നീലിമ
(രചന: Aadhi Nandan)
“ഇനിയും ഇങ്ങനെ മുന്നോട്ട് പോകാൻ എനിക്ക് വയ്യ നീതു .. ഈഗോയും പൊസ്സസ്സീവ്വനെസും ഇതെല്ലാം വേണം ബട്ട് ഇത് .. മടുത്തു .. വയ്യ ..
ദേവൻ അതും പറഞ്ഞു കട്ടിലിലേക്ക് ഇരുന്നു .. പയ്യെ ഒന്ന് അവളെ തിരിഞ്ഞു നോക്കി .. കട്ടിലിലേക്ക് കൈയും കുത്തി ആ ഇരിപ്പ് തന്നെ ..
“നിന്നോട് ആണ് പറയുന്നത് അല്ലാതെ ..”
” ഞാൻ കേൾക്കുന്നുണ്ട് പറഞ്ഞോ പറഞ്ഞോ ..” ഒരു കൂസലുമില്ലാതെ അവൾ പറഞ്ഞു ..
” നിനക്ക് എന്താടി പറഞ്ഞാൽ മനസിലാകാത്തത്…
നിന്റെ ഒരു ഫ്രണ്ട്ഷിപ്പിന്റെ കാര്യത്തിലും ഞാൻ ഇടപെടുന്നില്ല .. അല്ല നിനക്ക് എല്ലാ ഫ്രീഡവും ഞാൻ തരുന്നില്ലേ .. എന്റെ പ്രൊഫഷനിലും എനിക്ക് ആ ഫ്രീഡം വേണം ..
പെൺകുട്ടികളോട് മിണ്ടെണ്ടി വരും അവരെ വിളിക്കേണ്ടി വരും ..കാരണം അത് എന്റെ പ്രൊഫഷൻ ആണ് .. ഞാൻ ഒരു ഡയറക്ടർ അല്ലെ ..
അത് മാത്രമല്ല ഒരു എഴുത്തുകാരനും കൂടി ആണ് ..അപ്പോ എനിക്ക് എല്ലാരുമായി ഇടപെടണം സംസാരിക്കണം അല്ലാതെ നീ പറയുന്ന പോലെ നടക്കില്ല .. നിന്നെ ഞാൻ സ്നേഹിച്ചു കെട്ടിയത് അല്ലെ ..
നീയുമായി പരിചയപ്പെട്ടത് ഫേസ്ബുക്ക് വഴി ആണ് .. എന്നും പറഞ്ഞു എന്നോട് മിണ്ടുന്ന എല്ലാരും എന്റെ കാമുകിമാർ അല്ല ..ആദ്യം അത് മനസിലാക്ക് നീ .. നീ കഴിഞ്ഞേ എനിക്ക് ആരും ഉള്ളു ..”
ദേവൻ അവളുടെ അടുത്തേക്ക് ചെന്ന് ചേർത്ത് പിടിച്ചു പറഞ്ഞു ..
” നിങ്ങൾ എന്തൊക്കെ പറഞ്ഞാലും എനിക്ക് പറ്റൂല്ല ..അങ്ങനെ ആണെങ്കിൽ എനിക്ക് ഡിവോഴ്സ് തന്നേക്ക് ഇല്ലെങ്കിൽ പെൺകുട്ടികളോട് മിണ്ടാൻ പറ്റൂല്ല അവരുടെ കൂടെ നടക്കാനും. എനിക്ക് അത് ഇഷ്ട്ടമല്ല .. അത്ര തന്നെ ..
നീതു തറപ്പിച്ചു തന്നെ പറഞ്ഞു .. അത് കേട്ട് ദേവനു വീണ്ടും ദേഷ്യം കയറി ..
