എന്നോടിങ്ങനെ ഒന്നും സംസാരിക്കല്ലേ മഹേഷേട്ടാ പ്ലീസ് ഞാൻ ഇന്നൊരു ഭാര്യയാണു..

അവിഹിതം
(രചന: വിവാൻ)

“ക്ണിം” “ക്ണിം” “ക്ണിം”

തുടർച്ചയായി ഫൊണിൽ നോട്ടിഫിക്കേഷൻ ശബ്ദം  കേട്ടാണ് അടുക്കളയിൽ തിരക്കിലായിരുന്ന ദേവു ഫോൺ എടുത്ത് നോക്കുന്നത്.

ഇന്ന് തന്റെ ഡേറ്റ് ഓഫ് ബർത്ത് ആണ്.. ആശംസകൾ അറിയിചുകൊണ്ടുള്ള സന്ദേശങളാണ്.

ചെറിയൊരു പുഞ്ചിരിയൊde ഫോൺ തിരികെ വച്ചു അവൾ തന്റെ പണികളിലെക്ക് കടന്നു. വിനുഎട്ടനു ഇന്ന് ചെന്നൈ ക്കു പൊകണം. ഒരാഴ്ചതെ ട്രെയിനിങ് ആണ്. എയർപോർട്ട് ലേക്ക് കൊണ്ടുപൊകാനുള്ള കാർ 10 മണിക്ക് വരും. 9 മണി ആകാറായി.

ട്രെയിനിങ് കഴിഞ്ഞ് വന്നാൽ പിന്നെ ഒരുപാട് ലീവ് ഉണ്ടാകില്ല. ഒന്നോ രണ്ടോ ആഴ്ച. അതിനുള്ളിൽ ഷിപ്പിൽ കയറേണ്ടി വരും. പിന്നെ 6 മാസം താനും മോനും മാത്രം.

ചിലപ്പോൾ അതിലും നീളും. ഒരു മറൈനrude ഭാര്യ ക്കു കാര്യങ്ങൾ ഒറ്റയ്ക്ക് നോക്കാൻ അറിയണമത്രെ… എത്രയൊക്കെ പിടിച്ചു നിന്നാലും ഒരു താങ്ങു ആഗ്രഹിച്ചു പോകാത്ത manushyarundo..

ഒപ്പമില്ലാതതിൽ തന്നെക്കാൾ വേദനാ വിനുഎട്ടനു ഉണ്ടാകുമല്ലോ എന്നോർക്കുമ്പോൾ കടിച്ചു പിടിച്ചു നിൽക്കും.

ചിന്തകൾക്കിടയിൽ പണിയെല്ലാം ഒതുക്കി വിനുഎട്ടനെ പറഞുവിട്ടു. മോനെ കുളിപ്പിച്ച് ഭക്ഷണവും കഴിച്ചു.

മൊബൈൽ നോട്ടിഫിക്കേഷൻ ശബ്ദം വീണ്ടും കേട്ടപ്പോൾ ഫോൺ എടുത്ത് നൊക്കി.. ആശംസകൾ തന്നെ.

നേരിട്ട് കാണുമ്പോൾ പരിചയം പോലും കാണിക്കാത്ത പലരും സോഷ്യൽ മീഡിയ യിൽ വലിയ സ്നേഹ പ്രകടനം ആണ്.

ആ വക പ്രഹസനങളോട് ഒട്ടും താല്പര്യം ഇല്ലാതതുകൊണ്ടു  തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ സജീവമല്ല. എങ്കിലും  വിഷ് ചെയ്യുന്നവരോട് നന്ദി പറയും.

തന്റെ പബ്ലിക് വോൽ ഇൽ വന്ന ആഷംസകളിലൂടെ  കണ്ണോടിച്ചുകൊണ്ടിരിക്കുമ്പോഴാണ് മെസ്സൻജറിൽ  ഒരു മെസ്സേജ് വരുന്നത്.

  ‘ഇതാരാപ്പൊ പ്രൈവറ്റ് മെസ്സേജ് അയക്കാൻ’.  ഒട്ടൊരു ചിന്തയോടെ മെസ്സേജ് തുറന്നു നൊക്കി..

A message from ”Mahesh Nair”

മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി. ഒരു കാലത്തെ തന്റെ ഉള്ളിലെ ഒരു കൊച്ചു മോഹമായിരുന്നു. ആരോടും തുറന്നു പറയാനുള്ള ധൈര്യം ഉണ്ടായിരുന്നില.

വർഷങൾക്കിപ്പുറം ഓർമ്മകൾ മനസ്സിലേക്ക് ഇരചു കയറുമ്പോൾ തെല്ലൊരാശങ്കയൊടെ ആ മെസ്സേജ് ഓപ്പൺ ചെയ്തു.

