പ്രണയത്തിൽ പറ്റിയ പാളിച്ച
(രചന: Ajith Vp)
“ഏട്ടാ എഴുനേൽക്കു….”
“എന്താടി…”
“വാ എനിക്ക് ഒരു സ്ഥലത്തു പോകണം…”.
“എവിടെ…”
“അതൊക്കെ ഉണ്ട് പറയാം എഴുനേൽക്കു” ….
“ഇപ്പൊ ടൈം എത്ര ആയി….”
“അത് രണ്ടര കഴിഞ്ഞു….”
“ബെസ്റ്റ് ഇപ്പൊ പോകാൻ പറ്റിയ ടൈം….’
“എടൊ ഏട്ടാ നിങ്ങൾ പറഞ്ഞത് അല്ലേ എപ്പോ വേണേൽ എവിടെയും വരാം എന്ന്….”
“ഞാൻ എപ്പോ പറഞ്ഞു….”
“ഞാൻ പഴയ ചാറ്റ് എടുത്തു കാണിക്കണോ….”
“എന്റെ അമ്മോ നീ എന്താടി മിഥുനത്തിലെ ഉർവശിയോ…. പഴയ കത്ത് എല്ലാം എടുത്തു കാണിക്കുന്ന പോലെ ചാറ്റ് എല്ലാം കാണിക്കാൻ….
എടി മോളെ എനിക്ക് നാളെ ഡ്യൂട്ടിക്ക് പോവണ്ടേ…. ഇപ്പൊ ഈ രാത്രി നിന്നെകൊണ്ട് കറങ്ങാൻ പോയാൽ… ഞാൻ രാവിലെ പോയി വേറെ പേഷ്യന്റിനെ മാറി നോക്കും അതാ…”
“നിങ്ങൾ വരുന്നോ ഇല്ലയോ…..”
“അയ്യോ വരുവാ…. നീ പോയി ഡ്രസ്സ് മാറ്…”
“ഞാൻ റെഡിയാണ് ഏട്ടാ….”
“അയ്യോ സമ്മതിച്ചു….ഞാൻ ഇപ്പൊ വരാം…”
പ്രണയിച്ചു തുടങ്ങിയപ്പോൾ അവൾക്ക് ഒരു ആഗ്രഹവും ഇല്ലായിരുന്നു…. എന്റെ ഇഷ്ടങ്ങൾ മാത്രമായിരുന്നു അവളുടെയും ഇഷ്ടം….പിന്നെ പ്രണയം സ്‌ട്രോങ് ആയപ്പോൾ അവൾ അവളുടെ ഓരോ ഇഷ്ടങ്ങൾ പറയാൻ തുടങ്ങിയത്…
അതിൽ അവൾക്ക് കുറെ ആഗ്രഹങ്ങൾ…. അതും ചെറുത് ഒന്നും അല്ല… വല്യ വല്യ ആഗ്രഹങ്ങൾ…വല്യ വല്യ ആഗ്രഹം എന്ന് പറഞ്ഞത് പൈസ കൊടുത്തു സാധിക്കാൻ പറ്റുന്നത് അല്ലാട്ടോ …
എന്തെകിലും വാങ്ങിച്ചു കൊടുക്കാൻ ആണേൽ…. അല്ലേൽ പകലൊക്കെ എവിടെ എങ്കിൽ കൊണ്ട് പോകാൻ ആണേൽ എന്ത് വേണേൽ ആവാമായിരുന്നു…
ഇവളുടെ ആവശ്യം ഇതൊന്നും അല്ലായിരുന്നു….
“”അവൾക്ക് എന്തെകിലും പ്രശ്നം ഉണ്ടായാൽ കൂടെ നിക്കണം””….
“”അത് പിന്നെ നിക്കുമല്ലോ ഭാര്യ എന്ത് ചെയ്താലും ഭർത്താവ് കൂടെ നീക്കണലോ….അത് ഓക്കേ പക്ഷെ വേറെ ഉള്ള ആഗ്രഹം ആണ് ഇപ്പൊ പണി കിട്ടിയത്….
എപ്പോ എങ്കിൽ എവിടെ പോകണം എന്ന് തോന്നിയാൽ കൊണ്ട് പോകണം എന്ന്….. അതും ഏത് പാതിരാത്രി ആണെകിലും….
