പലപ്പോഴും ലിവിയെ മടിയിൽ കിടത്തി പുസ്തകം വായിച്ചു കൊടുക്കുന്നതും ചോറ് വാരികൊടുക്കുന്നതും ഒക്കെ ഞാൻ…

(രചന: ഷൈഫ ഇബ്രാഹിം)

“”Mr ആദിത്യ വർമൻ
വന്നാൽ ഒരു ചൂട് ചായ തരാം….””

“”വർക്ഔട്ട് കഴിഞ്ഞിട്ടില്ലെടോ
മൂടി വച്ചേക്കു””

“”ഉവ്വ.. വർക്ക്‌ ഔട്ടാണോ വായിനോട്ടമാണോ “”

“”എടി കുറുമ്പി നിനക്ക് കുറച്ചു കൂടന്നുണ്ട്
ഞാൻ നിന്റെ ആരാന്നാ “”

“”അതോ എന്റെ ചക്കര….
ചക്കര
ചുള്ളൻ അച്ഛൻ “”

“”അച്ഛൻ ആണല്ലോ ആ ബോധമുണ്ടായ മതി “”

“”എന്തെ എന്റെ കുഞ്ഞു അടുക്കളേൽ കേറിയേ
നാണു എടത്തി എത്തിയില്ലേ…”

“”ന്റെ അച്ഛാ ഇന്നലെ സത്യേട്ടൻ
പറഞ്ഞ മറന്നോ.. നാണിയമ്മ പോയിന്നു.. പകരം നല്ല
വൈബ് ചേച്ചി എത്തിട്ടുണ്ട് “”

“”വൈബ് ചേച്ചി യോ
അതാരാണപ്പാ…””

“” അതൊക്കെ ന്റെ അച്ഛൻകുട്ടൻ പോയിനോക്ക്
ഞാനെ ഒരുങ്ങട്ടെ.. സമയായി “””

“”… അച്ചുട്ടാ i love you…”””

കവിളിൽ അവൾ തന്ന ഉമ്മ തടവി നിൽക്കവേ
ഓർമകളിലെ ഒഴുക്കിൽ പെട്ട പോലെ…..

ന്റെ പാറുനെ പറിച്ചു വെച്ച പോലെ……..

കാലം എത്ര പെട്ടെന്ന കടന്നു പോണേ…..

ബാല്യവും കൗമാരവുമൊക്കെ ദാരിദ്ര്യത്തോടും
പട്ടിണിയോടും പൊരുതി വന്നതിനാൽ
ജീവിതത്തിനു ഒരു ആസ്വാദനമനോഭാവം ഇല്ലായിരുന്നു…

പഠനം,
ഡിഫെൻസിൽ ജോലി, രാജ്യസേവനം, കുടുംബ പരിപാലനം, അനിയത്തി അനിയൻ ഇവരുടെ കല്യാണം ഒക്കെ കഴിഞ്ഞപ്പോഴേക്കും
കല്യാണ പ്രായമൊക്കെ കഴിഞ്ഞു…..

എങ്കിലും അമ്മ കണ്ടെത്തിയ പെൺകുട്ടിയെ
ജീവിതത്തിലേക്ക് ക്ഷണിച്ചപ്പോൾ
അമ്മക്ക് ഒരു കൂട്ടു… അത്രേണ്ടാരുന്നുളൂ
മനസ്സിൽ….

പക്ഷെ പാർവതി… എന്റെ പാറൂ…
ജീവിതം മാറ്റി മറിച്ചവൾ….

ചെറിയ കാര്യങ്ങളിൽ പോലും സന്തോഷം കണ്ടെത്താൻ പഠിപ്പിച്ചവൾ….

അവളെത്തിയ ശേഷമുള്ള നാളുകൾ
അവിടെയായിരുന്നു കുറച്ചെങ്കിലും
ജീവിച്ചു എന്ന തോന്നാലുണ്ടായതു…..

