ഹാപ്പി ലൈഫ്
(രചന: Ajith Vp)
രാവിലെ എഴുന്നേറ്റു കിച്ചണിൽ ചെന്നു ഒരു കട്ടൻ കാപ്പിയും ഇട്ട്…. അത് കുടിച്ചോണ്ട് മൊബൈലിൽ ഒരു കോമഡി പരുപാടി കണ്ടോണ്ട് ചിരിച്ചുകൊണ്ട് ഇരുന്നപ്പോഴാണ്…
അടുത്ത റൂമിലെ ചേച്ചി അങ്ങോട്ട് വന്നത്… ശ്രദ്ധ മുഴുവനും കോമഡി പ്രോഗ്രാമിൽ ആയതുകൊണ്ട് ചേച്ചി വന്നത് അറിഞ്ഞില്ല… ” എന്താണ് നീ ഭയങ്കര ഹാപ്പി ആണല്ലോ “…
എന്ന് ചേച്ചി ചോദിച്ചപ്പോഴാണ്… ആ ചേച്ചി വന്നത് തന്നെ അറിഞ്ഞത്….
” ഇപ്പൊ എന്ന് അല്ല ചേച്ചി ഞാൻ എപ്പോഴും ഹാപ്പി ” ആണെന്ന് പറഞ്ഞപ്പോൾ… ” കൊള്ളാം അത് നല്ലത്…
അങ്ങനെ എപ്പോഴും ഹാപ്പി ആയി ഇരിക്കാൻ ഒരു ഭാഗ്യം തന്നെ വേണം ” എന്ന് ആ ചേച്ചി പറഞ്ഞപ്പോൾ….
“ചേച്ചി എപ്പോഴും ഹാപ്പി ആയിരിക്കാൻ ഭാഗ്യം ഒന്നും വേണ്ട ചേച്ചി…. നമ്മൾ തന്നെ നോക്കിയാൽ മതി നമുക്ക് എപ്പോഴും ഹാപ്പി ആയി തന്നെ ഇരിക്കാം… എന്ന് പറഞ്ഞപ്പോൾ….”
അതൊക്കെ എങ്ങനെ ” എന്ന് ആ ചേച്ചി ചോദിച്ചപ്പോൾ…. “അതൊക്കെ നമ്മുടെ സന്തോഷം നമ്മൾ തന്നെ കണ്ടെത്തുക… അത്രയും ഉള്ളു “”…. എന്ന് പറഞ്ഞപ്പോൾ
ആ ചേച്ചി ഒന്നും മനസിലാവാത്തത് പോലെ ഇങ്ങനെ നോക്കി…. പക്ഷെ അത് എങ്ങനെ പറഞ്ഞു മനസിലാക്കി കൊടുക്കുക എന്ന് ഉള്ളത് കൊണ്ട് ഞാൻ വെറുതെ ഒന്ന് ചിരിച്ചു….
രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ…. ഡ്യൂട്ടിക്ക് പോകുമ്പോൾ ആയാലും ഡ്യൂട്ടി ടൈമിൽ ആയാലും….
എപ്പോഴും മൊബൈലിൽ എന്തെകിലും ഒരു കോമഡി പരുപാടി ഓടിക്കൊണ്ടേ ഇരിക്കും…. ഇല്ലേൽ മനസിന് നല്ല സുഖം കിട്ടുന്ന നല്ല പാട്ടുകൾ….
രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ…. ഒരു കാപ്പി ഉണ്ടാക്കുമ്പോഴും…. അത് കഴിഞ്ഞു ഡ്യൂട്ടിക്ക് പോകുമ്പോഴും….
വൈകിട്ട് വന്നിട്ട് കുക്കിങ് തുടങ്ങുമ്പോഴും…. എപ്പോഴും…. ഏത് ടൈമിലും…. മനസ്സിന് സന്തോഷം തരുന്ന എന്തെകിലും പ്രോഗ്രാമുകൾ കണ്ടോണ്ടേ ഇരിക്കുകയാണ് എന്റെ പതിവ്…..
അതേപോലെ അവധി ഉള്ള ദിവസങ്ങളിൽ….. കുറച്ചു മ്യൂസിക് ശെരിക്കും ഒന്നും അറിയില്ല എങ്കിലും… എനിക്ക് ചെയ്യാൻ പറ്റുന്നപോലെ….