” Hii” ഒരു നിമിഷത്തെ ആലോചനക്കു ശേഷം മറുപടി പറയാൻ തന്നെ തീരുമാനിച്ചു.

”  Hi”. ,അവൾ തിരിചയചു.

” സുഖമാണോ”

“സുഖം”

“നീ ഇപ്പോ എവിടെയാ”

“ഞാൻ കാലിക്കറ്റ്‌. ഹസ്ബൻഡ് ന്റെ വീട്ടിൽ. മഹെഷെട്ടനൊ?”

” ഞാൻ ഒമാൻ. ഒരു ഓയിൽ കമ്പനിയിൽ ആണ്.  ഒരു വർഷമായി ഇവിടെ. നീ ഇപ്പോ വർക്ക്‌ ചെയ്യുന്നുണ്ടോ.”?

“ഇല്ല.. ഡെലിവറി ക്കു ശേഷം പറ്റിയിട്ടില്ല.. ചെറിയ മോൻ അല്ലെ.. കുറച്ചു കൂടി കഴിയട്ടെ.. “

“ഹസ്ബൻഡ് എന്തു പറയുന്നു.?”

“സുഖമായിട്ടിരിക്കുന്നു.”

“നീ ശെരിക്കും ഹാപ്പി അല്ലെ?”

” ആണല്ലോ… അതെന്താ അങ്ങനെ ചോദിക്കാൻ..?
മഹേഷേട്ടന്റെ വൈഫ്‌ എന്തു ചെയ്യുന്നു..?”

“ആഹ്.. അവൾ പ്രെഗ്നന്റ് ആണ്. ഇപ്പോൾ 6ത് മന്ത്.. കഴിഞ ആഴ്ച നാട്ടിലേക്ക് വിട്ടു.. ഡെലിവറി അടുക്കുമ്പോൾ ഞാനും പോകും..”

“ആണോ… കൊങ്ങ്രറ്റ്സ്…”

“ഓ.. താങ്ക്സ്…”

” പിന്നെന്താ…” അവൾ ചൊദിചൂ..

” പിന്നെന്താ.. ഇങ്ങനെ പോകുന്നു….”

(ഇയാloru പൊട്ടനാണല്ലൊ… ജന്മദിനം നോട്ടിഫിക്കേഷൻ കണ്ടു മെസേജ് അയചിട്ടു വിഷ് മാത്രം ചെയ്യുന്നില്ല) അവൾ മനസ്സിലൊർതു..

“ദേവൂ.. എനിക്ക് നിന്നൊടല്പം സംസാരിക്കാനുണ്ട്.. ഞാൻ രാത്രി പിംഗ് ചെയ്യട്ടെ. ഇപ്പോ ഞാൻ ഓഫീസിലാണു”

“ഓക്കേ.. എന്നാൽ ശെരി.. ആയിക്കോട്ടെ..”

“” ഓക്കേ .. സീ യു..” ആഹ് ചാറ്റ്  അവസാനിക്കുമ്പോൾ അവളുടെ ചുണ്ടിൽ ഒരു ചിരി മിന്നി മാഞ്ഞു..

വർഷങ്ങൾക്കു മുൻപ് സംസാരം അതിരു കടക്കുന്നു എന്നൊരു തോന്നൽ വന്നപ്പൊൾ താനായി തന്നെ നിർതിയതായിരുന്നു ആഹ് സംഭാഷണം. ഇന്നിപ്പോൾ….. എന്തായിരിക്കും പരയനുണ്ടാകുക..

ഹാ.. എന്തെങ്കിലും ആകട്ടെ.. പറയുമ്പോൾ അറിയാല്ലോ…

എല്ലാം മറന്നു താനും മോനും മാത്രമായൊരു ലോകത്ത് അവന്റെ കുട്ടികുറുമ്പുകളിലേക്ക് ദേവു കൂട്ടായി ചെന്നു.. ഒരു വയസ്സുകരനായ മോനെ ഊട്ടിയും ഉറക്കിയും കൂടെ കളിച്ചും സമയം കടന്ന് പോയി..

പകലിന്റെ ചൂdലെക്ക്  രാവിന്റെ തണുപ്പ് കിനിഞിറങിയപ്പൊൾ അവൾ തന്റെ പാതിയെ ഓർത്തു..

വിനുവെട്ടന്റെ ആലോചന ആദ്യം വന്നപ്പൊൾ മരയ്നർ ആണ് എന്ന് പറഞ്ഞു എതിർതതാണ്.

പ്രവാസിയയിരുന്ന അച്ഛന്റെ അഭാവതിൽ തന്നെ ഒറ്റക്ക് നൊക്കി വളർത്താൻ അമ്മ കഷ്ടപ്പെടുന്നത്  കണ്ടിട്ടുണ്ട്. അതുകൊണ്ടാണ് എന്നും കൂടെ ഉണ്ടാകാൻ പറ്റുന്ന ഒരാളാകണം തന്റെ ഭർത്താവ് എന്ന് ആഗ്രഹിചതു.