ഞങ്ങൾക്കിടയിലേക്ക് ഞങ്ങളുടെ
സന്തോഷങ്ങളുടെ കാവൽ മാലാഖയായി
ലിവി മോൾടെ വരവ് കൂടിയപ്പോൾ
സ്വർഗമായിരിന്നു… അമ്മയും ഞാനും
പാറും ലിവിമോളുമ അടങ്ങിയ സ്വർഗം ….

ലീവിന് വന്നു മടങ്ങിയ നേരത്ത് എന്റെ
ഷർട്ടിന്റെ ബട്ടൺ പിടിച്ചു വലിച്ചു
കരഞ്ഞ അവളെ നെഞ്ചോടു ചേർത്ത്
പറഞ്ഞു
“”എടി പൊട്ടി.. കണ്ണടക്കണ വേഗത്തിൽ സമയം പോവില്ലേ….
ഞാനുടനെ വരില്ലേ…. ന്റെ കുഞ്ഞു
കരയണ എനിക്കിഷ്ടല്ല.. കണ്ണ് തുടച്ചേ
ചിരിച്ചേ…””

മുഖമുയർത്തി കണ്ണ് നിറച്ചു
മുഖത്തൊരു ചിരി വരുത്തി കൈവീശിയ അവളുടെ മുഖമ് അതാണ് ഓർമയുടെ തീരത്തെ അവളോടൊപ്പമുള്ള
അവസാന ഓളങ്ങൾ…….

ആ ഓളങ്ങൾ എപ്പോഴൊക്കെ എന്റെ
മനസിന്റെ തീരത്ത് അണഞ്ഞിട്ടുണ്ടോ
അപ്പോഴൊക്കെ അവളോടുള്ള സ്നേഹക്കടൽ
എന്റെ ഉള്ളം നിറഞ്ഞു കണ്ണുകളിൽ
കൂടി ചാലുകൾ തീർക്കാറുണ്ട്…..

അവൾക് സുഖമില്ലെന്നുള്ള എമർജൻസി മെസ്സേജിൽ നാട്ടിലെത്തുമ്പോഴേക്കും
അവൾ പേരറിയാത്ത ഏതോ ലോകത്തിലേക്ക്….

മരണത്തിന്റെ തണുപ്പ് അനുഭവിച്ച
നാളുകൾ…
.
അതിൽ നിന്നൊക്കെ മാറ്റം വന്നത്
ലീവിമോളിലൂടെയാ….

“”സർ ചായ “”

അപരിചിത സ്ത്രീ ശബ്ദം ഓർമ്മക്കടലിന്റെ നടുവിൽ നിന്നും യാഥാർഥ്യ ബോധത്തിന്റെ തീരത്തേക്ക് വലിച്ചടുപ്പിച്ചു….

ഉയരമുള്ള നീണ്ട മുഖമുള്ള ഒരു പെൺകുട്ടി
മുടി മെടഞ്ഞുമുന്നിലേക്ക് ഇട്ടിരിക്കുന്നു
മുടിയിൽ അവിടെവിടെയായി ചുമപ്പു നിറം
കൈകളിൽ കുപ്പി വള
ചുണ്ടിൽ മനോഹര പുഞ്ചിരി…

“”നാടക നടിക്കെന്താ ഈ വീട്ടിൽ കാര്യം””

“”അയ്യോ സർ ഞാൻ സത്യേട്ടൻ പറഞ്ഞിട്ട് വന്നയ

ന്റെ പേര് അനസൂയ”””

“”ഓഹോ നാണിയമ്മയുടെ പകരക്കാരി “”

“”എവിടെയാ വീട് “”

“”ഇടെ അടുത്ത സർ “”

“”അനസൂയ.. അസൂയ ഒട്ടുമില്ലാത്തവൾ “”

“”ആണോടോ…””

“” ആവോ അറില്ല സർ..””

“”ശരി ജോലി നടക്കട്ടെ…”

വളരെ പെട്ടെന്നാണ് ലിവിമോളും അനുവുമായി
അടുത്തത്….

അവളിലെ ആ മാറ്റം എന്നെ അത്ഭുതപെടുത്തി….

