അന്നവൻ എന്നോട് പറഞ്ഞിരുന്നു എന്റെ പെങ്ങളെ നീയും സ്വന്തം പെങ്ങളായി കാണണമെന്ന്..

പ്രണയം, സൗഹൃദം
(രചന: വിജയ്കുമാർ ഉണ്ണികൃഷ്ണൻ)

“സ്വാതി ഞാൻ നിന്നോട് മുമ്പും പറഞ്ഞിട്ടുണ്ട് നമ്മുടെ ഈ ബന്ധം നടക്കില്ല സൂരജിന് അത് ഇഷ്ടമാകില്ല എന്ന്‌…

“അപ്പോൾ നിനക്ക് എന്നേ ഇഷ്ടമല്ലേ വരുൺ….?

“നിന്നേ എനിക്കിഷ്ടമാണ് പക്ഷേ അതിലേറെ ഇഷ്ടമാണ് എനിക്കെന്റെ കൂട്ടുകാരനേ അവനേ വേദനിപ്പിച്ചു കൊണ്ട് എനിയ്ക്കൊന്നും വേണ്ടാ നിന്നെപ്പോലും…

“വരുൺ നീ എന്നേ ഉപേക്ഷിയ്ക്കുവാണോ…

“സ്വാതി ഞാൻ ആദ്യമായി നിന്റെ വീട്ടിൽ വന്നത് സൂരജിനൊപ്പമാണ് അന്നാണ് നിന്നെ ആദ്യമായിട്ട് കാണുന്നത് …

“അന്നവൻ എന്നോട് പറഞ്ഞിരുന്നു എന്റെ പെങ്ങളെ നീയും സ്വന്തം പെങ്ങളായി കാണണമെന്ന് അവളുടെ ജീവിതം ആണ് അവന് പ്രാധാന്യമെന്നു…

“പക്ഷേ ഇടയ്ക്കെപ്പോഴോ ഞാനും അത് മറന്നു പോയി നിന്നേ സ്നേഹിച്ചു പോയി…

“പക്ഷേ ഇന്നലെ അവൻ പറഞ്ഞു നിന്നെ നല്ല നിലയിൽ കെട്ടിച്ചു അയക്കണം അതാണ് അവന്റെ ലക്ഷ്യമെന്ന്..

“നമുക്ക് അവനേ വിഷമിപ്പിച്ചു ഒന്നും വേണ്ടാ സ്വാതി..

“ഞാൻ അതിന് തയ്യാറല്ല ഒരു കൂട്ടുകാരന്റെ അതിലുപരി ഒരു ഏട്ടന്റെ പ്രതീക്ഷകൾ മുഴുവനും തല്ലിക്കെടുത്തി എനിയ്ക്ക് നിന്നേ നേടണ്ടാ..

“ഈ കല്യാണം നടന്നാൽ എനിയ്ക്ക് എന്റെ കൂട്ടുകാരനെ നഷ്ടമാകും…

“നീ ഇപ്പോൾ ഫോൺ വെയ്ക്കൂ സ്വാതി ഞാൻ നാളെ അങ്ങോട്ട് വരാം എന്നിട്ട് കാര്യങ്ങൾ പറയാം…

“എനിയ്ക്കൊന്നും കേൾക്കണ്ടാ എനിയ്ക്ക് വേറേ ആരേയും വേണ്ടാ എനിയ്ക്ക് എന്റെ വരുണിന്റെ പെണ്ണായിട്ട് ജീവിച്ചാൽ മതി….

“അവൾ ഫോൺ കട്ട് ചെയ്തു…

“രാവിലെ സൂരജിന്റെ വീട്ടിൽ..

“എന്താടാ ഒരു വാട്ടം മുഖത്തിന്‌…

“ഏയ് ഒന്നുമില്ലടാ ഇന്നലെ ഉറങ്ങാൻ ഇത്തിരി താമസിച്ചു…

“അതെന്താടാ ഇനി ഞാൻ അറിയാതെ വല്ല പ്രണയവും തലയ്ക്കു പിടിച്ചോ…

“അങ്ങനെ ഒന്നുമില്ലടാ…

“ഏയ് നീ പറഞ്ഞോടാ ഏത് പെണ്ണാണെലും നമുക്ക് പൊക്കാമേടാ..

