അതെ ഹരിയേട്ടാ ആ ഉമ്മ തന്ന ഫോട്ടോ ക്കെ എടുത്തു കളയണെ, മാളൂട്ടിയെങ്ങാനും..

മനമറിയുന്നൊള്
(രചന: Binu Omanakkuttan)

പൊട്ടിപ്പൊളിഞ്ഞ കനാൽ റോഡിലൂടെ മാളൂട്ടിയെയും കൊണ്ട് രാവിലെ സ്കൂളിലേക്ക് പോകുന്നതിന്റെ പ്രധാന ഉദ്ദേശം അവളുടെ ടീച്ചറമ്മയായിരുന്നു. അശ്വതി മിസ്സെന്നു വച്ചാൽ മാളൂട്ടിക്കും ജീവനായിരുന്നു.

കുണ്ടും കുഴിയും താണ്ടി നിറയെ മരങ്ങളും റോഡ് സൈഡിൽ പൂത്ത് നിക്കുന്ന മാങ്ങാനാറി ചെടിയിൽ വട്ടം ചുറ്റി പറക്കുന്ന പൂമ്പാറ്റയും…

ഓലേഞ്ഞാലി കിളികളെയും കണ്ട് ഒന്നരകിലോമീറ്റർ അപ്പുറത്തുള്ള പള്ളിവക സ്കൂളിൽ ചെല്ലുമ്പോ മിക്ക ദിവസങ്ങളിലും വൈകിയിരുന്നു.

കാരണം മാളുട്ടിടെ ക്ലാസ്സ്‌ ടീച്ചർ അശ്വതി മിസ്സാണ്. ഓരോ ദിവസവും താമസിച്ചു ചെല്ലുമ്പോൾ എന്താ വൈകിയേ മാളൂട്ടി ന്ന് പറഞ്ഞു അശ്വതി അവളുടെ കയ്യിൽ പിടിച്ചു അകത്തേക്ക് കൂട്ടിക്കൊണ്ട് പോകുമായിരുന്നു.

കുറെ നാളുകൾ കഴിഞ്ഞപ്പോ എന്നോടായി ചോദ്യം.. എന്താ വൈകിയേ.. ഇത്തിരി നേരത്തെ കൊണ്ട് വന്നൂടെ.

അടുത്തല്ലേ വീട്‌ എന്നിട്ടും ഇങ്ങനെ താമസിച്ചാലെന്താ…? ഒരുദിവസമെങ്കിലും അവളെ നേരത്തെ കൊണ്ട് വന്നൂടെ.

ഈ കൊല്ലം അത്‌ അസംബ്ലി എന്താണെന്ന് പോലും കണ്ടിട്ടില്ല കേട്ടോ… തുടങ്ങിയ ചോദ്യങ്ങളുമായി വാതിലിനോട് ചേർന്ന് അശ്വതി മിസ്സും കാണും.

വൈകുന്നേരം മാളൂട്ടിയെ വിളിക്കാൻ വരുമ്പോ ആദ്യമൊക്കെ  മാളൂന്റെ കയ്യിൽ തന്നെ ബാഗ് കൊടുത്തു വിടുമായിരുന്നു.

പിന്നെ പിന്നെ ഞാൻ വരുന്നതും നോക്കി മാളുട്ടിയോട് എന്തൊക്കെയോ കോക്രിയും കാട്ടി എന്റെ തലവട്ടം കണ്ടാൽ സ്കൂട്ടറിനരികത്തേക്ക് വന്നു ബാഗും ഏല്പിച്ചു പോകും.

“നാളെയെങ്കിലും നേരത്തെ കൊണ്ട് വിടണേ,…

ഇവളെന്താ എന്നും നേരത്തെ കൊണ്ട് വിടാൻ പറയുന്നേ എന്നറിയാൻ പിറ്റേന്ന്  മാളൂനേം കൊണ്ട് നേരത്തെ സ്കൂളിലെത്തി.

പൂരം കഴിഞ്ഞ പറമ്പ് പോലെ കുസൃതി നിറഞ്ഞ പൊന്നോമനകളുടെ കളിക്കോപ്പുകളും ഊഞ്ഞാലും ഒക്കെ ഒഴിഞ്ഞു കിടക്കുന്നു.