പാറു പോയെനു ശേഷം കുറച്ചുനാൾ ലിവി
അമ്മയോടൊപ്പമായിരുന്നു….

റിട്ടയേർമെന്റിനു ശേഷം നാട്ടിലെത്തിയപ്പോ
ഒരു ഡിഫെൻസ് കോച്ചിംഗ് അക്കാദമി മനസിലുണ്ടായിരുന്നു
തിരുവനന്തപുരത്ത് വന്നു
ഫ്ലാറ്റ് വാങ്ങി
അക്കാദമി യാഥാർഥ്യമാക്കി
മോളേം അമ്മയെയും കൊണ്ടുവന്നു….

അവളുടെ വളർച്ച അടുത്ത് കണ്ടുതുടങ്ങി…..

അപ്രതീക്ഷിതമായി അമ്മ പോയി…

എങ്കിലും അത് ലിവിയെ ബാധിക്കാതിരിക്കാൻ
പരമാവധി ശ്രെമിച്ചു…

അമ്മ പോയെന്നു ശേഷം വീടും ജോലിയും എല്ലാം കൂടെ ഒരുമിച്ചു കൊണ്ടുപോകൻ
കഴിയാത്ത അവസ്ഥയിലാണ്
അടുക്കള ആവശ്യത്തിന് നാണിയമ്മയെ കൊണ്ടുവന്നത്….

ഇപ്പോൾ അനു….

ലിവിക വളരെ ഇഷ്ടായിരുന്നു അവളെ…

പലപ്പോഴും ലിവിയെ മടിയിൽ കിടത്തി
പുസ്തകം വായിച്ചു കൊടുക്കുന്നതും
ചോറ് വാരികൊടുക്കുന്നതും
ഒക്കെ ഞാൻ ശ്രെദ്ധിക്കുന്നുണ്ടായിരുന്നു…….
ചില സമയങ്ങളിൽ സ്നേഹാശാസനകൾ…
ഉപദേശങ്ങൾ അങ്ങനെ അങ്ങനെ…

ഒരു ദിവസം ഒരു ബിസ്സിനെസ്സ് ആവശ്യത്തിനായിട്ടാണ്
ശരത് ഫ്ലാറ്റിൽ എത്തിയത്…

ബാല്യം തൊട്ടുള്ള ഉറ്റ സുഹൃത്തു….

കുശല അന്വേഷണങ്ങൾക്കിടയിൽ
ചായയുമായി വന്ന അനുനെ
ഒരു പ്രേത്യേക മുഖഭാവത്തോടെ നോക്കി
നിക്കണ കണ്ടപ്പോൾ.

ഞാൻ അവന്റെ ചെവിയിൽ പറഞ്ഞു

“”ഡേയ് മതിടെ ചോര കുടിച്ചത്..””

“”എടാ അതല്ല ഇവളെ ഞാൻ കണ്ടിട്ടുണ്ട് ”

“”എവിടെ വച്ചു “”

“”അളിയാ നമ്മുടെ അനീഷുമായി ഞാൻ കൽക്കട്ടെ ഉണ്ടായിരുന്ന സമയത്ത്
അവന്റെ സ്ഥിര വഴിപാട് പരിപാടിക്ക് പോയപ്പോ
അവിടെ വച്ചു “”

“ശേ പോടാ അതിവളായിരിക്കില്ല
അനു അങ്ങനെയുള്ള ആളല്ല ”

“”എടാ എനിക്ക് ഇത്തരം കാര്യങ്ങൾ തെറ്റില്ല
നീയെന്തായാലും സൂക്ഷിക്ക്
മോളുള്ളയ അറിയാല്ലോ “”

ഉള്ളം ചെറുതായൊന്നു ഉലച്ചു അവന്റെ വാക്കുകൾ
ഒരേ സമയം അച്ഛന്റെയും അമ്മയുടെയും
മാനസികാവസ്ഥ ഒരുപോലെ
അനുഭവിച്ചു ഞാൻ….

