അത് ഏട്ടാ എനിക്ക് ആദ്യമായി ആണ് ഇങ്ങനെ, അതും സർപ്രൈസ് ആയിട്ട് ഒരു ഗിഫ്റ്റ് ഒരുപാട്..

സർപ്രൈസ് ഗിഫ്റ്റ്
(രചന: Ajith Vp)

“അയ്യേ എന്റെ കാന്താരി പാറു കരയുന്നോ….”

“ഞാൻ കരഞ്ഞത് അല്ല ഏട്ടാ…. സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞതാണ്….”

“സന്തോഷം കൊണ്ടായാലും…. സങ്കടം കൊണ്ടായാലും…. എന്റെ കാന്താരിയുടെ കണ്ണ് നിറയരുത് എന്ന് ഞാൻ പറഞ്ഞിട്ട് ഉള്ളതല്ലേ….”

“അത് ഏട്ടാ എനിക്ക് ആദ്യമായി ആണ് ഇങ്ങനെ…. അതും സർപ്രൈസ് ആയിട്ട് ഒരു ഗിഫ്റ്റ്…. ഒരുപാട് സന്തോഷം ആയി….ലവ് യൂ ഏട്ടാ…. ചക്കര ഉമ്മ….”

“എന്റെ മോളുട്ടിക്ക് ഞാൻ അല്ലേ വാങ്ങി തരാൻ ഉള്ളു…. അതുകൊണ്ട് അത് ഇങ്ങനെ ആവട്ടെ എന്ന് വിചാരിച്ചു…. ഇനി ഞാൻ അറിയാതെ വേറെ ആരെകിലും ഉണ്ടോടി വാങ്ങി തരാൻ…. എന്റെ കാന്താരിക്ക്….”

“നീ പോടാ ഏട്ടാ….”

Fb യിലൂടെ പരിചയപ്പെട്ടതാണ് പ്രിയയെ…. ചെറിയ ചെറിയ എഴുത്തുകൾ ആണ് അവളുടെ എങ്കിലും…. എല്ലാത്തിലും ഒരു വിഷാദം നിറഞ്ഞത് ആയിരുന്നു….

അതേപോലെ ഞാൻ എന്തെകിലും പൊട്ടത്തരങ്ങളും മണ്ടത്തരങ്ങളും എഴുതി ഇട്ടാൽ അതിനു വന്നു…. എന്തെകിലും എല്ലാം കമെന്റ് പറയുകയും പതിവായിരുന്നു….

അവളുടെ എഴുത്തുകൾ…. ഞാൻ ഡ്യൂട്ടി തിരക്ക് ഉള്ളത് കൊണ്ട് പലതും കാണാറില്ല എങ്കിലും…. കാണുന്നതിനൊക്കെ എന്തെകിലും എല്ലാം കമെന്റ് കൊടുക്കുകയും ചെയ്യും….

എല്ലാത്തിനും ഒരു വിഷാദഭാവം ആയതുകൊണ്ട്…. അത് മാറ്റി എടുക്കാൻ… ആ രീതിയിൽ ഉള്ള കമെന്റുകൾ കൊടുത്തു….

അങ്ങനെ ഒരു ദിവസം ഇവൾ എന്നോട് ഇൻബോക്സിൽ സംസാരിക്കാൻ വന്നത്…. പക്ഷെ അന്ന് ഇൻബോക്സിൽ പെൺകുട്ടികളോട് സംസാരിക്കില്ല എന്ന് പറഞ്ഞു വിട്ടതാണ്…. പിന്നെയും കുറച്ചു ദിവസം കഴിഞ്ഞു വീണ്ടും വന്നപ്പോൾ പറഞ്ഞു വിടാൻ തോന്നിയില്ല….. പാവം തോന്നി…

പിന്നീട് കഥയുടെയും കവിതയുടെയും കാര്യങ്ങൾ പറഞ്ഞു ഇരുന്നു…. ആ സംസാരം… പിന്നെ പേർസണൽ കാര്യങ്ങളിലോട്ട് ആയി…. അങ്ങനെ അങ്ങനെ കൂടുതൽ അടുത്തു….

