ഉമ്മ വയ്ക്കുന്നതിനോടൊപ്പം അവന്റെ കൈകൾ എന്റെ ശരീരത്തിലൂടെ ഇഴയാൻ തുടങ്ങി…

(രചന: ഐഷു)

വെറും മൂന്നു മാസത്തെ പരിചയത്തിലാണ് ഞാൻ മനുവിന്റെ കൂടെ വീട് വിട്ട് ഒളിച്ചോടി പോന്നത്. ഏകദേശം രാത്രി ആയപ്പോഴാണ് ഞങ്ങൾ അവന്റെ വീട്ടിൽ എത്തിച്ചേർന്നത്.

അതുവരെ നല്ല ധൈര്യം ഉണ്ടായിരുന്നെങ്കിലും നേരം ഇരുട്ടിയപ്പോ എനിക്ക് പേടി ആവാൻ തുടങ്ങി.

അവന്റെ ബന്ധുക്കൾ കുറച്ചു പേര് ഞങ്ങൾ ഒളിച്ചോടി വന്നത് അറിഞ്ഞു അവന്റെ വീട്ടിൽ വന്നിട്ടുണ്ടായിരുന്നു.

പരിചയമില്ലാത്ത വീടും ആളുകളും. രാത്രിയാണ്… എന്തും സംഭവിക്കാം…

ഞാനീ കാണുന്നവരൊക്കെ നല്ലവരാണോ? അതോ മോശമായ ആൾക്കാരോ. എന്തായാലും കുറച്ച് കഴിഞ്ഞപ്പോൾ എന്റെ പേടിയും സംശയവും കുറഞ്ഞു തുടങ്ങി.

മോൾക്ക് കുളിക്കണ്ടേ. യാത്ര കഴിഞ്ഞു വന്നതല്ലേ.

മനുവിന്റെ അമ്മ ജാനകി ചോദിച്ചു.

ആ അമ്മേ കുളിക്കണം

കുപ്പായം ഒന്നും കൊണ്ട് വന്നിട്ടുണ്ടാവില്ലല്ലോ.

ഇല്ലമ്മേ

തത്കാലം ഇന്ന് രാത്രി എന്റെ മാക്സി ഇട്ടോ മോള്. നാളെ മനുവിന്റെ കൂടെ പോയി ആവശ്യമുള്ള ഡ്രസ്സ്‌ എടുത്തോ.

ഞാൻ തലയാട്ടി.

അമ്മ ഒരു പുതിയ മാക്സിയും പാവാടയും തോർത്തും അലമാരയിൽ നിന്ന് എടുത്തു കൊണ്ട് തന്നു.

ഒരു ജോഡി ഇന്നേഴ്സും ഒരു പുതിയ ടോപ്പും ലെഗിൻസും ഞാൻ ബാഗിൽ വച്ചിരുന്നു. മാക്സിയും പാവാടയും ഇന്നേഴ്‌സും എടുത്ത് ഞാൻ അമ്മയ്ക്ക് പിന്നാലെ നടന്നു.

എന്നെ അവന്റെ അമ്മയുടെ അടുത്ത് ആക്കിയിട്ടു അവൻ വീടിന് പുറത്തേക്ക് പോയതാണ്. പിന്നെ കണ്ടില്ല.

മനു എവിടെ പോയി അമ്മേ. ഞാൻ ചോദിച്ചു.

അവൻ പുറത്തെ ബാത്‌റൂമിൽ കുളിക്കാൻ കയറി. മോളും കുളിച്ചു വാ. ഞാൻ ആഹാരം എടുത്ത് വയ്ക്കാം.

അമ്മ കാണിച്ചു തന്ന കുളിമുറിയിൽ കയറി ഞാൻ. വേഷങ്ങളൊക്കെ അഴിച്ചു വച്ച് ഞാൻ ഷവർ തുറന്ന് കുളിക്കാൻ തുടങ്ങി.

ഹാളിൽ തന്നെയാണ് കുളിമുറി. പുറത്ത് എല്ലാവരും സംസാരിക്കുന്നത് ഷവർ നിർത്തിയപ്പോ എനിക്ക് കേൾക്കാമായിരുന്നു.

ഞങ്ങളുടെ കല്യാണം നടത്തുന്ന ചർച്ചയാണ്.