രണ്ടുമൂന്നു ദിവസം അനുനെ രഹസ്യമായി നിരീക്ഷിച്ചു…
ഏയ്‌ ഇല്ല ഒരു അസ്വാഭാവികതയും ഇല്ല…
എങ്കിലും മോൾ ഇല്ലാത്ത സമയം നോക്കി
അവളോട്‌ സംസാരിക്കാൻ തീരുമാനിച്ചു

“”അനു.””

“”എന്താ സർ ചൂടുവെള്ളം വേണോ
ഇപ്പൊ തരാട്ടോ “”

“”ഏയ്‌ അതല്ലെടോ….
താൻ ഇതിനു മുന്നേ എവിടെയാ നിന്നിട്ടുള്ളെ “”

എന്റെ ചോദ്യം അനു പ്രതീക്ഷിക്കാത്ത പോലെ
മുഖമാകെ ചുവന്നു

“”അത് “”

“”അനു കൽക്കട്ടയിൽ ആയിരുന്നോ… “”

“”അത് സർ ”

അവളുടെ ആ മൗനവും പരിഭ്രമവും കണ്ടു
ഞാനുറപ്പിച്ചു ശരത് പറഞ്ഞതിൽ വാസ്തവമുണ്ട്

“”അനു ലിവി വരുന്നെന്നു മുന്നേ
ഇറങ്ങിക്കോളു
മതി… ശമ്പളം ഒരുമാസത്തെ അക്കൗണ്ടിൽ
ഇട്ടേക്കാം
അവളോനുമറിയണ്ട….. എന്റെ കുഞ്ഞു സങ്കടപെടും
പെട്ടെന്നാവട്ടെ “””

അനു കൈലിരുന്ന പാത്രം താഴ്ത്തിവെച്ചു
പതുകെ അവള്കായി അനുവദിച്ച താത്കാലിക മുറിയിലെത്തി….

ഞാൻ സോഫയിൽ
തന്നെയിരുന്നു..

കൈയിൽ ഒരു ബാഗുമായ
നനുത്ത പാദങ്ങളോടെ അവൾ
എന്റെ അടുത്തേക്ക് വന്നു

“”സർ നന്ദി എല്ലാത്തിനും
എനിക്ക് മോളേം സർനേം ഒത്തിരി ഇഷ്ടമാരുന്നു….
ഞാൻ മനഃപൂർവം ചതിച്ചിട്ടില്ല..
ക്ഷമിക്കൂ…..””.

അവളുടെ ആ പോക്ക് മനസ്സിൽ ഒരു വിങ്ങൽ ഉണ്ടാക്കി
ഫോണെടുത്തു സത്യനെ വിളിച്ചു

“”സത്യ എന്റെയും മോൾടേം കാര്യങ്ങളൊക്കെ
നിനക്കറിയാല്ലോ “”

എlന്നിട്ടുമെന്തിനാ ഇങ്ങനെയുള്ള ആൾക്കാരെയൊക്കെ ജോലിക് പറഞ്ഞയക്കണേ….””

“”ഞാൻ ആ പെങ്കൊച്ചിനെ പറഞ്ഞയച്ചു
ശമ്പളവും ഒരു മാസത്തെ കൊടുത്തു..,
ആയ്യോാ സാറേ കഷ്ടായില്ലോ””

“!ഞാനിപ്പോ അങ്ങോട്ട്‌ വരാം “”

ഒരു മണിക്കൂറിൽ സത്യനെത്തി….

“”സാറെ അതിനെ എനിക്ക് നേരിട്ട് പരിചയമൊന്നുല്ല്ല…

കുറച്ചീസം മുന്നേ നമ്മുടെ സാഗർ സർ കൽക്കട്ടലുള്ള വിളിച്ചു പറഞ്ഞയ നാട്ടിലേക്ക് ഒരു പെൺകുട്ടി വരുന്നുണ്ട്..

വിശ്വാസമുള്ളിടത്തു ഒരു ജോലി തരപ്പെടുത്തണമെന്ന..
പാലക്കാടോ മറ്റോ ഉള്ളയാണെന്നു തോനുന്നു
ജോലിതട്ടിപ്പിൽ പെട്ടു കൽക്കട്ടയിൽ എത്തിയതാ… സാഗർ സർ രക്ഷപെടുത്യതന്ന
പറഞ്ഞെ….””