മാളൂട്ടിയെ ഊഞ്ഞാലിലിരുത്തി മെല്ലെ ആട്ടിക്കൊണ്ടിരുന്നപ്പോഴാണ് അശ്വതി മിസ്സ്‌ മാളൂട്ടിയെ നേരത്തെ വന്നോ ന്ന് പിന്നിൽ നിന്ന് വിളിച്ചു ചോദിച്ചത്.

കേട്ടപാടെ ഊഞ്ഞാലിൽ നിന്നിറങ്ങി മിസ്സിന്റടുത്തേക്ക് അവളോടി ചെന്നപ്പോഴേക്കും രണ്ട് കയ്യും നീട്ടി അശ്വതി സ്വീകരിച്ചു.

ഇടുപ്പിലേക്ക് നിലയുറപ്പിച്ച് കഴുത്തിലൂടെ കയ്യിട്ട് കവിളത്തു ഉമ്മ കൊടുത്തപ്പോ മാളൂട്ടിയെ നോക്കിക്കൊണ്ടിരുന്ന കണ്ണെപ്പഴോ അശ്വതിയുടെ കണ്ണുകളിലും ഉടക്കി…

“മാളൂട്ടി മാമൻ പോകട്ടെ… ” മ്മ് പൊക്കോ വയികിട്ടു നേരത്തെ വരണേ മാമ…

ടാറ്റയും തന്ന് അവളെന്നെ യാത്രയാക്കിയപ്പോ ” നാളെയും ഇതുപോലെ നേരത്തെ കൊണ്ട് വരണേ… “

അവളെനോക്കി ചിരിയും പാസ്സാക്കി തലയൊന്ന് കുലുക്കി കാട്ടി സ്കൂട്ടറിന്റെ കിക്കറിൽ പല പ്രാവശ്യം ഞെക്കിയെങ്കിലും സ്‌കൂട്ടീ സ്റ്റാർട്ട്‌ ആയില്ല.

“അതെ മാമ ചാവി ഓണാക്കിട്ടില്ല കേട്ടോ….”

അശ്വതിയുടെ ശബ്ദം കേട്ടപ്പോ തന്നെ കിടുകിടാ ഞാൻ വിറച്ചു. ഹൃദയമിടിപ്പ് വല്ലാണ്ട് കൂടിയ പോലെ… ചമ്മിയ മുഖവുമായി ചാവി തിരിച്ചു സ്കൂട്ടി മുന്നോട്ടെടുത്തു….

മാളൂട്ടി ടാറ്റ… അവൾ കൈവീശി ടാറ്റ തന്നു… അന്ന് വരെ അനുഭവിക്കാത്ത എന്തോ ഒന്ന് ആ ദിവസം സംഭവിച്ചിരുന്നു.

“എന്റെ മനസ്സ് എന്റെ കൈവിട്ട് പോയ ആദ്യത്തെ ദിവസം.. ” കുണ്ടും കുഴിയും നിറഞ്ഞ കനൽ റോഡിലൂടെ രാവിലെ പെയ്ത ചാറ്റൽ മഴയും നനഞ്ഞു “

“മലമേലെ തിരിവച്ച് പെരിയാറിൻ തളയിട്ട്  ചിരിതൂകും പെണ്ണല്ലേ ഇടുക്കീ… ഇവളാണിവളാണ് മിടുമിടുക്കി…”

നാവിൽ വന്ന രണ്ടുവരി പാട്ടും പാടി ആകാശത്ത് നോക്കി അന്ന് ഞാനും വണ്ടിയോടിച്ചു…. മുന്നിൽ സ്കൂൾ ബസ് വരുന്നത് കണ്ട് സൈഡിലേക്ക് സ്കൂട്ടർ ഒതുക്കി…

ബസ് തൊട്ട് മുന്നിലെത്തി. ടയർ വെള്ളം നിറഞ്ഞ കുണ്ടിലേക്ക് ചാടിയതും ബസിലേക്ക് വായിനോക്കി നിന്ന എന്റെ വായിൽ വരെ ചെളിവെള്ളം തെറിച്ചു…

നാരായനേട്ടാ മഴയത്തു നോക്കി വണ്ടിയോടിക്കണേ വീട്ടിലിരിക്കുന്നോരെ എല്ലാരും സ്മരിക്കും കേട്ടോ…

അത്രേം വെള്ളമുണ്ടെന്ന് ഞാൻ കരുതിയില്ലടാ. നാരായണേട്ടൻ വണ്ടി മുന്നോട്ടെടുത്തു.

