പാവം ആമി എനിക്കത് അവളോട് പറയാൻ കഴിയില്ലാ, ഒരു പെണ്ണിനും സഹിക്കാൻ..

(രചന: യക്ഷക് ഈശ്വർ)

ആമി നിന്റെ തീരുമാനം എന്താ… നീ വരുന്നോ എന്റെ കൂടെ ടൂർ പോവാൻ…

ഞാൻ ഇല്ലാ ഏട്ടാ… ഏട്ടൻ ഏട്ടന്റെ ഫ്രണ്ട്സിന്റെ കൂടെ അല്ലെ പോകുന്നത് നിങ്ങളുടെ ഇടയിൽ ഒരു ശല്യം ആയി ഞാൻ എന്തിനാണ് വരുന്നത്…

ഏട്ടൻ പൊയ്ക്കോ… ഞാനില്ലാ എന്ന് വെച്ച് ഏട്ടന്റെ സന്തോഷം കളയരുത്…

അപ്പൊ നീ വരുന്നില്ലാ…

ഇല്ലാ…

ദൈവമേ രക്ഷപ്പെട്ടു… അവൾ എങ്ങാനും ഉണ്ടെന്ന് പറഞ്ഞാൽ ഞാൻ പെട്ടു പോയേനെ… ഈ ടൂറിൽ നിന്ന് തന്നെ ഞാൻ ഇല്ലാ എന്ന് പറയേണ്ടി വന്നേനെ….

അവരാരും അവരുടെ ഭാര്യമാരെ കൊണ്ട് വരുന്നില്ലാ… ഞാൻ കൊണ്ട് വന്നെങ്കിൽ അവർ എന്നെ കളിയാക്കി കൊന്നേനെ…

ഒരിക്കൽ അവൾ അറിയാതെ ഞാൻ ഒരു സിനിമക്ക് പോയി… ഡ്രസ്സ് അലക്കാൻ അവൾ എടുത്തപ്പോൾ കീശയിൽ നിന്ന് ടിക്കറ്റ് കിട്ടി…

ആയോ പിന്നെ അവിടെ ഒരു ബഹണം ആയിരുന്നു… അവസാനം അവൾക്ക് വാക്ക് കൊടുത്തു ഇനി എവിടെ പോവുകയാണെങ്കിൽ അവളേ കൊണ്ടേ പോവുള്ളു എന്ന്… അപ്പോൾ ആണ് അവൾക്ക് സമാധാനം ആയത്…

ഇപ്പൊ എന്താ ഇങ്ങനെ പറഞ്ഞെന്ന് എനിക്ക് മനസ്സിലാവുന്നില്ലാ,എന്തയാലും ടൂർ അടിച്ചു പൊളിച്ചു പോവാല്ലോ….

ഏട്ടാ ഡ്രസ്സ് എല്ലാം എടുത്ത് വെച്ചോ…

ഇല്ലാ നീ എന്നെ ഒന്ന് സഹായിക്കുമോ…

ആ ഞാൻ സഹായിക്കാം…

ആമി ഈ സാരി എന്തിനാ വെച്ചിരിക്കുന്നെ…

എന്റെ ഒരു ഓർമ്മക്ക്… ഏട്ടന്റെ കൂടെ എനിക്ക് വരാൻ കഴിഞ്ഞില്ലല്ലോ… എവിടെ പോയാലും ഞാൻ ഉണ്ടാവും ഏട്ടന്റെ കൂടെ… അതിനാണ് ഈ സാരി വെച്ചിരിക്കുന്നത്…

നിന്റെ ഒരു കാര്യം…

ഏട്ടന് ഇഷ്ടമില്ലേൽ ഞാൻ അത് എടുക്കാം…

ഇഷ്ടക്കുറവൊന്നും ഇല്ലാ… അത് അവിടെ ഇരുന്നോട്ടെ…

ഏട്ടാ ഇടക്കിടക്ക് എന്നെ വിളിക്കണം…

വിളിക്കും…

എനിക്കൊരു ഉമ്മ താ…

ആ ഉമ്മ…

എന്നാ ശെരി ഞാൻ ഇറങ്ങട്ടെ…

വിളിക്കാൻ മറക്കല്ലേ…

മറക്കില്ലാ…

അങ്ങനെ അവളോട് യാത്ര പറഞ്ഞ് ഞാൻ വീട്ടിൽ നിന്ന് ഇറങ്ങി…

നേരെ ഹോട്ടലില്ലേക്ക് പോയി… അവിടെയാണ് ഫ്രണ്ട്സ് റൂം എടുത്തിട്ടുള്ളത്… ചെന്നിട്ട് വേണം കുടിച്ച് മരിക്കാൻ.. അവർ തുടങ്ങിയിട്ടുണ്ടാവും… അങ്ങനെ ഞാൻ ഹോട്ടലിൽ എത്തി… അവരുടെ അടുത്തേക്ക് ചെന്നു…

എല്ലാരും നല്ല ഫിറ്റ് ആണ്… ഞാനും കുടിക്കാൻ തുടങ്ങി… ഇതുവരെ ടൂർ എവിടെക്കാ പോകേണ്ടത് എന്ന് തീരുമാനം ആയിട്ടില്ലാ.