“”ശേ കഷ്ടായില്ലോ
ഇയാളുടെ കൈയിൽ അനുന്റെ നമ്പറിണ്ടെങ്കിൽ ഒന്ന് വിളിക്കെടോ “”

അയാൾ ഫോൺ കുത്തി പുറത്തേക്കിറങ്ങി
കാണാണ്ടായപ്പോൾ പോയിന്ന കരുതിയെ
പെട്ടെന്നൊരു കാൽപെരുമാറ്റം കേട്ടു നോക്കിയപ്പോ പിന്നിൽ അനു….

അനു….

“”സർ….. പാലക്കാടുള്ള ഒരു ചെറിയ ഗ്രാമത്തിലാണ്
ഞാൻ ജനിച്ചേ….
അപ്പ പാട്ടൊക്കെ പാട്ടു പഠിപ്പിക്കണ വാദ്യർ
അമ്മ വീടും ഞങ്ങൾ മക്കളുമൊക്കെയായി..
ഒരു ചേച്ചി….
കിട്ടുന്ന തുച്ഛ വരുമാനത്തിൽ ഞങ്ങളെ
നന്നായി വളത്തി…
ഡിഗ്രിക് ശേഷം ഞാൻ എം ബി എ ക്ക് ചേർന്ന്
എന്റെ പഠനവും ചേച്ചിന്റെ കല്യാണവും
അപ്പവേ സാമ്പത്തികമായി തളർത്തി…
അങ്ങനെയാണ് ഒരു പരിചയക്കാരൻ വഴി
ഒരു ജോലി വാഗ്ദാനത്തിൽ കൽക്കട്ടയിൽ
എത്തിയത്…..

ആവശ്യകാർക് പെൺകുട്ടികളെ എത്തിച്ചു കൊടുത്തു പണം ഉണ്ടാകുന്ന
ഒരു ഓൺലൈൻ കമ്പനി ആയിരുന്നു
അതെന്നു പിനീട അറിഞ്ഞേ….

രക്ഷപെടാൻ പല വഴികളും നോക്കി…
പക്ഷെ…..
അങ്ങനെയാണ് സാഗർ സാറുമായി പരിചയപ്പെട്ട
ഒരിക്കൽ എന്റെ കസ്റ്റമർ ആയി വന്നയാണ്….
മലയാളിയാണെന്നറിഞ്ഞപ്പോ
എന്റെ അവസ്ഥ പറഞ്ഞു..

സർ തന്ന നമ്പറും അഡ്രസ്സും വച്ചു സത്യേട്ടന്റെ
അടുത്തേക്ക്…

നാട്ടിൽ വരുമ്പോഴൊക്കെ സാഗർ സർ നോടൊപ്പം കഴിയണമെന്ന ഉപാധി യിൽ
അപ്പൊ അത് അംഗീകരിക്കാൻ മാത്ര തോന്നിയെ
രക്ഷപെടാൻ കിട്ടിയ അവസരം വിട്ടുകളയാൻ തോന്നിയില്ല…..””

മഴ പെയ്തപോലെ
അവൾ പറഞ്ഞവസാനിപ്പിച്ചു….

മുറിയിലേക് കയറി വാതിലടച്ചു…
പിറ്റേന്ന്…

“”അനു….”””

. ചെടി നനയ്ക്കുവായിരുന്ന അവൾ ഞെട്ടി നോക്കി..
“”പേടിച്ചോ നീ…..!”

ഏയ്യ്

“”അച്ഛനേം അമ്മേനേം കാണണ്ടേ നിനക്ക്…””

“”വേണ്ട സർ….
ഇങ്ങനൊരു അവസ്ഥയിൽ അവരെ കാണാൻ
കരുത്തില്ല എനിക്ക് “”

“”അനു അങ്ങനെയല്ല
നാളെ കാലത്തെ ഒരുങ്ങിക്കോ… ലിവിയെയും
കൂട്ടി നമുക്ക് പോകാം “””

പിറ്റേന്ന് രാവിലെ തന്നെ ഞങ്ങളിറങ്ങി…..

