എടൊ മനുഷ്യ ദേ അവൾ വിളിച്ചിട്ട് ഉണ്ടായിരുന്നു, ഇന്നാ തിരിച്ചു വിളിച്ചു വിശേഷം ചോദിക്ക്..

സംശയം
(രചന: Ajith Vp)

ഒരു ബാത്റൂം  സിംഗർ ആയതുകൊണ്ട്… കുളിക്കുമ്പോൾ പാട്ടുപാടുക എന്നുള്ളത് ഒരു ശീലമായിരുന്നു….

അങ്ങനെ വൈകിട്ട് കുളി കഴിഞ്ഞു ഇറങ്ങിയപ്പോൾ…. ബാത്‌റൂമിൽ പാടികൊണ്ടിരുന്ന പാട്ടിന്റെ ഹാങ്ങോവർ പോകാത്തത് കൊണ്ട്…

“”പൂമുഖ വാതുക്കൽ സ്നേഹം വിടർത്തുന്ന  പൂന്തിങ്കൾ ആണല്ലോ ഭാര്യ””

എന്ന്  പാടികൊണ്ട് ഇറങ്ങി വരുവായിരുന്നു…. അപ്പോഴാണ് കയ്യിൽ മൊബൈലും പിടിച്ചുകൊണ്ടു പ്രിയ കലിപ്പിച്ചു നിക്കുന്നത് കണ്ടത്….

“”ദൈവമേ ഇത് “”പൂന്തിങ്കൾ “”

അല്ലല്ലോ “”പൂതന “” ആയിട്ട് ആണല്ലോ എന്നോർത്ത് ഇറങ്ങി വന്നപ്പോൾ….

“എടൊ മനുഷ്യ ദേ അവൾ വിളിച്ചിട്ട് ഉണ്ടായിരുന്നു…. ഇന്നാ തിരിച്ചു വിളിച്ചു വിശേഷം ചോദിക്ക്….”

“ആരാടി വിളിച്ചത്….”

“അത് നിങ്ങളുടെ മറ്റേവൾ…”

“ഏത് മറ്റേവൾ….”

“എടൊ എന്നെകൊണ്ട് ഒന്നും പറയിപ്പിക്കരുത്…..”

“ദേഷ്യപ്പെടാതടാ… എന്താ പറ്റിയെ എന്റെ പ്രിയകുട്ടിക്ക്….ആരാ വിളിച്ചത്”

“അന്ന് മാളിൽ വെച്ചു കണ്ടില്ലേ….നിങ്ങളുടെ പഴയ കാമുകി…”

“അയ്യോ എടി അത് അവൾക്കും ഫാമിലിക്കും താമസിക്കാൻ റേറ്റ് കുറച്ചു ഒരു ഫ്ലാറ്റ് കിട്ടുമോ എന്ന് ചോദിച്ചിരുന്നു അത് ഞാൻ വൈകിട്ട് പറയാം എന്ന് പറഞ്ഞിരുന്നു….അതാവും…”

“ഓഹോ അപ്പൊ സ്ഥിരം വിളിയൊക്കെ ഉണ്ട് അല്ലേ….”

“അയ്യോ ഇല്ല എന്റെ പൊന്നോ…. അന്ന് മാളിൽ കണ്ടിട്ട് ഇപ്പോഴാ വിളിക്കുന്നത് അതും ഇങ്ങനെ ഒരു ആവശ്യം വന്നതുകൊണ്ട് മാത്രം….”

“ഓ ആയിക്കോട്ടെ ഞാൻ വിശ്വസിച്ചു… നടക്കട്ടെ….”

മാസം അവസാനം സാലറി കിട്ടിക്കഴിഞ്ഞു…. വെറുതെ അവധി ഉള്ള ഒരു വെള്ളിയാഴ്ച പ്രിയയെ കൂട്ടി ഒന്ന് കറങ്ങാൻ ഇറങ്ങി….

കാരണം സാലറി കിട്ടുന്ന ടൈമിൽ അവൾക്ക് എന്തെകിലും വാങ്ങി കൊടുത്തില്ലേൽ എനിക്ക് ഒരു തൃപ്തി ഇല്ല….അവൾ എപ്പോഴും പറയും….ഒത്തിരി ഡ്രസ്സ്‌ ഐറ്റംസും….അത്യാവശ്യം എല്ലാം ഉണ്ട്…. പിന്നെ എന്തിനാണ്…

എല്ലാ മാസവും ഇങ്ങനൊക്കെ എന്ന് പറഞ്ഞു വഴക്ക് ഉണ്ടാക്കും എന്നാലും എനിക്ക് അവൾക്കായി എന്തെകിലും വാങ്ങണം…. അങ്ങനെയാണ് അവളെയും കൂട്ടി ഇറങ്ങിയത്…

അങ്ങനെ ഒരു ഫിലിം എല്ലാം കണ്ടിട്ട്… വൈകുന്നേരം ഇനി മാളിൽ കേറി അവൾക്ക് എന്തെകിലും വാങ്ങിയിട്ട് പോകാം എന്ന് എന്ന് വിചാരിച്ചു കേറിയതാണ്….