“അപ്പോളാണ് സ്വാതി ചായയും ആയിട്ട് വന്നത്…

“നീ കണ്ടോടാ വരുൺ എന്റെ പെങ്ങളുടെ മുഖം കടന്നൽ കുത്തിയിരിയ്ക്കുന്നതു പോലേ വേർതിരിയ്ക്കുന്നത്..

“എന്താണ് കാര്യമെന്ന് അവൾ പറയുന്നില്ല,..

“ഞാൻ ഇന്നലെ ഒരു കല്യാണ ആലോചനയെക്കുറിച്ചു പറഞ്ഞു അപ്പോൾ തുടങ്ങിയതാണ്….

“ഇനി നീ ഒന്ന് ചോദിച്ച് നോക്കൂ അവൾ ചിലപ്പോൾ നിന്നോട് കാര്യങ്ങൾ പറയുമായിരിയ്ക്കും …

“അവൻ അകത്തേയ്ക്കു പോയി…

“എന്താണ് സ്വാതി നീ ഇങ്ങനെ…

“എങ്ങനെ..

“നീ എന്താണ് അവൻ കൊണ്ട് വന്ന ആലോചന സമ്മതിയ്ക്കാത്തത്…

“ഓഹ് അപ്പോൾ അതാണോ വരുണിന്റെ വിഷമം…

“ഞാൻ ഒരിയ്ക്കലും വേറേ ഒരുത്തന്റെ മുമ്പിൽ കഴുത്തു നീട്ടികൊടുക്കില്ല….

“ജീവിയ്ക്കുമെങ്കിൽ അത് വരുണിനോടൊപ്പം മാത്രം…

“അത് എങ്ങനെ നടക്കും സ്വാതി നീ ഇപ്പോൾ കണ്ടില്ലേ അവന് എത്ര വിഷമമുണ്ടെന്നു..

“അവന്റെ ആഗ്രഹം നീ സാധിച്ചു കൊടുക്കണം…

“എന്തിനാണ് വരുൺ നീ എന്നേ ഉപേക്ഷിയ്ക്കുന്നത്…

അറിയില്ല..

“നിനക്ക് ജോലി റെഡി ആയില്ലേ പിന്നേ എന്താണ് നീ ഒന്ന് സംസാരിയ്ക്കൂ ഏട്ടനോട്…

“ഇല്ല സ്വാതി അവൻ സമ്മതിയ്ക്കില്ല… .

“എന്റെ കുടുംബത്തിന്റെ കാര്യങ്ങൾ നിനക്കറിയാമല്ലോ അമ്മ മാത്രാണ് എനിയ്ക്കുള്ളത് അമ്മയുടെ ഇഷ്ട്ടം കൂടി ഞാൻ നോക്കണ്ടേ,..

“പിന്നേ എനിയ്ക്ക് കുറച്ചു സമയം വേണം..

“ഞാൻ ഇപ്പോൾ പോകുന്നു…

“അവന്റെ ഇഷ്ടമില്ലാതെ ഞാൻ ഒന്നും ചെയ്യില്ല…

“പിന്നേ ഞാൻ രണ്ട് ദിവസത്തിനുള്ളിൽ പുതിയ സ്ഥലത്തേയ്ക്ക് പോകും ജോലിക്ക്…

“പിന്നേ ഉടനെ നമ്മൾ തമ്മിൽ കാണാനും കഴിയില്ല… നീ ആലോചിയ്ക്കൂ പക്ഷേ എന്തു തീരുമാനം എടുത്താലും അത് എന്റെ കൂട്ടുകാരനെ വേദനിപ്പിയ്ക്കുന്നതു ആകരുത്…

“നീ ആലോചിയ്ക്കൂ….

“അന്ന് രാത്രിയിൽ പുറത്ത് കതകിൽ ആരോ മുട്ടുന്നത് കേട്ടാണ് ഞാൻ എണീറ്റത്…

“ഞാൻ കതക് തുറന്നപ്പോൾ ഒരു ചെറിയ ബാഗുമായി സ്വാതി വീട്ടു മുറ്റത്ത്‌ നിൽക്കുന്നു….