സന്ധ്യ യോടെടുത്തു അവിടെ എത്താൻ…

നോക്കെത്താ ദൂരത്തോളം സ്വർണപരവതാനി
വിരിച്ചപോലെയുള്ള വിളഞ്ഞ നെല്പടങ്ങളും….

പകലവസാനിപ്പിക്കാൻ മടി കാണിച്ചു നിൽക്കുന്ന സൂര്യനെ പറഞ്ഞയക്കാൻ വെമ്പുന്ന നീലമേഘത്തിന്റെ വെപ്രാളത്തിന്റെ
അടയാളമായി അവിടെവിടെയായി കാണുന്ന
ചുവപ്പുരാശികളും….

ഒക്കേ ആ കുഞ്ഞു ഗ്രാമത്തിന്റെ മാത്രം അവകാശമായി തോനിയെനിക….

കോലം മെഴുകിയ ഒരു കുഞ്ഞു പഠിക്കൽ
ആണ് യാത്ര അവസാനിച്ചത്

“””ആരൂല്ലേ ഇടെ…”””

എന്റെ പിറകിൽ മറഞ്ഞു നിന്ന അനുന്റെ
മൗനത്തെ കൊന്നുകൊണ്ട്
ഞാൻ ചോദിച്ചു….

അനുന്റെ അമ്മ പുറത്തേക്കു വന്നു
ആകാംഷയോടെ എന്നെ
നോക്കുന്നതിനിടയിൽ
അനുനെ കണ്ടു

“””മോളെ.. ന്റെ കുഞ്ഞേ നീ വന്നല്ലോ
വന്നല്ലോ “”

അവർ ഏറെ നേരം അവളെ കെട്ടിപിടിച്ചു കരഞ്ഞു

“ഇതാണോ നിന്റെ ആളു “”

ജയ പറഞ്ഞു നീ അവിടെ വേറെ കല്യാണം കഴിച്ചു.. എന്നൊക്കെ “””

“””അച്ഛൻ നിന്നെയൊർത്തു നീറി നീറി യ മരിച്ചേ”””

“””അച്ഛൻ……അച്ഛൻ “””

അവള് പൊട്ടിക്കരഞ്ഞു

അനും അമ്മയും അകത്തേക്ക് പോയി

പുറത്തെ കാഴ്ചകൾ കണ്ടു നിൽക്കുന്നത്തിനിടയില

ലിവി മോളു വന്നേ

“”അച്ഛാ… ഒരു കാര്യം പറയട്ടെ “”

“””എന്താടോ സീരിയസ് matter ആണോ ”

“””അച്ഛാ അനുച്ചേച്യേ നമ്മുടെയൊപ്പം കൂട്ടിക്കൂടെ
അച്ഛന് കല്യാണം കഴിച്ചൂടെ…”””

“””ലിവി…”””
എന്റെ മുഖമാകെ വലിഞ്ഞു മുറുകി
കണ്ണുകൾ നിറഞ്ഞു…
ദേഹമാകെ വിറയൽ പോലെ

അത് വക വയ്ക്കാതെ ലിവി തുടർന്നു

“””അമ്മയില്ലാത്ത കുറവ് ഞാൻ അറിഞ്ഞിട്ടില്ല
അച്ഛൻ അതിനു അനുവദിച്ചിട്ടില്ല

പക്ഷെ അനുചേച്ചിലൂടെ ഒരു അമ്മയുടെ കരുതൽ, വാത്സല്യം, സ്നേഹം ഒക്കെ ഒക്കെ
അതൊരു പുതിയ അനുഭവായിരുന്നു…

വയ്യ അച്ഛാ അതൊന്നും നഷ്ടപ്പെടുത്താൻ…

പിന്നെ എത്ര എന്ന് വച്ച ഓർമകളേം കെട്ടിപിടിച്ചു എന്റെ അച്ഛനിങ്ങനെ….””””