അവിടെ വെച്ചാണ് അപ്രതീക്ഷിതമായി അനുവിനെ കണ്ടത്….എന്നെ കണ്ടപ്പോൾ തന്നെ അവൾ വിളിച്ചു…

“” ഹായ് ഡാ എന്താ വിശേഷം””

എന്നൊക്കെ ചോദിച്ചു…

അപ്പോഴെല്ലാം പ്രിയ എന്നെത്തന്നെ നോക്കി നിക്കുവായിരുന്നു പിന്നെ പെട്ടന്ന് തന്നെ ഞാൻ അവളെ പരിചയപ്പെടുത്തി….പിന്നെ അനുവിനോട് വിശേഷം ചോദിച്ചപ്പോൾ…

അവളും ഫാമിലിയും ഇങ്ങോട്ട് വന്നു എന്നും…. ഇവിടെ അവൾക്കും ഭർത്താവിനും ജോലി ആയി എന്നൊക്കെ പറഞ്ഞു… പിന്നെ പോകാൻ നേരം എന്റെ നമ്പർ ചോദിച്ചു….ഞാൻ കൊടുക്കുകയും ചെയ്തു….

അവൾ പോയി കഴിഞ്ഞു… അതാരാ ഏട്ടാ എന്ന് പ്രിയ ചോദിച്ചു….അത് എന്റെ പഴയ ഒരു ഫ്രണ്ട് എന്ന് പറഞ്ഞു… ഞാൻ തടിയൂരി….പക്ഷെ അപ്പൊ അവൾ അത് വിശ്വസിച്ചു….ഞങ്ങൾ പർച്ചേസ് എല്ലാം കഴിഞ്ഞു ഫ്ലാറ്റിൽ ചെന്നു….

ഇനിയിപ്പോ രാവിലെ മുതലുള്ള കറക്കം ആയതുകൊണ്ട് വീട്ടിൽ പോയി ഒന്നും ഉണ്ടാക്കാൻ ടൈം ഇല്ലാത്തതുകൊണ്ട്. ടൈം ഇല്ലാത്തതു കൊണ്ടല്ല….

രണ്ടു പേരും മടുത്തതുകൊണ്ട് ഫുഡ്‌ എല്ലാം പാർസൽ വാങ്ങിയാണ്… ഫ്ലാറ്റിൽ പോയത് ഭക്ഷണം എല്ലാം കഴിച്ചു… കുറച്ചു നേരത്തെ കിടക്കാം എന്ന് വെച്ചു…

അങ്ങനെ ഭക്ഷണം കഴിച്ചു… നല്ല ക്ഷീണം  ഉണ്ട്…. അതുകൊണ്ട് പെട്ടന്ന് ഉറക്കം വരുന്നു….നന്നായി ഉറങ്ങാം എന്ന് വിചാരിച്ചു കിടന്നപ്പോഴാണ്…. അവളുടെ ഒരു ചോദ്യം….

“”അതെ ശെരിക്കും  അത് ആരായിരുന്നു””
. എന്ന്….

“”എടി  ഞാൻ പറഞ്ഞത് അല്ലേ എന്റെ ഫ്രണ്ട് ആയിരുന്നു എന്ന് “””. പിന്നെ എന്താ എന്ന് ചോദിച്ചപ്പോൾ…..

അവൾ നിങ്ങളുടെ വെറും ഒരു ഫ്രണ്ട് മാത്രം അല്ലായിരുന്നു “”..

എന്നായിരുന്നു അവളുടെ മറുപടി….

പിന്നെയും കുറെ സ്‌ട്രോങ് പറഞ്ഞാൽ പിന്നെ അവളൊന്നും ചോദിക്കാൻ വരില്ലായിരുന്നു….എന്നാലും എന്തോ അവളോട് ഒന്നും മറക്കാൻ തോന്നിയില്ല….അതുകൊണ്ട് അവളോട് പറഞ്ഞത്….

ഞാൻ അവളെ കേട്ടുന്നതിനു മുന്നേ പ്രണയിച്ചിരുന്ന പെണ്ണ് ആണെന്നും….പിന്നെ അവളുടെ കല്യാണം കഴിഞ്ഞു പോയി കഴിഞ്ഞത് കൊണ്ടാണ് നിന്നെ കെട്ടിയതും എന്നൊക്കെ….

പിന്നെ പോരെ പുകില്….അന്ന് മുതൽ ഞാൻ അവളെ എന്തെകിലും കുറ്റം പറഞ്ഞാൽ അപ്പൊ തുടങ്ങും….

നിങ്ങൾക്ക് നിങ്ങളുടെ അനുവിനെ കിട്ടാത്തതിന്റെ ദേഷ്യം എന്നോട് തീർക്കുവാ അല്ലേ എന്ന്….എന്ന്….ഇപ്പൊ ഈ കാൾ കൂടി ആയപ്പോൾ എല്ലാം ആയി ….

അന്ന് എനിക്ക് മനസിലായി ഭാര്യയോട്….നമ്മുടെ സത്യസന്ധത വെച്ചു എല്ലാം പറയാൻ പോയാൽ ഇങ്ങനൊക്കെ ആവും എന്ന്….പിന്നെ തൊടുന്നതും പിടിക്കുന്നതും മൊത്തം അത് പറഞ്ഞോണ്ട് ഇരിക്കും….

അയ്യോ ഇനി ഇല്ലേ….ഭാഗ്യം ഒരാളെയെ കണ്ടുള്ളു… ഇനി അടുത്ത ആളെ കണ്ടാൽ എന്താവുമോ എന്തോ… കാരണം രണ്ടു പേരെ പ്രണയിച്ചിട്ട് ഉണ്ടേ….

Leave a Reply

Your email address will not be published. Required fields are marked *