” നിന്നോട് എന്താടി പറഞ്ഞാൽ മനസിലാകില്ലേ .. എത്ര പറഞ്ഞാലും തലയിൽ കേറില്ല എന്ന് വെച്ചാൽ .. ”
ദേവൻ ദേഷ്യപ്പെട്ട് ഫോണും വലിച്ചു എറിഞ്ഞു പുറത്തേക്ക് നടന്നു പോയി .. നീതുവിന്റെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ ഇറ്റു വീഴാൻ തുടങ്ങി ..
കണ്ണുനീർ തുള്ളികൾ അവളുടെ കവിളിണകളെ നനച്ചുകൊണ്ട് ഇരുന്നു .
ഇനി ഇന്ന് വീട്ടിലേക്ക് ദേവൻ തിരിച്ചു വരില്ല എന്ന് അറിയാമായിരുന്നത് കൊണ്ട് തന്നെ അവൾക്കും വല്ലാത്ത മൂകത അനുഭവപെട്ടു .
അവളവിടെതന്നെ കട്ടിലിൽ തൻ്റെയും ദേവൻ്റെയും കല്യാണ ഫോട്ടോ കെട്ടിപിടിച്ചു കിടന്നു. കണ്ണുകളിൽ നിന്നും ധാര ധാരയായി കണ്ണിരും ഒഴികൊണ്ടിരുന്നൂ .പയ്യെ അവൾ നിദ്രയിലേക്കാണ്ടു.
അതേ സമയം ബാറിൽ ഇരുന്നു ബീയർ കഴിക്കുകയാണ് ദേവനും നിവേധും .
നിവേധ്(നിവി): “എന്താടാ നീ ഇങ്ങനെ എത്ര സന്തോഷത്തോടെ ഇരിക്കേണ്ടാതാണ് രണ്ടു പേരും എന്നിട്ടും …..
നീ തന്നെ ഒന്ന് ചിന്തിക്ക് നിങ്ങൾ പരസ്പരം അറിഞ്ഞും ഒത്തിരി നാൾ പ്രണയിച്ചും വിവാഹം കഴിച്ചവർ അല്ലേ പിന്നെ ഇപ്പോം ഇങ്ങനെ ഒക്കെ ഉണ്ടാകാൻ എന്താ ഇതിനും മാത്രം പ്രശ്നം.”
ദേവ്:” എനിക്ക് ഒന്നും അറിയില്ല നിവി നീതു വല്ലാതെ മാറി പോയടാ. പൊസ്സസ്സീവ്വനെസ്സിന് ഒക്കെ ഒരു പരുതിയില്ലെ എനിക്കും സഹിക്കുന്നതിനും ശേമിക്കുന്നതിനും ഒരു പരുതി ഒക്കേ ഉണ്ട്.
ഞാൻ ആരോടും മിണ്ടാൻ പാടില്ല പ്രത്യേകിച്ച് പെൺകുട്ടികളോട് . എന്ത് ചെയ്താലും സംശയവും വഴക്കും.
നിനക്ക് അറിയുന്നതല്ലെ നിവി ഇന്ന് വരെ അവളുടെ ഏതെങ്കിലും ഫ്രണ്ട്സ് ഓ അല്ലങ്കിൽ അവളുടെ എന്തെങ്കിലും കാര്യത്തിൽ മുടക്ക് വരുതയിട്ടുണ്ടോ .
അത് ചെയ്യരുത് ഇത് ചെയ്യരുത് എന്ന് പറഞ്ഞു അവളെ ഹരാസ്സ് ചെയ്തിട്ടുണ്ടോ ഇല്ലല്ലോ പിന്നെ എനിക്ക് എൻ്റെ സ്പേസ് തരാതെ ചുമ്മാ.
ഇപ്പൊ അവൾക്ക് ഡിവോഴ്സ് വേണം എന്നാണ് . അത് എങ്കിൽ അത് എനിക്ക് മടുത്തു എനിക്ക് ഇനി വയ്യ ഇങ്ങനെ മുമ്പോട്ടു പോകാൻ.”