“””ലിവി അനുനെ കുറിച്ചെന്ത്തറിയാം നിനക്ക് അവൾ…”””

“””അച്ഛാ അനുചേച്ചി എന്നോടെല്ലാം പറഞ്ഞിട്ടുണ്ട്
എനിക്കെല്ലാം അറിയാം

അച്ഛൻ സംസാരിക്കണം “”””

“””മോനെ വരൂ കഴിക്കാൻ “”

അമ്മയുടെ പെരുമാറ്റത്തിൽ നിന്നും
അനു അമ്മയോടെല്ലാം പറഞ്ഞതായി തോന്നി

കുറച്ചു കഴിഞ്ഞു അനുനെ
അടുത്തേക്ക് വിളിച്ചു….

“””അനു ഞങ്ങളുടെ കൂടെ പോരുന്നുണ്ടോ….”””

“”””സർ എനിക്ക് വരണമെന്നുണ്ട്…
പക്ഷെ.. അമ്മയെ എന്തൊക്കെയോ പറഞ്ഞു
തെറ്റിധരിപ്പിച്ചു ചേച്ചി
ഈ വീടൊക്കെ എഴുതി വാങ്ങി
ഇവിടെ അമ്മ അധിക പറ്റാണ്…
അമ്മയെ ഒറ്റക്കാക്കി “””””

“”””അനു നിന്നെ ഞാൻ എന്റെ വീട്ടിലെ ജോലിക്കാരി ആയല്ല
. എന്റെ ലിവി മോൾടെ അമ്മയാകാൻ ആണ്…”””

“””എനിക്ക് എത്രത്തോളം നിന്നെ ആ സ്ഥാനത്തു
കാണാൻ പറ്റും അറിയില്ല..
മനസ്സിൽ ഒരു വിഗ്രഹം പണ്ടേ പ്രതിഷ്ഠിച്ചു പോയതാണ്…. വർഷങ്ങളയുള്ള പൂജയും
മറ്റും കൊണ്ട് അതുറച്ചു പോയതാണ്… ഒരു പുനപ്രതിഷ്ഠ സാധ്യമോ അറിയില്ല…””

“”””സർ… എനിക്കിഷ്ടാണ് സിർനെ
ലിവി മോൾടെ അമ്മായാകാൻ എനിക്ക് അതിലുമേറെ ഇഷ്ടാണ്….
മനസിലുള്ള ആ വിഗ്രഹത്തെ മാറ്റണ്ട
അതിനടുത്തെവിടെയെങ്കിലും
ഒരു ചെറിയ സ്ഥലം.. അതുമതി….”””

അന്ന് തന്നെ അനുനേം അമ്മയേം കൂട്ടി ഇറങ്ങി

മാസങ്ങൾക്കിപ്പുറമുള്ള ഒരു അവധി ദിവസം
സോഫയിലിരിക്കുന്ന എന്റെ മടിയിൽ കിടന്നു ടിവി കാണുമായിരുന്നു അനും ലിവിയും

“””അനു അമ്മ ഉറങ്ങിയോടോ “””

“”‘ആ അമ്മ കിടന്നു “”

“””ലിവി മോളെ ഉറങ്ങണ്ടെടാ
നാളെ ക്ലാസ്സില്ലേ “”

“””മ്മ്മ് എന്നെ പറഞ്ഞയക്കനല്ലേ
എന്നിട്ട് ഭാര്യക്കും ഭർത്താവിനും കൂടി
റൊമാന്റിഫിക്കേഷൻ…'””

“””എടി കുറുമ്പി കൂടന്നുണ്ട് നിന്നെ ഞാൻ “”

“”ആയ്യോാ അനു അമ്മേ തല്ലല്ലേ “”

ഓടിപ്പോകുന്ന ലിവിയെയും അവളുടെ പിറകെ ഓടുന്ന അനും.. അവരുടെ ചിരികളും….

വീണ്ടും ഒരു സ്വർഗം കൂടി

അതേ അമ്മയും അനും ലിവിമോളും……..