പക്ഷെ.. “മരിക്കുന്നതിന് മുൻപ് എന്റെ കുഞ്ഞിന്റെ വിവാഹം എനിക്ക് കാണണം” എന്നാ അച്ഛമ്മയുടെ ആഗ്രഹതിനു മുന്നിൽ അച്ഛന്റെ സുഹ്ർതിന്റെ മകനുമയുള്ള വിവാഹത്തിന് സമ്മതം പറയുകയെ നിവ്രുതി ഉണ്ടായിരുന്നുള്ളു..

അന്നും മനസ്സിന്റെ ഒരു കോണിൽ നീറ്റലായി മഹേഷേട്ടൻ ഉണ്ടായിരുന്നു..

സ്നേഹതിൽ ഒരു കുറവും വിനുഎട്ടൻ വരുത്തിയിട്ടില്ല.. ആഹ് തണലിൽ താനും മോനും എന്നും സുരക്ഷിതരാണു. എങ്കിലും കൊതിതീരെ ഒരുമിച്ചു നിൽക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല..

മോനെ ഉറക്കി കിടതി പണിയെല്ലാം ഒതുക്കി ദേവു വും കിടക്കാൻ ഒരുങുമ്പോളാണു പിന്നെയും മെസ്സേജ് നോട്ടിഫിക്കേഷൻ ശബ്ദം കേൾക്കുന്നത്.

“ദേവു.. ഉറങ്ങിയോ?”

“ഇല്ല.. കിടക്കാൻ പൊകുവായിരുന്നു..”

” ഹ്മ്മ്…ഇന്നിതിരി ലേറ്റ് ആയി വർക്ക്‌ തീരാൻ..”

“ആഹ്.. അതു സാരമില്ല…”

“മ്മ്മ്മ്… പിന്നെ… പറ.. എന്താ വിശേഷം…”

“ഞാനെന്തു പറയാനാ.. എന്റെ വിശേഷം ഞാൻ പറഞ്ഞില്ലേ. ഇനി മഹെഷെട്ടന്റെ വിശേഷം പറയു..
വൈഫ്‌ എങ്ങനെ.. പാവമാണോ…? ഞാൻ ഫോട്ടോ കണ്ടിട്ടില്ല.. ഒരു ഫോട്ടോ അയചുതരുവൊ…??”

” ഫോട്ടോ ഒക്കെ പ്രൊഫൈൽ ഇൽ കാണും.. വേണെങ്കിൽ കയറി നോക്ക്.. പിന്നെ പാവം ആണോ എന്ന് ചോദിച്ചാൽ… ആഹ്.. ചിലപ്പോ ഒക്കെ പാവമാണ്..”

“എ… ഇതുഎന്താ ഇങ്ങനെ ഒക്കെ പറയുന്നേ…”

“ഹാ.. അതൊക്കെ അങ്ങിനെയാടോ…അവളൊരു പ്രത്യേക നേച്ചർ ആണ്.. അതൊക്കെ പിന്നെ പറയാം. ഞാനൊരു കാര്യം ചോദിച്ചാൽ നീ സത്യം പറയുവോ..?”

“ആഹ്.. എന്താ??”

“നിനക്കെന്നോട് ദേഷ്യമുണ്ടോ ദേവൂ…?”

“ഇല്ലല്ലോ… എന്തിനാ ദേഷ്യം…?”

“എനിക്കറിയാം ദേവൂ.. നിനക്കെന്നെ ഇഷ്ടമായിരുന്നെന്നു.. പക്ഷെ അന്നെനിക്കതു വീട്ടിൽ പറയാൻ പറ്റാത്ത സാഹചര്യം ആയിരുന്നു..അതുകൊണ്ടാ നിന്നെ എനിക്ക് കൈ വിട്ടു പോയത്..

ചിലപ്പോ എനിക്ക് തോന്നും നിന്നെ നഷ്ടപ്പെടുതിയതിനു ദൈവം എനിക്ക് തന്ന ശിക്ഷയാണു എന്റെ ഭാര്യ എന്ന്.. അത്രയ്ക്ക് വിഷമിക്കുന്നുണ്ടു ഞാൻ.. “

“ദേവൂ…”

“മ്മ്മ്….”

“എന്താടോ ഒന്നും പറയാതെ..”

“നമുക്ക് പിന്നെ സംസാരിക്കാം മഹേഷേട്ടാ.. ഇപ്പൊ കിടന്നോളു.. സമയം ഒരുപാടായില്ലെ…”

“ഇപ്പോ പോവല്ലേ ദേവൂ.. പ്ലീസ്.. അൽപ നേരം എന്നോടൊപ്പം ഇരിക്ക്…” അവളൊന്നും മിണ്ടിയില്ല.