ആ കൊച്ചിന്റെ വീട്ടിൽ നിന്ന് ആരെങ്കിലും അന്നേഷിച്ചു വരുന്നതിന് മുൻപ് നമുക്ക് നമ്മുടെ ചെക്കനുമായുള്ള കല്യാണം നടത്തണം. മനുവിന്റെ അച്ഛൻ എല്ലാരോടും പറയുന്ന കേൾക്കാം.

അതേ അവരു ചിലപ്പോൾ പോലീസിൽ കംപ്ലയിന്റ് കൊടുത്താൽ അവര് വന്ന് കൊണ്ട് പോവില്ലേ പെണ്ണിനെ. അവൻ അവളെ വിളിച്ചു കൊണ്ട് വന്ന സ്ഥിതിക്ക് ഇനി കല്യാണം നടത്തി കൊടുത്തേക്കാം നമുക്ക്.

മനുവിന്റെ അമ്മാവൻ പറഞ്ഞത് ഞാൻ കേട്ടു.

എങ്കിൽ നാളെ പോയി രജിസ്റ്റർ ഓഫീസിൽ പറഞ്ഞ് കല്യാണം നടത്താം.

അങ്ങനെ ആ കാര്യം തീരുമാനം ആയി.

ഞാൻ കുളിച്ചു ഇറങ്ങി വരുമ്പോൾ മനു ഉൾപ്പെടെ എല്ലാരും ഉണ്ട് ഹാളിൽ. എന്നെ കാത്തിരിക്കുകയാണ് ആഹാരം കഴിക്കാൻ.

എന്തൊക്കെയോ വിഭവങ്ങൾ മേശമേൽ നിരത്തിയിട്ടുണ്ട്. എനിക്കൊന്നും ഇറങ്ങുന്നുണ്ടായിരുന്നില്ല. എന്തൊക്കെയോ കഴിച്ചെന്നു വരുത്തി എണീറ്റ് കൈ കഴുകി.

ഫോൺ വന്നപ്പോൾ മനു പുറത്തിറങ്ങി പോകുന്നത് കണ്ടു. കുറെ സമയം ഞാൻ മുറിയിൽ തന്നെ ഇരുന്നു. അവന്റെ അമ്മായിയും ഇളയമ്മയും എന്നോട് എന്തൊക്കെയോ ചോദിക്കുന്നുണ്ട്. ഞാൻ മറുപടി പറയുന്നുണ്ട് എങ്കിലും എന്റെ മനസ്സ് മനു എവിടെ പോയെന്ന് ഓർത്ത് ടെൻഷനിൽ ആയിരുന്നു.

മോൾക്ക് ക്ഷീണം ഉണ്ടെങ്കിൽ കിടന്നോ. പത്തു മണി ആയില്ലേ.

കിടക്കാം അമ്മേ. മനു എവിടെ?

അവൻ പുറത്തുണ്ട്

അമ്മ ഒന്ന് അവനെ വിളിക്കോ

ഞാൻ വിളിക്കാം

അഞ്ചു മിനിറ്റ് കഴിഞ്ഞു മനു മുറിയിലേക്ക് വന്നു.

നീ എവിടെ പോയതാ. എത്ര നേരായി ഞാൻ ഒറ്റയ്ക്ക് ഇരിക്കുന്നു ഇവിടെ.

ഫ്രണ്ട്സ് വന്നിട്ടുണ്ട് വേണി. ഞാൻ അവരോട് സംസാരിക്കായിരുന്നു.

നീ ഇപ്പോൾ എന്റെ കൂടെ അല്ലേ ഇരിക്കേണ്ടത്.

നിനക്ക് ഇവിടെ അമ്മേം ഇളയമ്മേം ഒക്കെ കൂട്ടില്ലേ.

നീ ഉള്ളത് പോലെ ആവോ അവരൊക്കെ.

ഞാൻ അവര് പോയിട്ട് വരാം.

വേണ്ട. നീ എന്റെ അടുത്തിരിക്ക്. എനിക്ക് നീ അടുത്തില്ലാതെ ഇരിക്കുമ്പോ എന്തോ പേടി പോലെ. എനിക്ക് നിന്നെ മാത്രല്ലേ പരിചയം ഉള്ളു.