വീട്ടിലേക്ക് വന്നു രാവിലെ കുളിയും കഴിഞ്ഞ് പഴങ്കഞ്ഞി കലത്തിലെക്ക് ചുവന്നുള്ളിയും പച്ചമുളകും ഉപ്പും കൂടെ ചെറുതായൊന്നു ചതച്ച്.
തീകനലിൽ ഉണക്കമത്തി  വെന്ത് വരുമ്പോ മണം പിടിച്ചു കുറിഞ്ഞി പൂച്ചയും കുട്ട്യോളും പാദകത്തിന്റെ മുകളിൽ നിലയുറപ്പിച്ചു.

അമ്മ തോട്ടത്തിൽ പാലെടുക്കുന്ന ദൃതിയിലാണ്. പെങ്ങൾ തുണിയലക്കുന്നു. അമ്മുമ്മേ പഴങ്കഞ്ഞി വേണോ.. ന്ന് ചോദിച്ചു

ഹാളിലേക്ക് ചെന്നപ്പോ ദീപ്തിടെ സീരിയലൊന്ന് വച്ചേ മോനെന്ന് കെഞ്ചി പറയുന്ന അമ്മുമ്മേടെ ഓമനത്തമുള്ള മുഖത്ത് ആദ്യം ഒരുമ്മ കൊടുത്തു… ദേഹം മൊത്തം മീൻ നാറും.. മാറിയേ… അമ്മുമ്മ എന്നെ തെള്ളി മാറ്റി.

ടീവിയിടാൻ സ്വിച്ച് ഓൺ ചെയ്തതും മണിയാശാന്റെ കറണ്ട് പോയതും ഒരുപോലെയായിരുന്നു. വിഷമിച്ചിരുന്ന മുത്തശ്ശിയെക്കണ്ട് ഫോണെടുത്ത് സീരിയലിട്ടു കൊടുത്തപ്പോ എന്റെ കവിളത്തും മുത്തശ്ശിയൊന്നു ചുംബിച്ചു.

മീൻ നാറും മുത്തശ്ശി .

ഇത്തിരി നാറ്റമൊന്നും കുഴപ്പമില്ല ന്ന് പറഞ്ഞു കണ്ണടച്ചു… ടേബിളിന്റെ മുകളിൽ കിടന്ന ചേച്ചിടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി.

ടീ ചേച്ചി നിന്റെ ഫോൺ ദ അടിക്കുന്നു… എടുത്തിട്ട് ആരാണെന്ന് ചോദിക്കടാ.. ഒരശ്വതി… യ വിളിക്കുന്നെ…

മാളൂട്ടിടെ ടീച്ചറ… നീ എടുത്തു എന്താന്ന് ചോദിക്ക്…. അത് കേട്ടപ്പോ തന്നെ ചങ്കത്തോരാന്തലായിരുന്നു… ഫോൺ അറ്റൻഡ് ചെയ്തു ചെവിയോട് ചേർത്ത് പിടിച്ചു…

ഹലോ…മാളൂന്റെ അമ്മയല്ലേ ഒന്നിങ്ങോട്ട് വരണേ… എ എന്ത് എന്താ.. വിക്കി വിക്കിയുള്ള എന്റെ ശബ്ദം കേട്ട് ഇതാരാ ന് ചോദ്യം അപ്പുറത്ത് നിന്ന് വന്നു.
മാളൂന്റെ മാമന…

അഹ്.. ഒന്നിങ്ങോട്ട് വരവോ മാളൂട്ടിക്ക് നല്ല പനി…

ഞാൻ ദ എത്തി…

ചിഞ്ചു ഞാൻ ദ വരുന്നേ മോക്ക് പനി… എടാ പറ്റുമെങ്കി ഹോസ്പിറ്റലിൽ കൊണ്ട് പോയിട്ട് വാ കേട്ടോ..

