പൂക്കാത്ത ഒറ്റമരം
(രചന: Ahalya Arun)
അടുക്കളയിൽ രാവിലെയുള്ള ജോലി തിരക്കിനിടയിൽ ആണ് തലേന്ന് കെട്ടിയോൻ കൊണ്ടു വന്ന പത്രതാൾ യാദൃശ്ചികമായി കാവ്യ യുടെ കണ്ണിൽ പെടുന്നത്.
അത് മലയാള ദിനപത്രത്തിന്റെ ചരമ കോളം ആയിരുന്നു. വെറുതെ ആ പേപ്പർ ഒന്ന് കയ്യിലെടുത്ത് നോക്കുന്നതിനിടയിൽ ഒരു ഫോട്ടോ അവളുടെ കണ്ണിൽ പതിയുക ഉണ്ടായി…
പേര് ജോണി ചങ്ങനാശേരിയാണ് സ്‌ഥലം.. വേർപാടിന്റെ മൂന്നാം ചരമ വാർഷികത്തിന്റെ ഫോട്ടോയാണ് പത്രത്തിൽ ഇട്ടിരിക്കുന്നത്…
അവൾ അതേ പത്ര താളിൽ മറ്റുള്ള ചരമവും ചരമവാർഷികവും കാണുകയും വായിക്കുകയും ചെയ്തെങ്കിൽ കൂടിയും എന്തു കൊണ്ടോ ജോണിയുടെ മുഖം അവളുടെ മനസ്സിൽ നൊമ്പരം ആയി തന്നെ നിന്നു…
പിറ്റേന്ന് ആയിട്ടും ഇതേ കാര്യം തന്നെയാണ് കാവ്യ യുടെ മനസ്സിൽ.. മറക്കുവാൻ വേണ്ടി പല കാര്യങ്ങളും ചെയ്തു,, എന്നിട്ടും എന്താണ് ജോണിക്ക് സംഭവിച്ചത് എന്നത് അവളെ അലട്ടി കൊണ്ടിരുന്നു…
എന്ത് കൊണ്ടാണ് ഒരിക്കൽ പോലും കാണുകയോ പരസ്പരം അറിയുകയോ ചെയ്തിട്ടില്ലാത്ത ഒരാളുടെ കാര്യം തന്നെ ഇങ്ങനെ അലട്ടുന്നത് എന്നവൾ ഓരോ നിമിഷവും ചിന്തിച്ചു കൊണ്ടിരുന്നു..
തനിക്ക് എന്താണ് സംഭവിക്കുന്നത് എന്ന് തിരിച്ചറിയാൻ ആകാത്ത അവസ്‌ഥ ആയിരുന്നു അവൾക്കപ്പോൾ…
ആദ്യമൊക്കെ തന്റെ തോന്നൽ ആണെന്ന് കാവ്യ കരുതി എങ്കിലും പിന്നെ അവളുടെ ജീവിതത്തെ തന്നെ ബാധിക്കും എന്ന് ഉറപ്പ് ആയപ്പോൾ തന്റെ കൂട്ടുകാരി വീണയോട് വിശദമായി തന്നെ, തന്നെ അലട്ടുന്ന പ്രശ്നം പറഞ്ഞു..
പക്ഷെ വീണ അത് വെറും ഒരു തമാശ ആയിട്ട് ആണ് അതിനെ കണ്ടത്…. അവൾ കാവ്യ യോട് പറഞ്ഞു… എടി പെണ്ണെ ഒരു സൈക്കോ ആയ എന്നോട് തന്നെ നീ ഇത് വന്നു പറയണം ആയിരുന്നു.
നീ ഒന്ന് പോടീ പെണ്ണെ അവളുടെ ഒരു ജോണിയും ഒരു പത്ര തുണ്ടും…. നിന്റെ ആ പത്ര തുണ്ട് ഞാൻ അങ്ങ് കീറി കളഞ്ഞു എന്ന് കരുതിക്കോ …. ആഹാ,,,, പ്രശ്നം പരിഹരിക്കാവോ എന്ന് ഞാൻ ഒന്ന് നോക്കട്ടെ….