നിവി:” എടാ നീ തന്നെ ഒന്ന് ആലോചിച്ചു നോക്കൂ നിങ്ങൾ പരിചയപ്പെട്ടതും ഇന്ന് ഇവിടെ വരെ എത്തിയതും ഒക്കെ .”
ദേവൻ കോളജ് ഒക്കെ കഴിഞ്ഞു സിനിമ മോഹം തലയിൽ കയറ്റി നടക്കുന്ന കാലത്താണ് ഫേസ്ബുക്ക് ഗ്രൂപ്പിൽ കണ്ട നാല് വരികൾ മാത്രം ഉള്ള ഹൈക്കു കവിതകലോട് ഒരു ആകർഷണം തോന്നിയത്
ലളിതവും സ്പശ്ട്ടവുമായി ചുറ്റും നടക്കുന്നതിനെയും പ്രണയത്തെ കുറിച്ചും വിരഹത്തെ കുറിച്ചും ഒത്തിരി കാര്യങ്ങൾ നാല് വരികളിൽ ഒളിപ്പിക്കുന്ന എഴുത്തുകൾ.
നീതി എന്ന തൂലികാനാമത്തിലൂടെ എഴുതുന്നവൾ . തൻ്റെ മനസ്സിൽ തോന്നുന്നത് കമൻ്റുകളിലൂടെ താനും അറിയിച്ചു. അങ്ങനെ കമൻ്റ് ഇടാൻ തുടങ്ങി രണ്ടു ദിവസം കഴിഞ്ഞപ്പോൾ അവളുടെ മെസേജുകൾ വന്ന് തുടങ്ങി താനും റീപ്ലേ കൊടുത്തു.
പതിയേ പതിയേ ഒത്തിരി ആശ്യങ്ങൾ പരസ്പരം പങ്കു വെച്ചും തർക്കിച്ചും മുമ്പോട്ട് പോയി കൊണ്ടിരുന്നു .
പതിയേ പതിയേ തൻ്റെ ഉള്ളിൽ മൊട്ടിട്ട പ്രണയം താൻ അവളുമായി പങ്കു വെച്ചു.
ഒരിക്കൽ പോലും കണ്ടിട്ടില്ല യഥാർഥ പേര് പോലും അറിയില്ല എങ്കിലും അവളോട് ഉള്ള സ്നേഹം ഉള്ളിൻ്റെ ഉള്ളിൽ പിടി മുറുക്കിയിരുന്നു.
അങ്ങനെ അവളുടെ മറുപടിയും വന്നു . അടുത്തുള്ള ഒരു ശിവ ക്ഷേത്രത്തിൽ വെച്ച് കാണാമെന്ന് . പിന്നെ നാളേക്ക് വേണ്ടിയുള്ള കാത്തിതിരിപ്പയിരുന്നൂ .
നിരീശ്വരവാദിയായ താൻ ഇന്ന് അമ്പലത്തിൽ പോകാൻ വെമ്പൽ കൊള്ളുന്നു. പ്രണയം എന്ന വികാരം നമ്മെ അടിമുടി ഉലച്ച് കളയും എന്നത് എത്രയോ സത്യം.
രാവിലെ കുളിച്ച് റെഡിയായി അമ്പലത്തിൻ്റെ ആൽ തറയിൽ സ്ഥാനം പിടിച്ചിരുന്നു.
പിന്നെ അങ്ങോട്ട് അവളെ കാണുവാൻ വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു. ആ സമയത്താണ് തൻ്റെ പ്രിയ കൂട്ടുകാരനും പെങ്ങളും അമ്പലത്തിൽ തൊഴുതു ഇറങ്ങി തന്നെ കണ്ട് അങ്ങോട്ടേക്ക് വരുന്നത് .
കണ്ടയുടനെ അടുത്ത് വന്നു നീ എപ്പോം മുതൽ അമ്പലത്തിൽ വന്നു തുടങ്ങി എന്ന് ഉള്ള ഒരു ചോദ്യവും. എന്ത് മറുപടി പറയും എന്ന് അറിയാതെ കുഴങ്ങി നിൽക്കുമ്പോഴായിരുന്നു.
