായി ഒന്നും പറ്റിയില്ല എങ്കിലും….എന്റെ അമ്മുട്ടിയുടെ അരക്ക് താഴോട്ടുള്ള ചലനം ആണ് നശിപ്പിച്ചത്….

ഡോക്ടർമാർ ഒരിക്കലും ഇനി റെഡിയാവില്ല എന്ന് പറഞ്ഞു…. അവളെ ഒരു വീൽചെയറിൽ ഇരുത്തിയപ്പോൾ…. എനിക്ക് മാത്രം ഉറപ്പ് ഉണ്ടായിരുന്നു…. എന്റെ സ്നേഹത്തിന്റെ പുറത്തു അമ്മുട്ടി എഴുന്നേറ്റു നടക്കും എന്ന്…

ഞാൻ അവളെ കെട്ടാൻ തീരുമാനിച്ചപ്പോൾ…. എന്റെ വീട്ടുകാരും അവളുടെ വീട്ടുകാരും….. എന്റെ കൂട്ടുകാരും എല്ലാവരും നല്ല എതിർപ്പ് കാണിച്ചതാണ്…. പക്ഷെ ഞാൻ അതൊന്നും കേട്ടതായി പോലും ഭാവിച്ചില്ല….

എന്റെ ഫ്രണ്ട്‌സ് പറഞ്ഞു….

” എടാ അവളെക്കൊണ്ട് നിനക്ക് ഒരു കുട്ടിയെ പോലും തരാൻ ആവില്ല…. വേറെ ഒരു റിലേഷൻ പോലും നിങ്ങൾ തമ്മിൽ ഉണ്ടാവില്ല”…. എന്നൊക്കെ പറഞ്ഞു…. കുറെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു….

” പക്ഷെ അതൊന്നും അല്ലല്ലോ ലൈഫ്…. അവൾക്ക് ഞാൻ വാക്ക് കൊടുത്തതാണ്…. എന്റെ ലൈഫിൽ ഒരു പെണ്ണ് ഉണ്ടേൽ അത് നീ മാത്രം ആവും എന്ന്… അതുകൊണ്ട് അവളെ ഉപേക്ഷിക്കില്ല എന്ന് “…

അങ്ങനെ പറഞ്ഞു അവരുടെ വാ അടപ്പിച്ചു…..

പിന്നീട് ആരും ഒന്നും പറഞ്ഞു വന്നില്ല…. അങ്ങനെ ഞാൻ അമ്മുന്റെ കഴുത്തിൽ താലി വെച്ചു….. അവളും വേണ്ട ഏട്ടൻ വേറെ പെണ്ണിനെ നോക്കിക്കോ എന്ന് പറഞ്ഞതാണ്….

പക്ഷെ എന്റെ നിർബദ്ധത്തിനും…. എന്റെ സ്നേഹത്തിനും മുന്നിൽ അവൾ എല്ലാം സമ്മതിച്ചു…..

അങ്ങനെ ഞങ്ങളുടെ കല്യാണം കഴിഞ്ഞത്….. എനിക്ക് പറ്റുന്നത് പോലെ മാക്സിമം സന്തോഷം കൊടുക്കാൻ…. ഞാൻ ശ്രമിക്കുകയും ചെയ്തു കൊണ്ടേ ഇരുന്നു…..

എന്റെ കൂടെ അവൾ ഒരുപാട് ഹാപ്പി ആയിരുന്നു എങ്കിലും…ഞാൻ ഡ്യൂട്ടി കഴിഞ്ഞു വരുമ്പോൾ…. ചിലപ്പോൾ ഇതുപോലെ ആണ്…. എന്തെകിലും എല്ലാം ആലോചിച്ചു ടെൻഷൻ ആവും…..

അങ്ങനെ അവൾക് ടെൻഷൻ വരുമ്പോൾ….. വീടിനോട് അടുത്ത് തന്നെ ഒരു പുഴ ഉണ്ട്…. അതിന്റെ അടുത്ത് പോയിരുന്നു…. കുറച്ചു നേരം എന്നോട് സംസാരിച്ചോണ്ട് ഇരുന്നാൽ…. അത് മതി എന്റെ അമ്മുട്ടിക്ക് ശെരിക്കും ആശ്വാസവും സന്തോഷവും കിട്ടാൻ…..

അപ്പൊ ആ പുഴയുടെ തീരത്ത്…. അസ്തമയ സൂര്യനെ നോക്കി ഇരിക്കുമ്പോൾ…. ഞാൻ അവൾക്കായി…. അവളുടെ തോളിൽ തല വെച്ചു… “””നിനക്കായ്‌ തോഴി പുനർജനിക്കാം “”… എന്നുള്ള ആൽബം സോങ് പാടുമ്പോൾ…. അവൾ തിരിഞ്ഞ് ഒരു ഉമ്മ തരും…. അപ്പൊ മനസിലാവും…. അവളുടെ എല്ലാ ടെൻഷൻ മാറി എന്ന്…..

പിന്നെ അത് മാത്രം അല്ലാട്ടോ…. അപ്പൊ കിട്ടുന്ന ആ ഒരു ഉമ്മ…. അത് ഒരു ഒന്നൊന്നര ഉമ്മ ആണുട്ടോ….

Nb : നമ്മൾ കാരണം ഒരാൾക്കു ഒരു സന്തോഷം കൊടുക്കാൻ പറ്റിയാൽ അതിൽ വലുത് വേറെ എന്താണ് അല്ലേ….

Leave a Reply

Your email address will not be published. Required fields are marked *