“എന്താണ് സ്വാതി നീ ഈ കാണിച്ചത് അതും ഈ രാത്രിയിൽ വീട് വിട്ടു ഇറങ്ങി പോന്നത് എന്തിനാണ്..?

“ഞാൻ ഏട്ടനും ആയിട്ട് പിണങ്ങി പിന്നേ ആകേ ഒരു വഴിയേ കണ്ടുള്ളൂ അതാണ് ഇങ്ങോട്ട് പോന്നത്..

“ഇതൊരിക്കലും അവൻ ക്ഷമിയ്ക്കില്ല ഇനി അവൻ ക്ഷമിച്ചാലും ഞാൻ ഇത് ക്ഷമിയ്ക്കില്ല സ്വാതി…

“കാരണം നിന്നേ സ്നേഹിയ്ക്കുന്നതിലും ഇരട്ടിയായി ഞാൻ അവനേ സ്നേഹിയ്ക്കുന്നു…

“കാരണം പ്രണയം ചിലപ്പോൾ സത്യമാകില്ല പക്ഷേ സൗഹൃദം അത് സത്യമാണ്…

“ഒരു കാമുകിയെ നഷ്ടപ്പെട്ടാൽ പകരം കിട്ടും പക്ഷേ ഒരു കൂട്ടുകാരനെ നഷ്ടപ്പെട്ടാൽ അത് പകരം കിട്ടില്ല..

“ഞാൻ ഇനി എന്തു ചെയ്യണം വരുൺ?

“നീ ഇപ്പോൾ ഇവിടുന്നു തിരിച്ചു പോകണം അവന്റെ അടുത്തേയ്ക്ക് അവനേ വേദനിപ്പിച്ചു അവനേ നഷ്ടപ്പെടുത്തി എനിയ്ക്കൊന്നും നേടണ്ടാ…

“നീ വാ ഞാൻ നിന്നേ കൊണ്ട് പോയി വിടാം തനിച്ചൊരു പെൺകുട്ടിയെ ഈ രാത്രിയിൽ പറഞ്ഞു വിടാൻ എനിക്ക് കഴിയില്ല…

“നീ ഇന്ന് ഒരു രാത്രിയിൽ ഇവിടെ തങ്ങിയാലും അത് നിനക്കും അവനും മാനക്കേടാണ്…

“നീ വാ വേഗം അമ്മ ഇപ്പോൾ ഉണരും ശബ്ദം കേട്ടു…

“അവളേയും കൊണ്ട് തിരിച്ചു വീടിന്റെ മുറ്റത്ത്‌ ചെന്നപ്പോൾ മുറ്റത്ത്‌ അവനും അമ്മയും അച്ഛനും നിൽപ്പുണ്ട്…

“എന്നെക്കണ്ടതും അവന്റെ മുഖം ചുവന്നു തുടുത്തു…

“എന്നാലും ചങ്കിനെ പോലേ സ്നേഹിച്ച നീ കൂടേ നടന്നു എന്നേ ചതിച്ചല്ലോഡാ…

“ടാ ശരത് ഞാൻ പറയുന്നത് നീ ഒന്ന് കേൾക്കൂ…

“ഇനി എനിയ്ക്കൊന്നും കേൾക്കേണ്ട നമ്മൾ തമ്മിലുള്ള ബന്ധം ഞാൻ ഇവിടെ അവസാനിപ്പിക്കുന്നു…

“നീയോ ഇവളോ ഒരിയ്ക്കലെങ്കിലും എന്നോട് ഇത് പറഞ്ഞിരുന്നെങ്കിൽ ഞാൻ സമ്മതിയ്ക്കുമായിരുന്നല്ലോടാ…

“നിനക്ക് പോകാം..

“ഞാൻ വണ്ടിയെടുത്തു തിരിച്ചു വീട്ടിലേയ്ക്ക് പോന്നു…

“മനസ്സിൽ ഒരു വിങ്ങൽ തുടങ്ങിയിരിയ്ക്കുന്നു….

“എന്തിനാണ് ഞാൻ അവനേ നഷ്ടപ്പെടുത്തിയത് ഇതിൽ ഞാൻ തെറ്റുകാരനാണോ?