നീതിയെ കാണാൻ വേണ്ടി ഏത് പാതാളത്തിലും ദേവൻ പോകും എന്ന് അവൻ്റെ പെങ്ങളുടെ വായിൽ നിന്നും വന്നത് .
വിശ്വാസം വരാതെ അവളെ തന്നെ ഉറ്റുനോക്കി. അവൾ ഒന്ന് മുരടനക്കി അവളെ തന്നെ സ്വയം ഒന്നൂടെ തനിക്ക് പരിചയപെടുത്തി .
ഞാൻ നീലിമ നീതു എന്ന് വിളിക്കും പിന്നെ നീതി എന്ന തൂലിക നാമത്തിൽ എഴുത്തുകൾ പ്രശിദ്ധികരിക്കും.
ശെരിക്കും ഷോ്ക്കടിച്ച പോലെ നിൽക്കാനേ സാധിച്ചോള്ളു. ഇത് എന്ത് സംഭവം എന്ന മട്ടിൽ അടുത്ത് തന്നെ നിവിയും നിൽക്കുന്നു. പയ്യെ അവൾ പറഞ്ഞു തുടങ്ങി.
നീതി എന്ന പേരിൽ എഴുത്തുകൾ പോസ്റ്റ് ചെയ്യുന്ന അവൾക്ക് ദേവ്ദർഷ് എന്ന ഞാനുമായി ഉണ്ടായ കൂട്ടും പിന്നെ ഇന്ന് എന്നെ ഇവിടെ വരെ എത്തിച്ചതും
നിവി:” അല്ല ദേവാ ഇവളാണെന്ന് നിനക്ക് ഈ നിമിഷം വരെയും അറിയില്ലായിരുന്നു. ഷോ ഇതിലും വലിയ പണി ഇനി നിനക്ക് സ്വപ്നങ്ങളിൽ മാത്രം.”
നീതു:” ദേവെട്ടനാണ് എന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു. പിന്നെ ഒരു സസ്പെൻസായികൊട്ടെ എന്ന് വിചാരിച്ചു.”
അപ്പോഴും എന്ത് പറയണം എന്ന് എനിക്ക് അറിയില്ലായിരുന്നു . രൂപവും ഭാവവും ഒന്നും അറിയാതെ ഇത്രയധികം സ്നേഹിച്ചൾ എന്നും തൻ്റെ കൺമുമ്പിൽ ഉണ്ടായിരുന്നു.
താൻ ഒരിക്കൽ പോലും അവളെ തിരിച്ചറിഞ്ഞില്ല. നീതി അവൾ ആര് തന്നെയായാലും ഒന്നിന് വേണ്ടിയും നഷ്ടാമാക്കാൻ തനിക്ക് സാധിക്കുമായിരുന്നില്ല.
വീട്ടിൽ അറിഞ്ഞപ്പോഴും രണ്ടു വീട്ടുകാരും എതിർത്തു ഒരു ജോലിയും കൂലിയുമില്ലാതെ എങ്ങനെ അവളെ തൻ്റെ കയ്യിൽ ഏൽപ്പിക്കും എന്നുള്ള ചോദ്യത്തിന് മുമ്പിൽ തന്നിക്ക് ഉത്തരം നൽകാൻ സാധിച്ചില്ല.
നിവിയുടെ മൗനവും തന്നെ കൂടുതൽ സകർഷത്തിലാക്കി. അവിടെയും ദൃഢമായി തീരുമാനങ്ങൾ പറഞ്ഞത് അവളാണ് .
എത്ര കാലം കാത്തിരിക്കേണ്ടി വന്നാലും ദേവനെ അല്ലാതെ മറ്റാരെയും തൻ്റെ ജീവിതത്തിൽ സ്വീകരിക്കില്ല എന്നും അവൻ്റെ കഴിവിൽ വിശ്വാസം ഉണ്ടെന്നും എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും മാത്രം ഇരുവർക്കും മതിയെന്നും പറഞ്ഞു കൂടെ നിന്നവൾ.