കൂടുതൽ അടുത്തപ്പോഴാണ് എനിക്ക് മനസിലായത്…. അവൾ എനിക്ക് പറ്റിയ…. എന്നെ നേരെ ആക്കാൻ പറ്റിയ ഒരു കാന്താരി കുട്ടി ആണെന്ന്…..ഞാൻ അവളോട് ചോദിച്ചു….

“”നിന്നെ ഞാൻ പാറു എന്ന് വിളിച്ചോട്ടെ എന്ന്””

“” അതെന്താ അങ്ങനെ എന്ന് അവൾ ചോദിച്ചപ്പോൾ “”..

ഞാൻ എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള ആളെ…. അങ്ങനെ വിളിക്കാൻ ഇഷ്ടം എന്ന് പറഞ്ഞത്

എങ്കിൽ അങ്ങനെ വിളിച്ചോളൂ

എന്ന് അവളും പറഞ്ഞു…. അന്ന് മുതൽ അവളെ ഞാൻ പാറു എന്ന് വിളിക്കാൻ തുടങ്ങിയത്…. അവൾ എന്നെ ഏട്ടാ എന്നും… അവൾക്ക് അങ്ങനെ വിളിക്കുന്നത് ഇഷ്ടം എന്നും….

ആദ്യമാദ്യം മെസ്സേജുകൾ…. പിന്നെ പിന്നെ അത് മാറി കാൾ ആയി…. അത് പിന്നെ വീഡിയോ കാൾ ആയി…. അങ്ങനെ ഞങ്ങൾ ഒത്തിരി അടുത്തു….നേരിട്ട് കണ്ടിട്ടില്ല എങ്കിലും… ഇനി അങ്ങോട്ടും ഇങ്ങോട്ടും ആരും ആരെയും വിട്ടു കളയില്ല എന്ന് തീരുമാനിച്ചു….

ഒരിക്കൽ അവളുടെ കൂട്ടുകാരിക്ക് എന്നോട് സംസാരിക്കണം എന്ന് പറഞ്ഞപ്പോഴാണ് കാൾ കണക്ട് ചെയ്തോ എന്ന് പറഞ്ഞത്…. അങ്ങനെ അന്ന് മൂന്നു പേരും കൂടെ സംസാരിച്ചു….

അന്ന് അവളുടെ കൂട്ടുകാരിയുടെ നമ്പർ ഞാൻ സേവ് ചെയ്തു വെച്ചതാണ് എന്തെകിലും ആവശ്യം വന്നാൽ വിളിക്കാം എന്ന് വെച്ചു….

പിന്നെ അത്‌ കഴിഞ്ഞു ന്യൂ ഇയർ വന്നപ്പോഴാണ്…. എനിക്ക് ഒരു ഐഡിയ തോന്നിയത്… പാറുന് ഒരു സർപ്രൈസ് ഗിഫ്റ്റ് കൊടുക്കാൻ….

ഞാൻ അവളുടെ കൂട്ടുകാരിയെ വിളിച്ചു കാര്യം പറഞ്ഞപ്പോൾ…. അവളും ഹാപ്പി അങ്ങനെ ഞങ്ങൾ രണ്ടു പേരും കൂടെ ചേർന്ന്…. അവൾക്കായി ഒരു സർപ്രൈസ് ഗിഫ്റ്റ് ഒരുക്കിയത്…..

അങ്ങനെ അവൾക്കായി ഞങ്ങൾ ഗിഫ്റ്റ് റെഡിയാക്കിയത്…. അത് അവൾക്ക് ഇത്രയും ഫീലിംഗ് ഉണ്ടാകും എന്ന് വിചാരിച്ചില്ല….. എന്നാലും അവൾ ഹാപ്പി…. ആ കൂടെ ഞാനും…..

Nb: നമ്മൾ കാരണം ഒരു ചെറിയ പുഞ്ചിരി എങ്കിൽ ഒരാളുടെ മുഖത്ത് ഉണ്ടാക്കാൻ പറ്റിയാൽ…. അതല്ലേ നമ്മൾ ചെയുന്ന ഏറ്റവും വല്യ നന്മ…

Leave a Reply

Your email address will not be published. Required fields are marked *