മ്മ് ഷർട്ടും മുണ്ടുമെടുത്തിട്ട് സ്കൂട്ടറിലേക്ക് കയറി.  നിമിഷങ്ങൾക്കുള്ളിൽ സ്കൂളിൽ ചെന്നു. മാളൂട്ടി മിസ്സിന്റെ മടിയിൽ തളർന്നു കിടന്നുറങ്ങുകയാണ്. ടീച്ചറെ മോളെ ഇങ്ങ് താ ഞാൻ പിടിക്കാം..

അയ്യോ വേണ്ട വണ്ടിയെടുക്ക് മാമന് ഒറ്റക്ക് കൊണ്ട് പോകാൻ കഴിയില്ലല്ലോ ഞാനും വരുന്നു ഹോസ്പിറ്റലിലേക്ക്…. പെട്ടന്ന് വണ്ടിയിലേക്ക് കയറി ഇപ്പ്രാവശ്യവും കിക്കാറഡിയോടടി എവിടുന്നു…

അതെ മാഷേ ചാവി ഓഫാ.. ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു ഓടിത്തുടങ്ങി എന്റെ പിന്നിലായി ചേർന്നിരിക്കുന്ന മിസ്സിനെ സൈഡ് ഗ്ലാസ്സിലൂടെ നോക്കി കൊണ്ടേയിരുന്നു..

അതെ എപ്പോഴും ഇങ്ങനാണോ… അശ്വതിയുടെ ചോദ്യം..

എന്ത്…

അല്ല വണ്ടി സ്റ്റാർട്ട്‌ ചെയ്യുമ്പോൾ…

ഏയ് അല്ല ഇന്ന് അതെന്തോ പറ്റിപ്പോയതാ..

മ്മ്….

സൈഡ് മിറർ പലപ്പോഴും അഴിച്ചുവെക്കാൻ തോന്നിയിട്ടുണ്ടെങ്കിലും അത്‌ കൊണ്ട് ആദ്യമായൊരു ഗുണം ഇന്നാദ്യമാ.. വീണ്ടും വീണ്ടും മിററിൽ നോക്കുന്ന എന്നെ കണ്ടിട്ടാവണം മിസ്സിന്റെ ശബ്ദം വീണ്ടും വന്നു.

അതെ നേരെ നോക്കി വണ്ടിയോടിക്ക് കൊച്ചിനെ ആസ്പത്രിയിൽ കൊണ്ട് പോവാനുള്ള ചിന്തയെങ്കിലും ഉണ്ടോ…..

ഏയ് ഒന്നുമില്ല കുട്ടീടെ…

അയ്യോ അല്ല ആരോ ഫോളോ ചെയ്യുന്ന പോലെ… എവിടെ ബാക്കിലെങ്ങും ആരുമില്ലല്ലോ  നേരത്തെ ഉണ്ടായിരുന്നു…

ഗവണ്മെന്റ് ഹോസ്പിറ്റലിന്റെ കവാടം കടന്ന് പാർക്കിംഗ് ഏരിയയിൽ വണ്ടിയും വച്ചു ഉന്തി തള്ളി ഓപ്പിയുമെടുത്ത് നമ്പറടിസ്ഥാനത്തിൽ ഡോക്ടറെ കാണാൻ കസേരയിൽ മാളുട്ടിയേം പിടിച്ചു ഇരിപ്പായിരുന്നു.

പെട്ടെന്നാണ് മുന്നിലേക്ക് മഹേഷേട്ടൻ എത്തിയത്. ടാ കള്ള കല്യാണം കഴിഞ്ഞു പിള്ളേരുമായിട്ടും ഒന്ന് പറഞ്ഞില്ലല്ലേ… നീ കൊള്ളാം… എന്താ ഭാര്യേടെ പേരെന്ത..?

