ഏണി കയറിയ ആദ്യരാത്രി
(രചന: Vipin PG)
സമയം ഉദ്ദേശം പതിനൊന്നു മണി,,,, കല്യാണ വീട്ടിലെ തിരക്ക് തീർന്നിട്ടില്ല ,,, അവിടെ പാട്ടും കൂത്തും തലകുത്തി മറിയലുമൊക്കെയായി ആകെ ബഹളമാണ് ,,,,,
ഈ സമയം ഏണിയും കൊണ്ട് വീടിന്റെ പിന്നമ്പുറത്തു കൂടി വരികയാണ് രമേശൻ ,,,, ആരെങ്കിലും കാണുന്നുണ്ടോ ന്ന് നോക്കിക്കൊണ്ട് ഓരോ ചുവടും വയ്ക്കുകയാണ് രമേശൻ ,,,,,
സമയം പന്ത്രണ്ട് മണി കഴിഞ്ഞു ,,,, ആടിയവരും തിമർത്തവരുമൊക്കെ പിരിഞ്ഞു തുടങ്ങി ,,,, എല്ലാവരെയും യാത്രയാക്കി മടക്കി കല്യാണ ചെക്കൻ രതീഷ് വീട്ടിലേക്ക് കേറി ,,,,
അവൻ റൂമിലേക്ക് ചെന്നു,,,, അഞ്ചു കുളിക്കുകയാണ് ,,,, അവൻ ഡോറിന് പുറത്ത് തന്നെ നിന്നു ,,,, അവൾ കുളിച്ചിറങ്ങിയപാടെ അവൻ അവളെ ചാടി പിടിച്ചു,,,,
” അയ്യേ,,, എന്താ ഇത്,,,, ആകെ വിയർത്തല്ലോ,,,,പോയി കുളിച്ചിട്ട് വാ,,, എന്നിട്ട് മതി ശ്രിങ്കാരം ” അവൾ അവനെ തള്ളി മാറ്റി,,,,
” റെഡി ആയി നിന്നോ ,,,, ഞാൻ കുളിച്ചിട്ട് വരാം “
” ഒന്ന് പൊന്നെ ,”
അഞ്ചു അവനെ ബാത്‌റൂമിലേക്ക് തള്ളി വിട്ടു,,,,
കണ്ണാടിക്ക് മുന്നിൽ ഇരുന്നു സ്വയം നോക്കിയ അഞ്ചു ഫാൻ തിരിച്ചു വച്ച് അവളുടെ മുടി ഉണക്കുകയാണ്,,,, ഈ സമയം കൊണ്ട് കുളിച്ചിറങ്ങിയ രതീഷ് അവളെ പുറകിലൂടെ ചുറ്റി പിടിച്ചു ,,,,
അവന്റെ ഈ പിടുത്തത്തിൽ അവൾ വീണു ന്നു പറഞ്ഞാ മതിയല്ലോ ,,,,, അവളെ കറക്കി തിരിച്ച രതീഷ് അവൾക്ക് മുഖത്തോട് മുഖമായി നിന്നു ,,,,
അവളുടെ നിശ്വാസത്തിനു വേഗത കൂടി ,,, അവൻ അവളെ ബെഡിൽ ഇരുത്തി,,,,
പെട്ടെന്ന് കാര്യത്തിലേക്ക് കടക്കാൻ നിന്ന രതീഷിനെ തള്ളി മാറ്റി അവൾ ബെഡിലേക്ക് ചാഞ്ഞു,,,, അവനും അവളോടൊപ്പം ബെഡിലേക്ക് ചാഞ്ഞു ,,,,
അവൾ അവനോട് മനസ്സ് തുറന്നു ,,,,
” അതേ ,,, എനിക്കൊരു കാര്യം പറയാനുണ്ട് “
” നീ പറ “
” അതായതെ “
” ഉം,,,, പറ “
” ഞാനുണ്ടല്ലോ “
” ഉം “
” പണ്ട് കോളജിൽ പഠിക്കുമ്പോൾ “
” ഒന്ന് നിർത്തിയെ “
പെട്ടെന്നൊരു ശബ്ദം കേട്ട രതീഷ് അവളോട് നിർത്താൻ പറഞ്ഞു,,,,
അവൻ ഒന്നുകൂടി ചെവിയോർത്തപ്പോൾ അതൊരു കൂർക്കം വലി ശബമാണ്,,, അവൻ ആ ശബ്ദത്തെ പിന്തുടർന്ന് ചെന്നപ്പോൾ സംഭവം വെന്റിലേറ്ററിന്റെ ഭാഗത്ത് നിന്നാണ്,,, അവൻ അവിടെ നോക്കിയപ്പോൾ ഒരാളുടെ തല കാണുന്നു,,,,
ഞെട്ടി പോയ രതീഷ് വീടിന് പുറത്തേക്കിറങ്ങി ,,,, അപ്പൊ കാണുകയാണ് രമേശൻ ഏണിടെ മേലെ കയറി വെന്റിലേറ്ററിൽ തല വച്ച് കൂർക്കം വലിച്ചു ഉറങ്ങുകയാണ്,,,,
കള്ള ബടുവ സീൻ പിടിക്കാൻ ഏണി വച്ചു കേറിയതാണ്,,,, കാര്യ പരിപാടി തുടങ്ങാൻ ലേറ്റ് ആയത് കൊണ്ട് ആള് ഇരുന്നു ഉറങ്ങി പോയി,,,,
എല്ലാവരെയും വിളിച്ചു കൂട്ടിയ രതീഷ് അയാളെ ഏണിയോടെ വലിച്ചു താഴെ ഇട്ടു ,,,,,
നിലത്ത് വീണപ്പോൾ ഞെട്ടി എണീറ്റ രമേശൻ ചുറ്റും നോക്കിയപ്പോൾ അയാളുടെ വീട്ടുകാർ ഉൾപ്പെടെ നാട്ടുകാർ മുഴുവൻ ചുറ്റുമുണ്ട്,,,,
രമേശന്റെ ഭാര്യ അയാളുടെ നെഞ്ചത്തൊരു ചവിട്ടാണ് ,,,,ശേഷം നാട്ടുകാർ അയാളുടെ അടുത്തേയ്ക്ക് വന്നു,,,
പിന്നെ കണ്ടത് ആകാശത്തു കുറെ വർണങ്ങൾ പൊട്ടി വിടരുന്നതാണ് ,,,,, ബാക്കി നിങ്ങൾ ഊഹിച്ചോ,,,,,
Nb: based on real insident