പക്ഷെ വീണയുടെ പരിഹാസതോടെ ഉള്ള ഈ സംസാരം കാവ്യ യിൽ ചെറുതായിട്ട് ഒന്നും അല്ല വിഷമം ഉണ്ടാക്കിയത്….
കാവ്യ പറഞ്ഞു,,,ചേച്ചി നമ്മൾ നമ്മളുടെ പ്രശ്നങ്ങൾ എന്നും പങ്കു വെക്കാറുണ്ട് അങ്ങോട്ടും ഇങ്ങോട്ടും പരസ്പ്പരം ആശ്വാസ വാക്ക്കൾ പറഞ്ഞു സമാധാനിപ്പിക്കാറുണ്ട്…
പക്ഷെ,, ഇന്ന് എനിക്ക് ഒരു അത്യാവശ്യ കാര്യം വന്നപ്പോൾ ചേച്ചി ഇങ്ങനെ പറഞ്ഞത് ശെരി ആയില്ല….
ഡി കാവ്യ നീ കാര്യം ആയിട്ട് തന്നെ ആണോ, ഞാൻ ഓർത്തു നീ ചുമ്മ എന്നെ പറ്റിക്കാൻ പറയുന്നത് ആണെന്ന്….
അല്ല വീണേച്ചി ,,, ഇത് തമാശ അല്ല… രണ്ട് ദിവസം ആയി രാജീവേട്ടനോട് പോലും പറയാൻ ആവാതെ നീറി നീറി ആണ് ഞാൻ കഴിയുന്നെ.
എടി പെണ്ണെ നീ ഈ ജോണിയെ ഇതിനു മുൻപ് കണ്ടിട്ടുണ്ടോ? ഇല്ല ചേച്ചി… ഞാൻ പറഞ്ഞില്ലേ ആ പത്ര താളിൽ കണ്ട മുഖ പരിചയം മാത്രം…
ശെരി,, ഇപ്പോൾ നിനക്ക് അത് കൊണ്ട് എന്താണ് പ്രശനം കാവ്യ…. വേറൊന്നും അല്ലേച്ചി..
അയാൾ എങ്ങനെ മരിച്ചു എന്ന് അറിയണം എന്നൊരു തോന്നൽ… ഏതുറക്കത്തിലും ഇത് തന്നെ ആണ് മനസ്സിൽ കുട്ടികളുടെ കാര്യം പോലും ശ്രദ്ധിക്കാൻ ആവുന്നില്ലേച്ചി….
ഒന്നാമത് ചേച്ചിക്ക് അറിയാലോ എന്ത് പറഞ്ഞാലും ചേട്ടായി പറയുന്നത് ഞാൻ സൈക്കോ ആണെന്ന് ആണ്… ഇനി ഇത് കൂടി പറഞ്ഞാൽ അന്ന് തീർന്നു എല്ലാം.