“അതേ ഞാനും തെറ്റുകാരനാണ്…

“പക്ഷേ അവന്റെ വാക്കുകൾ അത് ഹൃദയം കീറിമുറിയ്ക്കുന്ന വേദനയാണ് തന്നത്…

“അതേ എനിയ്ക്ക് നഷ്ടമായിരിയ്ക്കുന്നു എന്റെ വിലപ്പെട്ട സൗഹൃദവും അത് പോലേ സ്നേഹിച്ചപ്പെണ്ണിനെയും…

“ഇനിയെന്ത് നഷ്ടപ്പെടാൻ…

“മോനേ നീ എന്താണ് ആലോചിയ്ക്കുന്നത്…

ഒന്നുമില്ല അമ്മേ..

“അല്ല നീ നിന്റെ കൂട്ടുകാരനെയും അവന്റെ പെങ്ങളെയും കുറിച്ചല്ലേ ചിന്തിച്ചത്…

“വർഷം രണ്ട് കഴിഞ്ഞില്ലേ മോനേ നമ്മൾ ആ നാട്ടിൽ നിന്നും പോന്നിട്ട്…

“ഇനിയും അവരെക്കുറിച്ചു ചിന്തിച്ചു സമയം കളയണോ…

“ഇല്ല അമ്മേ എനിയ്ക്കവരെ മറക്കാൻ കഴിയുന്നില്ല…

“എനിയ്ക്ക് അവരെ കാണണം നാളെ തന്നേ…

“എന്നാൽ നാളെ നമുക്കൊരുമിച്ചു പോകാം …

“അങ്ങനെ രണ്ടു വർഷം മുമ്പേ യാത്ര പറഞ്ഞു പോന്ന നാട്ടിലേയ്ക്ക് വീണ്ടും ഞാനും…

“വഴിയിൽ വെച്ച് പഴയ ഒരു കൂട്ടുകാരനെ കണ്ടു…

“വരുൺ നീ എവിടായിരുന്നു…

“ഞാൻ ഇപ്പോൾ ദൂരേ വേറൊരു നാട്ടിലാണെടാ…

“നീ അറിഞ്ഞില്ലേ വരുൺ സ്വാതിയുടെ കാര്യങ്ങൾ…

എന്താടാ…

“നീ പോയതിനു ശേഷം അവൾക്കൊരു കല്യാണം റെഡിയായതാണ്….

“പക്ഷേ കല്യാണത്തിന് തലേ ദിവസം അവൾ ആത്മഹത്യാ ചെയ്യാൻ നോക്കി…

“ഭാഗ്യത്തിന് ജീവൻ തിരിച്ചു കിട്ടി…

“കല്യാണം മുടങ്ങി…

“ഇപ്പോൾ സൂരജ് ആകേ മാറിപ്പോയി…

“സദാ മ ദ്യ പാ നം…

എന്നിട്ട്… ഇപ്പോൾ ആ കുടുംബം ആകേ തകർന്നു…

“സ്വാതിയും ആകേ മാനസികമായി തകർന്നു…

“എന്നാലും ആ കുട്ടി ഒരു ചെറിയ കടയിൽ ജോലിക്ക് പോകുന്നുണ്ട്…

“അതിൽ നിന്നുള്ള വരുമാനം ആണ് അവരെ മുന്നോട്ട് നയിക്കുന്നത്…

“ഇടയ്ക്ക് അവനേ കാണുമ്പോൾ അവൻ പറയുമായിരുന്നു നിന്നോട് അവൻ ചെയ്തത് തെറ്റാണെന്ന്…

“എന്റെ പെങ്ങളെ അവൻ ഒരുപാട് സ്നേഹിച്ചിരുന്നടാ ഒരു വാക്കുകൊണ്ടോ ഒരു നോട്ടം കൊണ്ടോ അവൻ അവളേ ചീത്തയാക്കിയിട്ടില്ല….