ഞാൻ ഇപ്പോ വരാം പൊന്നെ. അതുവരെ നീയൊന്ന് ക്ഷമിക്ക്. ഞാൻ എന്തെങ്കിലും പറയാൻ പോകുന്നതിന് മുൻപ് മനു

എന്നെ ചുമരോട് ചേർത്ത് നിർത്തി ചുണ്ടിൽ അമർത്തി ഉമ്മ വച്ചു.. അവന്റെ അപ്രതീക്ഷിതമായി ചുംബനത്തിൽ ഞാനാകെ പൂത്തുലഞ്ഞു പോയി. എന്റെ അധരങ്ങൾ വായിലാക്കി മനു മെല്ലെ നുണഞ്ഞു കൊണ്ടിരുന്നു. എനിക്ക് ശരീരം കുളിർന്ന് വിറച്ചു. എന്റെ ചുണ്ടുകളിൽ ഉമ്മ വയ്ക്കുന്നതിനോടൊപ്പം അവന്റെ കൈകൾ എന്റെ ശരീരത്തിലൂടെ ഇഴയാൻ തുടങ്ങി.

“മനൂ… ഒന്ന് മതിയാക്കടാ… എനിക്ക് ശ്വാസം മുട്ടുന്നു.” അവനെ തള്ളി മാറ്റാൻ ശ്രമിച്ചു കൊണ്ട് ഞാൻ പറഞ്ഞു.

എനിക്ക് ശ്വാസം മുട്ടി തുടങ്ങിയപ്പോൾ മനു എന്റെ അധരത്തിൽ ചുംബിക്കുന്നത് നിർത്തി. പകരം എന്റെ കവിളിലും കഴുത്തിലുമൊക്കെ അവന്റെ അധരങ്ങൾ ഇഴഞ്ഞു നടന്നു. പുതിയ അനുഭൂതിയിൽ ഞാനന്റെ രണ്ട് കൈകൾ കൊണ്ടും അവനെ അള്ളിപ്പിടിച്ചു.

അവന്റെ ചുംബനത്തിന്റെ ചൂടിൽ ഞാൻ വാടി തളർന്നു പോയി. മനുവിന്റെ കരുത്തുറ്റ കരങ്ങൾ എന്റെ മാറിനെ പിടിച്ചു ഞെരിച്ചതും എനിക്ക് വെപ്രാളം തോന്നി. ഞാൻ അവന്റെ കൈകളെ തട്ടി മാറ്റാൻ ശ്രമിച്ചപ്പോൾ കൊതിയോടെ അവൻ എന്നോട് ചേർന്ന് നിന്നു. എന്റെ മാറിടങ്ങൾ അവന്റെ നെഞ്ചിൽ ചേർന്ന് അമർന്നു. ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു സുഖം എന്നെ വന്ന് പൊതിയുന്നത് പോലെ എനിക്ക് തോന്നി. മാക്സിക്ക് ഉള്ളിലൂടെ അവൻ എന്റെ മാറിൽ കയ്യമർത്താൻ നോക്കിയതും ഞാൻ അവനെ തള്ളി മാറ്റി കളഞ്ഞു.

ഇപ്പഴേ വേണ്ട മനു. നാളെ നമ്മുടെ കല്യാണം കഴിയട്ടെ. അതുവരെ ക്ഷമിക്ക്.

നിന്റെ ഇഷ്ടം പോലെ. ഞാൻ പെട്ടന്ന് മനസ്സിൽ തോന്നിയ ആവേശത്തിൽ കയ്യീന്ന് പോയി. അതാ. ഞാൻ വേഗം വരാം. അതുവരെ നീ അമ്മയോട് സംസാരിച്ചിരിക്ക്. ചമ്മൽ മറച്ചു കൊണ്ട് മനു എന്റെ അടുത്തു നിന്നും പോയി.

പോകുന്നതിന് മുൻപ് എന്റെ കവിളിൽ ഒന്ന് അമർത്തി ഉമ്മ വയ്ക്കാനും അവൻ മറന്നില്ല.

എനിക്ക് കരച്ചിൽ വന്നു. ശബ്ദം പുറത്ത് കേൾക്കാതെ ഞാൻ കുറച്ചു സമയം കരഞ്ഞു

വീട്ടിലെ കാര്യം ഓർക്കുമ്പോ സങ്കടം കുറ്റബോധം ഒക്കെ ഉണ്ട്. പക്ഷേ ഇനി അത് ഓർത്തിട്ട് ഒരു കാര്യവുമില്ല. ഇനി ഇതാണ് എന്റെ ലൈഫ്. അത് നല്ലതായാൽ മതിയായിരുന്നു.

ഉള്ളിൽ നല്ല ടെൻഷൻ ഉണ്ടെങ്കിലും ഞാൻ പുറമെ പ്രകടിപ്പിച്ചില്ല.