ഇല്ല പെണ്ണെ,, നീ എന്തായാലും രാജീവനോട് ഒന്ന് പറ,,, എന്നിട്ട് നമുക്ക് ഞാൻ വർക്ക് ചെയ്യുന്ന ഹോസ്പിറ്റലിൽ ഒരു ഡോക്ടർ ഉണ്ട്.. പുള്ളി കൗൺസിലിങ് നടത്തുന്ന ആൾ ആണ്…
അയാളെ ഒന്ന് പോയി കാണാം
നീ ഇപ്പോൾ വിഷമിക്കാതെ വീട്ടിലോട്ട് ചെല്ല്… എന്നിട്ട് ഇന്ന് തന്നെ അവനോട് കാര്യങ്ങൾ സൂചിപ്പിക്ക്… ഹ്മ്മ്മ്മ് ശെരി വീണേച്ചി…
അവൾ വീണ ക്ക് തന്നെ മനസിലാക്കാൻ പറ്റിയല്ലോ എന്നോർത്ത് നെടുവീർപ്പിട്ടു…
അന്നു വൈകിട്ട് രാജീവ് വരുന്നതും കാത്ത് കാവ്യ കാത്തിരുന്നു …
പക്ഷെ കെട്ടിയോന്റെ മുഖം കണ്ടപ്പോൾ തന്റെ പ്രശ്നം പറയാൻ പറ്റിയ സമയം അല്ല ഇത് എന്ന് അവൾക്ക് ഒറ്റ നോട്ടത്തിൽ മനസിലായി … പുള്ളിയുടെ മുഖം കണ്ടാൽ അറിയാം നല്ല കട്ട കലിപ്പ് ആണെന്ന്….
എന്നാൽ രാവിലെ പറയാം എന്ന് കരുതി എങ്ങനെയൊക്കെയോ ആ രാത്രിയും വെളുപ്പിച്ചു..
രാവിലെ ചായയും ആയി രാജീവന്റെ അടുത്ത് പോയി ഒട്ടിയിരുമ്മി ഇരുന്നപ്പോൾ തന്നെ രാജീവ് ചോദിച്ചു…
എന്താ ഭാര്യ യെ എന്തോ പന്തികേട് ഉണ്ടല്ലോ.. എന്താടി പറ കേൾക്കട്ടെ…
അതോ അത് വേറൊന്നും അല്ലേട്ട ,,,
ഒന്നും ഇല്ലെങ്കിൽ പിന്നെന്താ..
അയ്യോ,,, ഒന്നും ഇല്ലാതെ ഇല്ല…
എന്നാൽ നി കാര്യം പറ… രാജീവ് പറഞ്ഞു…
അതൊക്കെ പറയാം… പക്ഷെ ഏട്ടൻ എന്നെ വഴക്ക് പറയരുത്… ആ അതൊന്നും ഇപ്പോൾ പറയാൻ പറ്റൂല… നീ കാര്യം പറ…
ഹ്മ്മ്മ്. പറയാം.. കഴിഞ്ഞ ദിവസം രാവിലെ അടുക്കളയിൽ ജോലി ചെയ്യുന്നതിനിടക്ക് തലേ ദിവസത്തെ ഒരു പത്ര താൾ കണ്ടു…
അതിൽ ഒരു ജോണി,,,30 വയസ്സ്, മൂന്നാം ചരമ വാർഷികം.. സ്ഥലം ചങ്ങനാശ്ശേരി.. എന്തോ അയാളുടെ ഫോട്ടോ കണ്ടപ്പോൾ മുതൽ അയാളെ കുറിച്ച് കൂടുതൽ അറിയാനൊരു ആഗ്രഹം….
എപ്പോളും ആ ചിന്ത മാത്രം … പക്ഷെ ഒരിക്കൽ പോലും ഞാൻ കണ്ടിട്ടില്ല… ഒരു തരം വല്ലാത്ത അവസ്ഥയിൽ ആണ് ഞാൻ. അവൾ പറഞ്ഞു നിർത്തി….
ഓഹോ എന്നിട്ടോ… രാജീവൻ അറിയാൻ ആഗ്രഹം പ്രകടിപ്പിച്ചു..
എന്നിട്ടോ,,എന്നിട്ട് ഞാൻ വീണേച്ചിയോട് പറഞ്ഞു… വീണേച്ചി പറഞ്ഞു, പേടിക്കണ്ട… കൗൺസിലിംഗ് ചെയ്താൽ മാറിക്കിട്ടും… ചേച്ചി ജോലി ചെയ്യുന്ന ഹോസ്പിറ്റലിൽ ഒരു ഡോക്ടർ ഉണ്ടെന്ന്… ചേട്ടായി എന്നെ ഒന്ന് കൊണ്ട് പോകുവോ അവിടെ വരെ …
എല്ലാം കേട്ട് കഴിഞ്ഞു രാജീവൻ ചാടി എഴുനേറ്റു… എവിടേക്ക് എവിടെക്കാടി നിന്നെ ഞാൻ കൊണ്ട് പോകേണ്ടത്…. ഇനി അതിന്റെ കൂടി ഒരു കുറവേ നിനക്ക് ഉള്ളു..