പിന്നെ അങ്ങോട്ട് എല്ലാത്തിനുമുള്ള ഊർജം അവളായിരുന്നു .ഓരോ കടമ്പയും എത്ര പ്രയാസമുള്ളതായിരുന്നെങ്കിലും അവളുടെ ഒരു പുഞ്ചിരി കൊണ്ട് തൻ്റെ വിഷമങ്ങളെ മായിച്ച് കളഞ്ഞവൾ.
പരിശ്രമങ്ങൾക്ക് ഒടുവിൽ തൻ്റെ തിരക്കഥയിൽ താൻ തന്നെ സംവിധാനം ചെയ്ത സിനിമ രണ്ടു വർഷങ്ങൾക്ക് ഇപ്പുറം റിലീസാവുകയും ഹിറ്റാകുകയും ചെയ്തു .
അങ്ങനെ മുന്ന് വർഷത്തെ പ്രണവയും പൂവണിഞ്ഞു.
സന്തോഷമായി തന്നെ മുമ്പോട്ടു പോയ നാളുകൾ ചെറിയ ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞു നിന്ന സന്തോഷകരമായ ജീവിതം.
ഒന്നര വർഷത്തിനിപ്പുറം ഇന്ന് തങ്ങളുടെ ജീവിതത്തിൽ താള പിഴകൾ സ്ഥാനം പിടിച്ചിരിക്കുന്നു.
അവളുടെ അമിതമായ ആശങ്കയും പോസ്സ്സ്സിവെനസ്സും തന്നെ വരിഞ്ഞു മുറുക്കുന്നു. ഒപ്പം എൻ്റെ അവഗണനകൾ അവളുടെ മനസ്സിനെയും ഹൃദയത്തെയും ആഴത്തിൽ മുറിവേൽപ്പിച്ചിരിക്കാം
പിന്നെയും ചിന്തിക്കവെ തൻ്റെ തിരക്കുകളിൽ അവളെ മനഃപൂർവം ഒഴിവാക്കുക പതിവായിരുന്നു. പതിയേ പതിയേ അവളിലും മാറ്റങ്ങൾ കണ്ട് തുടങ്ങി . തൊട്ടതിനും പിടിച്ചതിനും നിസ്സാര കാര്യങ്ങൾക്ക് പോലും വഴുക്കൂകൾ .
പിന്നെയും പിന്നെയും ആലോചിക്കവെ അവളുടെ മാറ്റങ്ങൾക്കുള്ള കാരണത്തിൻ്റെ ഉത്തരം താൻ മാത്രമാണ്ണെന്ന തിരിച്ചറിവും അവൻ്റെ ഉള്ളിനെ ചുട്ട് പൊള്ളിച്ചു. പകുതി ബോധത്തിലായിരുന്നൂ എങ്കിലും ദേവൻ ചാടി എണീറ്റു….
ദേവ് : “നിവി എനിക്ക് അവളെ ഇപ്പൊൾ തന്നെ കാണണം. വണ്ടി എടുക്കടാ……”.
വീട്ടിൽ എത്തി സ്പെയർ കീ ഉപയോഗിച്ച് ഉള്ളിൽ എത്തിയ ദേവൻ കാണുന്നത്. ബെഡ് റൂമിൽ തളർന്നു ഉറങ്ങുന്ന നീതുവിനെയും .അടുക്കളയിൽ ഒരു വറ്റ് പോലും അനങ്ങാത്ത ഭക്ഷണവുമാണ്.
ഒരു പ്ലേറ്റിൽ കൊറച്ച് ചോറും കറിയും എടുത്ത് റൂമിലേക്ക് നടക്കുമ്പോൾ അവൻ്റെ മനസ്സും വല്ലാതെ പിടയുന്നുണ്ടായിരുന്നൂ.