മഹേഷേട്ടാ ചേച്ചിടെ മോളാ ഇത് ഇവളുടെ മിസ്സ്‌ ആണ് ഇത്. അല്ലാതെ ഞാൻ കെട്ടിയ പെണ്ണല്ല…

അഹ് കൊള്ളാം .. എന്തോന്നടെ പ്രായം കൊറേ ആയില്ലേ ഇനിയെങ്കിലും ഒരു പെണ്ണിനെ കണ്ട് പിടിച്ചൂടേ..

അതെ മഹേഷേട്ട മോളേം കൊണ്ട് ഹോസ്പിറ്റലിൽ വന്നതാ കല്യാണക്കാര്യം പിന്നെ… ഒക്കെ നടക്കട്ടെ ഞാൻ പോകുന്നു… ഒടുവിൽ മാളുന്റെ നമ്പർ വന്നു. ട്രിപ്പ് ഇടണം കുട്ടിയെ അവിടെ കിടത്തു. ഡോക്ടർ ന്റെ നിർദ്ദേശപ്രകാരം ഒരു റൂമിലേക്ക് ഞങ്ങളെ മാറ്റി.

ഗ്ളൂക്കോസ് തുള്ളികൾ ഒഴുകി ഒഴുകി ഇറങ്ങിക്കൊണ്ടേയിരുന്നു. ഷീണം കാരണം മാളൂട്ടി നല്ല ഉറക്കത്തിലും. അശ്വതി അവളുടെ അടുത്ത് തന്നെ ഉണ്ട്. Ac യുടെ തണുപ്പിലും ഞാൻ വിശര്ത്ത് കുളിച്ചു.

അതെ ടീച്ചർ വേണോങ്കിൽ പൊയ്ക്കോ ഒരുപാട് late ആകില്ലേ.. ഞാൻ മോളേം കൊണ്ട് വന്നേക്കാം.

ഏയ് സാരമില്ല.. നമുക്ക് ഒരുമിച്ച് പോകാം. ടീച്ചർ വല്ലോം കഴിച്ചോ…

അതെ ഈ ടീച്ചർ വിളി കുറച്ചു കുറയ്ക്കാവോ…?

എന്റെ പേര് അശ്വതി ന്ന് ആണ്. അച്ചു ന്ന് വിളിച്ചോ..

“ഞാൻ അശ്വതിയെ അച്ചുമ്മന്ന് വിളിക്കും… ഉണ്ണിയേട്ടന്റെ അച്ചുമ്മ… ” മനസ്സിൽ ചെറിയ ചെറിയ പ്രണയത്തിന്റെ മൊട്ടുകൾ വിടരുവാൻ പാകമായി…

ഗ്ളൂക്കോസ് തീർന്നു. മോളേം കൊണ്ട് തിരികെ വീട്ടിലെത്തി.

പിറ്റേ ദിവസം അച്ചുനെ കാണാൻ ഒരു വഴിയും ഇല്ലാണ്ടായി. മാളൂട്ടി ഒരാഴ്ച കഴിഞ്ഞേ എന്തൊക്കെയായാലും സ്കൂളിൽ പോകു…

ആകെ വട്ട് പിടിച്ചിരുന്നപ്പോഴാണ് പെങ്ങടെ ഫോൺ വീണ്ടും ശബ്‌ദിച്ചത്. ഓടിച്ചെന്ന് ഫോൺ അറ്റൻഡ് ചെയ്തു..

ഹലോ… മാളൂട്ടിക്ക് എങ്ങനെ ഉണ്ട് കുറവുണ്ടോ..

ഉം ഉണ്ട്….

അവളുടെ കയ്യിൽ കൊടുക്കാം..  ബെഡിലേക്ക് ഫോണും കൊണ്ട് ചെന്നു.

മാളൂട്ടി നിന്റെ ടീച്ചർ..  എന്തൊക്കെയോ ചിന്ന ചിന്ന സംസാരങ്ങൾക്ക് ശേഷം മാമ ടീച്ചർ എന്തോ സംസാരിക്കണമെന്ന്…

ഹലോ എന്താ പറഞ്ഞോളൂ..