ഒന്ന് വെറുതെ ഇരുന്ന് റീലാക്സ് ആയപ്പോഴാണ് ഞാൻ ചുറ്റിനും നോക്കിയത്.

മനു എന്നോട് പറഞ്ഞിരുന്നത് അവന്റെ വീട് രണ്ട് നിലയാണ് എന്നാണ്. പക്ഷേ ഇത് ഷീറ്റ് ഇട്ട വീടാണല്ലോ. മൂന്ന് മുറിയുണ്ട് എന്ന് തോന്നുന്നു. അവൻ എന്തിന് എന്നോട് കള്ളം പറഞ്ഞു.

മനുവിനോട് അത് ചോദിക്കണമെന്ന് തന്നെ ഞാൻ കരുതി. വേറെ ആരോടും ഒന്നും ചോദിക്കാൻ പറ്റില്ല. അവൻ വരട്ടെ.

വെറും മൂന്ന് മാസത്തെ പരിചയം ആണ് ഞങ്ങളുടെ ഒളിച്ചോട്ടം എന്ന് മറ്റുള്ളവരോട് പറയാൻ ഞങ്ങൾക്ക് സത്യത്തിൽ നാണക്കേട് ആയിരുന്നു. മറ്റുള്ളവർ അത് എങ്ങനെ കാണും.

എന്റെ സ്നേഹം കിട്ടാൻ വേണ്ടി മനു എന്നോട് എന്തൊക്കെയോ കള്ളത്തരം പറഞ്ഞിട്ടുണ്ട് എന്ന് എനിക്ക് തോന്നി.

അമ്മയോട് വെറുതെ വിശേഷം ചോദിച്ചപ്പോൾ അറിഞ്ഞു. അത് വാടക വീടാണ്. അവർക്ക് സ്വന്തമായി വീടില്ല എന്നൊക്കെ. എല്ലാം അറിഞ്ഞു കൊണ്ടാണ് ഞാൻ അവന്റെ കൂടെ ജീവിക്കാൻ ഇറങ്ങി വന്നതെന്ന് മനുവിന്റെ അമ്മ വിചാരിച്ചു.

എന്റെ വീട്ടിലെ അച്ഛന്റെയം അമ്മയുടെയും സുരക്ഷിതത്തിൽ നിന്നാണ് ഞാൻ ഇറങ്ങി വന്നത്. അതും സ്വന്തം ആയി വീട് പോലും ഇല്ലാത്ത ഒരുത്തന്റെ കൂടെ. മനു എന്നോട് പറഞ്ഞത് ഇൻഫോ പാർക്കിൽ ആണ് ജോലി എന്നാണ്. പക്ഷേ ഒരു ചെറിയ കടയിൽ ബില്ലിംഗ് ആണ് അവന്റെ പണി. എല്ലാം അറിഞ്ഞപ്പോൾ അവന്റെ കൂടെ ഇറങ്ങി പോരണ്ടായിരുന്നു എന്ന് തോന്നി.

മനു വന്നപ്പോൾ ഞാൻ ഇതൊക്കെ ചോദിച്ചു. ഞാൻ ഇട്ടിട്ട് പോകാതിരിക്കാനും എന്റെ സ്നേഹത്തിനും വേണ്ടി ആണ് അവൻ അങ്ങനെ എല്ലാം കള്ളം പറഞ്ഞതെന്ന് പറഞ്ഞ് എന്റെ കാല് പിടിച്ചു ഇട്ടിട്ട് പോകല്ലേ എന്ന് പറഞ്ഞു കരഞ്ഞു. എല്ലാരേം വെറുപ്പിച്ചു ഇറങ്ങി വന്നത് കൊണ്ട് എനിക്കും അവന്റെ കൂടെ ജീവിക്കാതെ ഇനി വേറെ വഴി ഇല്ലെന്ന് തോന്നി മനു എന്നോട് പറഞ്ഞ കള്ളത്തരങ്ങൾ ക്ഷമിക്കാൻ ഞാൻ തയ്യാറായി. പക്ഷേ ഞങ്ങളുടെ മുന്നോട്ടുള്ള ജീവിതം എങ്ങനെ ആയിരിക്കുമെന്ന് ഓർത്ത് എനിക്ക് നല്ല ആശങ്ക ഉണ്ടയിരുന്നു.

എങ്കിലും ഈ വിധി ഞാൻ ചോദിച്ചു വാങ്ങിച്ചത് ആയത് കൊണ്ട് സഹിക്കാൻ ഞാൻ റെഡിയായിരുന്നു.