പതിയേ അവളെ വിളിച്ചുണർത്തി ഒരു വാ വാരി കൊടുക്കാൻ ആഞ്ഞപ്പോഴേക്കും തന്നെ ഒരു പൊട്ടി കരച്ചില്ലോടെ തന്നെ അവൾ ഇറുകെ പുണർന്നു. താനും അവളെ ചുംബങ്ങൾ കൊണ്ട് മൂടി ……
ദേവ്:” നീതു സോറി ഡാ ഇനി ഒരിക്കലും നിന്നെ ഞാൻ എൻ്റെ തിരക്കുകൾ കാരണം ഒഴിവാക്കില്ലാ. ലൗ യൂ ഡാ……”
നീതു:” ലൗ യു ടൂ ദേവേട്ടാ…. എന്നും പറഞ്ഞു ഒത്തിരി ഗേൾ ഫ്രണ്ട്സ് ഒന്നും വേണ്ടാട്ടോ..”
ദേവ്:” എടി കുശുംബീ”
നീതു:” ഈ ഈ”
ഇതെല്ലാം കണ്ട് വാതിൽക്കൽ നിന്ന് നിവി നിറഞ്ഞ മനസാലെ വീട്ടിലേക്ക് മടങ്ങി.
വർഷങ്ങൾക്ക് ഇപ്പുറം തോട്ടെതെല്ലാം പൊന്നാക്കി മാറ്റുന്ന ഹിറ്റ് മേക്കർ ദേവദർഷിൻ്റെ ഇൻ്റർവ്യൂ നടക്കുകയാണ് .
സാറിന് തൻ്റെ വിജയത്തെ കുറിച്ച് എന്താണ് പറയാനുള്ളത്.
“എൻ്റെ വിജയമാണ് എൻ്റെ നീതു അവൾ
എൻ്റെ ലൈഫ് തന്നെ മാറ്റി മറിച്ച് ഇന്ന് ഈ കാണുന്ന എന്നെ വാർത്തെടുത്തു. അവളോടൊപ്പം ചിലവഴിക്കുന്ന ഓരോ നിമിഷവും വിലമതിക്കാനാകാത്ത നിധിയാണ് എനിക്ക്.
അവളുടെ കളിച്ചിരികളും തമാശകളും ഒക്കെയാണ് എനിക്കും എൻ്റെ ഓരോ പ്രോജക്ട്സിനു ജീവനും ബലവും നൽകുന്നത് .”
സാർ ഇത് കാണുന്ന പ്രേക്ഷകരോട് എന്തെങ്കിലും പറയാൻ ഉണ്ടോ……
“എത്ര തിരക്കയാലും നിങ്ങളെ ജീവിവന് തുല്യം സ്നേഹിക്കുന്നവർക്ക് ഒപ്പം എല്ലാ ദിവസവും കൊറച്ച് നേരം എങ്കിലും ചിലവഴിക്കുക . അത് നമ്മുടെ വിജയത്തെ നമ്മളിലേക്ക് എത്തിക്കും.
ലൈഫും കളറാകും ………….”
” എൻ്റെ വിജയത്തിനും സന്തോഷത്തിനും ഒരൊറ്റ ഉത്തരമേ ഉള്ളൂ നീലിമ നീതു എന്ന എൻ്റെ ബെറ്റർ ഹാഫ് .”
നന്ദി……
ഇനിയും അവർ ജീവിക്കും. അത് പോലെ നമ്മൾക്കും ജീവിക്കാം. സ്നേഹത്തോടെ നോക്കുന്ന കണ്ണുകളെ ഒരിക്കലും അവഗണിക്കരുതേ അത് നമ്മുക്ക് നാശത്തിലേക്കുള്ള വഴി തെളിക്കും.
സ്നേഹിക്കുന്നവരുടെ പുഞ്ചിരിയും പ്രാർത്ഥനയും മാത്രം മതി എന്നും നമ്മളെ ഉയരത്തിൽ എത്തിക്കാൻ…