അതെ മോക്ക് മരുന്നൊക്കെ കൃത്യമായി കൊടുക്കണം… പിന്നെ വൈകിട്ട് വരികയാണേൽ അവളുടെ ബാഗ് ഇവിടെ ഇരിക്കുവാ…  കൊണ്ട് പോകാമായിരുന്നു..

ഓ ഞാൻ വരാം ടീച്ചർ…..  ചാവിയുമെടുത്ത് മുറ്റത്തേക്കിറങ്ങുമ്പോ ഒരു വല്ലാത്ത സന്തോഷം തന്നെ ആയിരുന്നു…

സ്കൂളിന്റെ അങ്കണത്തേക്ക് സ്കൂട്ടി ഒതുക്കി ടീച്ചേർസ് റൂമിലേക്ക് നടന്നു കയറിയപ്പോൾ കയ്യിൽ ആരോ മുറുകെ പിടിച്ചു…. അങ്ങോട്ട് പോകണ്ട… ഇന്നാ ബാഗ്…

പോകട്ടെ ഞാൻ സ്കൂട്ടി സ്റ്റാർട്ട്‌ ചെയ്തു. അതെ മോളെ രാവിലെ കൊണ്ട് വന്നേക്ക് ഞാൻ ഇവിടെ ഉണ്ടല്ലോ നോക്കിക്കോളാം.. ”
തലയാട്ടി ചിരിച്ചപ്പോഴേക്കും…

ഈ തലയാട്ടാൽ മാത്രേ ഉള്ളോ മാഷേ…. എന്നോടൊന്നും പറയാനില്ലേ..
എന്ത് പറയാനാ…

എന്റെ ഒഴുകി നടക്കുന്ന കണ്ണിലെ കള്ളങ്ങൾ അവൾക്ക് നന്നായി വായിച്ചെടുക്കാൻ കഴിയുമായിരുന്നു.

ആ മഹേഷേട്ടൻ പറഞ്ഞ പോലെ…. മാളൂട്ടിയെ പോലെ ഒരു മോളേം കൊണ്ട്…

ടീച്ചറെ എന്ത് പറ്റി..?

ഏയ് ഒന്നുല്ല…

എങ്കിൽ ഞാൻ പോകട്ടെ…

മ്മ്…

ടീച്ചറിന്റെ നമ്പർ ഒന്ന് തരുവോ…

എന്തിനാ….

പെങ്ങളുടെ ഫോണിൽ വിളിച്ചാൽ അവക്ക് എന്തെങ്കിലും ഡൗട്ട്..

ടൈപ് ചെയ്തോ.. **********

കനാൽ റോഡിലേക്ക് കയറി…  വണ്ടി സൈഡിലൊതുക്കിവച്ച് കലങ്ങിന്റെ കൈവരികളിൽ ചാരി നിന്ന്
അച്ചുനെ വിളിച്ചു…

ആദ്യത്തെ ബെല്ലിൽ തന്നെ ഫോൺ എടുത്തു.. അവൾക്ക് അറിയാമായിരുന്നു ഉടനെ ഹരി വിളിക്കുമെന്ന്….. മാളൂട്ടിയെയും കൊണ്ട് നിത്യേന നേരത്തെ തന്നെ സ്കൂളിൽ എത്തി തുടങ്ങി..

കുറച്ചു ദിവസം കഴിഞ്ഞു… ഒരു ഞായറാഴ്ച  വൈകുന്നേരം…

മാളൂട്ടിയെയും കൂട്ടി ഞായറാഴ്ച സിനിമക്ക് പോയ്‌.. വീട്ടിൽ വന്നു കഥ പറയുന്ന തിരക്കിലാണ് മാളൂട്ടി..
സിനിമ കാണാൻ പോയപ്പോ മോക്ക് മാമൻ എന്ത് വാങ്ങിച്ചു തന്നു…

ഐക്രീം..

രണ്ടു ഐക്രീം വാങ്ങി… പിന്നെ മിസ്സിനെ അവിടെ വച്ച് കണ്ടു.

ഏത് മിസ്സ്‌…

അശ്വതി മിസ്സ്‌..