“ദേവൂ…”

“മ്മ്മ്…”

“പറ… എന്നോട് ദേഷ്യമുണ്ടോ..??”

“ഇല്ല മഹെഷെട്ടാ….”

എന്തിനെന്നറിയാതൊരു ഗദ്ഗദം അവളുടെ തൊണ്ടയിൽ കുടുങ്ങി നിന്നൂ..കണ്ണിൽ നീർമുതുകൾ ഉരുണ്ടു കൂടുന്നുണ്ടായിരുന്നു..

“ദേവൂ…”

“മ്മ്മ്…”

“ഞാനൊരു കാര്യം പറയട്ടെ…”

“മ്മ്മ്…”

” I need a tight hug.. എനിക്ക് നിന്നെ ഇപ്പോ കെട്ടി പിടിക്കാൻ തോന്നുന്നു..”

“എന്നോടിങ്ങനെ ഒന്നും സംസാരിക്കല്ലേ മഹേഷേട്ടാ.. പ്ലീസ്.. ഞാൻ ഇന്നൊരു ഭാര്യയാണു.. എന്നെ വിശ്വസിക്കുന്ന ഒരു ഭർത്താവ് ഉണ്ട് എനിക്ക്.. അദ്ദേഹത്തെ ചതിക്കാൻ എനിക്ക് ആവില്ല..

I love him.. And I am happy with him…”

” എന്തൊക്കെയാ ദേവൂ നീയി പറയുന്നേ..ഇത് എങ്ങിനെയാ ചതി ആകുന്നതു.. അങ്ങേരെ വിട്ടു ഇറങ്ങി വരാൻ ഒന്നും ഞാൻ പറയുന്നില്ലല്ലോ..

നമ്മുടെ മനസ്സിന്റെ സന്തോഷത്തിനു….
കുറച്ചു നല്ല നിമിഷങ്ങൾ.. അത്രയല്ലേ ഞാൻ ചോദിക്കുന്നള്ളൂ……

പ്ലീസ് ദേവൂ… എനിക്കൊരു ഉമ്മ താ….”

കേട്ടതിന്റെ നടുക്കത്തിൽ അവളൊന്നു വിറച്ചു. അവളറിഞ മഹേഷ്‌ ഇങ്ങനെ ഒരാളായിരുന്നില്ല.. എല്ലാവരാലും അരാധിക്കപ്പെടുന്ന മാന്യമായ പെരുമാറ്റം കാഴ്ച വയ്ക്കുന്ന ഒരാളായിരുന്നു.
‘ പകൽമാന്യൻ’

അവളുള്ളിലോർതു.

ഒരു നിമിഷതിനു ശേഷം ദീർഘമയൊന്നു നിശ്വസിച്ചു.. അത്മസംയമനം വീണ്ടെടുത്തുകൊണ്ട് പറഞ്ഞു..

” മഹേഷേട്ടാ… ഏട്ടന്റെ ഭാര്യയോടാണു ഒരാൾ ഇങ്ങനെ ഒക്കെ സംസാരിക്കുന്നത് എങ്കിൽ ഏട്ടന് എന്താ തോന്നാ…??

പോട്ടെ…. ഒരു കുഞ്ഞു ജനിക്കാൻ പോവല്ലേ… അതു ഒരു പെൺകുഞ് ആണെങ്കിലോ….?
അവളോട് നാളെ ഒരാൾ ഇങ്ങനെ ഒക്കെ പറഞ്ഞാൽ…?? എട്ടനതു ഇഷ്ടപ്പെടുമോ…??”

അൽപ നേരത്തിനു ശേഷവും മറുപുറതുനിന്നു അനക്കം ഒന്നും ഉണ്ടായില്ല..

അവൾ തന്റെ കുഞ്ഞിനേയും മാറോടു ചേർത്ത് സുഖമായി ഉറങ്ങി… ആത്മവിശ്വാസത്തോടെ…

ആത്മാഭിമാനത്തോടെ….

ജീവിതമാർഗം തേടി കടല് കടന്ന് പോകുന്ന എതൊരുവന്റെയും എറ്റവും വലിയ സമ്പാദ്യം എ ല്ലാ പരിശുദ്ധിയോടും കൂടി അവനെ കാത്തിരിക്കുന്ന അവന്റെ പാതി തന്നെ ആണ്..

ലോകത്തിന്റെ ഏതു കോണിൽ പോയാലും എന്ത് പൊന്നിട്ടു മൂടിയാലും തിരികെ അവളിലേക്ക് തന്നെ വലിചടുപ്പിക്കുന്ന   കാന്ത ശക്തിയും ആ സ്നേഹവും വിശ്വാസവും തന്നെ…

Leave a Reply

Your email address will not be published. Required fields are marked *