അവൻ നിന്റെ കെട്ടിയോൻ ഒന്നും അല്ലല്ലോ.. ആ അല്ലെങ്കിൽ നിന്റെ പഴയ കാമുകൻ ആവും…. അല്ല പിന്നെ,,, നിനക്ക് മുഴുത്ത വട്ട് ആടി .. ഉള്ള പ്രേത കഥ മുഴുവൻ ഇരുന്നു വായിക്കും… എന്നിട്ട് ഓരോ വട്ടും പറഞ്ഞു നടക്കുന്നു..
അറിയാലോ, നിനക്ക് അമ്മയെ, നിന്നെ കാണുന്നതും നീ എന്ത് നല്ലത് ചെയ്താലും അമ്മക്ക് നിന്നെ വെറുപ്പ് ആണ്…
ഇതിന്റെ ഇടയിൽ കിടന്നു വളയുന്നത് ഈ ഞാനും അതിന്റെ ഇടക്ക് അടുത്ത വയ്യാവേലി യും കൊണ്ട് വന്നേക്കുന്നു….
അവസാനം ആയി ഒന്ന് ഞാൻ പറയാം… ഈ വട്ടും പറഞ്ഞു കണ്ട ഹോസ്പിറ്റലിൽ ഞാൻ അറിയാതെ പോകാൻ നോക്കിയാൽ,,,
അമ്മ എപ്പോളും നിന്നെ ഉപേക്ഷിക്കാൻ എന്നോട് പറയുവാണെന്ന് പറഞ്ഞുകൊണ്ട് നീ സങ്കടപെടാറില്ലേ… അത് ഞാൻ അങ്ങ് യാഥാർത്യം ആകും പറഞ്ഞേക്കാം…
അവൾ സങ്കടപെട്ട് കരഞ്ഞോണ്ട് മുറിയിലേക്ക് ഓടി… കുളിയും കഴിഞ്ഞ് ഒന്നും മിണ്ടാതെ ജോലിക്ക് ആയി രാജീവനും ദേഷ്യം തെല്ലും കുറക്കാതെ വണ്ടിയും എടുത്ത് മൂളിച്ചുകൊണ്ട് ഒരൊറ്റ പോക്ക് ആയിരുന്നു…
അവന്റെ ദേഷ്യത്തിന്റെ ആഴം മുറ്റത്ത് കാർ പോയ വീൽ പാടിൽ അറിയാൻ കഴിയുന്നത് ആയിരുന്നു…
പകഷെ,,, പിന്മാറാൻ അവൾ തയ്യാറല്ലായിരുന്നു… വേണ്ടെങ്കിൽ വേണ്ട… കൗൺസിലിംങ്ങിനു പോകണ്ടന്നെ… എല്ലാരും പറയും വട്ട് ആണെന്ന്… പറയുന്നോര് പറയട്ടെ…
അവൾ വേഗം പോയി ആ പത്ര പേപ്പറും തപ്പിയെടുത്ത് ഫോണും എടുത്ത് മുറിയിലേക്ക് പോയി ജോൺ ജോസഫ്, ചങ്ങനാശ്ശേരി, ഇത്തിത്താനം എന്ന് ആണ് പത്രത്തിലെ അഡ്രസ്, ആ അഡ്രസ് വെച്ച് അവൾ ഫേസ് ബുക്കിൽ സേർച്ച് ചെയ്തു നോക്കി…
അവൾ എന്താണോ ഉദ്ദേശിച്ചത് അത് അവൾക്ക് കിട്ടി… അതിൽ നിന്നും അവൾക്ക് മനസിലായി അയാൾ ഒരു എഞ്ചിനീയർ ആയിരുന്നു എന്നും… സിട്നിയിൽ ഒരു വാണിജ്യ കപ്പലിൽ ഉണ്ടായ അപകടം മൂലം ആണ് മരിച്ചത് എന്നും…