എന്നിട്ട് മിസ്സിന് ഐസ്ക്രീം കൊടുത്തില്ലേ… ജോലിക്ക് പോകാത്ത മാമന്റെ കയ്യിൽ പൈസ ഇല്ലന്ന് പറഞ്ഞു രണ്ടഐക്രീം വാങ്ങി ഒരെണ്ണം എനിച്ചും ഒരെണ്ണം മിസ്സും മാമനും കുടിച്ചു…. പിള്ള വായിൽ കള്ളമില്ല.. ” ഹരി കേട്ടതൊക്കെ ശരിയാണോ…

ഏയ് അല്ല ഞാനും മോളും കൂടെ ഒരെണ്ണം വാങ്ങി… ആ പെങ്കൊച്ചിനു അത്രേം വേണ്ട പോലും പിന്നെ മനസില്ല മനസോടെ ഞാനും അവളൂടെ…. സോറി മിസ്സും അത്‌ കഴിച്ചു….

നിന്റെ ഫോൺ ഇങ്ങോട്ട് തന്നെ..

എന്നാത്തിനാ…

താടാ… ഗാല്ലറി ഓപ്പൺ ചെയ്തു… ഇതെന്താ…?

അത്‌ മാളൂട്ടി എന്റെ കയ്യിലിരുന്നപ്പോ അവള് അല്ല മിസ്സ്‌ കോരി തന്നതാ ജസ്റ്റ്‌ പരസഹായം… എല്ലാരുടെ എന്നെ ഇങ്ങനെ സംശയിക്കാതെ… അപ്പൊ ഇതോ… ഹോ…

ഇത് ഭയങ്കര കോമഡി ആയിരുന്നു…
ചിരിച്ചു ചിരിച്ചു…

ഞാൻ മാളൂട്ടിയെ എടുത്തേക്കുന്നു എന്റെ കയ്യിലിരുന്നു അപ്പൊ അവക്ക് മിസ്സിന്റെ ഉമ്മ വേണം…  ഞാനിങ്ങനെ  ക്യാമറ ഓൺ ചെയ്തു വച്ചേക്കുവാരുന്നു…

ആരോ പിന്നിൽ വന്നു തട്ടി മാളൂട്ടിക്ക് കൊടുക്കാനിരുന്ന ഉമ്മ എന്റെ കവിളിലായിപോയ്‌… ഇതൊന്നും അത്ര വല്ല്യ കാര്യം അല്ല അമ്മേ… എന്നിട്ട് ഇത് കുറെ ഉണ്ടല്ലോ…

അത്‌….. പിന്നെ അമ്മേ ഞങ്ങൾ തമ്മില് ചെറിയ ഇഷ്ടത്തിലാ….. കെട്ടിച്ചു തരണം…. അപ്പോഴേക്കും ഫോണിൽ അച്ചുന്റെ കാൾ വന്നിരുന്നു…

അമ്മയാണ് ഫോൺ എടുത്തത്… അപ്പുറത്ത് നിന്നും അവളുടെ ശബ്ദം… ആയിരുന്നു ആദ്യം എത്തിയത്…

അതെ ഹരിയേട്ടാ… ആ ഉമ്മ തന്ന ഫോട്ടോ ക്കെ എടുത്തു കളയണെ… മാളൂട്ടിയെങ്ങാനും കണ്ടാൽ അതോടെ എല്ലാം തീർന്നു…

പറഞ്ഞു നിർത്തിയപ്പോഴേക്കും അമ്മ തുടർന്നു .. അതൊക്കെ ഇവിടെ വന്നപ്പോ തന്നെ പിടിച്ചു….
മിസ്സെപ്പോഴാ വീട്ടിലോട്ട് വരുന്നേ…?

അയ്യോ അമ്മയായിരുന്നോ… സോറി… അവൾ വേഗം ഫോൺ കട്ട് ചെയ്തു…

തിരികെ അടുത്ത കാൾ ചെന്നു…. നാണിക്കാതെടി ഇവിടെ ലൈസൻസ് കിട്ടി… ഉടനെ അവിടെയും കിട്ടും…..

Leave a Reply

Your email address will not be published. Required fields are marked *