ചങ്ക് പറിച്ചു സ്നേഹിക്കുവല്ലേ….അപ്പൊ പറ്റില്ല എന്ന് പറയാൻ പറ്റുമോ…. അതുകൊണ്ട് അതും ഓക്കേ പറഞ്ഞു..,.അല്ലേലും അവളുടെ ഇഷ്ടം ആണുട്ടോ എന്റെയും ഇഷ്ടം…
അതേപോലെ പ്രണയിക്കുന്ന സമയത്തു…. എല്ലാവരും…. അതായത് ആണ് ആണേലും പെണ്ണ് ആയാലും…. അവരുടെ നല്ല വശങ്ങൾ മാത്രം അല്ലേ കാണിക്കുള്ളു….
അതുകൊണ്ട് അവൾ പറഞ്ഞതൊക്കെ സമ്മതിച്ചു കൊടുക്കാൻ അല്ലേ പറ്റുള്ളൂ….… അവൾ പറഞ്ഞതെല്ലാം സമ്മതിച്ചു…. പക്ഷെ അത് ഇത്രയും പെട്ടന്ന് ഇങ്ങനെ ഒരു കെണി ആവും എന്ന് വിചാരിച്ചില്ല…
രണ്ടര ആയപ്പോൾ എന്നെ വിളിച്ചു എഴുന്നേൽപ്പിച്ചു…. നാലര വരെ കറങ്ങിയിട്ട് വന്നപ്പോൾ… എനിക്ക് നല്ല ഷീണം ഉണ്ടായിരുന്നു എങ്കിലും….
അവളുടെ മുഖത്തെ സന്തോഷം കണ്ടപ്പോൾ…. എനിക്കും അവളുടെ ആഗ്രഹം സാധിപ്പിച്ചു കൊടുക്കാൻ പറ്റിയല്ലോ എന്ന് ഓർത്തു… ഒരു സന്തോഷം….
പിന്നെ കിടന്നിട്ട് ഉറക്കവും വന്നില്ല….ഹോസ്പിറ്റലിൽ വിളിച്ചു ഒരു ലീവ് ചോദിച്ചപ്പോൾ ആ സന്തോഷം പോയി…. കാരണം ഇന്ന് വേറെ ഒരാൾ ലീവ് ആണ് അതുകൊണ്ട്…. അതും അല്ല ഞാൻ നേരത്തെ പറഞ്ഞതും ഇല്ല എന്ന്….
ഹോസ്പിറ്റലിൽ ചെന്ന് ജോലിക്ക് കേറി കഴിഞ്ഞു…. തിരക്ക് കുറവായതുകൊണ്ട്…. വെറുതെ ഒരു കസേരയിൽ ഇരുന്നപ്പോൾ തന്നെ ഒന്ന് കണ്ണ് അടഞ്ഞു പോയി…. അപ്പൊ കൂടെ ഉള്ളവൻ ചോദിച്ചു
“” എന്താടാ എന്താ പറ്റിയെ… ഇന്നലെ രാത്രി ഉറങ്ങിയില്ലേ…. ഉടനെ ഒരു നല്ല വാർത്ത കേൾക്കാൻ പറ്റുമോ “”
എന്ന്…
“”എന്റെ പൊന്നു അളിയാ അതൊന്നും അല്ല…. അവൾ പാതിരാത്രി വിളിച്ചോണ്ട് കറങ്ങാൻ പോയതാണ് “”
എന്ന് പറഞ്ഞപ്പോൾ…..
“”എടാ നിനക്കൊന്നും വേറെ പണി ഇല്ലേ…. പാതിരാത്രി കറങ്ങാൻ പോകാൻ…””..
എന്ത് ചെയ്യാനാടാ…. അവളോട് പ്രണയിച്ചു നടന്നപ്പോൾ അവൾക്ക് കൊടുത്ത വാക്ക് ആണ്…. എപ്പോഴും ഏത് പാതിരാത്രിയും എവിടെ വിളിച്ചാലും വരും എന്ന്….
“അത് പ്രണയിച്ചപ്പോൾ അല്ലേ അതിന് ഇപ്പൊ…. എടാ ഇപ്പൊ കല്യാണം കഴിഞ്ഞില്ലേ…. പ്രണയം വേറെ കല്യാണം കഴിഞ്ഞുള്ള ലൈഫ് വേറെ അല്ലേ….”
അങ്ങനൊന്നും ഇല്ലടാ…. കല്യാണം കഴിഞ്ഞു അല്ലേ ശെരിക്കും പ്രണയിക്കുക…പക്ഷെ എന്റെ പൊന്നു അളിയാ പ്രണയിക്കുമ്പോൾ ഇങ്ങനെ ഉള്ള കാര്യങ്ങൾക്ക് ഞാൻ ഓക്കേ ആണെന്ന് പറഞ്ഞു വാക്ക് കൊടുക്കരുത്…. കൊടുത്തു പോയാൽ ഇതാവും അവസ്ഥ….