എന്റെ കയ്യിൽ ഉള്ള മ്യൂസിക് ഇൻസ്ട്രുമെന്റസ് വെച്ചു എനിക്ക് പറ്റുന്ന രീതിയിൽ മ്യൂസിക് എല്ലാം ചെയ്തും…. അങ്ങനെ പല രീതിയിൽ എപ്പോഴും എൻഗേജ് ആയിരിക്കും…
ഡ്യൂട്ടി ടൈമിൽ ഫോൺ കയ്യിൽ പിടിച്ചോണ്ട് ഇരുന്നാലേ കുഴപ്പമുള്ളൂ…. അത് എവിടെ എങ്കിൽ വെച്ചിട്ട് ഹെഡ്സെറ്റ് വെച്ചോണ്ട് പാട്ട് കേട്ടാലോ അങ്ങനെ എന്ത് ചെയ്താലും കുഴപ്പമില്ലാത്തതുകൊണ്ട്…
ഡ്യൂട്ടി ടൈമിലും ഫോണിൽ എപ്പോഴും എന്തെകിലും പാട്ടോ കോമഡി പരുപാടിയോ ഓടികൊണ്ടേ ഇരിക്കും….
കാരണം എല്ലാവർക്കും അവരുടേതായ കുറച്ചു ചെറിയ ചെറിയ പ്രശ്നങ്ങളും… പ്രോബ്ലെംസും ഉണ്ടാവും….
നമുക്ക് ഉണ്ടാവുന്ന പ്രശ്നങ്ങൾ… അത് ചെറുതോ വലുതോ ആവട്ടെ… അതോർത്തു ടെൻഷൻ അടിച്ചാൽ… അങ്ങനെ ടെൻഷൻ അടിക്കാൻ മാത്രമേ ടൈം കാണുള്ളൂ….
അതുകൊണ്ട് നമ്മൾ ഇപ്പൊ മ്യൂസിക് കേൾക്കുകയോ…. കോമഡി പരുപാടി കാണുകയോ…. കേൾക്കുകയോ ചെയ്തോണ്ടോ….
അല്ലേൽ വേറെ എന്തെകിലും കാര്യത്തിൽ കൂടുതൽ… എൻഗേജ് ആവുകയോ ചെയ്താൽ… നമുക്ക് ടെൻഷൻ അടിക്കാൻ ടൈം ഉണ്ടാവില്ല….
അതും ഇപ്പൊ എനിക്ക് ഏറ്റവും ഫേവറൈറ്റ് എന്ന് തോന്നുന്നത്…. അല്ലേൽ എനിക്ക് എപ്പോഴും ഹാപ്പി ആയി നിക്കാൻ പറ്റും എന്ന് തോന്നുന്നത്…. മ്യൂസിക്… അല്ലേൽ കോമഡി പരുപാടിയാണ്….
അതേപോലെ എല്ലാവർക്കും അവർ…. ഇഷ്ടപെടുന്ന…. അല്ലേൽ കൂടുതൽ ഇഷ്ടം തോന്നുന്ന ഒരു കാര്യത്തിൽ കൂടുതൽ എൻഗേജ് ആയാൽ….
പിന്നെ അവർക്ക് ടെൻഷൻ അടിക്കാൻ തന്നെ ടൈം കാണില്ലല്ലോ… എപ്പോഴും ഹാപ്പി ആയിരിക്കാൻ സാധിക്കില്ലേ…..
ഇത്രയും എല്ലാം ആ ചേച്ചിയെ പറഞ്ഞു മനസിലാക്കണം എന്നൊക്കെ ഉണ്ടായിരുന്നു….
പക്ഷെ ഇത്രയും ഇംഗ്ലീഷിൽ പറയാൻ പോയാൽ പിന്നെ എന്റെ ഇന്നത്തെ ഡ്യൂട്ടി ടൈം കഴിയും…. അതുകൊണ്ടാണ് വേണ്ട എന്ന് വെച്ചത്….
Nb : ചെറുതും വലുതും ആയ പ്രോബ്ലം എല്ലാവർക്കും ഉണ്ടാവും…. പക്ഷെ അതൊക്കെ ഓർത്തോണ്ട് ടെൻഷൻ അടിക്കാൻ ഇരുന്നാൽ അതിനു മാത്രം അല്ലേ ടൈം കാണുള്ളൂ….
ഓരോ ജീവിതവും എത്ര നാൾ ഉണ്ടാവും എന്ന് ഉറപ്പില്ലാത്ത… ഈ കാലത്തു….
അപ്പൊ മാക്സിമം എപ്പോഴും നന്നായി ഹാപ്പി ആയിരിക്കാൻ ശ്രമിക്കുക…. അതേപോലെ നമുക്ക് പറ്റുന്ന പോലെ മറ്റുള്ളവർക്കും സന്തോഷം കൊടുക്കാൻ പറ്റുക…. അതല്ലേ നല്ലത്….