“അവന്റെ സ്നേഹം ഞാൻ അറിയാൻ വൈകിപ്പോയി…

“അന്ന് നീ അവളേ തിരിച്ചു വീട്ടിൽ കൊണ്ടു വിട്ട രാത്രിയിൽ അവൾ അവനോട് നിന്നേ കുറിച്ച് എല്ലാം പറഞ്ഞിരുന്നു…

“അവന് വേണ്ടിയാണ് നീ സ്വാതിയെ ഉപേക്ഷിച്ചത് എന്ന്‌ കേട്ടപ്പോൾ പിറ്റേ ദിവസം നിന്നെ തേടി അവൻ നിന്റെ വീട്ടിൽ വന്നതാണ് നിന്നെ കൂട്ടികൊണ്ടുപോയി അവളേ നിന്നേ ഏല്പിക്കാൻ…

“പിന്നേ നിന്നേ കണ്ടു കിട്ടാഞ്ഞതിനാൽ ആണ് അവൾക്ക് വേറേ ആലോചന നോക്കിയത് അത് അവസാനം ഇങ്ങനെ കലാശിച്ചു…

“നീ വിചാരിച്ചാൽ മാത്രമേ ഇനി അവനേ തിരിച്ചു കൊണ്ടു വരാൻ സാധിയ്ക്കൂ….

“ഞാൻ ഒന്നുമറിഞ്ഞില്ലടാ ഇപ്പോൾ മനസിലാക്കുന്നു ഞാൻ ചെയ്‌ത തെറ്റിന്റെ വലുപ്പം…

“എനിയ്ക്ക് വേണമെടാ അവനേ ഞാൻ തിരിച്ചു കൊണ്ടു വരും…

“അവന്റെ വീടിന്റെ പടി കയറുമ്പോൾ ഉള്ളിൽ കുറ്റബോധം നിലനിന്നിരുന്നു…

“സൂരജ്.

“നീയോ നീ എവിടെയായിരുന്നെടാ അളിയാ…

“അമ്മേ ദേ ആരാണ് വന്നിരിയ്ക്കുന്നതു എന്ന്‌ നോക്കിക്കേ…

“ടാ നിനക്ക് എന്നോട് ഒരു ദേഷ്യവും ഇല്ലേടാ…

“അതിനു എനിയ്ക്ക് കഴിയുമോടാ വരുണെ…

“പിന്നേ നിന്നോട് അന്ന് പെട്ടെന്നുള്ള ദേഷ്യം കാരണം ഞാൻ നിന്നോട് അങ്ങനെയൊക്കെ പറഞ്ഞത് അതിന്റെ പേരിൽ നീ നാട് വിടണോ…

“നിന്നോട് ഞാൻ ഒരു കാര്യം ചോദിയ്ക്കട്ടെ…

“നീ സ്വീകരിയ്ക്കുമോടാ അവളേ എന്റെ പെങ്ങളെ നിന്റെ പെണ്ണിനെ അവൾ നിനക്കായ് കാത്തിരിക്കുന്നു ഇപ്പോഴും….

“തീർച്ചയായും ഞാൻ അവളേ സ്വീകരിക്കുമെടാ പക്ഷേ എനിക്കെന്റെ പഴയ കൂട്ടുകാരനെ തിരിച്ചു വേണം നീ ഈ മ ദ്യ പാ നം നിർത്തി പഴയ പോലെ ആകണം….

“അതായിരിയ്ക്കണം നീ എനിയ്ക്ക് നൽകുന്ന സ്ത്രീധനം…

“ഞാൻ തിരിച്ചു വരുമെടാ നിന്നോളം എന്നേ സ്നേഹിയ്ക്കുന്ന ഒരുവൻ വേറെയില്ല നിന്റെ ഇഷ്ടമാണ് എന്റേയും ഇഷ്ട്ടം…

“അവൻ എന്നേ അഗാധമായി പുൽകി…

“അതേ ഇതാണ് ഞാൻ ആഗ്രഹിച്ചത് എന്റെ കൂട്ടുകാരനെയും എന്റെ പെണ്ണിനേയും എനിയ്ക്ക് തിരികേ കിട്ടി…

“യഥാർത്ഥ പ്രണയവും, സൗഹൃദവും ഒരിയ്ക്കലും നഷ്ടമാകില്ല…

Leave a Reply

Your email address will not be published. Required fields are marked *