കുറച്ചു നേരം കഴിഞ്ഞപ്പോൾ രണ്ട് പെൺകുട്ടികൾ റൂമിൽ വന്നു…

എനിക്ക് അവർ ആരാണ് എന്ന് മനസ്സിലായില്ലാ… പിന്നെ ആണ് മനസ്സിലായത് കൂട്ടുക്കാർ ഏർപ്പാട് ചെയ്ത പെൺകുട്ടികൾ ആണെന്ന്… പൈസക്ക്…

എനിക്ക് ആകെ ഷോക്ക് ആയി…എന്റെ ആമിയെ ചതിക്കാൻ എനിക്ക് ആവില്ലാ…

ഞാൻ അവിടെ നിന്ന് ഇറങ്ങാൻ നിന്നു… അപ്പോൾ കൂട്ടുക്കാർ പിടിച്ചു നിർത്തി…

നമ്മുടെ ഭാര്യമാരൊന്നും ഇത് അറിയാൻ പോകുന്നില്ലാ… എപ്പോഴും നമ്മൾ നമ്മുടെ ഭാര്യമാരുടെ സുഖം അല്ലെ അറിയുന്നത്… ഇടക്ക് ഒരു മാറ്റം വേണ്ടേ…

അവർ പറഞ്ഞപ്പോൾ എനിക്കും തോന്നി ഒരു മാറ്റം വേണം എന്ന്…

വേറെ റൂം ഒക്കെ അവർ എടുത്തിരുന്നു…

അവർ എല്ലാം പോയി…അവസാനം ഞാൻ ഒരാളുടെ അടുത്തേക്ക് ചെന്നു… എനിക്ക് അവിടെ നിൽക്കാൻ കഴിയുന്നുണ്ടായിരുന്നില്ലാ…

എന്നെ മാത്രം ജീവൻ ആയി കരുതുന്ന എന്റെ ആമിയെ ചതിക്കാൻ എനിക്ക് കഴിയില്ലാ… ഞാൻ അപ്പൊ റൂമിൽ നിന്ന് ഇറങ്ങി… ആരോടും ഒന്നും പറയാൻ നിന്നില്ലാ ഞാൻ ഹോട്ടലിൽ നിന്ന് ഇറങ്ങി..

വീട് എത്തി…

ഏട്ടാ എന്താ പോയില്ലേ…

പോയില്ലാ ഭയങ്കര തലവേദന ഞാൻ ഇങ്ങോട്ട് പൊന്നു…

ഞാൻ ചായ എടുക്കട്ടേ…

ആ എടുത്തോ…

അതിന് മുമ്പ് ഈ ഗുളിക കഴിക്ക്… ഇന്നാ വെള്ളം…

എന്തിനാ ഏട്ടാ കണ്ണുകൾ നിറയുന്നെ…

ഒന്നുമില്ലാ നീ പോയി ചായ കൊണ്ട് വാ…

പാവം ആമി എനിക്കത് അവളോട് പറയാൻ കഴിയില്ലാ… ഒരു പെണ്ണിനും സഹിക്കാൻ പറ്റുകയില്ലാ… വേറൊരു പെണ്ണിന്റെ കൂടെ കിടക്ക പങ്കിടാൻ പോയി എന്ന് അറിഞ്ഞാൽ…

സ്വാന്തം ഭാര്യയേക്കാൾ വലുതായി വേറൊരു പെണ്ണ് ഇല്ലാ… താലിക്കെട്ടിയ പുരുഷനെ വിശ്വസിച്ചാണ് അവൾ ജീവിക്കുന്നത്…

ആ വിശ്വസം എന്ന് തെറ്റുന്നുവോ അന്ന് തുടങ്ങും കുടുംബകലഹം…

അത് ചെന്ന് അവസാനിക്കുന്നത് ഡിവോഴ്സ് ആയിട്ടാണ്…

താലിക്കെട്ടിയെ ചെക്കൻ ഉള്ളപ്പോൾ മറ്റൊരു പുരുഷനെ തേടി പോകുന്ന സ്ത്രീകൾ ഉണ്ട്… അതുപോലെ തന്നെ താലിക്കെട്ടിയ പെണ്ണ് ഉള്ളപ്പോൾ മറ്റൊരു പെണ്ണിനെ തേടി പോകുന്ന പുരുഷന്മാരും ഉണ്ട്…

സ്വാന്തം ഭർത്താവിനെ മറന്ന് അന്യ പുരുഷന്റെ അടുത്തേക്ക് പോകരുത്…

സ്വാന്തം ഭാര്യയേ മറന്ന് അന്യ സ്ത്രീയെ തേടി പോകരുത്… സ്വയം മനസ്സിലാക്കി പരസ്പരം സ്നേഹിച്ച് ജീവിക്കുക…

Leave a Reply

Your email address will not be published. Required fields are marked *