എന്തോ അതിനെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ടെങ്കിൽ കൂടിയും കുടുംബ ബന്ധത്തിന് വില കല്പിക്കുന്ന ഒരു വീട്ടമ്മ ആയതിനാൽ
കുടുംബത്തിൽ സമാധാനം നിലനിൽക്കാൻ അവൾ മനസ്സിൽ താൻ പോലും അറിയാതെ വന്നു കൂടിയ ആ ഒറ്റ മരത്തെ അറിഞ്ഞു കൊണ്ട് അറുത്ത് മാറ്റി…
അന്നും പതിവ് പോലെ തന്നെ ജോലിയും കഴിഞ്ഞ് വരുന്ന രാജീവനെ നോക്കി കാവ്യ ഉമ്മറ പടിയിൽ ഉണ്ടായിരുന്നു. പക്ഷെ ഒരു വിത്യാസം മാത്രം അവൾ പതിവിലും സന്തോഷവതി ആയിരുന്നു…
ചിരിച്ചു കൊണ്ട് ഇറങ്ങി വരുന്ന അവളെ കണ്ട് രാജീവൻ ചോദ്ധിച്ചു എന്താ ഭാര്യ യെ ഒരു വല്ലാത്ത പുഞ്ചിരിയൊക്കെ…
നിന്റെ ജോണിക്ക് സുഖം തന്നെ ആണോ…. അതെ, ചിന്തയും എഴുതും വായനയും ഒക്കെ നല്ലത് തന്നെ ആണ്… പക്ഷെ അതൊരിക്കലും നമ്മുടെ കുടുംബത്തെയോ നമ്മുടെ മക്കളെയോ ബാധിക്കരുത്..
ഞാൻ കാണുന്നുണ്ടായിയുന്നു കഴിഞ്ഞ കുറച്ചു ദിവസം ആയി നീ ഏതോ ലോകത്ത് ആയിരുന്നു…
കുട്ടികളെ പോലും ശ്രദ്ധിക്കുന്നില്ലായിരുന്നു… എന്താണ് നിന്റെ പ്രശ്നം എന്ന് ഞാൻ ചോദിക്കാതിരുന്നത് നീ എന്നോട് ഞാൻ ചോദിക്കാതെ പറയുവോ എന്നറിയാൻ വേണ്ടി തന്നെ ആയിരുന്നു…
പക്ഷെ, കേട്ടപ്പോൾ ഞാനും ഒന്ന് ഞെട്ടി,,, അതാണ് ഞാൻ രാവിലെ ദേഷ്യപെട്ടത്… നിന്റെ അസുഖത്തിനുള്ള മരുന്ന് അത് തന്നെ ആയിരുന്നു…
എനിക്കറിയാം ഞാൻ രണ്ട് ചട്ടം ചാടുമ്പോൾ നീ നന്നാവും എന്ന്… ഒരു കാര്യം ഞാൻ പറയട്ടെ ഞാൻ പറയാറില്ലേ നീ സൈക്കോ ആണെന്ന്… അത് ചുമ്മാതെ അല്ലാട്ടോ… ശരി തന്നെയാ….
ഓഹോ അപ്പോൾ നീ എന്നെ സൈക്കോ ആക്കി അല്ലെ,,, നിൽക്കട അവിടെ… അതേടി നിനക്ക് മുഴുത്ത വട്ടാ… അവൻ ചിരിച്ചോണ്ട് ഓടി… പിറകെ കാവ്യ യും..